പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 27 November 2010

ഒരു ദിവസവും 200 റിയാലും പിന്നെ സൈഡ് സീറ്റും

വര്‍ഷത്തിലൊരിയ്ക്കല്‍ 30 ദിവസത്തെ വെക്കേഷന്‍. അതാണു കമ്പനി നിയമം. സാധാരണ കമ്പനികള്‍ സ്റ്റാഫിന്, വെക്കേഷന്‍ പോകുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പാണ് ടിക്കറ്റ് നല്‍കുന്നത്. എന്നാല്‍ എന്റെ കമ്പനി യൂറോപ്യനായതിനാല്‍ എല്ലാത്തിനും ഒരു പുതുക്കം കൊണ്ടു വന്നു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ “പുത്തനച്ചി പുരപ്പുറം തൂക്കു“മെന്നു പറഞ്ഞപോലെ. നമ്മുടെ കമ്പനീടെ ഖത്തറിലെ ആദ്യ പ്രോജക്ടാണല്ലോ.

സംഗതി എന്താന്നു വച്ചാല്‍, ഞാന്‍ കമ്പനിയില്‍ ചേര്‍ന്ന ആദ്യ മാസം തന്നെ, ഒരു വര്‍ഷം അപ്പുറം കിടക്കുന്ന വെക്കേഷന്റെ തീയതിയും നിശ്ചയിച്ചു പോക്കുവരവിനുള്ള ടിക്കറ്റും തന്നു കളഞ്ഞു...! പതിനൊന്നു മാസമാണ് ഞാന്‍ ആ ടിക്കറ്റ് തലയിണക്കീഴില്‍ സൂക്ഷിച്ചത്. അന്ന് മറ്റൊരുപകാരം കൂടി കമ്പനി ചെയ്തു. ശനിയാഴ്ച ആരംഭിയ്ക്കുന്ന അവധിയ്ക്ക് വ്യാഴാഴ്ച രാത്രിയ്ക്കുള്ള വിമാനടിക്കറ്റ് നല്‍കി. അതായത് പൊതു ഒഴിവായ വെള്ളിയാഴ്ച ദിവസം ഫ്രീ.

അങ്ങനെ ഈ വര്‍ഷവും കമ്പനി മുന്നേക്കൂട്ടി ടിക്കറ്റ് തന്നു. ഒക്ടോബര്‍ 24 ശനിയാഴ്ച  ആരംഭിയ്ക്കുന്ന വെക്കേഷന്‍. യാത്രാ ദിവസം നോക്കിയ ഞാന്‍ നിരാശനായി. 23 വെള്ളിയാഴ്ച രാത്രി 2 മണിയ്ക്കുള്ള വിമാനത്തിനാണ് ടിക്കറ്റ്..! ദുഷ്ടന്മാര്‍..! ഒരു ദിവസം വെറുതെ കിട്ടേണ്ടത് നശിപ്പിച്ചു. കമ്പനിയിലിരിയ്ക്കുന്ന മേലാളന്മാരെ ഞാന്‍ പലവട്ടം പ്രാകി.

യാത്രയുടെ തലേദിവസം (ഒക്ടോ: 22) വ്യാഴാഴ്ച ഞാനും ഒരു സ്നേഹിതനും കൂടി “ഓണ്‍‌ലൈന്‍ ചെക്ക് ഇന്‍“ നടത്തി. അതായത് എനിയ്ക്കിഷ്ടപ്പെട്ട വിന്‍ഡോ സൈഡ് സീറ്റ് തന്നെ ബുക്ക് ചെയ്ത്, ബോര്‍ഡിങ്ങ് പാസ് പ്രിന്റ് ചെയ്തെടുത്തു...! ഇതേയ് ഖത്തര്‍ എയര്‍വേയ്സിന്റെ ടിക്കറ്റാണ്, അല്ലാതെ കണ്ട കൂതറ സര്‍വീസിന്റേതല്ല. (എയര്‍ ഇന്ത്യയെ ഉദ്ദേശിച്ചല്ല പറഞ്ഞത്)

അങ്ങനെ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ഞാന്‍ ദോഹ എയര്‍ പോര്‍ട്ടിലെത്തി. കൈയില്‍ അഞ്ഞൂറു റിയാല്‍ ബാക്കി വച്ചിട്ട് ബാക്കി തുക മൊത്തം നാട്ടിലേയ്ക്കയച്ചു. കാരണം നാട്ടില്‍ പോയി റിയാല്‍ മാറ്റിയാല്‍ നഷ്ടമാണ്.

അതൊക്കെ കഴിഞ്ഞ് ലഗേജ് അടുക്കിയ ട്രോളിയും തള്ളി ഞാന്‍ ഖത്തര്‍ എയര്‍വേയ്സിന്റെ കൌണ്ടറിലെത്തി. ഞാന്‍ അവരുടെ “പ്രിവിലേജ് കാര്‍ഡ്” ഹോള്‍ഡറാണ്. അതു കൊണ്ട് തന്നെ എനിയ്ക്ക് പ്രത്യേക പരിഗണനയുണ്ടല്ലോ.

 ചെന്നപാടെ പ്രിന്റ് ചെയ്ത ബോര്‍ഡിങ്ങ് പാസ് കൌണ്ടറിലേയ്ക്ക് ഇട്ടു കൊടുത്ത് ഞാന്‍ സ്റ്റൈലില്‍ നിന്നു. നമ്മള്‍ ആളു ഹൈടെക്കാണെന്ന് എവന്മാര്‍ മനസ്സിലാക്കട്ടെ..! കൌണ്ടറില്‍ ഇരുന്ന കക്ഷി അല്പ നേരം അതു തിരിച്ചും മറിച്ചും,പിന്നെ എന്റെ മുഖത്തേയ്ക്കും നോക്കി. എനിയ്ക്കൊരല്പം ആശങ്ക തോന്നാതിരുന്നില്ല.

“ഹേയ്.. ഞാന്‍ പ്രിവിലേജ് കാര്‍ഡ് ഹോള്‍ഡറാണ്. ഓണ്‍ലൈന്‍ ബോര്‍ഡിങ്ങ് പാസാണിത്..”

 അയാളുടെ സംശയം തീര്‍ക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു.

“മനസ്സിലായി സര്‍. ദയവായി ആ ടിക്കറ്റ് ഒന്നു കാണിയ്ക്കൂ..!”

എനിയ്ക്കെന്തോ പന്തികേട് മണത്തു. കുഴപ്പമായോ..? ഞാന്‍ വേഗം ടിക്കറ്റ് എടുത്തു കൊടുത്തു.
കക്ഷി അതും കുറേ നേരം തിരിച്ചും മറിച്ചും നോക്കി. എന്നിട്ടു പറഞ്ഞു:

“ഇത് ഇന്നലത്തെ ഫ്ലൈറ്റിനുള്ള ടിക്കറ്റാണ് സര്‍..! ”

നിന്ന നില്‍പ്പില്‍ ഞാന്‍ വിയര്‍ത്തു പോയി..! തമ്പുരാനേ, എന്താ ഇതു കഥ ?

“ഏയ് അതു വെള്ളിയാഴ്ച രാത്രിയ്ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റാണല്ലോ..?”

“അതേ. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് കഴിഞ്ഞാല്‍ വെള്ളിയാണു സര്‍. നോക്കൂ, 23 Friday 2.00 AM എന്നല്ലേ എഴുതിയിരിയ്ക്കുന്നത്..?”

ഞാന്‍ സ്വയം തലയ്ക്കടിച്ചു പോയി. കഴിഞ്ഞ എത്രയോ മാസങ്ങളായി എന്റെ കൈയിലിരുന്ന ടിക്കറ്റാണിത്..! എന്തിന് ഇന്നലെ ബോര്‍ഡിങ്ങ് പാസ് എടുക്കുമ്പോള്‍ പോലും ഒന്നു ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞില്ല.

“ഇനിയിപ്പോ എന്തു ചെയ്യും..?”

ഞാന്‍ വിറയാര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു.

“ഇവിടെ തന്നെ ഖത്തര്‍ എയര്‍വേയ്സിന്റെ ഓഫീസുണ്ട്. അവിടെ ചോദിച്ചു നോക്കൂ.”

ഞാന്‍ തള്ളിയ  കണ്ണും വറ്റിയ തൊണ്ടയും വിറയ്ക്കുന്ന കാലുകളുമായി ട്രോളിയും തള്ളി ഖത്തര്‍ എയര്‍വേയ്സിന്റെ ഓഫീസും നോക്കി നടപ്പായി. അല്പ സമയത്തിനകം കണ്ടെത്താന്‍ പറ്റി. അവിടെയിരിയ്ക്കുന്ന ഫിലിപ്പിനി സുന്ദരിയുടെ ചിരി ആസ്വദിയ്ക്കാന്‍ പറ്റുന്ന മാനസികാവസ്ഥ ആയിരുന്നില്ല. ഞാന്‍ ടിക്കറ്റ് കൊടുത്ത് അവളോട് കാര്യം പറഞ്ഞിട്ട് ആശങ്കയോടെ ആ ചപ്പിയ മുഖത്തേയ്ക്ക് തുറിച്ചു നോക്കി നിന്നു. അവള്‍ കമ്പ്യൂട്ടറില്‍ കുത്തി.

“സീറ്റുണ്ട് സര്‍, പക്ഷെ താങ്കള്‍ കൂടുതല്‍ പണം അടയ്ക്കണം.”

“എത്ര..?”

വെറും അഞ്ഞൂറ് റിയാല്‍ കിടക്കുന്ന പോക്കറ്റ് തപ്പിക്കൊണ്ട് ഞാന്‍ ചോദിച്ചു.

“ഇരുനൂറ് റിയാല്‍ സര്‍.”

ഹോ..ആശ്വാസമായി. ഇരുനൂറല്ലേ ഉള്ളൂ. വല്ല  അറുനൂറോ ആയിരമോ ആയിരുന്നെങ്കിലോ?

അങ്ങനെ ഇരുനൂറു റിയാല്‍ കൂടി കൊടുത്ത് ടിക്കറ്റെടുത്ത്, കിട്ടിയ സീറ്റില്‍, മുറുക്കിക്കെട്ടിയ ബെല്‍ട്ടിനുള്ളില്‍ സ്വയം നിക്ഷേപിച്ചിരിയ്ക്കുമ്പോള്‍ ഞാന്‍ നെടുവീര്‍പ്പോടെ വിന്‍ഡോ സീറ്റിലേയ്ക്കു നോക്കി. പാവം കമ്പനിയെ കാരണമില്ലാതെ പ്രാകിയതിനുള്ള ശിക്ഷയാവാം നഷ്ടപെട്ട  ഒരു ദിവസവും ഇരുനൂറു റിയാലും പിന്നെ സൈഡ് സീറ്റും.

25 comments:

  1. ഇത് ശരിക്കും നടനതാണോ ? ഒരു പാട് പേര്‍ക് പറ്റിയ അബദമാണ്

    ReplyDelete
  2. biju chetta,
    i have posted similar experiance as a blog 2 months back, and i have given the link to you too. again this happened to you????

    love
    biju therthally

    ReplyDelete
  3. എന്ത് ചെയ്യാം .. ഒന്ന് മനസ്സിലായി... യു ആര്‍ വെരി സ്മാര്‍ട്ട് .... അല്ല.. ഇത്തിരി കൂടുതല്‍ സ്മാര്‍ട്ട് ആണെന്ന തലക്കനം... ഇല്ലേ എന്നാ സംശയം.... ഇത്തരം അനുഭവം എന്റെ ഒരു സുഹൃത്തിനും സംഭവിച്ചിരുന്നു..

    ReplyDelete
  4. ഹോ എന്തായിരുന്നു പുകില്‍...
    കമ്പനി ടിക്കറ്റ് തരുന്നു..തലയണക്കീഴില്‍ വെക്കുന്നു...
    ഫ്രീ ആയിട്ട് ഒരു ലീവ് കൂടി തരുന്നു...
    ഇപ്പോ സമാധാനമായല്ലോ...?(ചുമ്മാ)

    ഭായ്...ഇത് ഒരുപാട് ആളുകള്‍ക്ക് സംഭവിച്ചിട്ടുള്ളതാണ്...
    നന്നായി അവതരിപ്പിച്ചു ട്ടാ...

    ഞാനും ഖത്തറിലാണ്....

    ReplyDelete
  5. അനുഭവം ഗുരു ആവട്ടെ

    ReplyDelete
  6. ഹ ഹ ഹ അങ്ങനെ വേണം. അങ്ങനെ തന്നെ വേണം. ഹോ എന്തൊക്കെയായിരുന്നു... ഇപ്പൊ മനസ്സിലായല്ലോ!! ചുമ്മാതാട്ടോ.

    ReplyDelete
  7. ഹ ഹ്ഹ

    നല്ല അബദ്ധം തന്നെ..

    ReplyDelete
  8. ഹ ഹ :) പതിനൊന്നു മാസം ടിക്കറ്റ് തലയിണക്കടിയില്‍ വെച്ചിട്ട് !!:)
    ഇത് മിക്കവര്‍ക്കും പറ്റുന്ന അബദ്ധം ആണ് . നന്നായി അവതരണം.

    ReplyDelete
  9. superaayi ketto

    ReplyDelete
  10. അതാണ് അണ്ടിപോഴ അണ്ണാനെ പോലെ ആ ഫ്ലൈറ്റിൽ ഇരുന്നിരുന്നത് അല്ലെ?

    ReplyDelete
  11. ഇരുന്നൂറു കൊടുത്താല്‍ എന്താ പ്രിവിലേജ് കാര്‍ഡ് ഹോള്‍ഡര്‍ സ്ഥാനം തിരിച്ചു കിട്ടിയില്ലേ !!!!!..

    ReplyDelete
  12. സാധാരണ സംഭവിക്കുന്ന അബദ്ധമാണിത്.നന്നായി എഴുതിയിരിക്കുന്നു,ബിജു

    ReplyDelete
  13. ബിജുച്ചേട്ടാ... മുൻപ് ശ്രദ്ദിക്കാതെയാണോ അതോ നോക്കിയിട്ടും നോക്കിയിട്ടും മനസ്സിലാവാതെയോ... തലയിണക്കിടയിൽ ടിക്കറ്റിരുന്നാൽ ഇതായിരിക്കും ഫലം.അതല്ലേ ചില അമേരിക്കൻ കമ്പനികൾ ഫ്ലൈറ്റ് ടൈമിനു ഒരു മണിക്കൂർ മുൻപ് ടിക്കറ്റ് കൊടുക്കുന്നേ....ഹ ഹ ഹ ഹ

    ReplyDelete
  14. Ok.... Ith vaayichavarkkum ee incident oru munnaripp akatte...

    ReplyDelete
  15. Ok.... Ith vaayichavarkkum ee incident oru munnaripp akatte...

    ReplyDelete
  16. അങ്ങനെ തന്നെ വേണം...

    ReplyDelete
  17. വലിയ “പുത്തിജീവി“കളെന്നു കരുതുന്ന എന്നെപോലുള്ളവര്‍ക്കേ ഇത്തരം മണ്ടത്തരം പറ്റുകയുള്ളൂ. ഇതു വായിയ്ക്കുന്ന ആര്‍ക്കും ഇനി ഈ പറ്റ് പറ്റാതിരിയ്ക്കാനാ ഇവിടെ പോസ്റ്റിയത്.
    സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  18. സാധാരണയായി നമ്മുടെ കമ്പനിയിലെ പട്ടാനികള്‍ക്ക് പറ്റുന്ന അബതമാണിത് , എന്തായാലും നല്ല അവതരണം

    ReplyDelete
  19. ഭാഗ്യം ബജറ്റ് എയർ ലൈൻ അകാഞ്ഞത് അല്ലങ്കിൽ മുഴുവൻ തുകയും പോയേനെ....

    ReplyDelete
  20. ആടു ജീ‍വിതം കാണാതെ വിഷമിച്ചിരിക്കുവായിരുന്നു.
    നാട്ടീലെത്തിയിരുന്നുവല്ലേ...
    ഇതേ അനുഭവത്തിലുള്ള ഒരു പോസ്റ്റ് ഈ അടുത്ത കാലത്ത് തന്നെ വായിച്ചിരുന്നു..എല്ലാവര്‍ക്കും സാധാരണ പറ്റുന്നതാണേ..

    ReplyDelete
  21. ഇങ്ങനെ ശ്രദ്ധക്കുറവുകൊണ്ട് അബദ്ധം പറ്റിയ ഒരുപാട് പേരെ കണ്ടിട്ടുണ്ട്.പണ്ട് പൂനയിലായിരുന്ന കാലത്ത് സുഹൃത്തുക്കളെ നാട്ടിലേക്ക് യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോകാറുണ്ട്.ഈ യാത്രയിലെല്ലാം ഇത്തരം അബദ്ധം പറ്റിയവരെ സ്ഥിരമായി കാണാറുണ്ട്.ബോംബെയില്‍ നിന്നും രാത്രി 12 മണിക്കാണ് ജയന്തി ജനത പൂനയ്ലെത്തുന്നത്.12.30 ന് പൂനയില്‍ നിന്നും പുറപ്പെടുന്നു.ഇതേ അബദ്ധം പറ്റി,യാത്ര മുടങ്ങിയവരെ എല്ലാ യാത്രയിലും ഞാന്‍ കണ്ടിട്ടുണ്ട്...

    ReplyDelete
  22. ഇതേ മാതിരി അബദ്ധം ട്രെയിന്‍ യാത്രയില്‍ പടീട്ടുണ്ട്..എന്നാലും ഇത് കുറച്ചു കടന്നു പോയി.... അവതരണം മനോഹരം :)

    ReplyDelete
  23. എപ്പോൾ ടിക്കറ്റെടുത്താലും എനിക്ക് സംശയമാ..ഇത് ഇന്നത്തേക്കോ നാളത്തേക്കോ എന്ന്..അതുകൊണ്ടുതന്നെ ഞാൻ മറ്റൊരാളുടെ അഭിപ്രായം കൂടി തേടുക പതിവാണ്...ഇപ്പോൾ ഞാൻ നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്തിരിക്കുന്നത്. 06/05/2011 ആണ്..സമയം 1.10 am പക്ഷെ നമ്മൾ പോകേണ്ടത് 05/05/2011 രാത്രിയാണെന്ന് ൗറപ്പിച്ചിരിക്കുകയാ..അല്ലെങ്കിൽ...കാശ്...കാശ്..പോകും..ഹെ

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.