പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday, 31 March 2010

ജാറില്‍ കുടുങ്ങിയ ജീവന്‍

(ഫോട്ടോ കേരള കൌമുദിയില്‍ നിന്നും)
അത്യാര്‍ത്തി മൂത്ത് എന്തിലും പോയി തലയിടുന്ന നരജന്മത്തിന്റെ നേര്‍ക്കാഴ്ചയാണോ ഇത്? അതോ ജീവിതപ്രാരാബ്ധം കൊണ്ട് പൊറുതിമുട്ടി ദുരിതക്കയത്തില്‍ തലയിട്ടുപോയ ശാപജന്മമോ?
ദയ വറ്റിപ്പോയ ഇക്കാലത്ത് ഈ അഭിശപ്ത ജീവിതം ആരു ശ്രദ്ധിയ്ക്കാന്‍ !
ആറ്റില്‍ മുങ്ങിപ്പോയ സഹജീവികളുടെ, വിറങ്ങലിച്ച ജഡത്തിന്റെ, നനഞ്ഞൊട്ടിയ വസ്ത്രത്തിന്റെ ക്ലോസപ്പ് ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ മത്സരിയ്ക്കുന്ന സാക്ഷരകേരളം, യാതൊരു “സാധ്യത”യുമില്ലാത്ത ഈ കാഴ്ച എവിടെ ശ്രദ്ധിയ്ക്കാന്‍ !
അവര്‍ വിപണിയില്‍ പരതുകയാണല്ലോ പുതിയ മോഡല്‍ മൊബൈലിന്. കൂടുതല്‍ മെഗാ പിക്സല്‍ ഉണ്ടെങ്കിലേ ക്ലിയര്‍ ഫോട്ടോ ലഭിയ്ക്കുകയുള്ളൂ. ടോയിലറ്റുകളിലാണെങ്കില്‍ പ്രകാശം കുറവാണ്. അപ്പോള്‍ ക്ലാരിറ്റി കുറവായിരിയ്ക്കും. ക്ലാരിറ്റി കുറവാണെങ്കില്‍ ഫോട്ടോയെടുക്കുന്ന മെനക്കേട് മുതലാവില്ല.
പിന്നെ നാളെ മുതല്‍ കുപ്പിയ്ക്ക് വിലകൂടും, പിന്നെന്തൊക്കെയോ അവധികളുമുണ്ട് ബിവറേജസിന്. സാധനം കിട്ടണമെങ്കില്‍  ഇപ്പോഴേ ക്യൂ നില്‍ക്കണം. അതിനെടേലാ...

3 comments:

  1. ഇത്ര വാര്‍ത്തയായിട്ടു പോലും അതിനെ രക്ഷപെടുത്താന്‍ ആരും വന്നില്ലേ?

    ReplyDelete
  2. അതാണിന്നത്തെ കേരളം. എല്ലാവരും തിരക്കിലല്ലേ.എങ്ങോട്ടാണ് ആര്‍ത്തിപിടിച്ചുള്ള ഈ പാച്ചില്‍...?

    ReplyDelete
  3. കഷ്ടം തന്നെ കാര്യം :(

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.