അമേരിയ്ക്കയില്‍ ജോലിയുള്ള ഒരു യുവാവ്. അവിവാഹിതന്‍ , സുമുഖന്‍ . തന്റെ പിതാവിന്റെ ചികിത്സാര്‍ത്ഥം നാട്ടില്‍ ഒരു ആശുപത്രിയില്‍ രണ്ടുമാസത്തോളം ചിലവഴിയ്ക്കുന്നു. അതിനിടയില്‍ എങ്ങനെയൊ മൊബൈല്‍ വഴി ഒരു യുവതിയുമായി പരിചയമായി. പരിചയം അടുപ്പമാകുന്നു, പരസ്പരം കാണാതെ തന്നെ. അയാള്‍ തിരിച്ചുപോകാനുള്ള സമയമായപ്പോള്‍ യുവതിയുടെ അപേക്ഷ, പരസ്പരം കാണണമെന്ന്. അവള്‍ മംഗലാപുരത്ത് നിയമവിദ്യാര്‍ത്ഥിനിയാണ്. അയാള്‍ അവിടെയെത്തി അവളോടൊപ്പം രണ്ടു ദിവസം ചിലവഴിയ്ക്കുന്നു. അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ലൈംഗികബന്ധം നടത്തി. അതോടെ പിരിയാവാനാത്ത ബന്ധം. ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ അങ്ങനെ പലതും അയാള്‍ സമ്മാനിച്ചു. ഡെബിറ്റ് കാര്‍ഡില്‍ ലക്ഷങ്ങള്‍ . അയാള്‍ ഇടയ്ക്ക് നാട്ടില്‍ വരുന്നു അവളെ കാണാന്‍ . അങ്ങനെ മംഗലാപുരത്തെത്തിയ അയാള്‍ക്ക് അവളെക്കുറിച്ച് പുതിയ ചില അറിവുകള്‍ കിട്ടി. അവളുടെ മറ്റൊരാളുമായുള്ള ബന്ധങ്ങള്‍ ചില വീഡിയോകള്‍ സഹിതം അയാള്‍ക്കു ലഭിച്ചു. എന്നു മാത്രമല്ല നഗരത്തിലെ സെക്സ് റാക്കറ്റുമായുള്ള ബന്ധവും മനസ്സിലായി. അയാളുടെ ഡെബിറ്റ് കാര്‍ഡില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് അയാളും ആ പെണ്‍കുട്ടിയുമായി തെറ്റുകയും അയാള്‍ ദേഷ്യത്തില്‍ അവളെ അടിയ്ക്കുകയും ചെയ്യുന്നു. ഏതായാലും അന്നു വൈകിട്ടു തന്നെ അയാള്‍ക്ക് തിരിച്ചടി ലഭിച്ചു. തലയും കൈയും പൊട്ടി ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. കഥ ഇത്രയും എത്തി നില്‍ക്കുന്നു. ഇതിനുശേഷമുള്ളത് എനിയ്ക്കറിയില്ല.
ഇതു സാങ്കല്പിക കഥയല്ല. 25-04-2010-ന് കൈരളി പീപ്പിള്‍ ചാനലിലെ “മൈന്‍ഡ് വാച്ച്” എന്ന മന:ശാസ്ത്ര പരിപാടിയില്‍ ഒരു യുവാവ് നേരിട്ട് തന്റെ അനുഭവം വിവരിച്ചതാണ്. ഇതിന്റെ ബാക്കി ഭാഗം ഈയാഴ്ച തന്നെ ഉണ്ടാകും.താല്പര്യമുള്ളവര്‍ക്ക് ഞായറാഴ്ച രാവിലെ 8.30യ്ക്ക് ഈ പരിപാടി കാണാം. യുവാവിന്റെ പേര് അനൂപ് എന്നാണ് പറഞ്ഞത്.
നമ്മുടെ പെണ്‍കുട്ടികള്‍ എങ്ങോട്ടാണ്‍` സഞ്ചരിയ്ക്കുന്നത്? പടിഞ്ഞാറേയ്ക്കോ? അതോ നാശത്തിലേയ്ക്കോ?
ഇത്തരം പല സംഭവങ്ങളും എനിയ്ക്കറിയാം.ഒരിയ്ക്കല്‍ കണ്ണൂരില്‍ എന്റെ നാട്ടില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള രാത്രി ബസ്സില്‍ ഞാന്‍ യാത്ര ചെയ്യുന്നു. മലയോരമേഖലയില്‍ നിന്നും കോട്ടയത്തും എറണാകുളത്തും പഠിയ്ക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ധാരാളം യുവതികള്‍ ഈ ബസുകളില്‍ ഉണ്ടാവും. കോഴിക്കോട് കഴിഞ്ഞാല്‍ ബസില്‍ തിരക്കില്ല, യാത്രക്കാര്‍ മയക്കത്തിലാവും, ബസിലെ ലൈറ്റുകള്‍ ഡിം ചെയ്യും. എന്റെ കുറച്ച് മുന്‍പിലായി ഒരു സീറ്റില്‍ ഒറ്റയ്ക്ക് ഒരു യുവതി. യാത്രക്കാര്‍ ഉറക്കമായതോടെ കണ്ടക്ടര്‍ പതുക്കെ അവളുടെ അടുത്തിരുന്നു. അരണ്ട വെളിച്ചത്തില്‍ അവര്‍ യാത്ര ആസ്വദിച്ചുകൊണ്ടിരുന്നു. രാവിലെ കോട്ടയത്തെത്തിയപ്പോള്‍ കണ്ടക്ടറും ഡ്രൈവറുമായി എന്തോ കുശലം പറഞ്ഞ് അവള്‍ പോകുകയും ചെയ്തു. ഏതോ കുടുംബത്തില്‍ നിന്നും അച്ഛനമ്മമാര്‍ പ്രതീക്ഷയോടെ യാത്രയാക്കുന്നതാണ് അവളെ! ഒരറപ്പുമില്ലാതെ തെറ്റുകളിലേയ്ക്ക് എടുത്തുചാടാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ പഠിച്ചു കഴിഞ്ഞു.
ഇന്ന് ഗ്രാമങ്ങളില്‍ നിന്നും ധാരാളം പെണ്‍കുട്ടികള്‍ മറ്റു നഗരങ്ങളിലും സ്റ്റേറ്റുകളിലും പോയി പഠിയ്ക്കുകയും ജോലിചെയ്യുകയും ചെയ്യുന്നുണ്ട്. നഗരജീവിതത്തിന്റെ ആര്‍ഭാടത്തിനു വേണ്ടുംവണ്ണമുള്ള തുകയൊന്നും കുടുംബത്തില്‍ നിന്നോ ജോലിസ്ഥലത്തു നിന്നോ ലഭിയ്ക്കില്ല. അപ്പോള്‍ കണ്ടെത്തുന്ന ജോലിയാണ് പാര്‍ട് ടൈം ശരീരവില്പന. ഏതാനും മണിക്കൂറിന് ആയിരങ്ങള്‍ വരുമാനം!
കൊച്ചിയില്‍ ഇന്റെര്‍നെറ്റ് വഴി നടക്കുന്ന വ്യാപാരത്തെക്കുറിച്ച് കുറച്ച് നാള്‍ മുന്‍പ് മനോരമ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നമ്മുടെ പല ക്ഷേത്രങ്ങളുടെയും ചുറ്റുവട്ടത്തെ ലോഡ്ജുകള്‍ ശരീരവില്പനകേന്ദ്രങ്ങളാണ്. മണിക്കൂറിനാണ് വാടക. ഭക്തരെന്ന വ്യാജേന വന്ന് കാര്യം സാധിച്ചിട്ടു പോകാം!
ലോഡ്ജുകളും റിസോര്‍ട്ടുകളും സുരക്ഷിതമല്ലാതായതോടെ നഗരങ്ങളിലെ ചില വീട്ടുകാര്‍ക്ക് നല്ല ഒരു വരുമാനമാര്‍ഗം തുറന്നുകിട്ടിയതായി വാര്‍ത്തയുണ്ടയിരുന്നു. കുട്ടികളും മറ്റും സ്കൂളില്‍ പോയ്ക്കഴിഞ്ഞാല്‍ പല വീടുകളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ മാത്രമേ ഉണ്ടാവൂ. ഈ വീടുകളിലെ ഒരു റൂം എതാനും മണിക്കൂറിന് ആവശ്യക്കാര്‍ക്ക് നല്‍കുന്നു. വാടക ആയിരങ്ങള്‍ . അയല്‍ക്കാരും ഇതേ ബിസിനസ് ചെയ്യുന്നുവെങ്കില്‍ ആര്‍ക്കും പരാതിയുണ്ടാവില്ല. പോലീസ് വന്നാല്‍ പൊലും ബന്ധുക്കളെന്ന് പറഞ്ഞ് രക്ഷപെടാം. ഒരു റിസ്കുമില്ലാത്ത, ലാഭം മാത്രമുള്ള ബിസിനസ്! പലപ്പൊഴും, ഗ്രാമങ്ങളില്‍ നിന്നും വരുന്ന താഴ്ന്ന വരുമാനക്കാരായ യുവതികളാണ് ഇരകള്‍ . ഇവര്‍ അറിയാതെ തന്നെ ഇവരുടെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി വിദേശത്തും സ്വദേശത്തും വിറ്റു കാശാക്കുന്നവരുമുണ്ട്. താല്‍ക്കാലിക നേട്ടത്തിനായി ചെയ്യുന്ന ഈ പ്രവൃത്തികള്‍ അവസാനം ഈ യുവതികളുടെ ജീവിതം തന്നെ താറുമാറാക്കുകയും ചെയ്യും.
സമൂഹത്തില്‍ പണത്തിന്റെ സ്വാധീനം വളരുന്നതനുസരിച്ച് ലൈംഗിക വ്യാപാരവും വളരും. കാരണം പലര്‍ക്കും സാമ്പത്തികം വളരുന്നതോടെ കുടുംബജീവിതം അസ്വസ്ഥമാകുകയും ലൈംഗിക പട്ടിണി ഉണ്ടാകുകയും ചെയ്യുന്നു. പിന്നെ പുതുമ തേടാനുള്ള വാസന കൂടിയാവുമ്പോള്‍ നല്ലൊരു മാര്‍ക്കറ്റാണ് തുറന്നു വരുന്നത്.
ഈ പ്രവണതകള്‍ നിയന്ത്രിയ്ക്കാനാവുമെന്ന് തോന്നുന്നില്ല. സ്വയം നിയന്ത്രണം മാത്രമേ പരിഹാരമുള്ളൂ.പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മക്കളെ ദൂരെ പഠിക്കാനും ജോലിചെയ്യാനും വിടുന്നതിനു മുന്‍പ് രണ്ടുവട്ടം ആലൊചിയ്ക്കണം. തങ്ങളുടെ കുട്ടികള്‍ക്ക് (ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും) ചെറുപ്പത്തിലെ സദാചാരത്തിന്റെ വിശുദ്ധി പഠിപ്പിച്ചാല്‍ നന്നായിരിയ്ക്കും. താല്‍ക്കാലിക സുഖങ്ങള്‍ക്കുവേണ്ടി തങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ഭാവിജീവിതത്തിലെ സമാധാനവും സന്തോഷവുമാണെന്ന തിരിച്ചറിയല്‍ ഉണ്ടാവണം.
പണം എല്ലാം തീരുമാനിയ്ക്കുന്ന ഒരു സമൂഹത്തില്‍ ആര് ആരെ കുറ്റപ്പെടുത്താന്‍ ? ഒരു ദിവസം കൊണ്ട്
പതിനായിരവും ഇരുപതിനായിരവും നേടാന്‍ പറ്റുന്ന മറ്റേതെങ്കിലും “തൊഴില്‍ “ നമ്മുടെ നാട്ടില്‍ ഇല്ല. ചില മാതാപിതാക്കള്‍ പോലും സ്വന്തം മകളെ ഇത്തരം കച്ചവടത്തിനിറക്കാന്‍ മടിയ്ക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം നമ്മെ നടുക്കേണ്ടതാണ്. പക്ഷേ ആരു നടുങ്ങാന്‍ ? അത്തരം നടുക്കങ്ങളെല്ലാം ഇല്ലാതാക്കാന്‍ തക്കവണ്ണം മനസ്സുകളെ ഒരുക്കുകയാണ് നമ്മുടെ മാധ്യമങ്ങള്‍ . ബാല്യം വിട്ടുമാറും മുന്‍പേ നമ്മുടെ പെണ്‍കുഞ്ഞുങ്ങളില്‍ കഴുകന്‍ കണ്ണുകള്‍ പതിയ്ക്കുന്നു. വേട്ടനായ്ക്കള്‍ നാവു നൊട്ടിനുണയ്ക്കുന്നു.ഈ ആസുരകാലത്ത് പെണ്‍മക്കളെയോര്‍ത്ത് ആശങ്കപെടാനാണ് നമ്മുടെ വിധി.
ഇന്നത്തെ നാടിന്‍റെ/ജനങ്ങളുടെ സ്വഭാവവും ക്രൂര മനോഭാവവും തുറന്നു കാണിക്കുന്നു, നന്നിയിട്ടു അവതരിപ്പിച്ചിരിക്കുന്നു കീപ് ഇറ്റ് അപ്പ് !
ReplyDeleteപേടിപ്പിക്കല്ലേ ബിജൂ !!
ReplyDeleteഷാജി ഖത്തര്‍.
വലരെ കാര്യഗൗരവത്തോടെ കാണേണ്ട / ചിന്തിക്കേണ്ട വിഷയം തന്നെയാണിത്..
ReplyDeleteപലര്‍ക്കും ഇതില്‍ കൂടുതല്‍ അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടാവും..
നമുക്കു നമ്മെ സൂക്ഷിക്കാന്‍ പഠിക്കുക അല്ലെങ്കില്‍ പഠിപ്പിക്കുക എന്നതല്ലാതെ
ഒരു പോംവഴി ഇല്ല തന്നെ.!
മാഷെ ഇതൊക്കെ ശരിക്കും നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ്.. നാട്ടില്‍ പോയി വരുന്ന വഴി ( കണ്ണൂര്‍ ) ട്രെയിനില്‍ വച്ച് ഇത്തരം പല കാഴ്ചകളും കാണാം...കോയമ്പത്തൂര്‍ വഴി പോകുന്ന നല്ല തിരക്കുള്ള ട്രെയിനില്‍ , അച്ഛനും അമ്മയും മകളെയും കൊണ്ട് യാത്രയയക്കാന്‍ വരുന്നു.. തിരക്കുള്ളത് കൊണ്ട് ചിലപ്പോള്‍ നമ്മളോട് പറയും, മോനെ ഒന്ന് നോക്കണേ... ഒറ്റയ്ക്കേ ഉള്ളൂ.. സ്വന്തം പെങ്ങളെ പോലെ കരുതി ഉള്ള സ്ഥലം അഡ്ജസ്റ്റ് ചെയ്തു നമ്മള്‍ സഹകരിക്കുന്നു.. ദെ ട്രെയിന്‍ വിടേണ്ട താമസം കാത്തിരുന്ന കൂട്ടുകാര്‍... ആണും പെണ്ണും എല്ലാമുണ്ടാകും...അവളെയും പൊക്കി കൊണ്ട് പോകുന്നു...ബാത്ത്റൂംസൈടിലോ ... ബര്തിലോ ... ഒക്കെ ആയി അടിച്ചു പൊളിച്ച്...അവിടെ നടക്കുന്നത് പലതു മാണെന്ന് വേറൊരു കാര്യം... പിന്നെ അവരായി അവരുടെ പാടായി..
ReplyDeleteപലവട്ടം ഈ അനുഭവം ഉണ്ടായിട്ടുണ്ട്...പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട് ആ അച്ഛന്റെയും അമ്മയുടെയും അവസ്ഥ ഓര്‍ത്ത്... അവരറിയുന്നില്ലല്ലോ.. ഒന്നും..
ഈ യാത്ര “പരിപാടി” ഇപ്പോള്‍ തുടങ്ങിയതാണോ? അല്ല എന്ന് നോര്‍ത്ത് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്ത് പരിചയമുള്ളവര്‍ക്ക് അറിയാം. കേരളം കടക്കുന്നത് വരെ അല്ലെങ്കില്‍ കേരളത്തിലേയ്ക്ക് കയറിയതിന് ശേഷം കാണുന്നവരല്ല അതിന് ശേഷമോ/മുന്‍പോ. ഇന്ന് ഇത്തരം വാര്‍ത്തകളെല്ലാം പങ്ക് വെയ്ക്കുവാന്‍ കൂടുതല്‍ അവസരം ലഭിക്കുന്നു എന്നതിനാല്‍....
ReplyDeleteഎന്നാല്‍ ഞെട്ടിപ്പിക്കുന്നത് നഗരത്തില്‍ പോക്കറ്റ്മണിക്ക് വേണ്ടി മണിക്കൂറിന് പണം എണ്ണിവാങ്ങുന്ന “കോളേജ് കുമാരിമാര്‍” ഉണ്ടെന്നുള്ളതാണ്....
എങ്ങിനെ ഇവ അവസാനിപ്പിക്കണമെന്നതിനെ പറ്റി ഒരു ചര്‍ച്ചയാണ് നമ്മളില്‍ നിന്ന് ഉയരേണ്ടത് എന്ന് തോന്നുന്നു....
നല്ല പോസ്റ്റ്
ReplyDeleteഒഴാക്കന്‍, ഷാജി,നൌഷാദ്,മുള്ളൂക്കാരന്‍,മനോജ്,സന്തു അഭിപ്രായങ്ങള്‍ക്ക് നന്ദി.
ReplyDeleteഷാജി, നാം പേടിയ്ക്കേണ്ടിയിരിയ്ക്കുന്നു, പെങ്ങളെയോര്‍ത്ത്, പെണ്മക്കളെയോര്‍ത്ത്. കണ്ണുചിമ്മാതെ കാക്കേണ്ടിയിരിയ്ക്കുന്നു. മുള്ളൂക്കാരന്റെയും മനോജിന്റെയും അഭിപ്രായം അക്ഷരമ്പ്രതി ശരിയാണ്.
പെണ്‍കുട്ടികള്‍ അടിച്ചുപൊളിച്ചു ജീവിക്കാന്‍ വേണ്ടി എളുപ്പത്തില്‍ കാശുണ്ടാക്കാന്‍ അറിഞ്ഞുകൊണ്ട് ഇറങ്ങിത്തിരിച്ചാല്‍ എന്തു ചെയ്യാനൊക്കും? പക്ഷേ കുറേപ്പേരൊക്കെ അബദ്ധത്തില്‍ ചെന്നു ചാടുന്നതാണ്.
ReplyDelete“എഴുത്തുകാരി” അഭിപ്രായത്തിനു നന്ദി. താങ്കളുടെ അഭിപ്രായം തീരെ ഒഴുക്കനായിപ്പോയി എന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
ReplyDeleteഈ പെണ്‍കുട്ടികള്‍ക്ക് വീടില്ലേ? വീട്ടില്‍ അച്ഛനമ്മമാരില്ലേ? സഹോദരങ്ങളില്ലേ? അവരുടെ ഒരു ശ്രദ്ധ വേണം എന്നതാണ് ഞാന്‍ ഉണര്‍ത്താന്‍ ശ്രമിയ്ക്കുന്ന സന്ദേശം. ഒപ്പം പെണ്‍കുട്ടികള്‍ക്ക് തിരിച്ചറിവും സദാചാര ബോധവും വേണം. ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ചയുള്ള ഒരു ശസ്ത്രക്രിയാശാഖ “കന്യാചര്‍മ്മം” വച്ചുപിടിപ്പിക്കലത്രേ!!! തെറ്റു ചെയ്യുന്ന പെണ്‍കുട്ടിയും താന്‍ “പരിശുദ്ധ”യെന്നു ബോധ്യപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നു! മനസാക്ഷിക്കുത്തില്ലാത്ത ഒരു ഭാവിജീവിതം വേണമെന്നാഗ്രഹിയ്ക്കുന്നവര്‍ ഇത്തരം വഴിയിലേയ്ക്കു തിരിയാതിരുന്നാല്‍ നന്ന്.
“അബദ്ധം” ഒരിക്കലല്ലേ സംഭവിയ്ക്കൂ?
സമൂഹത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഗതിവിഗതികളാണ് ഈ യാത്രകളെ സൃഷ്ടിക്കുന്നത്.പണം സമ്പാദിക്കുക എന്നതാണ് ജീവിതലക്ഷ്യമെന്നു പഠിപ്പിക്കുന്ന വീട്ടുകാർ ,സമൂഹം, വിദ്യാഭ്യാസം,ഭരണകൂടവും..മൂല്യങ്ങളെ തിരിച്ചറീയാൻ കഴിയാതെ വളരുന്ന കുട്ടികൾ..അവരെ നേർവഴി കാണിക്കാൻ ആരാണുള്ളത്. ..സ്വത്വബോധമുണരുമ്പോഴേ ഈ അവസ്ഥ മാറൂ..ഈ പോസ്റ്റ് അതിനുതകട്ടെ...
ReplyDeleteഈ സത്യങ്ങള്‍ വായിച്ചു ഞെട്ടുന്ന രണ്ടു വിഭാഗങ്ങളേ ഉള്ളൂ. ഒന്നു ചില മാതാപിതാക്കന്മാര്‍, പിന്നെ കല്ല്യാണം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാര്‍. ബാക്കിയുള്ളവര്‍ ഇതൊക്കെ അരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചെല് എന്നതുപോലെയാ.
ReplyDelete