പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 5 January 2012

2011-ലെ മികച്ച കൃതികളിലൊന്നായി “ഒട്ടകമായും ആടായും മനുഷ്യനായും”

സുഹൃത്തുക്കളെ, 
മലയാളത്തിലെ പ്രമുഖ മാഗസിനായ “ഇന്ത്യാടുഡേ”, 2011 -ലെ ശ്രദ്ധേയ കൃതികളിലൊന്നായി “ഒട്ടകമായും ആടായും മനുഷ്യനായും” പുസ്തകത്തെ പരാമര്‍ശിച്ച വിവരം സന്തോഷപൂര്‍വം അറിയിയ്ക്കട്ടെ. ബ്ലോഗില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ശേഷമാണ് “സൈകതം ബുക്സ്” ഇതു പുസ്തകമായി പ്രസിദ്ധീകരിച്ചത്. DC Books പ്രസിദ്ധീകരണമായ “പച്ചക്കുതിര”യും “മാതൃഭൂമി” വാരാന്തപ്പതിപ്പും ഈ പുസ്തകത്തെ പറ്റി അറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ നിരൂപകരും ബ്ലോഗ് പുസ്തകവിചാരക്കാരും മനപൂര്‍വം കണ്ടില്ലെന്നു നടിച്ചു എന്നതില്‍ അല്പം ഖേദം തോന്നിയിരുന്നു.”ഇന്ത്യാടുഡെ” നിയോഗിച്ച പ്രമുഖ സാഹിത്യ നിരീക്ഷകര്‍ ഈ പുസ്തകത്തെ ശ്രദ്ധിച്ചു എന്നത്, ഒരു തുടക്കക്കാരനെന്ന നിലയില്‍ വലിയ സന്തോഷം നല്‍കുന്നു. ഇത് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വായനക്കാര്‍ വലിയ പ്രോത്സാഹനമാണ് നല്‍കിയത്. അതിനിയും ഉണ്ടാകും എന്ന് പ്രതീക്ഷിയ്ക്കട്ടെ.
മാതൃഭൂമി വാരാന്തപ്പതിപ്പ്.


പച്ചക്കുതിര മാസിക


ഇന്ത്യാടുഡേ 2012 ആദ്യ ലക്കം.