(വാര്‍ത്ത കേരള കൌമുദിയിലേത്)
അങ്ങനെ ക്രിസ്തുവിന് ഒരു “മുഖം” കൊടുക്കുന്നതില്‍ വിജയിച്ചിരിയ്ക്കുന്നു! നമ്മുടെയൊക്കെ മനസ്സില്‍ ഉള്ളതില്‍ നിന്നും വളരെയധികമൊന്നും വ്യത്യാസം ഇതിനുണ്ടെന്ന് തോന്നുന്നില്ല. ക്രിസ്തു പൌരസ്ത്യനെങ്കിലും ആ “സായിപ്പ്” ലുക്ക് നിലനിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. അതെന്തുമാവട്ടെ, ക്രിസ്തുവിന്റെ മുഖമെങ്ങനെയായാലും ആ മനസ്സു കണ്ടെത്തുന്നതില്‍ ക്രിസ്തു ശിഷ്യര്‍ വിജയിച്ചിട്ടുണ്ടോ? ഒരു ഈസ്റ്റര്‍ ആണല്ലോ വരാന്‍ പോകുന്നത്. ബിവറേജസിലെ മുന്‍റിക്കാര്‍ഡുകള്‍ തിരുത്തപ്പെടാനാണു സാധ്യത. എന്റെ നാട്ടിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഓര്‍ത്തുപോവുന്നു. ഉച്ച കഴിഞ്ഞാല്‍ പലരും “കഴുത്തൊടിഞ്ഞാണു” നടക്കുക. പലരുടെയും വായില്‍ വികടസരസ്വതിയും കളിയാടും.
ക്രിസ്തു എവിടെ? ഈസ്റ്റര്‍ എവിടെ? എത്ര മനോഹരമായ മുഖമുണ്ടായാലും “ആത്മാവില്ലെങ്കില്‍ “ എന്തു കാര്യം?
No comments:
Post a Comment
കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.