പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday, 25 March 2010

ബാലശാപം തീരാശാപം


ബാലശാപം തീരാശാപമാണ്. നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ വിശപ്പുകൊണ്ട് പൊറുതിമുട്ടി ഒളിച്ചോടിയെന്ന ഈ വാര്‍ത്ത മനസാക്ഷിയുള്ളവരുടെ കണ്ണു തുറപ്പിയ്ക്കണം. അവരുടെ അച്ഛനമ്മമാരെക്കുറിച്ച് കൂടുതലറിയാത്തതിനാല്‍ എന്താണ് അവസ്ഥ എന്നു പറയുക വയ്യ. പക്ഷെ ഒന്നുറപ്പാണ് ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും അധികം വില്ലനാവുന്നത് മദ്യമാണ്. പല (തൊഴിലാളി)കുടുംബങ്ങളിലും ഗൃഹനാഥന്‍ കിട്ടുന്നതിന്റെ സിംഹഭാഗവും മദ്യഷാപ്പിലാണ് ചിലവഴിയ്ക്കുന്നത്. അതിന്റെ ബാക്കിപത്രമാണ് ഇത്തരം വാര്‍ത്തകള്‍ .(ഞാന്‍ അടച്ചാക്ഷേപിയ്ക്കുകയല്ല, വളരെ മാതൃകാപരമായി ജീവിയ്ക്കുന്ന അനേകം തൊഴിലാളി കുടുംബങ്ങള്‍ തീര്‍ച്ചയായുമുണ്ട്.)
എനിയ്ക്കറിയുന്ന ചിലരുണ്ട്. പകല്‍ മുഴുവന്‍ കഠിനാധ്വാനം. വൈകിട്ട് പൂക്കുറ്റിപ്പൂസ്! വീട്ടില്‍ അടി-പിടി-ബഹളം. ഇതിന്റെയെല്ലാം ദുരിതം അനുഭവിയ്ക്കുന്നത് പാവം പിഞ്ചുമക്കള്‍ . ഇന്ന് മിക്ക മധ്യ-ഉപരിവര്‍ഗ കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് വളരെ വലിയ പരിഗണനയാണ്.   വിശപ്പ് എന്തെന്ന് അറിയേണ്ടതായ ഒരു അവസരമെങ്കിലും അവര്‍ക്കുണ്ടായിരിയ്ക്കാന്‍ തരമില്ല. നാമതിനനുവദിയ്ക്കുകയുമില്ല. ഇതേ മനോഭാവം കൊണ്ടാണ് കൂട്ട ആത്മഹത്യചെയ്യുന്നവര്‍ തങ്ങളുടെ പിഞ്ചുമക്കളെക്കൂടി നിഷ്കരുണം കൊല്ലുന്നത്. എന്നാല്‍ നമ്മിലെത്രപേര്‍ അയല്‍‌പക്കത്തെ അല്ലെങ്കില്‍ നമ്മുടെ അറിവിലുള്ള പാവപ്പെട്ട കുഞ്ഞുങ്ങളുടെ ദുരിതം കാണുന്നുണ്ട്? അവരുടെ കഷ്ടതയില്‍ ഒരു കൈ സഹായിയ്ക്കുന്നുണ്ട്. നിസ്സഹായരായ കുഞ്ഞുങ്ങളിലൂടെയാണ് ഈശ്വരന്‍ നമ്മെ സമീപിയ്ക്കുന്നത്. ആരാധനാലയങ്ങളില്‍ അര്‍പ്പിയ്ക്കുന്ന വഴിപാടിന്റെ കനക്കൂടുതല്‍ അല്ല, ഇത്തരം അവസരങ്ങളിലുള്ള സന്മനോഭാവമാണ് നിങ്ങളുടെ ദൈവവിശ്വാസത്തിന്റെ അളവുകോല്‍ .
വാല്‍ക്കഷണം : പോലീസുകാര്‍ എപ്പോഴും പഴികേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണല്ലോ? ഇവിടെ നോക്കൂ, കാക്കിയിട്ട കണ്ടക്ടറെക്കാളും മനുഷ്യത്വം കാക്കിയിട്ട പോലീസ് തന്നെയാണ് കാട്ടിയത്. അവര്‍ ചെയ്തത് ഡ്യൂട്ടിയാണെങ്കില്‍ കൂടി ഒരഭിനന്ദനം അര്‍ഹിയ്ക്കുന്നുണ്ട്.

No comments:

Post a Comment

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.