ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെ രണ്ടായി തിരിയ്ക്കാം. നിലവിലുള്ള ഒരു സംഗതി ആദ്യമായി കണ്ടെത്തുന്നതിനെ “Discovery“ എന്നും പുതുതായി എന്തെങ്കിലും സൃഷ്ടിയ്ക്കുന്നതിനെ "Invention" എന്നും പറയും. അതായത് “കൂട്ടുകാരന്‍ കൂതറയാണ്“ എന്ന കണ്ടുപിടുത്തം ഒരു “Discovery“ ആണ്. എന്നാല്‍ ആരെയെങ്കിലും വളയ്ക്കാനുള്ള പുതിയ നമ്പരുകള്‍ “Invention“ ആണ്. എന്തു തന്നെയായാലും എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും ചില അടിസ്ഥാന ശാസ്ത്രീയതത്വങ്ങള്‍ (Theorems) ഉണ്ട്. ഈ തത്വങ്ങളൊക്കെ ചില സാങ്കേതികപദങ്ങള്‍ (Technical Terms) ഉപയോഗിച്ചാണ് പറയുക. ഓരോ സാങ്കേതിക പദത്തിനും ചില നിര്‍വചനങ്ങള്‍ (Definitions) ഉണ്ട്. പണ്ട് ഐസക്ക് ന്യൂട്ടണ്‍ജിയുടെ തലയില്‍ ആപ്പിള്‍ വീണപ്പോളാണ് ഗുരുത്വബലത്തെ പറ്റി (Gravitational Force) അങ്ങേര് ചിന്തിച്ചത്. ഈയുള്ളവന്റെ തലയില്‍ “മുഖപ്പുസ്തകം” കൊണ്ടുള്ള ഏറുകിട്ടിയപ്പോള്‍ ഞാന്‍ ജീവിതത്തിന്റെ ചില ശാസ്ത്രീയ തത്വങ്ങളെ പറ്റി ആലോചിയ്ക്കുകയുണ്ടായി. അങ്ങനെ Discovery ചെയ്ത “ജീവിത ഭൌതികശാസ്ത്ര സിദ്ധാന്തങ്ങള്‍“ (Theories of Life Physics) നിങ്ങള്‍ക്കായി അവതരിപ്പിയ്ക്കുന്നു. എല്ലാവരുടെയും അഭിപ്രായം അറിഞ്ഞശേഷം ഇത് കേംബ്രിഡ്ജിലേയ്ക്ക് അയയ്ക്കുന്നതാണ്.
FORCE - A push or Pull which changes the shape and/or motion of an object = Kg m / s2
അടിച്ചു പൂക്കുറ്റിയായി ആരുടെയെങ്കിലും മെക്കിട്ടു കേറാന്‍ ചെല്ലുമ്പോള്‍ കവിളത്ത് “ഠേ” എന്ന ശബ്ദത്തോടെ ഉണ്ടാകുന്ന അനുഭവം. ഷേപ്പും മോഷനും തെറ്റാനുള്ള സാധ്യതയുമുണ്ട്.
ഫോഴ്സ് = നിങ്ങളുടെ ശരീരഭാരം X അടികൊണ്ടു തെറിച്ച ദൂരം / സെക്കന്‍ഡ്. (അതായത് ഒരു സെക്കന്‍ഡില്‍ എത്രമീറ്റര്‍ ദൂരത്തേയ്ക്കു തെറിച്ചു എന്നു നോക്കുക)
WEIGHT - The gravitational force of attraction between a mass, m, and the mass of the Earth, g. : F = mg
നിങ്ങള്‍ക്ക് നാട്ടിലെ കൊള്ളാവുന്ന ഒരു പെണ്‍കൊച്ചിനോട് ആകര്‍ഷണം തോന്നുകയും ലൈനടിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ കാശിന്റെയും സൌന്ദര്യത്തിന്റെയും ഗുരുത്വബലമുള്ള അവള്‍ നിങ്ങളെ തീരെ മൈന്‍ഡാക്കില്ല. അതിനെയാണ് “WEIGHT” എന്നു പറയുന്നത്.
വെയിറ്റ് = കാശ് X സൌന്ദര്യം.
WORK - Equel to the product of a force and the displacement of an object. W= FS
ഇതിനു “പണി കിട്ടുക” എന്നു മലയാളത്തില്‍ പറയും. എന്തെങ്കിലും തോന്ന്യാസം കാണിച്ചുകഴിഞ്ഞാല്‍ ഉണ്ടാകാവുന്ന പരിണിത ഫലത്തെയാണ് “WORK“ (നാട്ടുകാര്‍ക്ക്) എന്നു പറയുന്നത്. എത്ര ദൂരത്തേയ്ക്ക് തെറിയ്ക്കുന്നുഎന്നു നോക്കിയാണ് WORK-ന്റെ തീവ്രത അളക്കുന്നത്.
വര്‍ക്ക് = അടിയുടെ ശക്തി X ദൂരം.
NEWTON'S SECOND LAW OF MOTION. - An unbalanced force F will cause an object of mass m to accelerate a, according to: F= ma.
നിങ്ങള്‍ അയല്‍വീട്ടിലെ കാമുകിയുടെ വീട്ടില്‍ ഒളിച്ചു ചെല്ലുകയും അവളുടെ ഭര്‍ത്താവോ സഹോദരനോ അച്ഛനോ അപ്രതീക്ഷിതമായി കണ്ട് സമനിലതെറ്റുകയും ചെയ്താലുണ്ടാകുന്ന അനുഭവത്തെ സൂചിപ്പിയ്ക്കുന്ന തീയറിയാണിത്. നിങ്ങളുടെ തടി (m)യും ഓട്ടത്തിന്റെ സ്പീഡും (a) അനുസരിച്ചിരിയ്ക്കും രക്ഷപെടാനുള്ള സാധ്യത.
NEWTON'S THIRD LAW OF MOTION. - Every action has equel and opposit reaction.
ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമായതുകൊണ്ട് കൂടുതല്‍ വിശദീകരണം ഇല്ല.
ENERGY - Energy is the ability to do work.
സിമ്പിള്‍ തീയറി ആണിത്. ഇപ്പോള്‍ "മുസലിപവര്‍ എക്സ്ട്രാ"യുടെ കാര്യക്ഷമത പരിശോധിയ്ക്കുന്നത് ഈ തീയറി അനുസരിച്ചാണ്.
EQUILIBRIUM - When a body is subjected to the action of several forces, the combination of forces can be such that the body deos not move. When such a situation exists, the body said to be in equilibrium.
ഞെട്ടണ്ട, സംഗതി സിമ്പിളാണ്. നമ്മള്‍ ഒരേ സമയം മൂന്നോ നാലോ പേരെ ലൈനാക്കുന്നു എന്നു കരുതുക. ഒരാള്‍ പോയാല്‍ ബാക്കിയുള്ളവരെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. ഈ അഡ്ജസ്റ്റുമെന്റിന്റെ പേരാണ് EQUILIBRIUM. ഒറ്റ ലൈന്‍ മാത്രമുള്ളയാള്‍ക്ക്, അതു പോയാല്‍ സമനില തെറ്റും. EQUILIBRIUM പോകും.
BENDING MOMENT:
ഇതു കുറച്ച് വലിയ തീയറിയാണ്. ചുരുക്കി ഇങ്ങനെ പറയാം. നിങ്ങള്‍ ഒരു കൊച്ചിനെ വളയ്ക്കാന്‍ നോക്കുന്നു. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ ഒരു ദിവസം അവള്‍ പ്രസാദിയ്ക്കുന്നു. വളയാന്‍ തുടങ്ങിയ ആ നിമിഷത്തെയാണ് BENDING MOMENT എന്നു പറയുന്നത്.
MOMENT OF INERTIA:
വിവാഹിതരിലാണ് ഈ തീയറി കണ്ടുവരുന്നത്. നിങ്ങള്‍ രാവിലെ പത്രം വായിയ്ക്കുന്നു. ഭാര്യ അടുത്തു നിന്ന് ചീത്തപറയുന്നു എന്നുകരുതുക. രണ്ടെണ്ണം പൊട്ടിയ്ക്കാന്‍ കൈതരിയ്ക്കുന്നുവെങ്കിലും എല്ലാം സഹിച്ച് മന്ദനെപ്പോലെ ഇരിയ്ക്കുന്ന ആ നിമിഷത്തെയാണ് MOMENT OF INERTIA എന്നു പറയുന്നത്.
MODULUS OF ELASTICITY:
വലിച്ചാല്‍ വലിയുകയും വിട്ടാല്‍ പഴയപോലാകുകയും ചെയ്യുന്നതിന്റെ തീയറി. ഇപ്പോഴത്തെ പല പെണ്‍കുട്ടികളുടെയും മനസ്സിന്റെ അളവുകോലാണ് MODULUS OF ELASTICITY.
BOILING POINT :
ഇതും വിവാഹിതരിലാണ് കണ്ടുവരുന്നത്. MOMENT OF INERTIA യുടെ വിപരീതമാണിത്. ഭാര്യയുടെ ചീത്ത കേട്ടുകേട്ട് അവസാനം രണ്ടു പൊട്ടിയ്ക്കാന്‍ തീരുമാനിയ്ക്കുന്ന ആ നിമിഷമാണ് BOILING POINT.
MELTING POINT:
നിങ്ങളുടെ ഭാര്യയുമായി അല്ലെങ്കില്‍ കാമുകിയുമായി രണ്ടുദിവസമായി പിണക്കത്തിലാണെന്നു കരുതുക. അവസാനം നിവൃത്തിയില്ലാതെ അവളോട് പോയി മിണ്ടാന്‍ തോന്നുന്ന നിമിഷത്തെയാണ് MELTING POINT എന്നു പറയുന്നത്.
ഇനിയും ധാരാളം തീയറികള്‍ ബാക്കിയുണ്ട്. ഗവേഷണം പുരോഗമിയ്ക്കുന്നു.

ഹാ ഹാ നന്നായി ചില കാര്യങ്ങള്‍ മനസിലായി ,,,,
ReplyDeleteതാങ്കളുടെ ഗവേഷണം തുടരുക്ക പുതിയ അറിവുക്കള്‍ ഞങ്ങള്‍ക്ക് ഓസിനു കിട്ടുമല്ലോ ... ഭാവുകങ്ങള്‍ സ്നേഹത്തോടെ മണ്‍സൂണ്‍
പുതിയ കണ്ടുപിടുത്തങ്ങൾക്കായി കാത്തിരിക്കുന്നു.
ReplyDelete:)))
ReplyDeleteകൂടുതല്‍ തിയറികള്‍ വരട്ടെ..
ReplyDeleteഎന്റെ ബിജു... ഇങ്ങളെന്താപ്പാ മനുഷ്യനെ ചിരിപ്പിച്ച് കൊല്ലാനായി ഇറങ്ങിയിരിക്കുകയാണോ...? സൂപ്പർ ഡെഫിനിഷൻസ്... ഹ ഹ ഹ....
ReplyDeleteജീവിത ഭൌതികശാസ്ത്ര സിദ്ധാന്തങ്ങള്‍ പറഞ്ഞ് തന്നതിനു നന്ദി.
ReplyDeleteഗവേഷണം പുരോഗമിക്കട്ടെ എന്നാശംസിക്കുന്നു
:-)