ഈ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ മിക്കവാറും പേര്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപയോഗിയ്ക്കുന്നവരാണ്. യൂണികോഡ് വ്യാപകമായതോടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്ക് ഇന്ന് ഇന്റെര്‍നെറ്റില്‍ മുഖ്യസ്ഥാനമാണുള്ളത്. ഫേസ്‌ബുക്ക്, ബ്ലോഗുകള്‍, ഓര്‍ക്കുട്ട്, മലയാളം മെയില്‍, ട്വിറ്റര്‍, ദേശാഭിമാനി, മാതൃഭൂമി, മാധ്യമം മുതലായ പത്രങ്ങള്‍, വിക്കിപീഡിയ ഇവയൊക്കെ മലയാളം യൂണിക്കോഡ് ഉപയോഗിയ്ക്കുന്നു. പുതിയ കമ്പ്യൂട്ടറുകള്‍ എല്ലാം തന്നെ മലയാളം വായിയ്ക്കാനും എഴുതാനും പര്യാപ്തമായവയാണ്. എന്നാല്‍ മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും കഴിയുക വിദൂരസ്വപ്നമായിരുന്നു, ഈയടുത്തുവരെ. ഏറെക്കാലത്തെ അലച്ചിലിനു ശേഷം ഓണ്‍ലൈനില്‍ മലയാളം എഴുതാനും വായിയ്ക്കാനും കഴിയുന്ന ചില ടെക്നിക്കുകള്‍ പലയിടത്തു നിന്നുമായി ലഭിയ്ക്കുകയുണ്ടായി. അവ ഇവിടെ പങ്കുവെയ്ക്കുന്നു.
ശ്രദ്ധിയ്ക്കുക, ഈ അഭ്യാസങ്ങള്‍ മുഴുവന്‍ “Opera Mini" എന്ന മൊബൈല്‍ ബ്രൌസറിന്റെ സഹായത്തോടെ ആണ് ചെയ്യുന്നത്. മറ്റു ബ്രൌസറുകള്‍ ഇതിനു പര്യാപ്തമാണെന്ന് തോന്നുന്നില്ല (കൃത്യമായി അറിയില്ല. എന്നാല്‍ ആപ്പിളിന്റെ Safari ബ്രൌസറില്‍ മൊബൈല്‍ മലയാളം വായിയ്ക്കാന്‍ കഴിയുന്നുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞു). ആയതിനാല്‍ നിലവില്‍ Opera Mini നിങ്ങളുടെ മൊബൈലില്‍ ഇല്ലായെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.
ആന്‍ഡ്രോയിഡ് മൊബൈലുകള്‍ക്ക്, “മാര്‍ക്കറ്റി“ല്‍ സെര്‍ച്ച് ചെയ്താല്‍ Opera Mini അനായാസം ലഭിയ്ക്കും. അല്ലാത്തവ www.m.opera.com സൈറ്റില്‍ പോയി ഡൌണ്‍ലോഡ് ചെയ്യുക. ഇനി:
1. OPERA MINI ഇന്‍സ്റ്റാള്‍ ചെയ്യുക.
2. OPERA MINI ഓപണ്‍ ചെയ്യുക. അഡ്രസ് ബാറില്‍ config: എന്നു ടൈപ്പ് ചെയ്യുക. ( “ : “ കോളണ്‍ ചിഹ്നം ഇടാന്‍ മറക്കരുത്. )
3. ഇപ്പോള്‍ POWER USER SETTINGS എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുക.
Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു കാണുന്നത് Yes ആക്കുക. Save ചെയ്യുക.
(ഒരു പക്ഷെ config: എന്നു ടൈപ്പു ചെയ്താല്‍ ചിലപ്പോള്‍ error കാണിച്ചേക്കാം. അപ്പോള്‍ opera:config എന്നു ടൈപ്പ് ചെയ്ത് ശ്രമിയ്ക്കുക. എന്നിട്ടും നടന്നില്ലെങ്കില്‍ ഓപറാ ക്ലോസ് ചെയ്ത് വീണ്ടും ശ്രമിയ്ക്കുക. അല്ലെങ്കില്‍ Uninstall ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക. ഞാന്‍ കുറേ പ്രാവശ്യം ശ്രമിച്ചിട്ടാണ് ശരിയായത്)
ഇനി നിങ്ങളുടെ ബ്ലോഗ്, ഫേസ്ബുക്ക്, വിക്കി, മലയാളം യൂണിക്കോഡ് സൈറ്റുകള്‍ തുറന്നു നോക്കൂ..
ചില മൊബൈലുകളില്‍ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ജിമെയില്‍ ഇവയൊക്കെ നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിയ്ക്കും. അവയിലൊന്നും മലയാളം കിട്ടില്ല. അവ സൈന്‍ ഔട്ട് ചെയ്തിട്ട്, ഓപ്പറയില്‍ ലോഗിന്‍ ചെയ്യുക.
മലയാളം എഴുതാന്‍:
കമ്പ്യൂട്ടറില്‍ “കീമാന്‍“ ഉപയോഗിച്ച് മലയാളം എഴുതുംപോലെ അനായാസമാണ് ഇതെന്ന് വിചാരിയ്ക്കരുത്. അത്ര അത്യാവശ്യമാണെങ്കിലോ അല്ലെങ്കില്‍ മിനക്കെടാന്‍ സമയമുണ്ടെങ്കിലോ മാത്രം ശ്രമിയ്ക്കുക. ഇത് ഓണ്‍ലൈനില്‍ മാത്രമേ സാധ്യമാകൂ.
സമ്മതമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ ടെക്സ്റ്റുകളുടെ CUT / COPY / PASTE ഓപഷ്നുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടുപിടിയ്ക്കുക. എന്റെ സാംസങ്ങ് ടച്ച്സ്ക്രീന്‍ മൊബൈലില്‍ വലിയ വിഷമമില്ലാതെ അതു ചെയ്യാം. നിങ്ങളുടെ മൊബൈലിന്റേത് കണ്ടെത്തിയാല്‍ ഇനി “എഴുത്തി“ലേയ്ക്ക് കടക്കാം.
1. നിങ്ങളുടെ OPERA MINI യില്‍ ശ്രദ്ധാപൂര്‍വം http://malayalam.keralamla.com/mobile/index.php ഈ അഡ്രസ് തെറ്റാതെ ടൈപ്പ് ചെയ്ത് സൈറ്റിലേയ്ക്ക് പോകുക. (ഈ പേജ് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളു.)
2. ഇപ്പോള്‍ ലഭിയ്ക്കുന്ന പേജില്‍ “Enter Text to be transliterated“ എന്നതിനു താഴെയുള്ള ടെക്‍സ്റ്റ് ബോക്സില്‍ മംഗ്ലീഷ് വാക്ക് ടൈപ്പ് ചെയ്യുക. ലിപി വിന്യാസം “കീമാന്‍“ പോലെ തന്നെ. ഇനി “Submit“ ബട്ടണ്‍ അമര്‍ത്തുക.
3. അല്പസമയത്തിനകം ടെക്സ്റ്റ് ബോക്സിനു മുകളിലായി നിങ്ങള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ് മലയാളത്തില്‍ കാണപ്പെടും.
4. ടെക്സ്റ്റ് ബോക്സിനു താഴെയായി “Get Text“ എന്നു കാണുന്ന ബട്ടണ്‍ അമര്‍ത്തുക. അല്പസമയത്തിനം ആ ബോക്സില്‍ മലയാളം ടെക്സ്റ്റ് കാണപ്പെടും, എന്നാല്‍ ഏതാനും ചതുരകട്ടകളായിട്ടാണെന്നു മാത്രം. സാരമില്ല.
5. ഇനി സെലെക്ട് ചെയ്ത് നിങ്ങളുടെ മൊബൈലിന്റെ CUT / COPY ഓപ്ഷന്‍ ഉപയോഗിച്ച് കട്ടോ കോപ്പിയോ ചെയ്യുക.
6. ഓപറയിലെ മറ്റൊരു വിന്‍ഡോയില്‍ മലയാളം എഴുതേണ്ട സൈറ്റ് തുറക്കുക. അവിടെ ആവശ്യമായിടത്ത് പേസ്റ്റ് ചെയ്യുക.

നന്ദി :)
ReplyDeleteകൊള്ളാം.
ReplyDeleteഉപകാരപ്രദം.
ഉപകാരപ്രദം
ReplyDeleteതാങ്ക്സ്, ഉപകാരപ്രദം
ReplyDeletethanks.....
ReplyDeletegood article.. I have already tried and its working. Right I am using Opera Mobile as it is faster than opera mini and have some more features. Would you please help me to configure to read malayalam in Opera Mobile?
ReplyDelete(its settings is different than opera mobile)
വായിക്കാറുണ്ടായിരുന്നു...
ReplyDeleteഎഴുത്തു വിദ്യ പയറ്റി നോക്കിയിട്ടില്ലായിരുന്നു...
നന്ദി; പങ്കു വെച്ചതിന്...
നോക്കട്ടെ..എന്നിട്ട് പറയാം..
ReplyDeleteനന്ദി ! പോസ്റ്റ് എന്റെ ബ്ലോഗില്‍ ചേര്‍ക്കുന്നു
ReplyDeleteവിജ്ഞാനപ്രദമായ പോസ്റ്റ്.അഭിനന്ദനങ്ങള്‍ .
ReplyDeleteഏതാണ്ട് രണ്ടരവര്‍ഷത്തോളമായി എനിക്ക് വിന്‍ഡോസ് 5 മൊബൈലില്‍ മലയാളം വായിക്കാനും എഴുതാനും കഴിയുന്നുണ്ട്.opera ഇല്ലാതെത്തന്നെ നേരിട്ട് ഏതു വെബ്പേജും വായിക്കാം.പക്ഷെ ഏകദേശം ആറുമാസത്തോളം പരിശ്രമിച്ചിട്ടാണ് അത് സാധ്യമായത്!സിസ്റ്റത്തിലേക്ക് മലയാളം ഫോണ്ടും ഒരു പ്രത്യേക രജിസ്ട്രിയും ഒക്കെ ഡൌണ്‍ലോഡ് ചെയ്യേണ്ടിവന്നു.
thanks
ReplyDelete@ ഗിനി: ഓപറാ മിനിയില്‍ മാത്രമേ മലയാളം വായിയ്ക്കാന്‍ പറ്റൂ എന്നാണ് എന്റെ അറിവ്. അതു ഇന്‍സ്റ്റാള്‍ ചെയ്യൂ.
ReplyDelete@ ആറങ്ങോട്ടുകര മുഹമ്മദ് : അതിനെ പറ്റി കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. വിരോധമില്ലെങ്കില്‍ പങ്കുവെയ്ക്കുമല്ലോ.
താങ്ക്യൂ താങ്ക്യൂ ...
ReplyDeleteനല്ല നമസ്കാരം
ReplyDeleteഞാന്‍ ഐ ഫോണാണ് ഉപയോഗിക്കുന്നത്, മലയാളം ടൈപ്പ് ചെയ്യാനും വായിക്കാനും വളരെ എളുപ്പമാണ് ഇതില്‍. എങ്കിലും വളരെ ഉപകാരപ്രദമാണ് താങ്കളുടെ ഈ പോസ്റ്റ്, താങ്ക്സ്...
ReplyDeleteVery very thanks, blog vayana allaatha mattella workum nokia n97 upayogichu cheyyumaayirunnu, ippol malayalathinte kaariyam ariyichu thannathil santhosham. Njaan upayogichu, valare easy aanu. Ippol mobilil opera mini yilninnaanu njaan ee comment cheyyunnath, thanks
ReplyDeleteവളരെ നന്ദി. ഓപ്പറ മിനി ഡൌൺലോഡ് ചെയ്ത് കൺഫിഗ് ചെയ്തു. ഇപ്പോൽ മൊബൈലിൽ മലയാളം വായിക്കാം പറ്റുന്നുണ്ട്.
ReplyDeleteട്രാൻസിലിറ്ററേഷനു സമയമെടുക്കുന്നുണ്ട്. കോപ്പി/പേസ്റ്റ് പരിപാടി അത്ര രസിച്ചില്ല.
വളരെ നന്നായിട്ടുണ്ട്
ReplyDeleteiphone ഇല്‍ മലയാളം ഉപയോഗിക്കുന്നതിനെ പറ്റി ഇവിടെ എഴുതിയിട്ടുണ്ട്, ഇതിന്റെ രണ്ടാം ഭാഗം തയാറാക്കുകയാണ്, ഉടന്‍ തന്നെ പബ്ലിഷ് ചെയ്യും
http://gadgetlokam.blogspot.com/2010/07/blog-post.html
Just now got news from hashim
ReplyDeletethat your book is going to be
published..All the best....
ഓപറ മിനി ഇന്‍സ്റ്റാള്‍ ചെയ്തു.
ReplyDeleteഇനി മിനിയുടെ 'ചേച്ചി'ക്കുവേണ്ടി കാത്തുനില്‍ക്കുന്നു.
(തികച്ചും ഉപകാരപ്രദം)
നന്ദി, ഒരുപാട് നന്ദി, എങ്ങനെയാ ഒപെരയില്‍ മലയാളം സെറ്റ് ചെയ്യുക എന്നറിയാതെ ഇരിക്കുകയായിരുന്നു ഞാന്‍.... നന്ദി
ReplyDeletes, I tried......... Its working........
ReplyDeleteമാഷെ എന്റെ മോബൈലില്‍ BSNL 3G കണക്ഷനില്‍ ഒപ്പേറമിനി ഓപ്പനാകുന്നില്ല വീട്ടിലെ BSNL ബ്രോഡ്ബാന്‍ഡില്‍ വയര്‍ലെസ്സായിഓപ്പനാകുകയും മലയാളം വായിക്കാന്‍ പറ്റുകയുംചെയ്യുന്നു നേരിട്ട് 3Gയില്‍ ലഭിക്കാന്‍എന്ത്ചെയ്യണം താങ്കളുടെ പോസ്റ്റിന്‌നന്ദി
ReplyDeleteഅഞ്ച് വര്‍ഷമായി opera mini ഉപയോഗിക്കുന്നു എന്നിട്ടും ഞാന്‍ മലയാളം കണ്ടില്ല.എന്തായാലും ഒന്നു പരീക്ഷിച്ചിട്ടുതന്നെ ബാക്കീകാര്യം..!!
ReplyDeletenalla kaaryam. Pareekshichu nokkatte
ReplyDeleteപരീക്ഷണം വിജയം.. നന്ദി ബിജുവേട്ടാ...
ReplyDeleteവളരെ ഉപകാരം ഈ ബ്ലോഗ് എനിക്ക് സജസ്റ്റ് ചെയ്ത സുകുമാരന്‍ അന്ജരക്കണ്ടിക്കും ബിജുവേട്ടനും വളരെയേറെ നന്ദി.....
ReplyDeleteഞാന്‍ ശ്രമിച്ചു.. നോ രക്ഷ..!POWER USER SETTINGS വരുന്നില്ല ..! ( opera:config അടിച്ചപ്പോള്‍ , preferences editor എന്ന പേജ് വരുന്നു..!)
ReplyDeleteഎന്തുചെയ്യണം..ഒന്നു ഹെല്‍പ്പൂ.....!!
good pakshe n81 setil config: adikkumpol preferences editor ennanu varunnathu
ReplyDeleteenthu cheyyum....
Use about:config instead of config:
ReplyDeleteമൊബൈലില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ (സിംബിയ) :
ReplyDelete1. ആദ്യം ഈ സോഫ്റ്റ്‌വെയര്‍ മൊബൈലില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.http://www.getjar.com/IndiSMS
2. അത് റണ്‍ ചെയ്യുമ്പോള്‍ മലയാളം തിരഞ്ഞെടുക്കുക.
എന്നിട്ട് "New Message" സെലക്ട് ചെയ്തതിനു ശേഷം മെസ്സേജ് ടൈപ്പ് ചെയ്യാനുള്ള ബോക്സില്‍ മന്ഗ്ലിഷില്‍ ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് "Back" ഓപ്ഷന്‍ എടുത്തിട്ട് "Save To Drafts" ക്ലിക്ക് ചെയ്യുക.
3. സോഫ്റ്റ്‌വെയര്‍ ക്ലോസ് ചെയ്തതിനു ശേഷം മെനുവിലെ "Messaging" ഓപ്ഷനില്‍ നിന്ന് "Drafts" എന്ന ഫോല്ടരില്‍ ടൈപ്പ് ചെയ്ത മെസ്സേജ് ഉണ്ടാവും. അത് വായിക്കാന്‍ പറ്റാത്ത രീതിയിലാവും ഉണ്ടാവുക(ഇത് പോലെ ). അത് copy ചെയ്തു opera miniയില്‍ പേസ്റ്റ് ചെയ്താല്‍ മതി.
For android....
android market ല്‍ പോയി varamozhi transliterati ഡൌണ്‍ ലോഡ് ചെയ്യുക....അതില്‍ നെറ്റ്വര്‍ക്ക് കണക്ഷന്‍ ഇല്ലാതെ തന്നെ സുഖമായി മലയാളം ടൈപ്പ് ചെയ്യാം....മാത്രമല്ല...അതില്‍ തന്നെയുള്ള copy എന്ന ബട്ടന്‍ അമര്‍ത്തിയാല്‍ സുഖമായി നമുക്ക് കോപി ചെയ്ത് ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യാവുന്നതാണ്....വളരെ ലളിതമാണ് കാര്യം എന്ന് സാരം.....
മൊബൈലില്‍ നെറ്റുപയോഗിക്കാറില്ല,എന്നാലും മറ്റു സുഹൃത്തുക്കളുടെ ഉപയോഗത്തിനായി ഷെയര്‍ ചെയ്യട്ടെ.
ReplyDeleteഒരുപാടു നന്ദി,,,, ഞാന്‍ കുറേ കാലമായി അന്വേഷിക്കുകയായിരുന്നു,,,,,
ReplyDelete[co=blue] Thanks
ReplyDelete