പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday, 8 July 2011

ബ്ലോഗ് വാരഫലം - (02-7-11) - (08-7-11)

ഓരോ ആഴ്ചയിലും ഞാന്‍ വായിച്ചവയില്‍ ഇഷ്ടപെട്ട ചില ബ്ലോഗ് പോസ്റ്റുകളെ പരിചയപ്പെടുത്തുന്ന ഒരു പംക്തി. ഇതു ഒരു വിധിനിര്‍ണയം അല്ല. ഇഷ്ടമായവയുടെ തിരഞ്ഞെടുപ്പുമാത്രം.

ഇഷ്ടപെട്ട കഥകള്‍. 

തന്റെതല്ലാത്തകുറ്റത്തിന് വധശിക്ഷക്ക് വിധിക്കപെട്ട ഒരു കുഞ്ഞുമോളുടെ ദയാഹര്‍ജിയാണിത്.
ഞാന്‍ നെയ്തുകൂട്ടിയ ഒരുപാട് സ്വപ്നങ്ങള്‍ നാളെ ഹോസ്പിറ്റലിലെ ടേബിളില്‍ വെച്ചു കഴുത്തറുത്ത് കൊല്ലപ്പെടും.
എനിക്ക് നിങ്ങളുടെ ലോകത്തെക്കുറിച്ചറിയില്ല അമ്മയുടെ കുഞ്ഞു വയറ്റില്‍ സ്വപ്നങ്ങള്‍ നെയ്തു കിടക്കുമ്പോള്‍ . വയറില്‍ തലോടി തല വയറ്റില്‍ ചേര്‍ത്തുവെച്ച് അച്ഛന്‍ പറഞ്ഞകിന്നര വര്‍ത്തമാനത്തില്‍ നിന്നാണ് ഞാനി ലോകത്തെക്കുറിച്ചറിയുന്നത്................................................

ആദൃതന്‍
വളരെ തളര്‍ന്ന മനസ്സോടെ ബസ്സില്‍ കയറിയിരുന്നു. ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല. മൂന്നു മാസമായി ശമ്പളം കിട്ടിയിട്ട്. ഓഫീസിലെ ക്ലെര്‍കിന്റെ വീഴ്ച കാരണം നെറ്റ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ യു ജി സിക്ക് അയച്ചിട്ടില്ല. പത്തു മാസം മുന്‍പ് അപേക്ഷ കൊടുത്തതാണ്...............................


ഊടുവഴികളില്‍ ആടിയുലഞ്ഞ് ഉണര്‍ന്ന ഓര്‍മ്മകളിലാണ് ബസ്സിറക്കം. കാലോ ഞാനോ ആദ്യം എന്ന  തര്‍ക്കത്തിനൊടുവില്‍ രണ്ടും  വീണു. നടക്കാന്‍ പഠിച്ച വഴിയില്‍ കാലിടറുന്നതിന്റെ സുഖത്തില്‍  വഴികളോട് പരിചയം പുതുക്കി.....................................

രസകരമായ പോസ്റ്റ്‍:

jiya | ജിയാസു.

ചുവരെഴുത്തുകളെയും സര്‍ഗാത്മകതയുടെ ഇടങ്ങളെയും തപ്പി നടക്കുന്നതിനിടയില്‍ കാണപ്പെട്ട ഒന്നാണ് നാട്ടിന്‍ പുറങ്ങളിലെ ഓട്ടോകളില്‍ കാണുന്ന ലിഖിതങ്ങള്‍.. പ്രണയവും, പ്രതിഷേധവും കഷ്ടപ്പാടും മനസിന്റെ അല്ലറ ചില്ലറ ഇഷ്ടാനിഷ്ടങ്ങളും അവിടെ ലിഖിതങ്ങളായി മാറുന്നു...  എന്നു കരുതി പബ്ലിക് ബാത്തറും പോലെ വല്ലോര്‍ക്കും വലിഞ്ഞുകേറി എഴുതാനൊക്കില്ല എന്നുമാത്രം..........

 പ്രതികരണങ്ങള്‍

ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്‌. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍‌ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ട് "ഭാരതാമാതാക്കീ"ടെ അണ്ണമ്മാര്‍ക്കൊക്കെ ഇരിക്കപ്പൊറുതി കിട്ടണില്ല......................

കൂതറ തിരുമേനി
പണ്ടുകാലത്ത് അമ്മാവന്മാര്‍ തലയില്‍ മുണ്ടിട്ടു പോയി കണ്ടിരുന്ന പടങ്ങള്‍ വീണ്ടും വരുന്നെന്നു വാര്‍ത്ത. ആദ്യം പപ്പുവിനെയും രതിചേച്ചിയെയും ഇറക്കി രതി നിര്‍വ്വേദം ഹിറ്റ്‌ ആക്കി. സത്യം പറയണമല്ലോ പഴയജയഭാരതിയെ കാണുമ്പോള്‍ ശര്‍ദ്ധിക്കാനായിരുന്നു തോന്നിയിരുന്നത്. എന്നാല്‍ കൃഷ്ണചന്ദ്രന്‍ തന്റെ അഭിനയം ക്ലാസ്സിക് ആക്കിയിരുന്നു. പുതുക്കിയ ചിത്രത്തില്‍ പയ്യന്‍ പോര.. മുഖത്തു ഒരിത് വരുന്നില്ല. കൌമാരം കയറുമ്പോള്‍ ചേച്ചിമാരെ ഒരിതോടെ കാണുന്ന ഒരു ഭാവം അവന്റെ മുഖത്തു ഒട്ടും വരുന്നില്ല. ......

വിജ്ഞാനപ്രദമായവ

വായനാവാരത്തോടനുബന്ധിച്ചു  സ്കൂളില്‍ നടത്തിയ സാഹിത്യ ക്വിസ് സവിശേഷ ശ്രദ്ധ നേടുകയുണ്ടായി.
സാധാരണ സാഹിത്യ ക്വിസ്സുകളില്‍ നിന്നും വ്യത്യസ്തമായി കടലാസും പെന്നുമെല്ലാം മാറ്റിവെച്ചു ആലോചനയുടെയും യുക്തിപൂര്‍വ്വമുള്ള തീരുമാനങ്ങളെയും മുന്നില്‍ നിര്‍ത്തി നടത്തിയ സാഹിത്യ ക്വിസ് മള്‍ട്ടിമീഡിയയുടെ ക്ലാസ് റൂം സാധ്യതയിലെക്കുള്ള താക്കോല് കൂടിയായി....................

ഡ്രാഗണ്‍ പുഷ്പ വസന്തം
മണ്‍സൂണ്‍ നിലാവ്

മലയാളിക്ക് സുഗന്ധം പരത്താന്‍  പൂന്തോട്ടത്തില്‍ ഒരു പുഷ്പം കൂടി പൂവിട്ടു  , നാമം സ്വല്‍പ്പം കട്ടിയാണ് പറയാന്‍ ഹൈലോസീരിയസ് ആന്‍ഡേറ്റസ് എന്ന ഡ്രാഗണ്‍ സസ്യം കള്ളിച്ചെടി വിഭാഗമാണ് . മേക്സികോ , ബ്രസില്‍ , വെസ്റ്റ്‌ ഇന്‍ഡീസ് , അര്‍ജേന്റിന എന്നിവിടങ്ങളില്‍ സുലഭമായി കാണപ്പെടുന്ന ഈ സസ്യം  . രാത്രിയിലാണ് പൂവിരിക്കുന്നത്. പുഷ്പത്തിനു നല്ല ഭംഗി കാണുന്നുണ്ടെങ്കിലും  പുഷ്പത്തിനു  മണമുണ്ടോ ഇല്ലയോ എന്നെനിക്ക് പറയാനാവുനില്ല ചില നിറങ്ങളില്‍ വിരിയാറുണ്ട് എന്ന് മാത്രം മനസിലായി ... ....

നര്‍മ്മം

ഏറെ നേരത്തെ കാത്തിരിപ്പിന്റെ ഒടുവില്‍ പേര് വിളിച്ചപ്പോള്‍, ആദ്യം ഭര്‍ത്താവും പിന്നാലെ അവളും പതുക്കെ എഴുന്നേറ്റു. ആലസ്യത്താല്‍ അമര്‍ന്നിരിക്കുന്ന ഗര്‍ഭിണികളെയും, അവരുടെ വയറ്റിലുറങ്ങുന്ന കുഞ്ഞുങ്ങളെയും ശല്യപ്പെടുത്താതെ, അവളെ മുന്നില്‍ നടത്തിക്കൊണ്ട്, തൊട്ട് പിന്നിലായി ആയാളും കന്‍സള്‍ട്ടിംഗ് റൂമിലേക്ക് പ്രവേശിച്ചു. അകത്തിരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ഗൈനക്കോളജിസ്റ്റ്, ‘ഡോ. സുമംഗലി BSc, MBBS, DGO’ തലയുയര്‍ത്താതെ പറഞ്ഞു,
“അപര്‍ണ്ണ വിശ്വനാഥന്‍ 19 വയസ്സ്,,,”

ഓര്‍മ്മ

മദ്രസ്സയുടെ അരികിലൂടെയുള്ള കൈവഴി ഇപ്പോള്‍ റോഡ്‌ ആയി. ഒട്ടുമാവില്‍ ഇത്തവണ കൂടുതല്‍ മാങ്ങ ഉണ്ടായിരുന്നു പോലും . പക്ഷെ എനിക്ക് കിട്ടിയില്ല ഒരെണ്ണം പോലും. ചില്ലകള്‍ക്കിടയില്‍ ഒരു കിളിക്കൂടും വന്നിട്ടുണ്ട് . രണ്ട് ഇണകുരുവികള്‍. ഇവരുടെ പ്രേമ സല്ലാപം നല്ല രസികന്‍ കാഴ്ച ആണ്.
തറവാട്ടിലെ കിണര്‍ നിറഞ്ഞ് വെള്ളം മുറ്റത്തൂടെ ഒഴുകുന്നു. കണ്ണാംച്ചുട്ടികളും പരലുകളും ഇപ്പോള്‍ മുറ്റത്തായി നീരാട്ട്‌.കിണറിനരികില്‍ നിറയെ പുളികളുമായി വലിയ പുളിമരം ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. താഴെ മധുരിക്കുന്ന ഓര്‍മ്മകളും.

യാത്രാവിവരണം.


കഴിഞ്ഞ പോസ്റ്റില്‍ Edvard Munch നെ പ്പറ്റിയാണ് പറഞ്ഞു നിര്‍ത്തിയത്. നോര്‍വേയില്‍ നിന്നാണ് കഴിഞ്ഞ ഭാഗം പോസ്റ്റ് ചെയ്തത് എന്നും സൂചിപ്പിച്ചുവല്ലോ.  നോര്‍വേയില്‍ കാര്യമായ കറക്കം ഒന്ന് സാധിച്ചില്ല. പക്ഷെ നോര്‍വേകാരുടെ പ്രീയ ചിത്രകാരനായ Edvard Munch ന്‍റെ മ്യൂസിയത്തില്‍ പോവാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ കലാജീവിതത്തെ പറ്റി കൂടുതല്‍ അറിയാന്‍ അത് സഹായിച്ചു.

കവിത


മാനാഞ്ചിറ സ്ക്വയറിലെ
ഏകാന്തതയെന്ന പെണ്‍കുട്ടീ,
പതിവായുള്ള
വിരസതയ്ക്കും വിരഹത്തിനും
വിരാ‍മമിടാം നമുക്ക്...................


നിശ്ചലമാകുന്നതെന്താണെന്നു
അനിശ്ചിതത്ത്വത്തിലായ മനസ്സ്
സൂചിതുളയിലൂടെ കുത്തിക്കയറ്റിയ
കമ്പക്കയര്‍. അതിങ്ങനെ..?
എങ്ങിനെയും, ആകാം..!........................

കുറിപ്പ്: നിങ്ങള്‍ വായിച്ച് ഇഷ്ടമായ പോസ്റ്റുകള്‍ bijukumarkt@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുമല്ലോ.

11 comments:

  1. ഇതൊരു നല്ല ശ്രമം ആണ് അഭിനന്ദനങ്ങള്‍

    ReplyDelete
  2. കാണാത്ത ചില നല്ല പോസ്റ്റുകള്‍ ഇവിടെ കാണാനായി, നല്ലൊരു സംരംഭം, ആശംസകള്‍ .

    ReplyDelete
  3. വളരെ നന്നായി .... ഇങ്ങനെ ഒരു പർചയപ്പെടുത്തലുകൾക്ക്....

    നന്ദി ബിജുച്ചേട്ടാ....

    ReplyDelete
  4. എന്റെ ബ്ലോഗ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ എനിക്ക് സന്തോഷം ഉണ്ട്................ നന്ദി

    ReplyDelete
  5. താങ്കളുടെ ഈ വാരഫലം ഇഷടപ്പെട്ടു. പല ബ്ലോഗുകളും താങ്കളുടെ ശ്രദ്ധയിൽ പെടാതെ പോകുന്നു.

    ReplyDelete
  6. നല്ലൊരുദ്യമം... അഭിനന്ദനങ്ങള്‍...

    ReplyDelete
  7. ഈ അഗതിയുടെ കൂപ്പുകൈ ....

    ReplyDelete
  8. നല്ല ഉദ്യമം, ആശംസകള്‍.

    ReplyDelete
  9. എന്‍റെ പോസ്റ്റും ഇവിടെ ഇഷ്ടപ്പെട്ട കൂട്ടത്തില്‍ കണ്ടത്തില്‍ ഒത്തിരി സന്തോഷം. ഇത് കാണാന്‍ വൈകിപ്പോയി. നന്ദി ഒരുപാടൊരുപാട്

    ReplyDelete
  10. താങ്കളുടെ ഈ വാരഫലം ഇഷടപ്പെട്ടു

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.