ബ്ലോഗുലകത്തിലെ കൂട്ടായ്മകളില്‍ ഏറ്റവും സജീവമായ ഒന്നാണ് ഗള്‍ഫ് രാജ്യമായ ഖത്തറിലെ മലയാളം ബ്ലോഗര്‍മാരുടെ ഗ്രൂപ്പ്. വളരെ എളിയ നിലയില്‍ ആരംഭിച്ച്, ഇപ്പോള്‍ എറ്റവും മികച്ച രീതിയില്‍ ഒത്തുചേരലുകള്‍ സംഘടിപ്പിയ്ക്കാന്‍ ഈ ഗ്രൂപ്പിനാകുന്നുണ്ട്. അതില്‍ അവസാനത്തേതായിരുന്നു 2012 ഫെബ്രുവരി 10, വെള്ളിയാഴ്ച ദോഹയിലെ സ്കില്‍സ് ഡെവലപ്പ്മെന്റ് സെന്ററില്‍ ചേര്‍ന്ന “ഖത്തര്‍ മലയാളം ബ്ലോഗേഴ്സ് മീറ്റ് വിന്റര്‍ ‘12.” കഴിഞ്ഞവര്‍ഷം നടന്ന മീറ്റിനെ അപേക്ഷിച്ച് ഇത്തവണ ഒരു മുഴുദിന പരിപാടിയായിരുന്നു സംഘടിപ്പിയ്ക്കപ്പെട്ടത്. മീറ്റിനോടനുബന്ധിച്ച് ഒരു ഫോട്ടോഗ്രാഫി - ചിത്രപ്രദര്‍ശനവും, രാവിലെ ഫോട്ടോഗ്രാഫേര്‍സ് ശില്പശാലയും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ദോഹയിലെ നിളാ റസ്റ്റോറന്റ് തയ്യാറാക്കിയ ഒന്നാന്തരം കേരളീയ ഭക്ഷണം ഗൃഹാതുരത്വമുണര്‍ത്തി. രണ്ടുമണിയ്ക്കാരംഭിച്ച ബ്ലോഗ്ഗേര്‍സ് സംഗമം പങ്കാളിത്തം കൊണ്ട് മറ്റെതൊരു ബ്ലോഗേര്‍സ് മീറ്റിനെക്കാളും മികച്ചതായി. സ്വയം പരിചയപ്പെടുത്തലും പരിചയപ്പെടലുമായി ഓരോ ബ്ലോഗറും വേദിയിലെത്തി.വേദിയിലെത്തുന്ന ബ്ലോഗറുടെ, ബ്ലോഗിനെ പ്രൊജക്ടര്‍ വഴി വേദിയില്‍ പ്രദര്‍ശിപ്പിച്ച് എല്ലാവരെയും പരിചയപ്പെടുത്തിയത് വേറിട്ട പുതുമയായി. ഇടവേളയില്‍ ചായയും ഉണ്ണിയപ്പവുമുണ്ടായിരുന്നു.
മീറ്റ് നടക്കുന്ന സ്കില്‍സ് ഡെവലെപ്മെന്റ് സെന്ററിനു മുന്‍പില്‍ |
നാമൂസ്, മനോഹര്‍ ദോഹ, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, രാജന്‍ ജോസഫ് എന്നിവരോടൊപ്പം. |
രജിസ്ട്രേഷന്‍. നികു കേച്ചേരിയും കനകാംബരനും |
അകത്തേയ്ക്കു കടന്നപ്പോള്‍. |
ചിത്ര-ഫോട്ടോ പ്രദര്‍ശനം. |
ചിത്ര-ഫോട്ടോ പ്രദര്‍ശനം. |
ഉച്ചനേരമാണ്. ഭക്ഷണം റെഡി. |
കൊതിയൂറും നാടന്‍ വിഭവങ്ങള്‍ |
ഭക്ഷണശേഷം മീറ്റ് നടക്കുന്ന ഹാളിലേയ്ക്ക്. |
യോഗത്തിനു മുന്നോടിയായി സുനില്‍ പെരുംബാവൂര്‍ സ്വാഗതം പറയുന്നു. |
സദസ്സ് പൂര്‍ണമായപ്പോള്‍ |
സംഘാടകരില്‍ ഒരാളായ ശ്രദ്ധേയന്‍. |
ബ്ലോഗര്‍ ഷീലാ ടോമി. |
സിറാജ് ബിന്‍ കുഞ്ഞിബാവ. |
സ്മിത ആദര്‍ശ് |
കെ.മാധവിക്കുട്ടി |
ജിപ്പൂസ് |
മനോഹര്‍ ദോഹ |
ഷാനവാസ് എലച്ചോല |
അച്ഛനും മോനും ഒന്നിച്ച് വേദിയില്‍ |
രണ്ടു കൊച്ചു ബ്ലോഗര്‍മാര്‍. സാന്ദ്ര, സന്‍സിന. |
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. |
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ |
ഇടയ്ക്ക് വേദിയിലെത്തിയ കൊച്ചുമിടുക്കന്റെ പ്രകടനം. |
സദസ്സില്‍ ഒരാള്‍ എല്ലാം സാകൂതം വീക്ഷിയ്ക്കുന്നു. |
ഈയുള്ളവന്‍ |
ഇടവേളയില്‍ ചായയും കടിയും കൊച്ചുവര്‍ത്താനങ്ങളും. |
ഇടവേളയില്‍ |
മുഖ്യസംഘാടകന്‍ ഇസ്മായില്‍ കുറുമ്പടി |
വലിപ്പചെറുപ്പമില്ലാതെ ഏവരും ഒന്നുപോലെ നെഞ്ചേറ്റിയ മികച്ച ഒരു പരിപാടിയായിരുന്നു “ഖത്തര്‍ മലയാളം ബ്ലോഗേഴ്സ് മീറ്റ് വിന്റര്‍ ‘12. ഈ പരിപാടി സംഘടിപ്പിയ്ക്കാനായി ഏറെ കഷ്ടപെട്ട അനേകം സുഹൃത്തുക്കള്‍ ഉണ്ട്. അതില്‍ ശ്രീ.ഇസ്മായില്‍ കുറുമ്പടി, ശ്രീ. സുനില്‍ പെരുംബാവൂര്‍ എന്നിവരുടെ കാര്യം എടുത്തു പറയേണ്ടിയിരിയ്ക്കുന്നു. ഇതില്‍ പങ്കെടുത്ത ഓരോ ആളുടെയും മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്നതായിരിയ്ക്കും ഈ പരിപാടി എന്നത് നിസ്തര്‍ക്കമത്രേ.
എല്ലാാവരെയും കണ്ടതിൽ സന്തൊഷം...:)
ReplyDeleteഫോട്ടോ ഫീച്ചറിനു നന്ദി. അഭിനന്ദനങ്ങള്‍
ReplyDeleteഒരിക്കൽ കൂടി ആ നിമിഷങ്ങൾ അയവിറക്കി
ReplyDeleteബ്ലോഗ് മീറ്റിന്റെ നല്ല ഒരു വിവരണം...ആശംസകള്‍..
ReplyDeleteഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സാധിച്ചത്
ReplyDeleteമഹാഭാഗ്യം വളരെ നല്ല ഫോട്ടോകള്‍
നല്ല വിവരണം ആശംസകളോടെ
ഫോട്ടോസ് നന്നായി ,ഖത്തര്‍ മീറ്റ് കേമമായി എന്ന് പല വഴിക്കും അറിഞ്ഞിരുന്നു ,ഇപ്പോള്‍ കണ്ടു ,ആശംസകള്‍
ReplyDeleteഫോട്ടോ ഫീച്ചറിനു നന്ദി. അഭിനന്ദനങ്ങള്‍
ReplyDeleteഅപ്പോൾ മലയാളി ബ്ലോഗേർസ് ഒരുപടതന്നെ ഇവിടെയുണ്ടല്ലൊ, എല്ലാവരെയും കണ്ടതിൽ സന്തോഷം. ഈ പരിപാടി നല്ലതാണല്ലൊ, ‘ആദ്യം ഭക്ഷണം കൊടുത്ത് ഇരുത്തുക, പിന്നെ ആരും പെട്ടെന്ന് പോവില്ലല്ലൊ’
ReplyDeleteഇക്കൂട്ടത്തിൽ ആരാണ് തീപ്പൊരി ബ്ലോഗർ?
റജിസ്ട്രേഷനിൽ തന്നെ ഫയർ സർവ്വീസ് കണ്ടതുകൊണ്ട് ചോദിച്ചതാണേ,,,
ഒരു പാട് പേരെ വീണ്ടും കാണാനായി ... സന്തോഷം
ReplyDeleteപടം പിടിയന്‍ കലക്കി! അടുത്ത മീറ്റിനു മുമ്പ് ഇനിയുമേറെ പുസ്തകങ്ങള്‍ കൈരളിക്ക് നല്‍കാന്‍ കഴിയട്ടെ.
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteബ്ലോഗേഴ്സിന്റെ പേരുകളില്‍ അവരുടെ ബ്ലോഗുകളിലേക്കുള്ള ലിങ്ക് കൊടുത്താല്‍ വായിക്കുന്നവര്‍ക്ക് അവയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയില്ലേ?
ReplyDeleteഈ ജക പൊക.. മീറ്റിനെതിരെ.. ഒരു ബ്ലോഗ് ആരു എഴുത്തും ഞാന്‍ എഴുതണോ നിങ്ങള്‍ ആരെങ്കിലും മുന്‍കൈ എടുക്കുമോ ...?
ReplyDeleteവിവരണവും ചിത്രങ്ങളും മികച്ച നിലവാരം പുലര്‍ത്തുന്നു.
ReplyDeleteമികച്ച വിവരണം, നല്ല പടങ്ങൾ.
ReplyDeleteനല്ല വിവരണം ...ചിത്രങ്ങള്‍ നന്നായിട്ടുണ്ട് ..
ReplyDeleteനല്ല പടങ്ങളാൽ ഖത്തറിലെ ബൂലോഗപ്പടയെ അണിനിരത്തിയിരിക്കുന്നൂ..!
ReplyDeleteവിവരണത്തിനു നന്ദി വായിച്ചപ്പോള്‍ മീറ്റില്‍ പങ്കെടുക്കാനുള്ള ആഗ്രഹം തീവ്രമാകുന്നു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteഈയുള്ളവനും ഒരിടം തന്നതില്‍ സന്തോഷം ബിജു ഭായ് :)
ReplyDeleteമികച്ച നിലവാരം പുലര്‍ത്തുന്നു.
ReplyDelete