പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday 14 December 2010

ടിപ്പുസുല്‍ത്താന്‍: ചില യാഥാര്‍ത്ഥ്യങ്ങള്‍.

രാജരാജേശ്വര ക്ഷേത്രത്തിലെ ചരിത്ര ശേഷിപ്പുകള്‍
ഇക്കഴിഞ്ഞ നവമ്പറില്‍ ഞാന്‍ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം, ചില ചിത്രങ്ങള്‍ എടുക്കാനായി സന്ദര്‍ശിയ്ക്കുകയുണ്ടായി. (ക്ഷേത്ര വിശ്വാസി അല്ലാത്തതിനാല്‍ ആരാധനയ്ക്കായി ഞാന്‍ പോകാറില്ല). പൌരാണികത കൊണ്ട് മഹത്തായ ആ ക്ഷേത്രത്തിന്റെ വാതില്‍ക്കല്‍ തന്നെ തകര്‍ന്നടിഞ്ഞ ചില ഗോപുര അവശിഷ്ടങ്ങള്‍ കണ്ടു. ചില അന്വേഷണങ്ങള്‍ക്കൊടുവില്‍ അത് ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ തകര്‍ന്നതാണെന്ന അറിവു കിട്ടി.

ചെറുപ്പത്തില്‍ പഠിച്ച പാഠപുസ്തകങ്ങളില്‍ അദ്ദേഹത്തെ, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ധീരനായ സ്വാതന്ത്ര്യ പോരാളിയായാണ് ചിത്രീകരിച്ചിരുന്നത്. “മൈസൂര്‍ കടുവ” എന്ന അപരനാമത്തില്‍ അറിയപെട്ടിരുന്ന അദ്ദേഹത്തിന്റെ കഥകള്‍ വിവരിയ്ക്കുന്ന ടി.വി.സീരിയലും ഉണ്ടായിരുന്നു. (ഞാനതു കണ്ടിട്ടില്ല). എങ്കിലും മഹാനായ ഒരു ഭരണാധികാരിയായിട്ടാണ് അദ്ദേഹത്തെ പറ്റി മനസ്സില്‍ സൂക്ഷിച്ച ചിത്രം.

ഏതായാലും തളിപ്പറമ്പിലെ “ചരിത്ര ശേഷിപ്പ്” കണ്ടപ്പോള്‍ ടിപ്പു സുല്‍ത്താന്റെ കേരള ആക്രമണങ്ങളെ പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം തോന്നി. അതിനു പറ്റിയ ഗ്രന്ഥങ്ങള്‍ അന്വേഷിച്ചു നടന്നു. അപ്പൊഴാണ് പ്രമുഖ ചരിത്രകാരനായ പ്രൊഫ: എ. ശ്രീധരമേനോന്റെ “കേരള ചരിത്രം” ലഭിച്ചത്. പുസ്തകത്തിന്റെ പുരം ചട്ടയില്‍ പറയുന്നുണ്ട്:
“ഗതകാലസത്യങ്ങളെ തമസ്കരിച്ചുകൊണ്ട് സ്ഥാപിത താല്പര്യങ്ങള്‍ക്കു വേണ്ടി ചരിത്രത്തെ നിര്‍മ്മിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണായകമാണ്.”

ഈ പ്രസ്താവം നല്‍കിയ ആത്മവിശ്വാസത്തോടെ ടിപ്പുവിന്റെ ആക്രമണകാലത്തെ പറ്റിയുള്ള ഭാഗം തിരഞ്ഞു. 21-ആം അധ്യായത്തില്‍ “മൈസൂര്‍ ആക്രമണം” എന്ന തലക്കെട്ടില്‍ ഹൈദരാലിയുടെയും മകന്‍ ടിപ്പുവിന്റെ കേരള ആക്രമണങ്ങളെ പറ്റി വിവരിയ്ക്കുന്നുണ്ട്. വിവരണങ്ങളില്‍ കൃത്യത കുറവെങ്കിലും അതില്‍ ടിപ്പുവിന്റെ ഭാഗം ഇങ്ങനെ സംക്ഷേപിയ്ക്കാം:

1782 ഡിസംബറില്‍ ഹൈദരാലി അന്തരിയ്ക്കുന്നതിനു മുന്‍പ് കേരളത്തിലെ അധികാരം പുന:സ്ഥാപിയ്ക്കുന്നതിനായി പുത്രന്‍ ടിപ്പുവിനെ നിയോഗിച്ചിരുന്നു. എങ്കിലും പിതാവിന്റെ മരണം മൂലം, കിരീട ധാരണത്തിനായി അദേഹത്തിനു തിരികെ പോകേണ്ടി വന്നു.

1788 ജനുവരിയില്‍ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറില്‍ കടന്നു. വഴിയില്‍ കാര്യമായ എതിര്‍പ്പൊന്നും കൂടാതെ കോഴിക്കോട്ടേയ്ക്ക് നീങ്ങി. (കേരള ചരിത്രം . പേജ്: 297.)

 “തന്റെ ജനവിരുദ്ധമായ നയങ്ങള്‍ അംഗീകരിയ്ക്കാന്‍ കൂട്ടാക്കാത്ത ജനങ്ങളില്‍ അവ വാള്‍മുനകൊണ്ടു നടപ്പാക്കാന്‍ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറില്‍ കടന്നു“ എന്നും ഇതേ പേജില്‍ തന്നെ കാണുന്നു.

എന്താണ് ആ ജനവിരുദ്ധ നയങ്ങള്‍? അതേ പേജില്‍ പറയുന്നു:
 “ മലബാറിലെ സാമൂഹികസമ്പ്രദായം ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തില്‍ കര്‍ക്കശമായ ചില  പുതിയ രീതികള്‍ സുല്‍ത്താന്‍ നടപ്പിലാക്കി നോക്കി. 1788-ല്‍ മലബാറിലെ ജനങ്ങളോടു പ്രഖ്യാപിച്ച ഒരു വിളമ്പരത്തില്‍ ബഹുഭര്‍തൃസമ്പ്രദായത്തെ അദ്ദേഹം കഠിനമായക്ഷേപിച്ചു. ടിപ്പുവിന്റെ ഈ പ്രവര്‍ത്തിയെ ജനങ്ങള്‍ സാര്‍വത്രികമായെതിര്‍ക്കുകയും രാജ്യം മുഴുവന്‍ പ്രക്ഷുബ്ധമാകുകയും ചെയ്തു.പടിഞ്ഞാറെ കോവിലകത്തെ രവിവര്‍മ്മയുടെ നേതൃത്വത്തില്‍ നായന്മാര്‍ 1788 നവമ്പറില്‍ കോഴിക്കോട്  ആക്രമിച്ചു. ”

നായന്മാരെ ചെറുക്കാന്‍ കോഴിക്കോട്ട് ഒരു സൈന്യത്തെ നിര്‍ത്തിയിട്ട് ടിപ്പു വടക്കോട്ട് പോയി. അവിടെയും വലിയ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. കണ്ണൂര്‍ വച്ച് തന്റെ പുത്രന്‍ അബ്ദുള്‍ ഖാലിക്കും അറയ്ക്കല്‍ ബീബിയുടെ മകളും തമ്മിലുള്ള വിവാഹം കൊണ്ടാടി” (കേരള ചരിത്രം. പേജ്- 298 )

1789 നവമ്പറില്‍ കോയമ്പത്തൂര്‍ നിന്ന് കൊച്ചി പ്രദേശത്തേയ്ക്ക് പ്രവേശിയ്ക്കുകയും കടന്നു പോന്ന പ്രദേശങ്ങളെ വിജനമാക്കി കൊണ്ടുള്ള ദീര്‍ഘമായ സൈനികയാത്രയ്ക്കു ശേഷം 1789 ഡിസംബര്‍ 14 നു തൃശൂര്‍ എത്തിച്ചേരുകയും ചെയ്തു. 1789 ഡിസംബര്‍ 29 നു, 7000 ഭടന്മാരോടു കൂടി തിരുവിതാംകൂര്‍ അതിര്‍ത്തിയിലുള്ള “നെടുങ്കോട്ട” ആക്രമിച്ചെങ്കിലും തകര്‍ക്കാനായില്ല. തുടര്‍ന്ന് 1790 ഏപ്രില്‍ 15-ആം തീയതി  കോട്ട ഭേദിച്ച് തിരുവിതാംകൂര്‍ സൈന്യത്തെ പുരകോട്ടോടിച്ചു. വഴിനീളെയുള്ള കോട്ടകള്‍ കീഴടക്കി അദ്ദേഹം ആലുവയില്‍ താവളമടിച്ചു. ഇതിനിടെ കാലവര്‍ഷം ആരംഭിച്ചതിനാല്‍ പടനീക്കം നിര്‍ത്തിവയ്ക്കേണ്ടി വന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിച്ചതിനാല്‍ തിരിച്ചു പോകേണ്ടിയും വന്നു.” (പേജ്- 298).

ഈ വായനയിലൊന്നും ടിപ്പുസുല്‍ത്താന്റെ യശസ്സിനെ ബാധിയ്ക്കുന്ന ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല ടിപ്പുവിന്റെ അധിനിവേശം മലബാറിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയ്ക്ക് “നേട്ട”മുണ്ടാക്കിയതായും തുടര്‍ന്നുള്ള വായനയില്‍  ശ്രീധരമേനോന്‍  പറയുന്നു. ഒപ്പം ചില കോട്ടങ്ങളെ പറ്റിയും പറയുന്നുണ്ട്. അവയെല്ലാം ഇവിടെ വിവരിയ്ക്കുന്നില്ല.

ഈ വായന എനിയ്ക്ക് തൃപ്തി തരാത്തതിനാല്‍ അന്വേഷണം വീണ്ടും തുടര്‍ന്നു. അപ്പോഴാണ് ബ്രിട്ടീഷ് മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്റെ അമൂല്യകൃതിയായ മലബാര്‍ മാനുവലിന്റെ ഒരു ഭാഗമായ  “മലബാര്‍ ചരിത്രം” ലഭിയ്ക്കുന്നത്.

വായിച്ചു. ഞാന്‍ തേടിയതെല്ലാം അതിലുണ്ടായിരുന്നു.

ശ്രീധരമേനോന്‍ വിട്ടുകളഞ്ഞതോ പറയാനാഗ്രഹിയ്ക്കാത്തതോ ആയ ചരിത്ര സത്യങ്ങള്‍ ലോഗന്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ടായിരുന്നു. അവയിലെ ചില ഭാഗങ്ങള്‍ മാത്രം (എല്ലാമെഴുതണമെങ്കില്‍ മറ്റൊരു ഗ്രന്ഥം രചിയ്ക്കേണ്ടി വരും) ഞാന്‍ ഇവിടെ പങ്കു വെയ്ക്കാം.

ടിപ്പു എങ്ങനെയുള്ള ആളായിരുന്നു എന്നതിന് ചെറിയൊരു ഉദാഹരണം. ഹൈദരാലിയുടെ വിശ്വസ്ഥ സേവകനായിരുന്നു ഷേഖ് ആയാസ്. ഹൈദരാലിയുടെ മലബാര്‍ ആക്രമണത്തിനിടയില്‍ ചിറയ്ക്കലില്‍ നിന്നും പിടിച്ച ഒരു നായര്‍ അടിമയായിരുന്നു, പിന്നീട് മതം മാറ്റപെട്ട ആയാസ്. ഇയാള്‍ സുല്‍ത്താന്റെ പ്രീതിയ്ക്കു പാത്രമായതിനെ തുടര്‍ന്ന് ചിത്തല്‍ ദുര്‍ഗ് പ്രദേശത്തിന്റെ സിവില്‍-മിലിട്ടറി ഗവര്‍ണറായി നിയമിച്ചു. കിട്ടുന്ന ഏതവസരത്തിലും പുത്രനെയും വളര്‍ത്തു പുത്രനെയും താരതമ്യം ചെയ്യാന്‍ സുല്‍ത്താന്‍ മടിച്ചില്ല. ഒരിയ്ക്കല്‍ ചില കൊള്ളമുതലുകള്‍ സ്വകാര്യമായി ദുരുപയോഗം ചെയ്തതിന് സുല്‍ത്താന്‍ മകനെ ശാസിച്ചിട്ട് ഇങ്ങനെ പറഞ്ഞു:

“സ്വന്തം മുതലാണ് സ്വകാര്യമായി നീ അപഹരിയ്ക്കുന്നതെന്നറിയാനുള്ള സാമാന്യബുദ്ധി പോലും നിനക്കില്ലാതായല്ലോ..! ഇങ്ങനെയുള്ള നിനക്കു പകരം ആയാസാണ് എന്റെ മകനായി പിറന്നിരുന്നതെങ്കില്‍ എന്റെ ഭാഗ്യമായിരുന്നു.”

ഏതായാലും പിതാവിനു ശേഷം അധികാരത്തില്‍ വന്ന ടിപ്പു ആദ്യം ചെയ്തത് ബെദനൂറിന്റെ ഗവര്‍ണറായി നിയമിക്കപെട്ട ആയാസിനെ തട്ടിക്കളയാന്‍ ഉപഗവര്‍ണര്‍ക്ക് രഹസ്യാജ്ഞ നല്‍കലാണ്. സ്വന്തം ബുദ്ധിവൈഭവം കൊണ്ട് ആയാസ് രക്ഷപെട്ടു എന്നത് മറ്റൊരു കാര്യം.

എന്താണ് ശ്രീധരമേനോന്‍ പറഞ്ഞ “ജനവിരുദ്ധനയങ്ങള്‍”? വെറും ബഹുഭര്‍തൃത്വ പ്രശ്നം മാത്രമാണോ? നമുക്ക് ലോഗന്‍ രേഖപ്പെടുത്തിയ ചില സംഭവങ്ങള്‍ നോക്കാം.

“1788 ജൂലൈ 20 ന് കോഴിക്കോട്ട് നിന്ന് 200 ബ്രാഹ്മണന്മാരെ അന്വേഷിച്ച് പിടിച്ച് മുഹമ്മദന്‍ മതം സ്വീകരിപ്പിയ്ക്കുകയും മാട്ടിറച്ചി തീറ്റിപ്പിയ്ക്കുകയും ചെയ്തു. പരപ്പനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നും ധാരാളം പേരെ പിടിച്ച് കോയമ്പത്തൂരേയ്ക്ക് ആട്ടിത്തെളിച്ചു കൊണ്ടു പോയി മതം മാറ്റിച്ച് ഗോമാംസം തീറ്റിച്ചു.“

1788-ലെ ആക്രമണത്തിനുശേഷം തന്റെ സൈനികരെ കോഴിക്കോട്ട് നിര്‍ത്തി ടിപ്പു തിരികെ പോയതായാണ് ലോഗന്റെ സൂചന.  ആ ഘട്ടത്തിലായിരുന്നു രവിവര്‍മ്മയുടെ നേതൃത്തിലുള്ള നായര്‍കലാപം. അതിനെ തുടര്‍ന്നാണ് ടിപ്പു വീണ്ടും 1789-ല്‍ മലബാറിലെത്തുന്നത്. ഇത്തവണ ആക്രമണം രൂക്ഷമായിരുന്നു. കോട്ടയം (മലബാര്‍) മുതല്‍ പാലക്കാട് വരെയുള്ള നായര്‍ ജാതിക്കാരെ മുഴുവന്‍ തിരഞ്ഞു പിടിയ്ക്കാനും ഉന്മൂലനം ചെയ്യാനുമാണ് ടിപ്പു സൈന്യത്തിനു നല്‍കിയ കല്‍പ്പന എന്നാണ് ബ്രിട്ടീഷ് രേഖകളില്‍ കാണുന്നത്.

“കടത്തനാട്ട് രാജകുടുംബത്തിന്റെ  ആസ്ഥാനമായി വര്‍ത്തിച്ച കുറ്റിപ്പുറത്തു വച്ചാണ് ടിപ്പുവിന്റെ സൈന്യം രണ്ടായിരം നായന്മാരെയും കുടുംബാംഗങ്ങളെയും, അവര്‍ ദിവസങ്ങളോളം പിടിച്ചു നിന്ന പഴയ കോട്ടയില്‍ വളഞ്ഞിട്ടത്. പിടിച്ചു നില്‍ക്കാന്‍ സാധിയ്ക്കാത്ത ഗതി വന്നപ്പോള്‍ അവര്‍ “സ്വമേധയാ മുഹമ്മദന്‍ മതം സ്വീകരിയ്ക്കണമെന്ന വ്യവസ്ഥയ്ക്കു വഴങ്ങി. അല്ലെങ്കില്‍ അവരെ നിരബന്ധപൂര്‍വം മതം മാറ്റിയ്ക്കുകയും നാടു കടത്തുകയും ചെയ്യുമായിരുന്നു. എല്ലാവരുടെയും “ത്വക്ച്ഛേദനം” നടത്തുകയും തുടര്‍ന്ന് ഗോമാംസ സദ്യയില്‍ പങ്കെടുപ്പിയ്ക്കുകയും ചെയ്തു.“

ശ്രീധരമേനോന്‍ പറയുന്ന ബഹുഭര്‍തൃത്വത്തെ പറ്റിയുള്ള വിളംബരം ഇതാണ്:

“ ......ഇനിയങ്ങോട്ട് നിങ്ങള്‍ മറ്റു വഴിയില്‍ സഞ്ചരിയ്ക്കണം. അടങ്ങിയൊതുങ്ങി ജീവിയ്ക്കണം. രാജാവിനുള്ള കരം കൃത്യമായി അടയ്ക്കണം. നിങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ പത്തു പുരുഷന്മാരെ പ്രാപിയ്ക്കുക എന്ന ദുഷിച്ച സമ്പ്രദായമുള്ളത് അവസാനിപ്പിയ്ക്കണം. നിങ്ങള്‍ നിങ്ങളുടെ അമ്മമാരെയും പെങ്ങന്മാരെയും അനിയന്ത്രിതമായ ദുര്‍വൃത്തികള്‍ ചെയ്യാന്‍ അനുവദിയ്ക്കുന്നു. അങ്ങനെ നിങ്ങളെല്ലാം ജാര സന്തതികളത്രെ. ലൈംഗീക ബന്ധങ്ങളില്‍ മൃഗങ്ങളെക്കാള്‍ അധ:പതിച്ചവരാണ് നിങ്ങള്‍. ഈ നീചപ്രവര്‍ത്തികള്‍ നിങ്ങള്‍ ഉപേക്ഷിയ്ക്കുകയും ഇതര മനുഷ്യരെ പോലെ ജീവിയ്ക്കുകയും ചെയ്യണമെന്ന് ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു. ഈ കല്പനകള്‍ അനുസരിയ്ക്കതിരുന്നാല്‍ നിങ്ങളെ ഒന്നടങ്കം ഇസ്ലാം മതാവലംബികളാക്കി ബഹുമാനിയ്ക്കാനും നിങ്ങളുടെ നാട്ടു മുഖ്യന്മാരെ മുഴുവന്‍ എന്റെ ഗവണ്മെന്റ് ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോകാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് തെര്യപ്പെടുത്തുന്നു.”

1790-ല്‍ പാലക്കാട് കോട്ട ഇംഗ്ലീഷുകാര്‍ പിടിച്ചടക്കിയ ശേഷം അവിടെ നിന്നു ലഭിച്ച ഒരു കല്പനയുടെ കൈയെഴുത്തു പ്രതിയില്‍ പറയുന്നത്:

“പ്രവിശ്യയിലെ ഓരോരുത്തരെയും സ്ത്രീ പുരുഷ വക ഭേദമില്ലാതെ, ഇസ്ലാം മതത്തിലേയ്ക്ക് കൊണ്ടുവന്ന് അനുഗ്രഹിയ്ക്കണം. ഈ ബഹുമതി സ്വീകരിയ്ക്കാതെ ഒളിച്ചോടി പോകുന്നവരുടെ പാര്‍പ്പിടങ്ങള്‍ ചുട്ടു നശിപ്പിയ്ക്കുകയും അവരെ തേടിപിടിച്ച് നല്ലതോ ചീത്തയോ ആയ ഏതു മാര്‍ഗം പ്രയോഗിച്ചും സാര്‍വത്രികമായ മതപരിവര്‍ത്തനത്തിന് വിധേയമാക്കേണ്ടതാണ്.“

1790 മാര്‍ച്ച് 26 രാത്രി ടിപ്പുവിന്റെ ആക്രമണം ഭയന്ന് ചിറയ്ക്കല്‍ രാജാവ് ഒളിച്ചോടി. തുടര്‍ന്ന്, സുല്‍ത്താന്റെ സന്നിധിയില്‍ നേരിട്ടു ഹാജരായാല്‍ ആപത്തു സംഭവിയ്ക്കില്ല എന്ന വാഗ്ദാനം വിശ്വസിച്ച് അദ്ദേഹം അങ്ങനെ ചെയ്തത്രെ. ടിപ്പു അദ്ദേഹത്തെ ഉപദ്രവിയ്ക്കാതെ വിട്ടു എന്നും പറയുന്നു. ഏതായാലും അല്പദിവസത്തിനകം ടിപ്പുവിന് മനം മാറ്റം വരുകയും ചിറക്കല്‍ കൊട്ടാരം ആക്രമിയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട രാജാവിന്റെ ശരീരം ആനകളെ കൊണ്ട് വലിച്ചിഴച്ച് തന്റെ ക്യാമ്പില്‍ കൊണ്ടു പോകുകയും, ജീവനോടെ പിടിയ്ക്കപെട്ട 17 നായന്മാരോടൊപ്പം കെട്ടിതൂക്കുകയും ചെയ്തു.

സഞ്ചാരിയായ ബര്‍ത്തോലോമിയോ ടിപ്പുവിന്റെ പടയൊരുക്കത്തെ പറ്റി ഒരു ദൃക്‌സാക്ഷി വിവരണം നല്‍കുന്നുണ്ട്.

”തന്റെ എല്ലാ കടന്നാക്രമണങ്ങള്‍ക്കും ടിപ്പു സൈന്യങ്ങളെ അണിനിരത്തുന്നത് ഒരു നിശ്ചിതരൂപത്തിലായിരുന്നു. ആദ്യം മുപ്പതിനായിരം ഭീകരന്മാരുടെ ഒരു കൊലയാളി സംഘം. തങ്ങളുടെ വഴിയില്‍ കണ്ട എല്ലാവരെയും ഈ ഭീകരന്മാര്‍ കശാപ്പ് ചെയ്തു. തൊട്ട് പിറകേ ആനപ്പുറത്തു കയറി ടിപ്പു. അതിനു പിറകേ മറ്റൊരു മുപ്പതിനായിരം പേര്‍ വരുന്ന കാലാള്‍ പട. ടിപ്പുവിന്റെ നാട്ടുകാരോടുള്ള പെരുമാറ്റം അങ്ങേയറ്റം പൈശാചികമായിരുന്നു. കോഴിക്കോട്ട് അയാള്‍ അമ്മമാരെ കഴുവില്‍ കേറ്റി കൊല്ലുകയും കൈക്കുഞ്ഞുങ്ങളെ അവരുടെ കഴുത്തില്‍ കെട്ടി ഞാത്തുകയും ചെയ്തിരുന്നു. ആനകളുടെ കാലിനു കെട്ടി നഗ്നരാക്കിയ ക്രിസ്ത്യാനികളേയും ഹിന്ദുക്കളെയും വഴിനീളെ വലിച്ചിഴച്ച് കൊണ്ടുപോയി. ക്രിസ്ത്യന്‍-ഹിന്ദു സ്ത്രീകളെ മുഹമ്മദീയര്‍ക്കു നിര്‍ബന്ധ വിവാഹം ചെയ്തു കൊടുത്തു. കണ്ണില്‍ ചോരയില്ലാത്ത ജനമര്‍ദകന്റെ മുന്‍പില്‍ നിന്ന്‍ ജീവനും കൊണ്ടോടിയ ക്രിസ്ത്യന്‍-ഹിന്ദു അഭയാര്‍ത്ഥികളില്‍ നിന്നാണ് ടിപ്പു വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ഈ അഭയാര്‍ത്ഥികളെ വേറാപൊളി പുഴ കടക്കുന്നതിന് ബര്‍ത്തോലോമിയോ നേരിട്ട് സഹായിയ്ക്കുകയുണ്ടായി. അങ്ങനെ ചെയ്തതിന് ബര്‍ത്തോലോമിയോ താമസിയ്ക്കുന്നതിന് അടുത്ത് ചെന്ന് മൈസൂര്‍ കൊലയാളി സംഘം തിരക്കുകയുണ്ടായി. അപ്പോഴേയ്ക്കും സഞ്ചാരി അവിടെ നിന്നും വഴിമാറി പോയിരുന്നു. ”:
“വോയേജ് ടു ഈസ്റ്റ് ഇന്‍ഡീസ്” എന്ന ഗ്രന്ഥത്തിലാണിത് വിവരിച്ചിരിയ്ക്കുന്നത്.

മേല്‍ക്കൊടുത്ത വിവരങ്ങളെല്ലാം വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയതാണ്. അക്കാലത്തെ ബ്രിട്ടീഷ് റിക്കാര്‍ഡുകള്‍ പഠിച്ചാണ് അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചത്. അതുകൊണ്ടു തന്നെ ഈ വിവരങ്ങളെല്ലാം അവരുടെ കണ്ണിലൂടെ ഉള്ളതാണ്. ടിപ്പു ആക്രമിച്ച പ്രദേശങ്ങളിലെല്ലാം ക്ഷേത്രങ്ങള്‍ കൊള്ളയടിയ്ക്കുകയും നശിപ്പിയ്ക്കുകയും ചെയ്തു. ടിപ്പുവിന്റെ മതധ്വംസനം സ്പഷ്ടമായിരിയ്ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അനുചരന്മാരിലും മന്ത്രിമാരിലും സൈന്യത്തിലും ഹിന്ദുക്കള്‍ ഉണ്ടായിരുന്നു എന്നതും കൌതുകകരമാണ്. 1790 ജനുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ടിപ്പുവിന്റെ കുറെ ആള്‍ക്കാരെ തിരുവിതാംകൂര്‍ സൈന്യം തടവില്‍ പിടിച്ചിരുന്നു. ആ കൂട്ടത്തില്‍ ഒരു ബ്രാഹ്മണനും ഉള്‍പെട്ടിരുന്നു..!

ചിന്നിചിതറികിടന്ന മലബാര്‍ ഏകീകരിയ്ക്കപെട്ടു എന്നത് മൈസൂര്‍ അധിനിവേശത്തിന്റെ ബാക്കി പത്രമാണ്. തുടര്‍ന്നു വന്ന ബ്രിട്ടീഷ് ഭരണത്തിലും അതു തുടര്‍ന്നു. എന്നാല്‍ ടിപ്പു നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനം സമൂഹത്തെ ആകെ പരസ്പരവിദ്വേഷത്തില്‍ മുക്കുകയാണ് ചെയ്തത്.  പിന്നീട് കാലാകാലങ്ങളായി മലബാറില്‍ നടന്ന വര്‍ഗീയ ലഹളകളുടെയെല്ലാം അടിസ്ഥാനം ഈ മതധ്വംസനം ആയിരുന്നു.

അന്നത്തെ സാമൂഹ്യക്രമത്തില്‍ നാടുവാഴികളായിരുന്ന നായന്മാരും മറ്റു സവര്‍ണരും സാധാരണക്കാരായ അവര്‍ണരോടും മുസ്ലീങ്ങളോടും തികഞ്ഞ അനീതിയും അക്രമങ്ങളുമായിരുന്നു നടത്തിയിരുന്നത്. ഒരു പക്ഷെ ഇതാവം ടിപ്പുവിന്റെ നായര്‍ വിരോധത്തിന്റെ അടിസ്ഥാനം. എന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ഒരധിനിവേശ ശക്തി എന്നതില്‍ കവിഞ്ഞ് ടിപ്പു ഒന്നുമായിരുന്നില്ല എന്നതാണ് സത്യം. പിന്നാലെ വന്ന ബ്രിട്ടീഷ് അധിനിവേശം ടിപ്പുവിന്റേതുമായി തട്ടിച്ചു നോക്കുമ്പോള്‍ സഹിഷ്ണുതയുള്ളതും കുറേ കൂടി നീതിബോധമുള്ളതുമായിരുന്നു എന്നും കാണാം.
ഏതായാലും  ടിപ്പു സുല്‍ത്താനെ ഒരു മഹാനായ “സ്വാതന്ത്ര്യപോരാളി”യായി കാണാന്‍ എനിയ്ക്കാവുന്നില്ല.

123 comments:

 1. വിജ്ഞാനപ്രദമായ പോസ്റ്റ്..
  ഒരു ഗവേഷണ പ്രബന്ധത്തിന്റെ അധ്യായം വായിക്കും പോലെ തോന്നി..അഭിനന്ദനങ്ങള്‍ ..

  ReplyDelete
  Replies
  1. നല്ല ലേഖനം.

   Delete
  2. ഭാരതം കണ്ട ഏറ്റവും മികച്ചൊരു രാജ്യശിൽപ്പിയെ..
   ............
   ടിപ്പുസുല്‍ത്താന്‍ വലിയ സാമൂഹിക വിപ്ലവം സാധിച്ച ഭരണാധികാരിയായിരുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥക്കെതിരെ വലിയ മുന്നേറ്റമാണ് അദ്ദേഹം നടത്തിയത്. 1790 കളില്‍ മലബാറില്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉദാത്ത മാതൃക ടിപ്പു കാഴ്ചവെച്ചു. നമ്പ്യാര്‍, നായര്‍, മേനോന്‍, നമ്പൂതിരി, അയ്യര്‍, അയ്യങ്കാര്‍ തുടങ്ങിയ സവര്‍ണ വിഭാഗങ്ങളുടെ ജാതി മേധാവിത്തം തകര്‍ക്കുന്നതായിരുന്നു ടിപ്പുവിന്റെ പരിഷ്‌കാരങ്ങള്‍.

   ഒന്ന്, ഭൂപരിഷ്‌കരണം. അഞ്ചോ, ആറോ ശതമാനം വരുന്ന സവര്‍ണരായിരുന്നു അന്നത്തെ ഭൂവുടമകള്‍. ഇന്നത്തെ 'മുഖ്യധാരാ' സവര്‍ണ ചരിത്രകാരന്മാരുടെ പൂര്‍വികരായിരുന്നു അവര്‍. ആ മേലാളരോട് ഭൂമിയുടെ കണക്ക് കാണിക്കാന്‍ ടിപ്പു കല്‍പ്പന പുറപ്പെടുവിച്ചു. പേടിച്ചു വിറച്ച അവര്‍ ടിപ്പുവിന്റെ മുമ്പില്‍ ഭൂമിയുടെ കണക്ക് നിരത്തി. 'നിങ്ങള്‍ക്ക് ജീവിക്കാന്‍ ഇത്രയും മതി എന്നുപറഞ്ഞ ടിപ്പു നിശ്ചിത ഭൂമി അവര്‍ക്കു തന്നെ നല്‍കി. അവര്‍ കാലങ്ങളായി കൈയടക്കി വെച്ചിട്ടുള്ള ശേഷിക്കുന്ന ഭൂമിയെല്ലാം കര്‍ഷകരായ സാധാരണക്കാര്‍ക്കും 'അധഃകൃത ജനതക്കും' വിട്ടുകൊടുത്തു. ഇന്ത്യയില്‍ തന്നെ ആദ്യമായി ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നത്, ഭൂമിയില്ലാത്തവന്ന് ഭൂമി കൊടുത്തത് ടിപ്പുസുല്‍ത്താനാണ്. സവര്‍ണ ചരിത്രകാരന്മാരുടെ പൂര്‍വികരെയാണിത് ബാധിച്ചത്. അവര്‍ പിന്നെ ടിപ്പു മഹാനാണെന്ന് പറയുമോ?

   രണ്ടാമത്, 'സംബന്ധം' ഏര്‍പ്പാട് ടിപ്പു നിയമം മൂലം നിരോധിച്ചു. നമ്പൂതിരി-നായര്‍ ലൈംഗിക ബന്ധത്തിന്റെ വഴിയായിരുന്നു 'സംബന്ധം.' നായര്‍ സ്ത്രീകളെ തേടി രാത്രി നമ്പൂതിരിക്ക് നായര്‍ വീടുകളില്‍ വരാം. അത് അവരുടെ അഭിമാനത്തിന്റെ ഭാഗമായിരുന്നു. ഇത് നിര്‍ത്തലാക്കിയ സാമൂഹിക വിപ്ലവം ടിപ്പുവല്ലാതെ മറ്റാരാണ് ഇവിടെ സാധിച്ചത്. ആ ടിപ്പുവിനെ ഈ രണ്ടു വിഭാഗത്തിലും പെട്ടവര്‍ പിന്നെ എന്താണ് വിളിക്കേണ്ടത്. അവര്‍ക്ക് ടിപ്പു 'രാജ്യദ്രോഹി'യാണ്; മറ്റുള്ളവര്‍ക്കും വിപ്ലവകാരിയും. ടിപ്പുവിനോടുള്ള അരിശം തീരാഞ്ഞ് അവര്‍ പട്ടിക്കു പോലും ടിപ്പു എന്ന് ഇട്ടു. മാത്രവുമല്ല ടിപ്പുവിന്‍റെ പേരില്‍ നിരവധി നുണകഥകളും പ്രചരിപ്പിച്ചു. പടയോട്ടക്കാലത്ത് ക്ഷേത്രങ്ങൾ തകർത്തെങ്കിലും പിന്നീട് ക്ഷേത്രങ്ങൾക്ക് ഉദാരമായ സംഭാവനകൾ ടിപ്പു സുൽത്താൻ നൽകിയിട്ടുണ്ടെന്നും മറാത്തക്കാർ ആകമിച്ച് നശിപ്പിച്ച ശൃംഗേരി മഠം പുനർനിർമ്മിക്കാൻ ടിപ്പു സുൽത്താൻ സഹായിച്ചു എന്നും കെ.എൻ. പണിക്കർ പറയുന്നുണ്ട്..(അക്കാലത് രാജകന്മാര്‍ രാജ്യത്തെ സ്വത്തുക്കള്‍ ഒളിപ്പിച്ചു വച്ചിരുന്നത് ക്ഷേത്രങ്ങളില്‍ ആയിരുന്നു, മാത്രവുമല്ല ക്ഷേത്രങ്ങള്‍ മറയാക്കി ആക്രമണം നടത്തുകയും ചെയ്തിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. )

   >വാല്‍ കഷണം :
   2013-ൽ ഇറങ്ങിയ ആമേൻ എന്ന ചലച്ചിത്രത്തിൽ ടിപ്പുസുൽത്താൻ കുമരംകരിയിലെ സുറിയാനി പള്ളിയെ ആക്രമിക്കാൻ എത്തിയപ്പോൾ വിശുദ്ധ ഗീവർഗീസ് നേരിട്ട് ടിപ്പു സുൽത്താനെ തുരത്തി എന്ന് ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ വാസ്തവത്തിൽ ടിപ്പു സുൽത്താൻ പെരിയാറിനു തെക്കോട്ട് വന്നിട്ടില്ല... (അപ്പോള്‍ മനസിലാക്കുക നുണകള്‍ എങ്ങിനെയൊക്കെയാ പ്രച്ചരിപ്പിക്കപെടുന്നത് എന്ന് ആചിത്രത്തില്‍ വര്‍ക്ക്‌ ചെയ്ത പലരും അതുതെറ്റാണ് എന്ന് പറഞ്ഞതാ എന്നാല്‍ പഞ്ചിനു വേണ്ടി നുണ ഉള്‍പെടുത്തി. ഇങ്ങിനെയുള്ള നുണകള്‍ വഴി ആളുകളുടെ മനസ്സില്‍ മതത്തിന്‍റെ പേരില്‍ ഉള്ള ഭിന്നിപ്പുകള്‍ വര്‍ദ്ധിക്കുന്നു എന്നല്ലാതെ വേറൊരു ഗുണവും ലഭിക്കുന്നില്ല . )

   Delete
 2. നാട്ടിലുള്ള, പൊളിഞ്ഞു വീണ എല്ലാ അമ്പലങ്ങളും ടിപ്പുവിന്റെ പടയോട്ടമായി പറയപ്പെടുന്നു. പിന്നെയും ഒരു സംശയം ഉണ്ട്.

  ReplyDelete
 3. പ്രിയപ്പെട്ട ബിജു.

  ഈ ലേഖനം എഴുതാനെടുത്ത ഇഫേര്‍ട്ടിനെ മാനിക്കുന്നു. ഇപ്പോള്‍ അടുത്ത് വളരെ വിവാദമായ “ഉണ്ണിയാര്‍ച്ച”യെ ടിപ്പുമായി ബന്ധിപ്പിക്കുന്ന വല്ല ചരിത്രരേഖയും കിട്ടുമോയെന്നു നോക്കൂ.

  ഉണ്ണിയാര്‍ച്ചയെ ടിപ്പു ഭാര്യയാക്കി എന്നു പുതിയ സംസാരം വരുന്നുണ്ടല്ലോ.

  പിന്നെ ടിപ്പുവിന്റെ ഈ മതം മാറ്റം എനിക്ക് തോന്നുന്നത് നമ്പൂരിമാര്‍ മതം മാറിയവരാണ് സുറിയാനി ക്രിസ്ത്യാനികള്‍ എന്നുള്ള വീമ്പ് പറച്ചില്‍ പോലെ ആയിരിക്കാം നമ്പൂരിമാരെ മതം മാറ്റി മുസ്ലിം ആക്കിയെന്നുള്ളതും.

  എന്താ‍യാലും ഇതിന്റെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 4. മേനോന്റെ ചരിത്ത്രത്തില്‍ പലതും മൂപ്പര്‍ പറയുന്നില്ല .കാരണം ചെലപ്പോള്‍, പേടിച്ചോ ചെലപ്പോള്‍ ഇന്നത്തെ പാര്‍ട്ടിക്കാരെ പോലെ,നാളെ ചെലപ്പോള്‍ എലെച്ഷന് നിന്നാല്‍ അവരുടെ വോട്ടു കിട്ടാതെ വന്നാലോ മറ്റോ ആയിരിക്കും, എന്തായാലും കാസറഗോഡ് ജില്ലയില്‍ അറിയപെടുന്ന വലിയ അമ്പലമാണ് മദൂര്‍ ഗണപതി ,ആ അമ്പലം ടിപ്പു ആക്രമിച്ചതായി അവിടെ എഴുതി വെച്ചിട്ടുണ്ട് .(ടിപ്പു പോയ വഷിയില്‍ എല്ലാം മൂപ്പര്‍ അമ്പലം നശിപ്പിച്ച പോയത് ........

  ReplyDelete
 5. വളരെ വിജ്ഞാനപ്രദം ആയിരുന്നു . നന്ദി .
  വിശദമായ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു .

  ReplyDelete
 6. You get more accurate information from "Zamorins of Calicut" by K.V.Krishna Iyer...(available in Kozhikode Central Library) and in Z.G College Library, Pokkunnu, CLT-14

  ReplyDelete
 7. നല്ല പഠനം.
  കേരളത്തില്‍ ക്ഷേത്രങ്ങളിലും കോവിലകങ്ങളിലും വേശ്യാലയവും അവര്‍ണ്ണ ജന ദ്രോഹവും നടത്തിയിരുന്ന ബ്രാഹ്മണര്‍ക്കെതിരെ ഒരു ഇസ്ലാമിക ഭീകരന്‍ നടത്തിയ
  മത ഭീകരാക്രമാമായി ടിപ്പുസുല്‍ത്താന്റെ പ്രവര്‍ത്തിയെ കാണുന്നു.
  ഇവിടത്തെ ചെറ്റകളും തന്തയില്ലാത്തവരുമായിരുന്ന രാജക്കന്മാരും അവരുടെ ഉടമകളായിരുന്ന ബ്രാഹ്മണരും ടിപ്പുസുല്‍ത്താനേക്കാള്‍ അധമന്മാരായിരുന്നെന്നത് മറ്റൊരു സത്യം. കേരളത്തിലെ കടപ്പുറത്ത് അവന്മാരുടെയൊക്കെ മണല്‍പ്രതിമയുണ്ടാക്കി അവന്റെയൊക്കെ മുഖത്ത് ചൂലുകൊണ്ടടിക്കുന്ന (ചെരിപ്പായാലും മതി)ഒരു ആഘോഷം കേരളത്തില്‍ ചരിത്രം പഠിച്ചവര്‍
  ആരംഭിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 8. അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി.
  @ മിനി ടീച്ചര്‍:എന്താണു ബാക്കിയായ സംശയം?
  @ നട്ടപ്പിരാന്തന്‍: ഉണ്ണിയാര്‍ച്ച വിവാദത്തെ പറ്റി ഞാനിപ്പോഴാണ് അറിയുന്നത്. അത് എന്താണെന്ന് അല്പം കൂടി വിശദീകരിയ്ക്കാമോ?
  @ ചിത്രകാരന്‍: ശരിയാണ് സവര്‍ണ ജന്മി നാടുവാഴികളുടെ അക്രമങ്ങളും ടിപ്പുവിന്റെ ക്രൂരതയോളം പോന്നതു തന്നെയാണ്. അന്നത്തെ സവര്‍ണ സാമൂഹ്യ-കുടുംബ ജീവിതം തികച്ചും അരാജകത്വത്തില്‍ അധിഷ്ടിതമായിരുന്നു. മലബാര്‍ മാനുവലില്‍ അക്കാര്യങ്ങളും വിശദീകരിയ്ക്കുന്നുണ്ട്.

  ReplyDelete
  Replies
  1. madhyamathil oru bhaskaran ennu perulla oral ezhuthiya lekhanmaanu unniyaarchayudey mathama maattavaum mysoorilekulla pokum.

   Delete
  2. നിങ്ങൾ പറഞ്ഞ ടിപ്പു വിന്റെ അക്രമങ്ങൾ MALABAR MANUEL എന്ന ബുക്കിൽ ഏത് പേജിൽ ആണ് എന്ന് വ്യക്തമാക്കുക

   SREEDHARAMENON ന്റെ ബുക്കിൽ ക്രത്യമായി നിങ്ങൾ പേജ്പറഞ്ഞതു പോലെ

   Delete
 9. മറ്റെല്ലാ ഇസ്ലാമിക് ഭരണാധികാരികളെ പ്പോലെ തന്നെയായിരുന്നു ടിപ്പുവും. അസഹിഷ്ണുവായ മുസ്ലിം. മലബാര്‍ മാനുവല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ? ലിങ്ക് ?

  ReplyDelete
  Replies
  1. Dear
   you can get more details about Tippu sultahn please read The sword of Tippu sulthan writern by Bagvan s Bagvath

   Regards
   sharafu-Vengara

   Delete
 10. @ ബിജു ചന്ദ്രന്‍: ഓണ്‍‌ലൈനില്‍ ഉണ്ടെന്നു തോന്നുന്നില്ല. മാതൃഭൂമി ബുക്സ് മലയാള പരിഭാഷ മൂന്നു പുസ്തകങ്ങളായും ഒറ്റവാല്യമായും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. ബിജൂ.... നല്ല പോസ്റ്റ്...

  എന്‍റെ അറിവില്‍ ഉള്ള ചിലത് ഇവിടെ കമന്റ് ആയി ഇടുന്നു....

  ടിപ്പുവിന്‍റെ ആക്രമണം ഇങ്ങ് കാസറഗോഡ് വരെ വ്യാപിച്ചിരുന്നു. അതിന്‍റെ ഭാഗമായാണല്ലോ പ്രസിദ്ദമായ ബേക്കല്‍ കോട്ട ടിപ്പു ശിവപ്പ നായകന്‍ എന്ന നാടുവാഴിയില്‍ നിന്നും പിടിച്ചെടുത്തത്‌... 1799 വരെ ടിപ്പുവിന്‍റെ അധികാരത്തിലായിരുന്നു ഈ കോട്ട.. പിന്നീട് നാലാം അന്ഗ്ലോ- മൈസൂര്‍ യുദ്ദത്തില്‍ ബ്രിട്ടീഷ്ക്കാര്‍ ഈ കോട്ടയെ പിടിച്ചെടുക്കുകയായിരുന്നു...

  കാസരഗോടിലെ പ്രസിദ്ദമായ മധൂര്‍ ക്ഷേത്രത്തെയും ടിപ്പു ആക്രമിക്കാന്‍ വന്നിരുന്നു... ക്ഷേത്രത്തില്‍ ടിപ്പുവിന്‍റെ വാള്‍ കൊണ്ട് ഉണ്ടായ പാട് ഇപ്പോളും അവിടെയുണ്ട്‌... പക്ഷേ ഈ ദൌത്യം പൂര്‍ത്തീകരിക്കാന്‍ ടിപ്പുവിനു പറ്റിയില്ല... ആക്രമിക്കാന്‍ വന്ന ടിപ്പുവിനു പെട്ടന്നു കണ്ണില്‍ ഇരുട്ട് കേരിയെന്നും തളര്‍ച്ച അനുഭവപ്പെട്ടു എന്നും പിന്നീട് ക്ഷേത്രത്തിലെ കിണറ്റില്‍ നിന്നും വെള്ളം കുടിച്ചപ്പോള്‍ ഇത് മാറിയെന്നും ഒരു ഐതിഹ്യം ഈ ക്ഷേത്രത്തിനു ഉണ്ട്... അതുകൊണ്ടാണത്രെ ടിപ്പു ഈ ക്ഷേത്രം ആക്രമിക്കാതെ അവിടം വിട്ടത്..

  ടിപ്പുവിന്‍റെ മതധ്വംസനം കൊണ്ടാവാം ഇപ്പോളും മലബാറില്‍ വര്‍ഗീയതയുടെ വേരുകള്‍ ഇത്രയും ശക്തിയായി നിലനില്‍ക്കുന്നത്.....

  ReplyDelete
 13. കാസർഗോഡ്‌ മധൂർ ക്ഷേത്രത്തിലാണെന്നു തോന്നുന്നു.. ടിപ്പു ആക്രമിച്ചെന്നു പറയുന്ന ഒരു ബോർഡ്‌ കണ്ടു.. പയ്യന്നൂർ അമ്പലം ആ സാമൂഹ്യദ്രോഹി ടിപ്പു തീയ്യിട്ടു നശിപ്പിച്ചിരുന്നു..

  പിന്നീട്‌ അമ്പലം പുതുക്കി പണിതതാണ്‌.. ആ പുതുക്കി പണിയലിൽ നല്ലവരായ ചില മുസ്ലീമുകളും സഹായിച്ചിരുന്നുവെ ന്നാണ്‌ പറയപ്പെടുന്നത്‌...പയ്യന്നൂർ അമ്പലത്തിലും മുസ്ലിം തറവാട്ടുകാർ പഞ്ചസാര കലവുമായി വരാറുണ്ട്‌ എന്നു തോന്നുന്നു...മാത്രമല്ല ഇന്നും പയ്യന്നൂരിൽ മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി പല അമ്പലങ്ങളിലും ഘോഷയാത്രയായ്‌ ദഫ്‌ മുട്ടിന്റെ അകമ്പടിയോടെ മുസ്ലീം തറവാട്ടു കാർ പഞ്ചസാര കലം കൊണ്ടു വരാറുണ്ട്‌.

  ...മത സൗഹാർദ്ദം തകർക്കുന്ന മന്ദബുദ്ധികളായ ദുഷ്ടരാക്ഷസന്മാരെ രാജ്യസ്നേഹികളായി നമ്മൾ കൊണ്ടാടുന്നു.. കഷ്ടം!.. യാദാർത്ഥ്യം വ്യക്തമാക്കിയ താങ്കൾക്ക്‌ അഭിനന്ദനങ്ങൾ!

  താഴെ ലിങ്ക്‌ ഇട്ടിട്ടുണ്ട്‌

  http://www.payyanur.com/subrahmanya.htm

  ReplyDelete
 14. God cannot alter the past, but historians can.
  :)

  ReplyDelete
 15. യരലവയുടെ ഈ കമന്റ് സ്പാമില്‍ പോയോ !
  ഈ ഗൂഗിളമ്മച്ചീടെ ഒരു കാര്യം
  >>
  ടിപ്പു സുല്‍താനെ ഹിന്ദു വിരോധിയാക്കുന്നതും മതം‌മാറ്റത്തിന്‍ പ്രേരകനാക്കുന്നതും അദ്ദേഹത്തിന്റെ വിശ്വാസവും സദാചാരബോധവുമാണ്‍. അന്നും ഇന്നും എവിടേയും എങ്ങിനെയും തുരുമ്പെടുത്ത് കൊണ്ടിരിക്കുന്ന ഇത്തരം മതവിശ്വാസവും ആചാരങ്ങളും തന്നെയാണ്‍ പ്രതി.

  ReplyDelete
 16. ചരിത്രകാരന്മാര്‍ പലപ്പോഴും അവര്‍ക്ക് ആവശ്യമുള്ളത് മാത്രം പറയുന്നു. VERY INFORMATIVE POST.

  ReplyDelete
 17. ബിജുകുമാറിന്റെ ഈ ശ്രമത്തെ അഭിനന്ദിക്കുന്നു. ഇത്രയും വായിച്ചതല്ലേ, പി കെ ബാലകൃഷ്ണന്റെ' ടിപ്പു സുല്‍ത്താന്‍' കൂടി വായിക്കാമായിരുന്നു. ടിപ്പുവിനെക്കുറിച്ച് കുറേക്കൂടി വ്യക്തമായ ധാരണ വരുമായിരുന്നു.

  ReplyDelete
 18. @ സുദേഷ്: ഞാനിപ്പോള്‍ ഖത്തറിലായതിനാല്‍ ആ പുസ്തകം കിട്ടാന്‍ വഴിയില്ല. താങ്കള്‍ ആ പുസ്തകം വായിച്ചിട്ടുണ്ടെങ്കില്‍, ഈ ലെഖനത്തില്‍ കാണാത്ത പോയിന്റുകള്‍ ഇവിടെ സൂചിപ്പിച്ചാല്‍ നന്നായിരിയ്ക്കും. നമ്മുടെ ചരിത്രമെഴുത്തുകാര്‍ സൌകര്യപൂര്‍വം ചില കാര്യങ്ങള്‍ മറച്ചുവെയ്ക്കുന്നതാണ് അനുഭവം. അതു കൊണ്ട് തന്നെ ലോഗന്റെ രേഖകള്‍ക്ക് വിശ്വാസ്യത ഏറെയാണ്..

  ReplyDelete
  Replies
  1. Dear Biju

   if you get this two books please read it 1- The sword of tippusulthan and 2-Mysore tiger

   Delete
 19. നല്ലലേഖനം, ഭരണാധികാരിയുടെ മനസ്സ് മതബന്ധിതമാവുന്നതിന്റെ ദുരന്തഫലങ്ങള്‍.

  ReplyDelete
 20. നല്ല ലേഖനം.മഹാത്മാക്കളായി നാം കരുതുന്നവരുടെ യഥാര്‍ഥ മുഖം ഇങ്ങനെയൊക്കെത്തന്നെയാകും.
  ഈ ജനാധിപത്യ യുഗത്തില്‍ പോലും ഭരണാധികാരികള്‍ക്ക് സഹിഷ്ണുത കുറവാണ്.അപ്പോള്‍ പണ്ടത്തെ കഥ എന്തായിരിക്കും..

  ReplyDelete
 21. @ബിജുകുമാര്‍.

  ചില കമന്റുകള്‍ ദ്ദൃശ്യമാകാതെ പോകുന്നത് അവ സ്പാമായി പോകൂന്നത് കൊണ്ടാകാം. Check in Dashboard > Comments > Spam. Click Not spam.

  ReplyDelete
 22. നല്ല പോസ്റ്റ്‌ ബിജു ...
  ടിപ്പുവിന്റെ കൊലയാളി സംഘം കാസര്‍കോട്‌ മുതല്‍ ആലുവ വരെ ചെയ്തു കൂട്ടിയ
  കൊടും പാതകങ്ങള്‍ക്ക് സമാനതകളില്ല .... ..
  ചരിത്രത്തിന്റെ ഏതു വശങ്ങളില്‍ കൂടി നോക്കിയാലും അതിനു ന്യായീകരണങ്ങള്‍ ഇല്ല തന്നെ .
  കേരളത്തില്‍ നിലവില്‍ ഉണ്ടായിരുന്ന അയിത്തവും , ജാതി വ്യവസ്ഥയും ടിപ്പുവിന്റെ പണി എളുപ്പമാക്കി കൊടുത്തു .......
  ചിത്രകാരന്‍ പറഞ്ഞ പോലെ നാട്ടുരാജക്കാന്‍മാരെയും , അന്നത്തെ മറ്റു സവര്‍ണ്ണ മടംബിമാരെയും മാത്രം അല്ല ...
  സാമൂതിരി കഴുവേറിയുടെയും പ്രതിമ ഉണ്ടാക്കി വൈച്ചു ചൂല് കൊണ്ട് തല്ലി..ടിപ്പുവിന്റെ ആക്രമണം അടുത്ത വര്ഷം എങ്കിലും
  സമുചിതമായി ആചരിക്കണം

  ReplyDelete
 23. ചരിത്രം വേശ്യയുടെ ഉണക്കാനിട്ടിരിക്കുന്ന അടിവസ്ത്രം പോലെയാണ്‌. കഴുകുന്നതിനു മുന്‍പും അതുണങ്ങിത്തീര്‍ന്നതിനു ശേഷം ഉപയോഗിക്കുന്നതും ഒരുപോലെ തന്നെയാണ്‌. വരികളിലല്ല വരികള്‍ക്കിടയിലാണ്‌ സത്യവും ചരിത്രവും നിലനില്‍ക്കുന്നത്‌. നരേന്ദ്രമോഡിയെ ഉപയോഗിച്ച്‌ മുസ്ളിം സമകാലിക ചത്രമെഴുതിയാല്‍ എങ്ങനെയിരിക്കും. അതുപോലെ തന്റെ ശത്രുവായ ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ കുറിച്ചെഴുതിയ കഥകള്‍ ചരിത്രമായാല്‍ മുസ്ളിംകളെക്കാള്‍ അധികമുള്ള അദ്ധേഹത്തിന്റെ കൊട്ടാരത്തിലെ ഹിന്ദു ഉദ്യോഗസ്തര്‍ തന്നെ ഇനി കല്ലറകള്‍ തുറന്ന് ഉയിര്‍ത്തെണീക്കേണ്ടിവരും ആ ധീര ദേശാഭിമായുടെ മതേതര മഹിമയെ വാചാലമാക്കാന്‍..


  1857-ല്‍ ഏഗില്‍ പ്രഭുവിനു ആഭ്യന്തര സെക്രട്ടറിയായ വുഡ്‌ എഴുതുന്നതു ഇപ്രകാരമാണു ..

  "ഹിന്ദുവിനെയും മുസ്ളിമിനെയും തമ്മിലടിപ്പിക്കാന്‍ സാധിക്കുന്നതു കൊണ്ടാണു ഇന്ത്യയില്‍ നമുക്ക്‌ ഭരണം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നതു.. "


  ചരിത്രമെടുത്ത്‌ അലക്കാനിടുന്നവര്‍ ഈ ഒരു ചരിത്ര പശ്ചാത്തലം നന്നായി ഗൃഹപാഠം ചെയ്തുവയ്ക്കേണ്ടതുണ്ട്‌.. !

  ReplyDelete
 24. ബക്കര്‍
  ഇഷ്ടം അല്ലാത്ത ചരിത്രം ആണ് താങ്കളെ പോലെ ഉള്ളവര്‍ക്ക് വേശ്യയുടെ അടിവസ്ത്രം പോലെ തോന്നുന്നത് .പകല്‍ മാന്യന്മാര്‍ക്കു അത് കാണുന്നത് വലിയ അലര്‍ജി ആയിരിക്കും .

  ReplyDelete
 25. ഈ പോസ്റ്റിനെ പറ്റി ഫേസ് ബുക്കില്‍ നടക്കുന്ന ചര്‍ച്ചയിലെ പ്രസക്തമായ ഒരു കമന്റും മറുപടിയും ഇവിടെ പേസ്റ്റ് ചെയ്യുന്നു
  Manoj Ravindran Niraksharan

  ‎@ ബിജൂ - ഞാൻ നാളുകുറേയായി, എന്തായിരുന്നു ശരിക്കുമുള്ള ടിപ്പു എന്ന് പഠനം നടത്തുന്നു. ബിജു പറയുന്ന ഈ ചരിത്രക്കുറിപ്പുകളിലൂടെയൊക്കെ ഞാൻ കടന്നുപോയിട്ടുള്ളതാണു. ലോഗൻ പറയുന്നതിൽ കാര്യമുണ്ടെൻകിൽ ശ്രീധരമേനോനും എൻ.എൻ.കുറുപ്പും അടക്കമുള്ള മറ്റ് മലയ...ാള ചരിത്രകാരന്മാർ എന്തുകൊണ്ട് ടിപ്പുവിനെപ്പറ്റി അതേ കാര്യങ്ങൾ പറയുന്നില്ല. അവർ എന്തുകൊണ്ട് മലബാർ മാനുവൽ കണ്ടില്ലെന്ന് നടിക്കുന്നു ? ബിജുവിനെ ഞാൻ എതിർക്കുകയല്ല. ഇതൊക്കെ എന്റെ തന്നെ സംശയങ്ങളാണു. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഒരു പോരാളിയാണു ടിപ്പു എന്നുവരെ കേൾക്കാൻ ഇടയായി ഈ അടുത്ത കാലത്ത്. ഒരു ഇംഗ്ലീഷ് പട്ടാളക്കാരനെ ടിപ്പു പരസ്യമായി “ത്വക്ച്ഛേദനം” നടത്തിയതിനു ഹൈദർ അലി ശാസിക്കുന്നതായും ഈയിടയ്ക്ക് വായിച്ചു. മലബാറിൽ ടിപ്പു നശിപ്പിച്ചെന്ന് പറയുന്ന പല ക്ഷേത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അതൊന്നും നമ്മളുടെ ചരിത്രകാരന്മാർ കാണാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ അല്ലല്ലോ ? പിന്നെവിടെയാണു പ്രശ്നം ?

  സത്യം ഇതിനൊക്കെ ഇടയിൽ എവിടെയോ തങ്ങിനില്ക്കുന്നു, അല്ലെൻകിൽ കുഴിച്ച് മൂടപ്പെട്ടിരിക്കുന്നു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. കൂടുതൽ തപ്പിയിറങ്ങിയാൽ കൈയ്യിൽ കിട്ടുന്നത് ഇതൊക്കെത്തന്നെ. ഇതൊന്നും ഞാൻ വിശ്വസിക്കുന്നില്ല.

  ഇക്കാരണങ്ങളൊക്കെ കൊണ്ടാണു, ഈയടുത്ത് എഴുതിയ ശ്രീരംഗപട്ടണം എന്ന യാത്രാവിവരണത്തിന്റെ അവസാന ഭാഗത്ത് വളരെ തന്ത്രപൂർ‌വ്വം താഴെക്കാണുന്ന വരികൾ ഞാൻ എഴുതിയിട്ടത്.

  "ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷുകാര്‍ക്ക് എതിരായി പോരാടിയ ഒരു ധീരയോദ്ധാവ് തന്നെയായിരുന്നു. പക്ഷെ, സുല്‍ത്താന്‍ അതിനിടയില്‍ കുറേ ക്രൂരതകളും ചെയ്തിട്ടില്ലേ ? ടിപ്പുവിനെപ്പറ്റി കേള്‍ക്കുന്ന മോശം പരാമര്‍ശങ്ങളിലൊക്കെ എത്രത്തോളം നെല്ലുണ്ട് ? എത്രത്തോളം പതിരുണ്ട് ? ടിപ്പുവിന്റെ കേരളത്തിലേക്കുള്ള പടയോട്ടങ്ങളൊക്കെ എന്തിന് വേണ്ടിയായിരുന്നു? സാമ്രാജ്യവികസനമോ ശത്രുസംഹാരമോ അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ അതിന് പിന്നിലുണ്ടായിരുന്നോ ?

  പലപ്പോഴും മനസ്സില്‍ ഉയര്‍ന്ന് വന്നിട്ടുള്ള ചോദ്യങ്ങളില്‍ ചിലത് മാത്രമാണ് ഇതൊക്കെ. ഓരോരോ സമയത്ത്, അതിനൊക്കെ ഉത്തരം തേടിയിറങ്ങിയപ്പോള്‍ കിട്ടിയിട്ടുള്ള പുതിയ കഥകളും, ചരിത്രസത്യങ്ങളുമൊക്കെ ഹരം പിടിപ്പിക്കുന്നതായിരുന്നു. "

  ReplyDelete
 26. @ മനോജ്: ആദ്യമെ പറയട്ടെ, ഈ വിഷയത്തില്‍ ഖണ്ഡിതമായി പറയാനുള്ള അറിവൊന്നും എനിയ്ക്കില്ല. എങ്കിലും എനിയ്ക്കു മനസ്സിലായ ചിലകാര്യങ്ങള്‍ പറയട്ടെ. കേരള ചരിത്രകാരന്മാരില്‍ പൊതുവെ സമ്മതനാണ് ശ്രീധരമെനോന്‍. അദ്ദേഹത്തിന്റെ കേരളചരിത്രം ഗ്രന്ഥത്തിലെ ചില പ...ോയിന്റുകള്‍ ഞാനിവിടെ ഉദ്ധരിച്ചിട്ടുണ്ടല്ലോ.
  << “തന്റെ ജനവിരുദ്ധമായ നയങ്ങള്‍ അംഗീകരിയ്ക്കാന്‍ കൂട്ടാക്കാത്ത ജനങ്ങളില്‍ അവ വാള്‍മുനകൊണ്ടു നടപ്പാക്കാന്‍ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറില്‍ കടന്നു“ >> പേജ്. 297.

  <<“മലബാറിലെ സാമൂഹികസമ്പ്രദായം ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തില്‍ കര്‍ക്കശമായ ചില പുതിയ രീതികള്‍ സുല്‍ത്താന്‍ നടപ്പിലാക്കി നോക്കി. 1788-ല്‍ മലബാറിലെ ജനങ്ങളോടു പ്രഖ്യാപിച്ച ഒരു വിളമ്പരത്തില്‍ ബഹുഭര്‍തൃസമ്പ്രദായത്തെ അദ്ദേഹം കഠിനമായക്ഷേപിച്ചു. ടിപ്പുവിന്റെ ഈ പ്രവര്‍ത്തിയെ ജനങ്ങള്‍ സാര്‍വത്രികമായെതിര്‍ക്കുകയും രാജ്യം മുഴുവന്‍ പ്രക്ഷുബ്ധമാകുകയും ചെയ്തു.“>>

  <<1789 നവമ്പറില്‍ കോയമ്പത്തൂര്‍ നിന്ന് കൊച്ചി പ്രദേശത്തേയ്ക്ക് പ്രവേശിയ്ക്കുകയും കടന്നു പോന്ന പ്രദേശങ്ങളെ വിജനമാക്കി കൊണ്ടുള്ള ദീര്‍ഘമായ സൈനികയാത്രയ്ക്കു ശേഷം 1789 ഡിസംബര്‍ 14 നു തൃശൂര്‍ എത്തിച്ചേരുകയും ചെയ്തു. >>

  ഇവയെല്ലാം ശ്രീധരമേനോന്റെ വാക്കുകളാണ്. എന്താണിവയുടെ അര്‍ത്ഥമെന്നു നമുക്ക് ഊഹിയ്ക്കാം. പക്ഷെ അദ്ദേഹം അതു വിവരിയ്ക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇവയുടെ കൃത്യമായ വിവരണം ലോഗന്‍ നല്‍കിയിട്ടുണ്ട്. അപ്പോള്‍ ശ്രീധരമെനോന്‍ ലോഗനെ അവഗണിച്ചില്ലെന്നു മാത്രമല്ല സ്വീകരിച്ചിട്ടുമുണ്ട്.
  ലോഗന്റെ വിവരണങ്ങള്‍ കൃത്യമാണ് മിക്കവാറും.

  ടിപ്പു ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാടിയെങ്കില്‍ അതു സ്വന്തം അധിനിവേശത്തിനു വേണ്ടിയും അവസാനം നിലനില്‍പ്പിനും വേണ്ടിയായിരുന്നു. ചില അവസരങ്ങളില്‍ അദ്ദേഹം സന്ധിചെയ്തിട്ടുമുണ്ട്. ബ്രിട്ടീഷുകാരോട് കേരളത്തില്‍ അദ്ദേഹത്തിനു വിരോധം വരാന്‍ മുഖ്യകാരണം, ചിറക്കലില്‍ നിന്നും ഓടിപ്പോയ ആയിരക്കണക്കിന് നായന്മാര്‍ക്ക് അവര്‍ തലശ്ശേരി സെറ്റില്‍മെന്റില്‍ അഭയം നല്‍കി എന്നതാണ്. കേരളത്തിലെ അനേകം നാട്ടുരാജാക്കന്മാരും നാടുവാഴികളും ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയിട്ടുണ്ട്, സ്വന്തം താല്പര്യങ്ങള്‍ക്കായി. എന്തുകൊണ്ട് അവരാരും “സ്വാതന്ത്ര്യപോരാളികളായി“ ആദരിയ്ക്കപെടുന്നില്ല ?
  തളിപ്പറമ്പിലുള്ള ഒരു മുസ്ലീം ദേവാലയം തികച്ചും ക്ഷേത്രരൂപമാണ്. ഇന്നും അതവിടെ ഉണ്ട്. പഴമക്കാര്‍ പറയുന്നത്, ടിപ്പുവിന്റെ അധിനിവേശകാലത്ത് അത് പള്ളിയാക്കിയതാണ് എന്നാണ്. (ഇതു തെളിയിയ്ക്കാന്‍ എന്റെ കൈയില്‍ രേഖകളൊന്നുമില്ല).

  അതെന്തോ ആകട്ടെ, കഴിഞ്ഞകാലം. അതിനെ ചികഞ്ഞു നോക്കേണ്ടതില്ല. എന്നാല്‍ ടിപ്പു സ്വാതന്ത്ര്യപോരാളി ആയി ആദരിയ്ക്കപെടാന്‍ അര്‍ഹനാണോ എന്നതാണ് സംശയം. തീര്‍ച്ചയായുമല്ല എന്നാണ് എന്റെ വിശ്വാസം, മറിച്ചുള്ള തെളിവുകള്‍ കിട്ടും വരെയെങ്കിലും.

  ReplyDelete
  Replies
  1. Which mosque in Taliparamba are you referring to Biju? Just curious to know, thanks in advance for your reply!

   Delete
 27. ഫേസ് ബുക്ക് ലിങ്ക്:
  http://www.facebook.com/#!/notes/biju-kumar/tippusulttan-cila-yathartthyannal/176652962359026?notif_t=note_comment

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 28. എന്റെ അഭിപ്രായത്തില്‍ ബ്രിട്ടീഷുകാരും ടിപ്പുവും പഴശ്ശിരാജയും ഒരേ തൂവല്‍പക്ഷികള്‍ ആയിരുന്നു. സ്വന്തം സാമ്രാജ്യം വികസിപ്പിക്കുക എന്ന സ്വാര്‍ത്ഥതാല്പര്യം മാത്രമാണ് ഇവരെ തമ്മില്‍തല്ലിച്ചത്.

  ReplyDelete
 29. ambios said... {{ ബക്കര്‍
  ഇഷ്ടം അല്ലാത്ത ചരിത്രം ആണ് താങ്കളെ പോലെ ഉള്ളവര്‍ക്ക് വേശ്യയുടെ അടിവസ്ത്രം പോലെ തോന്നുന്നത് .പകല്‍ മാന്യന്മാര്‍ക്കു അത് കാണുന്നത് വലിയ അലര്‍ജി ആയിരിക്കും .
  }}

  കച്ചവടം ചെയ്യാനുള്ള ഒരു ചന്തമാത്രമായിരുന്നു ബ്രിട്ടീഷുകാര്‍ക്ക്‌ ഇന്ത്യ. 'ഹിന്ദുസ്താന്റെ' ഭരണാധികാരികളായി അറിയപ്പെട്ടിരുന്ന മുസ്ളിംകളെ കുറിച്ചെഴുമ്പോല്‍ ബ്രിട്ടീഷ്‌ ചരിത്രകാരന്‍മാര്‍ നീതി പുലര്‍ത്തുമോ. ഭഗത്‌ സിങ്ങിനെ പോലുള്ളവര്‍ ഇന്നും ബ്രിട്ടീഷ്‌ ചരിതമനുസരിച്ച്‌ ഭീകരരാണ്‌.

  അപ്പോല്‍ താങ്കല്‍ പറയുന്നതില്‍ മറ്റൊരു വശവുമുണ്ടല്ലോ ..!

  ഇഷ്ടമുള്ള ചരിത്രം പകല്‍ മാന്യരല്ലാത്തവര്‍ക്ക്‌ കുളിരൂറുന്നതുമായിരിക്കണമല്ലോ. ആ കുളിരു താങ്കള്‍ക്കുണ്ടെന്ന് വിശ്വസിക്കാമോ ambios .. !

  ReplyDelete
 30. ബ്രിട്ടീഷുകാരും ടിപ്പുവും പഴശ്ശിരാജയും ഒരേ തൂവല്‍പക്ഷികള്‍ ആയിരുന്നു.
  That is the truith

  ReplyDelete
 31. 'ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇന്ത്യ'യുടെ രാഷ്ട്രപിതാവാകാന്‍ യോഗ്യനായിരുന്ന ടിപ്പു ആനപ്പുറത്തുനിന്ന്നും ഇറങ്ങി ബ്രിട്ടീഷുകാരോട് പൊരുതി മരിച്ചു.
  അദ്ദേഹം ദേശാഭിമാനി തന്നെ, സ്വന്തം രാജ്യമായ മൈസൂരിനും ശ്രീ രംഗപട്ടണത്തിനും സൈന്യത്തിനും കുടുംബത്തിനും.

  ലിംഗച്ചേദഘോഷയാത്ര കൊണ്ടു നിണമണിഞ്ഞ കേരളത്തില്‍ നിന്നുകൊണ്ട്‌ 'ടിപ്പു ക്ഷേത്രങ്ങള്‍ ആക്രമിച്ചിട്ടേ ഇല്ലാ' എന്നു മൈക്കില്‍ പ്രസംഗിച്ച, ഹിന്ദുവായിട്ടും ഫാസിസ്ടല്ലാത്ത തികഞ്ഞ 'മതേതരനെ' കണ്ടു ഒരിക്കല്‍ അഭിമാനം കൊണ്ടു കണ്ണ് നിറഞ്ഞു പോയി.

  ചരിത്രം കുളിരുണ്ടാക്കും. അവനവന്‍ പുറത്ത് പറയാന്‍ ഇഷ്ടപ്പെടുന്നത് പോലെ മാത്രമാണ് സംഭവിച്ച്ചിരുന്നത് എന്നു കേള്‍ക്കുമ്പോള്‍.
  ഗുരു ഗോബിന്ദ്സിങ്ങും ശിവജിയും ഒന്നും ജനിക്കാതിരുന്നെങ്കില്‍ ചരിത്രം വളരെ കുളിരുള്ളതായേനെ!

  ReplyDelete
 32. സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികമായും മതപരമായും മതേതരമായും സൈനികപരമായും അല്ലെങ്കില്‍ മറ്റേത്‌ മാനദണ്ഡം വച്ചായാലും ഇന്ത്യയുടെ അഭിവൃദ്ദിക്ക്‌ വേണ്ടി നിസ്വാര്‍ഥമായി, ഇന്ത്യ എന്ന വികാരം മൂര്‍ത്തമായി ഉള്‍ക്കൊണ്ട്‌ നിലകൊണ്ട ഭരണാധികാരികളില്‍ വച്ച്‌ ഏറ്റവും ശ്രേഷ്ടന്‍ ടിപ്പുവല്ലാതെ മറ്റൊരു രാജാവും നമ്മുടെ മുന്നിലില്ല. ആധുനിക ഇന്ത്യയുടെ ശില്‍പരൂപമൊരുക്കം ഒരുപക്ഷേ ടിപ്പുവില്‍ നിന്നാണാരംഭിക്കുന്നത്‌. അതിന്നും അതിന്റെ വിശാലമായ മാനവിക മാതൃകാ രൂപം ഇന്ത്യയില്‍ പൂറ്‍ണ്ണമാക്കപ്പെട്ടിട്ടില്ല.

  please read >> ടിപ്പു : ആധുനിക ഇന്ത്യയുടെ ശില്‍പി

  ReplyDelete
 33. നമ്മുടെ നാടിന്റെ ചരിത്രം, സംസ്കാരം... നമ്മൾ വരും തലമുറക്ക് കൈമാറാനുള്ളതാണു. അത് അതിന്റെ നെല്ലും പതിരും തിരിച്ചു വേണം നൽകാനും.ബിജുവിന്റെ ശ്രമം ശ്ളാഘനീയം തന്നെ, ഈ വിഷയത്തിൽ നല്ല ചർച്ച്കൾ നടത്തേണ്ടതുണ്ട്, തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്, അങ്ങനെ പലതും. അത്തരത്തിലുള്ള ശ്രമമാണു നമ്മൾ നടത്തേണ്ടതും. അല്ലാതെ- ചരിത്രത്തെയെങ്കിലും കറുത്ത കണ്ണടയിൽ കൂടിയല്ലാതെ വിമർശിക്കാൻ ശ്രമിച്ചൂടെ?(ഇവിടെ കണ്ട ചില കമന്റുകൾ കണ്ടപ്പോൾ അങ്ങനെ തോന്നി)
  ഇവിടെ ഒരു ഭാരതീയൻ, കുറഞ്ഞ പക്ഷം ചരിത്രം അറിയാൻ ശ്രമിക്കുന്ന ആൾ എന്ന നിലയിൽ നിന്നെങ്കിലും ഈ വിഷയത്തെ സമീപിക്കാൻ ശ്രമിക്കണം എന്നാണു എന്റെ അഭിപ്രായം.

  ReplyDelete
 34. No wonder Muslims like Baker see Tippu as their godfather. Because Tippu is the real person behind today's Muslim population in Malabar. Before his invasion, Muslims were a nominal population in Malabar (Like Jews in Cochin) There were a community called Jonakans who were children born to Pulaya women who were taken as concubines by British and Portuguese soldiers. These Euro-Pulaya mulatos were always obedient to their Colonial fathers. They were taken into captivity by Tippu and were forcefully converted to Islam in order to stop this local support the Colonial powers had. They were later known as Jonaka Maplas. The present Muslim population of Malabar are their descentants.

  ReplyDelete
 35. ഇന്നത്തെ ഇന്ത്യയിലെ പഴയ നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ ക്ഷേത്രം ആക്രമിക്കുന്നതു് മതധ്വംസനത്തിനു വേണ്ടി മാത്രമായിരുന്നില്ല. ടിപ്പു ഒരു പക്ഷെ അങ്ങനെ ചെയ്തിട്ടുണ്ടാവാം. എങ്കിലും പ്രൈം മോട്ടീവ് അതായിരിക്കില്ല. സ്വത്തു് സൂക്ഷിക്കാനുള്ള കേന്ദ്രങ്ങളായിരുന്നു, പലയിടത്തും ക്ഷേത്രങ്ങള്‍.

  വസ്തുഉടമസ്ഥത തന്നെ ദേവസ്വം, രാജസ്വം ബ്രഹ്മസ്വം എന്നിങ്ങനെ മൂന്നുതരത്തിലായിരുന്നു. ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകവഴി ഒരു നാട്ടുരാജ്യത്തിന്റെ സമ്പത്തുതന്നെയായിരുന്നു, കളവു ചെയ്യുന്നതു്. ചില നാടുകളിലാവട്ടെ, ആയുധപ്പുരകളായും ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടു്. തഞ്ചാവൂരിലെ ബൃഹദേശ്വരക്ഷേത്രമാണു് ഏറ്റവും പ്രബലമായ ഉദാഹരണം.

  ഇപ്പറഞ്ഞതിനു് അര്‍ത്ഥം ക്ഷേത്രങ്ങളില്‍ നിത്യപൂജ ഇല്ലായിരുന്നുവെന്നല്ല. പൂജകളും മറ്റും ഉണ്ടായിരിക്കെ തന്നെ രാജ്യത്തിന്റെ സമ്പത്തും ആയുധവും സൂക്ഷിക്കാനുള്ള സ്ഥലങ്ങളായും അവ ഉപയോഗിക്കപ്പെട്ടിരുന്നു എന്നുമാത്രമാണു്. ചാണക്യന്റെ കാലം മുതല്‍തന്നെ രാഷ്ട്രമീമാംസയുടെ ഭാഗമാണിതു്.

  ReplyDelete
 36. നാട്ടു രാജാക്കന്മാര്‍ തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ ക്ഷേത്രങ്ങള്‍ ആക്രമിച്ചത് ധന സമ്പാദനത്തിനായിരുന്നു എന്നു പറഞ്ഞാല്‍ അതു മനസ്സിലാക്കാം . പക്ഷെ എല്ലാവരുടേയും ക്ഷേത്ര ആക്രമണങ്ങളെ ധന സമ്പാദനമായി ചിത്രീകരിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.

  ബിജുകുമാര്‍ രണ്ടു ലിങ്കുകളിടുന്നു. പോസ്റ്റിന്റെ വിഷയവുമായി യോജിക്കുന്നില്ലെങ്കില്‍ ഡിലീറ്റിയെക്കു.

  ഇന്ത്യയെ ആക്രമിക്കാന്‍ വന്ന മുസ്ലിം അധിനിവേശക്കാര്‍ അതിനു വേണ്ടി എത്രത്തോളം യുദ്ധമുണ്ടാക്കിയോ അത്രത്തോളം തന്നെ യുദ്ധം അവര്‍ തമ്മിലും നടത്തിയിരുന്നു. മുഹമ്മദ് ഗസ്നിയും ബാബറും താര്‍ത്താറിയായിരുന്നു. തിമൂര്‍ മംഗോള്‍ വംശജനും. മുഹമ്മദ് ഗോറിയും അഹമ്മ്ദ് ഷാ അബ്ദാലിയും നാദിര്‍ഷായും അഫ്ഗാനികളായിരുന്നു. ഒരോ അധിനിവേശത്തിലും ഒരാള്‍ക്ക് മറ്റുള്ളവരെ തോല്‍പ്പിക്കണമായിരുന്നു.ഇവര്‍ തമ്മില്‍ മുസ്ലിം ആയതു കൊണ്ടുള്ള ഒരു സ്നേഹബന്ധവും സാഹോദര്യവും നിലനിന്നിരുന്നുമില്ല .എന്നാല്‍ മനസ്സില്‍ വെക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയം എത്രയൊക്കെ തമ്മിലടികള്‍ ഉണ്ടായിരുന്നെങ്കിലും ഇവരെല്ലാം ഒരു കാര്യത്തില്‍ ഒരുമിച്ചിരുന്നു. ഹിന്ദു വിശ്വാസത്തെ നശിപ്പിക്കുന്ന കാര്യത്തില്‍ !!

  Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ

  ReplyDelete
 37. ടിപ്പുവിനെ പോലുള്ള ഒരു മതഭ്രാന്തന്‍ ഇനി ജനിക്കാന്‍ തന്നെ സാധ്യതയില്ല . സ്ഥലപ്പേരുകളോട് പോലും ടിപ്പുവിന് അല്ലര്‍ജി ആയിരുന്നു. മങ്ങലാപുരി ജലാലാബാദും കണ്ണൂര്‍ കുശാനാബാദും ബേപുര്‍ സുല്‍ത്താന്‍ പട്ടണവും, മൈസൂര്‍ നസരാബാദും, ദര്‍വാര്‍ ഖുര്‍ഷിദ്സവാദും, ഗൂട്ടി ഫൈസ്-ഹിസ്സാരും, രത്നഗിരി മുസ്തഫാബാദും, ദിണ്ടിഗല്‍ ഖാലീക്കബാദും, കോഴിക്കോട് ഇസ്ലാമാബാദും ആക്കി ടിപ്പു ഇസ്ലാമികവല്ക്കരിച്ചു. ടിപ്പു ചത്ത്‌ പോയതിനു ശേഷം സ്ഥലവാസികള്‍ പഴയ പേര് തിരിച്ചെടുത്തു. ഇത്ര മാത്രം മതഭ്രാന്തനായ ഒരു രാജാവിനെ ദക്ഷിണേന്ത്യ കണ്ടിട്ടില്ലല

  ReplyDelete
 38. ബ്രിട്ടീഷുകാരും ടിപ്പുവും പഴശ്ശിരാജയും ഒരേ തൂവല്‍പക്ഷികള്‍ ആയിരുന്നു.

  അജിത്‌ , വെറും കൂതറ അഭിപ്രായങ്ങള്‍ എഴുന്നള്ളിക്കരുത്. ഇന്ത്യയെ കൊള്ളയടിക്കാനും സുവിശേഷവല്‍ക്കരിക്കാനും വന്ന സായിപ്പന്മാരും മതഭ്രാന്ത്‌ കൊണ്ട് കണ്ണുകാണാന്‍ വയ്യാതായിപ്പോയ ടിപ്പു എന്ന ചെറ്റയും ഈ നാട്ടിലെ ഒരു പാവം രാജാവും എങ്ങനെയാ തുല്യരാവുന്നത്?

  ReplyDelete
 39. നാട്ടുരാജാക്കന്‍മാര്‍ തമ്മിലടിച്ചും കൊള്ളചെയ്തും, താഴ്ന്ന ജാതിക്കാരുടെ സ്ത്രീകള്‍ക്ക്‌ മുലമറയ്ക്കാന്‍ അനുവാദമില്ലാതെയും നായന്‍മാര്‍ നിയമപാലകരായ ഗുണ്ടകളും ചട്ടമ്പിമാരായും വിലസുകയും അവര്‍ക്ക്‌ തോന്നുന്ന താഴ്ന്ന ജാതിക്കാരെ പീഡിപ്പിക്കുകയും കാരണമില്ലാതെ കൊല്ലുകയുമൊക്കെ ചെയ്തിരുന്ന കാലത്താണ്‌ മൈസൂര്‍ ഭരണം മലബാറില്‍ വരുകയും നായന്‍മാര്‍ വാളുകള്‍ കൊണ്ടുനടക്കുന്നത്‌ നിരോധിക്കുകയും ബഹുഭര്‍തൃത്വം തടയുകയുമൊക്കെ ചെയ്യുന്നത്‌.

  സ്വാഭാവികമായും നായന്‍മാര്‍ ടിപ്പുവിനെതിരെ തിരിയുക അസാധരാണമായിരുന്നില്ല. കൂടാതെ ഭൂപരിഷ്ക്കരണം വഴി ജന്‍മിമാരും നികുതികൊടുക്കേണ്ടിവരികയും ഇടത്തട്ടു നികുതിപിരിവുകാരെ ഒഴിവാക്കുകയും കൃഷിചെയ്യാതെ വിളവില്‍ പങ്കുപറ്റിയിരുന്ന നായന്‍മാരില്‍ നിന്നും സ്വതന്ത്രരായ കര്‍ഷകനു ആദ്യമായി അവന്റെ കൃഷിഭൂമിയില്‍ അധികാരം കിട്ടുകയും ചെയ്തു.

  വാഹന ഗതാഗത യോഗ്യമായ ആദ്യത്തെ റോഡുകള്‍ കേരളത്തില്‍ ഉണ്ടാവുന്നത്‌ മൈസൂര്‍ ഭരണകാലത്താണ്‌. ബ്രിട്ടീഷുകാരന്റെ 150 വര്‍ഷം നീണ്ട ഭരണകാലത്തുണ്ടായ വികസനെത്തേക്കാള്‍ കൂടുതല്‍ ഗതാഗത വികസനമുണ്ടായത്‌ മൈസൂറിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ആറേഴു കൊല്ലക്കാലത്തിനിടക്കാണ്‌. ഇക്കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട റോഡുകളുടെ നിര്‍മ്മാണ പ്രദേശങ്ങള്‍ (logan, malabar vol I, page 63) -ല്‍ കാണാം.

  ഹിന്ദുക്കള്‍ക്കെതിരെ ടിപ്പു ഒരുപാട്‌ കരം ചുമത്തുകയും അവരെ സാമ്പത്തികമായി ഞെരുക്കുകയും ചെയ്തെന്ന പച്ചക്കള്ളങ്ങളും ഫാസിസ ചരിത്രകാരന്‍മാര്‍ തട്ടിവിടുന്നുണ്ട്‌,. പക്ഷേ ബ്രിട്ടീഷുകാരനായ മക്കെന്‍സി പോലും എഴുതിയിട്ടുള്ളത്‌ ഇപ്രകാരമാണ്‌ :

  "അമിത കരം പിരിവില്‍ നിന്ന്‌ സുല്‍താന്‍ കര്‍ഷകരെ സംരക്ഷിച്ചിരുന്നു. അവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളില്‍ പെട്ടവരായിരുന്നു" - machenzie report, vol 2, page 72-73

  ReplyDelete
  Replies
  1. Dear Ianyaraj

   i would like learn more about tippu, where you get this messages please tell me
   regards
   sharafu Nallur

   Delete
 40. കേരളത്തില്‍ എവിടെയെങ്കിലും ഒരു ക്ഷേത്രത്തിന്റെ കല്ലിളകി കിടന്നാല്‍ അത്‌ പണ്ട്‌ ടിപ്പുവന്ന്‌ ഇളക്കിയിട്ടതാണെന്നും അല്ലെകില്‍ കാറ്റിലോ മഴയിലോ തകര്‍ന്ന എല്ലാ ക്ഷേത്രങ്ങളും ടിപ്പുസുല്‍താന്റെ കയ്യൊപ്പുണ്ടെന്നും അവിടെ നിന്ന് മൂത്രമൊഴിച്ചതിന്റെ ഈര്‍പ്പം തട്ടിയാണ്‌ പ്രതിഷ്ടകള്‍ ഇളകിവീണതെന്നും കെട്ടുകഥകള്‍ മെനെഞ്ഞെടുക്കപ്പെട്ട്‌ നമ്മെ പുതിയ ചരിത്രങ്ങള്‍ പഠിപ്പിക്കാന്‍ നവചരിത്രഗവേഷകര്‍ നന്നേ പാടുപെടുന്നുണ്ട്‌.

  എന്നാല്‍ 1790-91 കാലയളവില്‍ എല്ലാ ജില്ലകളിലെയും ഉദ്യോഗസ്തര്‍ക്ക്‌ ടിപ്പു അയച്ച സര്‍ക്കുലര്‍ ഇപ്രകാരമാണ്‌ :

  "ക്ഷേത്രങ്ങള്‍ നിങ്ങളുടെ ചുമതലയിലാണ്‌. വഴിപാടുകള്‍ സാധുക്കല്‍ക്ക്‌ വീതിച്ചു നല്‍കണം. പൂജാരിമാര്‍ അത്‌ സ്വന്തമാക്കരുത്‌. ക്ഷേത്രങ്ങളിലെ പണവും സാധനങ്ങളും മോഷണം പോകാതെ സംരക്ഷിക്കണം." - secret correspondence of tipu sultan, page 44

  തളിപ്പറമ്പ ക്ഷേത്രത്തിനെ കുറിച്ച്‌ ചരിത്രത്തോട്‌ ചേര്‍ത്തു പറയുന്ന കഥകള്‍ അപസര്‍പ്പകകഥകളെക്കാളും ഉല്ലാസമുള്ളതണ്‌. ടിപ്പുവിന്റെ സൈന്യം ആക്രമിക്കാന്‍ വരുന്ന സമയത്ത്‌ ഓരോ പടയാളിയുടെ മുന്നിലും ഓരോ സര്‍പ്പങ്ങള്‍ പത്തിനിവര്‍ത്തി പേടിപ്പിച്ചുവിട്ടതിനാല്‍ പൂര്‍ണ്ണമായി അത്‌ തകര്‍ക്കാനായില്ലെന്നാണ്‌.


  മൈസൂര്‍പ്പട തൃശൂരിനെ സമീപിക്കുന്നതറിഞ്ഞ്‌ ക്ഷേത്രങ്ങള്‍ പൂട്ടി പൂജാരിമാര്‍ സ്ഥലം വിട്ടിരുന്നു. വടക്കുന്നത്തു ക്ഷേത്രത്തിലെ പട്ടോലമേനോന്‍ തിരിച്ചെത്തിയപ്പോല്‍ എല്ലാം പഴയസ്താനത്തുതന്നെയുണ്ടായിരുന്നെന്നാണ്‌ അദ്ധേഹം സാക്ഷ്യപ്പെടുത്തിയത്‌. "അവര്‍ ക്ഷേത്രം അശുദ്ധമാക്കിയില്ല. സാധനങ്ങള്‍ കൊള്ളയടിച്ചില്ല. ഒരു താഴുപോലും പൊട്ടിച്ചിട്ടില്ല." - c. achutha menon, cochin state manual, page 204  ടിപ്പുവിന്റെ മലബാര്‍ വരവ്‌ ഏതെങ്കിലും ക്ഷേത്രം തകര്‍ക്കാനായിരുന്നുവെങ്കില്‍ മലബാറില്‍ ഒരു ക്ഷേത്രവും ബാക്കിയുണ്ടാവുമായിരുന്നില്ല. കാരണം ടിപ്പുവിന്റെ സൈന്യം മലബാറില്‍ കാലുകുത്തുന്ന സമയത്തൊക്കെയും അന്നത്തെ നായര്‍പ്പട ഓടിത്തള്ളുകയായിരുന്നു പതിവ്‌. സൈന്യനടപടിക്കിടയില്‍ ഇനി ഏതെങ്കിലും ക്ഷേത്രത്തിന്റെ കല്ലിളകിപ്പോയിട്ടുണ്ടെങ്കില്‍ അത്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നില്ലെന്നത്‌ ടിപ്പുവിന്റെ ജീവിതം പഠിക്കുമ്പോല്‍ മനസ്സിലാക്കാവുന്നതേയുള്ളു.

  കോഴിക്കോട്ട്‌ കളക്ട്രേറ്റിലുള്ള ആര്‍ക്കൈവിലുള്ള ഇനാം രജിസ്റ്ററില്‍ ടിപ്പു വസ്തുവകകള്‍ ദാനം ചെയ്ത 61 സംഭവങ്ങളുണ്ട്‌. അതില്‍ 56 എണ്ണവും ഹിന്ദു ക്ഷേത്രങ്ങള്‍ക്കും 3 എണ്ണം മുസ്ളിം പള്ളികള്‍ക്കും ഒന്ന് ഒരു നായര്‍ക്കും മറ്റൊന്ന് കൊണ്ടോട്ടി തങ്ങള്‍ക്കുമാണ്‌. (കൂടുതല്‍ വിവരങ്ങള്‍ : Dr. c.k kareem, kerala under hydar ali and tipu sultan, page 200-209)

  "ക്ഷേത്രങ്ങളില്‍ മണിയടിക്കുന്നവരും പള്ളികളില്‍ നിസ്ക്കരിക്കുന്നവരും എന്റെ ജനങ്ങളാണ്‌ . ഈ രാജ്യം എണ്റ്റേതും അവരുടേതുമാണ്‌." - (the swrod of tipu sultan, page 213)
  ഇങ്ങനെ പ്രഖ്യാപിക്കുന്ന ടിപ്പുവിനെയാണ്‌ പ്രതിലോമ വര്‍ഗീയ-ഫാസിസ ചരിത്രകാരന്‍മാരും സില്‍ബന്ധികളും അദ്ധേഹത്തെ അവമതിക്കാന്‍ ചരിത്രഹത്യക്കായി വളഞ്ഞ കത്തികളുമായി രംഗത്തുവരുന്നത്‌.

  ReplyDelete
 41. ടിപ്പു ഒരു ഹിന്ദു വിരോധിയായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സൈനാധിപൻ ഒരു ഹിന്ദു ആവുന്നതെങ്ങനെ ? ആ സൈന്യാധിപൻ ഒരു ഹനുമാൻ ഭക്തൻ കൂടിയായിരുന്നതിന്റെ തെളിവാണ് ടിപ്പുവിന്റെ ഏതൊരു കോട്ടയിലും ഒരു ഹനുമാൻ കോവിൽ ഉണ്ടാവും എന്നത്, പാലക്കാട് ടിപ്പുവിന്റെ കോട്ടയിലും അത് കാണാം, പിന്നെ എഴുതപ്പെട്ട ചരിത്രം .. ഗുരുവായൂർ അമ്പലത്തിലെ പ്രസാദമായ അവിലിന് നെല്ല് തീർന്നപ്പോൾ , പാലക്കാട് നിന്ന് നെല്ല് നേരിട്ടെത്തിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്, ഈ സ്ഥിതിയ്ക്കും ടിപ്പു ഒരു മതേത്വര വാദിയോ അതിൽ കൂടുതൽ വിശാല ചിന്തകനോ ആയിരിക്കാം .

  ReplyDelete
 42. ടിപ്പു അനേകം ആളുകളെ ഇസ്ലാം മതത്തില്‍ ചേര്‍ത്ത കാര്യം ആര്‍ക്കാണ് അറിയില്ലാത്തത്.തന്റെ പടയോട്ടത്തില്‍ ഒന്നുകില്‍ കാലുവെട്ടും അല്ലെങ്കില്‍ തലവെട്ടും എന്ന് പറഞ്ഞാണ് ഇസ്ലാം മതത്തില്‍ ചേര്‍ത്തത്.ഇസ്ലാം ഭാരനാധിപന്മാരില്‍ ഒട്ടുമിക്കവരും ഇങ്ങിനെ ആയിരുന്നു.അവര്ര്ക് മതമാണ്‌ വലുത് എങ്ങിനെയും ആളെകൂട്ടുക മാത്രമാണ് അവരുടെ ലക്‌ഷ്യം.ചരിത്രം ശരിക്ക് മനസ്സിലാക്കിയിരുന്നെങ്ങില്‍ ബക്കര്‍ ഇത്ര രൂക്ഷ വിമര്‍ശനം എഴുതുമായിരുന്നില്ല,

  ReplyDelete
  Replies
  1. ഇങ്ങിനേ മുസ്ലിം രാജാക്കന്മാര്‍ ചെയ്തെരുന്നകില്‍ ഇന്ന് ഭുമിയില്‍ മറ്റു മതങ്ങള്‍ ഉണ്ടാകുമായിരുന്നോ

   Delete
 43. നായന്മാരുടെ ഇടയില്‍ നിലവിലിരുന്ന കുത്തഴിഞ്ഞ സദാചാര ക്രമത്തിലും സ്ത്രീകള്‍ മാറുമറക്കാതെ നടക്കുന്ന വസ്ത്രധാരണ രീതിയിലുമാണ്‍് അദ്ദേഹത്തിന്റെ ശ്രദ്ധ ആദ്യം പതിഞ്ഞത്.1778ല്‍ ടിപ്പു കോഴിക്കോട് പുറപ്പെടുവിച്ച ഒരു വിളം‌മ്പരം(എഡ്ഗര്‍ തേഴ്സ്റ്റന്‍c.t.vol.vp.311):

  "നായന്മാരുടെ സ്ത്രീകള്‍ പത്തുപുരുഷന്മാരുമായി ബന്ധപ്പെടുകയും അശ്ലീലവൃത്തികളില്‍ നിര്‍ബാധം ഏര്‍പ്പെടുവാന്‍ നിങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും നിങ്ങള്‍ അനുവദിക്കുകയും തല്‍ഫലമായി ഈ രാജ്യത്തിലെ ജനങ്ങളെല്ലാം വ്യഭിചാരത്തില്‍ നിന്നും ജനിക്കാന്‍ ഇടവരികയും , വയലില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളേക്കാള്‍ മോശമായ നിലയില്‍ നിങ്ങള്‍ പെരുമാറുകയും ചെയ്യുന്നതായി ഞാന്‍ മനസ്സിലാക്കിയിരിക്കയാല്‍ ഈ പാപ പൂര്‍ണ്ണമായ ജീവിത വൃത്തി ഉപേക്ഷിച്ച് മനുഷ്യ സമുദായത്തിലെ മറ്റു ജനതകളെപ്പോലെ ജീവിക്കുവാന്‍ നിങ്ങളോട് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.”

  കോഴിക്കോട് പാളയം വലിയ പള്ളിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന നടത്തിയ ശേഷം വായിച്ച ടിപ്പുവിന്റെ ഈ വിളം‌ബരത്തില്‍ ഈ അപരിഷ്കൃത സം‌മ്പ്രദായം അവസാനിപ്പിച്ച് അവരെ ശുദ്ധീകരിക്കുന്നതിനുള്ള ജിഹാദ് നടത്തുവാന്‍ അള്ളാഹുവിനാല്‍ നാം നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നുകൂടി പ്രഖ്യാപിച്ചിട്ടുള്ളതായി സര്‍ദാര്‍ കെ.എം.പണിക്കരുടെ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

  ReplyDelete
 44. ഇതില്‍ നിങ്ങള്‍ തിരെഞ്ഞെടുത്ത ആള്‍ ആരാണെന്ന് ശ്രദ്ധിക്കാന്‍ മറന്നു കാണും ,

  ഈ വായന എനിയ്ക്ക് തൃപ്തി തരാത്തതിനാല്‍ അന്വേഷണം വീണ്ടും തുടര്‍ന്നു. അപ്പോഴാണ് ബ്രിട്ടീഷ് മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്റെ അമൂല്യകൃതിയായ മലബാര്‍ മാനുവലിന്റെ ഒരു ഭാഗമായ “മലബാര്‍ ചരിത്രം” ലഭിയ്ക്കുന്നത്.


  ആരാണ് വില്യം എന്ന് ആദ്യം മനസ്സിലാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും തീരും

  വര്‍ഗീയത വളര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയ ഈ ബ്ലോഗറും വില്യമും വലിയ വ്യത്യാസമില്ല

  ReplyDelete
  Replies
  1. തങ്ങളുടേ തിരിച്ചറിവിന് നന്ദി

   Delete
 45. ടിപ്പു ഒരു ഹിന്ദു വിരോടിയയരുന്നു എന്ന് തോന്നുന്നില്ല ഭ്രാമിന്സിനിടയിലെ കുറെ അനനജരങ്ങളെ എതിര്‍ക്കാന്‍ ചെത്ത പ്രവര്തിയയ്ട്ടാണ് എനിക്കിതല്ലം തോന്നുനത് .

  ReplyDelete
 46. ടിപ്പു ഒരു ഹിന്ദു വിരോടിയയരുന്നു എന്ന് തോന്നുന്നില്ല ഭ്രാമിന്സിനിടയിലെ കുറെ അനനജരങ്ങളെ എതിര്‍ക്കാന്‍ ചെത്ത പ്രവര്തിയയ്ട്ടാണ് എനിക്കിതല്ലം തോന്നുനത് .

  ReplyDelete
 47. നമ്മള്‍ ഒരു കാര്യം പറയുമ്പോള്‍ വായിക്കുന്നവന് യാതൊരു സംശയങ്ങള്‍ക്കും ഇട നല്‍കാതെ തന്നെ തന്മയത്വത്തോടെ വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോയാണ് വിശ്വാസയോഗ്യമാവുന്നത്. ഇവിടെ വസ്തുതകള്‍ പറയുവാന്‍ ലേഖകന്‍ കൂടെ കൂട്ടിയിരിക്കുന്നത് വില്യം ലോഗന്‍റെ മലബാര്‍ ചരിത്രം ആണ്. സത്യം അറിയാനുള്ള ജിജ്ഞാസയാണ് ലേഖകന് ഉള്ളതെങ്കില്‍ കുറച്ചു കൂടി കാര്യങ്ങള്‍ പഠിച്ചു പറയാമായിരുന്നു.

  ReplyDelete
 48. [co="blue"]ലന്യരാജ്‌ ന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു..ടിപ്പു സുല്‍ത്താന്‍ പട വെട്ടിയിട്ടുന്ടെന്കില്‍ അത് ബ്രിട്ടീഷ്‌കാരോട് ആണ്..മാട്ടൂസ് പറഞ്ഞ പോലെ വര്‍ഗീയത വളര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയ ഈ ബ്ലോഗറും വില്യമും വലിയ വ്യത്യാസമില്ല...ടിപ്പുവിന്റെ പടയാളികളില്‍ ഒരുപാട് അന്യ മതസ്ഥര്‍ ഉണ്ടായിരുന്നു..ടിപ്പുവിന്റെ ആശയത്തോട് യോജിച്ചവര്‍ മതം മാറി..അല്ലാതെ ആരും മതം മാറ്റിയതല്ല..ഇന്ന് ആരെങ്കിലും ക്രിസ്റ്റ്യന്‍ മതം സ്വീകരിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടി മതം മാറ്റിയതാണെന്ന് പറയുന്നത് പോലെയാണിത്.അന്ന് നില നിന്നിരുന്ന അപരിഷ്കൃത സം‌മ്പ്രദായം അവസാനിപ്പിച്ച് അവരെ ശുദ്ധീകരിക്കുന്നതിനുള്ള മാര്‍ഗം സ്വീകരിച്ചപ്പോള്‍ അത് ഇഷ്ടപെടാതിരുന്നവര്‍ പുറത്തിറക്കിയ ചിത്രങ്ങളുടെ കോപ്പി യാണ് ഈ ബ്ലോഗ്ഗില്‍ ഉള്ളത്..ബ്രിട്ടീഷ് മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്റെ അഭിപ്രായം നമ്മള്‍ എന്തിനു സ്വീകരിക്കണം? ഈ നാടിനു വേണ്ടി അവര്‍ക്കെതിരെ യുദ്ധം ചെയ്ത ടിപ്പുവിനെ ഇതല്ല ഇതിലപ്പുറവും അവര്‍ പറയും എന്നുള്ളത് ആര്‍ക്കും മനസ്സിലാകുന്നതാണ്..എന്നും ബ്രിട്ടീഷുകാരുടെ വിജയം വര്‍ഗ്ഗീയത തന്നെയാണ്..അത് ഇന്നും തുടരുന്നു..നാടിന്റെ സ്വാതന്ത്ര്യവും, സാമൂഹിക പശ്ചാത്തലവും കാംഷിച്ചു പട പൊരുതി വീര മൃത്യു വരിച്ച ഇതൊരു മഹാനെയും വന്ദിചില്ലെന്കിലും നിന്ദിക്കാതിരിക്കുക..അത് നന്ദികേടിന്റെ അവസാന വാക്ക് ആണ്..[/co]

  ReplyDelete
 49. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ താങ്കള്‍ ഈ വിഷയത്തെ കുറിച്ച് പഠിച്ചു മനസ്സിലാക്കിയത് ഒരു ബ്ലോഗ്‌ ആയി എഴുതിയാല്‍ നന്നായിരുന്നു. താങ്കള്‍ ചിത്രങ്ങള്‍ എടുക്കാനായി ക്ഷേത്രത്തിലേക്ക് പോകുന്നു, അവിടുന്ന് കിട്ടിയ ചില അറിവിന്റെ അടിസ്ഥാനത്തില്‍ രണ്ടു പുസ്തകങ്ങള്‍ വായിക്കുന്നു.. അങ്ങനെ ജനിച്ച ഈ ലേഖനത്തില്‍, ശ്രീധരമേനോന്‍ വിട്ടുപോയ സംഗതികളെ ലോഗനില്‍ കണ്ടെത്തുന്നു. ആ വരികളില്‍ നിന്ന് ചിലത്.

  “1788 ജൂലൈ 20 ന് കോഴിക്കോട്ട് നിന്ന് 200 ബ്രാഹ്മണന്മാരെ അന്വേഷിച്ച് പിടിച്ച് മുഹമ്മദന്‍ മതം സ്വീകരിപ്പിയ്ക്കുകയും മാട്ടിറച്ചി തീറ്റിപ്പിയ്ക്കുകയും ചെയ്തു. പരപ്പനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നും ധാരാളം പേരെ പിടിച്ച് കോയമ്പത്തൂരേയ്ക്ക് ആട്ടിത്തെളിച്ചു കൊണ്ടു പോയി മതം മാറ്റിച്ച് ഗോമാംസം തീറ്റിച്ചു.“

  ശരിക്കും അതൊന്നു വായിച്ചേ, മത വിദ്വേഷം വളര്‍ത്താന് ഉതകുന്ന വരികളല്ലേ അത്. മതം സ്വീകരിപ്പിച്ചത് വരെ നമ്മുക്ക് തല്ക്കാലം വിശ്വസിക്കാം, എന്തിനാണ് ഗോമാംസം നിര്‍ബന്ധിച്ചു തീറ്റിക്കുന്നത്. അവിടെയാണ് എഴുത്തുകാരന്റെ ഉദ്യേശ ശുദ്ധി ശ്രദ്ധിക്കേണ്ടത്.

  ഇപ്പോള്‍ മനസ്സിലായില്ലേ, ശ്രീധര മേനോന്‍ എന്ത് കൊണ്ടാണ് ചിലതൊക്കെ വിട്ടതെന്ന്.

  തുടര്‍ന്നുള്ള പല വരികളിലും ഈ മത മാറ്റവും ഗോമാംസ തീറ്റയും ഒന്നിച്ചു വരുന്നുണ്ട്. ഒന്നാം ശിപായി ലഹളക്ക് കാരണമായതും ഇത്തരത്തിലുള്ള വിദ്യ ആയിരുന്നു. വര്‍ഗ്ഗീയത പരത്താന്‍ സാമ്രാജ്യത ശക്തികള്‍ക്ക് നിസ്സാരമായി കഴിയും.

  "അദ്ദേഹത്തിന്റെ അനുചരന്മാരിലും മന്ത്രിമാരിലും സൈന്യത്തിലും ഹിന്ദുക്കള്‍ ഉണ്ടായിരുന്നു എന്നതും കൌതുകകരമാണ്" എന്താണ് ഈ കൌതുകത്തിന് കാരണം, ഒരു പക്ഷെ ഈ ക്കാര്യം ഒട്ടുമുക്കാല്‍ ജനത്തിനും അറിവുള്ളതാണല്ലോ.

  താങ്കളുടെ വിശദ പഠന കുറിപ്പ്‌ വായിക്കാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ ഒരു പക്ഷെ താങ്കളും തെറ്റിദ്ധരിക്ക പെട്ടേക്കാം.

  ReplyDelete
 50. ബ്രിട്ടീഷ്‌ ഗെവേര്‍ന്മെന്റിന്റെ ശമ്പളം വാങ്ങുന്ന ആള്‍ ബ്രിട്ടന്റെ ശത്രുവിനെ കുറിച്ച് നല്ലത് എഴുതുമോ? ടിപ്പുവിനെ മത ഭ്രാന്തന്‍ ആയി ചിത്രികരിച്ചത് അവര്‍ ആണ്. ഇത് പോലെത്തെ അവരുടെ ലേഖനങ്ങള്‍ പിന്നീട് ഫാഷിസ് ചരിത്രകാരന്‍ മാര്‍ പ്രചരിപ്പിക്കുകയുണ്ടായി. തീര്‍ച്ചയായും നമ്മള്‍ നമ്മുടെ ചരിത്രകാരന്മാര്യാണ് പിന്തുടെരേണ്ടത്. ടിപ്പുവിന്റെ പടയാളികള്‍ നല്ലൊരു ശതമാനം ഹൈന്ദവ വിശാസത്തില്‍ പെട്ടവരാണ്. ടിപ്പു ഇവിടെ ജനങ്ങളെ മതം മാറ്റി എങ്കില്‍ കേരളത്തില്‍ പ്രത്യേകിച്ചും മലബാറില്‍ ഷിയ വിശ്വാഷികള്‍ ഉണ്ടാവേണ്ടതാണ്. ടിപ്പുവും അദ്ദേഹത്തിന്റെ മത പണ്ഡിതരും ഷിയ വിശ്വാഷികള്‍ ആയിരുന്നു . എന്നാല്‍ ഇന്ത്യയില്‍ ഷിയ വിശ്വാഷികള്‍ ഒട്ടും ഇല്ലാത്ത സംസ്ഥാനം കേരളമാണ്. . മറാത്തക്കാർ (ശിവജി) ആകമിച്ച് നശിപ്പിച്ച ശൃംഗേരി മഠം പുനർനിർമ്മിക്കാൻ ടിപ്പു സുൽത്താൻ സഹായിച്ചു . മലബാര്‍ മനുഅല്‍ പറയുന്നത് പലതും അസത്യങ്ങളാണ്. ഉദാഹരണം അറകല്‍ മായുള്ള വിവാഹം. അതിനു അവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആ വിവാഹം നടന്നിട്ടില്ലയിരുന്നു . വില്ലിം ലോഗന് വന്ന തെറ്റ് കേരള ചരിത്രത്തില്‍ നടന്ന സംഭവമായി. ഇത് പോലെ പലതും ഊഹങ്ങളും നുണയും ആണ്. കൂടുതല്‍ പഠിച്ചിട്ടു ബ്ലോഗ്‌ എഴുതുക.

  ReplyDelete
 51. ആറ്റും മണമേലെ ഉണ്ണിയാര്‍ച്ച ജാന്‍സീ റാണിയെ പോലെയായിരുന്നു മലയാളികളുടെ മനസ്സില്‍ .! നാദാപുരത്ത് അങ്ങാടിയില്‍ ജോനകന്മാരെ ഒറ്റയ്ക്ക് നേരിട്ട കഥകള്‍ പാണന്‍റെ പാട്ടിലൂടെ കേള്‍ക്കാത്തവര്‍ ആരുണ്ട് ..? എന്നാല്‍ പിനീടുള്ള കഥകള്‍.... ഇപ്പോഴാണ് നമ്മള്‍ അറിയുന്നത് ...!ഉണ്ണിയാര്‍ച്ച (.1769.-..1831.)പത്തൊന്‍പതാം വയസില്‍ ടിപ്പു സുല്‍ത്താന്‍റെ ഭാര്യയായി ..! 1788.-ല്‍ ടിപ്പു മലബാര്‍ ആക്രമിച്ചപ്പോള്‍ തന്ത്രത്തിലൂടെ ഉണ്ണിയാര്‍ച്ചയെ കീഴടക്കി ..! മൈസൂരിലേക്ക് കൊണ്ടുപോയ ആര്‍ച്ചയെ ഭാര്യയാക്കി ..!ടിപ്പുവില്‍ അവര്‍ക്ക് ഒരു മകനും ഒരു മകളും ജനിച്ചു ..! മകള്‍ ക്ക് പുത്തൂരംഗ ദേവി എന്ന് പേരുമിട്ടു ..! ആ മകളെയാണ് മൈസൂരിലെ ഒവാടിയാര്‍ രാജവംശത്തിലെ കൃഷ്ണരാജ മൂന്നാമന്‍ വിവാഹം ചെയ്തത് ..! ടിപ്പുവിനോടുള്ള പക മനസ്സില്‍ സൂക്ഷിച്ച ആര്‍ച്ച തന്നെയാണ് ടിപ്പുവിനെ വധിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് സഹായം ചെയ്തതത്രെ ..!തന്നെ തട്ടിക്കൊണ്ടു വന്ന ടിപ്പുവിനോട് ഒടുങ്ങാത്ത പക ആര്ച്ചയ്ക്ക് ഉണ്ടായിരുന്നു ..! യുദ്ധമുണ്ടാകുമ്പോള്‍ ടിപ്പു സ്ഥിരം രക്ഷപെടാറുള്ള തുരങ്കം ആര്‍ച്ച ബ്രട്ടീഷുകാര്‍ക്ക് കാണിച്ചു കൊടുത്ത് പക വീട്ടി ..! ടിപ്പുവിന്‍റെ കാലത്ത് നശിപ്പിക്കപ്പെട്ട ഒവടിയാര്‍ രാജവംശം പുനസ്ഥാപിച്ച ശേഷം ആര്ച്ചയോടുള്ള നന്ദി പ്രകടിപ്പിച്ചതായിരുന്നു മകളെ രാജകുമാരനെ കൊണ്ട് വിവാഹം കഴിപ്പി ച്ചു രാജവംശം സ്വീകരിച്ചത് ..! പിന്നീടു വര്‍ഷങ്ങള്‍ കഴിഞ്ഞ് ആര്‍ച്ച തിരികെ വന്നു തന്‍റെ മാതാവിനെ കണ്ടു ..! ചരിത്ര തെളിവുകള്‍ വച്ച് ഭാസ്ക്കരന്‍ മാനന്തേരി എഴുതിയ "കടത്തനാടന്‍ നൊമ്പരങ്ങള്‍ " എന്ന പുസ്തകത്തില്‍ ഇത് വിശദമാക്കുന്നു ..!

  ReplyDelete
  Replies
  1. ithu sathyamanannu njan viswasikunnu

   Delete
  2. Eravankara Ashokan...u r right.....a drama also created in kannur district..connecting unniyarcha & tippu .....

   Delete
 52. ശ്രീധരമേനോന്റെ ചരിത്രത്തിളില്ലാത്തത് ലോഗോന്റെ മലബാര്‍ മാന്വലില്‍ നിന്ന് പൂരിപ്പിക്കുകയണു +Biju Kumar Alakode ചെയ്യുന്നത്. ഒരു ചരിത്രം വ്യത്യസ്ത താത്പര്യങ്ങളിലൂടെ കടന്നു പോകുന്നത് ഈ വായനയില്‍ കാണാം. മലബാര്‍ ലോഗോന്‍ എഴുതുന്നത് വെറും ചരിത്രം പറയാനല്ല. ബ്രിട്ടീഷ് താത്പര്യം കു‌ടി പറയാനാണ്. ബ്രിട്ടീഷ് ഇന്ത്യ സ്വാതന്ത്ര്യ സമര കാലത്താണ് ഇത് രചിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന താത്പര്യം ഈ വായനയിലുന്ദ്.

  ടിപ്പു സുല്‍ത്താനാണ് ഇന്ത്യയില്‍ രാജാക്കന്മാരില്‍ ആദ്യമായി ബ്രിട്ടീഷു കാരോട് നേരിടാന്‍ മറ്റൊരു രാജ്യത്തിന്റെ സഹായം തേടുന്നത്. ടച്ചു കാറുമായി സഖ്യം ചേര്‍ന്ന വിവരമാരിഞ്ഞതാണ് ബ്രിട്ടീഷു കാരെ കുഉടുതല്‍ പ്രകോപിപ്പിക്കുന്നത്.
  ഇതാണ് അദ്ദേഹത്തെ മതഭ്രാന്തനായി ചിത്രീകരിക്കുന്നതില്‍ അവര്‍ക്കുള്ള താത്പര്യം.
  കുഉടാതെ നായന്മാരെ തോത്പിച്ച്ചു എന്ന് പറയുമ്പോള്‍ നാം മറക്കുന്ന മറ്റൊരു കാര്യമുണ്ട്. അന്നത്തെ പടയാളികലാണ് നായന്മാര്‍. അതെല്ലാതെ ഒരു ജാതി വിഭാഗം മാത്രമല്ല. സംമുഉതിരിയുടെ സൈന്യത്തെ തോത്പിച്ച്ചു എന്നതിന് പകരം ഈ നായര്‍ എന്നാ ഇന്നത്തെ വായനക്ക് ചില വൈകാരികതകലുണ്ട്.

  ടിപ്പുവിനെതിരെ ഉന്നയിക്കുന്ന പല ആരോപണങ്ങള്‍ക്കും അന്നത്തെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നുമാണ് മരുപടിയുല്ലത്.

  സ്വത്ത് ബ്രഹ്മസ്വത്തിനു (ബ്രാഹ്മണര്‍ക്ക്), ദേവസ്വത്തിനും ( അമ്പലങ്ങള്‍ക്ക്‌) മാത്രമായിരുന്നു സാമുഉഹിക വ്യവസ്ഥയില്‍ അത് സാധാരണക്കാര്‍ക്ക് കു‌ടി പതിച്ചു നല്‍കുമ്പോള്‍ അത് മത വിരുദ്ധമായി വ്യാഖ്യാനിക്കുക സ്വാഭാവികം മാത്രമാണ്.

  ഇത് പോലുല്ല പരിഷകാരങ്ങലാണ് പലപ്പോഴും ദുര്‍_വ്യാഖ്യാനം ചെയ്യാറുള്ളത്.
  എന്നാല്‍ മരാത്തക്കാരാല്‍ ആക്രമിക്കപ്പെടുന്ന ശ്രിംഗേരി മഠം ടിപ്പുവിന്റെ സഹായം തേടുകയും അതിനു നടന്ന മുപ്പതോളം കത്തുകള്‍ കണ്ടെടുക്കപ്പെടുകയും ചെയ്തത് ഇന്ന മൈസുഉര്‍ ആര്ചിയോലാജി വകുപ്പിലുന്ദ്. അതിലെ ഭാഷയും സമെപനവുമെല്ലാമ് ഇന്ന പ്രചരിപ്പിക്കുന്ന ടിപ്പുവല്ല ശരിയായ ടിപ്പു എന്നത് വ്യക്തമാക്കുന്നു.

  In 1791, some Maratha horsemen under Raghunath Rao Patwardhan raided the temple and matha of Sringeri Shankaracharya, killing and wounding many, and plundering the monastery of all its valuable possessions. The incumbent Shankaracharya petitioned Tipu Sultan for help. A bunch of about 30 letters written in Kannada, which were exchanged between Tipu Sultan's court and the Sringeri Shankaracharya were discovered in 1916 by the Director of Archaeology in Mysore. Tipu Sultan expressed his indignation and grief at the news of the raid, and wrote:

  "People who have sinned against such a holy place are sure to suffer the consequences of their misdeeds at no distant date in this Kali age in accordance with the verse: "Hasadbhih kriyate karma rudadbhir-anubhuyate" (People do [evil] deeds smilingly but suffer the consequences crying)."[47]

  He immediately ordered the Asaf of Bednur to supply the Swami with 200 rahatis (fanams) in cash and other gifts and articles. Tipu Sultan's interest in the Sringeri temple continued for many years, and he was still writing to the Swami in the 1790s CE.[48]

  കണ്ടെടുത്ത തെളിവിനെക്കാള്‍ ചരിത്രം ഊഹന്ഗാകുന്നത് മറ്റു ചില താത്പര്യങ്ങള്‍ കുഉടിയാണ്. 

  ReplyDelete
 53. തങ്ങളുടെ ശത്രുവിന്റെ എങ്ങനെ താറടിക്കാം എന്ന് ബ്രിട്ടീഷു കാർ അതി മനോഹരമായ പഠിപ്പിച്ചു തന്നിരിക്കുന്നു.

  ReplyDelete
 54. ബ്രിട്ടീഷുകാരന്റെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന് നയം എന്തായിരുന്നു എന്ന് ഇനിയും മനസ്സിലാവാത്ത അഭിനവ ബുദ്ധി ജീവികൾ !!!! കഷ്ടം!!

  ReplyDelete
 55. ടിപ്പു എന്നാല്‍ മുസ്ലിമായിരിക്കില്ല...........അല്ലെങ്കില്‍ ടിപ്പു അങ്ങനെ ചെയ്തിരിക്കില്ല... എല്ലാ ആരോപണങ്ങളും വിശ്വസിക്കാമായിരുന്നു ... പക്ഷെ കുട്ടികളെയും കൊന്നൊടുക്കി എന്നൊക്കെ തട്ടിവിട്ടാല്‍...ഒരു മുസ്ലിമിനും ഒരു കുട്ടിയേയും സ്ത്രീയെയും യുദ്ദത്തില്‍ പോലും കൊല്ലാന്‍ കഴിയില്ല... അതിനവന്‍റെ ദര്‍ശനം അനുവദിക്കുന്നില്ല... മറ്റൊരു മനുഷ്യന്‍റെ രക്തം ചിന്തുന്നവന്‍ മുസ്ലിമല്ല എന്നാണു ഞങ്ങളുടെ വേദ ഗ്രന്ഥം ഞങ്ങളെ പഠിപ്പിച്ചത്.... മതത്തിലേക്ക് ബലം പ്രയോഗിച് ആളെക്കൂട്ടല്‍ തെറ്റാണെന്നും അത് പഠിപ്പിച്ചിരിക്കുന്നു....

  ReplyDelete
 56. നല്ല ലേഖനം.

  ReplyDelete
 57. Ajay kumar sir, please refer " the tyrant diaries" by Francois gautier published in the Outlook, April 15 edition. It will give u further details in the subject.

  ReplyDelete
 58. Recently I came across a book 'Tipu Sultan' by Col R D Palsokar. It is a book written after extensive researches. Though the book focuses on the military strategies of those times, it also gives ample information on the grey areas in Tipu's life. The last chapter of the book sums it up.

  Also the articles given in the below link give ample information on Tipu
  http://voiceofdharma.org/books/tipu/

  ReplyDelete
 59. ഇതു വായിക്കുന്നത് വരെ ഒരു hero image ആയിരുന്നു ടിപ്പു... അത് പോയി

  ReplyDelete
  Replies
  1. അത് തന്നെയായിരുന്നു ലേഖകന്‍റെ ഉദ്ദേശവും

   Delete
 60. ഈ ലേഖനെത്തെപ്പറ്റി വന്ന എല്ലാ കമന്റ്കളും വായിച്ചും ആദ്യം വന്ന ലേഖകനനുകൂലമായ കമന്റുകള്‍ക്കൊക്കെ അദ്ദേഹം മറുപടി കൊടുത്തിട്ടുണ്ട് പിന്നീട് ലേഖകന്‍റെ വര്ഗീയതയും കപടതയും തുറന്ന്‍ കാണിക്കുന്ന കമന്‍റുകള്‍ വന്നപ്പോള്‍ ഇയാളെ കാണാനേ ഇല്ലല്ലോ.

  ReplyDelete
  Replies
  1. ഒരു പോസ്റ്റില്‍ വരുന്ന എല്ലാ അഭിപ്രായങ്ങള്‍ക്കും മറുപടി പറയലല്ല ലേഖകന്റെ പണി. ചര്‍ച്ചയില്‍ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങളുണ്ടാകും, അതില്‍ നിന്നും വായനക്കാരന്‍ സ്വയം അഭിപ്രായം രൂപീകരിയ്ക്കുകയാണു വേണ്ടത്. ഈ കമന്റിട്ടയാള്‍ പറയുന്നതാണു ലേഖകന്റെ ലക്ഷ്യമെങ്കില്‍ എതിര്‍ത്തുള്ള കമന്റുകള്‍ പ്രസിദ്ധീകരിയ്ക്കാതിരിയ്ക്കാമായിരുന്നു.

   Delete
 61. [co="red"]ഈ വായനയിലൊന്നും ടിപ്പുസുല്‍ത്താന്റെ യശസ്സിനെ ബാധിയ്ക്കുന്ന ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല ടിപ്പുവിന്റെ അധിനിവേശം മലബാറിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയ്ക്ക് “നേട്ട”മുണ്ടാക്കിയതായും തുടര്‍ന്നുള്ള വായനയില്‍  ശ്രീധരമേനോന്‍  പറയുന്നു. ഒപ്പം ചില കോട്ടങ്ങളെ പറ്റിയും പറയുന്നുണ്ട്. അവയെല്ലാം ഇവിടെ വിവരിയ്ക്കുന്നില്ല. ഈ വായന എനിയ്ക്ക് തൃപ്തി തരാത്തതിനാല്‍ അന്വേഷണം വീണ്ടും തുടര്‍ന്നു. അപ്പോഴാണ് ബ്രിട്ടീഷ് മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്റെ അമൂല്യകൃതിയായ മലബാര്‍ മാനുവലിന്റെ ഒരു ഭാഗമായ  “മലബാര്‍ ചരിത്രം” ലഭിയ്ക്കുന്നത്[/co] . ഇതില്‍ നിന്നും മനസ്സിലാക്കാം ലേഖകന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് .ഇനി ആ നിഷ്പക്ഷ മുഖംമൂടി അങ്ങ് അഴിച്ചേക്കൂ.

  ReplyDelete
  Replies
  1. suhruthe , malabaaril innum thakarnnu kitakkunna aayirakanakkinu varunna kshethrangal ellathinum sakshiyaanu,,,,,,,,,,,,,,,,mathathinte kannati vechu karyangale kanathirikku, ningaluteyum poorvikar ivituthukaaraaya hindu janatha thanneyaanu ennu vismarikkaruthu.

   Delete
 62. മണ്ണടിഞ്ഞ ചരിത്രത്തെ വര്‍ത്തമാനകാലത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്ന്‌ കണക്കുതീര്‍ക്കണമെന്ന്‌ അടുത്തകാലത്തായി ചിലര്‍ വല്ലാതെ വാശിപിടിച്ചിരുന്നു. ബ്ളോഗ്‌ ലോകത്തും ആ പ്രവണത കണ്ടിരുന്നു. ‌ആര്‍ക്കും ആരെയും എങ്ങനെയും നിര്‍വച്ചിക്കാമെങ്കിലും ചരിത്രത്തിന്റെ മഹത്തായ യാഥാര്‍ത്ത്യത്തെ അവമതിച്ച്‌ കെട്ടുകഥകള്‍ ചരിത്രത്തിന്റെ മേല്‍ക്കുപ്പായമിട്ടാല്‍ വര്‍ത്തമാന കാലത്തെ ചതികളുടെ ശീലങ്ങള്‍ ഭൂതകാലത്തെയും തിന്നുതീര്‍ക്കുകയും നമുക്കൊരു നന്‍മയുടെ കാലം അയവിറക്കാനില്ലാതാവുകയും ചെയ്യും.

  ഹൈന്ദവഫാസിസ്റ്റുകളാണ്‌ പുതുഅധര്‍മ്മചരിത്രനിര്‍മ്മിതിയുടെ പിന്നണിക്കാരും ഉപഭോക്താക്കളും ലാഭമെടുക്കുന്നവരും. അങ്ങനെയാണ്‌ ഗുജറാത്തുകളും മറാത്തകളും ബാബറികളും നമ്മെ ഈ വര്‍ത്തമാനകാലത്തിലും വന്നുനോവിക്കുന്നത്‌. മതേതരത്വത്തിന്റെയും മാനവികതയുടെയും ഇടയില്‍ സംഘപരിവാര്‍ സൃഷ്ടിക്കുന്ന വര്‍ഗീയതയുടെയും ഭീകരതയുടെയും യുദ്ധഭൂമികയിലൂടെയാണ്‌ ഇന്ത്യ ഇപ്പോല്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്‌.

  മതേതരത്വത്തിന്റെ മുന്നണിപ്പോരാളിയായ ടിപ്പു സുല്‍ത്താന്റെ മാതൃകാ രാജ്യത്തിലിന്ന്‌ വര്‍ഗ്ഗീയതകൊണ്ട്‌ മലീമസമാക്കപ്പെട്ട സംഘപരിവാറന്‍ ഭരണം കയ്യാളാനുള്ള അവസ്തയുണ്ടായതുപോലും ചരിത്രത്തിന്റെ പാഠങ്ങളില്‍ വിഷം ചേര്‍ത്ത കറുപ്പ്‌ സമൂഹത്തിന്റെ മയക്കത്തിന്റെ ആലസ്യത്തില്‍ വിദഗ്ദമായി അവര്‍ കുത്തിവച്ചതുകൊണ്ടുകൂടിയാണ്‌. ഈ സംഘ(ട്ടന)പരിവാര്‍ - ബ്രിട്ടീഷ്‌ കൊളോണിയല്‍ കെണിയില്‍ നിഷ്പക്ഷരെന്ന് തോന്നുന്നവരും വീണുപോയിട്ടുണ്ട്‌.

  ഇന്ത്യയിലെ സ്വാതന്ത്ര്യസമര രക്തസാക്ഷികള്‍ക്ക്‌ ഒരു നേതാവ്‌ ആവശ്യമാണെങ്കില്‍ അല്ലെങ്കില്‍ ഒരാളെ നാം നിശ്ചയിക്കുകയാണെങ്കില്‍ ടിപ്പുവല്ലാതെ മറ്റൊരാളും അതിനര്‍ഹനല്ലതന്നെ. കാരണം ഇന്ത്യയിലെ ഒരു നാട്ടുരാജാവോ ചക്രവര്‍ത്തിയോ ബ്രിട്ടീഷുകാരോട്‌ നേരിട്ട്‌ ഏറ്റുമുട്ടി മരണപ്പെട്ടിട്ടില്ല, ടിപ്പുവല്ലാതെ. ഇന്ത്യയില്‍ മറ്റൊരു സൈന്യത്തെയോ മനുഷ്യനെയോ ബ്രിട്ടീഷ്‌ സൈന്യം ഇത്ര ഭയപ്പെട്ടിരുന്നില്ല, ടിപ്പുവിന്റെ സേനയെയും ടിപ്പുവിനെയുമല്ലാതെ. ഒരു ഇന്ത്യന്‍ രാജാവും അധ:കൃതരോട്‌ ഇത്രയും കരുണകാട്ടിയിട്ടില്ല, ടിപ്പുവിനെ കൂടാതെ.

  ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളില്‍ കാണുന്ന മനുഷ്യത്വപരമായ എല്ലാ ആധുനികോത്തര ഉള്‍കൃഷ്ട നിയമങ്ങളുടെയും മുകുളങ്ങള്‍ ഒരു പക്ഷേ ടിപ്പുവില്‍ നിന്നാണ്‌ നാം മനസ്സിലാക്കുന്നത്‌. 1788 -ല്‍ വ്യാപാരികളുടെ പ്രതിനിധികളുടെ ഒരു സമ്മേളനത്തില്‍ ടിപ്പു പ്രഖ്യാപിച്ചു :

  "എല്ലാര്‍ക്കും ജോലി, ആഹാരം , വസ്ത്രം, പാര്‍പ്പിടം കുട്ടികളുടെ വിദ്യാഭ്യാസം, ആവശ്യത്തിനു വിശ്രമം, ജനങ്ങളുടെ പൊതുവേയുള്ള ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നത്‌ നമ്മുടെ കടമയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തിക പരാശ്രയത്വം മാറ്റിയില്ലെങ്കില്‍ മനുഷ്യാവകാശവും നീതിയും നടപ്പാക്കാനാവുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. " - b.s gidwani, the sword of tipu sultan, page 230

  ഹിന്ദുത്വ ദേശീയതയുടെ കൊടുമുടികളായി അളന്നുവച്ചിരിക്കുന്ന ഒരു ശിവജിക്കും അല്ലെങ്കില്‍ ഗുരു ഗോബിന്ദ്‌ സിങ്ങിനും ഇതുപോലൊരു പ്രഖ്യാപനവും മനുഷ്യത്വത്തിന്റെ മാനദണ്ഠങ്ങളിന്‍മേല്‍ സൃഷ്ടിക്കാനായോ എന്നത്‌ സംശയമാണ്‌.

  പ്രധാനമായും ടിപ്പുവിനെതിരെയുള്ള ആരോപണം മതം മാറ്റവും ക്ഷേത്രധ്വംസനവുമാണ്‌. ബ്രിട്ടീഷുകാര്‍ക്ക്‌ ഏറ്റവും വെറുക്കപ്പെട്ടവനായിരുന്ന ടിപ്പുവിനെ കുറിച്ച്‌ അവര്‍ വാഴ്ത്തിയെഴുതും എന്നൊന്നും അദ്ധേഹത്തിന്റെ ശത്രുക്കള്‍ പോലും കരുതുമെന്ന്‌ തോന്നുന്നില്ല. 1782-ലാണ്‌ ടിപ്പു ആദ്യമായി മലബാറിലേക്ക്‌ വരുന്നത്‌. മൈസൂറിനു കീഴിലായിരുന്ന മലബറില്‍ ബ്രിട്ടീഷ്‌പ്പട ഇറങ്ങിയതറിഞ്ഞ്‌ അവരെ തുരത്താന്‍ ഹൈദരലി (ടിപ്പുവിന്റെ പിതാവ്‌) യുടെ നിര്‍ദ്ദേശപ്രകാരമാണ്‌ അദ്ധേഹം പടനയിച്ചെത്തിയത്‌. പക്ഷേ ഹൈദറുടെ മരണത്തെ തുടര്‍ന്ന്‌ ടിപ്പുവിന്‌ ശ്രീരംഗപട്ടണത്തേക്ക്‌ ഉടനെ മടങ്ങേണ്ടിവന്നു.

  1757-ല്‍ സാമൂതിരി പാലക്കാട്‌ ആക്രമിക്കുകയും അവിടത്തെ രാജാവ്‌ ഹൈദരലിയോട്‌ 12 ലക്ഷം രൂപ നല്‍കാമെന്ന വ്യവസ്തയില്‍ സൈനിക സഹായം ആവശ്യപ്പെടുകയും , തുടര്‍ന്ന് ആ തുക പാലക്കാട്‌ രാജാവ്‌ നല്‍കാതിരിക്കുകയും, തുകക്കായി അയച്ച ഹൈദരലിയുടെ ആളുകളെ സാമൂതിരി കൊല്ലുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ മൈസൂര്‍ സൈന്യം മലബാറില്‍ വരുന്നത്‌.

  ReplyDelete
 63. 9 കൊല്ലക്കാലം ഹൈദറുടെ കീഴിലും പിന്നീട്‌ 7 കൊല്ലം ടിപ്പുവിന്റെ കീഴിലുമുണ്ടായിരുന്ന മലബാര്‍ ദര്‍ശിച്ചത്‌ അന്നുവരെ കാണാതിരുന്ന വിപ്ളവകരമായ മാറ്റങ്ങളായിരുന്നു.

  ബ്രിട്ടീഷുകാരന്റെ ഭൂനിയമത്തെപറ്റിയുള്ള വാര്‍ഡന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത്‌ നോക്കാം : "അവര്‍ (മൈസൂര്‍ ഭരണാധികാരികള്‍) ഭൂവുടമകളെ ഒരു സ്തലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക്‌ മാറ്റുകയോ താമസസ്ഥലത്തുനിന്ന് പുറത്താക്കുകയോ സില്‍ബന്ധികളെ അവിടെ കൊണ്ടുവരികയോ ചെയ്തിട്ടില്ല. ബോര്‍ഡിനെ വിശ്വസിപ്പിച്ചത്ര തകരാറുകള്‍ മുഹമ്മദീയ ഗവര്‍മണ്റ്റ്‌ ഭരിക്കുന്ന കാലത്ത്‌ മലബാറിലുണ്ടായിട്ടില്ല." - mohibul hasan, history of tippu sultan, page 344

  നാട്ടുരാജാക്കന്‍മാര്‍ തമ്മിലടിച്ചും കൊള്ളചെയ്തും, താഴ്ന്ന ജാതിക്കാരുടെ സ്ത്രീകള്‍ക്ക്‌ മുലമറയ്ക്കാന്‍ അനുവാദമില്ലാതെയും നായന്‍മാര്‍ നിയമപാലകരായ ഗുണ്ടകളും ചട്ടമ്പിമാരായും വിലസുകയും അവര്‍ക്ക്‌ തോന്നുന്ന താഴ്ന്ന ജാതിക്കാരെ പീഡിപ്പിക്കുകയും കാരണമില്ലാതെ കൊല്ലുകയുമൊക്കെ ചെയ്തിരുന്ന കാലത്താണ്‌ മൈസൂര്‍ ഭരണം മലബാറില്‍ വരുകയും നായന്‍മാര്‍ വാളുകള്‍ കൊണ്ടുനടക്കുന്നത്‌ നിരോധിക്കുകയും ബഹുഭര്‍തൃത്വം തടയുകയുമൊക്കെ ചെയ്യുന്നത്‌.

  സ്വാഭാവികമായും നായന്‍മാര്‍ ടിപ്പുവിനെതിരെ തിരിയുക അസാധരാണമായിരുന്നില്ല. കൂടാതെ ഭൂപരിഷ്ക്കരണം വഴി ജന്‍മിമാരും നികുതികൊടുക്കേണ്ടിവരികയും ഇടത്തട്ടു നികുതിപിരിവുകാരെ ഒഴിവാക്കുകയും കൃഷിചെയ്യാതെ വിളവില്‍ പങ്കുപറ്റിയിരുന്ന നായന്‍മാരില്‍ നിന്നും സ്വതന്ത്രരായ കര്‍ഷകനു ആദ്യമായി അവന്റെ കൃഷിഭൂമിയില്‍ അധികാരം കിട്ടുകയും ചെയ്തു.

  വാഹന ഗതാഗത യോഗ്യമായ ആദ്യത്തെ റോഡുകള്‍ കേരളത്തില്‍ ഉണ്ടാവുന്നത്‌ മൈസൂര്‍ ഭരണകാലത്താണ്‌. ബ്രിട്ടീഷുകാരന്റെ 150 വര്‍ഷം നീണ്ട ഭരണകാലത്തുണ്ടായ വികസനെത്തേക്കാള്‍ കൂടുതല്‍ ഗതാഗത വികസനമുണ്ടായത്‌ മൈസൂറിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ആറേഴു കൊല്ലക്കാലത്തിനിടക്കാണ്‌. ഇക്കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട റോഡുകളുടെ നിര്‍മ്മാണ പ്രദേശങ്ങള്‍ (logan, malabar vol I, page 63) -ല്‍ കാണാം.

  ഹിന്ദുക്കള്‍ക്കെതിരെ ടിപ്പു ഒരുപാട്‌ കരം ചുമത്തുകയും അവരെ സാമ്പത്തികമായി ഞെരുക്കുകയും ചെയ്തെന്ന പച്ചക്കള്ളങ്ങളും ഫാസിസ ചരിത്രകാരന്‍മാര്‍ തട്ടിവിടുന്നുണ്ട്‌,. പക്ഷേ ബ്രിട്ടീഷുകാരനായ മക്കെന്‍സി പോലും എഴുതിയിട്ടുള്ളത്‌ ഇപ്രകാരമാണ്‌ :

  "അമിത കരം പിരിവില്‍ നിന്ന്‌ സുല്‍താന്‍ കര്‍ഷകരെ സംരക്ഷിച്ചിരുന്നു. അവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളില്‍ പെട്ടവരായിരുന്നു" - machenzie report, vol 2, page 72-73

  യൂറോപ്പില്‍ 400 രൂപ (ഒരു കണ്ടിക്ക്‌) വിലയുണ്ടായിരുന്ന കുരുമുളകിനു ധര്‍മ്മരാജയുള്‍പ്പെടെയുള്ളവര്‍ 30 രൂപക്ക്‌ കര്‍ഷകനില്‍ നിന്നു വാങ്ങി യൂറോപ്യന്‍മാര്‍ക്ക്‌ വിറ്റു വിടുപണിചെയ്തുകൊണ്ടിരുന്നപ്പോല്‍ ടിപ്പു കര്‍ഷകന്റെകൂടെ നില്‍ക്കുകയും അതിനു 100 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. ചന്ദനത്തടിക്ക്‌ 70 രൂപയുണ്ടായിരുന്നത്‌ 200 രൂപയാക്കി ഉയര്‍ത്തി.

  കോണ്‍വാലിസിനു ശേഷം ഭരണമേറ്റ സര്‍ ജോണ്‍ഷോര്‍ സാക്ഷ്യപ്പെടുത്തുന്നത്‌ കാണാം. "ടിപ്പുവിന്റെ രാജ്യത്തെ കര്‍ഷകര്‍ സംരക്ഷിക്കപ്പെട്ടിരുന്നു. അവരുടെ പരിശ്രമങ്ങള്‍ക്ക്‌ സഹായവും പ്രതിഫലവും കിട്ടുന്നു." - r.c majumdar, advanced history of india, page 715


  കേരളത്തില്‍ എവിടെയെങ്കിലും ഒരു ക്ഷേത്രത്തിന്റെ കല്ലിളകി കിടന്നാല്‍ അത്‌ പണ്ട്‌ ടിപ്പുവന്ന്‌ ഇളക്കിയിട്ടതാണെന്നും അല്ലെകില്‍ കാറ്റിലോ മഴയിലോ തകര്‍ന്ന എല്ലാ ക്ഷേത്രങ്ങളും ടിപ്പുസുല്‍താന്റെ കയ്യൊപ്പുണ്ടെന്നും അവിടെ നിന്ന് മൂത്രമൊഴിച്ചതിന്റെ ഈര്‍പ്പം തട്ടിയാണ്‌ പ്രതിഷ്ടകള്‍ ഇളകിവീണതെന്നും കെട്ടുകഥകള്‍ മെനെഞ്ഞെടുക്കപ്പെട്ട്‌ നമ്മെ പുതിയ ചരിത്രങ്ങള്‍ പഠിപ്പിക്കാന്‍ നവചരിത്രഗവേഷകര്‍ നന്നേ പാടുപെടുന്നുണ്ട്‌.

  എന്നാല്‍ 1790-91 കാലയളവില്‍ എല്ലാ ജില്ലകളിലെയും ഉദ്യോഗസ്തര്‍ക്ക്‌ ടിപ്പു അയച്ച സര്‍ക്കുലര്‍ ഇപ്രകാരമാണ്‌ :

  "ക്ഷേത്രങ്ങള്‍ നിങ്ങളുടെ ചുമതലയിലാണ്‌. വഴിപാടുകള്‍ സാധുക്കല്‍ക്ക്‌ വീതിച്ചു നല്‍കണം. പൂജാരിമാര്‍ അത്‌ സ്വന്തമാക്കരുത്‌. ക്ഷേത്രങ്ങളിലെ പണവും സാധനങ്ങളും മോഷണം പോകാതെ സംരക്ഷിക്കണം." - secret correspondence of tipu sultan, page 44

  ReplyDelete
 64. തളിപ്പറമ്പ ക്ഷേത്രത്തിനെ കുറിച്ച്‌ ചരിത്രത്തോട്‌ ചേര്‍ത്തു പറയുന്ന കഥകള്‍ അപസര്‍പ്പകകഥകളെക്കാളും ഉല്ലാസമുള്ളതണ്‌. ടിപ്പുവിന്റെ സൈന്യം ആക്രമിക്കാന്‍ വരുന്ന സമയത്ത്‌ ഓരോ പടയാളിയുടെ മുന്നിലും ഓരോ സര്‍പ്പങ്ങള്‍ പത്തിനിവര്‍ത്തി പേടിപ്പിച്ചുവിട്ടതിനാല്‍ പൂര്‍ണ്ണമായി അത്‌ തകര്‍ക്കാനായില്ലെന്നാണ്‌.


  മൈസൂര്‍പ്പട തൃശൂരിനെ സമീപിക്കുന്നതറിഞ്ഞ്‌ ക്ഷേത്രങ്ങള്‍ പൂട്ടി പൂജാരിമാര്‍ സ്ഥലം വിട്ടിരുന്നു. വടക്കുന്നത്തു ക്ഷേത്രത്തിലെ പട്ടോലമേനോന്‍ തിരിച്ചെത്തിയപ്പോല്‍ എല്ലാം പഴയസ്താനത്തുതന്നെയുണ്ടായിരുന്നെന്നാണ്‌ അദ്ധേഹം സാക്ഷ്യപ്പെടുത്തിയത്‌. "അവര്‍ ക്ഷേത്രം അശുദ്ധമാക്കിയില്ല. സാധനങ്ങള്‍ കൊള്ളയടിച്ചില്ല. ഒരു താഴുപോലും പൊട്ടിച്ചിട്ടില്ല." - c. achutha menon, cochin state manual, page 204  ടിപ്പുവിന്റെ മലബാര്‍ വരവ്‌ ഏതെങ്കിലും ക്ഷേത്രം തകര്‍ക്കാനായിരുന്നുവെങ്കില്‍ മലബാറില്‍ ഒരു ക്ഷേത്രവും ബാക്കിയുണ്ടാവുമായിരുന്നില്ല. കാരണം ടിപ്പുവിന്റെ സൈന്യം മലബാറില്‍ കാലുകുത്തുന്ന സമയത്തൊക്കെയും അന്നത്തെ നായര്‍പ്പട ഓടിത്തള്ളുകയായിരുന്നു പതിവ്‌. സൈന്യനടപടിക്കിടയില്‍ ഇനി ഏതെങ്കിലും ക്ഷേത്രത്തിന്റെ കല്ലിളകിപ്പോയിട്ടുണ്ടെങ്കില്‍ അത്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നില്ലെന്നത്‌ ടിപ്പുവിന്റെ ജീവിതം പഠിക്കുമ്പോല്‍ മനസ്സിലാക്കാവുന്നതേയുള്ളു.

  കോഴിക്കോട്ട്‌ കളക്ട്രേറ്റിലുള്ള ആര്‍ക്കൈവിലുള്ള ഇനാം രജിസ്റ്ററില്‍ ടിപ്പു വസ്തുവകകള്‍ ദാനം ചെയ്ത 61 സംഭവങ്ങളുണ്ട്‌. അതില്‍ 56 എണ്ണവും ഹിന്ദു ക്ഷേത്രങ്ങള്‍ക്കും 3 എണ്ണം മുസ്ളിം പള്ളികള്‍ക്കും ഒന്ന് ഒരു നായര്‍ക്കും മറ്റൊന്ന് കൊണ്ടോട്ടി തങ്ങള്‍ക്കുമാണ്‌. (കൂടുതല്‍ വിവരങ്ങള്‍ : Dr. c.k kareem, kerala under hydar ali and tipu sultan, page 200-209)

  "ക്ഷേത്രങ്ങളില്‍ മണിയടിക്കുന്നവരും പള്ളികളില്‍ നിസ്ക്കരിക്കുന്നവരും എന്റെ ജനങ്ങളാണ്‌ . ഈ രാജ്യം എണ്റ്റേതും അവരുടേതുമാണ്‌." - (the swrod of tipu sultan, page 213)
  ഇങ്ങനെ പ്രഖ്യാപിക്കുന്ന ടിപ്പുവിനെയാണ്‌ പ്രതിലോമ വര്‍ഗീയ-ഫാസിസ ചരിത്രകാരന്‍മാരും സില്‍ബന്ധികളും അദ്ധേഹത്തെ അവമതിക്കാന്‍ ചരിത്രഹത്യക്കായി വളഞ്ഞ കത്തികളുമായി രംഗത്തുവരുന്നത്‌.

  ടിപ്പുവിന്റെ സ്വഭാവ സവിശേഷതക്ക്‌ മദ്രാസ്‌ ഗവര്‍ണറായിരുന്ന മക്കാര്‍ടിനി നല്‍കുന്ന വിശദീകരണം "ടിപ്പു സുല്‍താന്‍ പിതാവിനേക്കാള്‍ മനുഷ്യത്വവും സംസ്കാരവുമുള്ള വ്യക്തി" എന്നാണ്‌. മറ്റൊരു സായ്പ്‌ ബ്രിട്ടണിലെ ഒരു എം.പി ക്ക്‌ എഴുതിയത്‌ "പൌരസ്ത്യരാജ്യങ്ങളിലെ എല്ലാ രാജാക്കന്‍മാരെക്കാളും കഴിവുറ്റവനാണ്‌ ടിപ്പു സുല്‍താന്‍. അദ്ധേഹത്തിന്റെ സ്വഭാവത്തിലെ പല അംശങ്ങളും 'ആക്കിലിസി'ന്റെതു പോലെയാണ്‌.. " - (history of tipu sultan, page 369)

  പക്ഷേ ഇങ്ങനെയുള്ള ടിപ്പുവിനെ അദ്ധേഹത്തിന്റെ മരണശേഷം, യാഥാര്‍ത്യത്തിന്റെ മേല്‍ ആഭാസം കൂട്ടിക്കലര്‍ത്തി ബ്രിട്ടീഷുകാര്‍ അവരുടെ അസാംസ്കാരികമായ ഭ്രാന്ത്‌ ചരിത്രത്തില്‍ തിരുകിക്കയറ്റി. ടിപ്പുവിനെ കുറിച്ച്‌ പേരുവെളിപ്പെടുത്താത്ത ഒരു ഫ്രെഞ്ച്‌ പട്ടാളക്കാരനാണ്‌ ആദ്യമായി മതഭ്രാന്തിന്റെയും ക്ഷേത്ര ദ്വംസനത്തിന്റെയും കഥകള്‍ എഴുതിപ്പിടിപ്പിക്കുന്നത്‌. ഇന്ത്യയിലെ രാജാക്കന്‍മാരില്‍ ഏറ്റവും ശക്തനായ ടിപ്പുനെതിരെ മറ്റ്‌ രാജാക്കന്‍മാരെ അണിനിരത്തണമെങ്കില്‍ "ഭിന്നിപ്പിക്കല്‍ നയതന്ത്രം" കൊണ്ടും ചതികൊണ്ടുമല്ലാതെ സാധിക്കില്ലെന്ന് അവര്‍ക്കറിയാമായിരുന്നു.


  ബ്രിട്ടീഷ്കാരനായ ലോഗന്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ച വിവരങ്ങളെ അടിസ്താനമാക്കിയാണ്‌ ടിപ്പു ഭ്രാഹ്മണരെ പീഡിപ്പിച്ചെന്ന്‌ കഥ മെനെഞ്ഞെടുക്കുന്നത്‌. അതില്‍ 200 പേരുടെ കഥ ലോഗന്‍ തന്നെ പറയുന്നതുപോലെ "ടിപ്പുവിന്റെ ആളുകള്‍ പിടിക്കുമെന്നു ഭയന്ന്‌ ഭ്രാഹ്മണര്‍ സന്ദേശവും കൊണ്ടുപോകാന്‍ ഭയപ്പെടുന്നു. അവരുടെ കൂട്ടത്തില്‍ നിന്ന്‌ 200 പേരെ പിടിച്ചുകഴിഞ്ഞു. " - logan, malabar vol I , page 448-449

  ഈ കഥ ശരിയാണെങ്കില്‍ പോലും ടിപ്പുവിനെതിരെ ചാരന്‍മാരായി ഉപയോഗിച്ചിരുന്ന ഭ്രാഹ്മണരെമാത്രമായിരുന്നു അവര്‍ പീഡിപ്പിച്ചിരുന്നതെന്നു വരുന്നു. അല്ലെങ്കില്‍ പിടിക്കപ്പെടുമെന്നു ഭയന്നായിരിക്കാം ചില ഭ്രാഹ്മണര്‍ തിരുവിതാംകൂറിലേക്ക്‌ കുടിയേറിയതെന്നും മനസ്സിലാക്കേണ്ടിവരുന്നു.

  ReplyDelete
 65. ഇങ്ങനെ പിടിക്കപ്പെട്ടവരെ മാട്ടിറച്ചി തീറ്റിക്കുകയും ഇസ്ളാം മതത്തില്‍ ചേര്‍ത്ത്‌ ഗോമാംസം തീറ്റിക്കുകയുമൊക്കെ ചെയ്തെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരന്‍മാര്‍ എഴുതിവച്ചാല്‍ അതങ്ങു ചരിത്രമാവില്ല. കാരണം ടിപ്പു ഭ്രാഹ്മണരെ അങ്ങേയറ്റം ബഹുമാനിച്ചയാളായിരുന്നു. 1784-85 സെന്‍സസ്‌ റിപ്പോര്‍ട്ടില്‍ നമ്പൂതിരിമാരെയും മറ്റും വിവരിക്കുന്നത്‌ ഇപ്രകാരമാണ്‌ : "നമ്പൂതിരിയുടെ ദേഹം ദിവ്യമാണ്‌. അവരുടെ ചലനങ്ങള്‍ ഘോഷയാത്രയാണ്‌. അവരുടെ ആഹാരം അമൃതാണ്‌."ടിപ്പുവിന്റെ ഭരണത്തില്‍ ഇപ്രകാരം വാഴ്ത്തപ്പെട്ട നമ്പൂതിരിമാര്‍ക്ക്‌ ഗോമാംസം നല്‍കുകയും മതം മാറ്റുകയും ചെയ്തെന്നൊക്കെയുള്ളത്‌ കെട്ടുകഥമാത്രമായിരുന്നു. കൂടാതെ അദ്ധേഹത്തിന്റെ ഉദ്യോഗസ്തരില്‍ വളരെയധികം ഭ്രാഹ്മണരുമുണ്ടായിരുന്നു. ഇവരെക്കൊണ്ടായിരിക്കണമല്ലോ ഇതൊക്കെ ചെയ്യേണ്ടിവരിക. !

  അതുകൂടാതെ ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷ്‌ സര്‍ക്കാരിനു വേണ്ടി വിവരം ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ട ബുക്കാനന്‍ മലബാറില്‍ എല്ലായിടത്തും സഞ്ചരിക്കുകയും എല്ലാ വിവരങ്ങളും ശേഖരിച്ചെങ്കിലും ടിപ്പു മതപരിവര്‍ത്തനത്തിനു ശ്രമിച്ചെന്ന്‌ ഒരിടത്തും അദ്ധേഹം രേഖപ്പെടുത്തിയിട്ടില്ല. "ഓരോ സ്ഥലത്തും ഹിന്ദു പ്രധാനിമാരുമായി അദ്ധേഹം സംസാരിച്ചെങ്കിലും അവരെല്ലാം കാര്‍ഷിക നയത്തെ കുറിച്ച്‌ സംസാരിച്ചെങ്കിലും മതം മാറ്റത്തെ പറ്റി പറഞ്ഞില്ല. " (കൂടുതല്‍ വിവരങ്ങള്‍ : buchanan, a journey from madaras.., page 82 )


  തലശ്ശേരിക്കോട്ടയിലെ മേധാവിയായ സായ്പ്പാണ്‌ 2000 നായന്‍മാരെ ടിപ്പു സുല്‍താന്‍ ഇസ്ളാമില്‍ ചേര്‍ത്തതെന്ന് പ്രചരിപ്പിച്ചത്‌. ഈ വക്രബുദ്ധിയായ സായ്പ്പിനെ ടിപ്പു മുമ്പ്‌ വിളിച്ചിരുന്നത്‌ "നിങ്ങളൊരു ചീത്ത മനുഷ്യന്‍ എന്നായിരുന്നു" poona residency paper, vol III page 37.

  മറാത്താക്കാരുടെ സഹായം തേടാന്‍ കോന്‍വാലിസ്‌ അവിടെ പ്രചരിപ്പിച്ചത്‌ ടിപ്പു കൂര്‍ഗില്‍ 70,000 ഹിന്ദുക്കളെ ഇസ്ളാമില്‍ ചേര്‍ത്തെന്ന അപവാദമായിരുന്നു. പക്ഷേ നാലുദശകത്തിനു ശേഷമുള്ള 1835-ലെ സെന്‍സസ്‌ അനുസരിച്ച്‌ കൂര്‍ഗിലെ മൊത്തം ജനസംഖ്യ പോലും 65,437 മാത്രമായിരുന്നു. - mohibul hasan, history of tipu sultan, page 79

  ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു മതേതരനോ ദേശാഭിമാനിയോ മറ്റേതെങ്കിലും കാവി ദേശീയക്കാരനോ ഇന്നേവരെ പ്രഖ്യാപിക്കാത്തത്‌ ടിപ്പു പ്രഖ്യാപിക്കുന്നത്‌ നോക്കൂ ..

  "മത സൌഹാര്‍ദ്ധം ഇസ്ളാമില്‍ പ്രധാനമാണ്‌. മതത്തില്‍ ചേരാന്‍ നിര്‍ബന്ധമരുതെന്ന് ഖുര്‍-ആന്‍ അനുശാസിക്കുന്നു. ദൈവം നിര്‍ദ്ദേശിച്ചിട്ടുള്ള ഈ നിയമം എന്റെ ഹൃദയത്തിനു തുല്യം കരുതുന്നു .. മൈസൂറിനകത്തോ പുറത്തോ ഉള്ള ആരെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനം കാണിച്ചാല്‍ അതു കുറ്റകരമണെന്ന് പ്രഖ്യാപിക്കുന്നു." - the sword of tipu sultan, page 229

  ഈ ടിപ്പുവിനെങ്ങനെയാണ്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കാനാവുക. ഈ ടിപ്പുവിനെങ്ങനെയാണ്‌ മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാനാവുക. അതും തന്റെ കൊട്ടാരത്തിന്റെ ചുറ്റുമതിലിനകത്ത്‌ 100 മീറ്ററിനുള്ളില്‍ മൂന്നു (അന്യമത) ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച്‌ സംരക്ഷിച്ചിരുന്ന മറ്റൊരു രാജാവ്‌ ഇന്ത്യന്‍ ചരിത്രത്തില്‍ വേറെയുണ്ടോ .. ?

  ReplyDelete
  Replies
  1. suhruthe , malabaaril innum thakarnnu kitakkunna aayirakanakkinu varunna kshethrangal ellathinum sakshiyaanu,,,,,,,,,,,,,,,,mathathinte kannati vechu karyangale kanathirikku, ningaluteyum poorvikar ivituthukaaraaya hindu janatha thanneyaanu ennu vismarikkaruthu.

   Delete
 66. ടിപ്പുവിന്റെ പതനം ആഗ്രഹിച്ചവര്‍ ബ്രിട്ടീഷുകാര്‍ മാത്രമല്ലായിരുന്നു. അധികാരം നഷ്ടപ്പെട്ട മാടമ്പിമാരും സമ്പന്നരും ഗവര്‍ണ്ണറന്‍മാരും കമാണ്ടര്‍മാരും ഉള്‍പ്പെടും. അവരില്‍ മുസ്ളിംകളും ഉണ്ടായിരുന്നു. കണ്ണൂരിലെ അറക്കള്‍ ബീവി പോലും ബ്രിട്ടീഷുകാരോടൊപ്പം ടിപ്പുവിനെതിരെ ചേര്‍ന്നിരുന്നു. കാരണം ഇവരെയെല്ലാം എപ്പോഴും ടിപ്പു ഉണര്‍ത്തിക്കൊണ്ടിരുന്നത്‌ സാധാരണക്കാരുടെ ഒരാവശ്യവും നിരസിക്കരുതെന്നും അവരെ എപ്പോഴും സേവിക്കണമെന്നുമാണ്‌. അയിത്തവും താന്‍പോരിമയും ഉന്നതകുലജാഡകളുള്ളവരുമായ ഈ അധികാരപ്രഭുക്കള്‍ എങ്ങനെ ടിപ്പുവെനെതിരെ അണിനിരക്കാതിരിക്കും ??

  ടിപ്പുവിനോടുള്ള സാധാരണക്കാരുടെ സ്നേഹത്തിന്റെ ആഴം വരച്ചിടുന്ന ജനറല്‍ അബര്‍ക്രാബിയുടെ അഭിപ്രായം നോക്കൂ.

  "ധനവും ഭൂമിയും അധികാരവുമുള്ള പ്രധാനികളെല്ലാം ടിപ്പുവിനെ ഉപേഷിച്ചിരുന്നു. അദ്ധേഹത്തെ സ്നേഹിക്കുന്ന കോടിക്കണക്കിനാളുകളെയെടുത്താല്‍, അവരുടെ പ്രാര്‍ഥനയും അനുഗ്രഹങ്ങളും കൊണ്ട്‌ യുദ്ധങ്ങള്‍ ജയിക്കാനാവുമെങ്കില്‍ അവരുടെ സ്നേഹത്തിനും ബഹുമാനത്തിനും വിലയുണ്ടാകും. " - the sword of tipu sultan, page 238-239


  സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികമായും മതപരമായും മതേതരമായും സൈനികപരമായും അല്ലെങ്കില്‍ മറ്റേത്‌ മാനദണ്ഡം വച്ചായാലും ഇന്ത്യയുടെ അഭിവൃദ്ദിക്ക്‌ വേണ്ടി നിസ്വാര്‍ഥമായി, ഇന്ത്യ എന്ന വികാരം മൂര്‍ത്തമായി ഉള്‍ക്കൊണ്ട്‌ നിലകൊണ്ട ഭരണാധികാരികളില്‍ വച്ച്‌ ഏറ്റവും ശ്രേഷ്ടന്‍ ടിപ്പുവല്ലാതെ മറ്റൊരു രാജാവും നമ്മുടെ മുന്നിലില്ല. ആധുനിക ഇന്ത്യയുടെ ശില്‍പരൂപമൊരുക്കം ഒരുപക്ഷേ ടിപ്പുവില്‍ നിന്നാണാരംഭിക്കുന്നത്‌. അതിന്നും അതിന്റെ വിശാലമായ മാനവിക മാതൃകാരൂപം ഇന്ത്യയില്‍ പൂറ്‍ണ്ണമാക്കപ്പെട്ടിട്ടില്ല.

  ടിപ്പുസുല്‍ത്താന്റെ മയ്യിത്ത്‌ വീണപ്പോല്‍ വെല്ലസ്ളി പ്രഭു പോലും പ്രതികരിച്ചത്‌ "ഇന്ത്യയുടെ ശവം വീണു.. നമുക്ക്‌ കുടിച്ച്‌ മദിച്ചാനന്ദിക്കാം " എന്നാണു. ശരിയാണത്‌. ടിപ്പു വീണതോടെ ഇന്ത്യമുഴുക്കെ ബ്രിട്ടീഷുകാര്‍ ശവപ്പറമ്പാക്കി മാറ്റി. എല്ലാം അവര്‍ക്ക്‌ കീഴിലായി. ഒരു ദേശാഭിമാനിയായ വീരരാജാവിനെയും പിന്നെ കണ്ടില്ല ബ്രിട്ടീഷുകാരനെ നേര്‍ക്കുനേര്‍ നിന്ന്‌ വിരലനക്കാന്‍ പോലും.

  തന്റെരാജ്യത്ത്‌ ഉന്നതരോടൊപ്പം താണവര്‍ക്കും സമത്വം വേണമെന്ന്‌ ആഗ്രഹിച്ച ആ ധീര ദേശാഭിമാനിയായ വിപ്ളവകാരിയുടെ രക്തത്തിനു വിലപറയുന്നവര്‍, അന്ന്‌ കൂടെ നിന്ന്‌ വഞ്ചിച്ചവരുടെയും ഒറ്റുകൊടുത്തവരുടെയും പിന്‍മുറക്കാരും, തക്കം കിട്ടുമ്പോല്‍ ഇന്ത്യയെതന്നെ വിറ്റുകാശാക്കാനും മടിയില്ലാത്തവരുടെ പങ്കിലമായ രക്തം പേറുന്ന പാപചേതസ്സുള്ളവരുമാണെന്നതിന്‌ അനുമാനിക്കാന്‍ ചരിത്രംനല്‍കുന്ന സാക്ഷ്യങ്ങള്‍ക്കപ്പുറം നമുക്ക്‌ വേറെ തെളിവുകള്‍ ആവശ്യമുണ്ടോ..??

  ReplyDelete
 67. This comment has been removed by the author.

  ReplyDelete
 68. ഒരു രാജ്യം മറ്റൊരു രാജ്യത്തെ പിടിച്ചടക്കാൻ വരുമ്പോൾ സകല കൊള്ളരുതായ്മകളും കാണിക്കും എന്നത് ഒരു ചരിത്ര സത്യമാണ് അവിടെ മതവും മനുഷ്യനുമില്ല, ഇന്ത്യയിലേ എല്ലാ നാട്ടു രാജ്യങ്ങളും ഇതുതന്നെയാണ് കാണിച്ചിട്ടുള്ളത്, അവിടൊക്കെ ഹിന്ദു ഹിന്ദുവിനെ കൊന്നതിനാൽ ചരിത്രത്തിൽ അത് 'മഹാന്മാരുടെ യുദ്ധകഥ'യുടെ ഭാഗം മാത്രമാണ്.....

  തന്റെ നാട്ടിലെ ഇതര മതസ്തരോട് മാന്യമായാണ് ടിപ്പു പെരുമാറിയിട്ടുള്ളത് - ടിപ്പുവിന്റെ മരണം വരെ ഭരണകൂടത്തിലെ ധനകാര്യമന്ത്രി ഹിന്ദുബ്രാഹ്മണനായ പൂര്‍ണയ്യ ആയിരുന്നു. പ്രൈവറ്റ് സെക്രട്ടറിയും ഒരു ബ്രഹ്മണനായിരുന്നു.മൈസൂര്‍പടയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു ഹരിസിംഗ്. അദ്ദേഹത്തിന്റെ സഹോദരന്‍ നരസിംഹറാവുവും ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. കൂര്‍ഗിലെ കമാന്ററും ഒരു ബ്രാഹ്മണനായിരുന്നുവെന്ന് ചരിത്രം. മലബാറിലെ നായര്‍ കലാപം അടിച്ചമര്‍ത്താന്‍ ടിപ്പു അയച്ചതും ശ്രീപദ് റാവു എന്ന ഹിന്ദുവിനെയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗപ്പെടുത്തിയിരുന്ന 300 ഭടന്മാരടങ്ങിയ സൈന്യത്തിന്റെ നേതാവും സെവാജി എന്ന മറാഠക്കാരനായിരുന്നു. ടിപ്പുവിന്റെ കൊട്ടാരത്തിലെ ഔദ്യോഗിക കത്തുകള്‍ തയ്യാറാക്കിയിരുന്ന മുന്‍ഷിമാരില്‍ പോലും നരസിയ്യ എന്ന പേരുള്ള ഒരു ഹിന്ദു ഉണ്ടായിരുന്നു. ദസറ പോലുള്ള ഹിന്ദു ഉത്സവങ്ങളില്‍ ടിപ്പു രാജകീയമായി തന്നെ പങ്കെടുത്തതിനും അതിനായി പ്രത്യേക ഫണ്ട് അനുവദിച്ചതിനുമെല്ലാം തെളിവുകള്‍ ചരിത്രത്തില്‍ സുലഭം.

  മതമോ ജാതിയോ നോക്കാതെ തന്‍റെ ഉദ്യോഗസ്ഥരില്‍ അദ്ദേഹം വിശ്വാസമര്‍പ്പിച്ചിരുന്നു. തന്റെ നാട്ടിലെ ക്ഷേത്രങ്ങള്‍ക്കുള്ള ടിപ്പുവിന്റെ സംഭാവനയും വൻ തോതിലായിരുന്നു.

  'എന്റെ മതം' ടിപ്പുവിനാൽ പീഡിപ്പിക്കപ്പെട്ടിട്ടുള്ളതിനാൽ അദ്ധേഹത്തെ താഴ്തിക്കാണിക്കുന്നതിന് പകരം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു സുവര്‍ണകാലഘട്ടത്തിൻറെ തെളിവായി അദ്ധേഹത്തെ ഉയർത്തി ക്കാണിക്കുകയാണ് നാം ചെയണ്ടത് അതാണ്‌ ഇന്ത്യക്കാർ എന്ന നിലയിൽ നമ്മുടെ കടമ എന്നും കരുതുന്നു.

  1799 മെയ് നാലിന് നാലാം മൈസൂര്‍ യുദ്ധം അവസാനിച്ച പ്പോൾ ടിപ്പുവിന്‍റെ ഭൌതികശരീരത്തിനടുത്ത വന്ന് ജനറല്‍ ഹാരിസ് ഉറക്കെ അട്ടഹസിച്ചുത് ‘ഇന്ന് ഇന്ത്യ നമ്മുടെതായി’ എന്നുപറഞ്ഞാണ് ഇത് നാം എപ്പൊഴും ഓർക്കണം

  NB: ഇന്ത്യയില്‍ ചെര്‍ന്നില്ലെങ്കില്‍ ബോംബിടും എന്നു തിരിവിതാംകൂരറിനെ വിരട്ടിയവരാണ് നെഹ്രുവും പട്ടേലും എന്നതും ഇടക്ക് ഓർക്കുന്നത് നന്ന്

  ReplyDelete
  Replies
  1. aruninu kurachukooti vaayana avashyamaanu..........

   Delete
 69. ശ്രീരംഗപട്ടണത്തെ ടിപ്പുവിൻറെ കോട്ട സന്ദർശിക്കുന്നതിന് മുമ്പ് ടിപ്പുവിനെ കുറിച്ച് നെറ്റിൽ പരതിയപ്പോഴാണ് ഈ ലേഖനം വായിക്കാന്‍ ഇടയായത്. കോട്ട സന്ദർശിച്ചപ്പോൾ ടിപ്പുവിൻറെ കൊട്ടാരം നിന്ന സ്ഥലം എന്ന് എഴുതിയ ബോര്‍ഡിന് പിന്നില്‍ ഇടിച്ചു നിരത്തിയ ഒരു കൊട്ടാരത്തിൻറെ അടിത്തറ മാത്രമേ കാണാന്‍ സാധിച്ചുള്ളൂ.! ടിപ്പുവിന്റെ മരണശേഷം കല്ലിൻമേൽ കല്ല് ശേഷിപ്പിക്കാതെ ആ കൊട്ടാരം പോലും നശിപ്പിച്ചുകളഞ്ഞ ബ്രിട്ടീഷുകാര്‍ ചരിത്രത്തില്‍ ടിപ്പുവിനേക്കുറിച്ച് നല്ലത് പറയുമെന്ന് വിശ്വസിക്കാന്‍ നിവൃത്തിയില്ല.! അതുകൊണ്ടുതന്നെ വീണ്ടും ഈ ലേഖനം വായിച്ചപ്പോള്‍ ഇതില്‍ പറയുന്ന പോയിൻറുകൾ വെറും പൊള്ളയായ ഒരു ആരോപണം വായിക്കുന്നതുപോലെ തോന്നുന്നു !!

  ReplyDelete
 70. ഇന്ത്യക്കാരെ മനുഷ്യരായി പോലും കാണാതിരുന്ന ബ്രിട്ടീഷുകാര്‍ , അവര്‍ക്കെതിരെ പൊരുതിയവരുടെ തിരുശേഷിപ്പുകള്‍ രണചരിത്രണവീഥികളില്‍ അവര്‍ക്കെതിരെ തലയുയര്‍ത്തി നില്‍ക്കാന്‍ അനുവദിച്ചിട്ടില്ല. അവരുടെ കോളനികളില്‍ ചാരന്‍മാരായി വര്‍ത്തിക്കാത്തവരെ അവരെഴുതിയ ചരിത്രത്തില്‍ എവിടെയും ഭീകരന്‍മാരായി വാഴ്ത്തപ്പെടുന്നത്‌ വായിക്കാം. ഇന്നും അവര്‍ക്ക്‌ കലിയടങ്ങുന്നില്ല ..

  http://timesofindia.indiatimes.com/india/Bhagat-Singh-Azad-were-terrorists-says-UK-historian/articleshow/30496595.cms

  ReplyDelete
  Replies
  1. sathyathinu neere kannatachiruttaakkaruthu.............

   Delete
 71. സംഘികളുടെ കുഴലൂത്തുകാരെ തിരിച്ചറിയുക. ചരിത്രത്തെ വികലമാക്കുന്നത് ഫാസിസത്തിന്റെ ചരിത്രമാണ്.

  ReplyDelete
 72. ശ്രീരംഗപട്ടണത്തിലേക്കുള്ള മടക്കയാത്രയിൽ തന്റെ സൈന്യത്തോട് മദിരാശിയിലേക്കു തിരിക്കാൻ ടിപ്പു ആവശ്യപ്പെട്ടെങ്കിലും, ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ തോൽവി മുന്നിൽ കണ്ട പിതാവിനെ സഹായിക്കാൻ ടിപ്പുവിന് ഉടൻ മടങ്ങേണ്ടി വന്നു

  ReplyDelete
  Replies
  1. mammooz, kudakil ayirakanakkinu christians neyum ,malabaaril nayanmarute 30% tholavum koottathote islamilekku matham mattukayaanuntaayathu, sweekarikkathavare vaalinirayaakki.

   Delete
 73. ഒരു മുസ്ലീം ഭരണാധികാരിയായിരുന്നുവെങ്കിലും, മറ്റു മതങ്ങളോട് അദ്ദേഹത്തിന് വളരെ കടുത്ത വിരോധം ഉണ്ടായിരുന്നില്ലെന്നു കരുതപ്പെടുന്നു. ഹൈന്ദവർക്കു വേണ്ടി ചെയ്ത കാര്യങ്ങളും, മൈസൂരിൽ സ്ഥാപിച്ച ക്രൈസ്തവദേവാലയങ്ങളും ഇതിനുദാഹരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. പടയോട്ടക്കാലത്ത് ക്ഷേത്രങ്ങൾ തകർത്തെങ്കിലും പിന്നീട് ക്ഷേത്രങ്ങൾക്ക് ഉദാരമായ സംഭാവനകൾ ടിപ്പു സുൽത്താൻ നൽകിയിട്ടുണ്ടെന്നും മറാത്തക്കാർ ആകമിച്ച് നശിപ്പിച്ച ശൃംഗേരി മഠം പുനർനിർമ്മിക്കാൻ ടിപ്പു സുൽത്താൻ സഹായിച്ചു എന്നും കെ.എൻ. പണിക്കർ പറയുന്നുണ്ട്.[4]. കന്നട, ഹിന്ദുസ്ഥാനി, പേർഷ്യൻ, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്ഥമായ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു ടിപ്പു

  ReplyDelete
  Replies
  1. ഏറെ സഹിഷ്ണുവും പരമത സ്‌നേഹിയുമായിരുന്നു സുല്‍ത്താന്‍. തന്റെ പ്രവിശാലമായ മൈസൂര്‍ സാമ്രാജ്യത്തില്‍ മഹാഭൂരിപക്ഷം പ്രജകളും അമുസ്‌ലിംകളായിരുന്നു. സുല്‍ത്താന്റെ പ്രധാന ഉദ്യോഗസ്ഥവൃന്ദമാകട്ടെ ഭൂരിഭാഗവും ഹിന്ദുക്കള്‍. പ്രധാന മന്ത്രിയായിരുന്ന പൂര്‍ണയ്യയും മലബാര്‍ ഗവര്‍ണറായിരുന്ന മദണ്ണയും ഇതില്‍ ഉള്‍പ്പെടും. എന്നിട്ടും സുല്‍ത്താന്‍ മലബാറില്‍ ക്ഷേത്രധ്വംസകനായ മതവൈരക്കാരനാണ്! ടിപ്പുവിന്റെ മതഭ്രാന്തിന്റെ തോറ്റങ്ങള്‍ പക്ഷേ മൈസൂരില്‍ വെറും കെട്ടുകഥകള്‍ മാത്രമാണ്. ഒരാളും ഇത് വിശ്വസിക്കുകയില്ല. അത്രക്ക് വിശാലമായ മതസഹിഷ്ണുതയാണ് അദ്ദേഹം പുലര്‍ത്തിപ്പോന്നത് എന്നത് ശ്രീരംഗപട്ടണം കോട്ട സന്ദര്‍ശിച്ചവര്‍ക്ക് എളുപ്പം ബോധ്യപ്പെടും. അവിടെ ഉയര്‍ന്നു നില്‍ക്കുന്ന ഹനുമാന്‍ ക്ഷേത്രം ഇത് സ്ഥിരീകരിക്കുന്നു. ഇതേ സഹിഷ്ണുതയുടെ മഹിത മാതൃക തന്നെയാണ് അദ്ദേഹം മലബാറിലും സാമന്ത രാജ്യമായ കൊച്ചിയിലും സ്വീകരിച്ചത്. തന്റെ സാമ്രാജ്യത്തിലൊരിടത്തും ടിപ്പു ഇരട്ടനയം പുലര്‍ത്തിയിട്ടില്ല. അത്തരം ആത്മവഞ്ചന അദ്ദേഹത്തിനു വശമില്ല. പിന്നെയും കേരളത്തില്‍ മാത്രം ഇത്തരമൊരു കള്ളക്കഥ എങ്ങനെയാണ് പ്രചരിച്ചത്? കേരളത്തിലെ ജനതക്കും രാജസ്വരൂപങ്ങള്‍ക്കും ഭരണപരവും വംശപരവുമായ ഒരു വിവരവും നാള്‍വഴിയില്‍ എഴുതിവെക്കുന്ന പതിവേയില്ലായാരുന്നു. ഇന്നുപോലും നാം മലയാളികള്‍ അങ്ങനെയാണ്. അതിനാല്‍ തന്നെ ചരിത്ര രചയിതാക്കള്‍ മൂലരേഖകളുടെ അഭാവത്തില്‍ ഇംഗ്ലീഷുകാര്‍ പക്ഷപാതപരമായി എഴുതിയ മാന്വലും ഗസറ്റിയറും അപ്പാടെ പകര്‍ത്തിയെഴുതിയാണ് ചരിത്ര രചന നടത്തിയത്. ഇംഗ്ലീഷുകാര്‍ക്ക് അവരുടെ ഏക ശത്രു ടിപ്പുവായിരുന്നു. ടിപ്പു മാത്രം. അതുകൊണ്ടാണ് മെയ് നാലിന് അവസാന ശ്രീരംഗപട്ട

   ണ യുദ്ധം കഴിഞ്ഞു മരിച്ചു വീണ സുല്‍ത്താന്റെ നെഞ്ചില്‍ ചവിട്ടി കോണ്‍വാലീസ് പ്രഖ്യാപിച്ചത്, നാം ഇന്ത്യ കീഴടക്കിയെന്ന്. ടിപ്പുവിനെതിരെ നട്ടാല്‍ മുളക്കാത്ത നുണകള്‍ പാകി വിതച്ചതും മുളപ്പിച്ചതും അവരാണ്. ടിപ്പുവിനെ അപനിര്‍മിക്കുക അവരുടെ ആവശ്യമായിരുന്നു. അതില്‍ ഏറെക്കുറെ അവര്‍ വിജയിക്കുകയും ചെയ്തു. ഇതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഏറെ ആത്മാര്‍ഥമായി സുല്‍ത്താന്‍ നടപ്പാക്കിയ നിരവധി സാമൂഹിക പരിഷ്‌കരണ പദ്ധതികള്‍ മേല്‍ ജാതികളുടെ സ്വകാര്യ താല്‍പര്യങ്ങള്‍ക്കെതിരായിരുന്നു. ഇവര്‍ ഈ വ്യവസ്ഥകളാസകലം പടുത്തുയര്‍ത്തിയതും നിലനിര്‍ത്തിയതും ദൈവത്തെയും മതത്തെയും കൂട്ടുപിടിച്ചായിരുന്നു. വസ്ത്ര പരിഷ്‌കാരങ്ങളും ബഹുഭര്‍തൃത്വ-മരുമക്കത്തായ നിരോധവും എന്തിനേറെ ഭൂനികുതി പോലും മതവിരുദ്ധമെന്നവര്‍ പ്രചരിപ്പിച്ചു. പരിഷ്‌കാരങ്ങള്‍ കൊണ്ട് നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ജാതിവര്‍ഗങ്ങളാണ് കുടിലകഥകള്‍ പ്രചരിപ്പിച്ചത്. അതു പതിയേ അമ്പലം പൊളിയിലേക്ക് വികസിപ്പിച്ചതും ഇവര്‍തന്നെ.

   Delete
 74. മലബാറില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍വഹിച്ച സാമൂഹിക പരിഷ്‌കരണ ദൗത്യം ഉജ്ജ്വലമാണ്. ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ എന്നും സൗഭാഗ്യങ്ങള്‍ അനുഭവിച്ചത് ഉപരിവര്‍ഗങ്ങളാണ്. അത്തരം സൗഭാഗ്യങ്ങള്‍ സ്വന്തമാക്കാന്‍ ആചാരങ്ങളെയും മതശാസനകളെയും അവര്‍ എന്നും കൂട്ടുപിടിക്കും. കേരളത്തിലും ഇതായിരുന്നു അവസ്ഥ. കുടിയായ്മയുടെയും ഭൂസ്ഥിതിയുടെയും അടിസ്ഥാനത്തില്‍ മാത്രമേ അന്നത്തെ കേരളീയ സാമൂഹിക ജീവിതത്തെ നിരീക്ഷിക്കാന്‍ പറ്റൂ. ജന്മിമാരുടെയും പുരോഹിതപ്പരിഷകളുടെയും ഭൗതിക കാമനകളെ സംരക്ഷിക്കും തരത്തിലാണ് മതവിശ്വാസത്തിന്റെ ചിട്ടകള്‍ പോലും അനുക്രമപ്പെട്ടത്. ശൂദ്ര സ്ത്രീകള്‍ പാതിവ്രത്യം സ്വീകരിക്കേണ്ടതില്ലെന്നും അവര്‍ ബ്രാഹ്മണന്മാരുടെ ആഗ്രഹങ്ങള്‍ക്ക് വിധേയപ്പെടണമെന്നും മലയാളികള്‍ക്ക് ആചാരങ്ങള്‍ നിര്‍ദേശിച്ച പരശുരാമന്‍ കല്‍പ്പിച്ചുവെന്നാണ് അന്നു പ്രഖ്യാപിക്കപ്പെട്ടത് (സി. അച്യുത മേനോന്‍ : കൊച്ചിന്‍ സ്റ്റേറ്റ് മാന്വല്‍, അനന്തകൃഷ്ണന്‍ : കൊച്ചിയിലെ ജാതികളും വര്‍ഗങ്ങളും). നായര്‍ സ്ത്രീകള്‍ക്കു പാതിവ്രത്യം വേണ്ടെന്നു തിരു ബ്രാഹ്മണന്മാര്‍ കേരളത്തിലുടനീളം ശ്ലോകം ചൊല്ലി നടന്നു. അങ്ങനെയവര്‍ നായര്‍ സമൂഹത്തില്‍ നിയമാനുസൃത വിവാഹങ്ങള്‍ നിരോധിച്ചു. ഇത് ബ്രാഹ്മണന്മാര്‍ക്കു വേണ്ടിയായിരുന്നു. ബ്രാഹ്മണ കുടുംബത്തില്‍ മൂത്ത അംഗത്തിനു മാത്രമേ നിയമാനുസൃത വിവാഹത്തിനു അനുവാദമുണ്ടായിരുന്നുള്ളു. ബ്രാഹ്മണ സമൂഹത്തിലെ ഇളമുറക്കാര്‍ക്ക് ചുമതലാരഹിതമായ സുഭിക്ഷ ലൈംഗിക ജീവിതം തരപ്പെടാന്‍ പൗരോഹിത്യം മെനഞ്ഞ കുടില സൂത്രങ്ങളായിരുന്നു ഇത്. ശരിക്കും വിവാഹമെന്നു പറയാനൊക്കാത്ത വിചിത്രമായൊരു ലൈംഗിക ജീവിത സരണി ഇവര്‍ വികസിപ്പിച്ചു. സംബന്ധം. ഇതോടെ ഏതു നായര്‍ സ്ത്രീയുമായും സ്വതന്ത്രമായി സംഗമിക്കാന്‍ ഉപരിവര്‍ഗ പുരുഷന്മാര്‍ക്കു പരിരക്ഷ കിട്ടി. നമ്പൂതിരിമാര്‍ ദൈവ നിയുക്തരും ദിവ്യ ജന്മങ്ങളുമായതുകൊണ്ട് ഏതു സ്ത്രീകളുമായി സംഗമിക്കുന്നുവോ അതുകൊണ്ടുതന്നെ അത്തരം സ്ത്രീകള്‍ പുണ്യവതികളായെന്നു ധാരണ പരന്നു. ഇത്തരം സംഗമങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ പിതാവോ പിതൃ ബന്ധുക്കളോ ഏറ്റെടുത്തതുമില്ല. ഈ അനാഥ ജന്മങ്ങളെ കണ്ട് ടിപ്പു സ്തബ്ധനായി. തന്റെ സാമ്രാജ്യത്തിലാണല്ലോ ഇത്തരം അരുതുകള്‍ പെരുകുന്നത്. ഇതോടൊപ്പം കേരളത്തില്‍ നിലനിന്നിരുന്ന മറ്റൊരു സമ്പ്രദായമായിരുന്നു ബഹുഭര്‍തൃത്വം. നായര്‍ സ്ത്രീകള്‍ക്ക് അന്ന് എത്ര പുരുഷന്മാരെയും ഒന്നിച്ചു വേള്‍ക്കാനുള്ള അവകാശം ആചാരപരമായി അനുവദിക്കപ്പെട്ടിരുന്നു. രണ്ടോ മൂന്നോ നാലോ. കുലീനതയും ആഭിജാത്യവും കല്‍പ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ സുന്ദരികളാണെങ്കില്‍ നിയുക്ത ഭര്‍ത്താക്കന്മാരുടെ എണ്ണം പിന്നെയും കൂടും. ഓരോ ഭര്‍ത്താവും വിവാഹ സമയങ്ങളില്‍ അവര്‍ക്കു നിശ്ചിത തുക നല്‍കുന്നു. ഭര്‍ത്താക്കന്മാര്‍ക്ക് ഓരോരുത്തര്‍ക്കും കൃത്യമായ ദിവസങ്ങള്‍ നിശ്ചയിച്ചു നല്‍കും. ഒരുതരം ശണ്ഠയുമില്ലാതെ എല്ലാവരും ഇത് ഏറെ വിനയത്തോടെ പാലിച്ചുപോന്നു. കമിതാക്കളുടെ എണ്ണം കൊണ്ടാണ് സ്ത്രീകള്‍ സൗന്ദര്യത്തിന്റെ മേനി പ്രകടിപ്പിക്കുക. ഇതില്‍ ജനിക്കുന്ന കുട്ടികളുടെ പിതൃവിലാസം അജ്ഞാതമായിരിക്കും. അവിടെയാണ് മരുമക്കത്തായം പ്രസക്തമാവുന്നത്. മലബാറില്‍ നായര്‍ വിഭാഗങ്ങളില്‍ ഇത് പൊതുനിയമം പോലെ പ്രവര്‍ത്തിച്ചു. ഇതിനു കാരണങ്ങളുണ്ട്. സംബന്ധവും ബഹു ഭര്‍തൃത്വവും പൊതു ആചാരമായതുകൊണ്ട് മക്കളുടെ പിതൃത്വം ഒരിക്കലും കൃത്യമാവുകയില്ല. അക്കാലത്തെ ചരിത്രമെഴുതിയ ബര്‍ബോസ അതിങ്ങനെ വിവരിക്കുന്നു: ''മക്കള്‍ അമ്മ വീട്ടില്‍ അവരുടെ കൂടെയാണു വളരുക. കാരണം കുട്ടികള്‍ക്ക് അവരുടെ അഛനെ അറിയുകയില്ല. പക്ഷേ അമ്മാവന്മാരെ അവര്‍ക്കറിയാം.'' ഈ മലിന സാഹചര്യമാണ് നാട്ടില്‍ മരുമക്കത്തായ സമ്പ്രദായം വികാസം കൊള്ളാനുള്ള പൊതു സാമൂഹിക പശ്ചാത്തലം. അരോചകമായ ഇത്തരം ജീവിത വൈകൃതങ്ങളെ സുഗമമാക്കാനുള്ള മറ്റൊരു സൂത്രമായിരുന്നു മലബാറിലന്നത്തെ നിയമങ്ങള്‍. ബ്രാഹ്മണ സ്ത്രീകളല്ലാത്ത ഹിന്ദുക്കളിലെ ഒരു സ്ത്രീ സമൂഹവും അന്നിവിടെ മാറു മറക്കാന്‍ പാടുണ്ടായിരുന്നില്ല. നീണ്ട കാലം കേരളത്തില്‍ ജീവിച്ച ഇബ്‌നു ബത്തൂത്ത ഈ അനുഷ്ഠാന വൈരൂപ്യത്തെ വിശദമായി വിവരിക്കുന്നുണ്ട്. ആചാരം തെറ്റിച്ചു നടന്നാല്‍ ദൈവദോഷം വരും എന്ന് ഈ സാധു മനുഷ്യരെ കള്ള പ്രമാണങ്ങള്‍ പാടി പാല്‍പ്പാട വര്‍ഗം ബോധ്യപ്പെടുത്തി. പുറംനാട്ടില്‍ പോയിവരാന്‍ ഭാഗ്യം കിട്ടിയ ഈഴവ സ്ത്രീ മാറു മറച്ചു തിരിച്ചു വന്നപ്പോള്‍ ആറ്റിങ്ങല്‍ റാണി അവളെ വിളിച്ചു വരുത്തി മാറു മുറിച്ചു കളഞ്ഞതായി ശ്രീ പത്മനാഭ മേനോന്‍ തന്റെ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.

  ReplyDelete
 75. ര്‍ച്ചയായും അതിനൂതനമായ സാമൂഹിക ജീവിത വീക്ഷണവും ഉന്നതമായ സംസ്‌കാര പാഠ ബോധ്യവും പുലര്‍ത്തിപ്പോരുന്ന ടിപ്പു സുല്‍ത്താന്‍ തന്റെ മലബാര്‍ പ്രവിശ്യയില്‍ കണ്ട ഞെട്ടിക്കുന്ന ദൈന്യത പരിഹരിക്കാന്‍ തീവ്ര നടപടികള്‍ സ്വീകരിച്ചു. മൈസൂരില്‍ ഇത്തരം ജീവിത വൈകൃതങ്ങള്‍ മതശാസനയുടെ തിണ്ണബലത്തില്‍ പ്രയോഗിക്കുന്ന ശീലമുണ്ടായിരുന്നില്ല. മലബാറില്‍ തിമിര്‍ത്താടിയ ഇത്തരം കെട്ട അനുഷ്ഠാനങ്ങളെയാണ് ടിപ്പു തിരുത്താന്‍ ശ്രമിച്ചത്. ഇത്തരം ആചാരങ്ങളെ ഒന്നും സഹിക്കുന്നതായിരുന്നില്ല ഏറെ നാണം കുണുങ്ങിയായിരുന്ന ടിപ്പു. വസ്ത്ര ധാരണയില്‍ ഏറെ ലളിതമായ സൗന്ദര്യബോധം പുലര്‍ത്തിയിരുന്ന സുല്‍ത്താന്‍ വര്‍ണപ്പകിട്ടില്ലാത്ത ശുഭ്ര വസ്ത്രങ്ങളേ അണിഞ്ഞിരുന്നുള്ളു. ജോലി ചെയ്യാന്‍ തടസ്സമാവുന്ന വസ്ത്രങ്ങളെ വെറുത്ത സുല്‍ത്താന്‍ കൊട്ടാരങ്ങളില്‍ സാര്‍വത്രികമായിരുന്ന നിലത്തിഴയുന്ന റോബുകള്‍ നിരോധിച്ചു.

  ടിപ്പു എന്നും ഒരു സന്മാര്‍ഗിയായിരുന്നു. പൊതുധാരണകളില്‍ നിന്നൊക്കെ എത്രയോ ഉയരത്തിലുള്ള ഒരു സന്മാര്‍ഗി. വിശ്വാസത്തിലും അനുഷ്ഠാനത്തിലും ധര്‍മബോധത്തിന്റെ ശക്തമായ കവചം ചുറ്റിയ ഇതുപോലെയൊരാള്‍ ഇന്ത്യന്‍ രാജപരമ്പരയില്‍ ടിപ്പുവോളം മറ്റൊരാളില്ല. അന്തഃപുരങ്ങളിലെ സര്‍വ അഴിഞ്ഞാട്ടങ്ങളെയും അദ്ദേഹം കര്‍ശനമായി നിരോധിച്ചു. ഭാര്യമാര്‍ക്ക് തന്റെ കുഞ്ഞുങ്ങളുടെ അമ്മമാര്‍ എന്ന സമ്പൂര്‍ണ അവകാശങ്ങള്‍ നല്‍കി. കുതിരയെപ്പോലെ ഓടുകയും ഘടികാരത്തെപ്പോലെ കൃത്യപ്പെടുകയും ചെയ്ത ഈ യുവാവ് തന്റെ നാല്‍പത്തി ഒമ്പതാമത്തെ വയസ്സില്‍ വീരോചിതമായി മരണം നേരിടുന്നതുവരെ വ്യക്തി ജീവിതത്തില്‍ ഒരപഭ്രംശവും നേരിട്ടതായി ദൂഷ്യങ്ങള്‍ രേഖപ്പെടുത്താന്‍ ഭൂതക്കണ്ണാടിയുമായി ഉഴറി നടന്നവര്‍ പോലും പറയുന്നില്ല. തന്റെ അമ്മക്ക് ടിപ്പുവിലുണ്ടായിരുന്ന അപാര സ്വാധീനം മാറ്റിനിര്‍ത്തിയാല്‍ കൊട്ടാരത്തിലെ സ്ത്രീ സ്വാധീനം ശൂന്യമായിരുന്നു എന്ന് ടിപ്പുവിന്റെ വ്യക്തി ചരിത്രമെഴുതിയ കിര്‍മാനി രേഖപ്പെടുത്തുന്നു. അമ്മയുമായി എന്തോ സംസാരിക്കാന്‍ അവരുടെ മുറിയില്‍ ചെന്ന ടിപ്പു വര്‍ത്തമാനത്തിനിടെ ഉറങ്ങിപ്പോയ കഥ കിര്‍മാനി ഉദ്ധരിക്കുന്നുണ്ട്. അമ്മ ഉറങ്ങിയ തക്കം നോക്കി മുറിയില്‍ കയറിയ തോഴിമാര്‍ ടിപ്പുവിന്റെ കാല്‍ തലോടിക്കൊണ്ടിരുന്നു. ഉറക്കമുണര്‍ന്ന സുല്‍ത്താന്‍ ഈ രംഗം കണ്ടു കോപക്രാന്തനായി. നാളെ ദൈവത്തിന്റെ കോടതിയില്‍ എന്നെ കുറ്റവാളിയാക്കുന്ന ഇത്തരം വേലകള്‍ക്ക് നിങ്ങള്‍ എന്തിനെത്തിയെന്ന് കുമാരന്‍ ആക്രോശിച്ചെന്നു കിര്‍മാനി രേഖപ്പെടുത്തുന്നു. ഇതത്രയും സത്യമായിരുന്നു. ഹൈദറിനെപ്പറ്റി ഇങ്ങനെയല്ലല്ലോ ചരിത്രകാരന്മാര്‍ പറയുന്നത്. തന്റെ വിദൂര കേരളീയ പ്രവിശ്യയില്‍ നിലനിന്നതും ടിപ്പു സ്വന്തം ജീവിതത്തില്‍ കണിശതയോടെ പുലര്‍ത്തിയതുമായ രണ്ടു ജീവിത ധാരകളില്‍ നിന്നു വേണം മലബാറിലെ വികൃത ജീവിത ആചാരങ്ങളില്‍ ടിപ്പുവിന്റെ ഇടപെടലുകളെ വിശകലനം ചെയ്യാന്‍. മാറു മറക്കാതുള്ള സ്ത്രീ പ്രത്യക്ഷങ്ങള്‍ സമൂഹ മധ്യത്തില്‍ അരാജകത്വം പടര്‍ത്തുമെന്നതുകൊണ്ട് തന്റെ സാമ്രാജ്യത്തില്‍ ടിപ്പു അതു വിളംബരത്തിലൂടെ നിരോധിച്ചു. അപ്പോഴും താന്‍ നേരിടുന്ന കൊടൂരവും വിക്ഷോഭകരവുമായ മഹാ യുദ്ധത്തിന്റെ നടുവട്ടത്തുനിന്നായിരുന്നു സാമൂഹിക പരിഷ്‌കാരത്തിനുള്ള ഈ വെമ്പല്‍ എന്നു നാം കാണണം. പ്രജകളും അവരുടെ ജീവിതവും എങ്ങനെയോ ആയിരിക്കട്ടെ തങ്ങള്‍ക്ക് അവരുടെ വിഭവങ്ങള്‍ മാത്രം മതിയെന്ന സാധാരണമായ രാജനീതികള്‍ പുലരുന്ന ഇന്നുപോലും ഇതിനൊക്കെയപ്പുറം കടന്നു രാഷ്ട്ര ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുള്ള ഭരണകൂടത്തിന്റെ പിടയല്‍ അതാവശ്യപ്പെടുന്ന പരിഗണന നേടാതെ പോയി എന്നതു ടിപ്പുവിന്റെ നിരവധി പരാജയങ്ങളില്‍ ഒന്നു മാത്രം. തന്റെ വിളംബരം ഒരിക്കലും പക്ഷേ മലബാറിനു മാത്രമായിരുന്നില്ല. സമസ്ത മൈസൂര്‍ സാമ്രാജ്യത്തിലേക്കും വേണ്ടിയായിരുന്നു. മാന്യമായി വസ്ത്രം ധരിക്കണമെന്നും അത് സാധിക്കാത്തത് സാമ്പത്തിക പരാധീനത കൊണ്ടാണെങ്കില്‍ ഖജനാവ് അതിനു വഴിയുണ്ടാക്കുമെന്നുമായിരുന്നു ടിപ്പുവിന്റെ ആ 'പ്രമാദമായ' തിട്ടൂരം. എന്നാല്‍ വിളംബരത്തിലെ അവസാന ഭാഗം തമസ്‌കരിക്കുകയും വസ്ത്രമെന്നതിനെ കുപ്പായമിടീക്കുക എന്ന് പരിമിതപ്പെടുത്തുകയും അതിന് മതംമാറ്റമെന്നു പര്യായം പറയുകയും ചെയ്യുന്ന കുടിലബുദ്ധിയാണ് ഇവിടെ പ്രചരിച്ചത്

  ReplyDelete
 76. മാന്യമായ വസ്ത്രധാരണക്കുവേണ്ടിയുള്ള ടിപ്പു സുല്‍ത്താന്റെ പരിശ്രമങ്ങളുമായി ബന്ധപ്പെട്ടു രസകരമായ നിരവധി കഥകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വയനാടന്‍ മലമടക്കിലെ ഗിരിവര്‍ഗക്കാര്‍ അക്കാലത്തു തീര്‍ത്തും വിവസ്ത്രരായിരുന്നു. മലബാര്‍ യാത്രക്കിടെ ഇതു ശ്രദ്ധയില്‍പ്പെട്ട സുല്‍ത്താന്‍ അവരുടെ ഗോത്രമൂപ്പനെ വിളിച്ചു വരുത്തി വസ്ത്രമുടുക്കാനും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കാനും നിര്‍ദേശിച്ചു. ആവശ്യമായ വസ്ത്രങ്ങള്‍ ഖജനാവില്‍ നിന്നു വസൂലാക്കാനും അവരോടു പറഞ്ഞു. ഗോത്രമൂപ്പന്റെ പ്രതികരണം ഏറെ വിനയപൂര്‍ണമായിരുന്നു. വസ്ത്രമുപയോഗിക്കുന്നതില്‍ നിന്നും ഞങ്ങളെ ഒഴിവാക്കിത്തരാന്‍ ദയവുണ്ടാവണമെന്നും ഇനി വസ്ത്രമുടുക്കാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചാല്‍ സുല്‍ത്താന് പിടിക്കാന്‍ പറ്റാത്ത കൊടും കാടുകളിലേക്ക് ഞങ്ങള്‍ പോയ്ക്കളയുമെന്നുമായിരുന്നു. ഇതു കേട്ട ടിപ്പു പൊട്ടിച്ചിരിച്ചു. ഗോത്രമൂപ്പനെയും അനുയായികളെയും വസ്ത്ര ശല്യത്തില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.

  മലബാറില്‍ ടിപ്പുവിന്റെ മറ്റൊരു വിളംബരം ബഹുഭര്‍ത്തൃത്വം കര്‍ശനമായി നിരോധിച്ചു കൊണ്ടുള്ളതാണ്. അതിലളിതവും സംതൃപ്തവുമാര്‍ന്ന ദാമ്പത്യ ജീവിതമായിരുന്നു ടിപ്പുവിന്റേത്. ഹൈദറിന്റെ കാലത്ത് അദ്ദേഹത്തിന്റെ താല്‍പര്യത്തില്‍ നടത്തിയ രണ്ടു വിവാഹം. അതിലൊരാളായ റുഖിയാ ബാനു ശ്രീരംഗ പട്ടണം ആദ്യമായി ആക്രമിക്കപ്പെട്ടപ്പോള്‍ അതിന്റെ ആഘാതത്തില്‍ മരിച്ചുപോയി. മൂന്നു വര്‍ഷത്തിനു ശേഷം മറ്റൊരു വിവാഹം. മൂന്നു ഭാര്യമാരിലായി സുല്‍ത്താനു പതിനൊന്നു മക്കളും. ടിപ്പുവിന്റെ കൊട്ടാരങ്ങള്‍ അതിലളിതവും അനാര്‍ഭാടപൂര്‍ണവുമായിരുന്നു. താന്‍ ജയിച്ചടക്കിയ പ്രൗഢമാര്‍ന്ന കൊട്ടാരക്കെട്ടുകള്‍ തോറ്റ രാജാവിനു മടക്കി നല്‍കിയ രാജാവ് ഒരു പക്ഷേ ടിപ്പു മാത്രമായിരിക്കും. അഴിഞ്ഞാട്ടക്കാരികള്‍ ടിപ്പുവിന്റെ അന്തഃപുരങ്ങളില്‍ ഇല്ലായിരുന്നു. ഇങ്ങനെ ഉയര്‍ന്ന ധാര്‍മികതയും ഉള്ളുറപ്പുള്ള സാംസ്‌കാരിക ഔന്നത്യവും ജീവിതത്തില്‍ അന്ത്യം വരെ പരിപാലിച്ച സുല്‍ത്താനു തന്റെ സ്വന്തം പൗരജനങ്ങളുടെയും ജീവിത പരിഷ്‌കരണം പ്രധാനമായിരുന്നു. അതുകൊണ്ടാണ് ഇത്തരം ജീവിതവൈകൃതങ്ങള്‍ ടിപ്പു സുല്‍ത്താനില്‍ അലോസരം സൃഷ്ടിച്ചതും ഇതത്രയും ഇല്ലാതാക്കാന്‍ തീവ്രമായി പരിശ്രമിച്ചതും.

  സുല്‍ത്താന്‍ നടത്തിയ മറ്റൊരു പരിഷ്‌കരണം സമ്പൂര്‍ണമായ മദ്യ നിരോധനമാണ്. പെരും കുടിയന്മാരായിരുന്നു അന്നിവിടുത്തുകാര്‍ എന്ന് ബുക്കാനന്‍ രേഖപ്പെടുത്തുന്നു. ചെത്തു കുലത്തൊഴിലാക്കിയ വലിയ ഒരു ജനത തന്നെ ഇവിടെയുണ്ടായിരുന്നു. ലഹരി നിരോധിക്കണമെന്നും ചെത്തുകാരെ മാന്യമായ മറ്റു തൊഴിലിടങ്ങളില്‍ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1787 ജനുവരി 4-നു ടിപ്പു സ്വന്തം ഗവര്‍ണര്‍ക്കെഴുതിയ കത്ത് വളരെ പ്രസിദ്ധമാണ് (കിര്‍മാനി). യൗവനയുക്തകളായ സ്ത്രീകളെ വീട്ടുജോലിക്ക് നിര്‍ത്തുന്ന പ്രവണതയെ സുല്‍ത്താന്‍ നിരുത്സാഹപ്പെടുത്തി. കോഴിക്കോട്ടുണ്ടായിരുന്ന തന്റെ ഒരു ഫൗജുദാര്‍ ഇത്തരത്തിലൊരുത്തിയെ ജോലിക്കു നിര്‍ത്തിയതറിഞ്ഞ സുല്‍ത്താന്‍ ഉടന്‍ തന്നെ അവരെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ ഉത്തരവിട്ടു. ഉദ്യോഗസ്ഥനെ ശാസിക്കുകയും ചെയ്തു. ഇത്തരം പ്രവണതകള്‍ പവിത്രമായ കുടുംബജീവിതങ്ങളില്‍ വിഘ്‌നങ്ങള്‍ കൊണ്ടുവരുമെന്നായിരുന്നു സുല്‍ത്താന്റെ നിരീക്ഷണം. അശരണര്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും വേണ്ടി സുല്‍ത്താന്‍ രൂപീകരിച്ച ട്രസ്റ്റിനെയും അതില്‍ സുല്‍ത്താന്‍ കാണിച്ച ഉത്സാഹത്തെയും പറ്റി മൊഹിബുല്‍ ഹസഖാന്‍ തന്റെ പുസ്തകത്തില്‍ വിശദമായി ഉപന്യസിക്കുന്നുണ്ട്.

  ReplyDelete
  Replies
  1. you please read about the atrocities he committed on our people.

   Delete
 77. നഷ്ടമായ അവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍ പ്രതിവിപ്ലവങ്ങള്‍ നടത്തിയ നിരവധി പേരുണ്ടായിരുന്നു അന്ന്. പ്രതിവിപ്ലവങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പിടിക്കപ്പെടുമെന്നു ഭയന്ന ഇക്കൂട്ടര്‍ തിരുവിതാംകൂറിലേക്കും കൊച്ചിയിലേക്കും ധാരാളമായി പലായനം ചെയ്തിരുന്നു. ഇവര്‍ പറഞ്ഞു പരത്തിയ കള്ളക്കഥകള്‍ കൂടിയാണ് ക്ഷേത്രത്തകര്‍പ്പിന്റെ ഇല്ലാക്കഥകള്‍. മലബാറില്‍ സുല്‍ത്താനു വേണ്ടി നാടു ഭരിച്ചത് മിക്കവാറും ബ്രാഹ്മണ ഓഫീസര്‍മാരാണ്. അവര്‍ ഇത്ര ഭീകരമായി ക്ഷേത്രധ്വംസനം നടത്തിയെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? വസ്തുത മറിച്ചാണു താനും. മലബാറിലെ നിരവധി ക്ഷേത്രങ്ങള്‍ക്കും സത്രങ്ങള്‍ക്കും ബ്രാഹ്മണ ശ്രേഷ്ഠന്മാര്‍ക്കും ടിപ്പു ഉദാരമായി ഭൂദാനം ചെയ്ത സൂക്ഷ്മവും സത്യസന്ധവുമായ പ്രമാണങ്ങള്‍ ആര്‍ക്കൈവുകളില്‍ ഇന്നു സുലഭമായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ടിപ്പു സുല്‍ത്താന്റെ ഏറെ ഉദാരമായ പരിഗണനയും ദാനവും ലഭിച്ച അറുപതിലേറെ അമ്പലങ്ങളുടെ വിശദവും ആധികാരികവുമായ രേഖകള്‍ ഇന്നു ലഭ്യമാണ്. ടിപ്പുവിന്റെ തേജോമയമായ ജീവിതം ആരോപണങ്ങളുടെ കരിമുകില്‍ കാടുകളില്‍ നിന്നും സത്യത്തിന്റെ നറും വെട്ടത്തില്‍ ഉജ്ജ്വലിച്ചു നില്‍ക്കുന്ന കാലം വരിക തന്നെ ചെയ്യും.

  ReplyDelete
  Replies
  1. don't be so silly fanatic,please don't write with out reading facts of history,you enquire about your ancestors.............malabar is a land where mass killing were organised in name of religion, after all religion never help you with out right devine approach.

   Delete
 78. റഫറന്‍സ്

  1. History of Tippu,

  Mohibul Hassan Khan

  2. Tippu Sulthan, Kirmani

  3. Malabar Manual, Logan

  4. A Journey from Madras, Francis Buchanan

  5. A New Accounts of East Indies, Hamilton

  6. Kochin State Manual, Achutha Menon. C

  7. History of Kerala , Padmanabha Menon

  8. British relations with Hyder Ali, Sheik Ali

  9. A Political History of Muslims in India, Rangopal

  10. Thahfathul Mujahideen, Zainudheen

  11. കൊച്ചി രാജ്യ ചരിത്രം, പത്മനാഭ മേനോന്‍

  12. കേരള മുസ്‌ലിം ചരിത്രം, സെയ്ത് മുഹമ്മദ്

  13. കേരള ചരിത്രം, കെ. ദാമോദരന്‍

  14. ഹൈദറാലിയുടേയും ടിപ്പുവിന്റേയും കേരളം, സി.കെ. കരീം

  15. ടിപ്പു സുല്‍ത്താന്‍, പി.കെ. ബാലകൃഷ്ണന്‍

  16. കേരളം അറുനൂറു കൊല്ലങ്ങള്‍ക്ക് മുമ്പ് (ഇബിന്‍ബത്തൂത്ത), വേലായുധന്‍ പണിക്കശ്ശേരി

  17. നവാബ് ടിപ്പു സുല്‍ത്താന്‍, കെ.കെ.എന്‍ കുറുപ്പ്‌

  ReplyDelete
  Replies
  1. Thanks a lot Sir. Actually, after reading your detailed post, I have started wondering, "HOW Did people of Malabar survive, before His Holiness Tippu attacked and ravaged the plsce". Thank you so much Sir. Thank you, thank you, thank you!!!!

   Delete
  2. Thanks a lot Sir. Actually, after reading your detailed post, I have started wondering, "HOW Did people of Malabar survive, before His Holiness Tippu attacked and ravaged the plsce". Thank you so much Sir. Thank you, thank you, thank you!!!!

   Delete
 79. മലബാറിൽ നിന്ന് എല്ലാം ഇട്ടെറിഞ്ഞ് കുടുംബത്തിലെ പുരുഷൻമാരെല്ലാവരും ടിപ്പുവിനോടേറ്റ് കൊല്ലപ്പെട്ട് തിരുവിതാംകൂറിൽ അഭയം തേടിയ നൂറുകണക്കിന് കുടുംബങ്ങളിലെ പിന്തലമുറകൾ ഇന്നുമുണ്ട്. അവർക്കെങ്കിലും ടിപ്പുവിനെ ബഹുമാനിക്കാനാവില്ല

  ReplyDelete
  Replies
  1. true statement...........history here in india is totally distorted

   Delete
 80. This comment has been removed by the author.

  ReplyDelete
 81. Kuttikaalm muthal ammammakoppm madayi vadukunna shiva kshetrathil pokumaarnnu....karinkalli teertha oru ambalm..potti polinja avasthayilayirunnu..annu..athine patti anweshichapo pandu tipu sulthan kshetram british karude thavalam anennu tettidharichu peerangi vechu kshetram takarthu ennum..tenichal aakaramikn vannu tipu nd padayalikal vallathe kashatapettu....tante swarna udavaal thottaduth thanne ulla madayi kaav devi kheshtrathil adiyara vechathinu seshmanu tenichakal poyathenum oru katha...innum aa vaal madayi kaavil und...maarch maasathil pooramaholsavathinte avasana naalil..devi yude thidambu vadukunna kshetra kulathil pooram kulik verumbol..ee vaalum ezhunalathil koode kanditund......sathym aarkariyam

  ReplyDelete
 82. നമ്മുടെ മതേതര വ്യാഖ്യാതാക്കൾ എല്ലാം എവിടെ പോയി,അവാർഡ്‌ തിരികെക്കൊടുക്കുന്നവർ എവിടെ?.............ടിപ്പുവിന്റെ ജന്മദിനം ഔദ്യോകികമായി ആഖോഷിക്കുന്ന കർണാടകത്തിലെ കോണ്‍ഗ്രസ്‌ സർക്കാർ നടപടിയെ എന്തുകൊണ്ടാണ് ബുദ്ധി ജീവികൾ വിമർശിക്കാത്തത്?
  ഇത്തരം വോട്ട് ബാങ്ക് രാഷ്ട്രിയമാണ് ഭാരതത്തിലെ ശാന്തമായ സാമൂഹ്യ ജീവിതത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നത്. ഭാരത ചരിത്രം പഠിച്ചാൽ ടിപുവിനെ പോലെ ഇത്രമേൽ വരഗീയമായ അധിനിവേശങ്ങൾ നടത്തിയ മറ്റൊരു ഭരണാധികാരിയും ഉണ്ടായിട്ടില്ല. ടിപ്പുവിന്റെ ഭരണകാലത്ത് ആയിരകണക്കിന് ക്രിസ്തുമത വിശ്വാസി കളെയും ഹൈന്ദവരെയും ആണ് ഇസ്ലാമിലേക്ക് മതമാറ്റം നടത്തിയത്.ഇതിനു കുട്ടക്കാത്തവരെ കുട്ടക്കൊല ചെയ്യുകയായിരുന്നു എന്നും യഥാർത്ഥ ചരിത്ര രേഖകളിൽ കാണാം. ടിപ്പുവിന്റെ കേരള അധിനിവേശ കാലത്തും മലബാറിൽ ആയിരകണക്കിന് ക്ഷേത്രങ്ങൾ തകർക്കപെടുകയുണ്ടായി , അന്ന് മലബാറിൽ ഉണ്ടായിരുന്ന നായർ വിഭാഗത്തിൽ മുപ്പതു ശതമാനത്തിൽ അധികം ആളുകളെ ഇസ്ലാമിലേക്ക് ബലമായി മതം മാറ്റിയ ഭാരധികാരികൂടിയാണ് ടിപ്പു. നമ്മുടെ സംസ്കാരത്തെ ബോധ പൂർവ്വം മുറിപ്പെടുത്തിയ ഇത്തരം ആളുകളുടെ സ്ഥാനം എങ്ങിനെയാണ് മഹത്തരം ആകുന്നത്‌ . അന്നത്തെ തിരുവിതാം കൂർ ഭാഗ്യം കൊണ്ട് മാത്രമാണ് ഇയാളുടെ കയ്യിൽ നിന്നും രേക്ഷപെട്ടത്‌. ബ്രിടിഷ്കാർ ഇല്ലായ്മ ചെയ്തിരിന്നില്ല എങ്കിൽ തിരുവിതാം കൂറും ഇയാൾ പിടിചെടുത്തെനെമായിരുന്നു.
  ഇത്തരം ആളുകളുടെ പേരിൽ സമൂഹത്തിൽ നിലനില്ക്കുന്ന സ്വച്ഛത തകർക്കുകയും ഒരാൾ മരിക്കുകയും ചെയ്ത, കർണാടക സർകാരിന്റെ നടപടികൾ തികച്ചും സങ്കുചിതമാണ് ,അപലപിക്കുന്നു. ടിപ്പുവിന്റെ ഭീകരത അനുഭവിച്ചറിഞ്ഞ കുടകിലെയും മറ്റും ഉള്ള ജനങ്ങളെക്കുരിചെങ്കിലും സർക്കാർ ഒര്ക്കെന്ടതായിരുന്നു.ഭാരത പുരോഗതിക്കു വിഖടനമല്ല മറിച്ച് സാമൂഹിക സമന്വയവും മൈത്രിയുമാണ്‌ വേണ്ടത്.

  ReplyDelete
 83. ടിപ്പുവിനു ചരിത്രത്തിലുള്ള സ്ഥാനം സത്യ സന്ധമായി മതിക്കാൻ പ്രയാസമാണു ഒരോ വിഭാഗത്തിലെ ചരിത്രകാരന്മാരും ഒരേ നിർദ്ദയത്വം പ്രദർശിപ്പിച്ചിരിക്കുന്നു.
  ഓൺ ലൈനിൽ എല്ലായിപ്പോഴും സജീവമാകുന്ന ഒരു നാമമാണു ടിപ്പു സുൽത്താൻ. ഒരു പാട്‌ കാലമായി അന്വേഷിച്ച്‌ നടന്ന പി കെ ബാലകൃഷ്ണന്റെ "ടിപ്പു സുൽത്താൻ" കഴിഞ്ഞ ആഴ്‌ച മാത്രമാണു വാങ്ങാൻ പറ്റിയത്‌.-1957 ൽ എഴുതി 1959 പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇംഗ്ലീഷ്‌ ,നമ്പൂതിരി,നായർ ജന്മികൾ കൈ കടത്തലുകൾ നടത്തിയ ചരിത്രങ്ങൾക്ക്‌ അപമാനമാണു എന്ന് വേണമെങ്കിൽ പറയാം.
  നമുക്ക്‌ മുന്നിലുള്ളത്‌ രണ്ട്‌ തരം ചരിത്രമാണു,ഒന്നാമത്തേത്‌ ടിപ്പു വിരുദ്ധരുടേത്‌ രണ്ടാമത്തേത്‌ ടിപ്പു അനുകൂലരുടേത്‌.. ഇത്‌ രണ്ടിനുമിടയിൽ ചരിത്ര സത്യം ശ്വാസം മുട്ടി മരിക്കുന്ന കാഴ്‌ചയാണു ടിപ്പുവിന്റെ എല്ലാ ചരിത്രത്തിലും കാണുന്നത്‌. ടിപ്പുവിനെ അനുകൂലിക്കുന്നവരിൽ സ്വാതന്ത്രത്തിനും ഇന്ന് നിലവിലുള്ള ഇന്ത്യൻ ഭരണഘടനക്ക്‌ മുന്നേ എഴുതപ്പെട്ട ചരിത്രങ്ങളിൽ ചെറിയ അറിവുള്ളവരാണു എന്ന് എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. എതിർക്കുന്നവർ ശശികലയുടെ അനുയായികൾ പിന്നെ ഗോഡ്സെ,സവർക്കർ തുടങ്ങിയവർക്ക്‌ ബദലായി മറ്റു മതസ്ഥരിലും ആളുണ്ട്‌ എന്ന് വരുത്തി തീർക്കുന്നവർ. നിശ്പക്ഷതയുടെ മുഖം മൂടി ധരിച്ച്‌ ചെറ്റെ എന്നും, രാജ്യ ദ്രോഹി എന്ന് വിളിക്കുന്ന മനസ്സിൽ തീവ്ര സംഘപരിവാര ചിന്താഗതി പേറുന്ന ഇടക്ക്‌ സോഷ്യലിസം പറയുന്ന ഏമാന്മാരും കുറവല്ല. 1799 ൽ മരണപ്പെട്ട ഒരാളെ ഈ അടുത്ത്‌ എഴുതപ്പെട്ട ഭരണഗഘടനയുടെ ഏത്‌ അളവ്‌ കോൽ വെച്ചാണു രാജ്യ ദ്രോഹി എന്ന് വിളിക്കുന്നത്‌ ഒട്ടും മനസ്സിലായില്ല.
  ചരിത്രഗവേഷകനും പത്രപ്രവർത്തകനുമായ പി കെ ബാലകൃഷണൻ ടിപ്പു സുൽത്താൻ എന്ന പേരിൽ എഴുതിയ ഈ പുസ്തകം വായിച്ചില്ല എങ്കിൽ ഇരുകൂട്ടരും എഴുതിയ വളച്ചൊടിച്ച ചരിത്രം വായിച്ച്‌ പകച്ച്‌ പോയേനെ നമ്മൾ!!
  ബാലകൃഷ്ണൻ തുടക്കത്തിൽ എഴുതി,
  "അസാധാരണമായ ഒരു ട്രാജഡിയാണു ടിപ്പുവിന്റെ ജീവിതം,വസ്തുതകളുമായി പരിചയപ്പെടുന്ന ആരേയും അതിന്റെ ദുഖകരമായ നാടകീയത ആകർശിക്കും.നിരവധി കഥകളും മറ്റും ടിപ്പുവിന്റെ പേരിൽ രചിക്കപ്പെട്ടു പക്ഷെ വസ്തുതകളോട്‌ സത്യസന്തത പുലർത്തുന്ന ചരിത്ര കൃതികൾ നഷ്ടപ്പെട്ടു!!എന്ത്‌ കൊണ്ട്‌ ടിപ്പുവിനെ കുറിച്ചുള്ള ചരിത്രഗ്രന്ഥങ്ങൾ വളരെ വിരളവും വികൃതവുമായി എന്നതിനു ലേഖകൻ കണ്ടെത്തിയത്‌ "ദേശീയതയുമായിക്കെട്ടിപ്പിണഞ്ഞു" കിടക്കുന്നത്‌ കൊണ്ടാവാം എന്ന്.പ്രചാരത്തിലുള്ള ദേശീയ ബോധത്തിന്റെ നേരെ ടിപ്പുവിന്റെ ചരിത്രം ഉന്നയിക്കുന്ന ചോദ്യം വല്ലാത്തതാണു എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു!!
  സമഗ്രമായ പശ്ചാലത്തിൽ ടിപ്പുവിന്റെ ചരിത്രം വിവരിക്കുമ്പോൾ പല ദേശാഭിമാന വിഗ്രഹങ്ങളും ഉടഞ്ഞ്‌ പോകും സമഗ്രമായിട്ടല്ലാതെ ചരിത്രം എഴുതാനും ആവില്ല.ഹൈന്ദവ നാട്ടു പ്രമാണിമാരേയും മഹാരാഷ്ട്രൻ രാജാക്കന്മാരേയും ദേശീയബോധ ചിഹ്നങ്ങളാവണം എന്ന ശാഠ്യം നമ്മുടെ സർക്കുലർ ദേശീയ ബോധത്തിനുണ്ട്‌ എന്ന് പത്രപ്രവർത്തകനായ ബാലകൃഷണൻ പറയുന്നത്‌ ഇപ്പോൾ കേട്ടാൽ ആരും ഞെട്ടില്ല!!
  കേരള പശ്ചാതലത്തിലും, ഇന്ത്യാ ചരിത്രത്തിന്റെ പശ്ചാതലത്തിലും ലേഖകൻ ടിപ്പുവിന്റെ ചരിത്രം പകർത്തുന്നതാണു ഈ ബുക്ക്‌.
  ലേഖകന്റെ "മത ഭ്രാന്ത്‌"എന്ന അധ്യായത്തിൽ പറഞ്ഞ ചില വരികൾ വായിക്കുക.
  തീവ്രമായ മത വിശ്വാസം , മതം നിർബന്ധപൂർവ്വം അനുശാസിക്കുന്നതിലും കവിഞ്ഞ അനുഷ്ടാനങ്ങൾ നിറഞ്ഞ വ്യക്തി ജീവിതം, ഇവ ഒരാളെ മത ഭ്രാന്തന്മാരാക്കുമോ?
  ടിപ്പുവിന്റെ മതഭ്രാന്ത്‌ സൂര്യപ്രകാശംപോലെ തെളിവാവശ്യമില്ലാത്ത ഒന്നായിട്ടാണു ചരിത്രകാരന്മാർ കാണുന്നത്‌.ഏതെങ്കിലും ജന വിഭാഗത്തെ ടിപ്പു എപ്പോഴെങ്കിലും ദ്രോഹിച്ചതായി സപഷ്ടമായൊരു ഉദാഹരണമോ തെളിവോ ഇല്ല!!തെളിവന്വ്വേശിച്ച്‌ പോയാൽ അന്യ മത ധ്വംസനത്തിന്റെ തെളിവത്രയും ലഭിക്കുക മലബാറിൽ നിന്നുമാണു.പക്ഷെ അവിടത്തെ കേട്ടു കേൾവിയാണു ഓരോ സംഭവത്തിനും അടിസ്ഥാനം.മലബാറിൽ നിന്നും അധികാരഭ്രഷ്ടരാക്കപ്പെട്ട ജന്മികളായ നായന്മാരും,നമ്പൂതിരിമാരും ഈ കേട്ടവരും കുറിച്ചവരും എന്ന് പറയുമ്പോൾ പിന്നിലുള്ള ആത്മാർത്ഥത മനസ്സിലാക്കാം എന്ന് ലേഖൻ ചൂണ്ടികാണിക്കുന്നു.1972 മുതൽ 92 വരെ "മൈസൂരിലെ മത ഭ്രാന്തൻ" ഇസ്ലാം അല്ലെങ്കിൽ മരണം എന്ന് ഗർജ്ജിച്ച്‌ നടന്നതിനു ഉദാഹരണമായി കേരളത്തിൽ വല്ല പുതിയ മുസ്ലിം കേന്ദ്രങ്ങൾ ഉണ്ടായതായി ഒരു ചരിത്രകാരനും പറഞ്ഞിട്ടില്ല.
  ഇന്നത്തെ ഓൺ ലൈനിലെ മിത സംഘപരിവാരും, ശശികലയെ പോലെയുള്ള തീവ്ര സംഘപരിവാരങ്ങളും നിരത്തുന്ന അനവധി ചോദ്യങ്ങൾക്കും സംശയങ്ങൾക്കും 1959 ൽ പുറത്തിറക്കിയ ഈ പുസ്തകത്തിൽ വ്യക്തമായ ഉത്തരമുണ്ട്‌.
  അതെ ചരിത്രം ഒരോ വിഭാഗത്തിലെ ചരിത്രകാരന്മാരും വളച്ചൊടിച്ചാൽ അതിനെ സത്യസന്ധമായി മനസ്സിലാക്കാൻ മൂന്നാമത്‌ ഒരാൾ സത്യ സന്ധമായി വിലയിരുത്തിയ ചരിത്രങ്ങൾ വായിച്ചേ തീരൂ അല്ലെങ്കിൽ ചവറുകൾ വിശ്വസിക്കുന്ന ശവങ്ങളായി മാറും നാം ഓരോരുത്തരും.
  പുസ്തകം:ടിപ്പു സുൽത്താൻ
  ലേഖകൻ-പികെ ബാലകൃഷ്‌ണൻ
  പ്രസാധകർ- ഡി സി ബുക്സ്‌
  വില-160
  ‪#‎പടന്നക്കാരൻ‬

  ReplyDelete
 84. ബ്രിട്ടീഷ്‌ കാരുടെ ചരിത്ര ലേഖനങ്ങൾ മിക്കതും distorted facts ആണ്. അത് കൊണ്ട് തന്നെ ഈ പറഞ്ഞ പുസ്തകത്തിന്റെ ആധികാരികത ഉറപ്പില്ല.
  ബ്രിട്ടീഷ്‌ കാരുടെ പേടി സ്വപ്നം ആയിരുന്നു ടിപ്പു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി അതി ധീരമായി പോരാടിയ ഒരു ദേശസ്നേഹി. ബ്രിട്ടീഷ്‌-ഫ്രഞ്ച് rivalry ഇൽ ഫ്രഞ്ച് പക്ഷം പിടിച്ച ഒരു നാടുവാഴിയെ പറ്റി ബ്രിട്ടീഷ്‌കാര് നല്ലത് എഴുതി വെക്കും എന്ന് തോന്നുന്നില്ല..

  ReplyDelete
 85. മഹാത്മാ ഗാന്ധി പറയുന്നു : "മതഭ്രാന്തരായ ഹിന്ദുക്കളും ബ്രിട്ടീഷുകാരും ടിപ്പു സുല്‍ത്താനെ ഒരു മതവെറിയനായി ചിത്രീകരിക്കുകയായിരുന്നു. വിദേശ ചരിത്രകാരന്‍മാര്‍ ഫത്തേ അലി ടിപ്പു സുല്‍ത്താനെ ഹിന്ദുക്കളുടെ അടിച്ചമര്‍ത്തിയവനും അവരെ ഇസ്ളാമിലേക്ക്‌ മര്‍ദ്ദിച്ചു മാറ്റിയവനായിട്ടാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. പക്ഷേ മഹാനായ അദ്ധേഹത്തിന്റെ എല്ലാ പ്രവര്‍ത്തികളും ഹിന്ദുക്കളുമായി അങ്ങേയറ്റം ആദരവോടെയുള്ളതായിരുന്നു. The Archeaological Department of Mysore state - ന്റെ കീഴിലുള്ള മുപ്പതിലധികം (ശൃംഗേരി മഠാധിപതിയായ ശങ്കരാചാര്യര്‍ക്ക്‌ ടിപ്പു അയച്ച ) ലെറ്ററുകളില്‍ ചിലത്‌ ഇന്ത്യന്‍ ചരിത്രത്തില്‍ തങ്ക ലിപികളില്‍ തന്നെയെഴുതണം. " - Young India (January 23, 1930)

  ReplyDelete
 86. Njan oru tippu snehi alla ennu aadyame parayatte, ennalum chothikkatte, Divide and rule policy payattiya oru britishkaran rekhapeduthiyathu athrakandu viswasikkan pattumo ?
  aadhikarikamaya padanagal iniyum ee vishayathil nadakkendi irikkunnu ennu thonnunnu.Britishkar charithram valachodichathinte thelivukal nammal pala karyangalilum kandathanu.Tippu kshethrangal thakarthu,kollayadichu ennathinokke ippozhum thelivukal labhyamanu,pakshe ee parayunna ella karyangalum satyamano ennu samshayam

  ReplyDelete
 87. ഒന്നും ഒന്നും കൂടി ചേർന്നാൽ രണ്ടു എന്നുള്ളതാണ് സത്യം. മറ്റുള്ളതെല്ലാം തെറ്റാണ്. എന്നാൽ ചരിത്രത്തിലാകട്ടെ, ഓരോ വീക്ഷണകോണിൽ നിന്നും നോക്കുമ്പോൾ, നോക്കുന്നവരുടെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചു സത്യമെന്ന് തോന്നുന്ന വസ്തുതകൾ തെളിഞ്ഞു വരും. ടിപ്പുവിന്റെ പടയോട്ടത്തെ സംബന്ധിച്ചു നാം ഇന്നറിയുന്ന വസ്തുതകൾക്കും ഇതു ബാധകമാണ്.

  ടിപ്പുവിന്റെ അധിനിവേശം കഴിഞ്ഞു ഒരു നൂറ്റാണ്ടിനു ശേഷമാണ് വില്ല്യം ലോഗൻ മലബാർ ചരിത്രമെഴുതുന്നത്. അതിനു അദ്ദേഹം ആശ്രയിച്ച രേഖകൾ മിക്കവാറും, ടിപ്പുവിന്റെ ശത്രുവായിരുന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെ ശേഖരത്തിൽ നിന്ന് ലഭിച്ചതുമാണ്. അത് കൊണ്ട് തന്നെ ടിപ്പുവിനെ സംബന്ധിച്ചുള്ള വിവരണങ്ങളിൽ എത്രമാത്രം സത്യസന്ധതയുടെ അംശം ഉണ്ടെന്നു നമുക്ക് തീർത്തു പറയാൻ സാധിക്കില്ല.

  അതുപോലെ തന്നെ ശ്രീ എ. ശ്രീധരമേനോൻറെ ഇന്ത്യാചരിത്ര രചനയിലും, ടിപ്പുവിനെ കുറിച്ച് സമ്മിശ്രമായ അഭിപ്രായ പ്രകടനങ്ങളാണ് കാണുന്നത്. ടിപ്പുവിന് ശേഷം ഏകദേശം രണ്ടു നൂറ്റാണ്ടു കഴിഞ്ഞാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. അദ്ദേഹവും വിൻസെന്റ് സ്മിത്ത്, വിൽക്സ് തുടങ്ങിയ ബ്രിട്ടീഷ്‌ ചരിത്രകാരന്മാരെയാണ് ഈ ഗ്രന്ഥരചനക്കായി ആശ്രയിചിട്ടുള്ളതെന്നു തോന്നുന്നു. ബ്രിട്ടീഷുകാരെ ആജന്മ ശത്രുവായി കരുതുന്ന ഒരാളെക്കുറിച്ച് ബ്രിട്ടീഷുകാർ തന്നെ ചരിത്രമെഴുതുമ്പോൾ, സ്വാഭാവികമായും അത് ഏകപക്ഷീയമാകാനാണ് കൂടുതൽ സാധ്യത. ഉദാഹരണമായി, നമ്മുടെ സമീപകാല ചരിത്രമായ സ്വാതന്ത്ര്യ സമരചരിത്രം തന്നെയെടുക്കാം. രാഷ്ട്ര പിതാവായ ഗാന്ധിജിയെക്കാൾ ആദരണീയൻ, അദ്ദേഹത്തെ വധിച്ച ഗോട്സേയാ ണെന്ന് ചിലർ അടുത്ത കാലത്തായി ചരിത്രമുണ്ടാക്കാൻ ശ്രമിക്കുന്നത് നമുക്കറിയാമല്ലോ. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ചിലർ, ഇന്നും സ്വാതന്ത്ര്യ സമര പെൻഷൻ കൈപ്പറ്റുന്നതായി നമുക്കറിയാം. ചരിത്രത്തെ വളച്ച്ചോടിച്ചതിന്റെ ഫലമാണിത്.

  മറുവശം ചിന്തിച്ചാൽ, ഝാൻസി റാണിയും, ടിപ്പുവും, നമ്മുടെ പഴശ്ശിരാജയുമൊക്കെ നമ്മുടെ പൊതു ശത്രുക്കളായിരുന്ന ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തത് കൊണ്ടല്ലേ നാം അവരെ ബഹുമാനിക്കുന്നത്‌? യഥാർത്തത്തിൽ അവരെല്ലാം യുദ്ധം ചെയ്തത് അവരവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയായിരുന്നില്ലേ? അന്ന് ഏകീകൃത ഇന്ത്യാ ഉണ്ടായിരുന്നില്ലല്ലോ. അതു കൊണ്ട് തന്നെ അവർ ത്യാഗം സഹിച്ചത് അവരവർക്ക്‌ വേണ്ടിയായിരുന്നു എന്ന് കരുതുന്നതല്ലേ ശരി?

  എങ്കിലും നമുക്ക് നിഗമനത്തിലെത്താവുന്ന ചില വസ്തുതകളുണ്ട്. ടിപ്പു സുൽത്താൻ എന്ന ധീരനായ പോരാളി ബ്രിട്ടീഷുകാർക്കെതിരെ നിരന്തരം പോരാടി വീരമൃത്യു വരിച്ച ദേശാഭിമാനിയായിരുന്നു. അദ്ദേഹം മലബാറിലേക്ക് പടയോട്ടം നടത്തിയിരുന്നു. ആക്രമണത്തെ നേരിട്ടവർക്ക് സ്വാഭാവികമായും സംഭവിക്കാവുന്ന ക്രൂരമായ കഷ്ട നഷ്ടങ്ങൾ അന്നും സംഭവിച്ചിരുന്നു. ഉറച്ച മുസ്ലീം മതവിശ്വാസിയായിരുന്ന ടിപ്പു, സമ്മർദത്തിലൂടെയും, അല്ലാതെയും മറ്റുള്ള മതക്കാരെ മുസ്ലീം മതത്തിലേക്ക് മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചിരുന്നു. പടയോട്ടകാലത്ത് ചില ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെടുകയോ, കേടുപാടുകൾ പറ്റുകയോ ചെയ്തിട്ടുണ്ടാകാം. എന്നാൽ, ഇന്ന് തകർന്നു കിടന്നു കാണുന്ന ക്ഷേത്രങ്ങളൊക്കെ ടിപ്പു നശിപ്പിച്ചതാണെന്നു കരുതുന്നത് ന്യായമല്ല. സത്യസന്ധമായ ചരിത്രം ലഭ്യമല്ലാത്തിടത്തോളം കാലം, ആരെയും ഏകപക്ഷീയമായ വിലയിരുത്തലുകൾക്ക് വിധേയമാക്കുന്നത് ഉചിതമല്ല.

  ReplyDelete
 88. This comment has been removed by the author.

  ReplyDelete
 89. [co="maroon"]തങ്ങളുടെ നാട്ടുരാജ്യങ്ങളെ ആക്രമിച്ച് സ്വത്ത് കൊള്ളയടിച്ച ടിപ്പുസുല്‍ത്താന്‍ ഹിന്ദു രാജാക്കന്‍മാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കും നാട്ടുരാജ്യങ്ങളിലെ ജനതയ്ക്കുമെല്ലാം അസ്വീകാര്യനാണ്.. ആക്രമിച്ച ക്ഷേത്രങ്ങളും ടിപ്പു കാണാത്ത ക്ഷേത്രങ്ങളും വരെ അവര്‍ 'പടയോട്ട' ലിസ്റ്റില്‍പെടുത്തും.

  സാമ്രാജ്യം വെട്ടിപ്പിടിച്ച് ബഹുഭര്‍തൃത്വം പോലുള്ള അനാചാരങ്ങള്‍ അവസാനിപ്പിച്ച് ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റിയ മുസ്ലീം ഭരണാധികാരി മുസ്ലീം വിശ്വാസികള്‍ക്ക് അനിഷേധ്യനായ ചക്രവര്‍ത്തിയാണ്..വിശുദ്ധയുദ്ധം നയിച്ചവനെതിരായ എല്ലാ ആരോപണങ്ങളും ചരിത്രത്തെ വളച്ചൊടിക്കലെന്ന് അവര്‍ അവകാശപ്പെടും.

  ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള യുദ്ധതത്രങ്ങളില്‍ എതിര്‍ത്തവരെ തേജോവധം ചെയ്ത് മതസ്പര്‍ധ വളര്‍ത്താന്‍ കൂടി ശ്രമിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന് ടിപ്പു സുല്‍ത്താന്‍ മരണത്തിന് ശേഷവും വെറുക്കപ്പെടേണ്ടവനാണ്...


  ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലായി..
  ചരിത്രമെന്നത് അതേപടി വിശ്വസിക്കാന്‍ പറ്റാത്ത ഭൂതകാലത്തിന്റെ രേഖപ്പെടുത്തലാണെന്ന്....[/co]

  ReplyDelete
 90. You can see most of the references here...

  https://en.wikipedia.org/wiki/Mysorean_invasion_of_Kerala#Ethnic_cleansing

  ReplyDelete
 91. Tipu Sultan told 3000 Brahmins to convert to Islam otherwise they will be killed, and those 3000 Brahmins committed suicide rather than becoming Muslims. On reading this Professor B. N. Pandey wrote to Professor Harprasad Shastri asking him the source of his information? Prof. Shastri wrote back that his source of information was the Mysore Gazetteer. Then Prof. Pandey wrote to Prof. Shrikantia, Professor of History in Mysore University asking him whether it is correct that in Mysore Gazetteer it is mentioned that Tipu Sultan told 3000 Brahmins to convert to Islam. Prof. Shrikantia wrote back that this is totally false, he had worked in this field and there is no such mention in the Mysore Gazetteer, rather the correct version was just the reverse, namely, that Tipu Sultan used to give annual grants to 156 Hindu Temples, he used to send grants to the Shankaracharya of Shringeri, etc. Far from being communal, Tipu was thoroughly secular.

  Justice Katju :
  Must Read : http://justicekatju.blogspot.in/2015/11/tipu-jayanti-celebrations-vhp-activists.html

  ReplyDelete
 92. Biju bahi, pattumenkil shankara Narayana kshetrathilekku oru yaathra aavam.Oru pazaya mathrubhumi pathrathinte link

  http://digitalpaper.mathrubhumi.com/346231/Weekend/28-SEPTERMBER-2014?show=touch#page/1/3

  ReplyDelete
 93. സംഘി കുട്ടന്റെ പുതിയ കണ്ടത്തലുകൾ നന്നായി കണ്ടു ഇത് ഇന്നും ഇന്നലെയും തുടങ്ങിയ തല്ല
  മുസ്ലിംകൾ എന്ത് ചെയ്താലും അതിനെ തല തിരിച്ച് കാണിക്കുക
  പിന്നെ ടിപ്പു സുൽത്താന് ഇവന്റെ സ്വഭാവ സർട്ടിഫിക്കറ് ആവശ്യമില്ല

  ReplyDelete
 94. മലബാറിൽ ടിപ്പു സുൽത്താൻ ഗ്രാൻറ് നല്കിയ ക്ഷേത്രങ്ങൾ
  1. ഗുരുവായൂര് ക്ഷേത്രം 2. എടക്കഴിയൂര് ചാവക്കാട് ബ്രഹ്മ രക്ഷസ ക്ഷേത്രം 3. തൃപയാർ കൊച്ചി ക്ഷേത്രം 4. തൃശൂർ തിരു വഞ്ചിക്കുളം ശിവ ക്ഷേത്രം 5. കോട്ടപ്പുറത് വേട്ടക്കൊരു മകൻ ക്ഷേത്രം 6. വൈലത്തൂര് പൊന്നാനി പരമുടിശ്ശേരി നെടുംകൊരി മകൻ ക്ഷേത്രം 7.കസബ കോഴിക്കോട് കുണ്ടാലെന്തി ഭഗവതി ക്ഷേത്രം 8.കസബ പെരിന്തക്കൊവിൽ ശിവ ക്ഷേത്രം 9. മംഗലം കൊച്ചി പുല്ലിനി ശിവ ക്ഷേത്രം 10. കസബ കുംബിക്കുലങ്ങര ശിവ ക്ഷേത്രം 11. കസബ പെരിന്തക്കൊവിൽ ക്ഷേത്രം 12.തൃക്കണ്ടിയൂര് തിരൂര് വേട്ടക്കൊരു മകൻ ക്ഷേത്രം 13 വെട്ടം പെമന വിഷ്ണു ക്ഷേത്രം 14. താനൂര് തിരൂര് കേരളധീശ്വരപുര ക്ഷേത്രം 15. കസബ തോരക്കാവിൽ ക്ഷേത്രം 16. കസബ വേട്ടക്കോവിൽ ഭഗവതി ക്ഷേത്രം 17. പൊന്നാനി പരിയാപുരം ത്രിക്കൈകാദ് മടപ്പുരം രാമാ സ്വാമി ക്ഷേത്രം 18.പൊന്നാനി ത്രിപ്പങ്ങോടെ ശിവ ക്ഷേടരം 19. തൃക്കണ്ടിയൂര് ശിവ ക്ഷേത്രം 20. തിരുനാവായ വിഷ്ണു ക്ഷേത്രം 21. കുന്നിക്കുലങ്ങര ക്ഷേത്രം 22. വള്ളിക്കുന്ന് നിറം കൈതക്കൊട്ടയിൽ ക്ഷേത്രം 23. വള്ളിക്കുന്ന് മണ്ണൂര് ശിവ ക്ഷേത്രം 24. മഞ്ചേരി ഒരിനെടത് ശിവ ക്ഷേത്രം 25. മഞ്ചേരി തിരുവിട ക്ഷേത്രം 26. മഞ്ചേരി വാകതോടി കരിങ്കാളി ക്ഷേത്രം 27. പന്തലൂര് ശിവ ക്ഷേത്രം 28. മഞ്ചേരി അപിരായ ശിവ ക്ഷേത്രം 29. മഞ്ചേരി മുത്ത കുന്നത് ദുര്ഗ ഭഗവതി ക്ഷേത്രം 30. കൊടുവായൂര് പാലപ്പരംബത് ക്ഷേത്രം 31. കസബ മേലേടത്ത് ക്ഷേത്രം 32. അങ്ങാടിപ്പുറം തിരുമാന്തം കുന്ന് ക്ഷേത്രം 33.തൃക്കുളം ക്ഷേത്രം 34. പാലക്കാട് കടുതള പള്ളി നേരും കൈതക്കോട്ടു ക്ഷേത്രം 35. നേടുവ ചിരമാങ്ങലത് വേട്ടക്കൊരു മകൻ ക്ഷേത്രം 36. നേടുവ ഊലാമം ക്ഷേത്രം 37. മലപ്പുറം നെചിപ്പരംബത് ത്രിപുരാന്തക ക്ഷേത്രം 38.പാണ്ടിക്കാട് കുറുമാൻ കോട്ട അയ്യപ്പ ക്ഷേത്രം 39. പാണ്ടിക്കാട് നടുവത്ത് ക്ഷേത്രം 40. മലപ്പുറം പോടിയാദ് ശിവ ക്ഷേത്രം 41.വണ്ടൂര് ചാത്ത്താൻ കുളങ്ങര ശിവ ക്ഷേത്രം 42. വണ്ടൂര് പുനപെലി ക്ഷേത്രം 43. വണ്ടൂര് ശിവ ക്ഷേത്രം 44. നിലംബൂര് ചെമാന്തല ഭഗവതി ക്ഷേത്രം 45. നിലംബൂര് കൈപ്പിൽ കരികാളി ക്ഷേത്രം 46. തിരുവമ്പാടി കുമാരനെല്ലൂര് ദേവസ്വം 47. തിരുവമ്പാടി അനയംകുന്നത് ദേവസ്വം 48. തവനൂര് ദേവസ്വം 49. തിരുവമ്പാടി ശിവ ക്ഷേത്രം
  പള്ളികൾ 1. പൊന്നാനി വലിയ പള്ളി 2. രായിരി മംഗളം ദരഖ പള്ളി 3. കൊണ്ടോട്ടി പള്ളി 4. കോഴിക്കോട് പുതിയങ്ങാടി പള്ളി 5. കൊയിലാണ്ടി
  പള്ളി ----അവലംബം , Inam Register, kozhikode Archives

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.