“ഭരണഘടനയെയും പാര്‍ലമെന്റിന്റെ അധികാരത്തെയുമാണ് അന്ന ഹസാരെ വെല്ലുവിളിയ്ക്കുന്നത്. തന്റെ ഇഷ്ടത്തിനനുസരിച്ച് നിയമം നിര്‍മ്മിയ്ക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. ഉപവാസത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ നിയമം അനുവദിച്ചിട്ടില്ല” : പ്രണാബ് മുക്കര്‍ജി.
“ലോക് പാല്‍ ബില്‍ പാസാക്കിയാല്‍ ഇന്ത്യയിലെ എല്ലാ അഴിമതിയ്ക്കും അറുതി വരുമെന്ന് ഉറപ്പ് നല്‍കാന്‍ അന്ന ഹസാരെയ്ക്കു കഴിയുമോ? ഹസാരെയും സംഘവും രാജ്യത്തെ തെറ്റിദ്ധരിപ്പിയ്ക്കുകയാണ്. ഇന്ത്യയിലെ അഴിമതി തടയാന്‍ ലോക്പാല്‍ ബില്ലിനു കഴിയില്ല”: അംബികാ സോണി.
“പ്രതിഷേധിയ്കാനുള്ള അവകാശം എന്നു വെച്ചാല്‍ നിങ്ങള്‍ക്ക് ഇഷ്ടപെട്ട സ്ഥലത്ത് പ്രതിഷേധിയ്ക്കാനുള്ള അവകാശമല്ല. അവകാശത്തോടൊപ്പം ഉത്തരവാദിത്വവുമുണ്ട്. ഹസാരെയുടെ പ്രക്ഷോഭണത്തിനു പണം മുടക്കുന്നത് ആരെന്ന് അറിയേണ്ടതുണ്ട്.”: കപില്‍ സിബല്‍.
“അന്ന ഹസാരെ അഴിമതി നടത്തിയിട്ടുണ്ടെന്ന് ജസ്റ്റീസ് സാവന്ത് കണ്ടെത്തിയിട്ടുണ്ട്. അഴിമതി തടയാനോ ലോക്പാലിനു വേണ്ടിയോ അല്ല ഹസാരെയുടെ ഉപവാസം.”: മനീഷ് തിവാരി.
ഇന്നലെ ഒരൊറ്റദിവസം, അന്ന ഹസാരെയ്ക്കെതിരെ നാലു കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങളാണ് മേല്‍ക്കൊടുത്തത്. ഇതു മാത്രമല്ല, ആരോപണങ്ങള്‍ വേറെയുമുണ്ട്.
എന്താണ് ഹസാരെ നടത്തിയ ആ കൊടും അഴിമതി?
ഹസാരെ തന്റെ ജന്മദിനാഘോഷങ്ങള്‍ക്കായി ഹിന്ദ്‌സ്വരാജ് ട്രസ്റ്റിന്റെ 2.2 ലക്ഷം രൂപ ചെലവാക്കി ! കൂടാതെ, യാദവ് ബാബശിക്ഷണ്‍ പ്രസാരണ്‍ മണ്ഡലി എന്ന ട്രസ്റ്റ് 20 വര്‍ഷമായി കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല...!! മറ്റൊരു ട്രസ്റ്റായ ഭ്രഷ്ടാചാര്‍ വിരോധി ജന്‍ ആന്ദോളന്‍ സന്‍സ്ഥാനിലെ ചില പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നു..!! സൈന്യത്തിലെ തന്റെ സേവനകാലവുമായി ബന്ധപ്പെട്ട് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് ഹസാരെ ഇതേവരെ മറുപടി നല്‍കിയിട്ടില്ല..!!!
ഹോ..! എത്രഭീകരമായ അഴിമതികള്‍..! ലക്ഷക്കണക്കിനു കോടികളുടെ 2ജി- 3ജി സ്പെക്ട്രം, ബോഫോര്‍സ്, ആദര്‍ശ് ഫ്ലാറ്റ്, കല്‍ക്കരി ഖനി, റിലയന്‍സിനു എണ്ണപ്പാടങ്ങള്‍ തീറെഴുതിയതു മുതല്‍ ഇങ്ങ് പാമോയില്‍ കുംഭകോണം വരെയുള്ള അഴിമതികളൊക്കെ ഇതിന്റെ മുന്നില്‍ എത്ര തുഛം..!
കോണ്‍ഗ്രസുകാര്‍ ജനാധിപത്യത്തെയും പാര്‍ലമെന്റിനെയും ഭരണഘടനയെയും പറ്റിയൊക്കെ സംസാരിച്ചു തുടങ്ങിയിരിയ്ക്കുന്നു..! സോണിയ ഗാന്‍ഡിയുടെ അടുക്കളയില്‍ മാവരച്ചുകൊടുക്കുന്നതിനും വിറകു വെട്ടിക്കൊടുക്കുന്നതിനപ്പുറം എന്തു യോഗ്യതയാണ് മന്മോഹന്‍ സിങ്ങ് തൊട്ടുള്ള മേല്പടിയാന്മാര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ളത്...?? സ്വന്തം നാട്ടില്‍ മത്സരിയ്ക്കാന്‍ നിന്നാല്‍ കെട്ടിവെച്ച കാശുപോലും കിട്ടാത്ത പ്രധാനമന്ത്രിയും, കോര്‍പറേറ്റ് കുത്തകകളുടെ മാനസപുത്രന്മാരായ കപില്‍ സിബലും സിംഘ്വിയുമൊക്കെ നയിയ്ക്കുന്ന കോണ്‍ഗ്രസേ, നിങ്ങള്‍ തന്നെ ജനാധിപത്യത്തെ പറ്റി പറയണം..!
പാര്‍ലമെന്റിനെയും ഭരണഘടനയെയും ചവിട്ടിയരച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചവരുടെ പാര്‍ലമെന്ററി സ്നേഹം അപാരം..! ജയപ്രകാശ് നാരായണന്റെയും കമ്യൂണിസ്റ്റുകാരുടെയും ജനസംഘത്തിന്റെയും പോരാട്ടങ്ങളും സമരങ്ങളുമാണ് ഇന്നു നാം അനുഭവിയ്ക്കുന്ന ജനാധിപത്യത്തിന്റെ അടിത്തറ എന്നത്, ചരിത്രബോധമുള്ള കോണ്‍ഗ്രസുകാരെങ്കിലും ഓര്‍ക്കണം.
അഴിമതിയില്‍ മുച്ചൂടും മുങ്ങിയ കോണ്‍ഗ്രസുകാര്‍, അതിനെതിരെ സമരം ചെയ്യുന്ന ഹസാരെയെ പോലുള്ളവരെ എതിര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളു. ഇവര്‍ എന്തിനാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സമരത്തെയും ഭയക്കുന്നത്? ടുണീഷ്യയിലെയും, ഈജിപ്തിലെയും, ലിബിയയിലെയും, യെമനിലേയും ഇപ്പോള്‍ സിറിയയിലെയും ഭരണാധികാരികള്‍ ജനാധിപത്യ സമരക്കാരോട് പറഞ്ഞതു തന്നെയാണ് കോണ്‍ഗ്രസ് ഗവണ്മെന്റ് ഹസാരെയോടും പറയുന്നത്..
പാര്‍ലമെന്റ് എന്നു പറഞ്ഞാല്‍ ആ വലിയ കെട്ടിടവും അതിനുള്ളില്‍ കയറിക്കൂടിയ കുറെ എം.പി.മാരുമല്ല. അവരെ അങ്ങോട്ടയച്ച ജനങ്ങളാണ്. തങ്ങളുടെ പ്രതിനിധികള്‍ ജനാഭിലാഷം അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിനെതിരെ പ്രതിഷേധിയ്ക്കാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്.
ഹസാരെയെ അരാഷ്ട്രീയതയുടെ പേരില്‍ കുറ്റപ്പെടുത്താല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്കും അവകാശമില്ല. നിങ്ങളൊക്കെ വേണ്ടപോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇവിടെ അഴിമതി ഉണ്ടാവില്ലായിരുന്നു, ഹസാരെമാര്‍ ഉണ്ടാവില്ലായിരുന്നു. തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിയ്ക്കാതെ, ഇപ്പോള്‍ പോരാട്ടത്തിനിറങ്ങിയ ഹസാരെയെ ആക്ഷേപിയ്ക്കാന്‍ നിങ്ങള്‍ക്കെന്തു യോഗ്യത?
നിങ്ങളെല്ലാം പേടിയ്ക്കുന്നത്, ഈ രാജ്യത്തെ ജനങ്ങളെയാണ്. അവര്‍ ഹസാരെയോടൊപ്പം കൂടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നു. ഒന്നോര്‍ക്കുക, നിങ്ങളുടെയൊന്നും ഔദാര്യത്തിലല്ല ഇവിടെ ജനാധിപത്യം നിലനില്‍ക്കുന്നത്, മറിച്ച് ജനങ്ങളുടെ ജനാധിപത്യബോധത്തിലാണ്. ഭീകരന്മാര്‍ തേര്‍വാഴ്ച നടത്തുന്ന കാശ്മീരില്‍ പോലും അവസരം ലഭിച്ചപ്പോള്‍ സ്ത്രീകളടക്കം ഭൂരിപക്ഷം പേരും പോളിങ്ങ് ബൂത്തിലെത്തിയ രാജ്യമാണിത്. നിങ്ങളെ പോലുള്ള ചീഞ്ഞളിഞ്ഞ രാഷ്ട്രീയക്കാര്‍ ഇല്ലെങ്കിലും ഈ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കും.
നിങ്ങള്‍ കരുതും പോലെ, ഇവിടുത്തെ യുവാക്കള്‍ റീയാലിറ്റി ഷോയിലും, കമ്പ്യൂട്ടര്‍ ഗെയിമിലും ഓണ്‍ലൈന്‍ ചാറ്റിങ്ങിലും മയങ്ങിക്കിടക്കുന്നവരല്ല. അവര്‍ ഈ രാജ്യത്തെ ഓരോ സംഭവങ്ങളെയും സശ്രദ്ധം വീക്ഷിയ്ക്കുകയും പ്രതികരിയ്ക്കുകയും ചെയ്യുന്നവരാണ്. അവര്‍ ഗാന്ധിജിയെ വായിയ്ക്കുന്നവരാണ്. അവരെയാണ് നിങ്ങള്‍ ഭയപ്പെടുന്നത്. ഹസാരെ തുറന്നു വിടുന്ന ഉജ്വല സമരത്തിന്റെ തീച്ചൂളയില്‍ രാഷ്ട്രീയ ജംബുകന്മാരായ ഈ പ്രണബുമാരും സിബലുമാരും മനീഷുമാരും കരിഞ്ഞു ചാമ്പലാവും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട.
അന്ന ഹസാരെയുടെ സമരത്തിന് പിന്തുണ നല്‍കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിയ്ക്കുന്നു. അഴിമതിയ്ക്കെതിരെ പോരാടാനുള്ള ഉജ്വല സന്ദര്‍ഭമാണിത്. രാജ്യത്തെ കൊള്ളയടിച്ച് വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിയ്ക്കുന്ന അഴിമതി പണ്ടാരങ്ങളുടെ ജല്പനങ്ങളെ തള്ളിക്കളഞ്ഞ് നാമോരോരുത്തരും ഈ സമരത്തെ നെഞ്ചേറ്റുക.

അഴിമതിക്കെതിരായ സഹനസമരത്തിന്റെ മറവിൽ കള്ളപണക്കാരനായ ബാബ രാം ദേവിന്റെ പൊറാട്ട് നാടകം കണ്ടു ചിലർ ഈ സമരത്തെയും തെറ്റിദ്ധരിച്ചിരിക്കാം..എന്നാൽ നിസ്വാർഥ ജൻസേവനം മാത്രം പരിപാലിച്ചു പോകുന്ന അണ്ണാഹാസാരേയുടെ സമരം യുവ ജനത തിരിച്ചറിഞ്ഞു രാജ്യ്ത്തിനും ജനതാല്പര്യത്തിനും വേണ്ടി അണീനിരക്കും എന്ന് എനിക്കുറപ്പുണ്ട്
ReplyDeleteഈ സമരമൊരു ലഹരിയായ് പടരട്ടെ.....
ReplyDeleteഇതാണു ഫാരതം!
ReplyDeleteഅജ്മൽ അമീർ കസബ്:
ഞാൻ സംതൃപ്തനാണ്.
ഞാൻ ഇന്ത്യയെ വെറുക്കുന്നു.
ഞാൻ ഇന്ത്യക്കാരെ കൊന്നിട്ടുണ്ട്.
പക്ഷേ ഞാനിവിടെ സുരക്ഷിതനാണ്.
അണ്ണൻ കുസാരെ:
ഞാൻ സംതൃപ്തനല്ല,
ഞാൻ ഭാരതത്തെ സ്നേഹിക്കുന്നു.
ഭാരതീയരെ ബഹുമാനിക്കുന്നു.
പക്ഷേ ഞാനിവിടെ ഇന്നു സുരക്ഷിതനല്ല!
ഇവന്‍മാരേഒക്കെ വോട്ടു കൊടുത്തു ജയിപ്പിച്ചു വിടുന്ന നമ്മളാണ് മണ്ഡന്‍മാര്‍..ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ ഇന്ത്യ കുട്ടിച്ചോറാക്കും ഈ കള്ളരാഷ്ട്രീയക്കാര്‍...നമുക്കെല്ലാം അണിനിരക്കാം..
ReplyDeleteഅഴിമതിക്കാരെ തൂത്തെറിയാം..എന്നിട്ട് പകരം ആര്? കോണ്‍ഗ്രസ് പോയാല്‍ ബിജെപി അതും അല്ലെങ്കില്‍ കുറെ തുക്കട ലോക്കല്‍ പാര്‍ട്ടികളുമായി ഇടതു പക്ഷം..ഇവരില്‍ ആര് മെച്ചം..നമുക്ക് വേറെ ഓപ്ഷന്‍ ഇല്ല..സഹിക്കുക തന്നെ..അല്ലെങ്കില്‍ സമ്പൂര്‍ണമായ ഒരു പരിവര്‍ത്തനം വേണം..അത് നടക്കുമോ ?
ReplyDelete@ ഒരു ദുബായിക്കാരന്‍ : തികച്ചും മുന്‍വിധിയോടെയുള്ള ഒരു സമീപനമാണ് താങ്കള്‍ പറയുന്നത്. കോണ്‍ഗ്രസ് പോയാല്‍ ആരുമില്ല, അതു കൊണ്ട് അവര്‍ എന്തു വേണേല്‍ ചെയ്യട്ടെ എന്നാണോ? അഴിമതി എന്നത് ഒരു പരിധി വരെ ജനങ്ങളുടെ മാനസികാവസ്ഥയെ രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നതു കൊണ്ടാണ് സംഭവിയ്ക്കുന്നത്. നാം ജനങ്ങള്‍ മനസ്സു വെച്ചാല്‍ സര്‍ക്കാരാഫീസുകളിലെ അഴിമതി അവസാനിയ്ക്കും. ജനങ്ങള്‍ക്ക് അഴിമതിയ്ക്കെതിരായ അവബോധം ഉണ്ടെങ്കില്‍ രാഷ്ട്രീയക്കാര്‍ അതു ചെയ്യാന്‍ മടിയ്ക്കും. വിവരങ്ങള്‍ ജനങ്ങളില്‍ നിന്നു മറച്ചു പിടിയ്ക്കുന്നിടത്താണ് അഴിമതിയുടെ ആരംഭം. വിവരാവകാശ നിയമം ഇതേ പോലെ നീണ്ട പോരാട്ടത്തിനൊടുവില്‍ നേടിയെടുത്തതാണ്. എന്നിട്ട് നാമത് ഉപയോഗിയ്ക്കുന്നുണ്ടോ?
ReplyDeleteഇവിടെയാണ് ഹസാരെയെപോലുള്ളവരുടെ പ്രസക്തി. ഈ സമരം അഴിമതിയ്ക്കെതിരായ ജനവികാരം ഉണര്‍ത്തും. കഴിഞ്ഞ സമരകാലത്ത് ഭരണകൂടം വിറച്ചത് ഈ ജനവികാരത്തെ ഭയന്നാണ്. ഇപ്പോള്‍ അനുമതി നിഷേധിയ്ക്കുന്നതും ആ ഭയം മൂലമാണ്. അതിനെ വളര്‍ത്തുക. ജനത്തെ ഭയപ്പെടട്ടെ ഇവര്‍. അപ്പോള്‍ അഴിമതിയും ഇല്ലാതാകും.
"നിങ്ങള്‍ കരുതും പോലെ, ഇവിടുത്തെ യുവാക്കള്‍ റീയാലിറ്റി ഷോയിലും, കമ്പ്യൂട്ടര്‍ ഗെയിമിലും ഓണ്‍ലൈന്‍ ചാറ്റിങ്ങിലും മയങ്ങിക്കിടക്കുന്നവരല്ല. അവര്‍ ഈ രാജ്യത്തെ ഓരോ സംഭവങ്ങളെയും സശ്രദ്ധം വീക്ഷിയ്ക്കുകയും പ്രതികരിയ്ക്കുകയും ചെയ്യുന്നവരാണ്."
ReplyDeleteഈ നിരീക്ഷണം അക്ഷരം പ്രതി ശരിയാണ് എന്നു തോന്നിയ പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്.
ഒരു പക്ഷേ വായനശാലകളിലെ താരതമ്യേന ചെറിയ ചര്‍ച്ചകളില്‍ നിന്ന് യുവാക്കള്‍ അപ്രത്യക്ഷരായെങ്കിലും കുറേ കൂടി പരന്ന സൈബര്‍ ചര്‍ച്ചകളില്‍ അവര്‍ പങ്കെടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. പഴയതിനേക്കാള്‍ മൂര്‍ച്ച കൂടിയ ഈ അറിവുകള്‍ നിഷ്പക്ഷ ചിന്തകളുടെ രൂപീകരണത്തിന് വഴിയൊരുക്കുന്നുണ്ട് എന്നും കൂടി കാണാവുന്നതാണ്.
ശുഭാപ്തി വിശ്വാസം കൈ വിടാതെ ഹസാരെയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കാം.
അഴിമതി രഹിതമായ ഒരു ഭാരതം... ആ സ്വപ്നം എന്നെങ്കിലും സഫലമാകുമോ...? അറിയില്ല... എങ്കിലും ബിജു പറയുന്നത് പോലെ ഈ സമരത്തെ നമ്മുടേതായ രീതിയിൽ പിന്തുണയ്ക്കാം...
ReplyDeleteente abhipryathil samaram ndathunathu nallathanu.Pakshe Eee lopkpal bill passayal azhimathi theerumo.Enthu kondu hazare eviduthe njanaghalodu kaikooli kodukkunathu niruthanam ennu parayunilla kaikooli medikkunavare pothu samoohathil thurannukanikknam ennu parayunilla.Eppolthe reethiyil adheham lokpal bill koduvanall athinte thalapathirikkunavar azhimathiku kootu ilkilla ennuparayan akumo
ReplyDeleteആരാന്നു കള്ളന്‍ , ജനമോ , അതോ നേതാക്കന്‍മാരോ
ReplyDeleteTrash... poor language
ReplyDelete