പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday 8 October 2010

ദോഹ - കോര്‍ണിഷ് : കാല്‍നടയാത്ര

ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ഏറ്റവും മനോഹരമായ സവിശേഷതയാണ്  ഏഴുകിലോമീറ്ററോളം നീളമുള്ള “കോര്‍ണിഷ്”. സുന്ദരമായ ഒരു അരഞ്ഞാണം ചുറ്റിയപോലെ, ദോഹയെ ചുറ്റിക്കിടക്കുന്ന ഉള്‍ക്കടലിന്റെ (കായലിന്റെ) തീരത്തിനു സമാന്തരമായി ഇതു കിടക്കുന്നു. അഞ്ച് മീറ്ററോളം വീതിയുള്ള ടൈത്സിട്ട നടപ്പാതയും ഈന്തപ്പനകള്‍ കുളിര്‍മ്മയേകുന്ന പുല്‍‌തകിടിയുമെല്ലാം കോര്‍ണിഷിന് അഴകു കൂട്ടുന്നുണ്ട്. നമുക്ക് ഇതിലൂടൊന്നു സഞ്ചരിക്കാം.
ഞാന്‍ ബസിലാണ് ദോഹയിലേയ്ക്ക് വന്നത്. അവിടുന്നു തന്നെ ആരംഭിയ്ക്കാം.
ദോഹയിലെ പ്രശസ്തമായ “സ്വോര്‍ഡ് റൌണ്ട് എബൌട്ട്”. നമ്മള്‍ “അല്‍-ഗാനിം” ബസ് സ്റ്റേഷനിലേയ്ക്ക് പോകുന്നു.
ഈ റോഡിലാണ് പ്രമുഖ ബാങ്കുകളെല്ലാം ഉള്ളത്. ഇനിനപ്പുറം ബസ് സ്റ്റേഷന്‍.
ഇതാ “അല്‍-ഗാനിം” ബസ് സ്റ്റേഷന്‍. ഇവിടെ ബസ് സര്‍വീസ് നടത്തുന്നത് “കര്‍വ” എന്ന കമ്പനിയാണ്. നല്ല നിലവാരമുള്ള ബസുകളാണ് മിക്കവയും.
സാധാരണക്കാരുടെ പ്രധാന യാത്രാ സഹായം കര്‍വ ബസുകളാണ്. ചുരുങ്ങിയ ചിലവില്‍ എവിടേയ്ക്കും യാത്ര ചെയ്യാം.
ഇതാ ഒരു ഡബിള്‍ ഡക്കര്‍.
ഇതാ ബസ്സ്റ്റാന്‍ഡില്‍ ഒരു മലയാളി തട്ടുകട..! പരിപ്പുവടയും ബോണ്ടയുമൊക്കെയാണ് ആ ചില്ലലമാരിയില്‍. നൊസ്റ്റാള്‍ജിയ മൂത്തിട്ട് ഒരു പരിപ്പുവടയും ചായയും വാങ്ങി. ഹോ..വടയ്ക്ക് ഭയങ്കര ഉപ്പ്..!
ബസ്സ്റ്റാന്‍ഡിനോടു ചേര്‍ന്നാണ് ടാക്സി സ്റ്റാന്‍ഡും. ഇതും കര്‍വ കമ്പനിയുടേതാണ്. ധാരാളം മലയാളികള്‍ ഇവയില്‍ ജോലിചെയ്യുന്നുണ്ട്.
ബസ്സ്റ്റാന്‍ഡിന്റെ അടുത്തു തന്നെയാണ് ഗോള്‍ഡ് സൂക്ക്. സ്വര്‍ണാഭരണശാലകളുടെ കേന്ദ്രം. ഒരു തെരുവു മുഴുക്കെ ഇവ തന്നെ.
സ്റ്റാന്‍ഡിനു പടിഞ്ഞാറു വശത്തായി ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തലയുയര്‍ത്തി നില്‍ക്കുന്നു.
സ്റ്റാന്‍ഡിനടുത്തു തന്നെയാണ് ഈ പാര്‍ക്ക്. പ്രവാസികള്‍ക്ക് ഇടക്ക്  തമ്മില്‍ കാണാനും വന്നിരിയ്ക്കാനും ഒരിടം.
ആ പാര്‍ക്കില്‍ നിന്നും ഈ കോം‌പ്ലക്സിലേയ്ക്കാണു കടക്കുന്നത്. ധാരാളം മലയാളികള്‍ക്ക് ഇവിടെ കടകളുണ്ട്. തൊഴിലാളികള്‍ വാച്ചുകളുടെ ഭംഗി നോക്കുന്നു
ഓഫറുകളുടെ കാലമാണ്. സിറ്റി എക്സ്ചേഞ്ചു വഴി കാശയയ്ക്കുന്നവര്‍ക്കുള്ള സമ്മാനമാണ് ഈ കാര്‍. ഞാനും ഒരു കൂപ്പണ്‍ എടുത്തിട്ടുണ്ട്.
ഇതാണ് പഴയ ദോഹാ തെരുവ്. അനേകം മലയാളികളുടെ കടകള്‍ ഇവിടെയുണ്ട്. ഖത്തറിലെ സാധാരണ തൊഴിലാളികള്‍ എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ ഒത്തുചേരും. അന്ന് ഉത്സവപറമ്പിലെ തിരക്കാണിവിടെ.
ഇവിടുന്നു കോര്‍ണിഷിലേയ്ക്ക് പ്പോകുമ്പോള്‍ ഈ കെട്ടിടം കാണാം. “ഫണാര്‍ ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍” ആണിത്.
എയര്‍പോര്‍ട്ടില്‍ നിന്നും വിമാനങ്ങള്‍ ഉയരുന്നുണ്ട്.
ഇവിടെ തന്നെയാണ് ഹെരിട്ടേജ് വില്ലേജ്. ആധുനികതയ്ക്കിടയിലും പഴമ കാത്തുസൂക്ഷിച്ചിരിയ്ക്കുന്നു. നോക്കൂ പൌരാണിക രീതിയിലുള്ള കെട്ടിടങ്ങള്‍. നമുക്ക് ഈ തെരുവില്‍ കൂടിയൊന്നു കറങ്ങാം..വരൂ.
എന്തുമാത്രം പ്രാവുകളാ ഇതിനു മുന്‍പില്‍.....!!
നോക്കൂ..ഹെരിട്ടേജ് വില്ലേജില്‍ ടൂറിസ്റ്റുകളെ കാത്ത് കസേരകള്‍.. ഇപ്പോ ഉച്ച കഴിഞ്ഞതേയുള്ളൂ. തിരക്കായിട്ടില്ല.
ഹെരിട്ടേജ് വില്ലേജിലെ കടകള്‍
ഹെരിട്ടേജ് വില്ലേജില്‍ കൂടി റോന്ത് ചുറ്റുന്ന അശ്വാരൂഡ ഭടന്മാര്‍.
വില്പനയ്ക്കായി “ഹുക്ക“കള്‍
വില്പനയ്ക്കായി കൌതുക വസ്തുക്കള്‍
വില്പനയ്ക്കായി പൌരാണിക വസ്തുക്കള്‍
പരമ്പരാഗത അറബ് സാമഗ്രികള്‍ വില്പനയ്ക്കായി ഒരുക്കി വയ്ക്കുന്ന കടക്കാരന്‍
നമുക്കിനി കോര്‍ണിഷിലേക്കു കടക്കാം. ഈ സിഗ്നലിനപ്പുറം കോര്‍ണിഷ്..
ഇതാ നമ്മെ സ്വാഗതം ചെയ്യാന്‍ “മുത്ത്”
കോര്‍ണിഷില്‍ സഞ്ചാരികളെ കാത്ത് കിടക്കുന്ന ‘ഉരു”ക്കള്‍. ഇവയിലൊക്കെ ധാരാളം മലയാളികള്‍ പണിയെടുക്കുന്നു. ചില ഉരുക്കള്‍ കേരളത്തില്‍ നിര്‍മ്മിച്ചവയാണ്.
ഉരുക്കള്‍
ഇവിടെ സീറ്റിട്ട് യാത്രക്കാരെ കൊണ്ടു ഉള്‍കടല്‍ വഴി സഞ്ചരിയ്ക്കും ഈ ഉരുക്കള്‍
കാശുള്ളവര്‍ക്ക് വാട്ടര്‍ ബൈക്കില്‍ ചെത്താം
വേണമെങ്കില്‍ ബോട്ടും വാടകയ്ക്കു കിട്ടും
അതാ കോര്‍ണിഷ് നീണ്ടു കിടക്കുന്നു. നമുക്കങ്ങോട്ടു പോകാം.
ക്ഷീണിച്ചു തളര്‍ന്ന പാവം തൊഴിലാളികള്‍
കോര്‍ണിഷിലൂടെ...........
കോര്‍ണിഷിന്റെ പിന്‍ കാഴ്ചകള്‍...
കോര്‍ണിഷ് നീണ്ടു നീണ്ട്.......
ദൂരെ കാണുന്നത് ദോഹ തുറമുഖം.
ഇക്കാണുന്നതാണ്  “ഇസ്ലാമിക്  ആര്‍ട്ട് മ്യൂസിയം”. സമയക്കുറവു കാരണം ഞാനങ്ങോട്ടു പോയില്ല. 
കാഴ്ചകള്‍ ഇനിയുമുണ്ട്. മുഴുവന്‍ കാണാന്‍ സമയമില്ല. ഞാന്‍ തിരിച്ചു പോകുകയാണ്. ദോഹയില്‍ വന്നാല്‍ കോര്‍ണിഷിലൊന്നു കറങ്ങാതെ പോകരുത് കേട്ടോ.