പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday, 19 April 2011

“ഈയെഴുത്ത്” സമ്പൂര്‍ണ ബ്ലോഗ് സ്മരണിക.

മലയാളം ബ്ലോഗിങ്ങ് ചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായ “ബ്ലോഗ് സുവനീര്‍” പുറത്തിറങ്ങി. ഏപ്രില്‍- 17 ന്, തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ബ്ലോഗേഴ്സ് മീറ്റില്‍ പ്രശസ്ത എഴുത്തുകാരന്‍ ശ്രീ.കെ.പി.രാമനുണ്ണി സുവനീര്‍ പ്രകാശനം ചെയ്തു. ബ്ലോഗിലെ ഇച്ഛാശക്തിയുടെ പ്രതീകമായ ശ്രീ.സാദിഖ് കായംകുളമാണ് ആദ്യപ്രതി ഏറ്റുവാങ്ങിയത്. 

ശ്രീ. എന്‍.ബി. സുരേഷ് ചീഫ് എഡിറ്ററായി  25 ബ്ളോഗര്‍മാരുടെ  എഡിറ്റോറിയല്‍ ബോര്‍ഡും പത്ത് അംഗങ്ങളുടെ ഒരു ടെക്നിക്കല്‍ കമ്മറ്റിയും നൂറിനു മുകളില്‍ അംഗങ്ങളുള്ള ഓര്‍ഗനൈസിംഗ് കമ്മറ്റിയും ചേര്‍ന്നാണ്‌ ബ്ളോഗ് സുവനീര്‍ എന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചത്!

മലയാളം ബ്ളോഗുകളില്‍ സജീവമായ അഞ്ഞൂറോളം ബ്ളോഗര്‍മാരുടെ വ്യത്യസ്ഥമായ രചനകള്‍ 'മാഗസിന്‍ ആര്‍ട്ടിക്കിള്‍“ എന്ന ഗ്രൂപ് ബ്ളോഗില്‍ പോസ്റ്റുകയും, ചീഫ് എഡിറ്ററുടെ നേതൃത്വത്തില്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് കഥ, കവിത, ലേഖനം, നര്‍മ്മം, അനുഭവം, യാത്ര തുടങ്ങി നിരവധി വിഭാഗങ്ങളായി തരം തിരിച്ച് അവസാനവട്ട തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുകയായിരുന്നു.
പ്രകാശന ചടങ്ങ്.
"ഈയെഴുത്ത് “എന്ന  ഈ സുവനീറില്‍  200 ഓളം കവിതകള്‍,  50 ഓളം കഥകള്‍,  20-നു മേല്‍ ലേഖനങ്ങള്‍ + നര്‍മ്മം, 10 ഓളം യാത്രാവിവരണങ്ങള്‍ + മറ്റു വിഭവങ്ങള്‍, കൂടാതെ “ബ്ളോഗ് തുടങ്ങുന്നതെങ്ങനെ?“, “മലയാളം ബ്ളോഗിങ്ങിന്റെ നാള്‍വഴികളെ“ക്കുറിച്ചുള്ള ലേഖനം, നമ്മെ വിട്ടു പിരിഞ്ഞവരെക്കുറിച്ചുള്ള “അനുസമരണം“ തുടങ്ങി വ്യത്യസ്ഥങ്ങളായ ഒരു പാടു വിഭവങ്ങള്‍ സുവനീറില്‍  ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 250-ഓളം  പേജുകളുള്ള സുവനീറില്‍ വെറും ഏഴോളം പേജ് മാത്രമേ പരസ്യങ്ങള്‍ക്ക് വേണ്ടി നീക്കി വച്ചിട്ടുള്ളൂ..

നാനൂറോളം എഴുത്തുകാരെ അണിനിരത്തിക്കൊണ്ട്, പ്രൂഫ്, ഡിസൈനിംഗ്, ലേ-ഔട്ട്, ചിത്രീകരണം തുടങ്ങി പ്രിന്റിംഗ് ഘട്ടം വരെയുള്ള എല്ലാ ജോലികളും ബ്ളോഗര്‍മാര്‍ തന്നെ ചെയ്തു എന്നുള്ളതാണ്‌ ഈ സുവനീറിന്റെ  പ്രത്യേകത! ഇത്രയും ബൃഹത്തായ ഒരു സംരംഭം ക്രമീകരിച്ചത്, ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ പരസ്പരം കാണാതെയാണ്‌ എന്നതാണ്‌ രസകരം! പുതിയകാലത്തിന്റെ സാങ്കേതികത നല്‍കുന്ന സൗകര്യം മുതലെടുത്ത് ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്നുകൊണ്ട് ഗ്രൂപ് ബ്ളോഗുകളിലൂടെയും ഗൂഗിള്‍ ഗ്രൂപ്പിലൂടെയും നടത്തിയ ചര്‍ച്ചയും ഏകോപനവും മലയാളത്തിന്റെ പുസ്തക ചരിത്രത്തില്‍ത്തന്നെ  ആദ്യമായിട്ടായിരിക്കണം.

പുസ്തകം ആവശ്യമുള്ളവര്‍, link4magazine@gmail.com  എന്ന അഡ്രസ്സിലേയ്ക്ക് തങ്ങളുടെ പോസ്റ്റല്‍ വിലാസവും ഫോണ്‍ നമ്പരും അടക്കം മെയില്‍ ചെയ്താല്‍, വി.പി.പി ആയോ, കൊറിയര്‍ ആയോ, എത്തിയ്ക്കുന്നതാണ്.

12 comments:

  1. നല്ലത്
    ബുക്ക് കിട്ടാനുള്ള വഴികള്‍ പലരും തെടികൊണ്ടിരിക്കുകയായിരുന്നു

    ReplyDelete
  2. പ്രിയ ബിജു കുമാര്‍,
    താങ്കളുടേയും തുഞ്ചന്‍ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങിയ
    മറ്റു പോസ്റ്റുകളും ഞാന്‍ ഇവിടെ ലിസ്റ്റ് ചെയ്ത് ലിങ്ക് ആയി ഇട്ടിട്ടുണ്ട്.
    കാണുമല്ലോ.

    ലിങ്ക് :
    http://entevara.blogspot.com/

    ReplyDelete
  3. എനിക്കും വേണം ഒരു കോപ്പി, വിവരങ്ങൾ നൽകിയതിനു നന്ദി.

    ReplyDelete
  4. എനിക്കും വേണം ഒരു കോപ്പി. തീര്‍ച്ചയായും ബന്ധപ്പെടാം.. നന്ദി..

    ReplyDelete
  5. തുഞ്ചന്‍ പറമ്പിലെ മീറ്റ് വളരെ ഉപകാര പ്രധമായിരുന്നു. കുറെ നല്ല സുഹൃത്തുക്കളെ കിട്ടി. എന്റെ മീറ്റ് അനുഭവങ്ങള്‍ ഞാനും എഴുതിയിട്ടുണ്ട്.
    www.rejipvm.blogspot.com

    ReplyDelete
  6. മലയാളം ബ്ലോഗ് ലോകത്തെ നാഴികക്കല്ലാണ് ഈ സംരംഭം.
    കോപ്പി ഉടൻ ഓർഡർ ചെയ്യാം.
    ആശംസകൾ!
    എന്റെ വക മീറ്റ് ചിത്രങ്ങൾ ദാ ഇവിടുണ്ട്.
    http://jayanevoor1.blogspot.com/2011/04/blog-post_19.html

    ReplyDelete
  7. ഞാനും കോപ്പിക്ക് ഓര്‍ഡര്‍ ചെയ്യുന്നു.
    ആശംസകള്‍.

    ReplyDelete
  8. സാര്‍
    ഞാന്‍ വട്ടെന്‍ തിരിപ്പ് എന്നാ പേരില്‍ ബ്ലോഗ്‌ എഴുതാറുള്ള പ്രേമന്‍ മാഷ്‌ ആണ്.
    (http://premanmash.blogspot.in/)
    അന്റെ മകള്‍ മാളവികയുടെ ബ്ലോഗില്‍ നിന്ന്
    http://malavikapayyanur.blogspot.in/
    ഒരു കഥ ഈയെഴുത്തില്‍ ചേര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു ആ പുസ്തകത്തിന് ഞാന്‍ പലപ്പോഴും മോളുടെ മെയില്‍ വഴി ബന്ധപ്പെട്ടിരുന്നു. ആ പുസ്തകം വി പി പി ആയി അയക്കാന്‍ പറഞ്ഞ് . എന്നാല്‍ ഒരു പ്രതികരണവും അക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ആ പുസ്തകം ഉണ്ടെങ്കില്‍ എങ്ങിനെയായാലും എനിക്ക് അതിന്റെ ഒരു കോപ്പി വേണം. ഈ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.