പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 7 July 2011

നിധി കണ്ടപ്പോള്‍ കവാത്തുമറന്നവര്‍...

മലയാളിയെ സമ്മതിയ്ക്കണം. കാശുള്ളവനെ കാണുമ്പോള്‍ കവാത്തുമറക്കുന്ന ആ ശീലം ദൈവത്തിന്റെ കാര്യത്തിലും നാം കാണിച്ചു. ഈയടുത്തയിടെ വരെ നമ്മുടെ മുഖ്യ ഭഗവാന്‍മാര്‍ ശബരിമല അയ്യപ്പനും ഗുരുവായൂരപ്പനും ആയിരുന്നു. സമ്പത്തുകൊണ്ടു കൊണ്ടും വരുമാനം കൊണ്ടും അവരാണല്ലോ മുന്‍‌പന്തിയില്‍ നില്‍ക്കുന്നത്. പിന്നെ തൃശൂര്‍ വടക്കുന്നാഥനും കൂടല്‍ മാണിക്യസ്വാമിയും ചോറ്റാനിക്കരയമ്മയും കൊടുങ്ങല്ലൂരമ്മയും പറശ്ശിനിമുത്തപ്പനും. ശ്രീപത്മനാഭന് ഇതിനിടയില്‍ എവിടെയോ ആയിരുന്നു സ്ഥാനം. ഒറ്റദിവസംകൊണ്ട് എല്ലാം കീഴ്‌മേല്‍ മറിഞ്ഞു..! ഇന്നെല്ലാവര്‍ക്കും ശ്രീപത്മനാഭനെ മതി. ചിലര്‍ക്ക് ഇനിയുള്ള കാലം ആ പരിസരത്ത് എവിടെയെങ്കിലും താമസിച്ചാല്‍ മതിയത്രെ. മണ്ണിനടിയിലെ നിധിയുടെ “തരംഗസ്പര്‍ശ”മെങ്കിലും ഏല്‍ക്കാനുള്ള കൊതിയായിരിയ്ക്കും. ജൂവലറിക്കാരൊക്കെ തിരക്കിട്ട് “ശരപ്പൊളിമാല”കള്‍ തീര്‍ക്കുന്നു. ശ്രീപത്മനാഭന്റെ സ്വന്തം ആഭരണമാണു പോലും ശരപ്പൊളി മാല. അതു ധരിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമത്രെ..! ഇപ്പോഴിറങ്ങുന്ന എല്ലാ പരസ്യങ്ങളും “നിധി”യെ അടിസ്ഥാനപ്പെടുത്തിയാണ്. സ്വര്‍ണക്കടകളോ പോകട്ടെ, പി.വി.സി.പൈപ്പിന്റെ പരസ്യം പോലും നിധിയെ സൂചിപ്പിച്ചു കൊണ്ടാണ്.

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍, ഗ്രാമത്തിന്റെ ഐശ്വര്യമായി, കാലാകാലത്തോളം ഗ്രാമവാസികള്‍ക്ക് ഐശ്വര്യമേകി അനുഗ്രഹിച്ചു അവരിലൊരാളായി ജീവിച്ചു വരുന്ന നാട്ടുദേവതകളുണ്ട്. ഒറ്റയടിയ്ക്ക് അവരെയെല്ലാം മറന്ന്, ഇന്ന് എല്ലാവരും ശ്രീപത്മനാഭന്റെ പുറകെയാണ്, അദ്ദേഹം വിലമതിയ്ക്കാത്ത നിധിയ്ക്കുടയവനാണെന്ന് മനസ്സിലായപ്പോള്‍. ഈ “ഭക്തരുടെ” യഥാര്‍ത്ഥസ്നേഹം നിധിയോടല്ലേ..?

എനിയ്ക്കേതായാലും അന്നുമിന്നും ഇഷ്ടം എന്റെ നാട്ടിലെ “അരങ്ങത്തപ്പ“നോടും “പറശ്ശിനി മുത്തപ്പ“നോടുമാണ്. അവരുടെ സ്നേഹത്തിനു മുന്‍പില്‍ ഒരു നിധിയും ഒന്നുമല്ല. വിശാലവും പ്രശാന്തവുമായ ക്ഷേത്രാങ്കണത്തിലെ കൊച്ചു ശ്രീകോവിലില്‍ ഞങ്ങളെ അനുഗ്രഹിച്ചുകൊണ്ട് എത്രയോ വര്‍ഷങ്ങളായി അരങ്ങത്തപ്പന്‍.. എന്റെ പഠനകാലത്ത്, വെളുപ്പാന്‍കാലങ്ങളില്‍ അവിടെ നിന്നു കേട്ട ശിവാഷ്ഠകം ഇന്നും ചെവിയില്‍ കുളിരു പെയ്യിയ്ക്കുന്നു. പ്രഭാതങ്ങളില്‍ മഞ്ഞുതുള്ളികള്‍ പറ്റിയ  തുളസിച്ചെടികള്‍ക്കിടയിലൂടെ, കല്ലുപാകിയ നടവഴിചുറ്റി അരങ്ങത്തപ്പനെ വലം വയ്ക്കുമ്പോഴുള്ള ആ ഒരു സുഖം. ഒരു ദൈന്യതയോളം കുനിഞ്ഞുപോയ തിരുമേനി കൈയിലിട്ടുതരുന്ന പുഷ്പാഞ്ജലി.. ആ ഇലക്കീറില്‍ ഒരു നുള്ളോളം വരുന്ന മധുരം. അതൊന്നും മറക്കാന്‍ പറ്റില്ല.

തേടിവരുന്നവര്‍ക്കെല്ലാം അന്നവും തലചായ്ക്കാനിടവും  പറശ്ശിനിമുത്തപ്പനല്ലാതെ മറ്റൊരു ദേവതയും നല്‍കുന്നില്ല. ആ ഊട്ടുപുരയിലിരുന്ന് വാഴയിലയില്‍ വിളമ്പിക്കിട്ടുന്ന ചൂടുചോറും മോരുകറിയും കഴിയ്ക്കുമ്പോഴുള്ള രുചി ഒരിയ്ക്കലും നാവിന്‍ തുമ്പില്‍ നിന്നും മായില്ല. വൈകിപ്പോയ എത്രയോ രാത്രികളില്‍, മുത്തപ്പന്‍ തന്ന പുല്‍പ്പായയില്‍, വിശാലമായ ആ അകത്തളത്തില്‍ ഊരും പേരുമറിയാത്ത അപരിചതരോടൊപ്പം കിടന്നുറങ്ങിയിരിയ്ക്കുന്നു.. എന്നിട്ട് രാവിലെ പറശ്ശിനിപ്പുഴയില്‍ കുളിച്ച്, മുത്തപ്പന്റെ ചായയും കുടിച്ച് വീടണഞ്ഞിരിയ്ക്കുന്നു...

ആര്‍ക്കും ഉപകാരമില്ലാത്ത നിധിയ്ക്കുമുകളില്‍ അനന്തശയനം കൊള്ളുന്ന പത്മനാഭനേക്കാള്‍ എനിയ്ക്കെന്നും പ്രിയപ്പെട്ടത് എന്റെ മുത്തപ്പനും അരങ്ങത്തപ്പനും തന്നെ.

6 comments:

  1. മുത്തപ്പാ നീതന്നെ ശരണം

    ReplyDelete
  2. ബിജുവേട്ടന്‍ പറഞ്ഞ കാര്യത്തില്‍ തീര്‍ച്ചയായും കാര്യമുണ്ട്. സവാരി ഗിരി ഗിരി, നീ പോ മോനെ ദിനേശാ,ശംഭോ മഹാദേവാ.... തുടങ്ങിയ ഡയലോഗുകളൊക്കെ പോയി. ഇപ്പൊ "ശ്രീ പത്മനാഭാ....." ആണ് ഫാഷന്‍!! ഇരിക്കുമ്പം പപ്പനാവന്‍, കെടക്കുമ്പം പപ്പനാവന്‍, നടക്കുമ്പം പപ്പനാവന്‍, എന്തിന് ഉറക്കത്തില്‍ കൂര്‍ക്കം വലിയുടെ കൂടേം പപ്പനാവന്‍. എനിക്ക് തോന്നുന്നു പപ്പനാവനും ഫ്ലാറ്ററിങ്ങിനോട് വലിയ താല്പര്യം ആണെന്ന്. അല്ലെങ്കില്‍ ഇവന്മാര്‍ക്കൊക്കെ ഇതിനിടയില്‍ പണി കൊടുക്കില്ലായിരുന്നോ?

    ReplyDelete
  3. valare shari. njan ithu ezhuthan thudangukayayirunnu. thiruvananthapurathukarudee mathram aayirunna padmanabhan ippo ellavarkkum oru haram aayi.

    ReplyDelete
  4. ഈ “ഭക്തരുടെ” യഥാര്‍ത്ഥസ്നേഹം നിധിയോടല്ലേ..?
    സത്യം സത്യമായും ‘അതെ’.

    ആര്‍ക്കും ഉപകാരമില്ലാത്ത നിധിയ്ക്കുമുകളില്‍..” അങ്ങനെ പറയരുത്. ആര്‍ക്കൊക്കെ ഉപകാരമുണ്ടാക്കാം എന്നതിന്റെ ബഹളമല്ലേ കേള്‍ക്കുന്നത്.

    ReplyDelete
  5. എല്ലാവരും ഈ പത്മനാഭന്റെ നെഞ്ചത്തേക്ക് കേറുന്നതെന്തിനാനെന്നാണ് മനസ്സിലാകാത്തത് . കേരളത്തില്‍ ഉള്ള പുരാതനമായ അരമനകളും പള്ളികളും ദര്ഗ്ഗകളും ഒക്കെ പൊളിക്കട്ടെ. അവിടെ ഒക്കെ പരിശോദിക്കട്ടെ കിട്ടുന്ന കള്ളപ്പണമെല്ലാം ജന നന്മക്കുതകട്ടെ. ഇത് ഒരു മാതിരി പഴുത്തില പൊഴിയുമ്പോള്‍ പച്ചില ചിരിക്കുന്ന മാതിരി

    ReplyDelete
  6. ‘അര’മനമേ തൊട്ടാല്‍ നൂനപക്ഷ പീഡനമാക്കും കേട്ടാ.... ആരു മണികെട്ടും?

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.