“കഷ്ടം തന്നെ..!”
കൂരാച്ചുണ്ടുകാരന്‍ അച്ചായന്‍, രയരോത്തെ മമ്മാലിക്കായുടെ ചായപ്പീടികയിലെ പഴയ ഡസ്കിലേയ്ക്ക്, കാലിയായ ചായഗ്ലാസ് ആഞ്ഞുവെച്ചുകൊണ്ട് പറഞ്ഞു.
“എന്താ അച്ചായാ...?”
പരിപ്പുവടയുടെ മൊരിഞ്ഞഭാഗം നോക്കിക്കടിക്കുന്നതിനു തൊട്ടുമുന്‍പ് ഞാന്‍ ചോദിച്ചു.
“നോക്കെടാ കൊച്ചേ പത്രത്തിലെ വാര്‍ത്ത... കൊമ്പെടുക്കാന്‍വേണ്ടി കൊറേ ആനകളെ കാട്ടുകള്ളന്മാര്‍ വെടിവെച്ചു കൊന്നൂന്ന്...”
“ഇതിലിപ്പോ എന്താത്ര പുതുമ..? പണ്ടേ ഇതൊക്കെ ഉള്ളതാണല്ലൊ..”
“എടാ ഞാന്‍ കൂരാച്ചുണ്ട് ഫോറസ്റ്റീന്ന് എന്തുമാത്രം ആനക്കൊമ്പ് കടത്തീട്ടൊണ്ടെന്ന് അറിയാമോ, ഒറ്റയാനയെപ്പോലും കൊല്ലാതെ..? “
“പുളുവടിയ്ക്കാതെ അച്ചായാ.. കൊല്ലാതെ പിന്നെയെങ്ങനെയാ കൈകൊണ്ട് ഊരിയെടുക്ക്വൊ കൊമ്പ്..?“
“നിനക്ക് വിശ്വാസം വരുകേലാ.. നീ കൂരാച്ചുണ്ടില്‍ ഒന്നന്വേഷിയ്ക്ക് ശരിയാണോന്ന്. ഒരുത്തന്റേം സഹായമില്ലാതെ ഞാനൊറ്റയ്ക്കാ കൊമ്പെടുക്കാന്‍ പോണത്. ഒരു അറക്കവാളും ഒരു ഉറുമ്പുംകൂടും മാത്രമേ കൈയിലെടുക്കൂ..”
“അതെങ്ങിനെയാ ആ ടെക്നിക്ക്..?“
“ഫോറസ്റ്റില്‍ ആനത്താരയുണ്ട്. അവിടെ ഏതെങ്കിലും നല്ല വണ്ണമുള്ള മരം കണ്ടുവെയ്ക്കണം. എന്നിട്ട് ആനവരുന്ന നേരം നോക്കിയിരിയ്ക്കും. ആനയെ കണ്ടുകഴിഞ്ഞാല്‍ ഈ ഉറുമ്പുംകൂട് അവന്റെ മേത്തേയ്ക്ക് ഒറ്റ ഏറാണ്. ഒറ്റയാനാണെങ്കില്‍ സംഗതി എളുപ്പമാണ്, ആംഗ്യം കാണിച്ചാലും മതി. എന്തായാലും ആനയ്ക്ക് ദേഷ്യം കയറി നമ്മുടെ നേരെ പാഞ്ഞുവരും. അപ്പോള്‍ ഓടിപ്പോയി ആ മരത്തോട് ചേര്‍ന്ന് നില്‍ക്കുക. ഓടിവന്ന് ആന നമ്മുക്കിട്ട് ഒറ്റകുത്തുകുത്തും. പെട്ടെന്ന് തെന്നിമാറിക്കോണം അല്ലെങ്കില്‍ കഴിഞ്ഞു... ആ ശക്തിയില്‍ രണ്ടുകൊമ്പും തടിയ്ക്കകത്തോട്ടു കയറിപ്പോകും. പഠിച്ചപണി പതിനെട്ടും നോക്കിയാലും ഊരിക്കിട്ടുകില്ല. അപ്പോള്‍ പതുക്കെ അറക്കവാളെടുത്ത് രണ്ടുകൊമ്പും മുറിച്ചു വിടണം.. ആന രക്ഷപെട്ടു സ്ഥലംവിട്ടുകഴിയുമ്പോള്‍ സാവകാശം കൊമ്പും ഊരിയെടുത്ത് നമ്മളിങ്ങുപോരും...”
“മമ്മാലിക്കാ ഒരു പരിപ്പുവടകൂടി..” ഞാന്‍ വിളിച്ചു പറഞ്ഞു.

ഹ..ഹ ..ഹ :-)..അച്ചായനെ നമിച്ചു
ReplyDelete!!!!!!!!
ReplyDeleteഎന്തൊക്കെ ടെക് നിക്കാ ഇങ്ങേരുടെ കൈയില്‍ !!!!!!!!!!!!!!
ReplyDelete