പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday, 28 February 2010

അഴീക്കോടാണു താരം

സംശയമില്ല, അഴീക്കോട് തന്നെ ഇന്നത്തെ താരം. (എല്ലാവരും പ്രതീക്ഷിച്ച പോലെ “അമ്മ”യും “അമ്മാവനും” തമ്മിലുള്ള അടി മൂത്തില്ല. മമ്മൂട്ടി ഇടയ്ക്ക് വീണ് രസം കളഞ്ഞു. പോട്ടെ, എതായാലും കൂടുതല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകാതെ രക്ഷപെട്ടല്ലോ?) ഉരുട്ടിപ്പിടുത്തത്തിന്റെ “രസതന്ത്രം” അഴീക്കോടിന് നന്നായറിയാമെന്ന് വ്യക്തം. മര്‍മ്മത്തില്‍ പിടിച്ച് ഞെരിച്ചാല്‍ ഏതു കൊലകൊമ്പനും സുല്ലിടും. മോഹന്‍ലാലിന് അതു ബോധ്യമായി. കക്ഷി സിനിമയില്‍ വലിയ നരസിംഹവും ഉസ്താദുമൊക്കെയായിരിയ്ക്കും, എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ശരിയായ എതിരാളിയെ ഇപ്പോഴാണ് നേരിട്ടത്. അതില്‍ പരാജയപ്പെടുകയും ചെയ്തു.
നല്ലൊരു സിനിമയ്ക്കുള്ള വകയില്ലേ മൊത്തത്തില്‍ ? തറവാട്ടിലെ കാരണവരെ (തിലകന്‍ ) കഷ്ടപ്പെടുത്തുകയും ഉപദ്രവിയ്ക്കുകയും ചെയ്യുന്ന നാട്ടുപ്രമാണിമാരായ മരുമക്കള്‍ (ലാല്‍ , മമ്മൂട്ടി) അവരുടെ സില്‍ബന്ധിയായ സൂത്രക്കാരന്‍ കാര്യസ്ഥന്‍ (ഇന്നച്ചന്‍ ) മരുമക്കളെ ഭയന്ന് ആരും കാരണവരുടെ രക്ഷയ്ക്കെത്തുന്നില്ല. അപ്പോള്‍ നായകന്‍ ചാടി വീഴുന്നു. തീ പാറുന്ന ഡയലോഗുകള്‍ക്കൊടുവില്‍ നായകന്‍ വില്ലന്മാരായ മരുമക്കളെ അടിച്ചൊതുക്കുന്നു. (ഒരാള്‍ കൂടിയ വില്ലനും മറ്റെയാള്‍ കുറച്ച് മാന്യനായ വില്ലനും ആണ്. കൂടിയ വില്ലനാണ് നായകന്റെ അടി മുഴുവന്‍ മേടിയ്ക്കുന്നത്. മാന്യന്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി പ്രശ്നം രമ്യതയിലെത്തിയ്ക്കുന്നു). അങ്ങനെ കഥ ശുഭപര്യവസാനം. ഇടയ്ക്കു വേണ്ട മസാലകള്‍ ചേര്‍ക്കാം.
അഴീക്കോട് ഇടപെട്ടില്ലായിരുന്നെങ്കില്‍ എന്തായാനേ കഥാഗതി?

4 comments:

  1. ശരിയാണ് ഒരു സിനിമയ്ക്ക് സ്കോപ്പുണ്ട്.. :)

    ReplyDelete
  2. ഭാവന അപാരം ശ്രീനിവസനോക്കെ എന്തോന്നെഴ്തുകാരന്‍? ഇത്ധേഹമാല്ലയോ പുലി!!!

    ReplyDelete
  3. കാരണവരും മദ്ധ്യസ്ഥരും തമ്മിലുള്ള ചീമുട്ടയേറില്‍ നാട് മുഴുവനും നാറി...ഇനി എന്താവുമോ എന്തോ? സംഗതി ഭംഗിയായി തീര്‍ന്നേനേ അപ്പളാ മരുമോന്‍ ക്യാസ് കെട്ടുമായി പ്രത്യക്ഷപെട്ടത്..
    ന്യൂസ് ചാനല്‍കാര്‍ ആനംന്ദ നൃത്തം ചവിട്ടുകയാണ്..അസംസ്കൃത വസ്തുവല്ല്യോ കിട്ടിക്കൊണ്ടിരിക്കുന്നത്...

    ReplyDelete
  4. എല്ലാവര്‍ക്കും നന്ദി

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.