പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday, 29 March 2010

“പടക്കം“ വച്ചത് മുഹമ്മദായിരുന്നെങ്കിലോ?

അങ്ങനെ വിമാനത്തില്‍ “പടക്കം” വെച്ച ആളും പിടിയിലായി. കേരളപോലീസിന് അഭിമാനിയ്ക്കാം. ഞാനോര്‍ക്കുകയായിരുന്നു രാജശേഖരന്‍ നായര്‍‌ക്കു പകരം ഒരു മുഹമ്മദോ മുസ്തഫയോ മറ്റോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്‍ ? അന്വേഷണം തീര്‍ച്ചയായും അല്‍ ഖായിദയിലോ ലഷ്കര്‍ - ഇ- ത്വയിബയിലോ എത്തുമായിരുന്നു. ഏതായാലും ഇപ്പോഴത്തെ പേര് വച്ച് ആരും തീവ്രവാദബന്ധം ആരോപിയ്ക്കാന്‍ ഇടയില്ല.(അന്വേഷിച്ചാലേ സത്യം അറിയൂ).
 ആ പടക്കമെങ്ങാനും വല്ലവരും ചവിട്ടിയോ മറ്റോ ആകാശത്ത് വച്ച് പൊട്ടിയിരുന്നെങ്കിലോ?
 നമ്മുടെ “സുരക്ഷാസംവിധാനം” കേമം തന്നെ!
ഇക്കഴിഞ്ഞ മാസം ഞാന്‍ കോഴിക്കോട് നിന്ന് ദോഹയ്ക്ക് വെളുപ്പിന് 6.30 നുള്ള വിമാനം കയറാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. അല്പം നേരത്തെ, അതായത് രാത്രി 2 മണിയ്ക്ക് എത്തിപ്പോയി. എയര്‍പോര്‍ട്ടിനുള്ളില്‍ കയറിയാല്‍ ഒന്നു മൂത്രമൊഴിച്ചിട്ടൊക്കെ മര്യാദയ്ക്കിരിയ്ക്കാമല്ലോ എന്നു വിചാരിച്ച് കയറാന്‍ ചെന്നപ്പോള്‍ എന്തൊരു “സെക്യൂരിറ്റി”?
വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പല്ലാതെ കയറ്റില്ലത്രേ! (മറ്റൊരിടത്തുമില്ലാത്ത സുന്ദര നിയമം. ടിക്കറ്റുണ്ടെങ്കില്‍ എത്ര നേരത്തെയും ഉള്ളില്‍ കയറാം). എന്തു ചെയ്യാം , പുറത്തൊന്നും യാതൊരു സൌകര്യവും ഉണ്ടാക്കിയിട്ടുമില്ല. സഹിച്ചിരുന്നു. അതാണ്, കാശു മുടക്കി യാത്ര ചെയ്യുന്നവരുടെ കാര്യത്തില്‍ സെക്യൂരിറ്റി കടുകട്ടി. ഇത്തരം വേന്ദ്രന്മാര്‍ക്ക് എന്തുമാവാം. ആരു ചോദിയ്ക്കാന്‍ ? ദൈവത്തിന്റെ സ്വന്തം നാടേ നമോവാകം!!

3 comments:

  1. ഇതെന്തായാലും നല്ല കൂത്തായിപ്പോയി..

    ReplyDelete
  2. 'പടക്കം' വച്ചത് മുഹമ്മദ്‌ ആയിരുന്നെങ്കില്‍ അത് പൊട്ടുമായിരുന്നു, നൂറു നൂറ്റന്പതു പേര് ചാവുമാരുന്നു. പോലിസ് മോഹമ്മദിനെ പിടിച്ചാല്‍ പോലിസിനെതിരേയും ഹിന്ദു സംഘടനകള്‍ക്കെതിരെയും കുറെ ആരോപണങ്ങളും ആയി മുസ്ലീങ്ങള്‍ എത്തുമായിരുന്നു.

    മൊഹമ്മദിന്റെ കൂട്ടുപ്രതികളെ അന്യോഷിച്ചാല്‍ മുസ്ലീങ്ങളെ വേട്ടയാടുന്നു എന്ന് പറഞ്ഞു കൂവാനും മൊഹമ്മദിന്റെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ധാരാളം മതേതര കൂട്ടയിമകള്‍ ഉണ്ടാകുമായിരുന്നു.

    കോടതി മോഹമ്മദിനെ ശിക്ഷിച്ചാല്‍ കോടതിയെ തെറി പറയുമായിരുന്നു, വധ ശിക്ഷ കോടതി വിധിച്ചാല്‍ വിധി നടപ്പാക്കാതെ സര്‍ക്കാര്‍ മോഹമ്മദിനെ തീറ്റിപ്പോറ്റുമായിരുന്നു. ജയിലില്‍ കിടക്കുന്ന മോഹമ്മദിനെ സംരക്ഷിക്കാന്‍ ചിലപ്പോള്‍ വിമാനം രാഞ്ചുകയും മൊഹമ്മദ്‌ സുരക്ഷിതമായി സ്വന്തം ദേശമായ അഫ്ഗാനിലോ പാകിസ്ഥാനിലോട്ടോ ഒക്കെ എത്തി ജീവിതം കരുപ്പിടിപ്പിക്കുമായിരുന്നു.

    ...ശുഭം...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.