“അച്ചായാ നല്ല പന്നിയെറച്ചിയൊണ്ട് രയറോത്ത്. വരുന്നോ..?”
പന്നിയിറച്ചിയും കപ്പയും നാടന്‍ റാക്കുമാണ് കൂരാച്ചുണ്ടുകാരന്‍ അച്ചായന് ഏറ്റവും പ്രിയം. രയറോത്ത് വല്ലപ്പോഴും പന്നിവെട്ടുണ്ട്. ആ വിവരം ആരെങ്കിലും പറഞ്ഞുകേട്ടാല്‍ ഞാന്‍ അച്ചായനെ അറിയിയ്ക്കും. എന്തായാലും കേട്ടപാടെ ഒരു തോര്‍ത്തും തോളിലിട്ട് അച്ചായന്‍ എന്നോടൊപ്പം വന്നു.
“ വളര്‍ത്തുപന്നിക്കൊന്നും ഒരു ടേസ്റ്റില്ലെടാ.. തിന്നുകയാണെങ്കില്‍ കാട്ടുപന്നീടെ എറച്ചി തിന്നണം..”
“അതിനു തോക്കും ലൈസന്‍സുമൊക്കെ വേണ്ടേ അച്ചായാ....”
“ഇവിടെ അതൊക്കെ വേണം. എന്നാല്‍ കൂരാച്ചുണ്ടില്‍ ഞാന്‍ വെറുംകൈ കൊണ്ട് കാട്ടുപന്നിയെ പിടിയ്ക്കുമായിരുന്നു..”
“വെറുംകൈ കൊണ്ടോ..! ഞാന്‍ വിശ്വസിക്കില്ല...”
“ഇവിടെ ആരും വിശ്വസിക്കുകേലാ.. കൂരാച്ചുണ്ടില്‍ അന്വേഷിച്ചാലറിയാം നേരാണോന്ന്..”
“അതെങ്ങനെയാ അച്ചായാ ആ ടെക്നിക്ക്...?”
“കൂരാച്ചുണ്ട് ഫോറസ്റ്റിനടുത്താണല്ലോ എന്റെ വീട്. പന്നിവേട്ടയ്ക്കു മുന്പ് വീട്ടുമുറ്റത്ത് വലിയൊരു കുഴി കുഴിയ്ക്കും. പിന്നെ കുറച്ച് ചക്കമടലുമായി (ചക്കയുടെ പുറന്തോട് ) ഫോറസ്റ്റിലേയ്ക്കു കയറും. കാട്ടുപന്നിയ്ക്ക് വലിയ ഇഷ്ടമാണ് ചക്കമടല്. ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ ചക്കമടല്‍ വിതറിയിട്ട് മരത്തിന്മേല്‍ഒന്നരയാള്‍ പൊക്കത്തില്‍ കയറിയിരിയ്ക്കും. ചക്കമടലിന്റെ മണമടിച്ചാല്‍ എവിടേന്നെങ്കിലും കാട്ടുപന്നി വരാതിരിയ്ക്കില്ല. മരചുവട്ടില്‍ വന്നു മടല് തിന്നുന്ന നേരം നോക്കി ഒരൊറ്റചാട്ടമാണ് പന്നിയുടെ പുറത്തേയ്ക്ക്. ആ ചാട്ടത്തിനൊപ്പം പന്നീടെ രണ്ടു ചെവിയിലും പിടിയ്ക്കണം. അതൊരു കഴിവാ കേട്ടോ.. പിടുത്തം തെറ്റിയാല്‍ പോയി... പന്നി പേടിച്ച് ഓട്ടം തുടങ്ങും. അപ്പോള്‍ നമ്മള്‍ ചെവി പിടിച്ച് തിരിച്ചുകൊടുക്കണം മുറ്റത്തെ കുഴിയുടെ നേര്‍ക്ക്. ഈ മോട്ടോര്‍സൈക്കിളൊക്കെ ഓടിയ്ക്കുകേലേ.. അതു പോലെ. ഓടിയോടി വന്നു കൃത്യം കുഴിയില്‍ വീണാല്‍ പിന്നെ ഒരു കല്ലെടുത്ത് തലയ്ക്കിട്ടൊരു അടി. സംഗതി കഴിഞ്ഞു. അന്നൊക്കെ വീട്ടില്‍ മൂന്നുനേരോം കാട്ടുപന്നീടെ എറച്ചിയായിരുന്നു.”
അപ്പോഴേയ്ക്കും രയറോത്തെത്തിയതു കൊണ്ട് ഞാന്‍ ബാക്കിയൊന്നും ചോദിച്ചില്ല.

ഈ കൂരാച്ചുണ്ട് അച്ചായനെ സമ്മതിക്കണം ..ആളൊരു പുലിയാണെന്നാ തോന്നുന്നേ ..
ReplyDelete