പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 6 June 2011

കൂരാച്ചുണ്ട് കഥകള്‍ (2) - ബിരിയാണി അരി.

ഒരു ദിവസം എന്റെ വീട്ടില്‍ കുറെ വിരുന്നുകാര്‍ വന്നപ്പോള്‍ ബിരിയാണി വെയ്ക്കാമെന്നു അമ്മ പറഞ്ഞു. രയറോത്തു നിന്ന് ബസു മതി അരി(വെളുത്ത് നേരിയ ബിരിയാണി അരി)യും മേടിച്ച് നടക്കുന്ന വഴിയാണ് കൂരാച്ചുണ്ടുകാരന്‍ അച്ചായന്‍ എന്റെയൊപ്പം വന്നത്. ഞങ്ങളു വലിയ ലോഹ്യമാണല്ലോ..

“എന്താടാ കൊച്ചേ കൈയിലൊരു പൊതി..?”

“ഇതു ബിരിയാണി അരിയാ അച്ചായാ..”

“ഇവിടെ എത്രയാ ഇതിന്റെ വെല?”

“കിലോയ്ക്ക് മുപ്പതു രൂപാ..”

“അല്ലേലും ഈ രയറോത്ത് എല്ലാത്തിനും മുടിഞ്ഞ വെലയാ..”

“ബിരിയാണി അരിയ്ക്ക് വെലക്കൂടുതലല്ലേ അച്ചായാ..?”

“എന്തോന്ന് വെലക്കൂടുതല്‍? ഇതൊക്കെ ഇവന്മാരുടെ തട്ടിപ്പല്ലേ..?”

“അതെന്താ അങ്ങനെ പറഞ്ഞത്..?”

“പച്ചരിയ്ക്കെത്രയാടാ വെല..?“

“കിലോയ്ക്ക് പത്ത് രൂപാ..”

“അതു തന്നെയാ പറഞ്ഞത് തട്ടിപ്പാന്ന്. ശരിയ്ക്കും പച്ചരീടെ വെലപോലും ആകത്തില്ല ബിരിയാണി അരിയ്ക്ക്. ഞാന്‍ കൂരാച്ചുണ്ടില്‍ ഈ അരി എന്തുമാത്രം കൃഷി ചെയ്തതാ....!”

“സത്യമാണോ അച്ചായാ..? അതിന് ബസുമതി വിത്തൊക്കെ എവിടുന്നു കിട്ടി..?”

“എന്തോന്ന് ബസുമതി വിത്ത്..? പച്ചരീടെ വിത്തു തന്നെയാടാ ഇതിനും വിതയ്ക്കുന്നെ.. കിളിര്‍ത്തു ഞാറായാല്‍ ഒരു ടെക്നിയ്ക്കൊണ്ട്.  നെല്ലിന് നേരാം വണ്ണം വെള്ളമോ വളമോ കൊടുക്കരുത്.. ”

“അതെന്താ...?”

“എടാ കൊച്ചേ..വാഴയ്ക്കും തെങ്ങിനുമൊക്കെ വെള്ളോം വളോം കിട്ടാതെ വരുമ്പം കണ്ടിട്ടില്ലേ ഇത്തിരിപ്പോന്ന കൊലേം തേങ്ങായുമൊക്കെ.  അതുപോലെ വെള്ളോം വളോം കിട്ടാതെ പച്ചരിനെല്ല് മൊത്തം മൊരടിക്കും. ആ കോലം കണ്ടാല്‍ ഒറ്റ ചാഴിയോ മുഞ്ഞയോ ആ ഭാഗത്തെയ്ക്കു വരില്ല. കീടനാശിനിയും വേണ്ടാന്നു ചുരുക്കം. പിന്നെ,  ഇടയ്ക്കിടെ അല്പം അത്തറ് വെള്ളത്തില്‍ കലക്കി സ്പ്രേ അടിച്ചുകൊടുക്കണം, നല്ല മണം കിട്ടാന്‍. വിളവെടുത്തപ്പോള്‍  മെലിഞ്ഞ് ചെറുതായ നല്ല ഒന്നാന്തരം ബിരിയാണി അരി. അതിനാണ് ഇവന്മാര്  ഈ അന്യായവെല മേടിയ്ക്കുന്നത്..”

എന്റെ വീടെത്തിയതുകൊണ്ട്, അച്ചായനോട് ഒന്നും മിണ്ടാതെ കയറിപ്പോന്നു.

6 comments:

  1. ബസുമതിയെ കണ്ടപ്പോൾ അച്ചായൻ പറഞ്ഞതുപോലെ എനിക്കും തോന്നിയിട്ടുണ്ട്.

    ReplyDelete
  2. kollam nalla bhavana

    enkilum biriyani rice muppathu roopaykku kittumo

    ReplyDelete
  3. ഈ അച്ചായൻ ആളൊരു പുലിയാ.. അടിപൊളിയായിട്ടുണ്ട്. നല്ല രസമുള്ള വായന.

    ReplyDelete
  4. ആലോചിക്കുമ്പോള്‍ അതും സത്യമല്ലേ.. രസകരം വായിക്കാന്‍.

    ReplyDelete
  5. പണ്ടേ എനിക്ക് തോന്നിയതാ ഇത് അങ്ങനെ ആരിക്കുമെന്ന്

    ReplyDelete
  6. ഈ അചായനെക്കൊണ്ടു തോറ്റു.....എന്നതാ അച്ചായോ ഇത്.....കൊള്ളാം,വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല, രസകരമായ പോസ്റ്റ്‌

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.