ഇതാണ് സിദ്ര പ്രോജക്ട് |
ഖത്തറിലെ ഒരു വമ്പന്‍ പ്രോജക്ടാണ് “സിദ്ര മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റെര്‍ “. സപ്ത നക്ഷത്ര സംവിധാനങ്ങളോടെ ആഗോള നിലവാരമുള്ള ഒരു ആശുപത്രി - കം- ഗവേഷണ കേന്ദ്രം. ദോഹയിലെ ഗരാഫയില്‍ എജ്യൂക്കേഷന്‍ സിറ്റിയിലാണ് ഇതുയരുന്നത്. ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിയ്ക്കുന്നത് സ്പെയിന്‍ ആസ്ഥാനമായുള്ള O.H.L (Obrascon Huerte Lain) എന്ന കമ്പനിയും സൈപ്രസ് ആസ്ഥാനമായുള്ള “കോണ്ട്രാക്ക്” എന്ന കമ്പനിയും സംയുക്തമായിട്ടാണ്. നൂറുകണക്കിന് മലയാളികളും ഇന്ത്യാക്കാരുമാണ് രണ്ടു കമ്പനികളിലുമുള്ളത്.ഇതിലെ O.H.L കമ്പനിയ്ക്ക് 2008-ല്‍ വലിയൊരബദ്ധം പറ്റി. കേരളത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു വിവരദോഷിയെ അവര്‍ കമ്പനിയിലേയ്ക്ക് ഫ്രീയായി വിസ നല്‍കി കൊണ്ടുവന്നു. ഒരു കമ്പ്യൂട്ടറും മറ്റെല്ലാ സൌകര്യങ്ങളും നല്‍കിയിട്ട് കുറെ പ്ലാനുകള്‍ വരച്ച് കൊടുക്കണമെന്നാവശ്യപ്പെട്ടു. മേപ്പടി വിദ്വാന്‍ കാര്യങ്ങളെല്ലാം തലയാട്ടി സമ്മതിച്ചിട്ട് ചെയ്യുന്നതോ, സിനിമ കാണല്‍ , പത്രം വായന, ബ്ലോഗെഴുത്ത് ഇത്യാദി കര്‍മ്മങ്ങള്‍ . എന്നീട്ടോ മാസാമാസം കിട്ടുന്നതു പോരാതെ ബോണസ്, ഇങ്ക്രിമെന്റ് എന്നിവയും വേണം പോല്‍ ! ഇതു വരെ ഇയാളുടെ തോന്ന്യാസം കമ്പനി അറിയാത്തതിനാല്‍ ഈ പോസ്റ്റും എഴുതുന്നു. ഇമ്മാതിരി കുറെ ടീമുകള്‍ക്കായി കഴിഞ്ഞ നവംബറില്‍ പാവം കമ്പനി ഒരു ഉല്ലാസ യാത്രയും നടത്തി കൊടുത്തു. ആ യാത്രയിലൂടെ ഒരു യാത്ര.
രാവിലെ രണ്ടു ബസുകളിലേയ്ക്കാണ് എല്ലാത്തിനെയും ആട്ടി തെളിച്ചത്. “കര്‍വ” കമ്പനിയില്‍ നിന്നും വാടകയ്ക്കാണത്രേ!
ഇരിപ്പുകണ്ടാല്‍ എന്തു മാന്യന്‍ ! |
എല്ലാത്തിനേം കെട്ടിയെടുക്കുന്നേയുള്ളു. |
ഒരു നൂറു കിലോമീറ്ററെങ്കിലും അകലെ “ഉമ്മു സയ്യിദ്” എന്ന ഒരു മരുഭൂമിയില്‍ കൊണ്ടെ എല്ലാത്തിനെയും ചാടിച്ചു. |
അവിടെ നിന്ന് അറബികള്‍ നല്ല ലാന്‍ഡ് ക്രൂയിസറില്‍ എങ്ങോട്ടോ കൊണ്ടു പോയി. (അറബികളുടെ ഗതികേടേ!) |
ഇവിടെയാണ് മീറ്റും ഈറ്റും! ചെറിയ മഴയുണ്ട്. കാറ്റത്ത് ഏതാണ്ടൊക്കെ വീണു കിടക്കുന്നു! |
ഇരിപ്പിന് എവിടെയും കേമന്‍! (കൂടാരത്തിനുള്ളില്‍) |
ഒക്കെ ഒന്നു നടന്നു കാണാം |
ഉം മോശമില്ല! |
ഇതാ കമ്പനി കണ്ട്രി മാനേജര്‍ (നീല)അടക്കം ചാക്കില്‍! |
തീറ്റ ഒരുങ്ങുന്നു! |
നാട്ടില്‍ പതിവായി കഴിച്ചിരുന്ന കഞ്ഞീം ചമ്മന്തീം ഓര്‍മ്മ വരുന്നു! |
തീറ്റ മത്സരം! |
അവസരങ്ങള്‍ എപ്പോഴും കിട്ടണമെന്നില്ല. കിട്ടുന്നത് ഭംഗിയായി ഉപയോഗിയ്ക്കണം |
ഒടുക്കത്തെ തീറ്റ കഴിഞ്ഞിട്ട് ഇനി കട്ടന്‍ ചായയും! ചൊട്ടയിലെ ശീലം ചുടല വരെ.. |
ഇനി ഡാന്‍സ് മത്സരം. ആദ്യം യൂറോപ്യന്‍ ! (മാനേജര്‍ തന്നെ തൊടങ്ങ്) |
കോലും വടിയുമായി ഈജിപ്ഷ്യന്‍ ഡാന്‍സ്! |
ഫിലിപ്പീന്‍ ഡാന്‍സ്! |
അസ്സല്‍ കേരള കൂതറ ഡാന്‍സ്! |
എല്ലാം ചേര്‍ന്ന അവിയല്‍ ഡാന്‍സ്! |
ഇങ്ങനെയൊക്കെ ഇരിയ്ക്കണമെങ്കില്‍ യോഗം വേണം. |
നറുക്കെടുപ്പിനിടയില്‍ ദേശ-ഭാഷകള്‍ മറന്ന നിഷ്കളങ്ക ബാല്യം! |
ഡാന്‍സൊക്കെ ആമ്പിള്ളേര്‍ക്ക് പറഞ്ഞതാ ! |
![]() |
ഒട്ടകപ്പുറത്ത് കയറണമെങ്കില്‍ ധൈര്യം വേണം! |
അങ്ങനെ വൈകുന്നേരമായി. തിരിച്ചു പോക്കിനു നേരമായി. |
വീണ്ടും മരുഭൂമിയില്‍ കൂടെ ബസിനരുകിലെയ്ക്ക്! |
ഇത് കലക്കി, നല്ല രസമുണ്ടായിരുന്നു.
ReplyDeleteആദ്യമേ വിവരധോഷി എന്നൊക്കെ പറഞ്ഞപ്പലെ എനിക്ക് തോന്നി നിങ്ങള് നിങ്ങളെക്കുറിച്ച് തന്നെയാണ് പറയാന്‍ പോകുന്നത് എന്ന്.
ചിത്രങ്ങളും രസകരമായ അടിക്കുറിപ്പുകളുമായി യാത്രാവിവരണം വളരെ നന്നായിരിക്കുന്നു. :)
ReplyDeleteനന്നായിട്ടുണ്ട് ..........പിന്നെ നിങ്ങളെ കുരിചാവുംഭോള്‍ വിവരധോഷി എന്ന് എഴുതണ്ട ആവിശ്യമില്ല മുഗം കാണുമ്പോള്‍ തന്നെ അറിയാം .........തമാശ പറഞ്ഞതാ കേട്ടോ .......നന്നായിട്ടുണ്ട് ...........
ReplyDeleteരസായിട്ടുണ്ട് ബിജൂ ,ഫോട്ടോസും അടിക്കുറിപ്പും.
ReplyDeleteഡാന്‍സ് ഒന്ന് പരീക്ഷിക്കാമായിരുന്നു.
hai bijukumar...
ReplyDeleteparayunatu kondu onum tonaruth...
i am a 4 year experienced draftsman...
qataril vanitu oru masamavunu...oziyvundenkil ariyikumo...
sajeer
musa.clt@gmail.com
musaclt.blogspot.com
എന്തായാലും നല്ല കമ്പനി ആണല്ലോ.
ReplyDeleteഉല്ലാസയാത്രയൊക്കെ നടത്തിക്കൊടുന്ന കമ്പനി എന്ന് പറഞ്ഞാല്‍ എനിക്കൊന്നും ചിന്തിക്കാന്‍ കഴിയാത്ത കാര്യം.
ചിത്രങ്ങളും വിവരണങ്ങളും നന്നായിരിക്കുന്നു.
നല്ലൊന്നാന്തരം കമ്പനി..
ReplyDeleteമലയാളി എവിടേം മലയാളി തന്നെ! മരുഭൂമിയിലും അവന്റെ നർമ്മം വിളയും...പറച്ചിലിന്റെ കുറുമ്പാണു ഈ എഴുത്തിന്റെ ഭംഗി.. നന്നായിട്ടുണ്ട്.
@ എബിന്‍ : കേട്ടോ മാളോരെ, ഈ പയ്യന്‍ എന്റെ നാട്ടുകാരനാ.. വിവരദോഷീന്നു പറഞ്ഞപ്പൊഴേ ഞാനാന്നു ഒറപ്പിച്ചു ! എന്തൊരു സ്നേഹം!
ReplyDelete@മഴതുള്ളികള്‍ : നന്ദി
@ സുനില്‍ : ഇതും കേട്ടോളു. എന്തൊരു ബഹുമാനം! പിള്ളേരെല്ലാം വഷളായിപ്പോയി.
@ചെറുവാടീ: അന്ന് ഡാന്‍സു കളിയ്ക്കാത്തതുകൊണ്ട് ഇപ്പോഴും കമ്പനി ചിലവില്‍ ബ്ലോഗെഴുതുന്നു.
@ മുഹമ്മദ് : ഗള്‍ഫ് ടൈംസിന്റെ ഈ പരസ്യം പതിവായി നോക്കൂ
@ തീര്‍ച്ചയായും നല്ല കമ്പനിയാണ്. അല്ലെങ്കില്‍ ഞാനൊക്കെ എന്നേ നാട്ടില്‍ വല്ല വാര്‍ക്കപ്പണിയ്ക്കും പോയേനെ!
അവസരങ്ങള്‍ എപ്പോഴും കിട്ടണമെന്നില്ല. കിട്ടുന്നത് ഭംഗിയായി ഉപയോഗിയ്ക്കണം!
ReplyDeleteഅത് കലക്കിയല്ലോ... അല്ല ചേട്ടന്‍ നന്നായ് ഡാന്സ് ചെയ്യാറില്ലേ? പിന്നെന്താ ഇതില്‍ നിന്നും ഒഴിഞ്ഞു കളഞ്ഞത്???!!
ReplyDeleteഫോട്ടോസ് അത്ര ക്ലിയര്‍ ആയില്ലെങ്കിലും വിവരണങ്ങള്‍ അസ്സലായീ ബിജൂ....
ReplyDelete"ഡാന്‍സൊക്കെ ആണ്‍പിള്ളേര്‍ക്ക് പറഞ്ഞതാ..." അപ്പോള്‍ ബിജു???
@ സുഗന്ധി: സന്ദര്‍ശനത്തിനു നന്ദി.
ReplyDelete@ ലിഡിയ :...പിന്നല്ലാതെ!
@ ആളവന്താന്‍ : ഇവന്മാരൊന്നും നമ്മുടെ സ്റ്റാന്‍ഡേര്‍ഡിനു പറ്റില്ലാന്നേ..
@ കുഞ്ഞൂസ് : ഫോട്ടോ പിക്സല്‍ കുറച്ച് അപ്‌ലോഡ് ചെയ്തതാണ്, കുറെ ഫോട്ടോസുള്ളതിനാല്‍ . പിന്നെ അതില്‍ ക്ലിക്കിയാല്‍ കുറെക്കൂടി നന്നായികാണാം.
ആമ്പിള്ളേര്‍ന്നു പറഞ്ഞാല്‍ മിടുക്കന്മാര്‍ . നമ്മളെ കണ്ടപ്പോഴേ മനസ്സിലായില്ലേ ഏതാ ജനുസെന്ന്!
Biju chetta thanks for posting this. Valare nannayitund........ Kurachu koode pictures add cheyyamayirunnu. Rasakaramaya "vibhavangal" niravadihi iniyum undayirunnallo. Bodhapoorvam ozhivakiyathano....... "anungalude" koottathil thankale adhikarichu kaanaan kazhinjilla... athukond thankale mathram focus cheithu lakhookarichathano.
ReplyDeleteകഴിഞ്ഞ ദിവസം താങ്കളുടെ 'ആയമ്മ ' വായിച്ചു കരയുകയായിരുന്നു ഞാന്‍ .ഇന്നാകട്ടെ ഈ ഫോട്ടോയുടെ താഴെ എഴുതിയത് വായിച്ചു ചിരിയോടു ചിരി . 'ഇരുപ്പു കണ്ടാല്‍ മാന്യന്‍ ' ഡാന്‍സൊക്കെ 'ആണ്‍ പിള്ളേര്‍ക്ക് പറഞ്ഞതാ ' ഇതൊക്കെ ഓര്‍ത്തോര്‍ത്തു ഇപ്പോഴും ചിരിക്കുകയാണ് .
ReplyDeleteവളരെ രസകരമായിരുന്നു യാത്രാവിവരണം . പിന്നെ ബിജുവിന്‍റെ ഓഫീസിനെപ്പറ്റി അറിയുവാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട് .
എന്തായാലും തനി കേരള കൂതറ ഡാന്സിലെങ്കിലും ചേരാമായിരുന്നു..അതിനു പ്രത്യേക സ്റ്റെപ്പുകള്‍ വേണ്ടല്ലോ ....നന്നായിട്ടുണ്ട് യാത്ര
ReplyDeleteകൊള്ളാം...
ReplyDeleteസചിത്ര, യാത്രാവിവരണം നന്നായിട്ടുണ്ട്!മരുഭൂമിയിലെ യാത്രാവിശേഷത്തോടുകൂടിയുള്ള ഒരു കഥ ആയിരുന്നു പ്രതീക്ഷിച്ചത്..അഭിനന്ദങള്‍!!
ReplyDeleteഅങ്ങ് മണലാരണ്യത്തില്‍ ചെന്ന് ബ്ലോഗ് എഴുതുന്ന മലയാളികള്‍ ...എന്തൊരു ത്യാഗം :))...വിവരം ഇഷ്ടപ്പെട്ടു..ഇത്തരം വിവരണങ്ങള്‍ വായിക്കുന്നത് വളരെ ഇഷ്ടമാണ് .നമ്മള്‍ കണ്ടതൊന്നുമല്ല ജീവിതം എന്നറിയാന്‍ ഉപകരിയ്ക്കുന്നുണ്ട് .പക്ഷെ ഈ ടെസേര്ട്ടില്‍ ഇങ്ങനെ ചെന്നൊക്കെ നല്‍ക്കാന്‍ കഴിയുമോ...അപാര ചൂടല്ലേ ....എന്തായാലും നല്ലൊരു പോസ്റ്റിനു നന്ദി....ആശംസകള്‍...
ReplyDeletelife is beautifull
ReplyDelete