പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 31 January 2011

പറശ്ശിനിക്കടവ് മടപ്പുര - (ഫോട്ടോ ഫീച്ചര്‍)

വടക്കേമലബാറിലെ ഏറ്റവും പ്രധാന ആരാധനാമൂര്‍ത്തിയും ക്ഷേത്രവും പറശ്ശിനിക്കടവിലാണ്. NH-17-ല്‍ കണ്ണൂര്‍-തളിപ്പറമ്പ് റൂട്ടില്‍ ധര്‍മ്മശാല സ്റ്റോപ്പില്‍ നിന്നും അഞ്ചുകിലോമീറ്ററോളം അകലെയാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര. വളപട്ടണം പുഴയുടെ തീരത്ത് നയനമനോഹരമായ പശ്ചാത്തലത്തില്‍ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ ജാതി-മത ഭേദമെന്യേ ആര്‍ക്കും പ്രവേശിയ്ക്കാം. എത്തുന്നവര്‍ക്കെല്ലാം ചായയും ലഘുഭക്ഷണവും, ഉച്ചയ്ക്കും രാത്രിയിലും ചോറൂണും, രാത്രി കിടക്കാനുള്ള സൌകര്യവും ഇവിടെ തികച്ചും സൌജന്യമായി നല്‍കുന്നു. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത വിധം ഇവിടെ നിവേദ്യം കള്ളും ചുട്ട മീനുമാണ്. നായ്ക്കള്‍ തികച്ചും സ്വതന്ത്രമായി ഇവിടെ വിഹരിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ബ്ലോഗര്‍ ശ്രീ. നിരക്ഷരന്റെ ഈ പോസ്റ്റില്‍ നിന്നും വായിയ്ക്കാം. ഞാന്‍ കഴിഞ്ഞ നവംബറില്‍ ഇവിടെ ഒരോട്ടപ്രദക്ഷിണം നടത്തിയിരുന്നു. അപ്പോഴെടുത്ത ചില ചിത്രങ്ങളിലൂടെ:

ഇത് പറശ്ശിനിക്കടവ് ബസ് സ്റ്റാന്‍ഡ്

ഇത് മടപ്പുരയിലേയ്ക്കുള്ള വഴി
മടപ്പുരയിലേയ്ക്കുള്ള വഴി
വളപട്ടണം പുഴയില്‍ നിന്നുള്ള മടപ്പുര ദൃശ്യം. [കടപ്പാട്:ഗൂഗിള്‍]
മടപ്പുരയ്ക്കു മുന്നിലെ ഭക്തജന തിരക്ക്.
ഈ കടവില്‍ കൈകാല്‍ ശുദ്ധീകരിച്ച് വേണം മടപ്പുരയില്‍ കയറാന്‍..
ഇവിടെ നിന്നു നോക്കിയാല്‍ കാണുന്ന “മയ്യില്‍” പാലം. ഇവിടെ DTPCയുടെ ബോട്ട് യാത്രയുമുണ്ട്.

മടപ്പുരയ്ക്കുള്ളിലേയ്ക്കുള്ള കവാടം
പറശ്ശിനിമുത്തപ്പനും വെള്ളാട്ടവും. [കടപ്പാട്: ഗൂഗിള്‍]

മടപ്പുര വഴിപാട് കൌണ്ടര്‍
നോക്കൂ, ഇത്ര തുച്ഛമായ വഴിപാടുകള്‍ ഇന്നൊരിടത്തും ഉണ്ടാകാന്‍ വഴിയില്ല.

ഇവിടെയാണ് ചായയും പയര്‍പുഴുങ്ങിയതും പ്രസാദമായി നല്‍കുന്നത്.

താഴെ തിരക്കേറിയതിനാല്‍ പ്രസാദത്തിന്  മുകളിലാണു പോയത്.
പ്രസാദം: പയര്‍ പുഴുങ്ങിയതും തേങ്ങാപ്പൂളും.
ചായ നല്‍കുന്ന സ്ഥലം.
താഴെ തിരക്കേറുന്നു.
താഴേയ്ക്ക്..
കുട്ടികള്‍ക്ക് ചോറൂണു നടത്തുന്ന സ്ഥലം.
ഉച്ചയ്ക്കുള്ള ചോറൂണ്‍ കഴിയ്ക്കാനായി ക്യൂ നില്‍ക്കുന്നവര്‍. സമയക്കുറവിനാല്‍ ഞാന്‍ നിന്നില്ല.
സന്ദര്‍ശനം കഴിഞ്ഞ് തിരികെ പോകുന്നവര്‍. നൂറിലധികം പടികള്‍ കയറിയാണ് മുകളിലെത്തുന്നത്.
മുകളിലെത്തി. ഇവിടെയും പിരിവുകാര്‍ക്കും യാചകര്‍ക്കും കുറവില്ല.
മുകളില്‍ നിന്നു നോക്കിയാല്‍ താഴെ പുഴയും മടപ്പുരയും കാണാം.
ഇനി ബസ് സ്റ്റാന്‍ഡിലെത്തി തിരികെ പോകാവുന്നതാണ്. താഴത്തെ മുഴുവന്‍ കാഴ്ചകള്‍ എനിയ്ക്കു പകര്‍ത്തുവാന്‍ കഴിഞ്ഞിട്ടില്ല. അതു പിന്നെയാവാം. കഴിയുമെങ്കില്‍ പ്രകൃതി സുന്ദരമായ ഈ സ്ഥലം ഒന്നു സന്ദര്‍ശിയ്ക്കുക. ഇതിനു തൊട്ടടുത്തു തന്നെയാണ് “വിസ്മയ വാട്ടര്‍തീം പാര്‍ക്ക്”., പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക് എന്നിവ.

10 comments:

 1. വ്യത്യസ്തംമായ ക്ഷേത്രങ്ങള്‍ ..വ്യത്യസ്തമായ ആചാരങ്ങള്‍ ..
  മുത്തപ്പനെക്കുറിച്ച് കുറച്ചു നാള്‍ മുന്‍പ് ഒരു ടീ വി ഫീച്ചര്‍ കണ്ടിരുന്നു ഈ ചിത്രസഹിതമുള്ള വിവരണവും ഇഷ്ടപ്പെട്ടു

  ReplyDelete
 2. ഇത്രയും തിരക്ക് ഉള്ള സമയത്ത് ഫോട്ടോ എടുത്തത് സമ്മതിക്കണം. ചില ദിവസങ്ങളിൽ തിരക്ക് കുറയാറുണ്ട്. ആ നേരങ്ങളിൽ വളരെകൂടുതൽ സമയം ചെലവഴിക്കാൻ കഴിയും. അമ്പലത്തിന്റെ ഉള്ളിൽ ഫോട്ടോഗ്രാഫി നിരോധിച്ചെങ്കിലും ‘ഈ ഗൂഗിൾ എങ്ങനെയാ ഫോട്ടോ എടുത്തത്?’ എന്ന് എനിക്ക് സംശയം ഉണ്ട്.
  ഫോട്ടോയിൽ പരിചയക്കാർ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി, ആരും ഇല്ല.

  ReplyDelete
 3. നമ്മുടെ ആചാരങ്ങൾക്കും എല്ലാം എന്തു പൂർണ്ണതയാണ് ല്ലേ.
  അമ്പലം എന്നു പറയുമ്പോൾ മത്സ്യമാംസാദികൾ കൂട്ടാതെ ശുദ്ധിയോടെയിരിക്കുക എന്നതു ഒരിടത്ത്. മറുവശം ഇങ്ങനെ. വൈരുദ്ധ്യത്തിന്റെ കോളാഷുകളാണ് എവിടെയും.

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. "ഇവിടെ ജാതി-മത ഭേദമെന്യേ ആര്‍ക്കും പ്രവേശിയ്ക്കാം. എത്തുന്നവര്‍ക്കെല്ലാം ചായയും ലഘുഭക്ഷണവും, ഉച്ചയ്ക്കും രാത്രിയിലും ചോറൂണും, രാത്രി കിടക്കാനുള്ള സൌകര്യവും ഇവിടെ തികച്ചും സൌജന്യമായി നല്‍കുന്നു."


  Really Great.........

  ReplyDelete
 6. എന്റെ പരസിനികടവ് മുത്തപ്പാ ഞാന്‍ എത്ര വന്നു നിന്റെ അടുത്ത

  നീ എത്ര തന്നു ചായയും മന്പയരും ഉച്ചക്ക് ഊണും

  ReplyDelete
 7. നന്ദി..ഈ ഫോട്ടൊകള്‍ക്കും വിവരണത്തിനും.
  വിസ്മയ പാര്‍ക്കിന്റെ പണി തീരും മുമ്പേ ഒരിക്കല്‍ മുത്തപ്പന്റെ അടുത്തു പോയിരുന്നു..
  ഉടനെ തന്നെ ഒരിക്കല്‍ കൂടീ പോണം എന്ന് വിചാരിക്കുന്നു.
  വെള്ളാട്ടം കാണണം.

  ReplyDelete
 8. ഫോട്ടോസും കുറിപ്പുകളും നന്നായി

  ReplyDelete
 9. muthappa katholane
  chetta nanni undu muthappante aduthu poyi vannathu pole ayi

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.