“നിങ്ങളുടെ കൊളസ്ട്രോള്‍ പരിധി കടന്നു പോയി..” കൈയിലെ ടെസ്റ്റ് റിസള്‍ട്ടിലേയ്ക്കു നോക്കി ക്കൊണ്ട് ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ ചെവിയിയ്ക്കകത്ത് തുളച്ചു കയറി. എന്തുണ്ടാകരുതെന്ന് ആഗ്രഹിച്ചോ അതു തന്നെ സംഭവിച്ചിരിയ്ക്കുന്നു.
“ടോട്ടല്‍ കൊളസ്ട്രോള്‍ - 255. LDL- 178, ഷുഗര്‍ 110........വറുത്തതും പൊരിച്ചതും തൊട്ടുപോകരുത്. എണ്ണ ഒട്ടും ഉപയോഗിയ്ക്കരുത്. മുട്ട, മാംസം ഒന്നും കഴിയ്ക്കരുത്., മധുരം കുറയ്ക്കുക.....” ഡോക്ടര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഉള്ളിലെ ആന്തലിനിടയില്‍ പകുതിയും ഞാന്‍ കേട്ടില്ല. അവസാനം കുറിപ്പടി കൈയില്‍ കിട്ടി. കൊളസ്ട്രോളിനുള്ള മരുന്ന് കഴിയ്ക്കണം..! ഒരു മാസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് ചെയ്യണം. എന്നിട്ടേ ഡോസ് തീര്‍ച്ചപ്പെടുത്തുകയുള്ളു. നിരാശയോടെ ഞാന്‍ എഴുനേറ്റു പോന്നു.
മാസം ഒന്നു കഴിഞ്ഞു. വീണ്ടും ടെസ്റ്റ്, ഡോക്ടര്‍.
“ടോട്ടല്‍ - 180, LDL - 79, ഷുഗര്‍ 120.. കൊളസ്ട്രോള്‍ കുഴപ്പമില്ല. പക്ഷേ ഷുഗര്‍ കൂടി. മധുരം ഒട്ടും കഴിയ്ക്കരുത്. ആറുമാസം കഴിഞ്ഞ് ഒന്നു കൂടി ടെസ്റ്റ് ചെയ്യാം...”
ദൈവമേ, അടുത്തത് പ്രമേഹ രോഗിയാകാനാണൊ വിധി..!” കടുത്ത പഥ്യവും നിയന്ത്രണവും. പ്രിയപ്പെട്ട മീന്‍ വറുത്തതും, മധുരമിട്ട ചായയും ഐസ്ക്രീമുമെല്ലാം ഉപേക്ഷിച്ചു. മരുന്ന് ചിലപ്പോഴൊക്കെ മുടങ്ങി (മുടക്കി).
ആറുമാസം കഴിഞ്ഞു. ടെസ്റ്റ്, ഡോക്ടര്‍.
“ടോട്ടല്‍ - 210, LDL - 150, ഷുഗര്‍ - 124.... കൊളസ്ട്രോളും ഷുഗറും കൂടിയിരിയ്ക്കുന്നു. ഭക്ഷണം ശരിയ്ക്കും കണ്‍ട്രോള്‍ ചെയ്യുക. അല്ലെങ്കില്‍ മെഡിസിന്‍ ഡോസ് കൂട്ടേണ്ടി വരും. ഷുഗറിനും മരുന്നു കഴിയ്ക്കേണ്ടി വരും..” ഡോക്ടറുടെ മുന്നറിയിപ്പ്...മനസ്സാകെ തളര്‍ന്നു പോയി. കൊളസ്ട്രോളിനു പുറകേ പ്രമേഹവും പടിവാതില്‍ക്കല്‍ തല കാണിച്ചു തുടങ്ങി. ഷുഗര്‍ ലെവല്‍ 126 ആയാല്‍ ഡയബറ്റിക് ആയി.
ആദ്യത്തെ ഒരു മാസം വലിയ പഥ്യവും ഡയറ്റുമൊക്കെ ആയിരുന്നു. ഇതിനിടെ വെളുത്തുള്ളിയുടെ ഗുണങ്ങളെ പറ്റി ഒരു ലേഖനം വായിച്ചിരുന്നു. അതിന്‍പ്രകാരം ദിവസവും രണ്ടു നേരം വെളുത്തുള്ളി ഡ്രോപ്സ് കഴിയ്ക്കാന്‍ തുടങ്ങി. ഒപ്പം “ഇസബ്‌ഗോള്‍” എന്ന പേരില്‍ കിട്ടുന്ന ഒരിനം പുല്ലിന്റെ ഉമിയും ഓരോ സ്പൂണ്‍ വീതം രാത്രി കഴിച്ചു, ഫൈബറിന്റെ കലവറയാണത്.
ഒരുമാസം കഴിഞ്ഞതോടെ ഡയറ്റ് പിടിവിട്ടു. വില്ലയിലെ നേപ്പാളികുക്കുമാര്‍ എണ്ണയില്‍ മുക്കി ഉണ്ടാക്കുന്ന കറികളും മീന്‍ വറുത്തതും ചിക്കന്‍ ഫ്രൈയുമൊക്കെ കുറേശ്ശെ കഴിച്ചു. രണ്ടു നേരം മധുരമിട്ട അരഗ്ലാസ് ചായ, മൂന്നു നേരം മധുരമില്ലാതെ കാപ്പി.. പോരാഞ്ഞിട്ട് ഇടയ്ക്ക് ഐസ്ക്രീമും പായസവും അലുവയും. ഓരോ തവണയും ഓര്‍ക്കും ഇനി കഴിക്കില്ല എന്ന്. എന്തായാലും സംഗതി കുളമായി. മരുന്നൊക്കെ വല്ലപ്പോഴും കഴിയ്ക്കും. എന്നാല്‍ വെളുത്തുള്ളിയും ഉമിയും മുടക്കിയില്ല, ഡെയിലി വ്യായാമവും.
ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം ടെസ്റ്റിനുപോകുമ്പോള്‍ എനിയ്ക്കു നല്ല ഉറപ്പായിരുന്നു, കൊളസ്ട്രോളും ഷുഗറും ആകാശം മുട്ടിക്കാണും. ഇനി മേല്‍ “നല്ല“ ഭക്ഷണം ഒരു സ്വപ്നമാകും...
ഇത്തവണ കമ്പ്ലീറ്റ് ചെക്കപ്പ് ആണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.
ടെസ്റ്റ് റിസള്‍ട്ടിന്മേല്‍ നോക്കി ഡോക്ടര്‍ അല്പനേരം ഇരുന്നു. പിന്നെ എന്റെ മുഖത്തേയ്ക്കും. ഞാന്‍ ആ നോട്ടം നേരിടാന്‍ വയ്യാതെ താഴേയ്ക്കു നോക്കി.
“കൊള്ളാമല്ലോ ഇത്..! ടോട്ടല്‍ - 116. LDL - 59. ഷുഗര്‍ 114. കിഡ്നി ഫംഗ്ഷന്‍, ലിവര്‍ ഫംഗ്ഷന്‍ എല്ലാം നോര്‍മല്‍. യൂറില്‍ ടെസ്റ്റ് എല്ലാം നോര്‍മല്‍. ഗുഡ്....! “
അത്ഭുതം കൊണ്ട് എന്റെ കണ്ണു തള്ളിപ്പോയി. ടോട്ടല്‍ കൊളസ്ട്രോള്‍ 200 വരെ നോര്‍മല്‍ ആണ്, LDL 130 വരെയും. ഇതെങ്ങനെ സംഭവിച്ചു. ഒരു വേള ബ്ലഡ് സാമ്പിള്‍ മാറിപ്പോയോ എന്നു പോലും സംശയിച്ചു പോയി. ആലോചിച്ചപ്പോള്‍ അന്നു ലേഖനത്തില്‍ വായിച്ചതൊക്കെ ഓര്‍മ്മ വന്നു. വെളുത്തുള്ളിയുടെയും ഫൈബറിന്റെയും അത്ഭുത ഗുണങ്ങള്‍.
ഇതെന്റെ അനുഭവമാണ്. ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നെങ്കില്‍ ആവട്ടെ എന്നു കരുതി പറഞ്ഞെന്നു മാത്രം.
പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നീ ജീവിത ശൈലീ രോഗങ്ങള്‍ ഒരു ദിവസം കൊണ്ടു വരുന്നതല്ല. ഒരു ദിവസം കൊണ്ടു പോകുകയുമില്ല. ഇന്ന് പല “അത്ഭുത”മരുന്നുകളും മാര്‍ക്കറ്റിലുണ്ട്. ഷുഗര്‍ മാറ്റും, കൊളസ്ട്രോള്‍ മാറ്റും എന്നൊക്കെ പറഞ്ഞ്. ശുദ്ധ തട്ടിപ്പാണിത്. നമ്മുടെ ചുറ്റിലുമുള്ള പല നിത്യോപയോഗ വസ്തുക്കള്‍ക്കും പല രോഗശമന ഗുണങ്ങളുമുണ്ട്. അവയെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ പല ആരോഗ്യപ്രശ്നങ്ങളും പരിഹരിയ്ക്കാം. നമ്മുടെ ആരോഗ്യപാലനം ഡോക്ടര്‍മാര്‍ക്ക് പൂര്‍ണമായി വിട്ടുകൊടുക്കേണ്ടതില്ല. മാരക അവസ്ഥകളില്‍ അവരുടെ സേവനം കൂടിയേ കഴിയൂ. എന്നാല്‍ ജീവിത ശൈലീ രോഗങ്ങളുടെ കാര്യത്തില്‍ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നമുക്ക് പല രോഗങ്ങളെയും ചെറുക്കാനാകും. ആദ്യമായി വേണ്ടത്, നമ്മുടെ ശരീരത്തിന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ അറിയുക എന്നതാണ്. തുടര്‍ന്ന് മേല്‍പ്പറഞ്ഞ പോലെയുള്ള പരീക്ഷണങ്ങള്‍ ചെയ്തു നോക്കുക. ഒപ്പം സമയാസമയങ്ങളില്‍ ഡോക്ടറുടെ ഉപദേശവും തേടുക. നമ്മുടെ ശരീരത്തിന് അത്ഭുതകരമായ പുനരുജീവന ശേഷിയുണ്ട്. അതിനെ നമ്മള്‍ പരിപോഷിപ്പിച്ചാല്‍ മിക്ക രോഗങ്ങളില്‍ നിന്നും രക്ഷ നേടാം.
അടിക്കുറിപ്പ്: വെളുത്തുള്ളി സത്ത് ക്യാപ്സൂള്‍ രൂപത്തില്‍ ലഭ്യമാണ്. (Garlic Pearls.) വെളുത്തുള്ളി ചൂടാക്കിയാല്‍ അതിന്റെ ഗുണം നഷ്ടപ്പെടും. പച്ചയ്ക്ക് കഴിയ്ക്കാന്‍ നമുക്കു ബുദ്ധിമുട്ടുമാണ്. ആയതിനാ; ക്യാപ്സ്യൂള്‍ മേടിയ്ക്കുകയാണ് നല്ലത്.

ഉത്തരെന്ത്യയിലെ ഒരിനം പുല്‍വിത്തിന്റെ ഉമിയാണ് “ ISABGOL"
ഇത് കേരളത്തില്‍ കിട്ടില്ലല്ലൊ.പിന്നെന്താ ചെയ്ക..!!
ReplyDelete@ഒരു പാവം പൂവ് : വെളുത്തുള്ളി സത്ത് Garlic Perls എന്ന പേരില്‍ കേരളത്തില്‍ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും കിട്ടും. ഇസബ് ഗോള്‍ എവിടെ കിട്ടുമെന്നറിയില്ല. അത് ഉത്തരേന്ത്യയില്‍ നിന്നാണ് ഗള്‍ഫില്‍ കിട്ടുന്നത്. ഇനി അതില്ലെങ്കില്‍ ഓട്സ് പോലുള്ളവ ഉപയോഗ്ഗിക്കാമല്ലോ..
ReplyDeleteഫേസ് ബുക്കില്‍ ഒരാള്‍ പങ്കുവെച്ച അറിവ്: -
“എനിക്കും ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട് ........എന്റെ കൊളസ്ട്രോള്‍ ലെവല്‍ 260 വരെ ആയിട്ടുണ്ട്.........അതിനുള്ള മരുന്ന് കഴിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു........എന്നാല്‍ എന്റെ ഒരു അടുത്ത സുഹൃത്തിന്റെ ഉപദേശ പ്രകാരം ഞാന്‍ വെളുത്തുള്ളി കഴിപ്പ് തുടങ്ങുകയും കൊളസ്ട്രോള്‍ നില നോര്‍മല്‍ ആവുകയും ചെയ്തു ......വെളുത്തുള്ളി ചെറുതായി അരിഞ്ഞു തേനില്‍ ഇട്ടുവെച്ചു രാവിലെ വെറും വയറ്റില്‍ കഴിക്കുകയാണ് ചെയ്യേണ്ടത് .......ഒരു മാസം തുടര്ച്ചയ്യായി ഇത് കഴിച്ചാല്‍ തീര്‍ച്ചയായും നല്ല മാറ്റം ഉണ്ടാകും എന്നതാണ് എന്റെ അനുഭവം........ഇതിന്റെ കൂടെ തന്നെ രാത്രിയില്‍ അര കപ്പു മോരില്‍ ഒരു നുള്ള് ഉലുവ പൊടിച്ചു കഴിക്കുന്നതും വളരെ നല്ലതാണ് .........ഹോമിയോ ഡോക്ടര്‍ ആയ എന്റെ സുഹൃത്ത് ആണ് ഇത് എനിക്ക് പറഞ്ഞു തന്നത്...........“
നല്ലൊരു അറിവു പൻകു വെച്ച്കതിനു വളരേയധികം നന്ദി..ഞാൻ ബിപി( ഹൈപ്പർ) കുറക്കാനുള്ള കഠിനയത്നത്തിലാണു..വല്ല ഒറ്റമൂലിയും ഇത് പോലുന്ണ്ടൊ?
ReplyDeleteശ്ശോ! ഇതെല്ലാം പതുക്കെ പറയുക. ദേ! അവര്‍ അത് കേള്‍ക്കും.മോഡേണ്‍ മെഡിസിന്‍ പാര്‍ട്ടികളും ബൂലോഗത്തെ ശാസ്ത്രജ്ഞ്ന്മാരും.വെളുത്തുള്ളി ഏറ്റവും അപകടകാരിയായ വസ്തു ആണെന്ന് ഉടനേ ഫതുവായും ഇറങ്ങും. അതുമല്ലെങ്കില്‍ വെളുത്തുള്ളി പ്രവര്‍ത്തിക്കുന്നത് എങ്ങിനെയെന്ന് ഇത് വരെ കണ്ട് പിടിക്കാത്തതിനാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ലാ എന്ന മഹദ്വചനവും പ്രതീക്ഷിക്കാം.
ReplyDeleteഏതായാലും മരുന്ന് കമ്പനിക്കാര്‍ ഇവിടെ ഉള്ള കാലത്തോളം പാരമ്പര്യ ഔഷധ പ്രയോഗങ്ങള്‍ അന്ധ വിശ്വാസം തന്നെയെന്ന് കണക്കാക്കപ്പെടും.
വെളുത്തുള്ളി കൊളസ്റ്റ്രോളിനു സിദ്ധൌഷധമാണ്, തന്മൂലം ബി.പി.ക്കും. പക്ഷേ ചൂടാക്കിയാല്‍ ഫലം നഷ്ടപ്പെടും എന്നത് എത്രത്തോളം ശരിയെന്നറിയില്ല.5 ഇതള്‍ വെളുത്തുള്ളി അര തുടം പാലില്‍ വെട്ടി തിളപ്പിച്ച് ചണ്ടി പിഴിഞ്ഞ് കളഞ്ഞ് ബാക്കി പാല്‍ വര്‍ഷങ്ങളായി ഞാന്‍ കഴിക്കുന്നു. അല്ലെങ്കില്‍ വെളുത്തുള്ളി അച്ചാര്‍ ആയി ഉപയോഗിക്കും. ഏതായാലും കൊളോസ്റ്റ്രോള്‍ നിയന്ത്രണ വിധേയമാണ്.
ISABGOL ഗള്‍ഫില്‍ എല്ലാ സൂപ്പര്മാര്‍ക്കറ്റിലും ലഭ്യമാണ്.
ReplyDeleteവളരെ വളരെ വിലക്കുറവുമാണ്.
ഒരസുഖവുമില്ലെന്കിലും ഇടയ്ക്കു ഇത് വെള്ളത്തില്‍ കലക്കി ഞാന്‍ കഴിക്കാറുണ്ട്. രുചിയോ മണമോ ഒന്നും ഇതിനില്ലാതതിനാല്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്.
ISABGOL ivide Karnatakayilum dharalam kittum, 25 vayase enikku aayittulloo pakshe ente LDL 142,oru masam kondu 130 aayi kurachu, ini ippo ISABGOLum veluthulliyum kazhichu nokkam alle Bijuvetta ?
ReplyDeleteഗൂഗിള്‍ ബസില്‍ സാജുജോണ്‍ (നട്ടപ്പിരാന്തന്‍) പങ്കുവെച്ച ഒരു നാട്ടറിവ്:
ReplyDeleteകാന്താരി മുളകിന്റെ മാന്ത്രികസ്പര്‍ശം.
അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് 278 നിന്ന കോളസ്ടോള്‍ ഇന്ന് രാവിലെ ചെക്ക് ചെയ്തപ്പോള്‍ 203-ല്‍ നില്‍ക്കുന്നു. യാതൊരു തരത്തിലുമുള്ള മരുന്നും ഉപയോഗിച്ചില്ല. ഫുഡില്‍ യാതൊരു തരത്തിലുള്ള നിയന്ത്രണവുമില്ല.മൂന്ന് നേരവും അരിഭക്ഷണം ഇഷ്ടപ്പെടുന്ന ആഹാരരീതി. മദ്യപാനമില്ല, പുകവലിയില്ല. വാഷിംഗ് മെഷീനില്‍ തുണിയലക്കാതെ കൈകൊണ്ട് മാത്രം തുണിയലക്കും. അത് മാത്രമാണ് ആകെയുള്ള വ്യായാമം.
കാന്താരിമുളകും വെളുത്തുള്ളിയും (നാട്ടിലെ ചെറിയ വെളുത്തുള്ളി) വിനാഗിരിചേര്‍ത്ത് വയ്ക്കുക ഒരു മാസം വയ്ക്കുക. പിന്നീട് 8-10 കാന്താരിമുളക് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൊളസ്ടോള്‍ കുറയുന്ന മാന്ത്രികവിദ്യ അനുഭവിച്ചറിയുക.
ചെറുപ്പത്തില്‍ പണ്ട് പൂതംക്കോടന്‍ ആയിച്ചാത്തയുടെ വീട്ടില്‍ പോയി കപ്പ കഴിക്കുമ്പോള്‍ അതിന് സൈഡായി പൂതംക്കോടന്‍ ആയിച്ചാത്ത ഉണ്ടാക്കിത്തരുന്ന ഒരു സൈഡ് ഡിഷാണ് “പ്പുമ്മൊളക്” (ചെറിയ ഉള്ളി, കാന്താരിമുളക്, ഉപ്പ്, വെളിച്ചെണ്ണ കൂട്ട്ക്കെട്ട്). അത് വാരിതിന്നുമ്പോള്‍ ആയിച്ചാത്ത പറയുന്ന ഒരു വാചകമുണ്ട്.......”ഇന്റെ സാജു.....ജ്ജ് ഇമ്മാരി ചേല്ക്ക് ആ മൊളക് മുയുമനും തിന്നാല് അന്റെ ചോര ബെള്ളാവും”
ഇതു തന്നെയാണ് കാന്താരിമുളക് നമ്മുടെ രക്തത്തില്‍ നടത്തുന്ന പ്രവര്‍ത്തനം.
@sherriff kottarakara said...
ReplyDeleteതാങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. ഈയിടെ മൈദയെ വാഴ്ത്തിക്കൊണ്ട് ചില ചാത്രഞ്ഞന്മാരും അപ്പോത്തിക്കരികളും ബൂലോഗത്ത് ഇറങ്ങിയിരുന്നു. അങ്ങ് കേംബ്രിഡ്ജിലും ടെക്സാസിലുമൊക്കെ ലാബുകളില്‍ ടെസ്റ്റ് ചെയ്ത് മൈദയും അജിനോമോട്ടോയും അപ്പക്കാരവുമൊക്കെ ഒന്നാന്തരം സാധനങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തിയത്രേ.. മൈദ കഴിച്ച് ആരോഗ്യം പോയവന്‍ പറഞ്ഞാലും അവര് സമ്മതിയ്ക്കത്തില്ല, എന്താ തെളിവെന്ന് ചോദിയ്ക്കും. അവരെയൊക്കെ താങ്ങാനും ഈ ബൂലോകത്ത് ആളുണ്ടെന്നതാണ് ഖേദകരം. തീര്‍ച്ചയായും നമ്മള് വെളുത്തുള്ളിയുടെയും മുളകിന്റെയുമൊക്കെ ഗുണം പറഞ്ഞാല്‍ അവരു ചോദിക്കും ടെക്സാസിലെ പേപ്പറ് വല്ലതുമുണ്ടോന്ന്..!
മലയാളികളുടെ പ്രശ്നം ആണിത് .കമ്പാര്‍ട്ട്മെന്റലൈസഷന്‍.ഒന്നുകില്‍ മൈദാ നല്ലത് അല്ലെങ്കില്‍ ചീത്തയും.ഇതിനിടയില്‍ ഒരവത്സ്തയും ഇല്ല .മെഡിസിന്‍ അറ്റ് ബൂലോകത്തിലെ ആ പോസ്റ്റ് ബിജു നന്നായി വായിച്ചില്ലെന്നു തോന്നുന്നു.
ReplyDeleteടെക്സാസിലെ പേപ്പര്‍ ഒന്നും ആവശ്യമില്ല എന്നാലും കാന്താരിയും വെളുത്തുള്ളിപ്രയോഗവും കൊളസ്ട്രോള്‍ കൂടി നില്ല്കുന്ന കുറെ പേരുടെ ആഹാരത്തില്‍ പ്രയോഗിച്ചു ഒരേ റിസള്‍ട് കിട്ടുംപോളല്ലേ വിശ്വാസ്യത നേടുന്നത് .അതിനെയല്ലേ ശാസ്ത്രം എന്ന് പറയുന്നത് .അല്ലാതെ വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കുകയല്ലലോ ..
very helpful article, than you
ReplyDeletediluted Honey in empty stomach alone will stabilise digestion problems.
it's my experiance
നല്ല പോസ്റ്റ്.കൊളസ്ടോൾ 285 ൽ നിൽക്കുന്ന ആളാണ് ഞാൻ..മരുന്ന് കഴിക്കുന്നുണ്ട്.വെളുത്തുള്ളി പ്രയോഗിക്കാൻ തീരുമാനിച്ചു കഴിഞ്ഞു.പുളിഞ്ചിക്കയും ഒരു ഒറ്റമൂലിയാണെന്ന് കേൾക്കുന്നു..
ReplyDeleteപക്ഷെ ഡയബെറ്റിക് ആയവര്‍ക്ക് തേന്‍ ഉപയോഗിക്കാന്‍ കഴിയില്ലല്ലൊ.
ReplyDeleteവെളുത്തുള്ളി പച്ചയ്ക്കു കഴിക്കുന്നത് നല്ലതല്ല എന്നും പറയുന്നു.
പ്രമേഹകാർക്ക് മധുരത്തിന് തേൻ മാത്രമേ കഴിക്കവൂ. തീർച്ചയായും ശുദ്ധമായ തേൻ കഴിക്കാം.
DeleteThis comment has been removed by the author.
ReplyDeleteശ്രീ ബിജു ,
ReplyDeleteവെളുത്തുള്ളിയുടെ മാഹാത്മ്യം ഉയര്‍ത്തി കാട്ടാനായി കൊളസ്ട്രോളിനുള്ള മരുന്ന് ഉപയോഗമില്ലാതതാണെന്ന് സ്ഥാപിച്ചത് ശരിയായില്ലതന്നെ. എന്തായാലും സ്ഥിരമായി വെളുത്തുള്ളി കഴിച്ചു കൊളസ്ട്രോള്‍ കുറഞ്ഞു കുറഞ്ഞു 0 -യിലെത്താതെ നോക്കുക
വളരെ നല്ല ഒരു അറിവ് ഇവിടെ പങ്കു വച്ചതിനു നന്ദി അറിയിക്കുന്നു. എന്നെ ഇത് വായിക്കാന്‍ പ്രേരിപിച്ച രാജേഷ് ഭായ്ക്ക് പ്രത്യേകം നന്ദി
ReplyDeleteഇനി എന്റെ അന്വേഷണം കാന്താരിയിലേക്ക് ...
ഞാന്‍ എന്തായാലും പരീക്ഷിക്കാന്‍ തീരുമാനിച്ചു..ഞാന്‍ ഉദ്ദേശിക്കുന്നത് വെള്ളുള്ളി,ഇസബ് ഗുല്‍,ഓട്സ്,ഉലുവ,ഒലിവ് കായ എന്നിവയാണ്..ഷുഗര്‍ ഉള്ളതിനാല്‍ മറ്റുള്ളവ പരീക്ഷിക്കാന്‍ പറ്റില്ല..ഇത് പോലെ ഫലപ്രദമായ എന്തെങ്കിലും അറിവുകള്‍ ഉണ്ടെങ്കില്‍ പങ്കു വെക്കുക..എല്ലാവര്ക്കും ഉപകാരമാകട്ടെ..ബിജു കുമാര്‍ നന്ദി..
ReplyDeleteശ്രീ ബിജു ,
ReplyDeleteഒരു സംശയം ഉണ്ട് ദയവായി തീര്‍ത്തു തരണം.കാന്താരിമുളകും വെളുത്തുള്ളിയും വിനാഗിരിചേര്‍ത്ത് വെച്ച് ഒരാഴ്ചയായി.ഇപ്പോള്‍ വെളുത്തുള്ളിയുടെ നിറം ഒരു നീല നിറമായി..അങ്ങിനെ സംഭവിക്കുമോ?ഇനി എന്താ ചെയ്യുക..കഴിക്കാന്‍ പേടിയായി..
എന്റെ ഇ മെയില്‍ ഐ ഡി shajeer_as@yahoo.co.in/yourdearsha@gmail.com
Delete@shajeer, ആ പരീക്ഷണം ഞാന്‍ ചെയ്തതല്ല. ആയതിനാല്‍ എനിയ്ക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റില്ല. പക്ഷെ നീല നിറം വരുമോ? എനിയ്ക്കും സംശയമുണ്ട്. വെളുത്തുള്ളി വേറെ എടുത്ത് ഒന്നുകൂടി പരീക്ഷിച്ചു നോക്കു
ReplyDelete