പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 12 February 2011

ഖത്തര്‍ ബ്ലോഗേര്‍സ് മീറ്റ്- 2011- (ഫോട്ടോ ഫീച്ചര്‍)

എനിയ്ക്ക് വളരെ ഇഷ്ടപെട്ട രണ്ടു ചാനലുകളാണ് “ഡിസ്കവറി“യും “ആനിമല്‍ പ്ലാനറ്റും”. അതില്‍  ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കൂടി അലറിക്കൂവി നടക്കുന്ന സിംഹം, കടുവ, പുലി ഇവയെ ഒക്കെ കാണുക വല്ലാത്ത ഒരു ത്രില്ലാണ്. അവരുടെ ശൌര്യവും ഗാംഭീര്യവും ഒന്നു വേറെ തന്നെ. ഇക്കൂട്ടരില്‍  മൃഗരാജനായ സിംഹം വാസ്തവത്തില്‍ വളരെ ശാന്തനാണ്. ആഹാരത്തിനായി മാത്രമേ ഇഷ്ടന്‍ വേട്ടയാടുകയുള്ളു. അല്ലാത്തപ്പോള്‍ കൂട്ടമായി കളിച്ചും രസിച്ചും നടക്കും. കടുവകളും  അങ്ങനെ തന്നെ. വയറു ഫുള്ളാണെങ്കില്‍ മൂപ്പരും മഹാ പാവം.

എന്നാല്‍ പുലിയുടെ കാര്യത്തില്‍ സംഗതികള്‍ നേരെ തിരിച്ചാണ്. പുലിയോളം ശൌര്യം മറ്റാര്‍ക്കുമില്ലന്നാണ് വെപ്പ്. കണ്ണില്‍ കാണുന്ന സാധുമൃഗങ്ങളുടെ കഴുത്തിനു പിടിച്ചു കുടഞ്ഞു വിടാന്‍ ഒരു കാരണവും വേണമെന്നില്ല കക്ഷിയ്ക്ക്. തന്നെയുമല്ല എപ്പോഴും ഒറ്റയ്ക്ക് അല്ലെങ്കില്‍ ഒരേ തരക്കാരായ കുറച്ചുപേരുടെ ഗ്യാംഗ് . ശൌര്യമുണ്ടെങ്കിലും തന്റെ പരിപ്പ് വലിയവന്മാരായ സിംഹം, കടുവ എന്നിവരുടെ അടുത്ത് വേവുകയില്ലാത്തതിനാല്‍ അവരോടെപ്പോഴും ഒരു മുറുമുറുപ്പ്. സ്വന്തം വര്‍ഗക്കാരോട് കലിപ്പ്. ഇതൊക്കെയാണ് മൂപ്പരുടെ പൊതു സ്വഭാവം. ഈ സ്വഭാവമൊക്കെ ഒത്തിണങ്ങിയതുകൊണ്ടാണോ എന്തോ, ഏതോ അജ്ഞാതന്‍ മലയാളം ബ്ലോഗര്‍മാര്‍ക്ക് “പുലികള്‍” എന്നു പേരിട്ടു. ആയിനത്തില്‍ പെട്ടതാണന്ന അഹംഭാവം  കൊണ്ട് ഈയുള്ളവനും   പൊതുവേ ഒരു കലിപ്പാണ്. തന്നെയുമല്ല, വേട്ടയാടാനല്ലാതെ സ്വന്തം മടയില്‍ നിന്നും വെളിയിലിറങ്ങാറുമില്ല. വെറുതെ വല്ല സിംഹത്തിനും പണിയുണ്ടാക്കണ്ടല്ലോ..!

അങ്ങനെയിരിയ്ക്കെ ഒരു ഇ-എഴുത്തോല എന്റെ മടയിലെത്തി.

“ഹേ  പുലിയദ്ദേഹം, ദോഹയില്‍ കുറെ പുലികള്‍ മീറ്റു കൂടി അല്പം ഈറ്റും  മുരള്‍ച്ചയും പിന്നെ ടൈമുണ്ടെങ്കില്‍ ചെറിയ തോതില്‍ ഗര്‍ജിയ്ക്കാനും  തീരുമാനിച്ചിട്ടുണ്ട്. അങ്ങയുടെ നമ്പര്‍ ഒന്നു തരാന്‍ ദയവുണ്ടാകുമോ?”

ദോഹയിലെ ഒരു കുറുമ്പടിത്തണലില്‍ വിശ്രമിയ്ക്കുന്ന ഇസ്മായില്‍ പുലിയായിരുന്നു എഴുത്തോല വിട്ടത്.‍.

“ഹും..! എന്റെ നമ്പര്‍ അങ്ങനെ കണ്ട പുലികള്‍ക്കൊന്നും കൊടുക്കാന്‍ പറ്റില്ല..“

ഞാന്‍ എഴുത്തോല വലിച്ചെറിഞ്ഞു ചെയ്തു. പാവം ഇസ്മായില്‍ പുലി പേടിച്ച് പിന്നെ ആ വഴി വന്നില്ല. പിന്നീട് ഒരു  മനോഹര പുലിയുടെ വക ഓല. “ഞാനിവിടെയുണ്ട്” എന്നും പറഞ്ഞ് വേറൊരു പുലിയുടെ ഭീഷണി ഓല, അതുകഴിഞ്ഞ് സ്വന്തം നാട്ടുകാരനായ ഒരു പാവം പുലിയുടെ വിളി. എന്നാല്‍ പിന്നെ എന്തെങ്കിലുമാകട്ടെ, ഒന്നു മുരണ്ടുകളയാമെന്ന് കരുതി 2011 ഫെബ്രുവരി 11 വെള്ളിയാഴ്ച ദോഹയിലെ ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ രണ്ടാം നിലയിലെ ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച മൈതാനത്തെത്തി. തുടര്‍ന്നു നടന്ന സംഭവങ്ങള്‍ അപ്രതീക്ഷിതവും ഞെട്ടിയ്ക്കുന്നതുമായിരുന്നു..!!

മൈതാനത്തെ അന്തരീക്ഷത്തിന്റെ പ്രത്യേകതയോ എന്തോ, അവിടെ പ്രവേശിച്ച പാടെ ഈയുള്ളവന് ഒരു രൂപമാറ്റം വരുന്നതായി അനുഭവപ്പെട്ടു. തൊട്ടടുത്ത കണ്ണാടിയില്‍ നോക്കിയപ്പോള്‍ പുലിരൂപം മാഞ്ഞ് പുള്ളിമാനിന്റെ രൂപമായിരിയ്ക്കുന്നു. എന്നു തന്നെയല്ല, അവിടെയുള്ള എല്ലാ പുലികളും പുള്ളിമാനുകളായി രൂപാന്തരപ്പെട്ടിരുന്നു. പിന്നെ അവിടെ നടന്നത്  പുള്ളിമാനുകളുടെ ഒരു സ്നേഹസംഗമം.

ബ്ലോഗില്‍ വായിച്ചും മറ്റും പരിചയമുള്ള കുറച്ചു പേരൊഴികെ ബാക്കിയെല്ലാവരും തീര്‍ത്തും അപരിചിതരായിരുന്നുവെങ്കിലും പെരുമാറ്റത്തിലോ സംഭാഷണങ്ങളിലോ അതിന്റെ യാതൊരു ലാഞ്ചനയുമില്ലായിരുന്നു. ഔപചാരികതകളെല്ലാം വിട്ടൊഴിഞ്ഞ, സുമനസ്സുകളുടെ കൂടിച്ചേരല്‍. യാതൊരു വലുപ്പച്ചെറുപ്പവുമില്ലാതെ പരസ്പരം തുറന്നു സംസാരിച്ച് പരിചയപ്പെടല്‍.

“തണല്‍” എന്ന ബ്ലോഗിലൂടെ ബൂലോകത്ത് സുപരിചിതനായ ഇസ്മായില്‍ കുറുമ്പടി, മികച്ച ബ്ലോഗര്‍മാരായ ശ്രദ്ധേയന്‍, സുനില്‍ പെരുംബാവൂര്‍, റിയാസ് മിഴിനീര്‍തുള്ളി, രാമചന്ദ്രന്‍ വെട്ടിക്കാട്, സിദ്ധീക്ക് തൊഴിയൂര്‍, മുഹമ്മദ് സഗീര്‍ പണ്ഡാരത്തില്‍, ദീപു.കെ.നായര്‍, ജിപ്പൂസ്, അസീസ്, ശ്രീമതി സ്മിതാ ആദര്‍ശ്, ശ്രീമതി മാധവിക്കുട്ടി, ചാണ്ടിക്കുഞ്ഞ്, പ്രവാസി, ദീപക്, സമീര്‍, ജിതു ജോസ്,  കനകാംബരന്‍, മുഫീദ്,  കലാം,  ഹാരീസ് എടവന,  ഉണ്ണികൃഷ്ണന്‍, നിഗു കേച്ചേരി, തസ്നീം, ശ്രീജിത്ത്,  മുഹമ്മദ് ഷക്കീര്‍,  നജീം,  ഷാഹുല്‍,  സുഹൈല്‍ ചെറുവാടി,  സാമൂഹ്യപ്രവര്‍ത്തകനും ബ്ലോഗറുമായ മനോഹര്‍ ദോഹ, മികച്ച കഥാകൃത്തായ ശ്രീ.മുരളി നായര്‍, ഗൂഗിള്‍ ബസിലെ സജീവ സാന്നിധ്യവും ബ്ലോഗറുമായ മുഹമ്മദ് ഷാന്‍, കവിയും എഴുത്തുകാരനുമായ നാമൂസ് , ദോഹ സംസ്കൃതിയുടെ പ്രസിഡണ്ട്-.ഷാനവാസ് എലച്ചോല, ഇവരുടെയെല്ലാം സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു, ഖത്തര്‍ ബ്ലോഗേര്‍സ് മീറ്റ്- 2011.

ഒഴിവുസമയങ്ങളില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചതിന്റെ യഥാര്‍ത്ഥ പ്രതിഫലം ലഭിച്ചതിവിടെ നിന്നാണ്. അതു വരെ കണ്ടിട്ടില്ലാത്ത പലര്‍ക്കും പരിചിതനാണെന്നറിയുമ്പോള്‍ ഉണ്ടാകുന്ന അല്‍ഭുതം, സ്നേഹം കരകവിഞ്ഞ് എന്നെയൊന്നാലിംഗനം ചെയ്യാനാഗ്രഹമുണ്ടെന്ന് ഒരു കൊച്ചനുജന്‍ വേദിയില്‍ പറയുന്നതു കേട്ടപ്പോഴുള്ള സന്തോഷം, എഴുതിയതില്‍ അധികവും ചവറാണെങ്കിലും അവയെ ഇഷ്ടപ്പെടുന്നു എന്ന് സദസ്സില്‍ ചിലര്‍ പറയുമ്പോഴുണ്ടാകുന്ന ചാരിതാര്‍ത്ഥ്യം, ഒക്കെ അനുഭവിയ്ക്കാനുള്ള സൌഭാഗ്യം ഉണ്ടായി ഈയുള്ളവന്.  അനുഭവങ്ങള്‍ കൊണ്ടും യോഗ്യതകൊണ്ടും കഴിവു കൊണ്ടും അവിടെ കൂടിയവരില്‍ ബഹുഭൂരിപക്ഷത്തിന്റെയും ഏഴയലത്ത് നില്‍ക്കാനുള്ള അര്‍ഹതയില്ലെങ്കിലും, അവരുടെയെല്ലാം സ്നേഹം അത്തരം ചിന്തകളെ പോലും മായ്ചുകളഞ്ഞു. ഇതില്‍ പങ്കെടുക്കാതിരുന്നെങ്കില്‍ ജീവിതത്തിലെ  ഏറ്റവും സുന്ദരമുഹൂര്‍ത്തങ്ങളിലൊന്ന് നഷ്ടമായേനെ.

 ആ സ്നേഹസംഗമത്തിലെ അനര്‍ഘ നിമിഷങ്ങളിലേയ്ക്ക്.

ദോഹയിലിപ്പോള്‍ പൂക്കാലം. ഒരു കോര്‍ണിഷ് കാഴ്ച.
ദോഹയുടെ പുതിയ മുഖം.
സുന്ദരമായ ദോഹ.
ഞാനും സുഹൃത്ത് രാജേഷും കൂടിയാണ് മീറ്റിനു പുറപെട്ടത്. രണ്ടുമണിയ്ക്ക് തന്നെ ഞങ്ങള്‍ സ്ഥലത്തെത്തി.

സമ്മേളന ഹാളില്‍ കുറേപ്പേര്‍ നേരത്തെ തന്നെ എത്തിയിരിയ്ക്കുന്നു.
അധികം താമസിയാതെ ആരംഭമായി.
എല്ലാത്തിനും മേല്‍നോട്ടം വഹിച്ച് ഇസ്മായില്‍ കുറുമ്പടി.
ഔപചാരികതകളൊന്നുമില്ലാതെ സുനില്‍ പെരുമ്പാവൂര്‍ പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്തു.
ഏറെക്കുറെ പൂര്‍ണമായ സദസ്സ്.
തുടര്‍ന്ന് ഓരോ ആളും സ്വയം പരിചയപെടുത്തല്‍. പേര്‍, ബ്ലോഗിന്റെ പേര്, മറ്റു വിവരങ്ങള്‍ അങ്ങനെയൊക്കെ.

മഞ്ഞിയില്‍ അസീസ്. ആദ്യം സംസാരിയ്ക്കുന്നു.
ദീപു.കെ.നായര്‍. -കവിയും ഗായകനുമാണ്.
ഷാനവാസ് എലച്ചോല. ദോഹ ‘സംസ്കൃതി” പ്രസിഡണ്ട്.
സമീര്‍.
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ജിതു ജോസ്.

കനകാംബരന്‍

മുഫീദ്.
നികു കേച്ചേരി.

കലാം
മുഹമ്മദ് ഷക്കീര്‍
ജിപ്പൂസ് തന്റെ ആഗ്രഹം തുറന്നു പറയുന്നു. എന്നെ ഒന്നു കെട്ടിപ്പിടിയ്ക്കണം എന്ന്.
സുഹൈല്‍ ചെറുവാടി.
മുഹമ്മദ് ഷാന്‍. വലിയ വലിയ കാര്യങ്ങള്‍ ബസ്സില്‍ പറയുന്ന ഈ കക്ഷി ഇത്ര ചെറുപ്പമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.
ചാണ്ടിക്കുഞ്ഞ്.ക്രിക്കറ്റിനിടയില്‍ നിന്ന്, സമയത്തെത്താനായി തുടര്‍ച്ചയായി സിസ്കര്‍ അടിച്ച് ടീമിനെ വേഗം ജയിപ്പിച്ച ശേഷം ഓടി വന്നതാണ്.
ബൂലോഗര്‍ പേടിയ്ക്കുന്ന ശ്രദ്ധേയനായ കരിനാക്കന്‍. - ഷഫീക്ക്. മീറ്റിന്റെ സംഘാടകരില്‍ ഒരാള്‍.
സിദ്ധീക്ക് തൊഴിയൂര്‍. - എല്ലാവരും ജൂസ് കുടിയ്ക്കണമെന്ന് കര്‍ശനമായി ആവശ്യപ്പെട്ടപ്പോള്‍..
പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ മനോഹര്‍ ദോഹ.
മറ്റൊരു അസീസ് കൂടി.
എ.ആര്‍ നജീം.
ഷാഹുല്‍.
സ്മിത ആദര്‍ശ്

രാജേഷ് കെ.വി.
മാധവിക്കുട്ടി.
ഉണ്ണികൃഷ്ണന്‍.
നാമൂസ്
കണ്ണില്‍ മിഴിനീര്‍ തുള്ളികളുമായി റിയാസ്. അധികസമയവും ക്യാമറയ്ക്കു പുറകില്‍
മുരളി നായര്‍.
തസ്നീം
ഹാരീസ് എടവന.
ശ്രീജിത്ത്.
ആരാന്നു പറയണ്ടല്ലോ.
പരിചയപ്പെടല്‍ കഴിഞ്ഞ് ചായ കൂടിയും സമൂസ കടിയും ഉണ്ടെന്ന് ഇസ്മായില്‍ വിളിച്ചു കൂവി. അതോടെ എല്ലാവരും അങ്ങോട്ട് തിരിഞ്ഞു. ആ സമയത്തിന് ജിപ്പൂസിന്റെ ആഗ്രഹം സാധിച്ചു. പിന്നെ വേറൊരാളും, പേര് ഓര്‍ക്കുന്നില്ല. പ്രിയ അനുജന്മാരുടെ നിറഞ്ഞ സ്നേഹത്തിനു നന്ദി.

കൂലംകഷമായ ചര്‍ച്ചകള്‍....
ചായ കുടി, കടി.
നമ്മളേതായാലും കിട്ടിയതു വിട്ടില്ല.
തുടര്‍ന്ന് പൊതുവായ ആശയ വിനിമയം. സംവാദം. കവിത അവതരിപ്പിയ്ക്കല്‍, ഗാനാലാപനം ഒക്കെ പരിമിതമായ സമയത്തിനുള്ളില്‍ നടന്നു.
ഇടയ്ക്കാരോ കവിതയെ പറ്റി എന്തോ പറഞ്ഞപ്പോള്‍ “ഞാനിവിടെയുണ്ടെന്ന്” ഭീഷണിപ്പെടുത്തുന്ന കവി രാമചന്ദ്രന്‍ വെട്ടിക്കാട്.
 ഓടിത്തളര്‍ന്നു ക്ഷീണിച്ച ഇസ്മായില്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിയ്ക്കുന്നു.
രണ്ടുമണി മുതല്‍ അഞ്ചര വരെയായിരുന്നു നിശ്ചിത സമയമെങ്കിലും, എത്ര നേരം വേണമെങ്കിലും ഇരിയ്ക്കാന്‍ സന്നദ്ധരായിരുന്നു എല്ലാവരും. എന്നാല്‍ നിശ്ചിതസമയത്ത് ഹാള്‍ ഒഴിയേണ്ടതിനാല്‍ പിരിയാന്‍ നിര്‍ബന്ധിതരായി. തികച്ചും വിജയകരമായിരുന്നു ദോഹയിലെ ബ്ലോഗര്‍മാരുടെ ഈ സമ്മേളനം. അതിന്റെ എല്ലാ ക്രെഡിറ്റും ശ്രീ. ഇസ്മായില്‍ കുറുമ്പടിയ്ക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുമാണ്. ദിവസങ്ങളോളം കഷ്ടപ്പെട്ട് ഓരോ ആളെയും ക്ഷണിയ്ക്കാനും, സ്ഥലസൌകര്യം ഒരുക്കാനും അവര്‍ തയ്യാറായതുകൊണ്ടു മാത്രമാണ് ഈ പരിപാടി ഇത്രയും വിജയപ്രദമായത്.

ഉടന്‍ തന്നെ ഒരു ബ്ലോഗ് ശില്പശാല സംഘടിപ്പിയ്ക്കുവാന്‍ തത്വത്തില്‍ തീരുമാനിച്ച്, എല്ലാവരും പിരിഞ്ഞു.
ഈ സംഗമത്തിന്റെ മറ്റൊരു റിപ്പോര്‍ട്ടും ബ്ലോഗ് ലിങ്കുകളും റിയാസ് മിഴിനീര്‍ തുള്ളിയുടെ ഈ പോസ്റ്റില്‍ വായിയ്ക്കാം.
ഇസ്മായിലിന്റെ വ്യത്യസ്തമായ പോസ്റ്റ് ഇവിടെ വായിയ്ക്കാം

38 comments:

  1. സംഭവം നന്നായി, ഇതൊക്കെ തന്നെ അല്ലെ ഉള്ളു ജീവിതത്തില്‍ .... ആകെ നല്ല സജീവത..... ഇനിയും ഇങ്ങനെ ഒക്കെ ഉണ്ടാവട്ടെ ഒരു പാട് സംഭവങ്ങള്‍ .......... ഞങ്ങളും ഇങ്ങനെ ഒക്കെ ഒപ്പിക്കും.. തീര്‍ച്ചയായും.... അറിയിച്ചതിനു നന്ദി

    ReplyDelete
  2. സന്തോഷത്തിന്‍റെ കുറെയധികം മുഹൂര്‍ത്തങ്ങള്‍..
    ബിജുവേട്ടന്‍ എഴുതിയത്പോലെ തീര്‍ത്തും നിഷ്കളങ്ക ബുദ്ധ്യാ എല്ലാവരെയും ഒരു പോലെ പരിഗണിക്കുന്ന ഒരുകൂട്ടം നല്ല ഹൃദയങ്ങള്‍.
    ഇന്ന് വരെയും വളരെ അകലെ നിന്നും എഴുത്തുകളിലൂടെ മാത്രം അറിഞ്ഞിട്ടുള്ള സഹൃദയത്വം. ഓരോരത്തരെയും കണ്ടപ്പോള്‍ അത്ഭുതവും ആദരവും ഏറിയേറി വരുന്നതായി അനുഭവപ്പെട്ടു. സത്യത്തില്‍, ഇക്കൂട്ടത്തില്‍ ഏറ്റം ഭാഗ്യം ചെയ്തവന്‍ ഞാനാണ് എന്നെനിക്ക് തോന്നുന്നു. ഇത്തരം വേദികളും കൂടിച്ചേരലുകളും പങ്കുവെക്കലുകളും എനിക്കെന്നും അന്യമായിരുന്നു. എന്നാല്‍, ഉള്ളു തുറന്നു അല്പം സംസാരിക്കാന്‍ ഒട്ടും ജാള്യതയില്ലാതെ അതിനെ പറയാന്‍ എനിക്ക് അവസരം ലഭിച്ചുവെന്നതില്‍ ഈ കൂട്ടത്തിനോടുള്ള എന്‍റെ ഇഷ്ടത്തിന് സ്നേഹത്തിന് ആത്മാര്‍ഥത വര്‍ദ്ധിക്കുന്നു.
    ഓര്‍മ്മയില്‍ എന്നും ദീപ്തമാകുന്ന നല്ല അനുഭവങ്ങളെ സമ്മാനിച്ച സമാഗമത്തില്‍ പങ്കുകൊണ്ടാവര്‍ക്കും അതിനു വേണ്ടി പ്രവര്‍ത്തിച്ച ഇല്ല ബഹുമാന്യ സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.

    ReplyDelete
  3. ഇന്ന്‌ ശനി ഒഴിവ്‌ ദിവസം മുഴുവനായും ബ്ളോഗ് മീറ്റ് റിപ്പോര്‍ട്ട് വായിക്കലായിരുന്നു പ്രധാന ജോലി.പനിയും ജലദോഷവും ഒക്കെയുണ്ട്‌.അതിനാല്‍ ഒരു പക്ഷെ നാളെയും ജോലിയ്‌ക്ക് പോകാന്‍ സാധ്യതയില്ല.ബ്ളോഗ്‌ മീറ്റ് വാര്‍ത്തകള്‍ വായിക്കാനുണ്ടാകും എന്ന്‌ കരുതുന്നു.

    ReplyDelete
  4. ഖത്തര്‍ മീറ്റ് വിശേഷങ്ങള്‍ എല്ലായിടത്തും പോയി കണ്ടും വായിച്ചും
    അറിഞ്ഞു ..ആശംസകള്‍ ..

    ReplyDelete
  5. മഞ്ജിയിൽ സർ പറഞ്ഞപോലെ ഇന്നത്തെ പ്രധാന ജോലി ഖത്തർ ബ്ലോഗേർസ് മീറ്റു വായിക്കലായിരുന്നു. ഇപ്പോ അവിടെ ഞാനും പങ്കെടുത്ത പോലെ .. ഫോട്ടോസ് വിവരണം ഒക്കെ നന്നായി. കുറെയേറെ ഫോട്ടോ സമ്മാനിച്ചതിനു നന്ദി... ആശംസകൾ.. ഇനിയും സൌഹൃദവും സ്നേഹവും പങ്കുവെക്കാനുതകുന്ന ഇത്തരം മീറ്റുകൾ പലയിടത്തായി നടക്കട്ടെ.. ഈ സന്തോഷവും സൌഹൃദവും ബൂലോഗത്ത് നിലനിൽക്കട്ടെ.. .ഫോട്ടോസ് ഒത്തിരി പോസ്റ്റിയതിനു നന്ദി.

    ReplyDelete
  6. ബിജു ഭായ് ... ഔപചാരീകതകളില്ലാതെ .....തീര്‍ത്തും സൌഹൃദ പൂര്‍ണ്ണമായ ഒരു കൂടിച്ചേരല്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. അത് അതുപോലെ തന്നെ സംഭവിച്ചതില്‍ ‍ പങ്കെടുത്ത എല്ലാ ബ്ലോഗ്ഗര്‍മാരുടെയും സഹകരണം വളരെ ഭംഗിയായി ലഭിച്ചു. മീറ്റ് എല്ലാവര്ക്കും ആസ്വദിക്കാന്‍ സാധിച്ചതില്‍ വളരെ.. വളരെ ..സന്തോഷിക്കുന്നു ..എല്ലാവരുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു ...

    ReplyDelete
  7. ഈ പുലികള്‍ എല്ലാം ഖത്തറില്‍ ആണോ?...
    ഞങ്ങള് പാവങ്ങള്‍ ഒന്ന് കൂടിയാലോ..ദുബായില്‍...
    നിങ്ങള്‍ക്ക് വിസ വേണ്ടല്ലോ ദുബായിക്ക്
    വരാന്‍... ആലോചിക്കട്ടെ???knadittu assoyayum
    snehavum എല്ലാം thonnunnu.. ..photo ittathinu naani...

    ReplyDelete
  8. ഇതടക്കം നാലാമത്തെ റിപ്പോർട്ടായി,അങ്ങിനെ നമ്മളെയൊക്കെ നാലാളറിഞ്ഞു.
    സസ്നേഹം
    നികു കേച്ചേരി.

    ReplyDelete
  9. മീറ്റിൽ പങ്കെടുത്ത പ്രതീതി... നല്ല ചിത്രങ്ങളും...

    ഇനിയും സ്നേഹ സംഗമങ്ങൾ ഉടലെടുക്കട്ടെ...!

    ReplyDelete
  10. വളരെ നന്നായി. സത്യം പറഞ്ഞാല്‍ ഈ ഫോട്ടോ ഒക്കെ കണ്ടപ്പോ എന്തോ ഒരു നല്ല സംഗതി മിസ്സ്‌ ചെയ്ത പോലൊരു ഫീലിംഗ്.
    ജീവിതത്തില്‍ ഓര്‍ത്തിരിക്കാന്‍ ഇങ്ങനെ ഉള്ള ചെറിയ വലിയ ദിവസങ്ങള്‍ മാത്രമേ ഒടുവില്‍ ഉണ്ടാവൂ.
    ഇനിയും ഇങ്ങനത്തെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഭഗവാന്‍ അനുഗ്രഹിക്കട്ടെ. പറ്റുമെങ്കില്‍ കേരളത്തില്‍ വച്ച് ഇത് പോലൊരു പരിപാടി വയ്ക്കൂ .
    ആരും വന്നില്ലെങ്കിലും ഞാന്‍ വരും. തീര്‍ച്ച.

    ReplyDelete
  11. പലരെയും ആദ്യമായാണ് കാണുന്നത്. ഇത്രയും നന്നായി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് ബിജുവിന് നന്ദി.

    ReplyDelete
  12. നേരിൽ പരിചയപ്പെടാനായതിൽ സന്തോഷമുണ്ട് ബിജു,

    ReplyDelete
  13. ബിജുവേട്ടനെയും,മറ്റു പലരെയും നേരില്‍ കാണാനായതില്‍ വളരെ സന്തോഷം..

    ReplyDelete
  14. ദോഹയിലും ബൂലോകത്തും പൂക്കാലമൊരുക്കിയ ബ്ലോഗേര്‍സ് മീറ്റ് ഓര്‍മയില്‍ എന്നുമൊരു വസന്തമായി നിലനില്‍ക്കട്ടെയെന്നു ആശംസിക്കുന്നു. വ്യത്യസ്തമായൊരു 'മീറ്റ് പോസ്റ്റ്‌' തന്നതിന് നന്ദി...

    ReplyDelete
  15. കഴിഞ്ഞ ബ്ലോഗ്‌ മീറ്റുകളില്‍ കാണാത്ത പലരെയും ഇവിടെ കാണാനും പരിചയപ്പെടാനും പറ്റി.ബിജുവിനെ നേരത്തെ അറിയാമെന്കിലും നേരില്‍ കാണുന്നത് ആദ്യമായാണ്‌.ഇനിയും നമുക്ക് ഒത്തുകൂടാം എന്ന പ്രതീക്ഷയോടെ...

    ReplyDelete
  16. ഈ സ്നേഹവും കൂട്ടായ്മയും എന്നും നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.....

    ReplyDelete
  17. ബിജുവേട്ടാ,
    സംഗതി നന്നായിട്ടുണ്ട്.ഫോട്ടോകളും മോശമില്ല.ഞാനെടുത്ത മിക്ക ഫോട്ടോകളും ഇതേ ആംഗിളില്‍ നിന്നായത് കൊണ്ട് സമാനമായി തോന്നുന്നു. അവയില്‍ ചിലത് വിവരണങ്ങളില്ലാതെ ഖത്തര്‍-ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട്. ആശംസകളോടെ...

    ReplyDelete
  18. വിവരണവും ഫോട്ടോസും നന്നായി.

    ReplyDelete
  19. മാഷേ ,നിങ്ങള്‍ ഒരു വലിയ ചതിയാണ് കാട്ടിയത് .നമ്മളെ ഒന്ന് അറിയിച്ചില്ലല്ലോ ?.....വലിയ നഷ്ടമായി പോയി......എനിക്ക്......അടുത്ത മീറ്റ്‌ എങ്കിലും ഒന്ന് അറിയിക്കണേ.........അപേക്ഷ ആണേ ......?

    ReplyDelete
  20. ആശംഷകള്‍ പുലികള്‍ക്കും പുപ്പുലികള്‍ക്കും

    ReplyDelete
  21. എനിക്കും തോന്നുന്നു ഇപ്പൊ ഒരു ജലദോഷമോ,പനിയോ വന്നിരുന്നെങ്കില്‍ എന്ന്.അപ്പൊ,ലീവ് എടുത്തു ഇരുന്നു ഈ ബ്ലോഗ്‌ മീറ്റ് അപ്പപ്പോ വായിക്കാലോ.

    നന്ദി..ഈ ഫോട്ടോസിനും ,വിവരണത്തിനും..അടുത്ത മീറ്റില്‍ കാണാമെന്ന പ്രതീക്ഷയോടെ.

    ReplyDelete
  22. ബിജുഭായ്... ഇത് വായിച്ചപ്പോൾ എനിക്കും തോന്നി ജിപ്പൂസ് പറഞ്ഞത് പോലെ ഒന്ന് കെട്ടിപ്പിടിക്കണമായിരുന്നു എന്ന് രസകരമായ ശൈലി. അടുത്ത മീറ്റിനാകട്ടെ... :)

    അല്ല, ചാണ്ടിക്കുഞ്ഞ് ഏത് ടീമിനെ ജയിപ്പിച്ചിട്ടാണ് വന്നതെന്ന് പറഞ്ഞില്ലല്ലൊ നന്നായി അതാരും അറിയണ്ട..

    ReplyDelete
  23. [co="blue"]നല്ലൊരു ഫോട്ടോ ഫീച്ചര്‍ ... ദോഹ പടങ്ങളോടെയുള്ള തുടക്കം നന്നായി... :) [/co]

    ReplyDelete
  24. നന്ദി ബിജൂ....വിവരണം നന്നായി,ഫോട്ടോസും.

    ReplyDelete
  25. നന്നായി വിവരണം. ഈ ഉത്സാഹം എന്നും ഉണ്ടായിരിക്കാന്‍ ആശംസ.

    ReplyDelete
  26. ബിജു ഭായ്...
    റൂമില്‍ നിന്നുമിറങ്ങി മീറ്റ് നടക്കുന്നിടത്തെത്തും വരെ എന്റെ മനസിലും ഒരു
    ഭയം ഉണ്ടായിരുന്നു..എങ്ങിനെ, എവിടെ തുടങ്ങണമെന്ന്...അവിടെ എത്തിയ ഉടനെ നമ്മുടെ നാമൂസിനെ കണ്ടു...പിന്നെ ഇസ്മായില്‍ക്ക, ജിപ്പൂസ്, സിദ്ധീക്ക, അപ്പോഴേക്കും രാമചന്ദ്രന്‍ വന്നു പരിചയപ്പെട്ടു..പിന്നെ പിന്നെ ഒരോരുത്തരായി വന്നു പരിചയപ്പെട്ടപ്പോള്‍ അതൊരു വല്യ ആശ്വാസമായി...
    ഫോട്ടോസും വിവരണവും നന്നായി...

    ReplyDelete
  27. എല്ലാവരേയും കണ്ടു. നല്ല സന്തോഷം :)

    ReplyDelete
  28. ഒരു നല്ല സൌഹൃദ സായാഹ്നം തന്ന എല്ലാവര്ക്കും നന്ദി.

    ചിന്തകളുടെയും രുചികളുടെയും സമാനതകള്‍ തന്നെ ആവണം നിമിഷങ്ങള്‍ക്കകം മഞ്ഞുരുകി സൌഹൃദത്തിന്റെ ഊഷ്മളത പടര്‍ത്തിയത്.
    കാലങ്ങളുടെ സൗഹൃദം പങ്കുവെച്ചവരെ പോലെ...
    സന്തോഷം!

    പോസ്റ്റിനു നന്ദി.

    ReplyDelete
  29. വ്യത്യസ്തമായൊരു മീറ്റ് പോസ്റ്റ്‌ ..നന്നായി മാഷേ ...ഇനിയും കാണാം ...

    ReplyDelete
  30. ബിജുവേട്ടാ,
    സംഗതി നന്നായിട്ടുണ്ട്..........

    ReplyDelete
  31. ബിജുവേട്ടാ...
    ഒരുപാട് ബ്ലോഗില്‍ ദിനേന എഴുതി തിമിര്‍ക്കുന്ന ബിജുവേട്ടന്റെ ശൈലിയും എനിക്കുള്ള മറുപടിമെയിലും കണ്ടപ്പോള്‍ ചേട്ടന്‍ ശരിക്കും 'പുലി' തന്നെ എന്ന് തോന്നിയിരുന്നു. പക്ഷെ നേരില്‍ കണ്ടപ്പോ ആ കാഴ്ചപ്പാട് ഒറ്റ സെക്കന്റില്‍ കടലാസു പുലിയായി കത്തിക്കരിഞ്ഞു വെണ്ണീറായി!!
    ഇത്രയും സൌമ്യഭാവവും പതിഞ്ഞ സംസാരവും കണ്ടപ്പോള്‍ എനിക്ക് ആളുമാറിയോ എന്നുപോലും തോന്നിപ്പിച്ചു.
    സത്യത്തില്‍ മിക്ക എഴുത്തും കാണുമ്പോള്‍ ബ്ലോഗറെ സംബന്ധിച്ച് നമ്മുടെ മനസ്സില്‍ ഉണ്ടാവുന്ന ഒരു ബിംബം അല്ല നേരില്‍ കാണുമ്പോള്‍ അനുഭവപ്പെടുന്നത് എന്ന താങ്കളുടെ നിരീക്ഷണം സത്യമാണ്.
    താന്കള്‍ വന്നിലായിരുന്നെന്കില്‍ താങ്കള്‍ക്ക് വലിയ നഷ്ടമായേനെ..ഒപ്പം ഞങ്ങള്‍ക്കും!!
    കാണാം ഇനിയും ..ഈ സൗഹൃദം എന്നും നിലനില്‍ക്കട്ടെ!!
    ഒപ്പം, സത്യസന്ധമായ കമന്റുകള്‍ സൌഹൃദത്തിനു ഒരിക്കലും തടസ്സമാകരുതെന്ന എല്ലാവരോടുമായുള്ള അഭ്യര്‍ഥനയും.....

    ReplyDelete
  32. ഇവിടെയെത്താന്‍ വൈകി, പക്ഷേ ബസ്സില്‍ അന്ന് തന്നെ കണ്ടിരുന്നു ട്ടോ...
    മനോഹരമായ വിവരണവും ഫോട്ടോകളും...!

    ReplyDelete
  33. കൊള്ളാം. വളരെ നന്ദി ബ്ലോഗ് മീറ്റിന്റെ ഫോട്ടൊകള്‍ക്കും, വിവരണത്തിനും. ബ്ലോഗ് മീറ്റുകളിലൂടെ വളരുന്ന സൌഹൃദങ്ങള്‍ പുതിയൊരു ബ്ലോഗ് സംസ്കാരത്തിനും, ബ്ലോഗ് സമൂഹത്തിനും വഴി പാകട്ടെ. ആശംസകള്‍.

    ReplyDelete
  34. 'പുള്ളിമാനുകളുടെ ഒരു സ്നേഹസംഗമം'.പ്രയോഗം അക്ഷരാര്‍ഥത്തില്‍ ശരിയാണു ബിജുവേട്ടാ.പലരേയും നേരില്‍ കണ്ടപ്പോല്‍ എനിക്കും തോന്നിയത് തന്നെയിത്.ഒന്നു കൂടി നന്നാക്കിപ്പറഞ്ഞാല്‍ പൂച്ചകളെപ്പോലിരിക്കുന്ന പുലികള്‍.പോസ്റ്റിനും ആഗ്രഹം സാധിപ്പിച്ച് തന്നതിനും നന്ദി.വൈകി വന്ന കമന്‍റിന് ക്ഷമ ചോദിക്കുന്നു.ഇച്ചിരി തിരക്കിലായിപ്പോയി.

    ReplyDelete
  35. ഇവിടെ വരാന്‍ അല്പം വൈകി.
    'കെട്ടിപിടി' സംഭവം ജിപ്പുസ് നേരിട്ട് പറഞ്ഞിരുന്നു.
    അഭിനന്ദനങ്ങള്‍ ..

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.