Tuesday, 14 December 2010

ടിപ്പുസുല്‍ത്താന്‍: ചില യാഥാര്‍ത്ഥ്യങ്ങള്‍.

രാജരാജേശ്വര ക്ഷേത്രത്തിലെ ചരിത്ര ശേഷിപ്പുകള്‍
ഇക്കഴിഞ്ഞ നവമ്പറില്‍ ഞാന്‍ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം, ചില ചിത്രങ്ങള്‍ എടുക്കാനായി സന്ദര്‍ശിയ്ക്കുകയുണ്ടായി. (ക്ഷേത്ര വിശ്വാസി അല്ലാത്തതിനാല്‍ ആരാധനയ്ക്കായി ഞാന്‍ പോകാറില്ല). പൌരാണികത കൊണ്ട് മഹത്തായ ആ ക്ഷേത്രത്തിന്റെ വാതില്‍ക്കല്‍ തന്നെ തകര്‍ന്നടിഞ്ഞ ചില ഗോപുര അവശിഷ്ടങ്ങള്‍ കണ്ടു. ചില അന്വേഷണങ്ങള്‍ക്കൊടുവില്‍ അത് ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ തകര്‍ന്നതാണെന്ന അറിവു കിട്ടി.

ചെറുപ്പത്തില്‍ പഠിച്ച പാഠപുസ്തകങ്ങളില്‍ അദ്ദേഹത്തെ, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ധീരനായ സ്വാതന്ത്ര്യ പോരാളിയായാണ് ചിത്രീകരിച്ചിരുന്നത്. “മൈസൂര്‍ കടുവ” എന്ന അപരനാമത്തില്‍ അറിയപെട്ടിരുന്ന അദ്ദേഹത്തിന്റെ കഥകള്‍ വിവരിയ്ക്കുന്ന ടി.വി.സീരിയലും ഉണ്ടായിരുന്നു. (ഞാനതു കണ്ടിട്ടില്ല). എങ്കിലും മഹാനായ ഒരു ഭരണാധികാരിയായിട്ടാണ് അദ്ദേഹത്തെ പറ്റി മനസ്സില്‍ സൂക്ഷിച്ച ചിത്രം.

ഏതായാലും തളിപ്പറമ്പിലെ “ചരിത്ര ശേഷിപ്പ്” കണ്ടപ്പോള്‍ ടിപ്പു സുല്‍ത്താന്റെ കേരള ആക്രമണങ്ങളെ പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം തോന്നി. അതിനു പറ്റിയ ഗ്രന്ഥങ്ങള്‍ അന്വേഷിച്ചു നടന്നു. അപ്പൊഴാണ് പ്രമുഖ ചരിത്രകാരനായ പ്രൊഫ: എ. ശ്രീധരമേനോന്റെ “കേരള ചരിത്രം” ലഭിച്ചത്. പുസ്തകത്തിന്റെ പുരം ചട്ടയില്‍ പറയുന്നുണ്ട്:
“ഗതകാലസത്യങ്ങളെ തമസ്കരിച്ചുകൊണ്ട് സ്ഥാപിത താല്പര്യങ്ങള്‍ക്കു വേണ്ടി ചരിത്രത്തെ നിര്‍മ്മിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണായകമാണ്.”

ഈ പ്രസ്താവം നല്‍കിയ ആത്മവിശ്വാസത്തോടെ ടിപ്പുവിന്റെ ആക്രമണകാലത്തെ പറ്റിയുള്ള ഭാഗം തിരഞ്ഞു. 21-ആം അധ്യായത്തില്‍ “മൈസൂര്‍ ആക്രമണം” എന്ന തലക്കെട്ടില്‍ ഹൈദരാലിയുടെയും മകന്‍ ടിപ്പുവിന്റെ കേരള ആക്രമണങ്ങളെ പറ്റി വിവരിയ്ക്കുന്നുണ്ട്. വിവരണങ്ങളില്‍ കൃത്യത കുറവെങ്കിലും അതില്‍ ടിപ്പുവിന്റെ ഭാഗം ഇങ്ങനെ സംക്ഷേപിയ്ക്കാം:

1782 ഡിസംബറില്‍ ഹൈദരാലി അന്തരിയ്ക്കുന്നതിനു മുന്‍പ് കേരളത്തിലെ അധികാരം പുന:സ്ഥാപിയ്ക്കുന്നതിനായി പുത്രന്‍ ടിപ്പുവിനെ നിയോഗിച്ചിരുന്നു. എങ്കിലും പിതാവിന്റെ മരണം മൂലം, കിരീട ധാരണത്തിനായി അദേഹത്തിനു തിരികെ പോകേണ്ടി വന്നു.

1788 ജനുവരിയില്‍ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറില്‍ കടന്നു. വഴിയില്‍ കാര്യമായ എതിര്‍പ്പൊന്നും കൂടാതെ കോഴിക്കോട്ടേയ്ക്ക് നീങ്ങി. (കേരള ചരിത്രം . പേജ്: 297.)

 “തന്റെ ജനവിരുദ്ധമായ നയങ്ങള്‍ അംഗീകരിയ്ക്കാന്‍ കൂട്ടാക്കാത്ത ജനങ്ങളില്‍ അവ വാള്‍മുനകൊണ്ടു നടപ്പാക്കാന്‍ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറില്‍ കടന്നു“ എന്നും ഇതേ പേജില്‍ തന്നെ കാണുന്നു.

എന്താണ് ആ ജനവിരുദ്ധ നയങ്ങള്‍? അതേ പേജില്‍ പറയുന്നു:
 “ മലബാറിലെ സാമൂഹികസമ്പ്രദായം ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തില്‍ കര്‍ക്കശമായ ചില  പുതിയ രീതികള്‍ സുല്‍ത്താന്‍ നടപ്പിലാക്കി നോക്കി. 1788-ല്‍ മലബാറിലെ ജനങ്ങളോടു പ്രഖ്യാപിച്ച ഒരു വിളമ്പരത്തില്‍ ബഹുഭര്‍തൃസമ്പ്രദായത്തെ അദ്ദേഹം കഠിനമായക്ഷേപിച്ചു. ടിപ്പുവിന്റെ ഈ പ്രവര്‍ത്തിയെ ജനങ്ങള്‍ സാര്‍വത്രികമായെതിര്‍ക്കുകയും രാജ്യം മുഴുവന്‍ പ്രക്ഷുബ്ധമാകുകയും ചെയ്തു.പടിഞ്ഞാറെ കോവിലകത്തെ രവിവര്‍മ്മയുടെ നേതൃത്വത്തില്‍ നായന്മാര്‍ 1788 നവമ്പറില്‍ കോഴിക്കോട്  ആക്രമിച്ചു. ”

നായന്മാരെ ചെറുക്കാന്‍ കോഴിക്കോട്ട് ഒരു സൈന്യത്തെ നിര്‍ത്തിയിട്ട് ടിപ്പു വടക്കോട്ട് പോയി. അവിടെയും വലിയ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. കണ്ണൂര്‍ വച്ച് തന്റെ പുത്രന്‍ അബ്ദുള്‍ ഖാലിക്കും അറയ്ക്കല്‍ ബീബിയുടെ മകളും തമ്മിലുള്ള വിവാഹം കൊണ്ടാടി” (കേരള ചരിത്രം. പേജ്- 298 )

1789 നവമ്പറില്‍ കോയമ്പത്തൂര്‍ നിന്ന് കൊച്ചി പ്രദേശത്തേയ്ക്ക് പ്രവേശിയ്ക്കുകയും കടന്നു പോന്ന പ്രദേശങ്ങളെ വിജനമാക്കി കൊണ്ടുള്ള ദീര്‍ഘമായ സൈനികയാത്രയ്ക്കു ശേഷം 1789 ഡിസംബര്‍ 14 നു തൃശൂര്‍ എത്തിച്ചേരുകയും ചെയ്തു. 1789 ഡിസംബര്‍ 29 നു, 7000 ഭടന്മാരോടു കൂടി തിരുവിതാംകൂര്‍ അതിര്‍ത്തിയിലുള്ള “നെടുങ്കോട്ട” ആക്രമിച്ചെങ്കിലും തകര്‍ക്കാനായില്ല. തുടര്‍ന്ന് 1790 ഏപ്രില്‍ 15-ആം തീയതി  കോട്ട ഭേദിച്ച് തിരുവിതാംകൂര്‍ സൈന്യത്തെ പുരകോട്ടോടിച്ചു. വഴിനീളെയുള്ള കോട്ടകള്‍ കീഴടക്കി അദ്ദേഹം ആലുവയില്‍ താവളമടിച്ചു. ഇതിനിടെ കാലവര്‍ഷം ആരംഭിച്ചതിനാല്‍ പടനീക്കം നിര്‍ത്തിവയ്ക്കേണ്ടി വന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിച്ചതിനാല്‍ തിരിച്ചു പോകേണ്ടിയും വന്നു.” (പേജ്- 298).

ഈ വായനയിലൊന്നും ടിപ്പുസുല്‍ത്താന്റെ യശസ്സിനെ ബാധിയ്ക്കുന്ന ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല ടിപ്പുവിന്റെ അധിനിവേശം മലബാറിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയ്ക്ക് “നേട്ട”മുണ്ടാക്കിയതായും തുടര്‍ന്നുള്ള വായനയില്‍  ശ്രീധരമേനോന്‍  പറയുന്നു. ഒപ്പം ചില കോട്ടങ്ങളെ പറ്റിയും പറയുന്നുണ്ട്. അവയെല്ലാം ഇവിടെ വിവരിയ്ക്കുന്നില്ല.

ഈ വായന എനിയ്ക്ക് തൃപ്തി തരാത്തതിനാല്‍ അന്വേഷണം വീണ്ടും തുടര്‍ന്നു. അപ്പോഴാണ് ബ്രിട്ടീഷ് മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്റെ അമൂല്യകൃതിയായ മലബാര്‍ മാനുവലിന്റെ ഒരു ഭാഗമായ  “മലബാര്‍ ചരിത്രം” ലഭിയ്ക്കുന്നത്.

വായിച്ചു. ഞാന്‍ തേടിയതെല്ലാം അതിലുണ്ടായിരുന്നു.

ശ്രീധരമേനോന്‍ വിട്ടുകളഞ്ഞതോ പറയാനാഗ്രഹിയ്ക്കാത്തതോ ആയ ചരിത്ര സത്യങ്ങള്‍ ലോഗന്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ടായിരുന്നു. അവയിലെ ചില ഭാഗങ്ങള്‍ മാത്രം (എല്ലാമെഴുതണമെങ്കില്‍ മറ്റൊരു ഗ്രന്ഥം രചിയ്ക്കേണ്ടി വരും) ഞാന്‍ ഇവിടെ പങ്കു വെയ്ക്കാം.

ടിപ്പു എങ്ങനെയുള്ള ആളായിരുന്നു എന്നതിന് ചെറിയൊരു ഉദാഹരണം. ഹൈദരാലിയുടെ വിശ്വസ്ഥ സേവകനായിരുന്നു ഷേഖ് ആയാസ്. ഹൈദരാലിയുടെ മലബാര്‍ ആക്രമണത്തിനിടയില്‍ ചിറയ്ക്കലില്‍ നിന്നും പിടിച്ച ഒരു നായര്‍ അടിമയായിരുന്നു, പിന്നീട് മതം മാറ്റപെട്ട ആയാസ്. ഇയാള്‍ സുല്‍ത്താന്റെ പ്രീതിയ്ക്കു പാത്രമായതിനെ തുടര്‍ന്ന് ചിത്തല്‍ ദുര്‍ഗ് പ്രദേശത്തിന്റെ സിവില്‍-മിലിട്ടറി ഗവര്‍ണറായി നിയമിച്ചു. കിട്ടുന്ന ഏതവസരത്തിലും പുത്രനെയും വളര്‍ത്തു പുത്രനെയും താരതമ്യം ചെയ്യാന്‍ സുല്‍ത്താന്‍ മടിച്ചില്ല. ഒരിയ്ക്കല്‍ ചില കൊള്ളമുതലുകള്‍ സ്വകാര്യമായി ദുരുപയോഗം ചെയ്തതിന് സുല്‍ത്താന്‍ മകനെ ശാസിച്ചിട്ട് ഇങ്ങനെ പറഞ്ഞു:

“സ്വന്തം മുതലാണ് സ്വകാര്യമായി നീ അപഹരിയ്ക്കുന്നതെന്നറിയാനുള്ള സാമാന്യബുദ്ധി പോലും നിനക്കില്ലാതായല്ലോ..! ഇങ്ങനെയുള്ള നിനക്കു പകരം ആയാസാണ് എന്റെ മകനായി പിറന്നിരുന്നതെങ്കില്‍ എന്റെ ഭാഗ്യമായിരുന്നു.”

ഏതായാലും പിതാവിനു ശേഷം അധികാരത്തില്‍ വന്ന ടിപ്പു ആദ്യം ചെയ്തത് ബെദനൂറിന്റെ ഗവര്‍ണറായി നിയമിക്കപെട്ട ആയാസിനെ തട്ടിക്കളയാന്‍ ഉപഗവര്‍ണര്‍ക്ക് രഹസ്യാജ്ഞ നല്‍കലാണ്. സ്വന്തം ബുദ്ധിവൈഭവം കൊണ്ട് ആയാസ് രക്ഷപെട്ടു എന്നത് മറ്റൊരു കാര്യം.

എന്താണ് ശ്രീധരമേനോന്‍ പറഞ്ഞ “ജനവിരുദ്ധനയങ്ങള്‍”? വെറും ബഹുഭര്‍തൃത്വ പ്രശ്നം മാത്രമാണോ? നമുക്ക് ലോഗന്‍ രേഖപ്പെടുത്തിയ ചില സംഭവങ്ങള്‍ നോക്കാം.

“1788 ജൂലൈ 20 ന് കോഴിക്കോട്ട് നിന്ന് 200 ബ്രാഹ്മണന്മാരെ അന്വേഷിച്ച് പിടിച്ച് മുഹമ്മദന്‍ മതം സ്വീകരിപ്പിയ്ക്കുകയും മാട്ടിറച്ചി തീറ്റിപ്പിയ്ക്കുകയും ചെയ്തു. പരപ്പനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നും ധാരാളം പേരെ പിടിച്ച് കോയമ്പത്തൂരേയ്ക്ക് ആട്ടിത്തെളിച്ചു കൊണ്ടു പോയി മതം മാറ്റിച്ച് ഗോമാംസം തീറ്റിച്ചു.“

1788-ലെ ആക്രമണത്തിനുശേഷം തന്റെ സൈനികരെ കോഴിക്കോട്ട് നിര്‍ത്തി ടിപ്പു തിരികെ പോയതായാണ് ലോഗന്റെ സൂചന.  ആ ഘട്ടത്തിലായിരുന്നു രവിവര്‍മ്മയുടെ നേതൃത്തിലുള്ള നായര്‍കലാപം. അതിനെ തുടര്‍ന്നാണ് ടിപ്പു വീണ്ടും 1789-ല്‍ മലബാറിലെത്തുന്നത്. ഇത്തവണ ആക്രമണം രൂക്ഷമായിരുന്നു. കോട്ടയം (മലബാര്‍) മുതല്‍ പാലക്കാട് വരെയുള്ള നായര്‍ ജാതിക്കാരെ മുഴുവന്‍ തിരഞ്ഞു പിടിയ്ക്കാനും ഉന്മൂലനം ചെയ്യാനുമാണ് ടിപ്പു സൈന്യത്തിനു നല്‍കിയ കല്‍പ്പന എന്നാണ് ബ്രിട്ടീഷ് രേഖകളില്‍ കാണുന്നത്.

“കടത്തനാട്ട് രാജകുടുംബത്തിന്റെ  ആസ്ഥാനമായി വര്‍ത്തിച്ച കുറ്റിപ്പുറത്തു വച്ചാണ് ടിപ്പുവിന്റെ സൈന്യം രണ്ടായിരം നായന്മാരെയും കുടുംബാംഗങ്ങളെയും, അവര്‍ ദിവസങ്ങളോളം പിടിച്ചു നിന്ന പഴയ കോട്ടയില്‍ വളഞ്ഞിട്ടത്. പിടിച്ചു നില്‍ക്കാന്‍ സാധിയ്ക്കാത്ത ഗതി വന്നപ്പോള്‍ അവര്‍ “സ്വമേധയാ മുഹമ്മദന്‍ മതം സ്വീകരിയ്ക്കണമെന്ന വ്യവസ്ഥയ്ക്കു വഴങ്ങി. അല്ലെങ്കില്‍ അവരെ നിരബന്ധപൂര്‍വം മതം മാറ്റിയ്ക്കുകയും നാടു കടത്തുകയും ചെയ്യുമായിരുന്നു. എല്ലാവരുടെയും “ത്വക്ച്ഛേദനം” നടത്തുകയും തുടര്‍ന്ന് ഗോമാംസ സദ്യയില്‍ പങ്കെടുപ്പിയ്ക്കുകയും ചെയ്തു.“

ശ്രീധരമേനോന്‍ പറയുന്ന ബഹുഭര്‍തൃത്വത്തെ പറ്റിയുള്ള വിളംബരം ഇതാണ്:

“ ......ഇനിയങ്ങോട്ട് നിങ്ങള്‍ മറ്റു വഴിയില്‍ സഞ്ചരിയ്ക്കണം. അടങ്ങിയൊതുങ്ങി ജീവിയ്ക്കണം. രാജാവിനുള്ള കരം കൃത്യമായി അടയ്ക്കണം. നിങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ പത്തു പുരുഷന്മാരെ പ്രാപിയ്ക്കുക എന്ന ദുഷിച്ച സമ്പ്രദായമുള്ളത് അവസാനിപ്പിയ്ക്കണം. നിങ്ങള്‍ നിങ്ങളുടെ അമ്മമാരെയും പെങ്ങന്മാരെയും അനിയന്ത്രിതമായ ദുര്‍വൃത്തികള്‍ ചെയ്യാന്‍ അനുവദിയ്ക്കുന്നു. അങ്ങനെ നിങ്ങളെല്ലാം ജാര സന്തതികളത്രെ. ലൈംഗീക ബന്ധങ്ങളില്‍ മൃഗങ്ങളെക്കാള്‍ അധ:പതിച്ചവരാണ് നിങ്ങള്‍. ഈ നീചപ്രവര്‍ത്തികള്‍ നിങ്ങള്‍ ഉപേക്ഷിയ്ക്കുകയും ഇതര മനുഷ്യരെ പോലെ ജീവിയ്ക്കുകയും ചെയ്യണമെന്ന് ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു. ഈ കല്പനകള്‍ അനുസരിയ്ക്കതിരുന്നാല്‍ നിങ്ങളെ ഒന്നടങ്കം ഇസ്ലാം മതാവലംബികളാക്കി ബഹുമാനിയ്ക്കാനും നിങ്ങളുടെ നാട്ടു മുഖ്യന്മാരെ മുഴുവന്‍ എന്റെ ഗവണ്മെന്റ് ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോകാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് തെര്യപ്പെടുത്തുന്നു.”

1790-ല്‍ പാലക്കാട് കോട്ട ഇംഗ്ലീഷുകാര്‍ പിടിച്ചടക്കിയ ശേഷം അവിടെ നിന്നു ലഭിച്ച ഒരു കല്പനയുടെ കൈയെഴുത്തു പ്രതിയില്‍ പറയുന്നത്:

“പ്രവിശ്യയിലെ ഓരോരുത്തരെയും സ്ത്രീ പുരുഷ വക ഭേദമില്ലാതെ, ഇസ്ലാം മതത്തിലേയ്ക്ക് കൊണ്ടുവന്ന് അനുഗ്രഹിയ്ക്കണം. ഈ ബഹുമതി സ്വീകരിയ്ക്കാതെ ഒളിച്ചോടി പോകുന്നവരുടെ പാര്‍പ്പിടങ്ങള്‍ ചുട്ടു നശിപ്പിയ്ക്കുകയും അവരെ തേടിപിടിച്ച് നല്ലതോ ചീത്തയോ ആയ ഏതു മാര്‍ഗം പ്രയോഗിച്ചും സാര്‍വത്രികമായ മതപരിവര്‍ത്തനത്തിന് വിധേയമാക്കേണ്ടതാണ്.“

1790 മാര്‍ച്ച് 26 രാത്രി ടിപ്പുവിന്റെ ആക്രമണം ഭയന്ന് ചിറയ്ക്കല്‍ രാജാവ് ഒളിച്ചോടി. തുടര്‍ന്ന്, സുല്‍ത്താന്റെ സന്നിധിയില്‍ നേരിട്ടു ഹാജരായാല്‍ ആപത്തു സംഭവിയ്ക്കില്ല എന്ന വാഗ്ദാനം വിശ്വസിച്ച് അദ്ദേഹം അങ്ങനെ ചെയ്തത്രെ. ടിപ്പു അദ്ദേഹത്തെ ഉപദ്രവിയ്ക്കാതെ വിട്ടു എന്നും പറയുന്നു. ഏതായാലും അല്പദിവസത്തിനകം ടിപ്പുവിന് മനം മാറ്റം വരുകയും ചിറക്കല്‍ കൊട്ടാരം ആക്രമിയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട രാജാവിന്റെ ശരീരം ആനകളെ കൊണ്ട് വലിച്ചിഴച്ച് തന്റെ ക്യാമ്പില്‍ കൊണ്ടു പോകുകയും, ജീവനോടെ പിടിയ്ക്കപെട്ട 17 നായന്മാരോടൊപ്പം കെട്ടിതൂക്കുകയും ചെയ്തു.

സഞ്ചാരിയായ ബര്‍ത്തോലോമിയോ ടിപ്പുവിന്റെ പടയൊരുക്കത്തെ പറ്റി ഒരു ദൃക്‌സാക്ഷി വിവരണം നല്‍കുന്നുണ്ട്.

”തന്റെ എല്ലാ കടന്നാക്രമണങ്ങള്‍ക്കും ടിപ്പു സൈന്യങ്ങളെ അണിനിരത്തുന്നത് ഒരു നിശ്ചിതരൂപത്തിലായിരുന്നു. ആദ്യം മുപ്പതിനായിരം ഭീകരന്മാരുടെ ഒരു കൊലയാളി സംഘം. തങ്ങളുടെ വഴിയില്‍ കണ്ട എല്ലാവരെയും ഈ ഭീകരന്മാര്‍ കശാപ്പ് ചെയ്തു. തൊട്ട് പിറകേ ആനപ്പുറത്തു കയറി ടിപ്പു. അതിനു പിറകേ മറ്റൊരു മുപ്പതിനായിരം പേര്‍ വരുന്ന കാലാള്‍ പട. ടിപ്പുവിന്റെ നാട്ടുകാരോടുള്ള പെരുമാറ്റം അങ്ങേയറ്റം പൈശാചികമായിരുന്നു. കോഴിക്കോട്ട് അയാള്‍ അമ്മമാരെ കഴുവില്‍ കേറ്റി കൊല്ലുകയും കൈക്കുഞ്ഞുങ്ങളെ അവരുടെ കഴുത്തില്‍ കെട്ടി ഞാത്തുകയും ചെയ്തിരുന്നു. ആനകളുടെ കാലിനു കെട്ടി നഗ്നരാക്കിയ ക്രിസ്ത്യാനികളേയും ഹിന്ദുക്കളെയും വഴിനീളെ വലിച്ചിഴച്ച് കൊണ്ടുപോയി. ക്രിസ്ത്യന്‍-ഹിന്ദു സ്ത്രീകളെ മുഹമ്മദീയര്‍ക്കു നിര്‍ബന്ധ വിവാഹം ചെയ്തു കൊടുത്തു. കണ്ണില്‍ ചോരയില്ലാത്ത ജനമര്‍ദകന്റെ മുന്‍പില്‍ നിന്ന്‍ ജീവനും കൊണ്ടോടിയ ക്രിസ്ത്യന്‍-ഹിന്ദു അഭയാര്‍ത്ഥികളില്‍ നിന്നാണ് ടിപ്പു വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ഈ അഭയാര്‍ത്ഥികളെ വേറാപൊളി പുഴ കടക്കുന്നതിന് ബര്‍ത്തോലോമിയോ നേരിട്ട് സഹായിയ്ക്കുകയുണ്ടായി. അങ്ങനെ ചെയ്തതിന് ബര്‍ത്തോലോമിയോ താമസിയ്ക്കുന്നതിന് അടുത്ത് ചെന്ന് മൈസൂര്‍ കൊലയാളി സംഘം തിരക്കുകയുണ്ടായി. അപ്പോഴേയ്ക്കും സഞ്ചാരി അവിടെ നിന്നും വഴിമാറി പോയിരുന്നു. ”:
“വോയേജ് ടു ഈസ്റ്റ് ഇന്‍ഡീസ്” എന്ന ഗ്രന്ഥത്തിലാണിത് വിവരിച്ചിരിയ്ക്കുന്നത്.

മേല്‍ക്കൊടുത്ത വിവരങ്ങളെല്ലാം വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയതാണ്. അക്കാലത്തെ ബ്രിട്ടീഷ് റിക്കാര്‍ഡുകള്‍ പഠിച്ചാണ് അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചത്. അതുകൊണ്ടു തന്നെ ഈ വിവരങ്ങളെല്ലാം അവരുടെ കണ്ണിലൂടെ ഉള്ളതാണ്. ടിപ്പു ആക്രമിച്ച പ്രദേശങ്ങളിലെല്ലാം ക്ഷേത്രങ്ങള്‍ കൊള്ളയടിയ്ക്കുകയും നശിപ്പിയ്ക്കുകയും ചെയ്തു. ടിപ്പുവിന്റെ മതധ്വംസനം സ്പഷ്ടമായിരിയ്ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അനുചരന്മാരിലും മന്ത്രിമാരിലും സൈന്യത്തിലും ഹിന്ദുക്കള്‍ ഉണ്ടായിരുന്നു എന്നതും കൌതുകകരമാണ്. 1790 ജനുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ടിപ്പുവിന്റെ കുറെ ആള്‍ക്കാരെ തിരുവിതാംകൂര്‍ സൈന്യം തടവില്‍ പിടിച്ചിരുന്നു. ആ കൂട്ടത്തില്‍ ഒരു ബ്രാഹ്മണനും ഉള്‍പെട്ടിരുന്നു..!

ചിന്നിചിതറികിടന്ന മലബാര്‍ ഏകീകരിയ്ക്കപെട്ടു എന്നത് മൈസൂര്‍ അധിനിവേശത്തിന്റെ ബാക്കി പത്രമാണ്. തുടര്‍ന്നു വന്ന ബ്രിട്ടീഷ് ഭരണത്തിലും അതു തുടര്‍ന്നു. എന്നാല്‍ ടിപ്പു നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനം സമൂഹത്തെ ആകെ പരസ്പരവിദ്വേഷത്തില്‍ മുക്കുകയാണ് ചെയ്തത്.  പിന്നീട് കാലാകാലങ്ങളായി മലബാറില്‍ നടന്ന വര്‍ഗീയ ലഹളകളുടെയെല്ലാം അടിസ്ഥാനം ഈ മതധ്വംസനം ആയിരുന്നു.

അന്നത്തെ സാമൂഹ്യക്രമത്തില്‍ നാടുവാഴികളായിരുന്ന നായന്മാരും മറ്റു സവര്‍ണരും സാധാരണക്കാരായ അവര്‍ണരോടും മുസ്ലീങ്ങളോടും തികഞ്ഞ അനീതിയും അക്രമങ്ങളുമായിരുന്നു നടത്തിയിരുന്നത്. ഒരു പക്ഷെ ഇതാവം ടിപ്പുവിന്റെ നായര്‍ വിരോധത്തിന്റെ അടിസ്ഥാനം. എന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ഒരധിനിവേശ ശക്തി എന്നതില്‍ കവിഞ്ഞ് ടിപ്പു ഒന്നുമായിരുന്നില്ല എന്നതാണ് സത്യം. പിന്നാലെ വന്ന ബ്രിട്ടീഷ് അധിനിവേശം ടിപ്പുവിന്റേതുമായി തട്ടിച്ചു നോക്കുമ്പോള്‍ സഹിഷ്ണുതയുള്ളതും കുറേ കൂടി നീതിബോധമുള്ളതുമായിരുന്നു എന്നും കാണാം.
ഏതായാലും  ടിപ്പു സുല്‍ത്താനെ ഒരു മഹാനായ “സ്വാതന്ത്ര്യപോരാളി”യായി കാണാന്‍ എനിയ്ക്കാവുന്നില്ല.

47 comments:

  1. വിജ്ഞാനപ്രദമായ പോസ്റ്റ്..
    ഒരു ഗവേഷണ പ്രബന്ധത്തിന്റെ അധ്യായം വായിക്കും പോലെ തോന്നി..അഭിനന്ദനങ്ങള്‍ ..

    ReplyDelete
  2. നാട്ടിലുള്ള, പൊളിഞ്ഞു വീണ എല്ലാ അമ്പലങ്ങളും ടിപ്പുവിന്റെ പടയോട്ടമായി പറയപ്പെടുന്നു. പിന്നെയും ഒരു സംശയം ഉണ്ട്.

    ReplyDelete
  3. പ്രിയപ്പെട്ട ബിജു.

    ഈ ലേഖനം എഴുതാനെടുത്ത ഇഫേര്‍ട്ടിനെ മാനിക്കുന്നു. ഇപ്പോള്‍ അടുത്ത് വളരെ വിവാദമായ “ഉണ്ണിയാര്‍ച്ച”യെ ടിപ്പുമായി ബന്ധിപ്പിക്കുന്ന വല്ല ചരിത്രരേഖയും കിട്ടുമോയെന്നു നോക്കൂ.

    ഉണ്ണിയാര്‍ച്ചയെ ടിപ്പു ഭാര്യയാക്കി എന്നു പുതിയ സംസാരം വരുന്നുണ്ടല്ലോ.

    പിന്നെ ടിപ്പുവിന്റെ ഈ മതം മാറ്റം എനിക്ക് തോന്നുന്നത് നമ്പൂരിമാര്‍ മതം മാറിയവരാണ് സുറിയാനി ക്രിസ്ത്യാനികള്‍ എന്നുള്ള വീമ്പ് പറച്ചില്‍ പോലെ ആയിരിക്കാം നമ്പൂരിമാരെ മതം മാറ്റി മുസ്ലിം ആക്കിയെന്നുള്ളതും.

    എന്താ‍യാലും ഇതിന്റെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  4. മേനോന്റെ ചരിത്ത്രത്തില്‍ പലതും മൂപ്പര്‍ പറയുന്നില്ല .കാരണം ചെലപ്പോള്‍, പേടിച്ചോ ചെലപ്പോള്‍ ഇന്നത്തെ പാര്‍ട്ടിക്കാരെ പോലെ,നാളെ ചെലപ്പോള്‍ എലെച്ഷന് നിന്നാല്‍ അവരുടെ വോട്ടു കിട്ടാതെ വന്നാലോ മറ്റോ ആയിരിക്കും, എന്തായാലും കാസറഗോഡ് ജില്ലയില്‍ അറിയപെടുന്ന വലിയ അമ്പലമാണ് മദൂര്‍ ഗണപതി ,ആ അമ്പലം ടിപ്പു ആക്രമിച്ചതായി അവിടെ എഴുതി വെച്ചിട്ടുണ്ട് .(ടിപ്പു പോയ വഷിയില്‍ എല്ലാം മൂപ്പര്‍ അമ്പലം നശിപ്പിച്ച പോയത് ........

    ReplyDelete
  5. വളരെ വിജ്ഞാനപ്രദം ആയിരുന്നു . നന്ദി .
    വിശദമായ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു .

    ReplyDelete
  6. You get more accurate information from "Zamorins of Calicut" by K.V.Krishna Iyer...(available in Kozhikode Central Library) and in Z.G College Library, Pokkunnu, CLT-14

    ReplyDelete
  7. നല്ല പഠനം.
    കേരളത്തില്‍ ക്ഷേത്രങ്ങളിലും കോവിലകങ്ങളിലും വേശ്യാലയവും അവര്‍ണ്ണ ജന ദ്രോഹവും നടത്തിയിരുന്ന ബ്രാഹ്മണര്‍ക്കെതിരെ ഒരു ഇസ്ലാമിക ഭീകരന്‍ നടത്തിയ
    മത ഭീകരാക്രമാമായി ടിപ്പുസുല്‍ത്താന്റെ പ്രവര്‍ത്തിയെ കാണുന്നു.
    ഇവിടത്തെ ചെറ്റകളും തന്തയില്ലാത്തവരുമായിരുന്ന രാജക്കന്മാരും അവരുടെ ഉടമകളായിരുന്ന ബ്രാഹ്മണരും ടിപ്പുസുല്‍ത്താനേക്കാള്‍ അധമന്മാരായിരുന്നെന്നത് മറ്റൊരു സത്യം. കേരളത്തിലെ കടപ്പുറത്ത് അവന്മാരുടെയൊക്കെ മണല്‍പ്രതിമയുണ്ടാക്കി അവന്റെയൊക്കെ മുഖത്ത് ചൂലുകൊണ്ടടിക്കുന്ന (ചെരിപ്പായാലും മതി)ഒരു ആഘോഷം കേരളത്തില്‍ ചരിത്രം പഠിച്ചവര്‍
    ആരംഭിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  8. അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി.
    @ മിനി ടീച്ചര്‍:എന്താണു ബാക്കിയായ സംശയം?
    @ നട്ടപ്പിരാന്തന്‍: ഉണ്ണിയാര്‍ച്ച വിവാദത്തെ പറ്റി ഞാനിപ്പോഴാണ് അറിയുന്നത്. അത് എന്താണെന്ന് അല്പം കൂടി വിശദീകരിയ്ക്കാമോ?
    @ ചിത്രകാരന്‍: ശരിയാണ് സവര്‍ണ ജന്മി നാടുവാഴികളുടെ അക്രമങ്ങളും ടിപ്പുവിന്റെ ക്രൂരതയോളം പോന്നതു തന്നെയാണ്. അന്നത്തെ സവര്‍ണ സാമൂഹ്യ-കുടുംബ ജീവിതം തികച്ചും അരാജകത്വത്തില്‍ അധിഷ്ടിതമായിരുന്നു. മലബാര്‍ മാനുവലില്‍ അക്കാര്യങ്ങളും വിശദീകരിയ്ക്കുന്നുണ്ട്.

    ReplyDelete
  9. മറ്റെല്ലാ ഇസ്ലാമിക് ഭരണാധികാരികളെ പ്പോലെ തന്നെയായിരുന്നു ടിപ്പുവും. അസഹിഷ്ണുവായ മുസ്ലിം. മലബാര്‍ മാനുവല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ? ലിങ്ക് ?

    ReplyDelete
  10. @ ബിജു ചന്ദ്രന്‍: ഓണ്‍‌ലൈനില്‍ ഉണ്ടെന്നു തോന്നുന്നില്ല. മാതൃഭൂമി ബുക്സ് മലയാള പരിഭാഷ മൂന്നു പുസ്തകങ്ങളായും ഒറ്റവാല്യമായും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    ReplyDelete
  11. Arun says:

    "ടിപ്പുസുല്‍ത്താന്‍ ഒരു ഹിന്ദുവിരോധിയാണെന്ന് തോന്നുന്നില്ല. പക്ഷേ അബ്രാമിക് / ഇസ്ലാമിക് സദാചാരങ്ങള്‍ക്ക് അടിമയായിരുന്നു ടിപ്പു. അതിനാല്‍ തന്നെ അതിനു കടകവിരുദ്ധമായ മലബാറി ഹിന്ദു സദാചാരം ടിപ്പുവിനെ ക്രൂരനാക്കിയിട്ടുണ്ട്. പിന്നെ മതംമാറ്റവും നടത്തിയിട്ടുണ്ടാവും."

    ബിജുകുമാര പേസ്റ്റ് ചെയ്ത ശ്രീ ആരുണിന്റെ പ്രസക്തമായ കമെന്റ് കൂടുതല്‍ സംസാരിക്കുന്നു. ടിപ്പു സുല്‍താനെ ഹിന്ദു വിരോധിയാക്കുന്നതും മതം‌മാറ്റത്തിന്‍ പ്രേരകനാക്കുന്നതും അദ്ദേഹത്തിന്റെ വിശ്വാസവും സദാചാരബോധവുമാണ്‍. അന്നും ഇന്നും എവിടേയും എങ്ങിനെയും തുരുമ്പെടുത്ത് കൊണ്ടിരിക്കുന്ന ഇത്തരം മതവിശ്വാസവും ആചാരങ്ങളും തന്നെയാണ്‍ പ്രതി.

    ReplyDelete
  12. ബിജൂ.... നല്ല പോസ്റ്റ്...

    എന്‍റെ അറിവില്‍ ഉള്ള ചിലത് ഇവിടെ കമന്റ് ആയി ഇടുന്നു....

    ടിപ്പുവിന്‍റെ ആക്രമണം ഇങ്ങ് കാസറഗോഡ് വരെ വ്യാപിച്ചിരുന്നു. അതിന്‍റെ ഭാഗമായാണല്ലോ പ്രസിദ്ദമായ ബേക്കല്‍ കോട്ട ടിപ്പു ശിവപ്പ നായകന്‍ എന്ന നാടുവാഴിയില്‍ നിന്നും പിടിച്ചെടുത്തത്‌... 1799 വരെ ടിപ്പുവിന്‍റെ അധികാരത്തിലായിരുന്നു ഈ കോട്ട.. പിന്നീട് നാലാം അന്ഗ്ലോ- മൈസൂര്‍ യുദ്ദത്തില്‍ ബ്രിട്ടീഷ്ക്കാര്‍ ഈ കോട്ടയെ പിടിച്ചെടുക്കുകയായിരുന്നു...

    കാസരഗോടിലെ പ്രസിദ്ദമായ മധൂര്‍ ക്ഷേത്രത്തെയും ടിപ്പു ആക്രമിക്കാന്‍ വന്നിരുന്നു... ക്ഷേത്രത്തില്‍ ടിപ്പുവിന്‍റെ വാള്‍ കൊണ്ട് ഉണ്ടായ പാട് ഇപ്പോളും അവിടെയുണ്ട്‌... പക്ഷേ ഈ ദൌത്യം പൂര്‍ത്തീകരിക്കാന്‍ ടിപ്പുവിനു പറ്റിയില്ല... ആക്രമിക്കാന്‍ വന്ന ടിപ്പുവിനു പെട്ടന്നു കണ്ണില്‍ ഇരുട്ട് കേരിയെന്നും തളര്‍ച്ച അനുഭവപ്പെട്ടു എന്നും പിന്നീട് ക്ഷേത്രത്തിലെ കിണറ്റില്‍ നിന്നും വെള്ളം കുടിച്ചപ്പോള്‍ ഇത് മാറിയെന്നും ഒരു ഐതിഹ്യം ഈ ക്ഷേത്രത്തിനു ഉണ്ട്... അതുകൊണ്ടാണത്രെ ടിപ്പു ഈ ക്ഷേത്രം ആക്രമിക്കാതെ അവിടം വിട്ടത്..

    ടിപ്പുവിന്‍റെ മതധ്വംസനം കൊണ്ടാവാം ഇപ്പോളും മലബാറില്‍ വര്‍ഗീയതയുടെ വേരുകള്‍ ഇത്രയും ശക്തിയായി നിലനില്‍ക്കുന്നത്.....

    ReplyDelete
  13. കാസർഗോഡ്‌ മധൂർ ക്ഷേത്രത്തിലാണെന്നു തോന്നുന്നു.. ടിപ്പു ആക്രമിച്ചെന്നു പറയുന്ന ഒരു ബോർഡ്‌ കണ്ടു.. പയ്യന്നൂർ അമ്പലം ആ സാമൂഹ്യദ്രോഹി ടിപ്പു തീയ്യിട്ടു നശിപ്പിച്ചിരുന്നു..

    പിന്നീട്‌ അമ്പലം പുതുക്കി പണിതതാണ്‌.. ആ പുതുക്കി പണിയലിൽ നല്ലവരായ ചില മുസ്ലീമുകളും സഹായിച്ചിരുന്നുവെ ന്നാണ്‌ പറയപ്പെടുന്നത്‌...പയ്യന്നൂർ അമ്പലത്തിലും മുസ്ലിം തറവാട്ടുകാർ പഞ്ചസാര കലവുമായി വരാറുണ്ട്‌ എന്നു തോന്നുന്നു...മാത്രമല്ല ഇന്നും പയ്യന്നൂരിൽ മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി പല അമ്പലങ്ങളിലും ഘോഷയാത്രയായ്‌ ദഫ്‌ മുട്ടിന്റെ അകമ്പടിയോടെ മുസ്ലീം തറവാട്ടു കാർ പഞ്ചസാര കലം കൊണ്ടു വരാറുണ്ട്‌.

    ...മത സൗഹാർദ്ദം തകർക്കുന്ന മന്ദബുദ്ധികളായ ദുഷ്ടരാക്ഷസന്മാരെ രാജ്യസ്നേഹികളായി നമ്മൾ കൊണ്ടാടുന്നു.. കഷ്ടം!.. യാദാർത്ഥ്യം വ്യക്തമാക്കിയ താങ്കൾക്ക്‌ അഭിനന്ദനങ്ങൾ!

    താഴെ ലിങ്ക്‌ ഇട്ടിട്ടുണ്ട്‌

    http://www.payyanur.com/subrahmanya.htm

    ReplyDelete
  14. God cannot alter the past, but historians can.
    :)

    ReplyDelete
  15. യരലവയുടെ ഈ കമന്റ് സ്പാമില്‍ പോയോ !
    ഈ ഗൂഗിളമ്മച്ചീടെ ഒരു കാര്യം
    >>
    ടിപ്പു സുല്‍താനെ ഹിന്ദു വിരോധിയാക്കുന്നതും മതം‌മാറ്റത്തിന്‍ പ്രേരകനാക്കുന്നതും അദ്ദേഹത്തിന്റെ വിശ്വാസവും സദാചാരബോധവുമാണ്‍. അന്നും ഇന്നും എവിടേയും എങ്ങിനെയും തുരുമ്പെടുത്ത് കൊണ്ടിരിക്കുന്ന ഇത്തരം മതവിശ്വാസവും ആചാരങ്ങളും തന്നെയാണ്‍ പ്രതി.

    ReplyDelete
  16. ചരിത്രകാരന്മാര്‍ പലപ്പോഴും അവര്‍ക്ക് ആവശ്യമുള്ളത് മാത്രം പറയുന്നു. VERY INFORMATIVE POST.

    ReplyDelete
  17. ബിജുകുമാറിന്റെ ഈ ശ്രമത്തെ അഭിനന്ദിക്കുന്നു. ഇത്രയും വായിച്ചതല്ലേ, പി കെ ബാലകൃഷ്ണന്റെ' ടിപ്പു സുല്‍ത്താന്‍' കൂടി വായിക്കാമായിരുന്നു. ടിപ്പുവിനെക്കുറിച്ച് കുറേക്കൂടി വ്യക്തമായ ധാരണ വരുമായിരുന്നു.

    ReplyDelete
  18. @ സുദേഷ്: ഞാനിപ്പോള്‍ ഖത്തറിലായതിനാല്‍ ആ പുസ്തകം കിട്ടാന്‍ വഴിയില്ല. താങ്കള്‍ ആ പുസ്തകം വായിച്ചിട്ടുണ്ടെങ്കില്‍, ഈ ലെഖനത്തില്‍ കാണാത്ത പോയിന്റുകള്‍ ഇവിടെ സൂചിപ്പിച്ചാല്‍ നന്നായിരിയ്ക്കും. നമ്മുടെ ചരിത്രമെഴുത്തുകാര്‍ സൌകര്യപൂര്‍വം ചില കാര്യങ്ങള്‍ മറച്ചുവെയ്ക്കുന്നതാണ് അനുഭവം. അതു കൊണ്ട് തന്നെ ലോഗന്റെ രേഖകള്‍ക്ക് വിശ്വാസ്യത ഏറെയാണ്..

    ReplyDelete
  19. നല്ലലേഖനം, ഭരണാധികാരിയുടെ മനസ്സ് മതബന്ധിതമാവുന്നതിന്റെ ദുരന്തഫലങ്ങള്‍.

    ReplyDelete
  20. നല്ല ലേഖനം.മഹാത്മാക്കളായി നാം കരുതുന്നവരുടെ യഥാര്‍ഥ മുഖം ഇങ്ങനെയൊക്കെത്തന്നെയാകും.
    ഈ ജനാധിപത്യ യുഗത്തില്‍ പോലും ഭരണാധികാരികള്‍ക്ക് സഹിഷ്ണുത കുറവാണ്.അപ്പോള്‍ പണ്ടത്തെ കഥ എന്തായിരിക്കും..

    ReplyDelete
  21. @ബിജുകുമാര്‍.

    ചില കമന്റുകള്‍ ദ്ദൃശ്യമാകാതെ പോകുന്നത് അവ സ്പാമായി പോകൂന്നത് കൊണ്ടാകാം. Check in Dashboard > Comments > Spam. Click Not spam.

    ReplyDelete
  22. നല്ല പോസ്റ്റ്‌ ബിജു ...
    ടിപ്പുവിന്റെ കൊലയാളി സംഘം കാസര്‍കോട്‌ മുതല്‍ ആലുവ വരെ ചെയ്തു കൂട്ടിയ
    കൊടും പാതകങ്ങള്‍ക്ക് സമാനതകളില്ല .... ..
    ചരിത്രത്തിന്റെ ഏതു വശങ്ങളില്‍ കൂടി നോക്കിയാലും അതിനു ന്യായീകരണങ്ങള്‍ ഇല്ല തന്നെ .
    കേരളത്തില്‍ നിലവില്‍ ഉണ്ടായിരുന്ന അയിത്തവും , ജാതി വ്യവസ്ഥയും ടിപ്പുവിന്റെ പണി എളുപ്പമാക്കി കൊടുത്തു .......
    ചിത്രകാരന്‍ പറഞ്ഞ പോലെ നാട്ടുരാജക്കാന്‍മാരെയും , അന്നത്തെ മറ്റു സവര്‍ണ്ണ മടംബിമാരെയും മാത്രം അല്ല ...
    സാമൂതിരി കഴുവേറിയുടെയും പ്രതിമ ഉണ്ടാക്കി വൈച്ചു ചൂല് കൊണ്ട് തല്ലി..ടിപ്പുവിന്റെ ആക്രമണം അടുത്ത വര്ഷം എങ്കിലും
    സമുചിതമായി ആചരിക്കണം

    ReplyDelete
  23. ചരിത്രം വേശ്യയുടെ ഉണക്കാനിട്ടിരിക്കുന്ന അടിവസ്ത്രം പോലെയാണ്‌. കഴുകുന്നതിനു മുന്‍പും അതുണങ്ങിത്തീര്‍ന്നതിനു ശേഷം ഉപയോഗിക്കുന്നതും ഒരുപോലെ തന്നെയാണ്‌. വരികളിലല്ല വരികള്‍ക്കിടയിലാണ്‌ സത്യവും ചരിത്രവും നിലനില്‍ക്കുന്നത്‌. നരേന്ദ്രമോഡിയെ ഉപയോഗിച്ച്‌ മുസ്ളിം സമകാലിക ചത്രമെഴുതിയാല്‍ എങ്ങനെയിരിക്കും. അതുപോലെ തന്റെ ശത്രുവായ ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ കുറിച്ചെഴുതിയ കഥകള്‍ ചരിത്രമായാല്‍ മുസ്ളിംകളെക്കാള്‍ അധികമുള്ള അദ്ധേഹത്തിന്റെ കൊട്ടാരത്തിലെ ഹിന്ദു ഉദ്യോഗസ്തര്‍ തന്നെ ഇനി കല്ലറകള്‍ തുറന്ന് ഉയിര്‍ത്തെണീക്കേണ്ടിവരും ആ ധീര ദേശാഭിമായുടെ മതേതര മഹിമയെ വാചാലമാക്കാന്‍..


    1857-ല്‍ ഏഗില്‍ പ്രഭുവിനു ആഭ്യന്തര സെക്രട്ടറിയായ വുഡ്‌ എഴുതുന്നതു ഇപ്രകാരമാണു ..

    "ഹിന്ദുവിനെയും മുസ്ളിമിനെയും തമ്മിലടിപ്പിക്കാന്‍ സാധിക്കുന്നതു കൊണ്ടാണു ഇന്ത്യയില്‍ നമുക്ക്‌ ഭരണം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നതു.. "


    ചരിത്രമെടുത്ത്‌ അലക്കാനിടുന്നവര്‍ ഈ ഒരു ചരിത്ര പശ്ചാത്തലം നന്നായി ഗൃഹപാഠം ചെയ്തുവയ്ക്കേണ്ടതുണ്ട്‌.. !

    ReplyDelete
  24. ബക്കര്‍
    ഇഷ്ടം അല്ലാത്ത ചരിത്രം ആണ് താങ്കളെ പോലെ ഉള്ളവര്‍ക്ക് വേശ്യയുടെ അടിവസ്ത്രം പോലെ തോന്നുന്നത് .പകല്‍ മാന്യന്മാര്‍ക്കു അത് കാണുന്നത് വലിയ അലര്‍ജി ആയിരിക്കും .

    ReplyDelete
  25. ഈ പോസ്റ്റിനെ പറ്റി ഫേസ് ബുക്കില്‍ നടക്കുന്ന ചര്‍ച്ചയിലെ പ്രസക്തമായ ഒരു കമന്റും മറുപടിയും ഇവിടെ പേസ്റ്റ് ചെയ്യുന്നു
    Manoj Ravindran Niraksharan

    ‎@ ബിജൂ - ഞാൻ നാളുകുറേയായി, എന്തായിരുന്നു ശരിക്കുമുള്ള ടിപ്പു എന്ന് പഠനം നടത്തുന്നു. ബിജു പറയുന്ന ഈ ചരിത്രക്കുറിപ്പുകളിലൂടെയൊക്കെ ഞാൻ കടന്നുപോയിട്ടുള്ളതാണു. ലോഗൻ പറയുന്നതിൽ കാര്യമുണ്ടെൻകിൽ ശ്രീധരമേനോനും എൻ.എൻ.കുറുപ്പും അടക്കമുള്ള മറ്റ് മലയ...ാള ചരിത്രകാരന്മാർ എന്തുകൊണ്ട് ടിപ്പുവിനെപ്പറ്റി അതേ കാര്യങ്ങൾ പറയുന്നില്ല. അവർ എന്തുകൊണ്ട് മലബാർ മാനുവൽ കണ്ടില്ലെന്ന് നടിക്കുന്നു ? ബിജുവിനെ ഞാൻ എതിർക്കുകയല്ല. ഇതൊക്കെ എന്റെ തന്നെ സംശയങ്ങളാണു. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഒരു പോരാളിയാണു ടിപ്പു എന്നുവരെ കേൾക്കാൻ ഇടയായി ഈ അടുത്ത കാലത്ത്. ഒരു ഇംഗ്ലീഷ് പട്ടാളക്കാരനെ ടിപ്പു പരസ്യമായി “ത്വക്ച്ഛേദനം” നടത്തിയതിനു ഹൈദർ അലി ശാസിക്കുന്നതായും ഈയിടയ്ക്ക് വായിച്ചു. മലബാറിൽ ടിപ്പു നശിപ്പിച്ചെന്ന് പറയുന്ന പല ക്ഷേത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അതൊന്നും നമ്മളുടെ ചരിത്രകാരന്മാർ കാണാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ അല്ലല്ലോ ? പിന്നെവിടെയാണു പ്രശ്നം ?

    സത്യം ഇതിനൊക്കെ ഇടയിൽ എവിടെയോ തങ്ങിനില്ക്കുന്നു, അല്ലെൻകിൽ കുഴിച്ച് മൂടപ്പെട്ടിരിക്കുന്നു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. കൂടുതൽ തപ്പിയിറങ്ങിയാൽ കൈയ്യിൽ കിട്ടുന്നത് ഇതൊക്കെത്തന്നെ. ഇതൊന്നും ഞാൻ വിശ്വസിക്കുന്നില്ല.

    ഇക്കാരണങ്ങളൊക്കെ കൊണ്ടാണു, ഈയടുത്ത് എഴുതിയ ശ്രീരംഗപട്ടണം എന്ന യാത്രാവിവരണത്തിന്റെ അവസാന ഭാഗത്ത് വളരെ തന്ത്രപൂർ‌വ്വം താഴെക്കാണുന്ന വരികൾ ഞാൻ എഴുതിയിട്ടത്.

    "ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷുകാര്‍ക്ക് എതിരായി പോരാടിയ ഒരു ധീരയോദ്ധാവ് തന്നെയായിരുന്നു. പക്ഷെ, സുല്‍ത്താന്‍ അതിനിടയില്‍ കുറേ ക്രൂരതകളും ചെയ്തിട്ടില്ലേ ? ടിപ്പുവിനെപ്പറ്റി കേള്‍ക്കുന്ന മോശം പരാമര്‍ശങ്ങളിലൊക്കെ എത്രത്തോളം നെല്ലുണ്ട് ? എത്രത്തോളം പതിരുണ്ട് ? ടിപ്പുവിന്റെ കേരളത്തിലേക്കുള്ള പടയോട്ടങ്ങളൊക്കെ എന്തിന് വേണ്ടിയായിരുന്നു? സാമ്രാജ്യവികസനമോ ശത്രുസംഹാരമോ അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ അതിന് പിന്നിലുണ്ടായിരുന്നോ ?

    പലപ്പോഴും മനസ്സില്‍ ഉയര്‍ന്ന് വന്നിട്ടുള്ള ചോദ്യങ്ങളില്‍ ചിലത് മാത്രമാണ് ഇതൊക്കെ. ഓരോരോ സമയത്ത്, അതിനൊക്കെ ഉത്തരം തേടിയിറങ്ങിയപ്പോള്‍ കിട്ടിയിട്ടുള്ള പുതിയ കഥകളും, ചരിത്രസത്യങ്ങളുമൊക്കെ ഹരം പിടിപ്പിക്കുന്നതായിരുന്നു. "

    ReplyDelete
  26. @ മനോജ്: ആദ്യമെ പറയട്ടെ, ഈ വിഷയത്തില്‍ ഖണ്ഡിതമായി പറയാനുള്ള അറിവൊന്നും എനിയ്ക്കില്ല. എങ്കിലും എനിയ്ക്കു മനസ്സിലായ ചിലകാര്യങ്ങള്‍ പറയട്ടെ. കേരള ചരിത്രകാരന്മാരില്‍ പൊതുവെ സമ്മതനാണ് ശ്രീധരമെനോന്‍. അദ്ദേഹത്തിന്റെ കേരളചരിത്രം ഗ്രന്ഥത്തിലെ ചില പ...ോയിന്റുകള്‍ ഞാനിവിടെ ഉദ്ധരിച്ചിട്ടുണ്ടല്ലോ.
    << “തന്റെ ജനവിരുദ്ധമായ നയങ്ങള്‍ അംഗീകരിയ്ക്കാന്‍ കൂട്ടാക്കാത്ത ജനങ്ങളില്‍ അവ വാള്‍മുനകൊണ്ടു നടപ്പാക്കാന്‍ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറില്‍ കടന്നു“ >> പേജ്. 297.

    <<“മലബാറിലെ സാമൂഹികസമ്പ്രദായം ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തില്‍ കര്‍ക്കശമായ ചില പുതിയ രീതികള്‍ സുല്‍ത്താന്‍ നടപ്പിലാക്കി നോക്കി. 1788-ല്‍ മലബാറിലെ ജനങ്ങളോടു പ്രഖ്യാപിച്ച ഒരു വിളമ്പരത്തില്‍ ബഹുഭര്‍തൃസമ്പ്രദായത്തെ അദ്ദേഹം കഠിനമായക്ഷേപിച്ചു. ടിപ്പുവിന്റെ ഈ പ്രവര്‍ത്തിയെ ജനങ്ങള്‍ സാര്‍വത്രികമായെതിര്‍ക്കുകയും രാജ്യം മുഴുവന്‍ പ്രക്ഷുബ്ധമാകുകയും ചെയ്തു.“>>

    <<1789 നവമ്പറില്‍ കോയമ്പത്തൂര്‍ നിന്ന് കൊച്ചി പ്രദേശത്തേയ്ക്ക് പ്രവേശിയ്ക്കുകയും കടന്നു പോന്ന പ്രദേശങ്ങളെ വിജനമാക്കി കൊണ്ടുള്ള ദീര്‍ഘമായ സൈനികയാത്രയ്ക്കു ശേഷം 1789 ഡിസംബര്‍ 14 നു തൃശൂര്‍ എത്തിച്ചേരുകയും ചെയ്തു. >>

    ഇവയെല്ലാം ശ്രീധരമേനോന്റെ വാക്കുകളാണ്. എന്താണിവയുടെ അര്‍ത്ഥമെന്നു നമുക്ക് ഊഹിയ്ക്കാം. പക്ഷെ അദ്ദേഹം അതു വിവരിയ്ക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇവയുടെ കൃത്യമായ വിവരണം ലോഗന്‍ നല്‍കിയിട്ടുണ്ട്. അപ്പോള്‍ ശ്രീധരമെനോന്‍ ലോഗനെ അവഗണിച്ചില്ലെന്നു മാത്രമല്ല സ്വീകരിച്ചിട്ടുമുണ്ട്.
    ലോഗന്റെ വിവരണങ്ങള്‍ കൃത്യമാണ് മിക്കവാറും.

    ടിപ്പു ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാടിയെങ്കില്‍ അതു സ്വന്തം അധിനിവേശത്തിനു വേണ്ടിയും അവസാനം നിലനില്‍പ്പിനും വേണ്ടിയായിരുന്നു. ചില അവസരങ്ങളില്‍ അദ്ദേഹം സന്ധിചെയ്തിട്ടുമുണ്ട്. ബ്രിട്ടീഷുകാരോട് കേരളത്തില്‍ അദ്ദേഹത്തിനു വിരോധം വരാന്‍ മുഖ്യകാരണം, ചിറക്കലില്‍ നിന്നും ഓടിപ്പോയ ആയിരക്കണക്കിന് നായന്മാര്‍ക്ക് അവര്‍ തലശ്ശേരി സെറ്റില്‍മെന്റില്‍ അഭയം നല്‍കി എന്നതാണ്. കേരളത്തിലെ അനേകം നാട്ടുരാജാക്കന്മാരും നാടുവാഴികളും ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയിട്ടുണ്ട്, സ്വന്തം താല്പര്യങ്ങള്‍ക്കായി. എന്തുകൊണ്ട് അവരാരും “സ്വാതന്ത്ര്യപോരാളികളായി“ ആദരിയ്ക്കപെടുന്നില്ല ?
    തളിപ്പറമ്പിലുള്ള ഒരു മുസ്ലീം ദേവാലയം തികച്ചും ക്ഷേത്രരൂപമാണ്. ഇന്നും അതവിടെ ഉണ്ട്. പഴമക്കാര്‍ പറയുന്നത്, ടിപ്പുവിന്റെ അധിനിവേശകാലത്ത് അത് പള്ളിയാക്കിയതാണ് എന്നാണ്. (ഇതു തെളിയിയ്ക്കാന്‍ എന്റെ കൈയില്‍ രേഖകളൊന്നുമില്ല).

    അതെന്തോ ആകട്ടെ, കഴിഞ്ഞകാലം. അതിനെ ചികഞ്ഞു നോക്കേണ്ടതില്ല. എന്നാല്‍ ടിപ്പു സ്വാതന്ത്ര്യപോരാളി ആയി ആദരിയ്ക്കപെടാന്‍ അര്‍ഹനാണോ എന്നതാണ് സംശയം. തീര്‍ച്ചയായുമല്ല എന്നാണ് എന്റെ വിശ്വാസം, മറിച്ചുള്ള തെളിവുകള്‍ കിട്ടും വരെയെങ്കിലും.

    ReplyDelete
  27. ഫേസ് ബുക്ക് ലിങ്ക്:
    http://www.facebook.com/#!/notes/biju-kumar/tippusulttan-cila-yathartthyannal/176652962359026?notif_t=note_comment

    ReplyDelete
  28. എന്റെ അഭിപ്രായത്തില്‍ ബ്രിട്ടീഷുകാരും ടിപ്പുവും പഴശ്ശിരാജയും ഒരേ തൂവല്‍പക്ഷികള്‍ ആയിരുന്നു. സ്വന്തം സാമ്രാജ്യം വികസിപ്പിക്കുക എന്ന സ്വാര്‍ത്ഥതാല്പര്യം മാത്രമാണ് ഇവരെ തമ്മില്‍തല്ലിച്ചത്.

    ReplyDelete
  29. ambios said... {{ ബക്കര്‍
    ഇഷ്ടം അല്ലാത്ത ചരിത്രം ആണ് താങ്കളെ പോലെ ഉള്ളവര്‍ക്ക് വേശ്യയുടെ അടിവസ്ത്രം പോലെ തോന്നുന്നത് .പകല്‍ മാന്യന്മാര്‍ക്കു അത് കാണുന്നത് വലിയ അലര്‍ജി ആയിരിക്കും .
    }}

    കച്ചവടം ചെയ്യാനുള്ള ഒരു ചന്തമാത്രമായിരുന്നു ബ്രിട്ടീഷുകാര്‍ക്ക്‌ ഇന്ത്യ. 'ഹിന്ദുസ്താന്റെ' ഭരണാധികാരികളായി അറിയപ്പെട്ടിരുന്ന മുസ്ളിംകളെ കുറിച്ചെഴുമ്പോല്‍ ബ്രിട്ടീഷ്‌ ചരിത്രകാരന്‍മാര്‍ നീതി പുലര്‍ത്തുമോ. ഭഗത്‌ സിങ്ങിനെ പോലുള്ളവര്‍ ഇന്നും ബ്രിട്ടീഷ്‌ ചരിതമനുസരിച്ച്‌ ഭീകരരാണ്‌.

    അപ്പോല്‍ താങ്കല്‍ പറയുന്നതില്‍ മറ്റൊരു വശവുമുണ്ടല്ലോ ..!

    ഇഷ്ടമുള്ള ചരിത്രം പകല്‍ മാന്യരല്ലാത്തവര്‍ക്ക്‌ കുളിരൂറുന്നതുമായിരിക്കണമല്ലോ. ആ കുളിരു താങ്കള്‍ക്കുണ്ടെന്ന് വിശ്വസിക്കാമോ ambios .. !

    ReplyDelete
  30. ബ്രിട്ടീഷുകാരും ടിപ്പുവും പഴശ്ശിരാജയും ഒരേ തൂവല്‍പക്ഷികള്‍ ആയിരുന്നു.
    That is the truith

    ReplyDelete
  31. 'ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇന്ത്യ'യുടെ രാഷ്ട്രപിതാവാകാന്‍ യോഗ്യനായിരുന്ന ടിപ്പു ആനപ്പുറത്തുനിന്ന്നും ഇറങ്ങി ബ്രിട്ടീഷുകാരോട് പൊരുതി മരിച്ചു.
    അദ്ദേഹം ദേശാഭിമാനി തന്നെ, സ്വന്തം രാജ്യമായ മൈസൂരിനും ശ്രീ രംഗപട്ടണത്തിനും സൈന്യത്തിനും കുടുംബത്തിനും.

    ലിംഗച്ചേദഘോഷയാത്ര കൊണ്ടു നിണമണിഞ്ഞ കേരളത്തില്‍ നിന്നുകൊണ്ട്‌ 'ടിപ്പു ക്ഷേത്രങ്ങള്‍ ആക്രമിച്ചിട്ടേ ഇല്ലാ' എന്നു മൈക്കില്‍ പ്രസംഗിച്ച, ഹിന്ദുവായിട്ടും ഫാസിസ്ടല്ലാത്ത തികഞ്ഞ 'മതേതരനെ' കണ്ടു ഒരിക്കല്‍ അഭിമാനം കൊണ്ടു കണ്ണ് നിറഞ്ഞു പോയി.

    ചരിത്രം കുളിരുണ്ടാക്കും. അവനവന്‍ പുറത്ത് പറയാന്‍ ഇഷ്ടപ്പെടുന്നത് പോലെ മാത്രമാണ് സംഭവിച്ച്ചിരുന്നത് എന്നു കേള്‍ക്കുമ്പോള്‍.
    ഗുരു ഗോബിന്ദ്സിങ്ങും ശിവജിയും ഒന്നും ജനിക്കാതിരുന്നെങ്കില്‍ ചരിത്രം വളരെ കുളിരുള്ളതായേനെ!

    ReplyDelete
  32. സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികമായും മതപരമായും മതേതരമായും സൈനികപരമായും അല്ലെങ്കില്‍ മറ്റേത്‌ മാനദണ്ഡം വച്ചായാലും ഇന്ത്യയുടെ അഭിവൃദ്ദിക്ക്‌ വേണ്ടി നിസ്വാര്‍ഥമായി, ഇന്ത്യ എന്ന വികാരം മൂര്‍ത്തമായി ഉള്‍ക്കൊണ്ട്‌ നിലകൊണ്ട ഭരണാധികാരികളില്‍ വച്ച്‌ ഏറ്റവും ശ്രേഷ്ടന്‍ ടിപ്പുവല്ലാതെ മറ്റൊരു രാജാവും നമ്മുടെ മുന്നിലില്ല. ആധുനിക ഇന്ത്യയുടെ ശില്‍പരൂപമൊരുക്കം ഒരുപക്ഷേ ടിപ്പുവില്‍ നിന്നാണാരംഭിക്കുന്നത്‌. അതിന്നും അതിന്റെ വിശാലമായ മാനവിക മാതൃകാ രൂപം ഇന്ത്യയില്‍ പൂറ്‍ണ്ണമാക്കപ്പെട്ടിട്ടില്ല.

    please read >> ടിപ്പു : ആധുനിക ഇന്ത്യയുടെ ശില്‍പി

    ReplyDelete
  33. നമ്മുടെ നാടിന്റെ ചരിത്രം, സംസ്കാരം... നമ്മൾ വരും തലമുറക്ക് കൈമാറാനുള്ളതാണു. അത് അതിന്റെ നെല്ലും പതിരും തിരിച്ചു വേണം നൽകാനും.ബിജുവിന്റെ ശ്രമം ശ്ളാഘനീയം തന്നെ, ഈ വിഷയത്തിൽ നല്ല ചർച്ച്കൾ നടത്തേണ്ടതുണ്ട്, തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്, അങ്ങനെ പലതും. അത്തരത്തിലുള്ള ശ്രമമാണു നമ്മൾ നടത്തേണ്ടതും. അല്ലാതെ- ചരിത്രത്തെയെങ്കിലും കറുത്ത കണ്ണടയിൽ കൂടിയല്ലാതെ വിമർശിക്കാൻ ശ്രമിച്ചൂടെ?(ഇവിടെ കണ്ട ചില കമന്റുകൾ കണ്ടപ്പോൾ അങ്ങനെ തോന്നി)
    ഇവിടെ ഒരു ഭാരതീയൻ, കുറഞ്ഞ പക്ഷം ചരിത്രം അറിയാൻ ശ്രമിക്കുന്ന ആൾ എന്ന നിലയിൽ നിന്നെങ്കിലും ഈ വിഷയത്തെ സമീപിക്കാൻ ശ്രമിക്കണം എന്നാണു എന്റെ അഭിപ്രായം.

    ReplyDelete
  34. No wonder Muslims like Baker see Tippu as their godfather. Because Tippu is the real person behind today's Muslim population in Malabar. Before his invasion, Muslims were a nominal population in Malabar (Like Jews in Cochin) There were a community called Jonakans who were children born to Pulaya women who were taken as concubines by British and Portuguese soldiers. These Euro-Pulaya mulatos were always obedient to their Colonial fathers. They were taken into captivity by Tippu and were forcefully converted to Islam in order to stop this local support the Colonial powers had. They were later known as Jonaka Maplas. The present Muslim population of Malabar are their descentants.

    ReplyDelete
  35. ഇന്നത്തെ ഇന്ത്യയിലെ പഴയ നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ ക്ഷേത്രം ആക്രമിക്കുന്നതു് മതധ്വംസനത്തിനു വേണ്ടി മാത്രമായിരുന്നില്ല. ടിപ്പു ഒരു പക്ഷെ അങ്ങനെ ചെയ്തിട്ടുണ്ടാവാം. എങ്കിലും പ്രൈം മോട്ടീവ് അതായിരിക്കില്ല. സ്വത്തു് സൂക്ഷിക്കാനുള്ള കേന്ദ്രങ്ങളായിരുന്നു, പലയിടത്തും ക്ഷേത്രങ്ങള്‍.

    വസ്തുഉടമസ്ഥത തന്നെ ദേവസ്വം, രാജസ്വം ബ്രഹ്മസ്വം എന്നിങ്ങനെ മൂന്നുതരത്തിലായിരുന്നു. ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകവഴി ഒരു നാട്ടുരാജ്യത്തിന്റെ സമ്പത്തുതന്നെയായിരുന്നു, കളവു ചെയ്യുന്നതു്. ചില നാടുകളിലാവട്ടെ, ആയുധപ്പുരകളായും ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടു്. തഞ്ചാവൂരിലെ ബൃഹദേശ്വരക്ഷേത്രമാണു് ഏറ്റവും പ്രബലമായ ഉദാഹരണം.

    ഇപ്പറഞ്ഞതിനു് അര്‍ത്ഥം ക്ഷേത്രങ്ങളില്‍ നിത്യപൂജ ഇല്ലായിരുന്നുവെന്നല്ല. പൂജകളും മറ്റും ഉണ്ടായിരിക്കെ തന്നെ രാജ്യത്തിന്റെ സമ്പത്തും ആയുധവും സൂക്ഷിക്കാനുള്ള സ്ഥലങ്ങളായും അവ ഉപയോഗിക്കപ്പെട്ടിരുന്നു എന്നുമാത്രമാണു്. ചാണക്യന്റെ കാലം മുതല്‍തന്നെ രാഷ്ട്രമീമാംസയുടെ ഭാഗമാണിതു്.

    ReplyDelete
  36. നാട്ടു രാജാക്കന്മാര്‍ തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ ക്ഷേത്രങ്ങള്‍ ആക്രമിച്ചത് ധന സമ്പാദനത്തിനായിരുന്നു എന്നു പറഞ്ഞാല്‍ അതു മനസ്സിലാക്കാം . പക്ഷെ എല്ലാവരുടേയും ക്ഷേത്ര ആക്രമണങ്ങളെ ധന സമ്പാദനമായി ചിത്രീകരിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.

    ബിജുകുമാര്‍ രണ്ടു ലിങ്കുകളിടുന്നു. പോസ്റ്റിന്റെ വിഷയവുമായി യോജിക്കുന്നില്ലെങ്കില്‍ ഡിലീറ്റിയെക്കു.

    ഇന്ത്യയെ ആക്രമിക്കാന്‍ വന്ന മുസ്ലിം അധിനിവേശക്കാര്‍ അതിനു വേണ്ടി എത്രത്തോളം യുദ്ധമുണ്ടാക്കിയോ അത്രത്തോളം തന്നെ യുദ്ധം അവര്‍ തമ്മിലും നടത്തിയിരുന്നു. മുഹമ്മദ് ഗസ്നിയും ബാബറും താര്‍ത്താറിയായിരുന്നു. തിമൂര്‍ മംഗോള്‍ വംശജനും. മുഹമ്മദ് ഗോറിയും അഹമ്മ്ദ് ഷാ അബ്ദാലിയും നാദിര്‍ഷായും അഫ്ഗാനികളായിരുന്നു. ഒരോ അധിനിവേശത്തിലും ഒരാള്‍ക്ക് മറ്റുള്ളവരെ തോല്‍പ്പിക്കണമായിരുന്നു.ഇവര്‍ തമ്മില്‍ മുസ്ലിം ആയതു കൊണ്ടുള്ള ഒരു സ്നേഹബന്ധവും സാഹോദര്യവും നിലനിന്നിരുന്നുമില്ല .എന്നാല്‍ മനസ്സില്‍ വെക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയം എത്രയൊക്കെ തമ്മിലടികള്‍ ഉണ്ടായിരുന്നെങ്കിലും ഇവരെല്ലാം ഒരു കാര്യത്തില്‍ ഒരുമിച്ചിരുന്നു. ഹിന്ദു വിശ്വാസത്തെ നശിപ്പിക്കുന്ന കാര്യത്തില്‍ !!

    Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ

    ReplyDelete
  37. ടിപ്പുവിനെ പോലുള്ള ഒരു മതഭ്രാന്തന്‍ ഇനി ജനിക്കാന്‍ തന്നെ സാധ്യതയില്ല . സ്ഥലപ്പേരുകളോട് പോലും ടിപ്പുവിന് അല്ലര്‍ജി ആയിരുന്നു. മങ്ങലാപുരി ജലാലാബാദും കണ്ണൂര്‍ കുശാനാബാദും ബേപുര്‍ സുല്‍ത്താന്‍ പട്ടണവും, മൈസൂര്‍ നസരാബാദും, ദര്‍വാര്‍ ഖുര്‍ഷിദ്സവാദും, ഗൂട്ടി ഫൈസ്-ഹിസ്സാരും, രത്നഗിരി മുസ്തഫാബാദും, ദിണ്ടിഗല്‍ ഖാലീക്കബാദും, കോഴിക്കോട് ഇസ്ലാമാബാദും ആക്കി ടിപ്പു ഇസ്ലാമികവല്ക്കരിച്ചു. ടിപ്പു ചത്ത്‌ പോയതിനു ശേഷം സ്ഥലവാസികള്‍ പഴയ പേര് തിരിച്ചെടുത്തു. ഇത്ര മാത്രം മതഭ്രാന്തനായ ഒരു രാജാവിനെ ദക്ഷിണേന്ത്യ കണ്ടിട്ടില്ലല

    ReplyDelete
  38. ബ്രിട്ടീഷുകാരും ടിപ്പുവും പഴശ്ശിരാജയും ഒരേ തൂവല്‍പക്ഷികള്‍ ആയിരുന്നു.

    അജിത്‌ , വെറും കൂതറ അഭിപ്രായങ്ങള്‍ എഴുന്നള്ളിക്കരുത്. ഇന്ത്യയെ കൊള്ളയടിക്കാനും സുവിശേഷവല്‍ക്കരിക്കാനും വന്ന സായിപ്പന്മാരും മതഭ്രാന്ത്‌ കൊണ്ട് കണ്ണുകാണാന്‍ വയ്യാതായിപ്പോയ ടിപ്പു എന്ന ചെറ്റയും ഈ നാട്ടിലെ ഒരു പാവം രാജാവും എങ്ങനെയാ തുല്യരാവുന്നത്?

    ReplyDelete
  39. നാട്ടുരാജാക്കന്‍മാര്‍ തമ്മിലടിച്ചും കൊള്ളചെയ്തും, താഴ്ന്ന ജാതിക്കാരുടെ സ്ത്രീകള്‍ക്ക്‌ മുലമറയ്ക്കാന്‍ അനുവാദമില്ലാതെയും നായന്‍മാര്‍ നിയമപാലകരായ ഗുണ്ടകളും ചട്ടമ്പിമാരായും വിലസുകയും അവര്‍ക്ക്‌ തോന്നുന്ന താഴ്ന്ന ജാതിക്കാരെ പീഡിപ്പിക്കുകയും കാരണമില്ലാതെ കൊല്ലുകയുമൊക്കെ ചെയ്തിരുന്ന കാലത്താണ്‌ മൈസൂര്‍ ഭരണം മലബാറില്‍ വരുകയും നായന്‍മാര്‍ വാളുകള്‍ കൊണ്ടുനടക്കുന്നത്‌ നിരോധിക്കുകയും ബഹുഭര്‍തൃത്വം തടയുകയുമൊക്കെ ചെയ്യുന്നത്‌.

    സ്വാഭാവികമായും നായന്‍മാര്‍ ടിപ്പുവിനെതിരെ തിരിയുക അസാധരാണമായിരുന്നില്ല. കൂടാതെ ഭൂപരിഷ്ക്കരണം വഴി ജന്‍മിമാരും നികുതികൊടുക്കേണ്ടിവരികയും ഇടത്തട്ടു നികുതിപിരിവുകാരെ ഒഴിവാക്കുകയും കൃഷിചെയ്യാതെ വിളവില്‍ പങ്കുപറ്റിയിരുന്ന നായന്‍മാരില്‍ നിന്നും സ്വതന്ത്രരായ കര്‍ഷകനു ആദ്യമായി അവന്റെ കൃഷിഭൂമിയില്‍ അധികാരം കിട്ടുകയും ചെയ്തു.

    വാഹന ഗതാഗത യോഗ്യമായ ആദ്യത്തെ റോഡുകള്‍ കേരളത്തില്‍ ഉണ്ടാവുന്നത്‌ മൈസൂര്‍ ഭരണകാലത്താണ്‌. ബ്രിട്ടീഷുകാരന്റെ 150 വര്‍ഷം നീണ്ട ഭരണകാലത്തുണ്ടായ വികസനെത്തേക്കാള്‍ കൂടുതല്‍ ഗതാഗത വികസനമുണ്ടായത്‌ മൈസൂറിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ആറേഴു കൊല്ലക്കാലത്തിനിടക്കാണ്‌. ഇക്കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട റോഡുകളുടെ നിര്‍മ്മാണ പ്രദേശങ്ങള്‍ (logan, malabar vol I, page 63) -ല്‍ കാണാം.

    ഹിന്ദുക്കള്‍ക്കെതിരെ ടിപ്പു ഒരുപാട്‌ കരം ചുമത്തുകയും അവരെ സാമ്പത്തികമായി ഞെരുക്കുകയും ചെയ്തെന്ന പച്ചക്കള്ളങ്ങളും ഫാസിസ ചരിത്രകാരന്‍മാര്‍ തട്ടിവിടുന്നുണ്ട്‌,. പക്ഷേ ബ്രിട്ടീഷുകാരനായ മക്കെന്‍സി പോലും എഴുതിയിട്ടുള്ളത്‌ ഇപ്രകാരമാണ്‌ :

    "അമിത കരം പിരിവില്‍ നിന്ന്‌ സുല്‍താന്‍ കര്‍ഷകരെ സംരക്ഷിച്ചിരുന്നു. അവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളില്‍ പെട്ടവരായിരുന്നു" - machenzie report, vol 2, page 72-73

    ReplyDelete
  40. കേരളത്തില്‍ എവിടെയെങ്കിലും ഒരു ക്ഷേത്രത്തിന്റെ കല്ലിളകി കിടന്നാല്‍ അത്‌ പണ്ട്‌ ടിപ്പുവന്ന്‌ ഇളക്കിയിട്ടതാണെന്നും അല്ലെകില്‍ കാറ്റിലോ മഴയിലോ തകര്‍ന്ന എല്ലാ ക്ഷേത്രങ്ങളും ടിപ്പുസുല്‍താന്റെ കയ്യൊപ്പുണ്ടെന്നും അവിടെ നിന്ന് മൂത്രമൊഴിച്ചതിന്റെ ഈര്‍പ്പം തട്ടിയാണ്‌ പ്രതിഷ്ടകള്‍ ഇളകിവീണതെന്നും കെട്ടുകഥകള്‍ മെനെഞ്ഞെടുക്കപ്പെട്ട്‌ നമ്മെ പുതിയ ചരിത്രങ്ങള്‍ പഠിപ്പിക്കാന്‍ നവചരിത്രഗവേഷകര്‍ നന്നേ പാടുപെടുന്നുണ്ട്‌.

    എന്നാല്‍ 1790-91 കാലയളവില്‍ എല്ലാ ജില്ലകളിലെയും ഉദ്യോഗസ്തര്‍ക്ക്‌ ടിപ്പു അയച്ച സര്‍ക്കുലര്‍ ഇപ്രകാരമാണ്‌ :

    "ക്ഷേത്രങ്ങള്‍ നിങ്ങളുടെ ചുമതലയിലാണ്‌. വഴിപാടുകള്‍ സാധുക്കല്‍ക്ക്‌ വീതിച്ചു നല്‍കണം. പൂജാരിമാര്‍ അത്‌ സ്വന്തമാക്കരുത്‌. ക്ഷേത്രങ്ങളിലെ പണവും സാധനങ്ങളും മോഷണം പോകാതെ സംരക്ഷിക്കണം." - secret correspondence of tipu sultan, page 44

    തളിപ്പറമ്പ ക്ഷേത്രത്തിനെ കുറിച്ച്‌ ചരിത്രത്തോട്‌ ചേര്‍ത്തു പറയുന്ന കഥകള്‍ അപസര്‍പ്പകകഥകളെക്കാളും ഉല്ലാസമുള്ളതണ്‌. ടിപ്പുവിന്റെ സൈന്യം ആക്രമിക്കാന്‍ വരുന്ന സമയത്ത്‌ ഓരോ പടയാളിയുടെ മുന്നിലും ഓരോ സര്‍പ്പങ്ങള്‍ പത്തിനിവര്‍ത്തി പേടിപ്പിച്ചുവിട്ടതിനാല്‍ പൂര്‍ണ്ണമായി അത്‌ തകര്‍ക്കാനായില്ലെന്നാണ്‌.


    മൈസൂര്‍പ്പട തൃശൂരിനെ സമീപിക്കുന്നതറിഞ്ഞ്‌ ക്ഷേത്രങ്ങള്‍ പൂട്ടി പൂജാരിമാര്‍ സ്ഥലം വിട്ടിരുന്നു. വടക്കുന്നത്തു ക്ഷേത്രത്തിലെ പട്ടോലമേനോന്‍ തിരിച്ചെത്തിയപ്പോല്‍ എല്ലാം പഴയസ്താനത്തുതന്നെയുണ്ടായിരുന്നെന്നാണ്‌ അദ്ധേഹം സാക്ഷ്യപ്പെടുത്തിയത്‌. "അവര്‍ ക്ഷേത്രം അശുദ്ധമാക്കിയില്ല. സാധനങ്ങള്‍ കൊള്ളയടിച്ചില്ല. ഒരു താഴുപോലും പൊട്ടിച്ചിട്ടില്ല." - c. achutha menon, cochin state manual, page 204



    ടിപ്പുവിന്റെ മലബാര്‍ വരവ്‌ ഏതെങ്കിലും ക്ഷേത്രം തകര്‍ക്കാനായിരുന്നുവെങ്കില്‍ മലബാറില്‍ ഒരു ക്ഷേത്രവും ബാക്കിയുണ്ടാവുമായിരുന്നില്ല. കാരണം ടിപ്പുവിന്റെ സൈന്യം മലബാറില്‍ കാലുകുത്തുന്ന സമയത്തൊക്കെയും അന്നത്തെ നായര്‍പ്പട ഓടിത്തള്ളുകയായിരുന്നു പതിവ്‌. സൈന്യനടപടിക്കിടയില്‍ ഇനി ഏതെങ്കിലും ക്ഷേത്രത്തിന്റെ കല്ലിളകിപ്പോയിട്ടുണ്ടെങ്കില്‍ അത്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നില്ലെന്നത്‌ ടിപ്പുവിന്റെ ജീവിതം പഠിക്കുമ്പോല്‍ മനസ്സിലാക്കാവുന്നതേയുള്ളു.

    കോഴിക്കോട്ട്‌ കളക്ട്രേറ്റിലുള്ള ആര്‍ക്കൈവിലുള്ള ഇനാം രജിസ്റ്ററില്‍ ടിപ്പു വസ്തുവകകള്‍ ദാനം ചെയ്ത 61 സംഭവങ്ങളുണ്ട്‌. അതില്‍ 56 എണ്ണവും ഹിന്ദു ക്ഷേത്രങ്ങള്‍ക്കും 3 എണ്ണം മുസ്ളിം പള്ളികള്‍ക്കും ഒന്ന് ഒരു നായര്‍ക്കും മറ്റൊന്ന് കൊണ്ടോട്ടി തങ്ങള്‍ക്കുമാണ്‌. (കൂടുതല്‍ വിവരങ്ങള്‍ : Dr. c.k kareem, kerala under hydar ali and tipu sultan, page 200-209)

    "ക്ഷേത്രങ്ങളില്‍ മണിയടിക്കുന്നവരും പള്ളികളില്‍ നിസ്ക്കരിക്കുന്നവരും എന്റെ ജനങ്ങളാണ്‌ . ഈ രാജ്യം എണ്റ്റേതും അവരുടേതുമാണ്‌." - (the swrod of tipu sultan, page 213)
    ഇങ്ങനെ പ്രഖ്യാപിക്കുന്ന ടിപ്പുവിനെയാണ്‌ പ്രതിലോമ വര്‍ഗീയ-ഫാസിസ ചരിത്രകാരന്‍മാരും സില്‍ബന്ധികളും അദ്ധേഹത്തെ അവമതിക്കാന്‍ ചരിത്രഹത്യക്കായി വളഞ്ഞ കത്തികളുമായി രംഗത്തുവരുന്നത്‌.

    ReplyDelete
  41. ടിപ്പു ഒരു ഹിന്ദു വിരോധിയായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സൈനാധിപൻ ഒരു ഹിന്ദു ആവുന്നതെങ്ങനെ ? ആ സൈന്യാധിപൻ ഒരു ഹനുമാൻ ഭക്തൻ കൂടിയായിരുന്നതിന്റെ തെളിവാണ് ടിപ്പുവിന്റെ ഏതൊരു കോട്ടയിലും ഒരു ഹനുമാൻ കോവിൽ ഉണ്ടാവും എന്നത്, പാലക്കാട് ടിപ്പുവിന്റെ കോട്ടയിലും അത് കാണാം, പിന്നെ എഴുതപ്പെട്ട ചരിത്രം .. ഗുരുവായൂർ അമ്പലത്തിലെ പ്രസാദമായ അവിലിന് നെല്ല് തീർന്നപ്പോൾ , പാലക്കാട് നിന്ന് നെല്ല് നേരിട്ടെത്തിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്, ഈ സ്ഥിതിയ്ക്കും ടിപ്പു ഒരു മതേത്വര വാദിയോ അതിൽ കൂടുതൽ വിശാല ചിന്തകനോ ആയിരിക്കാം .

    ReplyDelete
  42. ടിപ്പു അനേകം ആളുകളെ ഇസ്ലാം മതത്തില്‍ ചേര്‍ത്ത കാര്യം ആര്‍ക്കാണ് അറിയില്ലാത്തത്.തന്റെ പടയോട്ടത്തില്‍ ഒന്നുകില്‍ കാലുവെട്ടും അല്ലെങ്കില്‍ തലവെട്ടും എന്ന് പറഞ്ഞാണ് ഇസ്ലാം മതത്തില്‍ ചേര്‍ത്തത്.ഇസ്ലാം ഭാരനാധിപന്മാരില്‍ ഒട്ടുമിക്കവരും ഇങ്ങിനെ ആയിരുന്നു.അവര്ര്ക് മതമാണ്‌ വലുത് എങ്ങിനെയും ആളെകൂട്ടുക മാത്രമാണ് അവരുടെ ലക്‌ഷ്യം.ചരിത്രം ശരിക്ക് മനസ്സിലാക്കിയിരുന്നെങ്ങില്‍ ബക്കര്‍ ഇത്ര രൂക്ഷ വിമര്‍ശനം എഴുതുമായിരുന്നില്ല,

    ReplyDelete
  43. നായന്മാരുടെ ഇടയില്‍ നിലവിലിരുന്ന കുത്തഴിഞ്ഞ സദാചാര ക്രമത്തിലും സ്ത്രീകള്‍ മാറുമറക്കാതെ നടക്കുന്ന വസ്ത്രധാരണ രീതിയിലുമാണ്‍് അദ്ദേഹത്തിന്റെ ശ്രദ്ധ ആദ്യം പതിഞ്ഞത്.1778ല്‍ ടിപ്പു കോഴിക്കോട് പുറപ്പെടുവിച്ച ഒരു വിളം‌മ്പരം(എഡ്ഗര്‍ തേഴ്സ്റ്റന്‍c.t.vol.vp.311):

    "നായന്മാരുടെ സ്ത്രീകള്‍ പത്തുപുരുഷന്മാരുമായി ബന്ധപ്പെടുകയും അശ്ലീലവൃത്തികളില്‍ നിര്‍ബാധം ഏര്‍പ്പെടുവാന്‍ നിങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും നിങ്ങള്‍ അനുവദിക്കുകയും തല്‍ഫലമായി ഈ രാജ്യത്തിലെ ജനങ്ങളെല്ലാം വ്യഭിചാരത്തില്‍ നിന്നും ജനിക്കാന്‍ ഇടവരികയും , വയലില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളേക്കാള്‍ മോശമായ നിലയില്‍ നിങ്ങള്‍ പെരുമാറുകയും ചെയ്യുന്നതായി ഞാന്‍ മനസ്സിലാക്കിയിരിക്കയാല്‍ ഈ പാപ പൂര്‍ണ്ണമായ ജീവിത വൃത്തി ഉപേക്ഷിച്ച് മനുഷ്യ സമുദായത്തിലെ മറ്റു ജനതകളെപ്പോലെ ജീവിക്കുവാന്‍ നിങ്ങളോട് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.”

    കോഴിക്കോട് പാളയം വലിയ പള്ളിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന നടത്തിയ ശേഷം വായിച്ച ടിപ്പുവിന്റെ ഈ വിളം‌ബരത്തില്‍ ഈ അപരിഷ്കൃത സം‌മ്പ്രദായം അവസാനിപ്പിച്ച് അവരെ ശുദ്ധീകരിക്കുന്നതിനുള്ള ജിഹാദ് നടത്തുവാന്‍ അള്ളാഹുവിനാല്‍ നാം നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നുകൂടി പ്രഖ്യാപിച്ചിട്ടുള്ളതായി സര്‍ദാര്‍ കെ.എം.പണിക്കരുടെ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

    ReplyDelete
  44. ഇതില്‍ നിങ്ങള്‍ തിരെഞ്ഞെടുത്ത ആള്‍ ആരാണെന്ന് ശ്രദ്ധിക്കാന്‍ മറന്നു കാണും ,

    ഈ വായന എനിയ്ക്ക് തൃപ്തി തരാത്തതിനാല്‍ അന്വേഷണം വീണ്ടും തുടര്‍ന്നു. അപ്പോഴാണ് ബ്രിട്ടീഷ് മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്റെ അമൂല്യകൃതിയായ മലബാര്‍ മാനുവലിന്റെ ഒരു ഭാഗമായ “മലബാര്‍ ചരിത്രം” ലഭിയ്ക്കുന്നത്.


    ആരാണ് വില്യം എന്ന് ആദ്യം മനസ്സിലാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും തീരും

    വര്‍ഗീയത വളര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയ ഈ ബ്ലോഗറും വില്യമും വലിയ വ്യത്യാസമില്ല

    ReplyDelete
  45. ടിപ്പു ഒരു ഹിന്ദു വിരോടിയയരുന്നു എന്ന് തോന്നുന്നില്ല ഭ്രാമിന്സിനിടയിലെ കുറെ അനനജരങ്ങളെ എതിര്‍ക്കാന്‍ ചെത്ത പ്രവര്തിയയ്ട്ടാണ് എനിക്കിതല്ലം തോന്നുനത് .

    ReplyDelete
  46. ടിപ്പു ഒരു ഹിന്ദു വിരോടിയയരുന്നു എന്ന് തോന്നുന്നില്ല ഭ്രാമിന്സിനിടയിലെ കുറെ അനനജരങ്ങളെ എതിര്‍ക്കാന്‍ ചെത്ത പ്രവര്തിയയ്ട്ടാണ് എനിക്കിതല്ലം തോന്നുനത് .

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.