പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday, 5 November 2010

കുമരകത്ത്.... (ഫോട്ടോ ഫീച്ചര്‍)

ഇക്കഴിഞ്ഞ ഒക്ടോബര്‍ 28 മുതല്‍ നാലുദിവസം ഞാനും കുടുംബവും കുമരകത്തിനടുത്ത് ചെങ്ങളം എന്ന സ്ഥലത്തുള്ള ഒരു ബന്ധുവീട്ടില്‍ അവധിക്കാലം ചിലവഴിയ്ക്കാന്‍ പോയിരുന്നു. കോട്ടയത്തു നിന്നും പത്തു കിലോമീറ്ററോളം അകലെയാണ് ചെങ്ങളം. എങ്ങും ചെറുതോടുകളും നെല്‍പ്പാടങ്ങളും. അവിടെ ചിലവഴിച്ച നാളുകളിലേയ്ക്ക് നിങ്ങളെയും ക്ഷണിയ്ക്കുന്നു.
കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ നിന്നും രാത്രി ഒന്‍പതരയ്ക്കുള്ള മലബാര്‍ എക്സ്പ്രസിലാണ് കോട്ടയത്തേയ്ക്ക് യാ‍ത്ര ആരംഭിച്ചത്.
കോട്ടയത്ത് വെളുപ്പിനെത്തി. രാവിലെ തന്നെ ബസില്‍ ചെങ്ങളത്ത്. രാത്രി മഴയില്‍ നനഞ്ഞ ഇടവഴികള്‍.

അവിടെ കുഞ്ഞമ്മയുടെ വീടെത്തി. മുന്‍പിലെ കൈത്തോട്ടില്‍ ഒരു കൊച്ചുവള്ളം. ശ്രീക്കുട്ടിയ്ക്കതു കണ്ടപ്പോള്‍ ഒരു മോഹം. എന്നാല്‍ പരിചയമില്ലാത്തവര്‍ക്ക് ഇത് അപകടകരമായതിനാല്‍ മോഹം നടന്നില്ല.
എന്നാല്‍ പിന്നെ ചൂണ്ടയിട്ടുകളയാം. അമ്മയും മകളും മത്സ്യബന്ധനത്തില്‍...


ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഒരെണ്ണം കുടുങ്ങി...

വീടിനു തൊട്ടടുത്താണ് ഈ ഷാപ്പ്. അതാ നല്ല ഒന്നാന്തരം ഇളവന്‍ കള്ളുമായി ഒരു ചേട്ടന്‍..




ഉടനെ ഉണ്ണിയെ പറഞ്ഞു വിട്ടു. ഒരു കലത്തില്‍ സാധനമെത്തി.
ഹായ്.. നല്ല സൊയമ്പന്‍ മധുരക്കള്ള്..
അപ്പോഴതാ മുന്‍പിലെ കൈത്തോട്ടില്‍ കൂടി കൂറ്റന്‍ കെട്ടുവള്ളം ഒരെണ്ണം. അതിനു പുറകെ വിട്ടു.
എത്തിയത് ഒരു നെല്‍ക്കളത്തില്‍. കര്‍ഷകന്‍ അവിടെ വള്ളം കാത്തു നില്‍ക്കുന്നു.
അവിടെ ഒരു കളത്തില്‍ നെല്ലളക്കലും കെട്ടലും ഒക്കെ നടക്കുന്നു.
വള്ളത്തില്‍ കയറ്റാന്‍ റെഡി.
ചാക്കുകളിലായ നെല്ല് വള്ളത്തിലേയ്ക്ക്. കുട്ടനാട്ടിലെ ചരക്കു വാഹനങ്ങളാണ് ഈ കെട്ടുവള്ളങ്ങള്‍. ഏതാണ്ട് ഒരു ലോറിയോളം സാധനങ്ങള്‍ ഇത്തരം വള്ളങ്ങള്‍ വഹിയ്ക്കും. ഇത് ചെറിയ ഇനം വള്ളമാണ്.
അടുത്തു തന്നെ വിളഞ്ഞു പാകമായ നെല്‍പ്പാടം..
ഉണ്ണിയ്ക്കതിലിറങ്ങാന്‍ മോഹം..
അപ്പോള്‍ എല്ലാവര്‍ക്കും ഇറങ്ങണം...
അതാ അവിടെ യന്ത്രക്കൊയ്ത് നടക്കുന്നു! എന്റെ ചെറുപ്പത്തിലൊക്കെ കൊയ്തും മെതിയും ഒരു ആഘോഷമായിരുന്നു. ഇതു വായിച്ചു നോക്കൂ.
കൊയ്തുകഴിഞ്ഞ യന്ത്രം മെതിച്ച നെല്ല് പതിരുകളഞ്ഞ് കളത്തില്‍ കൊണ്ടുവന്നു കൂട്ടുന്നു. മണിക്കൂറിന് 1400 രൂപയാണ് യന്ത്ര വാടക.
കളത്തിലെ നെല്ലു കണ്ടപ്പോള്‍ ഉണ്ണിയ്ക്കും ശ്രീക്കുട്ടിയ്ക്കും ഉത്സാഹം.
കര്‍ഷകതൊഴിലാളികള്‍. കുട്ടനാട്ടില്‍ അന്യം നില്‍ക്കാനരംഭിച്ച ഒരു വര്‍ഗം. അവരോടല്പം കുശലം.
വയല്ല്കരയില്‍ കുലച്ചു നില്‍ക്കുന്ന വാഴകള്‍ക്കു ചുവട്ടില്‍ അല്പനേരം.
പ്രകൃതിയുടെ മുഖക്കണ്ണാടി.
ഹരിതശോഭയില്‍ അല്പനേരം..
മഴയില്‍ വയലുകളില്‍ വെള്ളം നിറഞ്ഞിരിയ്ക്കുന്നു. വലിയ “പറ”മോട്ടോറുകള്‍ ഉപയോഗിച്ച് അതു പമ്പു ചെയ്തു കളയുകയാണ്.
മോട്ടോര്‍ പുരയുടെ ഉള്‍ ഭാഗം.
രാത്രിയായപ്പോള്‍ ഞങ്ങളുടെ വീട്ടുമുറ്റത്ത് ഒരാമ കയറി വന്നു. ഉണ്ണിയതിനെ പിടിച്ചു.
പിറ്റേന്ന് രാവിലെ ഞാനെന്റെ കുട്ടിക്കാലം ചിലവഴിച്ച “വല്യാട്ടി”ലേയ്ക്ക് പോയി. എല്ലാം മാറിപ്പോയിരിയ്ക്കുന്നു.
ചെറുപ്പത്തില്‍ ഞങ്ങള്‍ കളിച്ചിരുന്ന ഗുരുമന്ദിരമൈതാനമെല്ലാം കെട്ടിയടച്ചു പോയി. പഴയകഥകള്‍ ഇവിടെ വായിയ്ക്കാം
എന്റെ കുട്ടിക്കാലം ചിലവഴിച്ച തറവാട്..! ഇന്നിതാണ് ബാക്കിയുള്ളത്.
കുട്ടികള്‍ നില്‍ക്കുന്ന ഈ നടയിലിരുന്നാണ് വല്യച്ചന്‍ വായനയും ഗൃഹഭരണവും നടത്തിയത്.
ചെറുപ്പത്തില്‍ ഞാന്‍ എന്നും ഓടിക്കളിച്ചിരുന്ന അയല്‍‌വീട്ടിലെ ജാനു അമ്മച്ചി. “കൊതി” എന്ന ഈ ഓര്‍മ്മക്കുറിപ്പിലെ സംഭവം ഇവരുടെ വീട്ടിലായിരുന്നു. എന്നെ കണ്ടപാടെ വിശേഷം അറിയാന്‍ ഓടി വന്നതാണ്..
പിറ്റേന്നത്തെ യാത്ര കുമരകം ടൂറിസ്റ്റ് കോമ്പ്ലക്സിലേയ്ക്കായിരുന്നു. “കുമരകത്തു നിന്നും അല്പം അകലെ “കവണാറ്റിങ്കര” എന്ന സ്ഥലത്താണ് ഇത്. ഇവിടെ കവണാര്‍ വേമ്പനാട്ടുകായലില്‍ ലയിയ്ക്കുന്നു. ലോകപ്രശസ്തമെങ്കിലും, യാതൊരു വൃത്തിയോ ശ്രദ്ധയോ ഞാനിവിടെ കണ്ടില്ല. നോക്കൂ വെള്ളം കെട്ടിക്കിടക്കുന്നത്..!
അതിലെയൊന്നു ചുറ്റിയടിച്ചു. അപ്പോള്‍ കണ്ട കാഴ്ച ! വെള്ളത്താല്‍ ചുറ്റപ്പെട്ട ഇവിടെ കുടിവെള്ള വില്പന പരസ്യം..!


പക്ഷിസങ്കെതത്തിനു വെളിയിലെ ബോര്‍ഡ്. അതിനു താഴെ അമ്മയും മകനും പോസില്‍..
എത്ര സുന്ദര ദൃശ്യം! എങ്കിലും നമ്മുടെ മുഖമുദ്രയായ വൃത്തിയില്ലായ്മ എവിടെയും മുഴച്ചു നില്‍ക്കുന്നു.


ഇതൊക്കെ ഒന്നു സുന്ദരമായി സൂക്ഷിച്ചിരുന്നെങ്കില്‍......


പിന്നീട് ഞങ്ങള്‍ പക്ഷി സങ്കേതത്തിലേയ്ക്ക് പോയി. ഇതാ ഒരു കരിമീന്‍ കുളം. ദൂരെ ആ തെങ്ങിന്‍ തടിയില്‍ ആമയും പക്ഷികളും ഇരിപ്പുണ്ട്.
ബേര്‍ഡ് സാംക്ച്വറി കവാടം. സീസണല്ലാത്തതിനാല്‍ പക്ഷികളൊന്നും ഇല്ലായെന്ന് ഗാര്‍ഡുമാര്‍ മുന്നറിയിപ്പ് തന്നു.
ഉള്ളിലെ ഇടവഴികളിലൂടെ...


ആഫ്രിയ്ക്കന്‍ പായലിന്റെ ഹരിത ശീതളിമ...


ആഫ്രിയ്ക്കന്‍ പായലിന്റെ ഹരിത ശീതളിമ...മറ്റൊരു ദൃശ്യം.


ഈ തെളിഞ്ഞ തോട്ടില്‍ ധാരാളം ആമകള്‍ ഉണ്ടാവും.


ഹരിത ശോഭയില്‍..


നോക്കൂ ഈ സുന്ദരഭൂവിലും പ്ലാസ്റ്റിക് മാലിന്യം. സഞ്ചാരികളുടെ പരിസ്ഥിതി ബോധമില്ലായ്മ..!


കൈത്തോടുകളെ ബന്ധിപ്പിച്ച് കൊച്ചു പാലങ്ങള്‍..


എത്ര സുന്ദരം...!!!


വള്ളികളില്‍ ഊയലാടാം....!


നടപ്പാതയില്‍ ഒരു നിമിഷം. അകലെ കുഞ്ഞമ്മ.


ഒരാമ വെയില്‍ കായുന്നു..


അങ്ങനെ അഴിമുഖത്തെത്തി. ഇവിടെയാണ് കവണാര്‍ വേമ്പനാട്ടുകായലില്‍ ലയിയ്ക്കുന്നത്.


ഇനിയൊരു കായല്‍ യാത്രയാകാം. ഇതാ ഒരു ചേട്ടന്‍ ഞങ്ങളെ ബോട്ടിനടുത്തേയ്ക്ക് കൊണ്ടു പോകുന്നു.


അവിടെ ഒരു കൂറ്റന്‍ ഹൌസ് ബോട്ടിനു മുന്‍പില്‍ ഒരു നിമിഷം.


ഹൌസ് ബോട്ടിനു മണിക്കൂറിന് 1000 രൂപ വാടക. ബോട്ടിന് 350. ഞങ്ങല്‍ ഒന്നരമണിയ്ക്കൂര്‍ ബോട്ട് 500 രൂപയ്ക്ക് എടുത്തു.


ബോട്ടിനുള്ളില്‍...




ഞങ്ങളുടെ സാരഥി.


ഞങ്ങള്‍ കവണാറ്റിലൂടെ അല്പം കിഴക്കോട്ടു സഞ്ചരിച്ചു.


ഇവിടെ ജനങ്ങളുടെ നിത്യ ജീവിതത്തില്‍ ഇഴ ചേര്‍ന്നവയാണ്  കൊതുമ്പുവള്ളങ്ങള്‍.


ഞങ്ങള്‍ പടിഞ്ഞാറേയ്ക്ക് തിരിച്ചു. അതാ അക്കരെ കൂറ്റന്‍ ഒരു ഹൌസ് ബോട്ട്.


കവണാറ്റിന്‍ കരയിലെ “വിരിപ്പുകാലാ” ക്ഷേത്രം.


സഞ്ചാരികളെ കാത്ത് ഹൌസ് ബൊട്ടുകള്‍


മനസ്സുകുളിര്‍പ്പിയ്ക്കുന്ന മനോഹാരിത...!


മറ്റൊരു കൂട്ടം ബോട്ടു സഞ്ചാരികള്‍.


കുമരകത്തല്ലാതെ മറ്റെവിടെ കാണും ഈ സുന്ദര കാഴ്ച..!!!!

ആഡംബര റിസോര്‍ട്ടുകള്‍. വാടക, ദിവസം 15000 രൂപ വരെ.


ഇതാ വേമ്പനാട്ടുകായല്‍ നമ്മെ സ്വാഗതം ചെയ്യുന്നു.


കായലരികത്തു കൂടെ.


കായലില്‍ നിന്നൊരു വിദൂര ദൃശ്യം.


കായല്‍കരയ്ക്കരികെ.


കായലല്ലേ.. അല്പം മുന്‍‌കരുതലാവാം.


കായല്‍ പക്ഷികള്‍. നീര്‍ക്കാക്ക.


ഇവര്‍ കക്ക വാരുകയാണ്. വേമ്പനാട് വൈറ്റ് സിമന്റ് പ്രശസ്തമാണല്ലോ.


കരിമീന്‍ വളര്‍ത്തുന്ന കായല്‍ ഭാഗമാണത്രേ അക്കാണുന്നത്. അകലെ കരയില്‍ റിസോര്‍ട്ടുകള്‍.


റിസോര്‍ട്ടുകളുടെ ഹൌസ് ബോട്ടുകള്‍.


റിസോര്‍ട്ടുകളുടെ ഹൌസ് ബോട്ടുകള്‍. മറ്റൊരു ദൃശ്യം.


ശ്രീക്കുട്ടിയ്ക്ക് ഡാന്‍സ് ചെയ്യണമെന്ന്...


ശരി. ഡാന്‍സെങ്കില്‍ ഡാന്‍സ്.


ഈ പക്ഷികള്‍ക്ക്  ഒരു പേടിയുമില്ല.


കായല്‍ ദൃശ്യം.


ഏറെ നേരത്തിനു ശേഷം ഞങ്ങള്‍  നദിയിലേയ്ക്ക് തിരിച്ചു




ഹൌസ് ബൊട്ടുകള്‍ ഞങ്ങളെ കടന്നു പോകുന്നു.

കായല്‍ കാറ്റില്‍ അല്പനേരം.


അങ്ങനെ ഒന്നരമണിയ്ക്കൂറായി. തിരികെ കരയിലേയ്ക്ക്.


വിശക്കുന്നു. ഭക്ഷണം കഴിച്ചേക്കാം.


ഭക്ഷണശേഷം ഞങ്ങള്‍ വീട്ടിലേയ്ക്ക് തിരിച്ചു. കുമരകം അതിമനൊഹരമെങ്കിലും വൃത്തിയില്ലായ്മ ഒരു പ്രശ്നം തന്നെയാണ്. ജനങ്ങള്‍ക്ക് അക്കാര്യത്തില്‍ യാതൊരു ശ്രദ്ധയുമില്ല എന്നു തോന്നി. അതു പോലെ കോട്ടയത്തു നിന്നും കുമരകത്തേയ്ക്കുള്ള യാത്ര അതി ഭീകരമാണ്. ആകെ തകര്‍ന്നടിഞ്ഞ റോഡ്. നിലയ്ക്കാത്ത മഴക്കാലം കൂടിയായപ്പോള്‍ എല്ലാം തികഞ്ഞു.

ഇതൊക്കെയെങ്കിലും കുമരകത്തിന്റെ സൌന്ദര്യം അവര്‍ണനീയം തന്നെ. ഒരിയ്ക്കലെങ്കിലും അവിടെ പൊകണം. കായലില്‍ ഒന്നു ചുറ്റണം.

57 comments:

  1. oh great !!!!!!!!!!!!
    നാട്ടില്‍ പോവാന്‍ തോന്നുന്നു
    നല്ല ഫോട്ടോസ്
    ഹാപ്പി ഹോളിടെയ്സ്!

    ReplyDelete
  2. കൊതിച്ചു കൊതിച്ചു ഞാന്‍ ഇല്ലാണ്ടായി...

    ReplyDelete
  3. കൊതിയാകുന്നു ..................

    ReplyDelete
  4. nice,congrats
    we too went to kumarakom recently for our alumnimeet
    http://kottayammedicose1962.blogspot.com/

    ReplyDelete
  5. നല്ല യാത്ര,നല്ല ഫോട്ടോസ്,പിന്നെന്താ നല്ലതല്ലാത്തത്...?
    കൊതിച്ചു ഞാനും ഇല്ലാണ്ടായി...

    ReplyDelete
  6. സെയ്‌വ് ചെയ്തിട്ട് ഓരൊന്നും നോക്കി പഠിക്കട്ടെ,

    ReplyDelete
  7. കുമരകത് പോയിട്ടുള്ളതുകൊണ്ട്‌ ... പക്ഷെ നല്ല ഭംഗിയുണ്ട് .

    ReplyDelete
  8. കുമരകം കണ്ടു മടങ്ങി. നന്ദി ഈ കാഴ്ച്ച സമ്മാനിച്ചതിന്..

    ReplyDelete
  9. എത്ര സുന്ദരം

    ReplyDelete
  10. അപ്പോള്‍ നാട്ടിലാണ് അല്ലേ.അടിപൊളി ഫോട്ടോ ഫീച്ചര്‍.

    ReplyDelete
  11. ente nadanu ketto... ennalum nalla puthuma thonni, nalla chithrangal.... kazhiyarayo holidays?

    ReplyDelete
  12. Goooooooooooooooodddddddddddddddd,

    ReplyDelete
  13. നന്നായിരിക്കുന്നു ഈ സചിത്ര ലേഖനം!ഇപ്പോള്‍ നാട്ടിലാണോ..?

    ReplyDelete
  14. ഇഷ്ടപ്പെട്ടു., നമ്മുടെ ഗ്രാമങ്ങളുടെ നന്മ ബ്ലോഗില്‍ നിറയട്ടെ

    ReplyDelete
  15. നാട്ടില്‍ വന്നിട്ടും നേര്‍ക്കഴ്ച്ചയില്ലാതെ വന്നതിനു കാരണം ഇതായിരുന്നല്ലേ...?
    ഓക്കേ...ഓക്കേ. അടിച്ചു പൊളിക്ക്

    ReplyDelete
  16. ഫോട്ടോസ് upload ചെയ്യുമ്പോള്‍ റെസലൂഷന്‍ കുറയ്ക്കുക.
    അല്ലെങ്കില്‍ open ആയി വരാന്‍ ഒരുപാട് സമയം എടുക്കും
    online വായനക്കാര്‍ അത്ര ക്ഷമ കാണിക്കണം എന്നില്ലല്ലോ?

    ReplyDelete
  17. മനോഹരമായിട്ടുണ്ട് ...ദൈവത്തിന്റെ സ്വന്തം നാടിന്റെ ചാരുത എത്ര സുന്ദരം .അശ്രദ്ധയും വൃത്തിയില്ലായ്മയും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ നാട് സ്വര്‍ഗ്ഗം തന്നെ .പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇത്തരം സ്ഥലങ്ങള്‍ ലോകത്ത് വിരളം തന്നെ. ഈ അവധിക്കാലം ഒരുപിടി നല്ല അനുഭവങ്ങള്‍ക്ക് സാക്ഷിയായതില്‍ സന്തോഷിയ്ക്കാം .

    ReplyDelete
  18. ബിജു ചേട്ടാ ,
    വളരെ നല്ല ചിത്രങ്ങള്‍. എല്ലാം തന്നെ ജീവനുള്ളവ. ഒരിക്കല്‍ മാത്രമേ കുമരകത്ത് പോയിട്ടുള്ളൂ. ചിത്രങ്ങള്‍ കണ്ടപ്പോള്‍ പാലസ് സ്ഥലങ്ങളും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു.വളരെ ലളിതമായ വിവരണം. ഏറെ ഇഷ്ട്ടപ്പെട്ടു. എല്ലാം കൊണ്ടും അസ്സലായി. തീര്‍ച്ചയായും അടുത്ത അവധിക്കു കുമരകം സന്ദര്‍ശിക്കണം. പ്രധാനമായും നല്ല ചെത്ത് കള്ള് കുടിക്കാന്‍ ഒരു ആഗ്രഹം.

    എല്ലാവരും വളരെ സന്തോഷത്തില്‍ ആണല്ലോ.
    ഒരു നല്ല അവധിക്കാലം ഒരിക്കല്‍ കൂടെ ആശംസിക്കുന്നു. തിരിച്ചു വരുമ്പോള്‍ നല്ല നാടന്‍ വിഭവങ്ങളുമായി വേണം വരാന്‍.

    ReplyDelete
  19. എങ്ങനെ അഭിപ്രായം എഴുതാതെ പോകും ?വളരെ നന്നായിട്ടുണ്ട് ചിത്രങ്ങളും അടിക്കുറിപ്പുകളും ...അവിടെ പോയ അനുഭൂതി നന്ദി പോസ്റ്റിയതിനു...

    ReplyDelete
  20. കൊള്ളാല്ലോ .....

    ReplyDelete
  21. നല്ല കുറെ ഏറെ ചിത്രങ്ങള്‍ ... ഒരു വിനോദ യാത്ര കഴിഞ്ഞ അനുഭൂതി
    പിന്നെ പക്ഷി സങ്കെതങ്ങള്‍ അങ്ങിനെ അണു അടിച്ചുവാരലും വ്രിത്തിഅക്കലും പാതിവില്ല അങ്ങനെ ചെയ്തല്‍ പ്പക്ഷികള്‍ വരില്ല
    അവിദെ പഴങ്ങളും പൂക്കളും ചില്ലകളും ഒക്കെ വീണിടത്ത് തന്നെ കിടക്കണം അതങ്ങിനാണ്

    ReplyDelete
  22. നന്നായിട്ടുണ്ട്‌.. പ്രകൃതിയെ അറിഞ്ഞു അല്ലേ?

    ReplyDelete
  23. ഒരു മിനിട്ടും കളയാതെ എല്ലാം ക്യാമറപ്പെട്ടിയിലാക്കി അല്ലെ...

    ReplyDelete
  24. haiii madam am ajil kumarakom From kumarakom Enta perinte Kude njn Enta nadinte Peru kutticherthathu chumathe alla ena ariyunavar enta nadinte perum ariyumalo ennu ortha
    thankal paranjathu Nerannu Kottayathu Ninnum Kumarakathekku varunna Vazhi Sherikkum Bheekaram annu athu Njngalude Kuzhappam Alla Sarkarinte Kuzhappam Anu
    panni ariyan Mellatha Contratraku Road panni Koduthal engane Erikkum
    pinne vruthi ellayimma athum Adhikritharuse kuzhappam anu Pinne enthengillum Improvement Undayittundengil athu
    tourism kodu undayathu Mathram annu
    Thanks Entte nattil vannu nadine Soundariyam Oppiyeduthathinnum THANKS FOR EVERY

    ReplyDelete
  25. നല്ല യാത്ര,നല്ല ഫോട്ടോസ്...

    ReplyDelete
  26. എന്നെയങ്ങട് കൊല്ല്...
    നൊസ്റ്റാള്‍ജിയടിച്ച് പണ്ടാറടങ്ങി...

    ബിജു ഭായ്....

    അടിപൊളി യാത്രാ വിവരണം
    എല്ലാ വെക്കേഷനിലും നാട്ടില്‍ പോകുമ്പോള്‍
    ഇവിടെയൊക്കെ പോകണമെന്നു കരുതാറുണ്ട്..
    പക്ഷെ കഴിയാറില്ല...ഇങ്ങിനെയെങ്കിലും കാണാന്‍ കഴിഞ്ഞല്ലൊ...
    നന്ദി...

    ReplyDelete
  27. ഒരാമ വെയില്‍ കായുന്നു.... എവിടെ ഒബാമ?

    ഗംഭീര പടങ്ങളാണ്. കണ്‍‌ഗ്രാ‍റ്റ്സ്.!
    (നാ‍ട്ടില്‍ വന്നത് അറിയില്ല്ലാരുന്നു. കാണാമായിരുന്നല്ലൊ)

    ReplyDelete
  28. നന്നായിട്ടുണ്ട്... നാട്ടില്‍ പോകുമ്പോള്‍ ഒന്ന് പോകണം...

    ReplyDelete
  29. സുഹൃത്തേ നന്ദി .മാമലനാടിന്റെ മടിത്തട്ടിലേക്ക് ഓര്‍മകളെ കൊണ്ടെത്തിചെതിനു ഈ ഖത്തര്‍ പ്രവാസിയുടെ ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍ !!

    ReplyDelete
  30. കുമരകം കാണാനുള്ള കൊതി ഒന്നു കൂടി വര്‍ദ്ധിച്ചു നല്ല അവതരണം നൈസ് പിക്ചേഴ്സ്...(ഒരു കൂട്ടം കൂട്ടുകാരന്‍)

    ReplyDelete
  31. നന്നായിരിക്കുന്നു ബിജു...ആശംസകള്‍

    ReplyDelete
  32. ബിജു,

    വളരെ നന്നായി ഈ സുന്ദര കാഴ്ച്ച. വൃത്തിയെന്നത് നമ്മുടെ നാട്ടുകാർക്ക് പറഞ്ഞിട്ടില്ല. എല്ലാറ്റിനും ഫൈനും, ശിക്ഷയും ഒക്കെയുണ്ട്. അതെല്ലാം പോലീസുകാർക്ക് പോക്കറ്റ് മണിയുണ്ടാക്കാനെ ഉതകൂ.

    കുമരകം സന്ദർശനം എന്റെ ഷെഡ്യൂളിൽ ഉണ്ട്. അത് ചിലപ്പോൾ ലേറ്റ് ആയേക്കാം. എന്തായാലും അതുണ്ടാകും. ഫോട്ടോസ് എല്ലാം മനോഹരം. ഒപ്പം ബിജുവിന്റെ സകുടുമ്പത്തെ കാണാൻ പറ്റിയതിന്റെ സന്തോഷവും ഉണ്ട്. ഫോട്ടോ പൊസിഷൻസും, ക്യാപ്ഷൻസും വളരെ നന്നായി.

    ReplyDelete
  33. എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കു നന്ദി. വൃത്തിയില്ലായ്മ പക്ഷി സങ്കേതത്തിനുള്ളിലേതല്ല ഞാന്‍ പറഞ്ഞത്. അവിടെ എല്ലാം സുന്ദരം തന്നെ. എന്നാല്‍ അതിനുള്ളില്‍ പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടു. പ്ലാസ്റ്റിക് ഉള്ളില്‍ പ്രവേശിപ്പിയ്ക്കരുതെന്ന് ബോര്‍ഡുണ്ടെങ്കിലും ആരും അതു ശ്രദ്ധിയ്ക്കുന്നില്ല. മറ്റൊന്നു, അതിന്റെ പരിസരങ്ങളാണ്. ആരും അതിനെ കുറിച്ച് ചിന്തിയ്ക്കുന്നു പോലുമില്ല. ജനങ്ങളും അങ്ങനെ തന്നെ. തങ്ങളുടെ വീടിന്റെ മുന്‍‌വശം വൃത്തിഹീനമായി കിടക്കുന്നതുകണ്ടിട്ടും ആര്‍ക്കും അരോചകമായി തോന്നുന്നില്ല. നമ്മുടെ മനോഭാവം കുറെ മാറിയാല്‍ കുമരകം പകരം വയ്ക്കാനില്ലാത്ത സുന്ദരഭൂമിയയി മാറും. തീര്‍ച്ച.

    ReplyDelete
  34. എന്താ പറയാ ബിജൂ. ഫോട്ടോസെല്ലാം കണ്ടു ഞാനിങ്ങനെ സ്ക്രീനില്‍ വാ പൊളിച്ചിരിപ്പാണ്.
    ഫോട്ടോ ഫീച്ചര്‍ സൂ. .സൂ സൂ.. സൂ പ്പര്‍

    ReplyDelete
  35. ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായി. സ്ഥലത്ത് ചെന്ന പ്രതീതി തോന്നി.

    ReplyDelete
  36. മിഴിവാര്‍ന്ന ചിത്രങ്ങളും ഹൃദ്യമായ വിവരണങ്ങളും ഒരിക്കല്‍ക്കൂടി കുമരകം സന്ദര്‍ശിച്ച പ്രതീതി!

    ബിജു പറഞ്ഞത് ശരിയാണ്,പരിസരശുചീകരണത്തില്‍ അല്പം കൂടി ശ്രദ്ധ വെക്കുകയാണെങ്കില്‍ ഈ ഭൂമിയിലെ സുന്ദരസ്ഥലം നമ്മുടെ നാട് തന്നെ...

    ReplyDelete
  37. ഒന്ന് നാട്ടില്‍ പോയി കറങ്ങിവന്ന സുഖം കിട്ടി!! നാട്ടില്‍ പോയാല്‍ കറങ്ങാന്‍ സാധിക്കരില്ലെങ്കിലും... വളരെ നന്ദി....

    ReplyDelete
  38. അടിപൊളി യാത്രാ വിവരണം

    ReplyDelete
  39. നല്ല ഫോട്ടോസ്,നല്ല ഓര്‍മകള്‍ തരുന്നവ

    ReplyDelete
  40. nannayirikkunnu Biju,naatil poyapole thonnanu.....manoharam

    ReplyDelete
  41. ഞാനും വരികയാണ് പതിവ് പോലെ കുമരകത്ത് എല്ലാം ബുക്ക്‌ ചെയ്തു കഴിഞ്ഞു ദിവസ്സങ്ങള്‍ എണ്ണി കഴിയുകയാണ്

    ReplyDelete
  42. ബിജുഎട്ടാ വളരെ നന്നായി .... കുറച്ചു ഫോട്ടോസ് ഞാന്‍ എടുക്കുന്നു ..........

    ReplyDelete
  43. വളരെ നന്നായിരിക്കുന്നു

    ReplyDelete
  44. നന്നായിരിക്കുന്നു..

    ReplyDelete
  45. വളരെ നല്ല ചിത്രങ്ങള്‍. എല്ലാം ജീവനുള്ളവ.Dear biju sukakaramaya yathra sammanichathine nanni adutha leave kumarakam...thank you thank you

    ReplyDelete
  46. ഏത് ക്യാമറയില്‍ ക്യാപ്ച്ചര്‍ ചെയ്തതാ?. എത്ര മെഗാ പിക്സലാ? പ്ലീസ്.

    ReplyDelete
  47. ദാ ഇപ്പൊ ഞനും പോയി വന്നു കുമരകത്തു..ദാ ഇതിലൂടെ...ന.പ. ചെലവില്ലാതെ!!

    ReplyDelete
  48. സ്ഥലങ്ങള്‍ക്ക് വൃത്തി ഇല്ലെങ്കിലെന്ത്.. ചിത്രങ്ങള്‍ക്ക് നല്ല വൃത്തിയും മിഴിവും ഉണ്ട്.

    ReplyDelete
  49. മനോഹരമായ ദ്ര്ഷ്യങ്ങള്‍ ഹരിതവര്‍ണ്ണങ്ങള്‍ കണ്ണിനുകുളിര്‍മനല്‍കുന്നു അര്‍ഥവത്തായ അടിക്കുറിപ്പുകള്‍ താങ്കള്‍ക്ക് ഒരായിരം നന്ദി

    ReplyDelete
  50. കുമരകത്തിന്റെ സൌന്ദര്യം മുഴുവൻ ഒപ്പിയെടുത്തിരിക്കുന്നു...!!

    ReplyDelete
  51. വളരെ നന്നായിരിക്കുന്നു സുഹൃത്തേ ..പ്രകൃതിയുടെ ദ്രശ്യ ഭംഗിയും ഹൃദ്യമായ വിവരണങ്ങളും വളരെ നന്നായി ഒപ്പിയെടുത്തു കുമരകം കാഴ്ചകള്‍ .. ഞാന്‍ ഒരു തവണ പോയിട്ടുണ്ട് ... നല്ല ഒരു അനുഭവം ആയി തോനുന്നു കണ്ടപ്പോള്‍ എല്ലാ ആശംസകളും ....

    ReplyDelete
  52. എന്റെ നാടാണ് !!!! പക്ഷെ ഇത്രയും ഭംഗിയായി ഞാൻ കണ്ടിട്ടില്ല :::

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.