പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday, 13 May 2010

ബ്ലോഗ് മോഷണം എന്ന കല!

എന്റെ ഒരു പോസ്റ്റ് കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട ഈ പ്രശ്നത്തില്‍ , അതു ചെയ്തയാള്‍ തെറ്റു സമ്മതിച്ച് എന്നെ വിവരമറിയിച്ചതിനാല്‍ ഈ പ്രശ്നം ഇവിടെ അവസാനിപ്പിയ്ക്കുകയാണ്. പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.

17 comments:

  1. അതൊക്കെ സാധാരണം... മോഷ്ടിക്കാൻ പാകത്തിലുള്ള തരത്തിലേക്ക് താങ്കളുടെ രചനകൾ വളർന്നു എന്നത് തന്നെ അഭിമാനിക്കാവുന്ന കാര്യമാണു. അവസാനം പേരു ഉള്ളത് കൊണ്ട് ഇത് അറിയാൻ പറ്റി അങ്ങനെ കടപ്പാടിലാത്ത എത്ര പോസ്റ്റുകൾ...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Blog theft is increasing these days!

    But the funny thing is that it is always discovered!

    I had read that post in Koottam and commented there. It was a good one.

    All the best!

    (Sorry... my mal. font is not working now!)

    ReplyDelete
  4. ഈ പോസ്റ്റ് അടിയന്തിരമായി ഇടേണ്ടി വന്നതാണ്. ദയവായി “നെല്ലിക്കാനം തോമാചേട്ടന്‍ “ എന്ന പോസ്റ്റ് വായിയ്ക്കാന്‍ മറക്കരുത്

    ReplyDelete
  5. കോപ്പിയടിച്ച പോസ്റ്റുകൾ മാത്രമായി ഒന്നിലധികം ബ്ലോഗുകൾ ഉണ്ട്‌, സ്വന്തമായി എഴുതിയാൽ അക്ഷരപ്പിശകില്ലാതെ ഒരു വാചകം പോലുമുണ്ടാവില്ല.
    ഇതിൽ കടപ്പാടെങ്കിലും, മൈക്രോസ്കോപ്‌ വെക്കണം കാണാൻ, എന്നാലും, ഉണ്ടല്ലൊ. ഈ കോപ്പിയടിയന്മാരുടെ ബ്ലോഗിൽ അതുപോലും കാണില്ല. ചിലർ അവിടെച്ചെന്ന് നന്നായി എന്ന കമന്റിടുന്നതും കാണാം.
    ചിലർ ഒരു പത്തുശതമാനം-മാന്യന്മാരാണ്‌, പ്രതികരിക്കില്ല.
    പക്ഷെ ഈയിടെ ഒരാൾ താൻ കോപ്പിയടിച്ചതല്ലെന്ന് പറഞ്ഞു, എന്നുമാത്രമല്ല, അത്‌ ചൂണ്ടിക്കാണിച്ച്‌ മെയിൽ അയച്ച ഒറിജിനൽ എഴുത്തുകാരനോട്‌ "മേലാൽ ആവർത്തിക്കരുതെന്ന്" മുന്നറിയിപ്പും കൊടുത്തു. എന്നിട്ടും അരിശം പോരാഞ്ഞ്‌ അത്‌ വിഷയമാക്കി പോസ്റ്റിട്ട എഴുത്തുകാരന്റെ പോസ്റ്റിൽ വന്ന് അദ്ദേഹത്തോടും കമന്റിട്ട മറ്റുള്ളവരോടും തട്ടിക്കയറുകയും ചെയ്തു. ഇതും സംഭാവ്യമാണേ.....

    ഒരാളെ നാറ്റിക്കാൻ താൽപര്യമില്ലാത്തതിനാൽ ലിങ്കിടുന്നില്ല.

    ReplyDelete
  6. അപ്പോള്‍ ബിജുകുമാര്‍ ഫേമസ് ആകുന്നു എന്നര്‍ത്ഥം.
    എന്തായാലും ഒരു ചെറിയ കടപ്പാട് വെച്ചല്ലോ ഭാഗ്യം.
    പുതിയ സിനിമാ വിവാദം കേട്ടില്ലേ കഥ അടിച്ചുമാറ്റല്‍ സംഭവം. അപ്പോള്‍ ഇതൊക്കെ നിസ്സാരം.

    ReplyDelete
  7. ശരിയാണ് ബിജു വിഷമം തോന്നും ,ഞാനും ആ വിഷമത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  8. അറിയപ്പെടാതെ എത്രയോ മോഷണങ്ങള്‍ നടക്കുന്നു മാഷേ... ഇതിപ്പോ അറിയാന്‍ കഴിഞ്ഞല്ലോ. മാത്രമല്ല, കാര്യം പറഞ്ഞപ്പോള്‍ അയാള്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തല്ലോ. അതു പോലും ചെയ്യാത്തവരുണ്ട്...

    ReplyDelete
  9. ഒരു വാക്കു പോലും സ്വന്തമായെഴുതാതെ വെറും കോപ്പി/പേസ്റ്റ് മാത്രം കൈമുതലാക്കി ഒരു ലേഖനം “എഴുതുക” അതിന്മേല്‍ ചര്‍ച്ച നടത്തി മോഡറേറ്റര്‍ കളിയ്ക്കുക. ഇതും കണ്ടിട്ട് മിണ്ടാതിരുന്നാല്‍ ഞാന്‍ വെറും കൊജ്ഞാണനായിപോവില്ലേ ശ്രീ?
    അയാള്‍ വേണമെങ്കില്‍ എന്റെ ലേഖനം ഉപയോഗിക്കട്ടെ, ഒരു ലിങ്ക് കൊടുക്കാം. അല്ലെങ്കില്‍ ക്വൊട്ടേഷന്‍ കൊടുക്കാം, അതുമല്ലെങ്കില്‍ ഇന്നയാളുടെ ഇന്ന ബ്ലോഗില്‍ നിന്നുമെടുത്തതാണെന്ന് പറയാം. ഇതൊന്നും ചെയ്യാതെ വല്ലവന്റേം വാക്കുകള്‍ മോഷ്ടിച്ച് മിടുക്കന്മാരാകുന്നവരെ തുറന്നു കാണിക്കണം എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. അയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തപ്പോള്‍ അവിടെ കമന്റിട്ട നിരപരാധികള്‍ മണ്ടന്മാരായി....

    ReplyDelete
  10. മോഷണത്തിന്‍റെ വിഷമം ഒരിക്കല്‍ അനുഭവിച്ചവനാണ് ഞാനും ഒ നെഗറ്റീവ് എന്ന പേരില്‍ ഞാന്‍ ഇട്ടിരുന്നു ഒരു ചെറുകഥ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കണ്ടത് അഞ്ച് ബ്ലൊഗുകളിലാണ് ചിലയിടത്തെല്ലാം ഞാനും കൂട്ടുകാരും ചെന്ന് കമാന്‍റ് പറഞ്ഞപ്പോള്‍ അവര്‍ ഒഴിവാക്കി ചിലതില്‍ ഇപ്പോഴും അതു കിടക്കുന്നുണ്ട് വലിയ രസമുള്ള കാര്യം അതല്ല എന്‍റെ ബ്ലോഗില്‍ വന്ന് അത് വായിച്ച ഒരു സുഹൃത്ത് എന്നോട് മൈല്‍ അയച്ചു ചോദിച്ചത് അത് നീ എവിടന്നെങ്കിലും അറ്റിച്ചുമാറ്റിയതാണോ എന്നാണ് അപ്പോഴാണ് എനിക്ക് ശരിക്കും വിഷമം ആയത്. ആ പോസ്റ്റ് ഫോര്‍വേഡ് മൈല്‍ ആയി എനിക്ക് തന്നെ കിട്ടി എന്നത് മറ്റൊരു രസവും.! എന്‍റെ സുഹൃത്ത് കൂതറ ഹാഷിം പിന്നെ ആ പോസ്റ്റ് ലിങ്ക് സഹിതം ഫോര്‍വേഡ് മൈല്‍ ആക്കി എല്ലാവര്‍ക്കും അയച്ചു. ! മോഷ്ടിക്കുന്നവര്‍ മോഷ്ടിക്കട്ടെ , പക്ഷെ പിന്നെയും അവരാണ് അതിന്‍റെ തന്ത എന്നവകാശപ്പെടുമ്പോള്‍. കഷ്ടം തോനും .!

    ReplyDelete
  11. പഴഞ്ചൊല്ല് കടമെടുക്കാം“കള്ളര്‍ക്കായിരം,പിള്ളേര്‍ക്കായിരം..
    ഉടയോര്‍ക്ക് പന്തീരായിരം”.

    ReplyDelete
  12. ഹംസയ്ക്കുണ്ടായ അനുഭവം എനിയ്ക്കുണ്ടാകാതിരിയ്ക്കാനാണ്‍` ഈ പോസ്റ്റിട്ടത്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നവര്‍ അത് വിധിയെന്നു കരുതി മാറിനില്‍ക്കാതെ പ്രതികരിയ്ക്കാന്‍ തയ്യാറാവണം
    നുറുങ്ങ് പഴമൊഴി പെരുത്തിഷ്ടായി...

    ReplyDelete
  13. ചേട്ടാ ഒരു സംശയം, ചേട്ടണ്റ്റെ പ്രൊഫൈലില്‍ ഇട്ട ഡയലോഗ്‌ മമ്മൂട്ടി കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ പറയുന്ന അതെ ഡയലോഗ്‌ തന്നെ അല്ലേ ? (ഒരു ചെറിയ സംശയമേ ഉള്ളു കെട്ടോ)

    ReplyDelete
  14. ഹായ് സുവാജെ, എന്റെ പ്രൊഫൈലിലെ ആറു വാക്കുകള്‍ തീര്‍ച്ചയായും കഥ പറയുമ്പോള്‍ എന്ന സിനിമയിലെ ആ ഡയലോഗില്‍ പറയുന്നതു തന്നെയാണ്. അതെനിയ്ക്കു നന്നായി യോജിയ്ക്കും എന്നതുകൊണ്ടാണ് അത് ചേര്‍ത്തത്. ഇനിയിപ്പോ ഞാന്‍ മോഷണം നടത്തിയതാണെന്നു പരാതിയുണ്ടെങ്കില്‍ ഒരു ‘കടപ്പാട്” കൊടുത്തേയ്ക്കാം. പോരേ..:)

    ReplyDelete
  15. മോഷണം ഒരു ‘കല’ ആകുന്നത് ഇത്തരത്തില്‍ ആണല്ലേ?

    ReplyDelete
  16. എന്റെ പോസ്റ്റുകൾക്കൊന്നും ഇതുവരെ മോഷ്ടിക്കപ്പെടാൻ ഭാഗ്യമുണ്ടായില്ല. പക്ഷെ ഒരു ദിവസം രണ്ടും മൂന്നും ബ്ലോഗുകളിൽ ഒരെ പോസ്റ്റുകൾ സ്ഥിരം കാഴ്ചയായപ്പോൾ ഇങ്ങനെ എഴുതിപ്പോയി!

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.