പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 10 October 2011

ആസനം തകര്‍ക്കുന്ന ആക്സിഡന്റോ..!

ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേന എതെന്നതിന് ഒറ്റ ഉത്തരമേയുള്ളു; കേരളാ പോലീസ്.
ചില പുഴുക്കുത്തുകള്‍  അവശേഷിയ്ക്കുന്നുണ്ടെങ്കിലും കാര്യക്ഷമതയിലും അന്വേഷണമികവിലും നമ്മുടെ പോലീസിനെ വെല്ലാന്‍ മറ്റൊരു സംസ്ഥാനപോലീസും ഇല്ല. പ്രമാദമായ പല കേസുകളിലും മാധ്യമങ്ങള്‍ നിക്ഷിപ്ത താല്പര്യത്തോടെ ബഹളമുണ്ടാക്കി ജനത്തെ വഴിതെറ്റിയ്ക്കാറുണ്ടെങ്കിലും പോലീസ് നേരായ വഴിയിലൂടെ  പോകുകയാണ് പതിവ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുറ്റകൃത്യങ്ങള്‍ തെളിയിയ്ക്കുന്നതില്‍ പോലീസ് കാട്ടിയ മിടുക്ക് അംഗീകരിയ്ക്കേണ്ടതു തന്നെയാണ്.

മുത്തൂറ്റ് പോള്‍ വധക്കേസില്‍ കേവലം രണ്ട് ദിവസത്തിനകം കേസിനു തുമ്പുണ്ടാക്കി പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ അന്ന് “എസ്” കത്തി എന്ന പേരില്‍ കുറെ മാധ്യമങ്ങള്‍ പോലീസിനെ അപഹസിയ്ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. “എസ്” കത്തി വിവാദമാക്കാന്‍ കാരണം പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അക്കാര്യം പരാമര്‍ശിച്ചു എന്നതു മാത്രമാണ്. പോലീസിനെ താറടിയ്ക്കാന്‍ “ഏഷ്യാനെറ്റ്”  ചാനല്‍ ഒരു കൊല്ലന്റെ ആലയില്‍ പോയി സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തി..!  അവരുടെ ഗള്‍ഫ് ലേഖകന്‍ ദുബായിലെ ഒരു ഹോട്ടലിനു മുന്നില്‍ നിന്നുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തു, “ഇവിടെയാണ് പോള്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ താമസിയ്ക്കുന്നത്” എന്ന്!! ഒടുവില്‍ യഥാര്‍ത്ഥപ്രതികള്‍ നാട്ടില്‍ നിന്നു തന്നെ അറസ്റ്റിലായി. അപ്പോള്‍  വാദം മാറി. അവരല്ല പോലും ശരിയ്ക്കും പ്രതികള്‍. അവസാനം കേസ് CBI അന്വേഷിച്ചപ്പോള്‍ പോലീസിന്റെ കണ്ടെത്തലുകള്‍ എല്ലാം ശരിയായിരുന്നു . അതുവരെ ബഹളം വെച്ചവരെ ആരെയും ഇപ്പോള്‍ കാണാനില്ല. ഇക്കഴിഞ്ഞയിടെ നാനോ എക്സല്‍ മേധാവിയെ ആന്ധ്രയില്‍ നിന്നും അറസ്റ്റുചെയ്തു കൊണ്ടു വന്നത് സിനിമക്കഥയെ വെല്ലുന്ന ശൈലിയിലായിരുന്നു.

ഇത്രയും മികച്ച ഈ സേനയുടെ സകല വിശ്വാസ്യതയും ചോര്‍ത്തുന്നതാണ് ഇപ്പോഴത്തെ “വാളകം” കേസ്.
സംഭവം കഴിഞ്ഞ് ആഴ്ചകള്‍ ആയിട്ടും എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്നു പോലും കണ്ടെത്താന്‍ പോലീസിനു “കഴിഞ്ഞിട്ടി”ല്ല. ഓരോ ദിവസവും പൊലീസ് തന്നെ പുതിയ കഥകള്‍ സൃഷ്ടിയ്ക്കുന്നു.
ആദ്യം പറഞ്ഞത് അധ്യാപകന്റെ പൃഷ്ഠത്തില്‍ ആക്രമണം നടന്നു എന്നും അതു കൊണ്ട് തീവ്രവാദികള്‍ക്കെതിരെ ആണ് അന്വേഷണം എന്നും ആയിരുന്നു. പൃഷ്ഠത്തില്‍ ആക്രമിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തത് രാഷ്ട്രീയക്കാരല്ല, അസ്സല്‍ ഡോക്ടര്‍മാര്‍ തന്നെ.
തുടര്‍ന്ന് പുതിയൊരു കഥ വന്നു, അധ്യാപകന് പരസ്ത്രീ ബന്ധം ഉണ്ട് എന്നും അതിനായി പോയപ്പോള്‍ ആക്രമണം നടന്നതാണ് എന്നും. അധ്യാപകന്റെ “രഹസ്യക്കാരി”യെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ട് വന്നു.  എന്തോ സാമ്പത്തിക ഇടപാടുകളാണ് കാരണം എന്നും അധ്യാപകന്റെ അക്കൌണ്ടില്‍ “ഒത്തിരി” ഇടപാടുകള്‍ നടന്നതായുമുള്ള വാര്‍ത്തയായിരുന്നു അടുത്തത്.

പിന്നെയെത്തിയ വാര്‍ത്തയാണ് ഏറ്റവും കേമം. അധ്യാപകന്റെ ആസനത്തിന് ഒന്നും സംഭവിച്ചിട്ടേയില്ല..! ഒരു  മെഡിക്കല്‍ ബോര്‍ഡ് ഇക്കാര്യം പരിശോധിച്ചു മനസ്സിലാക്കിയത്രെ. സംഭവം വെറും വാഹനാപകടം മാത്രം. മാത്രമല്ല അപകടം നേരില്‍ കണ്ട ആളുമുണ്ടത്രേ..! ഏതായാലും ഒടുവിലത്തെ ക്ലൈമാക്സില്‍, ദൃക്‌സാക്ഷി അപകടം നേരില്‍ കണ്ടില്ല എന്നും ആള്‍ വീണുകിടക്കുന്നത് കണ്ടതേയുള്ളു എന്നുമാണ് എത്തിനില്‍ക്കുന്നത്. എന്തായാലും വണ്ടി ഇടിച്ചതാണെന്ന് പോലീസിനു ഉറപ്പായിക്കഴിഞ്ഞു. അപ്പോള്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് ചില സംശയം തോന്നും.

1) ആദ്യഘട്ടം മുതല്‍ കഴിഞ്ഞദിവസം “മെഡിക്കല്‍ ബോര്‍ഡ്” പരിശോധിക്കുംവരെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത് പൃഷ്ഠത്തിലും ലൈംഗികാവയവത്തിലും ആക്രമണം നടന്നു എന്നാണ്. മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞതാണ് ശരിയെങ്കില്‍ ആദ്യം പറഞ്ഞവര്‍ തീര്‍ച്ചയായും വ്യാജഡോക്ടര്‍മാര്‍ ആയിരിയ്ക്കണം. നമ്മുടെ മെഡിക്കല്‍ കോളേജില്‍ കയറിപ്പറ്റിയിരിയ്ക്കുന്ന ഈ വ്യാജഡോക്ടര്‍മാരെ ഉടന്‍ പുറത്താക്കുമോ സാര്‍ ?

2) ഇത്തരം ആക്രമണം നടന്നോ ഇല്ലയോ എന്നു തിരിച്ചറിയാന്‍ സ്കാനിങ്ങ് അത്യാവശ്യമാണ്. നാളിതേവരെ അതു ചെയ്യാതെ എങ്ങനെയാണു സാര്‍ ബോര്‍ഡ് ഈ നിഗമനത്തിലെത്തിയത്?

3) ലൈംഗീക പീഡനകേസുകളില്‍ തെളിവിനായി ഇരകളെ വൈദ്യപരിശോധന നടത്തി പീഡനം നടന്നതായി റിപ്പോര്‍ട്ട് മേടിയ്ക്കാറുണ്ട്. ഇമ്മാതിരിയാണ് പരിശോധനയെങ്കില്‍ ആ റിപ്പോര്‍ട്ടുകള്‍ എങ്ങനെ വിശ്വസിയ്ക്കും സാര്‍ ?

4) വാഹനം ഇടിച്ചവരെ നാം നേരിട്ടും ടി.വിയിലും ധാരാളം കണ്ടിട്ടുണ്ട്. തല, കൈകാലുകള്‍, നട്ടെല്ല്, നെഞ്ച് ഇവിടെയൊക്കെയാണ് പരിക്കേല്‍ക്കാറുള്ളത്, പ്രത്യേകിച്ചും തലക്ക്. എന്നാല്‍ ഇവിടെയൊന്നും പരിക്കില്ലാതെ ആസനത്തിനും ലിംഗത്തിനും മാത്രം പരിക്കേല്‍ക്കുന്ന ഇടിച്ചു തെറിപ്പിയ്ക്കല്‍ ആദ്യം കേള്‍ക്കുകയാണ്. അതൊന്നു തെളിയിയ്ക്കാന്‍ ഒരു ഡെമ്മി പരീക്ഷണം നടത്തുമോ സാര്‍ ?

ഇതൊരു സാധാരണക്കാരന്റെ സംശയങ്ങള്‍ ആണ്. അറിവുള്ള ആരെങ്കിലും മറുപടി തന്നാല്‍ ഉപകാരം.

14 comments:

  1. സ്ഥലം ആസനം ആയതിനാല്‍ നാറ്റക്കേസ് ആണ്. അതിനാല്‍ വിട്ടുകളയുകയാണ് ബുദ്ധി.

    ReplyDelete
  2. എന്തായാലും കാത്തിരിക്കാം പുതിയ വാര്‍ത്തകളെ കുറിച്ച് ഇസ്മൈല്‍ക്കാ ...അതുനന്നായി :)

    ReplyDelete
  3. വളരെ ശ്രദ്ധയോടെ ആണ് ഓരോ ദിവസവും പോലീസ് നീങ്ങുന്നത്‌
    അതിനാല്‍ അവരെ ആദരിക്കണം
    ആക്രമണം
    കൂടോത്രം
    പരസ്ത്രീഗമനം
    വട്ടിപ്പലിശയ്ക്ക് പണം കൊടുക്കല്‍
    തീവ്ര വാദി ആക്രമണം


    കൃഷ്ണകുമാറിന്റെ കറുത്ത ഷര്‍ട്ട് അപകട സാധ്യത കൂട്ടും പോലും
    ഇപ്പോള്‍ വെള്ള ക്കാറു
    പിന്നെ അതും പോയി
    ഓരോ ദിവസവും ഓരോ കണ്ടു പിടുത്തം നടത്തുന്നില്ലേ
    അതിനു പുരസ്കാരം കൊടുക്കാം
    ഒരിക്കല്‍ പോലും ഉന്നതരെ ക്കുറിച്ച് ഉണ്ടായ ആക്ഷേപം മുഖ വിലയ്ക്ക് എടുത്തില്ല
    നാല് പേര്‍ ചേര്‍ന്നു ആക്രമിച്ചെന്നു മൊഴി.കണ്ടാല്‍ അറിയാമെന്നും .അദ്ധ്യാപകന്‍ പുളു പറയുന്നു
    ഒരു ശരി ഉണ്ടാകും അതു തെളിയാതെ നോക്കാന്‍ എന്ത് പാടായിരിക്കും

    ReplyDelete
  4. അദ്ധ്യാപകന്റെ ആസനത്തിൽ ആക്രമണം നടന്നോ എന്ന് തൊട്ടും മണത്തും വേണമെങ്കിൽ നക്കി നോക്കിയും പരീക്ഷണം നടത്തുന്ന മാധ്യമങ്ങളുടെ നിലവാരത്തിലേക്ക് പോണോ നമ്മളും...

    Who cares ?

    ReplyDelete
  5. ഹഹ ഓരോരോ കേസുകള്‍ വരുന്ന വഴിയേ... അല്ല, ഇനി എന്തെല്ലാം കാണാനും കേള്‍ക്കാനും ഇരിക്കുന്നു. അവസാനം പറഞ്ഞു പറഞ്ഞ് ഈ അദ്ധ്യാപകന്‍ ജന്മനാ ആസനമില്ലാത്തവന്‍ ആയിരുന്നു എന്നും വരും ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട്!!!

    ReplyDelete
  6. ഇത്രകാലവും ‘തല പോണ’ കേസുകളായിരുന്നു. ഇപ്പോള്‍ ‘ആസനം പോണ’ കേസുകളുമായി. ആസനം നഷ്ടപ്പെട്ടവെന്റെ വേദന ആരറിയുന്നു?

    ReplyDelete
  7. കേരള പോലീസിലും നല്ല തിരക്കഥ കൃത്തുക്കള്‍ ഉണ്ട് എന്ന് മനസിലായില്ലേ ???

    ReplyDelete
  8. കൊട്ടാരക്കര ആസനം കേസിന്റെ പരിണാമഗുപ്തി കാണുമ്പോള്‍ എനിക്കു ഓര്‍മ്മ വരുന്നത് പഴയോരു തമാശക്കഥയാണ്,

    ലോക പോലീസ് മല്‍സരം നടക്കുന്നു, പ്രധാന മല്‍സര ഇനം ബ്രസീലിലെ വന്‍ വനാന്തരങ്ങളില്‍ സിംഹത്തിനെ പിടുത്തമാണ്.

    ഒന്നാമതായി അമേരിക്കന്‍ വാഷിങ്ടണ്‍ സിറ്റി പോലീസ് കാട്ടില്‍ കയറി 72 മണിക്കൂര്‍ സമയംകൊണ്ട് 100 കിലോ ഭാരമുള്ള ഒരു സിംഹത്തിനെ പിടിച്ചുകെട്ടിക്കൊണ്ട് വന്നു.

    അടുത്തതായി പോയത് വിശ്വ വിഘ്യാതമായ സ്കോട്‌ലണ്ട് യാര്‍ഡ് പോലിസ് ആയിരുന്നു അവര്‍ 20 മണിക്കൂര്‍ കൊണ്ട് 45 കിലോഭാരമുള്ള ഒരു ചെറിയ സിംഹത്തിനെ പിടിച്ചുകെട്ടിക്കൊണ്ട് വന്നു.

    അടുത്തതായി പോയത് കേരളാ പോലീസിലെ ദാസനും വിജയനും ആയിരുന്നു മൂന്നു ദിവസമായിട്ടുവരെ തിരികെ കാണാഞ്ഞ് മറ്റുള്ളവര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാട്ടിനുള്ളില്‍ കണ്ട കാഴ്ച ഒരു വലിയ കരടിയേ പിടിച്ച് കുനിച്ച് നിര്‍ത്തി കൂമ്പിനിടിക്കുകയാണ് കേരളാപോലീസുകാര്‍ "സത്യം പറയടാ നീയല്ലേ സിമ്മം"

    ReplyDelete
  9. പോലീസിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. കൃഷ്ണകുമാറിന്റെ നിലപാടിനെപ്പറ്റി എന്തു തോന്നുന്നു എല്ലാവര്‍ക്കും? ബസ് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യുന്നതുവരെ മാത്രമെ ഓര്‍മ്മയുള്ളു, വാഹനം ഇടിച്ചോ, ആരെങ്കിലും തല്ലിയോ, എന്നതിനേക്കുറിച്ചൊന്നും പുള്ളിക്ക് ഒരു ക്ലൂ ഇല്ലെന്നു പറയുന്നതും വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

    ReplyDelete
  10. ഇവിടെ നടന്നത് ഒരു നാടകമാണ്. യഥര്‍ത്ഥ പ്രതിയായ വാദിയും പോലീസും തമ്മിലുള്ള ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

    ReplyDelete
  11. സുന്ദരിയും സുചരിതയുമായ ഭാര്യ ജീവിച്ചിരിക്കെ കണ്ണീല്‍ കണ്ട അവളുമാരുടെ ഒക്കെ പിറകെ പോകുന്ന എല്ലാ അവനും അപകടം ഫലം പിള്ള എന്ത് പിഴച്ചു

    ReplyDelete
  12. ഓടികൊണ്ടിരിക്കുന്ന കാറില്‍ നിന്നും ചവിട്ടി വെളിയില്‍ കളഞ്ഞാല്‍ ഇങ്ങിനെ ഒക്കെ പറ്റാം , താങ്കള്‍ ഒരു ഡമ്മി പരീക്ഷണത്തിന്‌ തയാറാണോ ബിജു കുമാറേ?

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. അദ്ധ്യാപകന്‍ സത്യം പറയാതെ എങ്ങനെ കേസ് തെളിയും .മറ്റാരെയും കുറ്റം പറങ്ങിട്ട് കാര്യമില്ല

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.