അനുദിനം വികസിയ്ക്കുന്ന വിവരസാങ്കേതിക വിദ്യയിലെ ഏറ്റവും മികച്ച ഒരു ചുവടു വെപ്പായിരുന്നു, കമ്പ്യൂട്ടര്‍ സിദ്ധികള്‍ കുടിയേറിയ സ്മാര്‍ട് ഫോണുകള്‍. ആപ്പിള്‍ഫോണുകളാണ് ആദ്യമായി ഇതു സാധ്യമാക്കിയതെങ്കിലും ഇന്ന് ലോകത്തെ ഒട്ടുമിക്ക കമ്പനികളും ഈ മേഖലയിലുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെ കരുത്ത് അവയുടെ സോഫ്റ്റ്‌വെയറുകളാണ്. ആപ്പിള്‍ അവരുടേതായ IOS ആണ് ഫോണുകളില്‍ ഉപയോഗിച്ചത്. നോക്കിയയുടെ സിമ്പിയാനും മൈക്രോ സോഫ്ടിന്റെ വിന്‍ഡോസുമൊക്കെ ഈ രംഗത്തുണ്ടെങ്കിലും ഗൂഗിള്‍ വികസിപ്പിച്ച “ആന്‍ഡ്രോയിഡ്” പ്ലാറ്റ്ഫോം ഇവയെ എല്ലാം കടത്തിവെട്ടി ലോകമാകെ തരംഗം സൃഷ്ടിച്ചു. ആപ്പിള്‍ വില കൂടിയ ഫോണുകള്‍ മാത്രം നിര്‍മ്മിച്ചപ്പോള്‍, കൊറിയന്‍ കമ്പനിയായ സാംസംഗ് വിലകുറഞ്ഞതും എന്നാല്‍ ഉന്നത നിലവാരമുള്ളതുമായ ആന്‍ഡ്രോയിഡ് ഫോണുകള്‍ രംഗത്തിറക്കി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കരുത്തരായി. ആപ്പിളും നോക്കിയയുമൊഴികെ ഒട്ടുമിക്ക സ്മാര്‍ട്ട് ഫോണുകളിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് ആണു ഓപറേറ്റിംഗ് സിസ്റ്റം. ലാപ്ടോപ്പിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ഇടയ്ക്കു നില്‍ക്കുന്ന ടാബ്‌ലെറ്റുകള്‍ കൂടി രംഗത്തെത്തിയതോടെ വിവരസാങ്കേതിക വിദ്യ പുതിയ മാനങ്ങള്‍ തേടുകയാണ്.
സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ജനപ്രിയമായത് അവയില്‍ തദ്ദേശ ഭാഷ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്നതിനാലാണ്. ഇക്കാര്യത്തില്‍ സ്മാര്‍ട്ട് ഫോണുകളും ടാബുകളും പിന്നിലായിരുന്നു ഈ അടുത്തിടവരെ. എന്നാല്‍ ആ പ്രശ്നങ്ങളും പരിഹരിച്ചതോടെ സോഷ്യല്‍ നെറ്റുവര്‍ക്ക് മേഖലയിലെ താരങ്ങള്‍ മൊബൈലുകളും ടാബുകളുമായി മാറുകയാണ്. നിങ്ങള്‍ എവിടെയായിരുന്നാലും വെബുമായി കണക്ട് ചെയ്യാനും സ്വന്തം ഭാഷയില്‍ വായിയ്ക്കാനും എഴുതാനും അവ സഹായിയ്ക്കുന്നു.
ഓപെറ മിനി ബ്രൌസര്‍ ഉപയോഗിച്ചാല്‍ യൂണികോഡ് മലയാളം അടിസ്ഥാനപെടുത്തിയ എല്ലാ വെബ്‌സൈറ്റുകളും വായിയ്ക്കാനാകും. മലയാളമെഴുത്തായിരുന്നു പ്രധാന കീറാമുട്ടി. ഇപ്പോള്‍ അതിനും പരിഹാരമായിരിയ്ക്കുന്നു. പാണിനി കീപാഡ്, മള്‍ടി ലിംഗ്വല്‍ കീപാഡ് എന്നിവ ലഭ്യമായിരുന്നെങ്കിലും അവയില്‍ തപ്പിപ്പിടിച്ച് എഴുതുക വലിയ ദുഷ്കരം. ഇപ്പോള്‍ ആന്‍ഡ്രോയിഡ് മാര്‍കറ്റില്‍ സൌജന്യമായി ലഭ്യമായ “വരമൊഴി” ഉപയോഗിച്ചാല്‍ മംഗ്ലീഷ് ഉപയോഗിച്ച് അനായാസം മലയാളം ടൈപ്പുചെയ്യാം.
അതിനുള്ള വളരെ ലളിതമായ മാര്‍ഗം താഴെ പറയാം.
1) വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്യുക. (ആന്‍ഡ്രോയിഡ് മാര്‍കെറ്റില്‍ VARAMOZHI എന്നു ടൈപ്പ് ചെയ്താല്‍ കണ്ടെത്താം)
2)ഫോണിന്റെ Settings-ല്‍ Language and Keyboard Settings >> Text Setting >> Varamozhi Key board ആക്കുക.
3) ഇനി ആവശ്യമുള്ള ടെക്സ്റ്റ് ബോക്സില്‍ (ഉദാ: ഫേസ്ബുക്ക്) ടച്ച് ചെയ്താല്‍ കറുത്ത നിറമുള്ള ഇംഗ്ലീഷ് കീബോര്‍ഡ് വരും. മംഗ്ലീഷ് ടൈപ്പു ചെയ്താല്‍ ടെക്സ്റ്റ് ബോക്സില്‍ മംഗ്ലീഷും അതിനു താഴെ മലയാളവും കാണാം. ടൈപ്പിംഗ് കഴിഞ്ഞാല്‍, മലയാളമാണ് വേണ്ടതെങ്കില്‍, മലയാളം ടെക്സ്റ്റില്‍ ടച്ച് ചെയ്ത് പിടിക്കുക. അപ്പോള്‍ ടെക്സ്റ്റ് ബോക്സില്‍ മംഗ്ലീഷ് മാറി കുറെ “വന്യാക്ഷരങ്ങള്‍” വരും. അതു പോസ്റ്റ് ചെയ്താല്‍ മലയാളമായി സൈറ്റില്‍ ദൃശ്യമാകും.
ഇതു കൂടാതെ വരമൊഴി ഐക്കണില്‍ ക്ലിക്ക് ചെയ്ത് തുറന്ന ശേഷം അവിടെ ടൈപ്പ് ചെയ്ത് കോപി/പേസ്റ്റ് ചെയ്യുകയും ആവാം. എങ്കിലും ആദ്യത്തേത് വളരെ ലളിതമായ മെതേഡാണ്.ടാബ്‌ലെറ്റ് ഉപയോഗിയ്ക്കുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ കീബോര്‍ഡിന്റെ അതേ വേഗതയില്‍ ടൈപ്പു ചെയ്യാന്‍ സാധിയ്ക്കും.
അപ്പോള്‍ ഇനിയെല്ലാവരും ആന്‍ഡ്രോയിഡ് മലയാളികളായിക്കൊള്ളു.

Biju...ഈ പറഞ്ഞതെല്ലാം ഞാന്‍ ചെയ്തു എന്റെ സാംസങ്ങില്‍ എല്ലാം റ്റൈപ്പ് ചെയ്തു ശരിയായി.എന്നാന്‍ ഒന്നും മലയാളത്തില്‍ വായിക്കാന്‍ പറ്റുന്നില്ല.അതിനിനി എന്തു ചെയ്യണം.ഇന്ന് മിക്കമലയാളികളും ബ്ലൊഗും മറ്റും മലയാളത്തില്‍ പോസ്റ്റ് ചെയ്താല്‍ അത് ആന്റ്രോയിഡില്‍ വായിക്കാന്‍ പറ്റുന്നില്ല.അതിനൊരു വഴി പറഞ്ഞു തരൂ??
ReplyDeleteവിജ്ഞാനപ്രദം. ആന്‍ഡ്രോയ്ഡ് ഇല്ലാത്തതോണ്ട് നോക്കുന്നില്ല. അഭിനന്ദനങ്ങള്‍.
ReplyDeleteമള്‍ട്ടി ലിങ്ക്വല്‍ കീ ബോര്‍ഡ് താങ്കള്‍ പറഞ്ഞത് പോലെ ഉപയോഗിക്കാന്‍ വിഷമമാണ്. വരമൊഴി മാര്‍ക്കെറ്റില്‍ വന്നത് അറിഞ്ഞിട്ടില്ലായിരുന്നു. ഈ പോസ്റ്റ് അതിനു ഉപകരിച്ചു. വളരെ നന്ദി. ഞാന്‍ ഡൌണ്‍ ലോഡ് ചെയ്ത് നോക്കട്ടെ .
ReplyDeleteഉപകാരപ്രദമായ പോസ്റ്റ് , ഞാനൊന്ന് നോക്കട്ടെ .
ReplyDeleteSapna
ReplyDeleteIn the Opera Mini browser. Type config: in Address bar. And Press Goto button.
A Window will open. Select ‘YES’ for "Use bitmap fonts for complex scripts"
Save and you are Done.
[co="blue"]വളരെ ഉപകാരപ്രദം[/co]
ReplyDeleteപറ്റണില്ല... എന്താ ഇപ്പൊ ചെയ്ക....
ReplyDelete