ഇന്നലെ ഒരു ചാനലില്‍ കണ്ടതും ഇന്നത്തെ പത്രത്തില്‍ കണ്ടതുമായ ഒരു വാര്‍ത്തയാണ് ഇത്. ബാക്കിചോദിച്ചതിന് കണ്ടക്ടര്‍ സ്ത്രീയുടെ മുഖത്തടിച്ചു! ഇതാണ് ഇന്നത്തെ കേരളം. ഒരു സ്ത്രീയാത്രക്കാരി തികച്ചും തന്റെ അര്‍ഹതപ്പെട്ട ബാക്കി തുക ചൊദിച്ചതിന് കിട്ടിയത് മുഖത്ത്! ചാനലില്‍ ആ സ്ത്രീയെ കാണിയ്ക്കുകയുണ്ടായി. തികച്ചും നാട്ടിന്‍പുറത്തുകാരി. സാധാരണക്കാരി. അതായിരിയ്ക്കും കണ്ടക്ടറേമാന്‍ അത്ര ധൈര്യപൂര്‍വം “കൈകാര്യം” ചെയ്തുകളയാമെന്നു വച്ചത്. തന്റെ കിട്ടാനുള്ളതുകയേക്കാള്‍ പൊതു ജനമധ്യത്തില്‍ വച്ച് അന്യപുരുഷന്റെ-അതും തികച്ചും അന്യായമായി- മര്‍ദ്ദനമേല്‍ക്കേണ്ടി വരുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ ഭീകരമായ ഒരു അനുഭവമാണ്. കൈക്രിയ കഴിഞ്ഞപാടെ ആശാന്‍ ഓടിക്കളഞ്ഞു.അതോടോപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് ആ ബസിലെ ഡ്രൈവറുടെ പ്രതികരണം. കണ്ടക്ടറുടെ പേര്‍ അദ്ദേഹത്തിന് അറിയില്ല പോലും! അദ്ദേഹം അറിയാതെ എപ്പോഴോ വന്നു കയറിയ ആരോ ഒരാളാണെന്നു തോന്നുന്നു കണ്ട്രാവി! (ഏതായാലും പുള്ളി ഈ ബസിലെ സ്ഥിരം കണ്ടക്ടര്‍ തന്നെയെന്നു പിന്നീട് തെളിഞ്ഞു)
പ്രൈവറ്റ് ബസുകളിലെ ജീവനക്കാര്‍ പൊതുജനങ്ങളുമായി നിത്യവും ഇടപഴകുന്നവരാണ്. ബഹുഭൂരിപക്ഷവും തികച്ചും മാന്യരും തൊഴിലിനോടു നീതിപുലര്‍ത്തുന്നവരുമാണ്. എന്നാല്‍ മുതലാളിയുടെ പ്രത്യേകതാല്പര്യാര്‍ത്ഥം നിയമിതരാവുന്ന ഒരു വിഭാഗമുണ്ട്. തികഞ്ഞ ക്രിമിനലുകള്‍ . ഡോര്‍ചെക്കര്‍ , കിളി, ക്ലീനര്‍ എന്നൊക്കെ അറിയപ്പെടുന്നവരില്‍ നല്ലൊരു പങ്ക് ഇത്തരം ആള്‍ക്കാരാണ്. വഴിയില്‍ നിന്നും യാത്രക്കാരെ കോരിയകത്തിടുകയും സ്റ്റോപ്പുകളില്‍ കഴുത്തിനുപിടിച്ച് വെളിയില്‍ തള്ളുകയുമാണ് ഇവരുടെ ജോലി. മുന്‍ഡോര്‍ ചെക്കര്‍ക്ക് സ്ത്ര്രീകളെ “കൈകാര്യം“ ചെയ്യലാവും ഹോബി.(മലബാറിലെ ബസുകളില്‍ ഈയൊരു വിഭാഗം ഇല്ല. അവിടെ പുറകില്‍ മാത്രമേ കിളിയുള്ളൂ ). മുതലാളിയ്ക്കു വേണ്ടി അത്യാവശ്യം ഗുണ്ടാപ്പണിയെടുക്കാനാണ് ഇവരെ നിയമിയ്ക്കുന്നത്. പൊതുവെ വിദ്യാഭ്യാസമോ യാതൊരു പരിശീലനമോ ഇല്ലാതെയാണ് ഇവരെ പൊതുസമൂഹത്തിലേയ്ക്കിറക്കി വിടുന്നത്. വിദ്യാര്‍ത്ഥികളാണ് ഇവരുടെ മുഖ്യശത്രു. കൊച്ചുകുട്ടികളോട് ഇവരുടെ പെരുമാറ്റം കണ്ടാല്‍ ഒരാളും സഹിയ്ക്കില്ല. ബസുയാത്രക്കിടയില്‍ എനിയ്ക്ക് ഈ കാഴ്ച കണ്ട് കൈതരിച്ചിട്ടുണ്ട്.(അപ്പോള്‍ ഇവരുടെ മനുഷ്യാവകാശത്തെക്കുറിച്ചൊന്നും തീരെ ഓര്‍മ വരില്ല). നമ്മുടെ സമൂഹത്തിലെ ജീര്‍ണതയുടെ പ്രതിഫലനം തന്നെയാണ് ഈ വിഭാഗം തൊഴിലാളികളിലും സംഭവിച്ചിരിയ്ക്കുന്നത്.
എവിടെയാണ് നമ്മുടെ സമൂഹം എത്തിനില്‍ക്കുന്നത്? നമ്മുടെ സ്ത്രീകള്‍ പൊതു സമൂഹത്തില്‍ എത്രമാത്രം സുരക്ഷിതരാണ്?
അസംഖ്യം മൊബൈല്‍ ക്യാമറകള്‍ എവിടെയൊക്കെയോ മറഞ്ഞിരുന്ന് ആര്‍ത്തിയോടെ തിരയുകയാണ്, സ്ത്രീയുടെ അനാവൃതമാകുന്ന ശരീരഭാഗങ്ങളെ. മിനിസ്കര്‍ട്ടുമിട്ട് ബസില്‍ കയറുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ അനാവൃതമാകുന്ന കാലുകളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ഒരു ക്ലീനറെ കൈയോടെ പിടിച്ച കാര്യം ഒരു വനിത ടി.വി. ചര്‍ച്ചയില്‍ പറയുകയുണ്ടായി. എന്താണ് ആ ഒരു ചിത്രത്തിലൂടെ ഇവര്‍ നേടുന്ന ദര്‍ശനസുഖം? ഒരു സ്ത്രീയുടെ പൂര്‍ണമോ അര്‍ദ്ധനഗ്നമോ ആയ ചിത്രം ആസ്വദിയ്ക്കുന്നയാളുടെ മാനസികാവസ്ഥ മനസ്സിലാക്കാം. എന്നാല്‍ ഇത്തരം ഒരു ചിത്രത്തിലൂടെ ഇവര്‍ക്ക് “സുഖം” ലഭിയ്ക്കുമെങ്കില്‍ നമ്മുടെ സമൂഹമനസ്സ് ഗുരുതരമായ ഞരമ്പുരോഗത്തിലേയ്ക്ക് കൂപ്പുകുത്തുകയാണ്. സ്കൂളില്‍ പോലും ടീച്ചര്‍മാര്‍ സാരി ഉടുക്കാന്‍ ഭയപ്പെടുന്നു. കൈയല്പം ഉയര്‍ന്നാല്‍ വയറല്പം പുറത്തുകണ്ടാല്‍ അതൊരു പക്ഷേ മൊബൈലില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടാവും! അനുദിനമെന്നോണം വര്‍ദ്ധിച്ചുവരുന്ന പാന്‍പരാഗ്, ഹാന്‍സ്, മദ്യം, മറ്റു മയക്കുമരുന്നുകള്‍ ഇവയുടെ ഉപയോഗം യുവാക്കളെയും കുട്ടികളെയും തെറ്റിന്റെ ലോകത്തേയ്ക്കാണ് നയിയ്ക്കുന്നത്.
ഇതിനൊരു മറുവശവും ഉണ്ട്. ഇന്ന് സ്ത്രീകളുടെ വസ്ത്രധാരണ ശൈലിയില്‍ വന്ന മാറ്റങ്ങള്‍ ഒട്ടും ആശാവഹമല്ല. പണ്ടൊക്കെ ഉദരം, പൊക്കിള്‍ എന്നിവ കഴിയുന്നതും മറച്ചാണ് സാരി പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നത്. ഇന്നത് നേരെ തിരിച്ചായി. എത്രമാത്രം വെളിയില്‍ കാണിക്കാമോ അത്രയും കാണിയ്ക്കും! ജീന്‍സും ടോപ്പുമായാലും അങ്ങനെതന്നെ. ഇതോടൊപ്പം ഒരു വൈകൃതമാണ് യുവാക്കളുടെ ‘ലോ വെയിസ്റ്റ് ജീന്‍സ്”. വിദേശത്ത് അത് ഇറങ്ങി ഇറങ്ങി അടി വസ്ത്രം പൂര്‍ണമായും വെളിയിലായിക്കഴിഞ്ഞു. ഇതിനെതിരെ ഒരു അമേരിക്കന്‍ സെനറ്റര്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. വസ്ത്രധാരണത്തിലെ മാന്യതയില്ലായ്മ വ്യക്തിയെക്കുറിച്ച് അവമതിപ്പാണുണ്ടാക്കുക. ഒപ്പം തെറ്റായ (അല്ലെങ്കില്‍ “ശരിയായ”) ധാരണയുമുണ്ടാക്കും.
ഇങ്ങനെ പ്രദര്‍ശിപ്പിയ്ക്കുന്ന ഒരുവളോട് “അങ്ങനെ” പെരുമാറിയാലും കുഴപ്പമില്ല എന്ന് കരുതുന്നവരുമുണ്ടാകും.
നമ്മുടെ സമൂഹത്തിലെ ഈ ദുഷ്പ്രവണതകള്‍ക്ക് വളം വച്ച് കൊടുക്കുന്നത് ചാനലുകളാണെന്നതില്‍ യാതൊരു സംശയവുമില്ല. ഇവര്‍ കാണിക്കുന്ന ഓരോ പരിപാടികളെക്കുറിച്ചും ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. ചില അപ്പനമ്മമാര്‍ക്ക് പെണ്മക്കള്‍ എങ്ങനെ വേഷം കെട്ടിയാലും “ഫേയ്മസ്” ആയാല്‍ മതി എന്ന വിചാരമാണ്. ഇതൊക്കെ എന്തു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്? സ്ത്രീയുടെ സമൂഹത്തിലെ വില ഇടിയ്ക്കുന്നതിന് ഇക്കാരണങ്ങള്‍ ഒരു പ്രധാനപങ്ക് വഹിയ്ക്കുന്നുണ്ട് എന്നു ഞാന്‍ കരുതുന്നു.
മൊബൈല്‍ , ചാനലുകള്‍ ഇവ ഇരു ഭാഗത്തു നിന്നും നമ്മുടെ സമൂഹത്തെ അര്‍ബുദം പോലെ കാര്‍ന്നു തിന്നുകൊണ്ടിരിയ്ക്കുകയാണ്. അവയുടെ പരിണിതഫലങ്ങളാണ് നാമിന്നു കാണുന്നത്. ഒരു അപകടം ഉണ്ടായാല്‍ , അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിയ്ക്കുന്നതിനു പകരം, ആ മരണപിടച്ചില്‍ മൊബൈലില്‍ പകര്‍ത്തുന്നവരുടെ മനോനില എന്താണ്? വെള്ളത്തില്‍ മുങ്ങിമരിച്ച പെണ്‍കുട്ടിയുടെ നനഞ്ഞൊട്ടിയ ജഡത്തിന്റെ ചിത്രം കളറില്‍ മുന്‍പേജില്‍ കൊടുക്കുന്ന പത്രം എന്തു സംസ്കാരമാണ് പ്രചരിപ്പിയ്ക്കുന്നത്? കൌതുകക്കാഴ്ചകളെന്ന പേരില്‍ നഗ്നത പ്രദര്‍ശിപ്പിയ്ക്കുന്ന ചാനല്‍ ഈ സമൂഹത്തിനെന്തു നന്മയാണ് നല്‍കുന്നത്?
ചുരുക്കത്തില്‍ നന്മയില്‍ നിന്നും മര്യാദയില്‍ നിന്നും അനുനിമിഷം അകന്നുപൊയ്ക്കൊണ്ടിരിയ്ക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിയ്ക്കുന്നത്. കള്ളന്റെയും കൊലപാതകിയുടേയും ക്വൊട്ടേഷന്‍കാരുടേയും “മനുഷ്യാവകാശ”ങ്ങള്‍ക്ക് വേണ്ടി വാദിയ്ക്കാന്‍ ആളുണ്ട്. അവരുടെ ക്രൂരതയെയും സാമൂഹ്യവിരുദ്ധതയും സഹതാപമര്‍ഹിയ്ക്കുന്ന മനോവൈകല്യമാണുപോല്‍ !
ഒരു പാവം സ്ത്രീയെ അനാവശ്യമായി മര്‍ദ്ദിച്ചപമാനിച്ചവന് കൊടുക്കേണ്ടത് മനോരോഗ ചികിത്സയാണോ അതോകൈനിവര്‍ത്തി, കരണം പുകയ്ക്കുന്ന നല്ല അടി ചികിത്സയാണോ? നിങ്ങള്‍ പറയൂ..
ബിജു വളരെ കാലിക പ്രാധാന്യമുള്ള ഒരു പോസ്റ്റാണ് താങ്കളുടേത്. പക്ഷെ വളരെ വേഗം പടര്‍ന്നു പിടിച്ച്‌കൊണ്ടിരിക്കുന്ന നല്ല അടി മാത്രം മറുമരുന്നായിട്ടുള്ള ഈ അസുഖം അത്ര എളുപ്പം നമ്മുടെ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റപ്പെടും എന്ന് തോന്നുന്നില്ല.......സസ്നേഹം
ReplyDeleteയാത്രികാ, അഭിപ്രായത്തിനു നന്ദി. താങ്കള്‍ പറഞ്ഞതു ശരി തന്നെ. എങ്കിലും ഇങ്ങനെയെങ്കിലും ഒന്നു പ്രതികരിക്കാതിരുന്നാല്‍ പിന്നെ നമ്മളൊക്കെ എന്തിനാ.....
ReplyDeleteനിയമപരിപാലനവേഗത കൂട്ടണം.
ReplyDeleteബിജു, വളരെ കലിപ്പിലാണല്ലോ,എന്താ പറയാ ഇതിനെ പറ്റി.
ReplyDeleteതാങ്കളുടെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. ആശംസകള്‍ ,തുടരുക.
ഷാജി ഖത്തര്‍.
ആലുവ-എരണാകുളം പാതയില്‍ ഇതിനു പുതുമയില്ല!!!
ReplyDeleteവെള്ളത്തില്‍ മുങ്ങിമരിച്ച പെണ്‍കുട്ടിയുടെ നനഞ്ഞൊട്ടിയ ജഡത്തിന്റെ ചിത്രം കളറില്‍ മുന്‍പേജില്‍ കൊടുക്കുന്ന പത്രം എന്തു സംസ്കാരമാണ് പ്രചരിപ്പിയ്ക്കുന്നത്?
ReplyDeleteഒന്നും പറയാനില്ല ബിജൂ..നാടും നാട്ടാരും വളരുകയാണ്,പടവലങ്ങാ പോലെ!
:(
http://kudil-thanal.blogspot.com/2010/03/blog-post_29.html
കാക്കര,ഷാജി ഖത്തര്‍,പാവം,തണല്‍ അഭിപ്രായങ്ങള്‍ക്ക് നന്ദി.ഒരല്പം കലിപ്പു കൂടിപ്പോയോ? എങ്കിലും ആ സ്ത്രീയുടെ ദയനീയത ടി.വി യില്‍ കണ്ടപ്പോള്‍ എന്റെ ഒരു സഹോദരിയെന്നു ചിന്തിച്ചു പോയി. അതിന്റെ കലിപ്പാണിത്.
ReplyDeleteബിജു കുമാർ, പരിചയപ്പെട്ടതിൽ സന്തോഷം. പ്രതികരണത്തിൽ അസാംഗത്യമൊന്നുമില്ല. അഭിനന്ദനങ്ങൾ!. പിന്നെ, ചിത്രങ്ങൾ ഈ ബ്ലോഗിൽ അപ്‌ലൊഡ് ചെയ്യാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞല്ലോ. ഇതീലെ പത്രക്കട്ടിംഗ് ചിത്രമല്ലേ? അത് അപ്‌ലോഡ് ചെയ്തുവല്ലോ. ഇപ്പോൾ പ്രശ്നം മാറി എന്നു വിചാരിക്കുന്നു.
ReplyDeleteബിജുകുമാർ,
ReplyDeleteപ്രതികരണത്തോട് യോജിക്കുന്നു.
മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ, ആത്മാഭിമാനത്തെ, ഹനിക്കുന്ന തരത്തിൽ ആര് പെരുമാറിയാലും തെറ്റ് തന്നെയാണ്. ചില്ലറ ചോദിച്ചതിന് ചീത്തവിളിച്ചാലോ അടിച്ചാലോ ഒക്കെ അയാൾ ചെയ്യുന്നത് മറ്റൊരാളുടെ സ്വാതന്ത്ര്യലംഘനം തന്നെയാണ്. ബസിൽ കയറുന്ന കുട്ടികളെ ഉപദ്രവിക്കുന്നതും സ്ത്രീകളെ "കൈകാര്യം" ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതും ഒക്കെ ഇതേ വകുപ്പ് തന്നെ.
പ്രതികരിക്കണം, തീർച്ചയായും. Ideally, ഇതിൽ ഇരയാക്കപ്പെട്ട വ്യക്തി തന്നെയാണ് പ്രതികരിക്കേണ്ടത്. എല്ലായ്പ്പോഴും ഇത് സാധ്യമാകണമെന്നില്ല. താങ്കൾ പറഞ്ഞതുപോലെ ഒരു നാട്ടിൻപുറത്തുകാരി സാധാരണക്കാരിക്ക് പകച്ചുനിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യാനാവില്ലായിരിക്കാം. കുട്ടികൾ, പ്രത്യേകിച്ചും, ഇത്തരം അവഹേളനങ്ങൾ സഹിച്ചു കൂടുകയും ചെയ്യുന്നുണ്ട്. ഇവിടെയാണ് സാമൂഹ്യബോധമുള്ളവർ അവരുടെ സഹായത്തിനെത്തേണ്ടത്. തെറ്റു ചെയ്തവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കേണ്ടത് ആവശ്യമാണ്. അതിനുപോലും പലപ്പോഴും ജനം തയ്യാറാവുന്നില്ല എന്നത് ഖേദകരമാണ്, പലപ്പോഴും ഒരു അടിയ്ക്ക് സ്കോപ്പില്ലെങ്കിൽ മിണ്ടാതിരിക്കലാണ് പലരും ചെയ്യുക. (കുട്ടികളെ ചീത്തവിളിക്കുന്ന കണ്ടക്ടറെ അവഗണിക്കുന്ന അതേ വിഭാഗം തന്നെ ഒരു പോക്കറ്റടിക്കാരനെ തല്ലാൻ കൂടും!!)
ഇതൊക്കെ ജനക്കൂട്ടം "കൈവെച്ച്" തീർക്കേണ്ടതല്ലെന്നുകൂടി പറയട്ടെ.
ഹായ് അപ്പുമാഷെ ഇവിടെ, എത്തിയതില്‍ സന്തോഷം. ബ്ലോഗറില്‍ കമ്പ്യൂട്ടറില്‍ നിന്നും നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ പറ്റുന്നില്ല. പിന്നെ പിക്കാസ വഴിയാണ് തല്‍ക്കാലം കയറ്റിയത്. എന്താണ് ബ്ലോഗറിലെ പ്രശ്നമെന്ന് മനസിലായില്ല.
ReplyDeleteഅപ്പൂട്ടാ, അഭിപ്രായത്തിനു നന്ദി.