ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ മാധ്യമങ്ങള്‍ ഊതിക്കത്തിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അധികം ആളാതെ അണഞ്ഞു പോയ ഒരു “വിവാദ”മാണ് “സ്വത്വരാഷ്ട്രീയം”. അധികം കത്താതെ പോകാന്‍ രണ്ടാണ് കാരണം. ഒന്ന്, വിവാദത്തിനു തുടക്കമിട്ട ആള്‍ നിരുപാധികം പിന്‍വാങ്ങിയിരിയ്ക്കുന്നു. രണ്ട്, ഈ “സ്വത്വ രാഷ്ട്രീയം” എന്നു പറഞ്ഞാല്‍ ചുക്കോ ചുണ്ണാമ്പോ എന്നു മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്കുള്ള ബുദ്ധിമുട്ട്.
അത്ര പരിചയമില്ലാത്ത ഒരു വാക്ക് എന്നതില്‍ കവിഞ്ഞ ഒരു സങ്കീര്‍ണതയും ഇതിലില്ല. “സ്വത്വം“ എന്നു പറഞ്ഞാല്‍ “തനതായ” എന്നു കരുതിയാല്‍ മതി.
ഒരു മതത്തിന്റെ, ജാതിയുടെ, ഭാഷയുടെ, ദേശത്തിന്റെ, വംശത്തിന്റെ ഇങ്ങനെ ഏതെല്ലാം രീതിയില്‍ മനുഷ്യനെ വേറിട്ട് കാണാമോ അതിന്റെ പേരില്‍ രാഷ്ട്രീയമായി സംഘടിയ്ക്കുന്നതാണ് സ്വത്വരാഷ്ട്രീയം. (ഏകദേശ അര്‍ത്ഥം)
ഉദാഹരണങ്ങള്‍ :
മതപരമായി- മുസ്ലീം ലീഗ്, ബി.ജെ.പി, അകാലിദള്‍
ജാതിപരം : പഴയ എസ്.ആര്‍ .പി, എന്‍ .ഡി.പി കക്ഷികള്‍ , പാട്ടാളി മക്കള്‍ കച്ചി.
വംശീയം: ദ്രാവിഡ മുന്നേറ്റ കഴകം
പ്രാദേശികം: ശിവസേന, മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന.
ഭാഷാപരം: മലയാളി, തമിഴന്‍ , തെലുങ്കന്‍
കൂടാതെ,ഫെമിനിസ്റ്റ് സംഘടനകള്‍ , എസ്.എന്‍ ഡി.പി, എന്‍ ,എസ്,എസ്, മുസ്ലീം സംഘടനകള്‍ അങ്ങനെയുള്ള എല്ലാ വക സാമുദായിക ജാതി സംഘടനകള്‍ , ആര്‍ .എസ്.എസ് ഇവയെല്ലാം സ്വത്വ പ്രസ്ഥാനങ്ങളാണ്.
ലോക ചരിത്രത്തിലെ ഏറ്റവും ഭീകരസ്വത്വ പ്രസ്ഥാനമായിരുന്നു ഹിറ്റ്ലറുടെ നാസി പാര്‍ട്ടി.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇത്തരം എല്ലാ സ്വത്വ രാഷ്ട്രീയത്തെയും നിരാകരിയ്ക്കുന്നു. പകരം വര്‍ഗ രാഷ്ട്രീയമാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. ലോകത്താകെ മുതലാളി വര്‍ഗം, തൊഴിലാളി വര്‍ഗം എന്നീ രണ്ടു വര്‍ഗങ്ങള്‍ മാത്രമേ ഉള്ളു എന്നും അവ തമ്മിലുള്ള പോരാട്ടമാണ് ചരിത്രം എന്നും അവര്‍ വിശ്വസിയ്ക്കുന്നു.
സ്വത്വ രാഷ്ട്രീയവും വര്‍ഗ രാഷ്ട്രീയവും ഒരിയ്ക്കലും യോജിയ്ക്കില്ല. ഒന്നു മറ്റൊന്നിനെ ദുര്‍ബലപ്പെടുത്തും.
എന്നാല്‍ നാം ജീവിയ്ക്കുന്ന സമൂഹത്തില്‍ സ്വത്വം ഒരു യാഥാര്‍ത്ഥ്യമാണ്. അത് ഒരു വ്യക്തിയില്‍ തുടങ്ങി നരവംശത്തില്‍ വരെ എത്തി നില്‍ക്കും. (കറുത്തവന്‍ - വെളുത്തവന്‍ , യൂറോപ്യന്‍ -ആഫ്രിക്കന്‍ -ഏഷ്യന്‍ , സ്ത്രീ-പുരുഷന്‍ ).
എതൊരാളിലും ഒന്നിലധികം സ്വത്വങ്ങള്‍ ഉണ്ടായിരിയ്ക്കും.
ഉദാ: പുരുഷന്‍ >>ഹിന്ദു>>ദളിതന്‍ >>കറുത്തവന്‍ >> മലയാളി.
പുരുഷന്‍ >> ക്രൈസ്തവന്‍ >> വെളുത്തവന്‍ >>അമേരിയ്ക്കന്‍ .
അങ്ങനെയങ്ങനെ. ഒരാള്‍ ജീവിയ്ക്കുന്ന ചുറ്റുപാടില്‍ ഏതാണോ കൂടുതല്‍ പ്രസക്തമായ സ്വത്വം അതയാള്‍ സ്വീകരിയ്ക്കുന്നു, ബാക്കിയുള്ളത് മാറ്റിവയ്ക്കും.
സമൂഹത്തില്‍ ആധിപത്യമുള്ള ഒരു പൊതു ബോധം ഉണ്ടാകും. സാമ്പത്തിക രാഷ്ട്രീയ നിയന്ത്രണാധികാരമുള്ള സ്വത്വങ്ങളുടെ ഒരു മിശ്രണം ആണ് ഈ പൊതുബോധം.
ഒരാളുടെ സ്വത്വബോധം സമൂഹത്തിന്റെ പൊതു ബൊധവുമായി യോജിച്ചു പോകാതെ വരുമ്പോഴാണ് സംഘര്‍ഷം ഉണ്ടാകുന്നത്. തന്റേത് പൊതുസമൂഹത്തില്‍ നിന്നും വേറിട്ട ഒരു സ്വത്വമാണെന്ന ബോധ്യമുണ്ടായാല്‍ ആ വ്യക്തി സമൂഹത്തിനെതിരാകും. ഈയൊരു സാധ്യതയാണ് വിവിധ ജാതി-മത-തീവ്രവാദസംഘടനകള്‍ ഉപയോഗപ്പെടുത്തുന്നത്.
ഇവിടെ വര്‍ഗബോധം നല്ലൊരു മറുമരുന്നാണെങ്കിലും, അത് വ്യക്തിയുടെ സ്വത്വബോധത്തെ ബുദ്ധിപരമായും വൈകാരികമായും കീഴ്പെടുത്തേണ്ടിയിരിയ്ക്കുന്നു. ഓരോ വ്യക്തിയും വിവിധ സ്വത്വങ്ങളുടെ ഒരു കൂടാരമായിരിയ്ക്കുന്ന നമ്മുടെ സമൂഹത്തില്‍ ഇതത്ര എളുപ്പമല്ല.
ഇത്തരം വിഷയങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ വെറും കക്ഷിരാഷ്ട്രീയത്തിനപ്പുറം കാണാതെയാണ് പൊക്കിക്കൊണ്ടു വരുന്നത്. ഇപ്പോള്‍ ഈ ചര്‍ച്ച വന്നതു തന്നെ സി.പി.എമ്മിനെ അടിയ്ക്കാന്‍ ഒരു വടി എന്നതില്‍ കവിഞ്ഞ യാതൊരു താല്‍പര്യത്തിലുമല്ല.
സ്വത്വബോധം എല്ലാവരിലുമുണ്ട്. സ്വത്വം ഒരു സാമൂഹ്യയാഥാര്‍ത്ഥ്യമാണ്. അതിനെ പൊതുബോധത്തില്‍ ലയിപ്പിയ്ക്കാനാണ് നാം ശ്രമിയ്ക്കേണ്ടത്. അല്ലാതെ ഓരോ സ്വത്വത്തെയും വേര്‍തിരിച്ചെടുക്കാന്‍ ശ്രമിയ്ക്കുന്നത് പനിനീര്‍ പൂവിന്റെ ഇതളുകള്‍ വേര്‍പെടുത്താന്‍ ശ്രമിയ്ക്കുന്നതു പോലെയായിരിയ്ക്കും. ഒന്നും ബാക്കിയുണ്ടാവില്ല;
പൂവും സുഗന്ധവും.
(വാല്‍ക്കഷണം: ഞാനൊരു ബുദ്ധിജീവി അല്ലാത്തതിനാല്‍ പരമാവധി ലളിതമായി പറയാനാണ് ശ്രമിച്ചിട്ടുള്ളത്.)
എന്തായാലും കാര്യം മനസ്സിലായി...സസ്നേഹം
ReplyDeleteസ്വത്വരാഷ്ട്രീയത്തിൽ വർഗ്ഗസമരത്തെ വർണ്ണസമരംകൊണ്ട് നേരിടുന്നത് അശാസ്ത്രീയമാണെന്ന വാദഗതികളെ ദുർബ്ബലമാക്കുന്ന ബൂർഷ്വാചിന്താഗതികളുടെ ഉപരിവിപ്ലവകരമായ മുല്യച്യുതികൾ സാമാന്യവൽക്കരണം കൊണ്ട് നേരിടുന്നതിനെ എതിർക്കുന്നവർ സ്വത്ത് രാഷ്ട്രീയത്തിൽ സാ മ്രാജ്യവൽക്കരണത്തിന്റെ ഹിഡൻ അജണ്ട നടപ്പിലാക്കുന്നത്!
ReplyDeleteബുജിയാവണമെങ്കിൽ ഇങ്ങനെയേ സംസാരിക്കാവൂ. അല്ലാത്തവരുടെ ബുജിപ്പട്ടം തിരിച്ചേൽപ്പിക്കണം!
അലീ,
ReplyDeleteഅത്താണ്....
സ്വത്വരാഷ്ട്രീയം കൊണ്ടുവന്ന സത്വങ്ങൾ ആരാ....?
ReplyDeleteഎന്തായാലും എല്ലാം ആറിത്തണുത്തതു നന്നായി!
ഇല്ലെങ്കിൽ മാധ്യമങ്ങൾ നമ്മുടെ തല തകർത്തേനേ!
അങ്ങിനെതന്നെ.... അങ്ങിനെതന്നെ
ReplyDeleteഇത്രയും പറഞ്ഞ് ഇനിയും ഒന്നും മനസ്സിലകാതെ ഞാന്‍ നിര്‍ത്തുന്നു
സത്യാന്വേക്ഷിയുടെ പോസ്റ്റിൽ ചർച്ചനടക്കുന്നുണ്ട്.ആ വഴിയൊന്നു കേറീട്ട് പോ..
ReplyDeletesambhavam arinjathil valre santhosham........................njan innum ithine patti thirakkiyathe ullu biju chettaa thanks...................
ReplyDeleteവളരെ ലളിതമായി പറഞ്ഞാല്‍ ഇത്റേയുള്ളു. ഇനി സങ്കീര്‍ണ്ണമാക്കിയാലും ഇത്രയൊക്കെയെ ഉള്ളു...
ReplyDeleteഹ ഹ ഹ
നന്ദി ബിജു...
@യാത്രികന്‍ - നന്ദി
ReplyDelete@ അലി- എനിക്കൊന്നും മനസ്സിലായില്ല
@ജയന്‍ -ശരിയാ
@ ചെറുവാടി- വേണ്ടാ എന്നുവച്ചാല്‍ എന്തുചെയ്യാനാ?
@ചര്‍വാകന്‍ - ശരി
@ഗിരി- സന്തോഷം
@സന്തോഷ് - താങ്ക്സ്
മുഖസ്തുതി താങ്കള്‍ക്ക് വേണ്ട,വിമര്‍ശനമാണെങ്കില്‍ വേണം താനും.ഇത് രണ്ടും എന്റെ കയ്യില്‍ ഇല്ല.ഉള്ളത് ഞാന്‍ പറയാം.ലളിതവും എന്നാല്‍ കഴമ്പുള്ളതുമായ ഒരു ലേഖനം തന്നെയിത്.തീര്‍ച്ചയായും താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.നന്മ ഭവിയ്ക്കട്ടെ.
ReplyDeleteഖത്തറില്‍ നിന്നും ഇതെത്രാമത്തെ നേര്‍ക്കാഴ്ചയാ....ഹെന്റീശ്വരന്മാരേ...
ReplyDeleteഒരു വല്ല്യ "സ്വത്വത്തെ" മനസിലാകുന്ന വിധത്തില്‍ പറഞ്ഞു തന്നതിന് നന്ദി.
ReplyDelete@Murali
ReplyDeleteസ്വാഗതം മുരളി. നന്ദി വായനയ്ക്ക്.
@മോഹനം
ReplyDeleteഎണ്ണത്തിലല്ല വണ്ണത്തിലാണു കാര്യം മോഹനമേ..
സ്വത്വരാഷ്ട്രീയത്തെ സംബന്ധിച്ച് ഇവിടെ ചിലതു കുറിച്ചിട്ടുണ്ട്.
ReplyDelete