ഞാനും അച്ചായനും രയറോത്തു നില്‍ക്കുമ്പോഴാണ് നല്ല തിളങ്ങുന്ന പുത്തന്‍ മാരുതിക്കാര്‍ ഒരെണ്ണം തൊട്ടടുത്തകടയുടെ മുന്നില്‍ ചവിട്ടിയത്. കാറിന്റെ ഡോര്‍ തുറന്ന് ഇറങ്ങിയ ആളെക്കണ്ട് ഞങ്ങള്‍ വണ്ടറടിച്ചു നിന്നു പോയി. ജീന്‍സും ടോപ്പുമിട്ട് കൂളിങ്ങ് ഗ്ലാസും വെച്ച് ചുണ്ടില്‍ കളറെഴുതി ചുവപ്പിച്ച, ഒന്നാന്തരം ഒരു പച്ചപ്പരിഷ്ക്കാരി സ്ത്രീ . കടയില്‍ നിന്ന് എന്തോ സാധനം മേടിച്ച് അവര്‍ കാറില്‍ കയറിപ്പോകുകയും ചെയ്തു. ഞങ്ങളെന്നല്ല, രയറോത്ത് അപ്പോള്‍ ഹാജരുണ്ടായിരുന്ന എല്ലാവരും വണ്ടറടിച്ചു നോക്കിനിന്നു. രയറോത്ത് ഇത്തരം പരിഷ്കാരികളൊന്നുമില്ലല്ലോ.
“ഇവളുമാരുടെയൊക്കെ വീട്ടില്‍ നല്ലൊന്നാന്തരം കക്കൂസുണ്ടാകും..” അച്ചായന്‍ എന്നോട് പറഞ്ഞു.
എനിയ്ക്കൊന്നും മനസ്സിലായില്ല. അല്ലെങ്കിലും അതിയാന്റെ പരിപാടി ഇതാണല്ലോ, മനുഷ്യനു തിരിയുന്ന ഭാഷയില്‍ ഒന്നും പറയില്ല.
"അവരൊക്കെ നല്ല കാശുള്ളിടത്തെയല്ലേ അച്ചായാ... അപ്പോ നല്ല വീടും കാണും, നല്ല കക്കൂസും കാണും. ഇതിലെന്താ ഇത്ര പറയാനുള്ളത്..?”
“എടാ കൊച്ചേ, നീയവളുടെ ചുണ്ടേല്‍ തേച്ച ചായം കണ്ടോ..?”
“അതൊക്കെ ഇപ്പോഴത്തെ ഫാഷനാ അച്ചായാ..”
“ഇപ്പോഴല്ല പണ്ടും ഇതൊക്കെ ഉണ്ടാരുന്നടാ..”
“അച്ചായനെന്തോന്നാ പറഞ്ഞു വരുന്നത്...? എന്താന്നു വെച്ചാ തെളിച്ചു പറ..”
“ഞങ്ങള്‍ കൂരാച്ചുണ്ടിലായിരുന്നപ്പോള്‍ ഏലിയാമ്മേടെ വകേലൊരു പെങ്കൊച്ച് അമേരിയ്ക്കേന്നു വന്നു. അവളും ഇതേപോലെ ഭയങ്കര പരിഷ്കാരിയായിരുന്നു. പോകാന്നേരം അവള്‍ ഏലിയാമ്മയ്ക്ക് ഈ ചുണ്ടേല്‍ തേക്കുന്ന കളറ് പെന്‍സിലു മൂന്നാലെണ്ണം കൊടുത്തായിരുന്നു. അപ്പോ ഏലിയാമ്മയ്ക്ക് വലിയ പൂതി, അത് ചുണ്ടേല്‍ തേക്കണോന്ന്. ഞാന്‍ തേച്ചോളാനും പറഞ്ഞു. പിറ്റേന്ന് രാവിലെ മുതല്‍ ഭയങ്കര വയറെളക്കം. എന്നാല്‍ ഈ സാധനം വയറ്റില്‍ ചെല്ലാമ്പാടില്ലാന്ന് ആ പെങ്കൊച്ച് പറയേണ്ടേ...?”
“ഹ ഹ ഏലിയാമ്മച്ചേടത്തി എന്തിനാ ഇതൊക്കെ തേക്കാന്‍ പോയത്..? പാവം വയറെളകി അവശയായിക്കാണും..”
“അവള്‍ക്കല്ലെടാ വയറെളകിയത്. എനിയ്ക്കാ....”
“പശൂനു പിണ്ണാക്ക് മേടിയ്ക്കാന്‍ വീട്ടീന്ന് പറഞ്ഞാരുന്നു...“ ഞാന്‍ വേഗം മൊയ്തുക്കായുടെ കടയിലേയ്ക്കു നടന്നു.

"അവള്‍ക്കല്ലെടാ വയറെളകിയത്. എനിയ്ക്കാ".. ഹ ഹ അതിഷ്ടായി.
ReplyDeleteachayan keman thanne.
ReplyDeleteആരുടെ വയർ ഇളകും?
ReplyDeleteലിപ്സ്റ്റിക്കിട്ട ഭാര്യയെ ..................! അതാണോ അച്ചായന്റെ വയറിളക്കത്തിന് കാരണം?
ReplyDeleteഹയ്യ്യ്യ്യ്യ്യ് ....ശ്ഹി....പിടിചൂട്ടോ..........നന്നായിരിക്കുന്നു
ReplyDeleteഅച്ചായന്‍ പുലി തന്നെ --------------മാമന്‍
ReplyDeleteഅമേരിക്കയില്‍ വലിയൊരു ശതമാനം പുരുഷന്മാര്‍ക്കും ലിപ്സ്റ്റിക്ക് വയറ്റില്‍ പോവുന്നതു കൊണ്ടുള്ള അസുഖങ്ങളുണ്ടെന്ന് മുമ്പെവിടെയോ വായിച്ചതോര്‍ക്കുന്നു.
ReplyDelete:-))
ReplyDeleteഹ ..ഹ അത് കലക്കി
ReplyDelete