പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday, 11 November 2011

11-11-11 - 11:11:11 - പ്രണയത്തുടര്‍ച്ചകള്‍

എന്റെ പ്രിയപ്പെട്ടവളേ,
നിനക്കറിയുമോ നിന്നോടുള്ള എന്റെ സ്നേഹം അറിയിയ്ക്കുവാന്‍
ഞാന്‍ കരുതി വച്ചതാണ് ഈ ദിനമെന്ന്..?

ഋതുഭേദസുഗന്ധവുമായെത്തിയ നവംബറിന്റെ നനുത്ത ഈ തണുപ്പില്‍,
നിന്നെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ ഞാന്‍
നനഞ്ഞ, പായല്‍ പിടിച്ച, ആ ഇടവഴികള്‍ കാണും,
ചേറിന്മണമുതിരുന്ന വയല്‍വരമ്പുകള്‍ കാണും..
അവിടെ വിരലോടു വിരല്‍ കോര്‍ത്ത്,
നിശ്വാസവേഗത്തോടു മത്സരിച്ച്,
കണ്ണുകള്‍ ഇറുക്കിയടച്ച്,
സ്നേഹവും പ്രണയവും ചാലിച്ചുചേര്‍ത്ത്,
നമ്മള്‍ അലിഞ്ഞുപോയത് നീയോര്‍ക്കുന്നുവോ..?

ഇനി ഈ ദിനമെത്താന്‍ നൂറാണ്ടുകള്‍ കഴിയണം.
അന്ന് ഞാനും നീയും ആകാശത്ത് നക്ഷത്രങ്ങളായി
കണ്ണിറുക്കി പരസ്പരം നോക്കിച്ചിരിയ്ക്കും..
അന്നും ഋതുഭേദങ്ങളെത്തും,
നവംബറിനെ തണുപ്പു പൊതിയും..
താഴ്വരയില്‍ മഞ്ഞും, നടവഴിയില്‍ ഇലകളും പൊഴിയും.

അപ്പോഴും,
എന്റെയും നിന്റെയും ജീനുകള്‍ പേറുന്ന ആരെങ്കിലുമൊക്കെ ഇവിടെയുണ്ടാകും..
ഒരു പക്ഷെ, എന്റെ ഒരു കൊച്ചു ജീന്‍ , നിന്റെ ജീനിനെ കണ്ടുമുട്ടിയേക്കാം...
ചിലപ്പോള്‍ അവര്‍ പ്രണയിച്ചേക്കാം...
അന്ന് അതിലൊളിച്ചിരിയ്ക്കുന്ന  എന്നെ നീ തിരിച്ചറിയുമോ..?
എന്റെ നിശ്വാസവേഗം നിന്നെ കിതപ്പിയ്ക്കുമോ..?
എന്റെ ചൂട് നിന്റെ കുളിരില്‍ ലയിയ്ക്കുമോ..?
അന്ന്, നമുക്ക് നക്ഷത്രരാത്രികളില്‍ ആകാശത്തു നിന്ന് പരസ്പരം കളിയാക്കാം..
നമ്മുടെ ജീനുകളെ മുത്തം കൊടുത്ത് ലാളിയ്ക്കാം..

എന്റെ പ്രിയപ്പെട്ടവളെ,
ഇനിയെല്ലാ ജന്മങ്ങളിലും എന്റെ സ്നേഹം നിന്നെ പിന്തുടരും..
ഏതോ ജന്മത്തില്‍, പ്രണയിച്ചു മതിവരാതെ ജീവന്‍ വിട്ടൊഴിഞ്ഞ,
ആരുടെയോ തുടര്‍ച്ചകളാണല്ലോ ഞാനും നീയും.....

8 comments:

 1. എന്റെ പ്രിയപ്പെട്ടവളെ,
  ഇനിയെല്ലാ ജന്മങ്ങളിലും എന്റെ സ്നേഹം നിന്നെ പിന്തുടരും..
  ഏതോ ജന്മത്തില്‍, പ്രണയിച്ചു മതിവരാതെ ജീവന്‍ വിട്ടൊഴിഞ്ഞ,
  ആരുടെയോ തുടര്‍ച്ചകളാണല്ലോ ഞാനും നീയും.....lol.... i like this lines

  ReplyDelete
 2. ഇനി ഈ ദിനമെത്താന്‍ നൂറാണ്ടുകള്‍ കഴിയണം.

  ReplyDelete
 3. പ്രണയം ...ഒരനുഭൂതി തന്നെയാണ് അത് പ്രണയത്തെ പുല്കുമ്പോള്‍ മനസ്സിന്റെ ആഴിയില്‍ നിന്ന് വരുന്ന വാക്കുകളെല്ലാം മനോഹരമാകാറുണ്ട് ..നല്ല സമയത്ത് വന്ന നല്ല വരികള്‍ .ആത്മാര്‍ത്ഥമായ പ്രണയം ഒരിക്കലും മരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം വീണ്ടും കാണിച്ചു തരുന്ന വരികള്‍ .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
 4. എന്റെ പ്രിയപ്പെട്ടവളെ,
  ഇനിയെല്ലാ ജന്മങ്ങളിലും എന്റെ സ്നേഹം നിന്നെ പിന്തുടരും..
  ഏതോ ജന്മത്തില്‍, പ്രണയിച്ചു മതിവരാതെ ജീവന്‍ വിട്ടൊഴിഞ്ഞ,
  ആരുടെയോ തുടര്‍ച്ചകളാണല്ലോ ഞാനും നീയും.....

  ReplyDelete
 5. ഏതോ ജന്മത്തില്‍, പ്രണയിച്ചു മതിവരാതെ ജീവന്‍ വിട്ടൊഴിഞ്ഞ,
  ആരുടെയോ തുടര്‍ച്ചകളാണല്ലോ ഞാനും നീയും....

  ReplyDelete
 6. പ്രണയം കൊള്ളാം വല്ലാത്തൊരു ഭാവമാണത്തിനു പലപ്പോഴും.
  എന്റെ ചില പ്രണയങ്ങള്‍ നിങ്ങളുമായി പങ്കുവക്കാം

  അവളുടെ പ്രണയം കവിത

  ചില പ്രണയ രഹസ്യങ്ങള്‍ .. സ്മരണകള്‍

  ReplyDelete
 7. നേരിയ മഞ്ഞിന്റെ കുളിരും കൊണ്ടു വരുന്ന നവംബർ പ്രണയികൾക്ക് പ്രിയപ്പെട്ട മാസം തന്നെ....:-)

  ReplyDelete
 8. നന്നായി ... എഴുതി ശ്രീ ബിജുകുമാര്‍
  പ്രിയയോടുള്ള സ്നേഹത്തില്‍ പൊതിഞ്ഞ ഈ ചോദ്യങ്ങള്‍ക്ക്
  കൂട്ടായി മനസ്സിന്റെ നോവും ചേരുന്നു ,,,
  ആശംസകള്‍

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.