പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday 8 October 2010

ദോഹ - കോര്‍ണിഷ് : കാല്‍നടയാത്ര

ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ഏറ്റവും മനോഹരമായ സവിശേഷതയാണ്  ഏഴുകിലോമീറ്ററോളം നീളമുള്ള “കോര്‍ണിഷ്”. സുന്ദരമായ ഒരു അരഞ്ഞാണം ചുറ്റിയപോലെ, ദോഹയെ ചുറ്റിക്കിടക്കുന്ന ഉള്‍ക്കടലിന്റെ (കായലിന്റെ) തീരത്തിനു സമാന്തരമായി ഇതു കിടക്കുന്നു. അഞ്ച് മീറ്ററോളം വീതിയുള്ള ടൈത്സിട്ട നടപ്പാതയും ഈന്തപ്പനകള്‍ കുളിര്‍മ്മയേകുന്ന പുല്‍‌തകിടിയുമെല്ലാം കോര്‍ണിഷിന് അഴകു കൂട്ടുന്നുണ്ട്. നമുക്ക് ഇതിലൂടൊന്നു സഞ്ചരിക്കാം.
ഞാന്‍ ബസിലാണ് ദോഹയിലേയ്ക്ക് വന്നത്. അവിടുന്നു തന്നെ ആരംഭിയ്ക്കാം.
ദോഹയിലെ പ്രശസ്തമായ “സ്വോര്‍ഡ് റൌണ്ട് എബൌട്ട്”. നമ്മള്‍ “അല്‍-ഗാനിം” ബസ് സ്റ്റേഷനിലേയ്ക്ക് പോകുന്നു.
ഈ റോഡിലാണ് പ്രമുഖ ബാങ്കുകളെല്ലാം ഉള്ളത്. ഇനിനപ്പുറം ബസ് സ്റ്റേഷന്‍.
ഇതാ “അല്‍-ഗാനിം” ബസ് സ്റ്റേഷന്‍. ഇവിടെ ബസ് സര്‍വീസ് നടത്തുന്നത് “കര്‍വ” എന്ന കമ്പനിയാണ്. നല്ല നിലവാരമുള്ള ബസുകളാണ് മിക്കവയും.
സാധാരണക്കാരുടെ പ്രധാന യാത്രാ സഹായം കര്‍വ ബസുകളാണ്. ചുരുങ്ങിയ ചിലവില്‍ എവിടേയ്ക്കും യാത്ര ചെയ്യാം.
ഇതാ ഒരു ഡബിള്‍ ഡക്കര്‍.
ഇതാ ബസ്സ്റ്റാന്‍ഡില്‍ ഒരു മലയാളി തട്ടുകട..! പരിപ്പുവടയും ബോണ്ടയുമൊക്കെയാണ് ആ ചില്ലലമാരിയില്‍. നൊസ്റ്റാള്‍ജിയ മൂത്തിട്ട് ഒരു പരിപ്പുവടയും ചായയും വാങ്ങി. ഹോ..വടയ്ക്ക് ഭയങ്കര ഉപ്പ്..!
ബസ്സ്റ്റാന്‍ഡിനോടു ചേര്‍ന്നാണ് ടാക്സി സ്റ്റാന്‍ഡും. ഇതും കര്‍വ കമ്പനിയുടേതാണ്. ധാരാളം മലയാളികള്‍ ഇവയില്‍ ജോലിചെയ്യുന്നുണ്ട്.
ബസ്സ്റ്റാന്‍ഡിന്റെ അടുത്തു തന്നെയാണ് ഗോള്‍ഡ് സൂക്ക്. സ്വര്‍ണാഭരണശാലകളുടെ കേന്ദ്രം. ഒരു തെരുവു മുഴുക്കെ ഇവ തന്നെ.
സ്റ്റാന്‍ഡിനു പടിഞ്ഞാറു വശത്തായി ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തലയുയര്‍ത്തി നില്‍ക്കുന്നു.
സ്റ്റാന്‍ഡിനടുത്തു തന്നെയാണ് ഈ പാര്‍ക്ക്. പ്രവാസികള്‍ക്ക് ഇടക്ക്  തമ്മില്‍ കാണാനും വന്നിരിയ്ക്കാനും ഒരിടം.
ആ പാര്‍ക്കില്‍ നിന്നും ഈ കോം‌പ്ലക്സിലേയ്ക്കാണു കടക്കുന്നത്. ധാരാളം മലയാളികള്‍ക്ക് ഇവിടെ കടകളുണ്ട്. തൊഴിലാളികള്‍ വാച്ചുകളുടെ ഭംഗി നോക്കുന്നു
ഓഫറുകളുടെ കാലമാണ്. സിറ്റി എക്സ്ചേഞ്ചു വഴി കാശയയ്ക്കുന്നവര്‍ക്കുള്ള സമ്മാനമാണ് ഈ കാര്‍. ഞാനും ഒരു കൂപ്പണ്‍ എടുത്തിട്ടുണ്ട്.
ഇതാണ് പഴയ ദോഹാ തെരുവ്. അനേകം മലയാളികളുടെ കടകള്‍ ഇവിടെയുണ്ട്. ഖത്തറിലെ സാധാരണ തൊഴിലാളികള്‍ എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ ഒത്തുചേരും. അന്ന് ഉത്സവപറമ്പിലെ തിരക്കാണിവിടെ.
ഇവിടുന്നു കോര്‍ണിഷിലേയ്ക്ക് പ്പോകുമ്പോള്‍ ഈ കെട്ടിടം കാണാം. “ഫണാര്‍ ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍” ആണിത്.
എയര്‍പോര്‍ട്ടില്‍ നിന്നും വിമാനങ്ങള്‍ ഉയരുന്നുണ്ട്.
ഇവിടെ തന്നെയാണ് ഹെരിട്ടേജ് വില്ലേജ്. ആധുനികതയ്ക്കിടയിലും പഴമ കാത്തുസൂക്ഷിച്ചിരിയ്ക്കുന്നു. നോക്കൂ പൌരാണിക രീതിയിലുള്ള കെട്ടിടങ്ങള്‍. നമുക്ക് ഈ തെരുവില്‍ കൂടിയൊന്നു കറങ്ങാം..വരൂ.
എന്തുമാത്രം പ്രാവുകളാ ഇതിനു മുന്‍പില്‍.....!!
നോക്കൂ..ഹെരിട്ടേജ് വില്ലേജില്‍ ടൂറിസ്റ്റുകളെ കാത്ത് കസേരകള്‍.. ഇപ്പോ ഉച്ച കഴിഞ്ഞതേയുള്ളൂ. തിരക്കായിട്ടില്ല.
ഹെരിട്ടേജ് വില്ലേജിലെ കടകള്‍
ഹെരിട്ടേജ് വില്ലേജില്‍ കൂടി റോന്ത് ചുറ്റുന്ന അശ്വാരൂഡ ഭടന്മാര്‍.
വില്പനയ്ക്കായി “ഹുക്ക“കള്‍
വില്പനയ്ക്കായി കൌതുക വസ്തുക്കള്‍
വില്പനയ്ക്കായി പൌരാണിക വസ്തുക്കള്‍
പരമ്പരാഗത അറബ് സാമഗ്രികള്‍ വില്പനയ്ക്കായി ഒരുക്കി വയ്ക്കുന്ന കടക്കാരന്‍
നമുക്കിനി കോര്‍ണിഷിലേക്കു കടക്കാം. ഈ സിഗ്നലിനപ്പുറം കോര്‍ണിഷ്..
ഇതാ നമ്മെ സ്വാഗതം ചെയ്യാന്‍ “മുത്ത്”
കോര്‍ണിഷില്‍ സഞ്ചാരികളെ കാത്ത് കിടക്കുന്ന ‘ഉരു”ക്കള്‍. ഇവയിലൊക്കെ ധാരാളം മലയാളികള്‍ പണിയെടുക്കുന്നു. ചില ഉരുക്കള്‍ കേരളത്തില്‍ നിര്‍മ്മിച്ചവയാണ്.
ഉരുക്കള്‍
ഇവിടെ സീറ്റിട്ട് യാത്രക്കാരെ കൊണ്ടു ഉള്‍കടല്‍ വഴി സഞ്ചരിയ്ക്കും ഈ ഉരുക്കള്‍
കാശുള്ളവര്‍ക്ക് വാട്ടര്‍ ബൈക്കില്‍ ചെത്താം
വേണമെങ്കില്‍ ബോട്ടും വാടകയ്ക്കു കിട്ടും
അതാ കോര്‍ണിഷ് നീണ്ടു കിടക്കുന്നു. നമുക്കങ്ങോട്ടു പോകാം.
ക്ഷീണിച്ചു തളര്‍ന്ന പാവം തൊഴിലാളികള്‍
കോര്‍ണിഷിലൂടെ...........
കോര്‍ണിഷിന്റെ പിന്‍ കാഴ്ചകള്‍...
കോര്‍ണിഷ് നീണ്ടു നീണ്ട്.......
ദൂരെ കാണുന്നത് ദോഹ തുറമുഖം.
ഇക്കാണുന്നതാണ്  “ഇസ്ലാമിക്  ആര്‍ട്ട് മ്യൂസിയം”. സമയക്കുറവു കാരണം ഞാനങ്ങോട്ടു പോയില്ല. 
കാഴ്ചകള്‍ ഇനിയുമുണ്ട്. മുഴുവന്‍ കാണാന്‍ സമയമില്ല. ഞാന്‍ തിരിച്ചു പോകുകയാണ്. ദോഹയില്‍ വന്നാല്‍ കോര്‍ണിഷിലൊന്നു കറങ്ങാതെ പോകരുത് കേട്ടോ.



24 comments:

  1. യാത്രാവിവരണം ഇഷ്ടായോ..?
    വെറും സാദാ ക്യാമറയാണ്. പിന്നെ ക്വാളിറ്റി കുറച്ചാണ് പോസ്റ്റിയിരിയ്ക്കുന്നത്..

    ReplyDelete
  2. നന്നായിരിക്കുന്നു ...ഇല്ലം ചെറുതാണെങ്കിലും വൃത്തിയായി ഇരുന്നാൽ മതിയല്ലോ...പിന്നെന്താ..?

    ReplyDelete
  3. വളരെ നന്നായി. ചിത്രങ്ങളും വിവരണവും...
    ലോകം മൊത്തം കറങ്ങണം എന്ന് ആഗ്രഹമുണ്ട്. ആഗ്രഹം മാത്രം, പണമില്ല... :D

    ReplyDelete
  4. ബിജുവേട്ടാ ,

    ചിത്രങ്ങളെല്ലാം വളരെ മനോഹരം . വിവരണം അസ്സലായി . കുറച്ചും കൂടെ ചിത്രങ്ങള്‍ ഉള്പ്പെടുതാമായിരുന്നു. ഖത്തറിലെ ആദ്യത്തെ പള്ളി "ഗ്രീന്‍ മോസ്ക്" അത് വിട്ടു കളഞ്ഞു. പിന്നെ ബാങ്ക് സ്ട്രീറ്റ് ചിത്രം ഉണ്ട് സ്ട്രീടിന്റെ പേര് പരാമര്‍ശിച്ചു കണ്ടില്ല. കോര്‍ണിഷില്‍ തന്നെ ഉള്ള പാര്കിന്റെ ചിത്രങ്ങള്‍ കൂടെ ഉള്‍പെടുത്തണം. പിന്നെ ഇറാനി സൂക് വിട്ടു കളഞ്ഞു . എന്നാലും അസ്സലായി.

    ReplyDelete
  5. ആഹ..
    നല്ല കാഴ്ചകള്‍!
    സ്വര്‍ണകൂമ്പാരത്തിന്റെ മേലെയാണ് ഞാന്‍ ഒന്‍പതുവര്ഷം അന്തിയുറങ്ങിയത്!!
    മനസ്സിലായില്ലേ? ആ ഗോള്‍ഡ്‌ സൂഖിന്റെ മേലെ രണ്ടാം നിലയിലായിരുന്നു എന്റെ താമസം.ഇപ്പൊ അത് ഒരു ഹോട്ടല്‍ ആയി രൂപാന്തരം പ്രാപിച്ചു.
    (ആ ഫോട്ടോകള്‍ ആവശ്യക്കാര്‍ക്ക് ഷെയര്‍ ചെയ്യാനുള്ള സൗകര്യം എടുത്തു കളയെണ്ടിയിരുന്നില്ല)

    ReplyDelete
  6. പഴയ സ്ഥലങ്ങളും, ചിരപരിചിതമായ ദേശം. ബിജു ഫോട്ടൊ എല്ലാം ഉഗ്രന്‍

    ReplyDelete
  7. ഞാനും അവിടെയെല്ലാം‌ഒന്ന് ചുറ്റിവന്നു.

    ReplyDelete
  8. കൊള്ളാലോ ...
    ദോഹേലെത്തിക്കും എന്നെ!

    ReplyDelete
  9. കോര്‍ണീഷ് മൊത്തം നടന്നില്ലല്ലോ? അടുത്ത തവണ ഷെറാട്ടന്‍ വരെ നടക്കണം. :)

    ReplyDelete
  10. ഇതിലേതാ കാലിഫോര്‍ണിയിലേക്ക് ചരക്കു കൊണ്ട് പോണ ഉരു?!! കൊള്ളാം നല്ല പടങ്ങള്‍.

    ReplyDelete
  11. ആഹാ ദോഹ, നന്നായി ഫോട്ടോകള്‍ :))

    ReplyDelete
  12. orupaadu pratheekshichathu kondano ....oru dubaikaaran aayathukondo...ariyilla ; thaankal niraasapeduthunnathu pole. aduthathinu kaathirikkunnu

    ReplyDelete
  13. മരുഭൂമിയിലെ നഗര കാഴ്ചകള്‍ എല്ലായിടത്തും ഒരേപോലെ .... മനോഹരം ...

    ReplyDelete
  14. മനോഹരമായ പോസ്റ്റ്. ഫോട്ടൊസ് നല്ല ക്വാളിറ്റി തോന്നുന്നു.

    വിവരണവും നന്നായി.

    ReplyDelete
  15. photos are nice....
    r u working in voltas nw?

    ReplyDelete
  16. എന്റെ ചിരപരിചിതമായ സഞ്ചാര പഥം.നന്നായിരിക്കുന്നു.ഖത്തറില്‍ ഉള്ളവര്‍ എല്ലാം ഒന്ന് സംഗമിക്കണം....എന്താ വഴി....?

    ReplyDelete
  17. ഒടനെ സംഗമിക്കണം . അതിനുള്ള തയാറെടുപ്പുകള്‍ തുടരട്ടെ...വേണ്ടപ്പെട്ടവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.

    ReplyDelete
  18. ദോഹ എന്റെ പ്രിയപ്പെട്ട സ്ഥലമാണ്
    കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുപാട് കേട്ടിട്ടുണ്ട്
    ഇപ്പോ ഈ ചിത്രങ്ങളും.........

    ചിത്രങ്ങളും വിവരങ്ങളും പങ്കിട്ടതിന് നന്ദി..........

    നൗഷാദ് -ദുബൈ

    ReplyDelete
  19. മനോഹരമായ ചിത്രങ്ങള്‍, ഒപ്പം ഹൃദ്യമായ, ചടുലമായ വിവരണവും..... അവിടമൊക്കെ ഇങ്ങിനെയെങ്കിലും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം...

    ReplyDelete
  20. ഇവിടെയിരുന്നുകൊണ്ട് ' ദോഹ കാണുവാന്‍ കഴിഞ്ഞപ്പോള്‍' വല്ലാത്ത സന്തോഷം തോന്നി .ചിത്രങ്ങള്‍ക്ക് വളരെ അനുയോജ്യമായ അടിക്കുറിപ്പുകളും . വളരെ നന്നായിരുന്നു . ഇനിയും പ്രതീക്ഷിക്കുന്നു .

    ആശംസകളോടെ

    ReplyDelete
  21. ബിജുമാഷെ കേരളത്തിലിരിക്കുന്ന‌എനിക്ക് കത്തറിലെ ദോഹ ഇത്ര മനോഹരമായി ഫോട്ടോയി‌ലൂടെയും അതിന് യോജിക്കുന്ന് അടിക്കുറിപ്പുകളോടേയും പരിചയപ്പെടുത്തിതന്നതിന് ഒരായിരം നന്ദി

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.