പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 24 January 2011

ആടായും ഒട്ടകമായും മനുഷ്യനായും - (നോവല്‍)


ഏഴുവര്‍ഷത്തിലധികം നീണ്ട സൌദി ജീവിതത്തിലെ അനുഭവങ്ങള്‍ ആറ്റിക്കുറുക്കിയതാണ് 23 നീണ്ട ഈ നോവല്‍‍.  എല്ലാം തങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ തന്നെയെന്ന് ഇതു വായിച്ച ഓരോ സാധാരണ പ്രവാസിയും സമ്മതിയ്ക്കെമെന്നെനിയ്ക്ക്  ഉറപ്പുണ്ട്. 

ഇതെഴുതി തുടങ്ങുമ്പോള്‍ എത്രവരെ എഴുതാനാവുമെന്നെനിയ്ക്ക് ഉറപ്പുണ്ടായിരുന്നില്ല.  വായനക്കാരുടെ പ്രോത്സാഹനം തന്നെയാണ് ഇത്രയും എത്തിയ്ക്കാന്‍ എന്നെ സഹായിച്ചത്. ഈ പരമ്പരയ്ക്ക് ആദ്യ കമന്റെഴുതിയ സുഗന്ധി, സ്ഥിരം അഭിപ്രായം പറയുന്ന മിനി ടീച്ചര്‍, ജസ്റ്റിന്‍, ആളവന്‍‌താന്‍, മിനി നമ്പൂതിരി, ലീലേച്ചി ഈടുറ്റ അഭിപ്രായങ്ങള്‍ പറയുന്ന ചിത്രകാരന്‍, ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കായി ഇതിന്റെ പ്രിന്റൌട്ട് എടുത്തു വായിയ്ക്കാന്‍ കൊടുക്കുന്ന സുനില്‍ കുമാര്‍ യാദവ്, പിന്നെ ഇടയ്ക്കിടെ വന്ന് അഭിപ്രായം അറിയിച്ചവര്‍, അഭിപ്രായങ്ങള്‍ പറഞ്ഞില്ലെങ്കിലും സ്ഥിരവായനക്കാരായ മറ്റനേകം പേര്‍, നിങ്ങള്‍ക്കോരോരുത്തര്‍ക്കും എന്റെ നന്ദി. 

ഈ നോവല്‍ “സൈകതം ബുക്സ്” പുസ്തകമാക്കുന്നുണ്ട്. 2011 മാര്‍ച്ചില്‍ പുസ്തകം പുറത്തിറങ്ങുന്നതാണ്. ആയതിനാല്‍ ഈ പോസ്റ്റുകള്‍ ബ്ലോഗില്‍ നിന്നും നീക്കം ചെയ്തിരിയ്ക്കുകയാണ്. ദയവായി പുസ്തകം ഇറങ്ങുന്നതു വരെ കാത്തിരിയ്ക്കുവാന്‍ അപേക്ഷിയ്ക്കുന്നു. നിങ്ങളുടെയെല്ലാവരുടെയും സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരിയ്ക്കല്‍ കൂടി നന്ദി.

42 comments:

  1. പലപ്പോഴായി വന്ന് ഈ സത്യങ്ങളെന്നെ വേദനിപ്പിക്കുന്നു, കണ്ണ്‌ നനയിക്കുന്നു, ചിന്തിപ്പിക്കുന്നു...എന്നൊക്കെ എഴുതിതേണ്ടെന്ന് തോന്നി... സത്യസന്ധമായ എഴുത്ത്.നല്ല ഭാഷ..ഒട്ടും വിരസത തോന്നാതങ്ങനെ വായിച്ചു പോകാം...(വേദനിക്കുകയും, കാലം എത്ര കരുണയുള്ളതാണെന്ന് ഓർത്ത് വിസ്മയിക്കുകയും ചെയ്യാം)
    അഭിനന്ദനങ്ങൾ.ഒരുപാട് പേർ (വാങ്ങി) വായിക്കുന്ന പുസ്തകമാക്കാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു.

    ReplyDelete
  2. "ഞാന്‍ കൂടുതലൊന്നും ചോദിയ്ക്കാതെ ആ തോളില്‍ കൈവച്ചു. കൃഷ്ണേട്ടന്‍ എന്റെ കൈയിലേയ്ക്കു തലയൊന്നു ചായ്ച്ചിട്ട് മുഖം വെട്ടിച്ചു കളഞ്ഞു. എത്ര മറച്ചിട്ടും ആ കണ്ണിലെ നനവ് എനിയ്ക്കു കാണാമായിരുന്നു."
    ബിജു ..വളരെ വൈകി വന്നു വായന തുടങ്ങിയ ആളാണ്‌ ഞാന്‍ ..ഈ വരികളിലെ സത്യ സന്തതയും ആത്മാര്‍ഥതയും ,,നിഷ്കളങ്കതയും ഒക്കെയാണ് തുടര്‍ന്ന് വായിക്കാന്‍ പ്രേരിപ്പിച്ചത് .അവസാന അഭാഗത്തില്‍ വായിച്ചു വായിച്ചു മുകളില്‍ ക്വാട്ട് ചെയ്ത വരികളില്‍ എത്തിയപ്പോള്‍ അറിയാതെ എന്റെ കണ്ണും നനഞ്ഞു ..എന്റെ ഉള്ളിലും ഒരു നീറ്റല്‍..തീര്‍ച്ചയായും ഈ പുസ്തകം പ്രവാസ ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ നിറഞ്ഞ ബെസ്റ്റ് സെല്ലര്‍ ആയി മാറും ..ആശംസകള്‍ ..

    ReplyDelete
  3. Great,... Nothing else to say.

    ReplyDelete
  4. പ്രവാസ ജീവിതത്തിന്റെ ഉള്‍ക്കാഴ്ച്ചകളിലൂടെയുള്ള ഈ യാത്ര അവസാനിപ്പിച്ചു അല്ലെ. സത്യത്തില്‍ ഇത് വായിക്കുമ്പോള്‍ ഞാന്‍ എന്ന പ്രവാസി പറഞ്ഞിരുന്ന പല മുഖങ്ങളും കണ്ടിട്ടില്ല എന്ന് മനസ്സിലാക്കുന്നു. ഇത് കൂടുതല്‍ പേരിലേക്ക് എത്തട്ടെ.

    ReplyDelete
  5. i don't know what to say but.... Awesome...
    i enjoyed reading each and every part of the story.. i am sure in one thing that you will be recognized in the community in one or another day because of this..

    All the best..

    ReplyDelete
  6. തീര്‍ച്ചയായും കണ്ണൂനിറഞ്ഞു പോകുന്നതായിരുന്നു ഓരോ അധ്യായവും.
    ഇനിയും എഴുതൂ..യാത്രവിവരണമായാലും, ജീവിതാനുഭവങ്ങളായാലും ബിജുവിന്റെ ശൈലിക്ക് ഒരു വേറിട്ട ആകര്‍ഷണമുണ്ട്.

    പുസ്തകം എത്തുന്ന നാളും കാത്തിരിക്കുന്നു...ഒരു കോപ്പി ഇപ്പോഴേ ബുക്ക് ചെയ്യുന്നു.

    ReplyDelete
  7. വളരെ വൈകിയാണ് ബിജുവിന്റെ ബ്ലോഗ്‌ വായിച്ചു തുടങ്ങിയത്
    പ്രവാസിയുടെ നേര്‍ രേഖയാണ് ബിജു ഇതില്‍ വരച്ചു തന്നത്, അത് കൊണ്ട് തന്നേയ് മുഴുവന്‍ അധ്യങ്ങളും വായിക്കുകയുണ്ടായി
    നല്ല സിമ്പിള്‍ അവതരണം, അതാണ് ഏറെ ആകര്‍ഷിച്ചത്, ഇത് വായിക്കുന്ന ഓരോ പ്രവാസിയും ഇത് എന്റെ കഥയാണ് എന്ന് തോന്നിപ്പോകും, അത്രക്കും നഗ്ന സത്യങ്ങള്‍ ആണ് ബിജു വിളിച്ചു പറഞ്ഞത്,
    ഇല്ല ബിജു നിങ്ങളുടെ പ്രവാസ അനുഭവങ്ങള്‍ തീര്‍ന്നിട്ടില്ല, ഇനിയും ബാക്കിയുണ്ട്, അവസാന മലയാളിയും ഈ മരുഭൂവില്‍ നിന്ന് വിമാനം കയറുന്നത വരെ നിന്ഗ്ലുടെയ് എഴുത്തിനു പ്രസക്തിയുണ്ട് അതിനായി കാത്തിരിക്കും,

    ReplyDelete
  8. ബിജു,
    ഒട്ടും അതിഭാവുകത്വമില്ലാതെ പറയട്ടെ, കണ്‍കോണില്‍ തങ്ങി നില്‍ക്കുന്ന ഒരു തുള്ളി കണ്ണീരോടെയാണ് ഇപ്പോള്‍ കമന്റെഴുതുന്നത്. അത്രയ്ക്കും ഹൃദയസ്പര്‍ശിയായ വിവരണമായിരുന്നു താങ്കളുടേത്. അഭിനന്ദനങ്ങള്‍ ..!

    ഞാന്‍ ആദ്യം വായിച്ചതു 14ആം ഭാഗം ആയിരുന്നു. അതിനു ശേഷം ഒന്ന് മുതലുള്ള ഭാഗങ്ങള്‍ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു. ഇപ്പോള്‍ ഇത് പെട്ടന്ന് തീര്‍ന്നു പോയ പോലെയാണ് തോന്നുന്നത്. എപ്പോഴും വിചാരിക്കും കമന്റ് ചെയ്യണമെന്നു. പക്ഷേ മടി സമ്മതിച്ചില്ല.

    ജീവിതാനുഭവങ്ങള്‍ സത്യസന്ധമായി നല്ല ഒഴുക്കുള്ള ഭാഷയില്‍ അടുക്കി വെച്ചതാണ് ഈ പരമ്പര എന്നാണ് എനിക്ക് തോന്നിയത്. തീര്‍ച്ചയായും ബൂലോകം അംഗീകരിച്ചതു പോലെ ഭൂലോകവും ഇത് അംഗീകരിക്കും എന്നുറപ്പാണ്.

    എല്ലാവിധ ആശംസകളും..!

    ReplyDelete
  9. കണ്ണു നനയാതെ ഈ പോസ്റ്റുകള്‍ ഒന്നും വായിച്ചു തീര്‍ക്കാന്‍ സാധിച്ചിട്ടില്ല.
    പച്ചയായ ജീവിതങ്ങളുടെ ഒരേട്‌...
    തീര്‍ച്ചയായും ഇതൊരു പുസ്തകം ആകണം.
    എല്ലാ ആശംസകളും.

    ReplyDelete
  10. chetta ende manasil ninnum kaasim bhayi paranja vakk povunne elle...kaasim bhayi paranjathanu satthyam,nammal ellam chintthikenda kariyam.......

    ReplyDelete
  11. Bijukumar,

    Ellam vayichirunnu. commentkal onnum ittillayirunnu..

    Pravasa jeevithathinte novum, nombaravaum pakarthiya oro postum vayichu.

    nhan ippozhum oru pravasiayanu, kudumbasamedham allalillathe jeevikkunnu! 90 -95 Suadiyil undayirunnu.. ithile pala rangangalum enikku parijaymullathu thanne..

    oru gulf pravaasikku mathrame ithine poonamaya arthathil manassilalakkan kazhiyoo..

    Nadu vittu gulfilekk chekkeruvan agrahikkunna ellavarum vayichirikkenda oru kaipusthakamayi ithinte print edition maratte!!

    Best wishes

    Athikkurssi

    ReplyDelete
  12. അല്പം നടന്നപ്പോള്‍ ഒരു മാര്‍ബിള്‍ ടേബിള്‍ കണ്ടു. അതില്‍ ഷീറ്റു കൊണ്ടു മൂടിയ ഒരു ശരീരം. എന്റെ കൂടെയുള്ള ആള്‍ ആ ഷീറ്റു മെല്ലെ ഉയര്‍ത്തി...


    കണ്ണ് നിറഞ്ഞു പോയി ബിജുവേട്ടാ........

    ReplyDelete
  13. ദരിയയിലെ മരുഭൂമിയില്‍ നിന്നും അപ്പോഴൊരു മണല്‍കാറ്റ് പറന്നു വന്നു. അത് എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു.ഇതിലെ മുഹൂർത്തങ്ങളും കഥാപാത്രങ്ങളും എന്നെയും....
    അത്രക്കും ഹൃദയസ്പർശിയായ എഴുത്ത്...പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ...പ്രവാസിക്കു മാത്രമല്ല വായിക്കുന്ന എല്ലാർക്കും തിരശ്ശീലയിലെന്നോണം വ്യക്തമാകുന്ന തരത്തിലുള്ള ആഖ്യാനരീതി..തീർച്ചയായും ബിജുവിന്റെ അനുഭവങ്ങൾ ഉള്ളിലുള്ള കലാകാരനും തൂലികക്കും കരുത്തേകട്ടെ...

    ReplyDelete
  14. This writing is really touching the heart; Presented well. Wish you all the best for the print edition of this write up. Also, expecting more such posts from you.

    ReplyDelete
  15. “മോനെ, ഒരു മനുഷ്യന്റെ ദുര്‍വിധിയുടെ പേരാണ് പ്രവാസം. പ്രവാസി എവിടെയും അന്യനാണ്. എല്ലായിടത്തും ഒറ്റപ്പെട്ടവനാണ്. നിന്നെ നോക്കി മറ്റുള്ളവര്‍ ചിരിയ്ക്കുന്ന ചിരിയൊക്കെ വെറുതെയാണ്. നിന്നെക്കൊണ്ട് ഉപകാരമുള്ള കാലം വരെയേ അതുണ്ടാവൂ. നീ നൂറു തവണ എന്തു കൊടുത്തു എന്നു നോക്കിയല്ല, ഒരു പ്രാവശ്യം, ഒരേയൊരു പ്രാവശ്യം എന്തു കൊടുത്തില്ല എന്നു നോക്കിയാണ് നിന്നെ അവര്‍ വിധിയെഴുതുക. കിട്ടുന്നതെല്ലാം മറ്റുള്ളവര്‍ക്കായി മാറ്റിവയ്ക്കുന്നവനാണു നീയെങ്കില്‍, നിന്നോളം വിഡ്ഡി മറ്റാരുമില്ല. മറ്റുള്ളവര്‍ ബുദ്ധിമുട്ടാതിരിയ്ക്കുക എന്നതാണ് നിന്റെ ലക്ഷ്യമെങ്കില്‍ ജീവിതമാകെ ബുദ്ധിമുട്ടാനാണ് നിന്റെ വിധി. പ്രവാസി ആയിരിയ്ക്കുമ്പോഴാണ് മറ്റുള്ളവര്‍ക്കു നീ പ്രിയങ്കരനാവുന്നത്. പ്രവാസം അവസാനിപ്പിയ്ക്കുവാന്‍ തീരുമാനിയ്ക്കുന്ന നിമിഷം നീ അവരുടെ ശത്രുവാകുന്നു.........“
    :) wel said ..am also an ex-pravasi.......

    ReplyDelete
  16. [co="red"]സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി.
    നാട്ടിൽ വന്ന് പൊങ്ങച്ചം കാട്ടുന്ന അനേകം വ്യക്തികളുടെയും മനസ്സിൽ ഇത്തരം അനുഭവങ്ങൾ കാണും. എങ്കിലും ആരും ഒന്നും അറിയിക്കാറില്ല.
    ആദ്യമായി മസ്ക്കറ്റിൽ എത്തിച്ചേർന്ന എന്റെ മകൾ പറഞ്ഞത്, “അമ്മെ പ്ലെയിനിൽ നിന്ന് നോക്കിയപ്പോൾ ചൊവ്വഗ്രഹത്തിൽ എത്തിയോ എന്ന് തോന്നിപ്പോയി”
    മറുനാട് ശരിക്കും മറ്റൊരുലോകം.[/co]

    ReplyDelete
  17. എല്ലാ ഭാഗം വായിക്കുമ്പോഴും ഉല്‍ വേദന ഉണ്ടെങ്കിലും കണ്ണീര്‍ വരാര്‍ ഇല്ല , എന്നാല്‍ കാസിം ഭായി
    കണ്ണീര്‍ അണിയിച്ച്‌.
    വളരെ നല്ല അവതരണം, ആഴം ഉള്ള വരികള്‍, , ഇനിയും എഴുതുക. ഇനിയും വരാം

    ReplyDelete
  18. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ജീവിതം ജീവിച്ചു തീര്‍ത്തതുപോലെ തോന്നി. Really a very touching one.

    ReplyDelete
  19. ഒരു നീണ്ട യാത്രയാണ് അവസാനിച്ചത്. കണ്മുന്നില്‍ കണ്ട ഒരുപാട് കാര്യങ്ങള്‍ ... മറന്നു പോയവ, മനപ്പൂര്‍വ്വം മറന്നു കളഞ്ഞവ, ഒരിക്കലും മറക്കരുതേ എന്ന് ആഗ്രഹിച്ചവ, ഇനി ഒരിക്കലും ഓര്‍മിക്കരുതേ എന്ന് പ്രാര്‍ഥിച്ചവ. എല്ലാം വീണ്ടും ചികഞ്ഞു പെറുക്കി, അതിഭാവുകത്വങ്ങള്‍ ഇല്ലാത്ത എഴുത്തിലൂടെ വായനക്കാര്‍ക്ക്‌ - അത് മുന്നില്‍ കണ്ട ഒരു ഒരു അനുഭവമാക്കി മാറ്റി എങ്കില്‍ .... മുഖസ്തുതി ആണ് എന്ന് തോന്നുകയില്ലെങ്കില്‍ ... ഞാന്‍ പറയട്ടെ നിങ്ങള്‍ - ഞാന്‍ എന്റെ ബ്ലോഗ്‌ ജീവിതത്തില്‍ കണ്ട ഏറ്റവും നല്ല എഴുത്തുകാരന്‍.

    ReplyDelete
  20. നന്നായിരിക്കുന്നു എന്ന ഒറ്റ വാക്കില്‍ എല്ലാം ഉള്‍കൊള്ളിക്കാന്‍ ആവില്ല. ഇത്ര നന്നായി പ്രവാസത്തെ പറ്റി മറ്റാരെങ്കിലും എഴുതിയിരിക്കുമോ എന്നറിയില്ല.തീര്‍ച്ചയായും പുസ്തകമാക്കണം. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  21. വ്യത്യസ്തമായ ഭൂപ്രകൃതികളോടും ഭൌതിക സാഹചര്യങ്ങളോടൂം മല്ലിട്ട് അതിജീവനത്തിനൊരുങ്ങുന്ന ഒരുപറ്റം മനുഷ്യരുടെ പച്ചയായ കഥ ..ഏതൊരു പ്രവാസിക്കും പറയാനുണ്ടാകും ഇതുപോലെ ഓരോ കഥകള്‍..പ്രവാസം ഒരനുഭവമാണ്..അത്മാര്‍ത്ഥമായ എഴുത്തിലൂടെ വായനക്കാരനേയും അത് അനുഭവിപ്പിക്കാന്‍ ഇവിടെ എഴുത്തുകാരനു കഴിഞ്ഞിരിക്കുന്നു..അഭിനന്ദനങ്ങള്‍..
    പുസ്തകരൂപത്തില്‍ എത്രയും പെട്ടെന്നു കാണാനാകട്ടെ ...

    ReplyDelete
  22. നീ നൂറു തവണ എന്തു കൊടുത്തു എന്നു നോക്കിയല്ല, ഒരു പ്രാവശ്യം, ഒരേയൊരു പ്രാവശ്യം എന്തു കൊടുത്തില്ല എന്നു നോക്കിയാണ് നിന്നെ അവര്‍ വിധിയെഴുതുക...........പ്രവാസം അവസാനിപ്പിയ്ക്കുവാന്‍ തീരുമാനിയ്ക്കുന്ന നിമിഷം നീ അവരുടെ ശത്രുവാകുന്നു.........“
    എത്രയോ ഉദാഹരണങ്ങള്‍ എനിക്കറിയാം ............
    പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  23. Hi Biju,

    Pravasi jeevithathinte pacha aya mukham varach kaattiyathinu oripadu nandhii.......

    Ithonnum palarkkum arrivullathallla.......

    Thanks, Thanks again

    ReplyDelete
  24. ഒരു നീണ്ട കഥ...ഭാവനയ്ക്കും അതീതമായി എഴുതി....വാക്കുകളീല്ല ഈ നോവലിനെ വിശേഷിപ്പിക്കാൻ...
    മനോഹരം..അങ്ങനെ ഈ അധ്യായം ഇവിടെ തീരുന്നു..ശുഭം.

    ReplyDelete
  25. നന്നായി, മുഴുവൻ വയിക്കാൻ കഴിഞ്ഞിട്ടില്ല, സമയമനുസരിച്ച് വായിക്കണം; സമാഹാര ശ്രമത്തിന്‌ ആശംസകൾ..

    ReplyDelete
  26. വളരെ വൈകിയാണ് ബിജുവിന്റെ ബ്ലോഗ്‌ വായിച്ചു തുടങ്ങിയത്
    നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  27. വളരെ ഹൃദയ സ്പര്‍ശിയായ എഴുത്ത്. അസുഖകരമായ വസ്തുതകൾ ഒട്ടും നിറം കലർത്താതെ ഇത്രയും മനോഹരമായി എഴുതീയതിനു ഒരായിരം നന്ദി. ഇതിലെ പല സത്യങ്ങളും ഒരു പ്രവാസിക്കു മാത്രമേ ഉൾക്കൊള്ളുവാൻ കഴിയൂ. ഇനിയും എഴുതുക. ആശംസകൾ
    ഇങ്ങോട്ടുള്ള വഴി തെളിയിച്ചു തന്ന പോണിക്കും നന്ദി.

    ReplyDelete
  28. ഇനിയും എഴുതുക...
    ആശംസകൾ............

    ReplyDelete
  29. കണ്ണ് നനഞ്ഞു പോയി മാഷെ....ഒരു പക്ഷെ ഞാനുമൊരു പ്രവാസി ആയതിനാലാകാം.......നല്ല ശയ്യാഗുണം(diction)

    ReplyDelete
  30. വളരെ വൈകിയാണ് ഇത് വായിക്കാന്‍ തുടങ്ങിയത്. ബിജുവിന്റെ മറ്റു പല പോസ്റ്റുകളും വായിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ ഇത് മാത്രം തുടക്കം തൊട്ടു വായിച്ചില്ല. പക്ഷെ ഒന്ന് രണ്ടു അദ്ധ്യായം വായിച്ചു തീര്‍ന്നപ്പോള്‍, ബാക്കി മുഴുവനും ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു. വേറിട്ടൊരു വായനാനുഭവം. ആസ്വാദനം എന്നതിലുപരി അമ്പരപ്പോ അവിശ്വസനീയതയോ ഒക്കെയാണ് തോന്നിയത്, പ്രത്യേകിച്ചും കന്തറപ്പാലത്തിലെ കാര്യങ്ങള്‍ ഒക്കെ വായിച്ചപ്പോള്‍. സത്യസന്ധമായി പറയട്ടെ ഇത്രയും നല്ല ഒരു കൃതിയും അടുത്തിടെയൊന്നും വായിച്ചിട്ടില്ല. നല്ലൊരു പ്രതികരണമാവും ബുക്കിനു കിട്ടാന്‍ പോവുന്നത്. ഓരോ വരികളിലും സത്യസന്ധതയും ലാളിത്യവും തുടിക്കുന്ന ഈ റൈറ്റിംഗ് സ്റ്റൈല്‍ ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക. എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  31. enikum veenam pustakatinte oru kopy.......eppol irangum..?
    very touching......
    best wishes.....

    ReplyDelete
  32. മുകളില്‍ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും - പേരെടുത്തു പറയുന്നില്ല- എന്റെ നിറഞ്ഞ നന്ദി. ഈ അഭിപ്രായങ്ങള്‍ എനിയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഒപ്പം, എഴുത്തെന്ന കലയുടെ ഒരറ്റം പോലും സ്പര്‍ശിയ്ക്കാന്‍ എനിയ്ക്കായിട്ടിലെന്ന് നല്ല ബോധ്യവും ഉണ്ട്. അനുഭവങ്ങളുടെ തീക്ഷ്ണതയില്‍ ഉരുക്കിയെടുത്തതായതു കൊണ്ടാവാം നിങ്ങള്‍ക്ക് ഇതു ആസ്വാദ്യമായത്. നന്ദി..നന്ദി.
    പുതിയ ഒരു വിഷയം തേടുന്നു. നമ്മുടെ ശ്രദ്ധയില്‍ വരാത്ത സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ ആണ് ഉദ്ദേശിയ്ക്കുന്നത്. വായനക്കാരുടെ നിര്‍ദേശങ്ങള്‍ക്ക് സ്വാഗതം.

    ReplyDelete
  33. ബിജുവേട്ടാ, വൈകിയാണ് ഈ ബ്ലോഗിലെത്തിയത്, രണ്ടാഴ്ചമുമ്പ് മാത്രം. (അതും, ‘ആലക്കോട്’ എന്ന പേര് കണ്ടപ്പോൾ തോന്നിയ കൌതുകം. കാരണം, ആലക്കോടിനടുത്തുള്ള തേർത്തല്ലിയിലാണ് എന്റെ വീട്).എല്ലാ പോസ്റ്റും 2-3 ദിവസത്തിനുള്ളിൽ വായിച്ച് തീർത്തു. ‘ആടായും ഒട്ടകമായും മനുഷ്യനായും‘ എന്ന ടൈറ്റിലും, പിന്നെ ‘സൌദി പശ്ചാതലവുമെല്ലാം’ ഇടയ്ക്കെപ്പോളൊക്കെയോ ‘ആടുജീവിതത്തിനെ’ ഓർമ്മിപ്പിച്ചെങ്കിലും, നല്ല ആഴത്തിലുള്ള ഈ അനുഭവകുറിപ്പുകൾ വല്ലാതെയിഷ്ടപെട്ടു. എന്റെയും പ്രവാസജീവിതമാരംഭിച്ചത് സൌദിയിൽ നിന്നായിരുന്നത് കൊണ്ട്, ഇതിൽ കമന്റ് ചെയ്ത മറ്റ് പലരും പറഞ്ഞത് പോലെ തന്നെ, പലയിടത്തും എന്റെ ജീവിതവും ഞാൻ കണ്ടു. ഇത് പുസ്തകമാകുമ്പോൾ എല്ലാവിധ ആശംസകൾ.

    സസ്നേഹം,
    ബിജുവേട്ടന്റെ ഒരു നാട്ടുകാരൻ..

    ReplyDelete
  34. "ആടായും ഒട്ടകമായും മനുഷ്യനായും"എന്നതിന്റെ തുടര്‍ച്ചയായുള്ള ഒരു ലിങ്കും വര്‍ക്ക് ചെയ്യുന്നില്ലല്ലൊ?

    ReplyDelete
  35. @ suma: ഈ നോവല്‍ “സൈകതം ബുക്സ്” പുസ്തകമാക്കുന്നുണ്ട്. 2011 മാര്‍ച്ചില്‍ പുസ്തകം പുറത്തിറങ്ങുന്നതാണ്. ആയതിനാല്‍ ഈ പോസ്റ്റുകള്‍ ബ്ലോഗില്‍ നിന്നും നീക്കം ചെയ്തിരിയ്ക്കുകയാണ്. ദയവായി പുസ്തകം ഇറങ്ങുന്നതു വരെ കാത്തിരിയ്ക്കുവാന്‍ അപേക്ഷിയ്ക്കുന്നു.

    ReplyDelete
  36. ആ നോവല്‍ ബ്ലോഗില്‍ എന്റെ കണ്ണില്‍ പെട്ടില്ല.അച്ചടിച്ചു വരുന്നു എന്നറിഞ്ഞതില്‍ സന്തോഷം.ഞാന്‍ ആ പുസ്തകം വാങ്ങിക്കും.വായന ഇഷ്ടപെടുന്ന എല്ലാ പ്രവാസികളും ആ പുസ്തകം വാങ്ങിച്ചു വായിക്കും എനിക്കുറപ്പുണ്ട്.ഒരായിരം ഹൃദയം നിറഞ്ഞ ആശംസകള്‍....

    ReplyDelete
  37. അഭിനന്ദനങ്ങള്‍ ...

    ReplyDelete
  38. ഹാഷിമിന്റെ ഫോര്‍‌വേഡ് മെയിലിലൂടെ ഈ വാര്‍ത്ത അറിഞ്ഞു.
    വളരെ സന്തോഷം തോന്നി...
    എഴുത്തുകാരനും പുസ്തകത്തിനും അഭിവാദ്യങ്ങള്‍...
    നല്ല വായനയും വില്പനയും ഈ പുസ്തകത്തിനു ലഭിക്കട്ടെ എന്നാശംസിക്കുന്നു.
    പുസ്തകം ഓര്‍ഡര്‍ ചെയ്യുന്നുണ്ട്.

    ReplyDelete
  39. ബിജൂ... ഞാന്‍ താങ്കളുടെ 'ആടായും ഒട്ടകമായും മനുഷ്യനായും' എന്നാ നോവല്‍ വായിച്ചിട്ടില്ല.. പക്ഷെ ഇവിടെ വന്നപ്പോള്‍ താങ്കള്‍ക്ക് വന്നിട്ടുള്ള comments കണ്ടാല്‍ അറിയാം ആ നോവലിന്‍റെ യഥാര്‍ത്ഥ മുഖം.. ഇപ്പോള്‍ ഈ നോവല്‍ ബുക്ക്‌ ആയി പബ്ലിഷ് ചെയ്യാന്‍ തീരുമാനമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു... എനിക്കെപ്പോഴും ബുക്ക്‌ വായിക്കുന്നതില്‍ ആണ് സന്തോഷം... തീര്‍ച്ചയായും ഞാന്‍ ആ ബുക്ക്‌ വാങ്ങി വായിച്ചതിനു ശേഷം, രചനയെ കുറിച്ചുള്ള comments ഞാന്‍ ഇവിടെ തന്നെ പോസ്റ്റ്‌ ചെയ്യാം.. എന്തായാലും ബെന്ന്യാമിന്റെ 'ആട് ജീവിതം' വായിച്ചു കുറേയേറെ ആലോചിച്ചു മനസ് നീറിയിട്ടുണ്ട്.. അത് പോലെ മനസ്സില്‍ തട്ടുന്ന ഒരു കൃതിയാണ് ഇതും എന്ന് തന്നെ വിചാരിക്കുന്നു... താങ്കള്‍ക്ക് എന്റെയും കുടുംബത്തിന്റെയും ആശംസകള്‍... നല്ലത് വരട്ടെ..!

    ReplyDelete
  40. ഹാഷിമിന്റെ ഫോര്‍‌വേഡ് മെയിലിലെ ഡീറ്റയില്‍സും കവര്‍ ചിത്രവും ഞാന്‍ നമ്മുടെ മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ പോസ്റ്റ് ആക്കി ഇട്ടിട്ടൂണ്ട്.

    ReplyDelete
  41. അഭിപ്രായങ്ങളിൽ നിന്നും ഒരു നല്ല കഥയുടെ അംശങ്ങൾ എനിക്കിവിടെ വായിച്ചെടുക്കുവാൻ കഴിയുന്നുണ്ട്.....
    പ്രവാസജീവിതത്തിന്റെ നേർക്കാഴ്ച്ചകളിലേക്ക് ഇറങ്ങിച്ചെന്ന ഈ അദ്ധ്യായങ്ങളൊന്നും ഞാൻ വായിച്ചിട്ടില്ല.


    ഡെസ്ക്ക്ടോപ്പിൽ നിന്നും ബുക്ക് ഷെൾഫിലേക്ക് കുതിച്ച് ചാടിയതിൽ അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

    ReplyDelete
  42. എല്ലാ ഭാവുകങ്ങളും നേരുന്നു ...........

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.