പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday, 4 March 2011

ദോഹയിലെ പുസ്തക കപ്പല്‍

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കഴിഞ്ഞ ദിവസം നിറയെ പുസ്തകങ്ങളുമായി ഒരു കപ്പല്‍ അടുക്കുകയുണ്ടായി. ഇതേ വരെ കപ്പലില്‍ കയറിയിട്ടില്ലാത്തതിനാല്‍ അതൊന്നു കാണാന്‍ വലിയ ആഗ്രഹം. അങ്ങനെ കഴിഞ്ഞ ദിവസം ദോഹയിലെത്തി. ഇനിയുള്ള വിശേഷങ്ങള്‍ ചിത്രങ്ങളില്‍.
ദോഹ പഴമയെ തച്ചുടച്ച് പുതുനഗരം ആകുന്നു. പഴകെട്ടിടങ്ങള്‍ എല്ലാം പൊളിച്ചു മാറ്റുകയാണ്.
മറ്റൊരിടത്ത് പഴമയെ പുനര്‍ജനിപ്പിയ്ക്കുകയാണ്.
പഴയ വില്ലേജില്‍ സഞ്ചാരികള്‍ക്കായി ഒട്ടകകൂട്ടം
തൊട്ടടുത്ത് കോര്‍ണിഷില്‍ പുഷ്പവിസ്മയങ്ങള്‍
കോര്‍ണിഷ്
കോര്‍ണിഷ്
കോര്‍ണിഷ്
ദോഹ ലഗൂണ്‍

കോര്‍ണിഷ്
കോര്‍ണിഷില്‍ നിന്നും 2 റിയാല്‍ ടിക്കറ്റെടുത്ത് ബസില്‍ കപ്പലരികിലേയ്ക്ക്..
ഇതാണ് കപ്പല്‍
ചുമ്മാ ടൈറ്റാനിക്ക് ഓര്‍ത്തുപോയികപ്പലിന്റെ മുന്‍പില്‍
തൊട്ടുതന്നെ വേറെ കപ്പലുകള്‍
കപ്പലിനുള്ളില്‍ കയറിചെന്നപ്പോള്‍ ചെറിയൊരു പ്രസന്റേഷന്‍..
പുസ്തകനിര

ചുറ്റുമുള്ള ഭിത്തികളില്‍ ഒരു കുട്ടിക്കഥ ചിത്രീകരിച്ചിരിയ്ക്കുന്നു.
ഇടയ്ക്ക് ചില രസങ്ങള്‍കപ്പലിലെ റസ്റ്റാറന്റ്
സൌമ്യതയോടെ കപ്പല്‍ ജീവനക്കാരി
പുറത്ത് വന്ന് കപ്പലിന്റെ മുന്‍പില്‍ ഒന്നു പോസു ചെയ്തു.

 അങ്ങനെ കപ്പല്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ കോര്‍ണിഷിലേയ്ക്ക് മടങ്ങി. ധാരാളം പുസ്തകങ്ങള്‍ നല്ല വിലക്കുറവില്‍ കപ്പലില്‍ ലഭ്യമാണ്. മിക്കവാറും തുറമുഖങ്ങളില്‍ ഈ കപ്പല്‍ എത്തും. കാണാന്‍ മറക്കാതിരിയ്ക്കുക.

18 comments:

 1. കപ്പലും കണ്ടു കടലും കണ്ടു.
  പുസ്തകങ്ങളൊന്നും വാങ്ങിയില്ലേ.
  കപ്പലില്‍ കയറിയതു പോലെ തോന്നി. ചിത്രങ്ങള്‍ക്ക് നന്ദി

  ReplyDelete
 2. ഇവിടെ അബുദാബീന്നാ അങ്ങോട്ടുവന്നത്. 450 ദിർഹംസ് പിള്ളേഴ്സ് പൊട്ടിച്ചു. കുറെ നല്ല ബുക്ക്സ് കിട്ടി

  ReplyDelete
 3. ഹോ !! കൊതിയാവുന്നു ...പുസ്തകങ്ങളെ കൂട്ട് കിട്ടാതിരുന്നെങ്കില്‍ മനുഷ്യര്‍ എങ്ങനെയായി തീരുമായിരുന്നു !!

  ReplyDelete
 4. പോകണമെന്ന് ഉണ്ടായിരുന്നു പറ്റിയില്ല
  എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

  ReplyDelete
 5. കപ്പല്‍ വലുതെന്കിലും അതിന്റെ വളരെ ചെറിയ ഭാഗം മാത്രമേ പുസ്തകഹാളിനായി നീക്കി വച്ചിട്ടുള്ളൂ. മറ്റുഭാഗങ്ങളിലെക്ക് പ്രവേശനം ഇല്ലതാനും! എന്നാലും രസകരമായിരുന്നു.
  പുസ്തകങ്ങള്‍ക്ക് അമിതവിലയില്ല എങ്കിലും വാങ്ങിയില്ല.
  പകരം, പിള്ളാര്‍ക്ക് ഐസ്ക്രീം വാങ്ങി . പുസ്തകങ്ങളുടെ നിലവാരം ഐസ്ക്രീമിന് ഇല്ലാത്തതിനാല്‍ 25 റിയാല്‍ ഉരുകിപ്പോയി!

  ReplyDelete
 6. ശ്ശെടാ..ഒന്നു പറഞ്ഞിരുന്നെങ്കിൽ ഞാനും വരില്ലായിരുന്നോ?  എല്ലാം നശിപ്പിച്ചു....പുസ്തകങ്ങൾ കിട്ടിയിരുന്നെനിൽ അലമാരയിൽ വെച്ച് ചിതലിനു വല്ലതും കഴിക്കാൻ കൊടുക്കാമായിരുന്നു.... ഇനിയിപ്പൊ എന്താ ചെയ്യാ?..

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. the collection of books were not good ,

  ReplyDelete
 9. ദോഹയുടെയും കപ്പലിന്റെയും ചിത്രങ്ങള്‍ നന്നായിരിക്കുന്നു.

  ReplyDelete
 10. ഇവിടെ കടലുമില്ല, കപ്പലുമില്ല, ചിത്രങ്ങള്‍ കണ്ടിട്ട് വല്ലാതെ കൊതി തോന്നി. നന്ദി ബിജു.

  ReplyDelete
 11. മനോഹരം ഈ ദോഹ & കപ്പല്‍ കാഴ്ചകള്‍

  ReplyDelete
 12. എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി കേട്ടോ..:-)))

  ReplyDelete
 13. ഈശ്വരാ...ഇയാള് അനുഭവിക്കും..ഞാന്‍ പോസ്റ്റ്‌ ആക്കാന്‍ വച്ചിരുന്നത് ഇയാളോട് ആരാ ഇത്ര വേഗം കേറി പോസ്ടാന്‍ പറഞ്ഞത്?
  നമ്മളും കപ്പലില് കേറാന്‍ തന്നെയാ ധൃതി പിടിച്ചു പോയത്.ശരിക്കും രസായി തോന്നി.പക്ഷെ, ഇസ്മായില്‍ ഇക്ക പറഞ്ഞ പോലെ ഐസ്ക്രീം മാത്രം രസായില്ല്യ.
  ചിത്രങ്ങള്‍ അസ്സലായി ട്ടോ.

  ReplyDelete
 14. @ സ്മിതാ, ഇനി മുതല്‍ പുതിയ പോസ്റ്റിടും മുന്‍പ് എന്നോട് ചോദിയ്ക്കണം. ഞാന്‍ ഇടാന്‍ വച്ച വിഷയമാണെങ്കില്‍ അറിയാലോ..ഏതായാലും പോസ്റ്റെന്നെ, കാണാമല്ലോ..
  വന്നതിനു താങ്ക്സ് :-)))
  @ മനു : നന്ദി.

  ReplyDelete
 15. നല്ല ചിത്രങ്ങൾ
  നന്ദി

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.