പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday, 26 July 2011

“ചാറ്റലും ചീറ്റലും‍“ - ഫേസ്ബുക്ക് തിരക്കഥ.

ചാറ്റ് വിന്‍ഡോ - നമ്പര്‍ 1- (Paachu is available for Chat) - ( Time 05.30 )

"ഹായ് സരസൂ”

“ഹായ് പാച്ചൂ...”

“ഇന്നലെ നല്ല പണിയാ കാണിച്ചത്. ഞാന്‍ എത്ര നേരം നോക്കിയിരുന്നു..? എന്താ വരാതിരുന്നത്?”

“അയ്യോ.. ഇന്നലെ ഇവിടെ കറന്റില്ലായിരുന്നു. അതുകൊണ്ടാണേ..”

“ഉം ശരി.. പിന്നേ ആ കോവാലനോടിപ്പോ വലിയ കമ്പനിയാണെന്നു തോന്നുന്നല്ലോ..?  അവനെന്തെഴുതിയാലും ഉടന്‍ ലൈക്കും കമന്റും. അവനാളത്ര ശരിയല്ലാ ട്ടോ..”

“ഏയ് എന്തു കമ്പനി..? എനിയ്ക്കയാളോട് കമ്പനിയൊന്നുമില്ല. അയാളെപ്പോഴും കമന്റാന്‍ പറയും. ശല്യം കൊണ്ട് ഇടയ്ക്കിടെ കമന്റുന്നതല്ലേ. പാച്ചു ആ കമലുവിന്റെ അടുത്ത ആളാ അല്ലേ..? അവളെന്നെ കളിയാക്കി ഇട്ട സ്റ്റാറ്റസില്‍ ലൈക്കടിച്ചിട്ടുണ്ടല്ലോ.?”

“ആര്, കമലുവിന്റെ അടുത്ത ആള്, ഞാനോ..! ഒന്നു പോയെന്റെ മോളെ, അവളു വെറും തറയല്ലേ.. നമ്മളു ചുമ്മാ അവളെ ഒന്നു പൊക്കുന്നതല്ലേ..”

“ചേട്ടാ, കൊച്ചു കരയുന്നു. കുറച്ചു കഴിഞ്ഞിട്ടു വരാം..”
( Time 05.45)


ചാറ്റ് വിന്‍ഡോ - നമ്പര്‍ 2 - (Kovaalan is available to Chat)- ( Time 05.45 )

“ഹായ് സരസൂ.."

"ഹായ് കോവാലാ..”

“കുറേ നേരമായി ഹായ് വെക്കുന്നു. ആരുമായിട്ടായിരുന്നു കത്തി?”

“ശ്ശോ ആരോടും കത്തിയൊന്നുമല്ലായിരുന്നു. കൊച്ചിന്റെ അടുത്തായിരുന്നു. ഞാന്‍ വിചാരിച്ചതേയുള്ളു ഇന്നെന്താ ഇത്രേം താമസിയ്ക്കുന്നേന്ന്.“

“ഉം.. ആ പാച്ചുവുമായിട്ടെങ്ങനെയാ നല്ല ലോഹ്യമാണെന്നു തോന്നുന്നല്ലോ..”

“ച്ഛേ.. അയാളോട് കമ്പനിയോ..! ഞാനോ? എന്താ അങ്ങനെ ചോദിച്ചെ..?”

“അല്ല പറഞ്ഞൂന്നെയുള്ളു. അവന്‍ വലിയ നോട്ടെഴുത്തിന്റെ ആശാനാണല്ലോ. ഒരു ഗുണവുമില്ലെങ്കിലും ചാടിക്കേറി കമന്റുന്നതു കാണാം. അതുകൊണ്ടു ചോദിച്ചതാ..”

“ഹ ഹ.. അതുചുമ്മാ അയാളെ ഒന്നു സുഖിപ്പിയ്ക്കാനല്ലേ..? അയാള്‍ ആളു കൂതറയാണെന്നാ എല്ലാവരും പറയുന്നത്.”

“അതു സത്യം തന്നെയാ.. എനിയ്ക്ക് നേരത്തെ അറിയാം. അവനോടൊന്നും വലിയ ലോഹ്യത്തിനു പോകണ്ട..”

“ആരു പോകുന്നു..? അയാള്‍ എനിയ്ക്ക് ഓരോരോ മെസേജിടും. പഞ്ചാര ഒലിപ്പിച്ച്. ഞാന്‍ മൈന്‍ഡാക്കാറില്ല..”

“ഉം അതൊക്കെ അവന്റെ ഓരോ നമ്പരാ. അതിലൊന്നും വീണേക്കരുത്..”

“ഏയ്.. ഞാനോ..? കോവാലേട്ടാ കൊച്ച് കരയുന്നു. കുറച്ചു കഴിഞ്ഞു വരാം..”
( Time 06.00)


ചാറ്റ് വിന്‍ഡോ നമ്പര്‍ 1A - (Kamalu is available to Chat) - (Time 05.45)

"ഹായ് കമലൂ .”

“ഹായ് പാച്ചൂ..”

“എന്താ താമസിച്ചെ..?”

“ഓ കെട്ട്യോന്‍ ഇപ്പോഴാ ഒന്നു പുറത്തേയ്ക്കു പോയത്.. ചുമ്മാ കുത്തിയിരുന്ന് ഓരോന്നും ചോദിച്ചോണ്ടിരിയ്ക്കും..”

“ആ ശല്യത്തിനോടു പോകാന്‍ പറ.. വേറെന്തൊക്കെയുണ്ട് വിശേഷം..?”

“സുഖം. ആ സരസുവിന്റെ അടുത്ത ആളാണല്ലേ.. അവളുടെ വാളില്‍ എപ്പോഴും ഒരു ലോഹ്യാന്വേഷണം..?”

“അയ്യേ അവളെ എനിയ്ക്കു കണ്ണെടുത്തു കണ്ടുകൂടാ.. അല്ലേലും ആ മന്ദബുദ്ധീനെ ആര്‍ക്കാ വേണ്ടത്..?”

“എന്തൊരു ജാഡയാ അവള്‍ക്ക്.. വല്യ ഐശ്വര്യാറോയി ആണെന്നാ വിചാരം..”

“കമലൂന്റെ പുതിയ ഫോട്ടോ അടിപൊളി. ഇപ്പോഴും എന്തൊരു ഗ്ലാമറാ..”

“ഓ ചുമ്മായിരി പാച്ചൂ.. ആ ഫോട്ടോയ്ക്കത്ര ക്ലാരിറ്റിയില്ല..”

“വെറുതെ പറഞ്ഞതല്ല. ആ ആകാശത്തോട്ടു നോക്കിയിരിയ്ക്കുന്ന ഫോട്ടോ സൂപ്പര്‍..”

“ഓ ശരി ശരി.. ദാ മോള് വിളിയ്ക്കുന്നു.. പിന്നെ കാണാം.. ബൈ..”
( Time 06.00)


ചാറ്റ് വിന്‍ഡോ നമ്പര്‍ 1B - (Kovaalan is available to Chat) - (Time 06.00)

"കോവാലാ നിന്റെ വേല സരസൂന്റെ അടുത്തു വേണ്ട കേട്ടോ..”

“നീ പോടാ പാച്ചൂ.. അവളെന്താ നിന്റെ സ്വന്തമാണോ..? കമലുവുമായിട്ടുള്ള നിന്റെ ചുറ്റിക്കളി എല്ലാര്‍ക്കും അറിയാം..”

“അതെന്റെ കഴിവ്.. നീ എന്നെ പറ്റി അവള്‍ക്കു മെസേജയച്ചില്ലേ..? ഞാനറിയില്ലാന്നു കരുതിയോ.?”

“ നീ എന്നെപ്പറ്റി സരസൂനയച്ച മെസേജ് ഞാനും കണ്ടു. അവളെ വളയ്ക്കാമെന്നുള്ള നിന്റെ മോഹം മനസ്സില്‍ വെച്ചാല്‍ മതി..”

“ആഹാ നമുക്കു കാണാം..”

“ങാ കാണാം..”
(Kovanan is Offline.) (Time 06.10)


വിന്‍ഡോ - നമ്പര്‍ 2A - (Sarasu is available to Chat)- ( Time 06.00 )

"ഹായ് സരസൂ.. ചക്കരെ സുഖമല്ലേ..”

“അതേ കമലൂ.. ഹായ് ഫോട്ടോ ഞാന്‍ കണ്ടു. എന്തൊരു സുന്ദരിയാ കമലൂ നീ..”

“പോടീ ചുമ്മാ പറയാതെ. നിന്റെ അത്രേം ഭംഗിയൊന്നും എനിയ്ക്കില്ല. ദേ ഇന്നൊരു രസമുണ്ടായി. കുറച്ചു മുന്‍പേ ആ കൊരങ്ങന്‍ പാച്ചു എന്നോട് ശൃംഗരിയ്ക്കാന്‍ വന്നു. ഞാന്‍ ശരിയ്ക്കും കൊടുത്തു..”

“അതേയോ.. അല്പം മുന്‍പ് ആ പൊട്ടന്‍ കോവാലന്‍ എന്റടുത്തും വന്നെടീ.. ഞാനും കൊടുത്തു നന്നായിട്ട്. ഇവനൊന്നും എത്ര കേട്ടാലും നാണമില്ലല്ലോ..”

“അതേന്നേ.. ഞരമ്പുരോഗികള്.. പെണ്ണെന്നു കണ്ടാ അപ്പോ വന്നോളും..”

“സമയമില്ല.. എന്നാല്‍ ഞാന്‍ പോട്ടെ കമലൂ..പിന്നെക്കാണാം.. ഉമ്മ..”

“ശരി സരസൂ.. ഉമ്മ..”

(Time 06.10)

15 comments:

 1. ഹ ഹ ഹ ഹ...... കുറെ പാച്ചുമാരും കുറെ കോവാലന്മാരും സരസുവും കമലുവും ഇല്ലായിരുന്നെകില്‍ ഇവിടെ എന്താഘോഷം??? വളരെ രസികന്‍ പോസ്റ്റ്‌... ഹ ഹ ഹ....

  ReplyDelete
 2. രസകരം.......... എന്നാലും എന്‍റെ സരസൂ കമലൂനെ ചക്കരെ എന്നു വിളിച്ചത് പല്ല് കടിച്ചു പിടിച്ചല്ലേ മോളെ .... ഈ കോവാലേട്ടന്‍ ആളെങ്ങിനെ ... അല്ലെങ്കില്‍ വേണ്ട ഞാന്‍ പാചൂനൂട് ചോദിച്ചു നോക്കാം അല്ലെ ... പോസ്റ്റു അടിപൊളി ....
  --

  ReplyDelete
 3. നര്‍മ്മം കലക്കി.
  എവിടുന്നു കിട്ടി ഇത്രേം നല്ല പേരുകള്‍..?
  ഹ,ഹ,ഹ,,

  ReplyDelete
 4. പാച്ചു; സരസു; കോവാലൻ..... ഒരു കൺഫ്യൂഷൻ ഫീൽ ചെയ്തു... രണ്ടാം വായന ആവശ്യമായേക്കുന്നു തോന്നുന്നു... കാരണം തുടർച്ച ലഭിക്കാൻ ഈ പേരുകൾ ഓർത്തു വെക്കേണ്ടതിനാൽ...

  എന്നാലും നർമ്മം നന്നായി.... പല വഴികളിലായി പലപ്പോഴും നാം കണ്ടുമുട്ടുന്നവർ.....

  ഫേസ്ബുക്കിൽ സുഖവിവരങ്ങൾ അൻവേഷിക്കുന്ന അയൽക്കാർ പോലും നേരിൽ കണ്ടാൽ മൈൻഡ് ചെയ്യാത്ത ഏതോ ഒരു അവസ്ഥ ഇന്നുണ്ടെന്നു കൂടി എനിക്ക് സംശയമുണ്ട്..... ഈ ഓൺലൈൻ സൗഹൃദം അത്രക്കും 'ലഹരി' ആണോ?? ഹല്ല അറിയാഞ്ഞിട്ടു ചോദിച്ചതാ.... :)

  ReplyDelete
 5. maasheeeeeeeeeeeeee ......chiruchu poy......................:))

  ReplyDelete
 6. ഹ ഹ!!
  എന്നും കണ്ടോണ്ടിരിക്കുന്ന കാര്യങ്ങൾ .
  :)

  ReplyDelete
 7. ഹ ഹ ഹ
  ഈ കോവാലനും, പാച്ചുമായിട്ടു നമുക്കൊരു ബന്തവും ഇല്ലല്ലോ? നന്നായിട്ടുണ്ട് , നര്‍മ്മം.

  ReplyDelete
 8. കൊള്ളാം പാച്ചൂ .. സോറി ബിജൂ..

  ReplyDelete
 9. കൊള്ളാം, ചാറ്റല്‍. പെരുമഴയും പെയ്യുമായിരിക്കും,ല്ലേ ഇതിനിടയില്‍..

  ReplyDelete
 10. ഹഹഹ്ഹ ചിരിച്ചു നല്ലകഥ ഇങ്ങനെ ഉള്ള ആളുകളല്ലേ കൂടുതല്‍ നമുക്കിടയില്‍ ഉള്ളത്ത് ഇപ്പോള്‍ അല്ലെ ഭോദ്യമായത്

  ReplyDelete
 11. രസകരമായി ... നല്ല പോസ്റ്റ്‌...

  ReplyDelete
 12. ഇതൊക്കെ തന്നെയല്ലേ അവിടെ എന്നും കാണുന്നത്.എന്നാലും വായിച്ചു രസിച്ചു......നന്നായിട്ടുണ്ട്

  ReplyDelete
 13. സരസുവും കമലയും കോവാലനും പാച്ചുവും അരങ്ങ് തകർക്കുന്നു

  :-)

  ReplyDelete
 14. രസികനയിട്ടുണ്ട് കേട്ടോ ......... ഫസ്ബൂകിന്റെ നല്ല നേരം
  ഇത് വഴി വരുന്നേ

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.