പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday, 21 January 2011

“പുഴ പിന്നെയും പറയുന്നു” - ചെറുകഥാ സമാഹാരം.



മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് മാഗസിനായ പുഴ.കോമിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുസ്തക പ്രകാശനവും സമ്മാനവിതരണവും നടത്തി. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന യോഗത്തില്‍ പുഴ.കോം ചീഫ് എഡിറ്റര്‍ കെ.എല്‍. മോഹനവര്‍മ്മ അധ്യക്ഷത വഹിച്ചു.
“പുഴ പിന്നെയും പറയുന്നു” എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ കെ.എം.റോയിയ്ക്ക്  നല്‍കി നിര്‍വഹിച്ചു. പുഴ.കോം പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത 25 കഥകളാണ് പുസ്തകത്തിലുള്ളത്. ബാല സാഹിത്യത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സിപ്പി പള്ളിപ്പുറത്തിനെ മേയര്‍ ടോണി ചമ്മിണി പൊന്നാടയണിയിച്ചാദരിച്ചു.
2010-ലെ ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച വയനാട് സ്വദേശി ഹാരീസ് നെന്മേനിയ്ക്ക് പുഴ.കോം ഡയറക്ടര്‍ ജിയോ കുര്യന്‍ ഉപഹാരം നല്‍കി.
എം.കെ. ചന്ദ്രശേഖരന്‍, ടി.എം.എബ്രഹാം, കെ.എം.റോയ്, ജിജി റോബി എന്നിവര്‍ സംസാരിച്ചു.


പുസ്തകത്തിന്റെ പുറം ചട്ട.

  പുസ്തകം ഓണ്‍‌ലൈനില്‍ വാങ്ങാന്‍ ഇവിടെ പോകുക.

വാല്‍ക്കഷണം:  ഈ പുസ്തകത്തിലെ ഒരു കഥ ഈയുള്ളവന്‍ എഴുതിയതാണ്.

9 comments:

  1. ഈ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു.
    തുടര്‍ന്നും നന്മകള്‍ ആശംസിക്കുന്നു,

    ReplyDelete
  2. നേരത്തെ തന്നെ ബിജുവിന്റെ കഥ തിരഞ്ഞെടുത്തു എന്നറിഞ്ഞിരുന്നു.

    ReplyDelete
  3. പുസ്തകം ആക്കുക അനുഗ്രഹം ആണ് ..ആശംസകള്‍

    ReplyDelete
  4. നാം എഴുതിയ കഥകൽ അച്ചടി മഷിപുരണ്ടതാകുന്നത് നാം ഓരോരുത്തരും കൊതിക്കുന്നതാണ്. അതും ഒരു കഥാ സമാഹാരത്തിൽ ഉൾപ്പെടുത്തിയെന്നതും ഏറെ സന്തോഷിപ്പിക്കുന്നതാണ്. അതിൽ താങ്കളും ഉൾപ്പെട്ടു എന്നറിഞ്ഞതിൽ ഞങ്ങളും സന്തോഷിക്കുന്നു.. അഭിനന്ദനങ്ങൾ..

    ReplyDelete
  5. വളരെ സന്തോഷം...ആശംസകള്‍ .

    ReplyDelete
  6. കഥ വന്നതില്‍ വളരെ സന്തോഷം.. അറിയിച്ചതിലും. ഇനിയും ഒരു പാട് കഥകള്‍ എഴുതാനും അവ ജനങ്ങള്‍ക്ക് വായിക്കാനും അവസരം ഉണ്ടാവട്ടെ... ആശംസകള്‍

    ReplyDelete
  7. ബിജൂ, ആശംസകള്‍....
    സന്തോഷത്തില്‍ പങ്കു ചേരുന്നു.കൂടുതല്‍ കഥകള്‍ അച്ചടിമഷി പുരളട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  8. കഥാകൃത്തിന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.