പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday 16 January 2011

തൃശൂര്‍ കാഴ്ചകള്‍- (ഫോട്ടോ ഫീച്ചര്‍)

 2010-നവമ്പര്‍ 14-ന്, തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലെ ഒരു ബ്ലോഗ് പുസ്തക പ്രകാശന ചടങ്ങിന് പോകുകയുണ്ടായി. സൈകതം ബുക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിയ്ക്കപെട്ട ആ ചടങ്ങിലേയ്ക്ക് ശ്രീ.ജസ്റ്റിന്‍ ആണ് എന്നെ ക്ഷണിച്ചത്. കണ്ണൂര്‍ നിന്നും തലേദിവസമേ പുറപെട്ടാണ് ആ ചടങ്ങിനെത്തിയത്. ഈ പോക്കിനു മറ്റൊരുദ്ദേശം കൂടിയുണ്ടായിരുന്നു, തൃശൂരൊക്കെ ഒന്നു ചുറ്റി നടന്നു കാണുക. ഒപ്പം കുറച്ചു ചിത്രങ്ങളുമെടുക്കുക. അതിനായി എന്റെ സൈബര്‍ ഷോട്ട് ക്യാമറയും എടുത്തു. (പ്രൊഫഷണല്‍ അല്ലാത്ത വെറും സാദാ ക്യാമറ). ആ യാത്രയില്‍ കണ്ട ചില കാഴ്ചകളിലേയ്ക്ക്.

രാവിലെ 11.00 മണിയോടെ സാഹിത്യ അക്കാദമിയിലെത്തി
ഈ കാണുന്ന “വൈലോപ്പിള്ളി ഹാളിലാണ് പ്രകാശന പരിപാടി.

വേദിയില്‍ വിശിഷ്ടാതിഥികള്‍. പ്രൌഡമായ സദസ്.


വേദിയില്‍ ശ്രീ. ഷിഹാബുദീന്‍ പൊയ്ത്തുംകടവ് സംസാരിയ്ക്കുന്നു
സംഘാടകരായ ശ്രീ.ജസ്റ്റീനും പ്രമുഖ ബ്ലോഗര്‍മാരും
ചടങ്ങുകള്‍ കഴിഞ്ഞു വെളിയിലിറങ്ങി. അക്കാദമി ഹാളില്‍ വലിയ എന്തോ പരിപാടിനടക്കുന്നുണ്ട്. അതു കേട്ട് വെളിയില്‍ തണലില്‍
ഇരിയ്ക്കുന്ന സഹൃദയര്‍.





അക്കാദമി മുറ്റത്തു വച്ചാണ് ഈ യുവാവിനെ പരിചയപെട്ടത്. കൊച്ചിയിലെ തെരുവുകുട്ടികള്‍ക്കായി പ്രവര്‍ത്തിയ്ക്കുന്ന മുരുകന്‍.
തന്റെ ഓട്ടോ റിക്ഷയെ “ഫോട്ടോ റിക്ഷ” ആക്കി മാറ്റിയിരിയ്ക്കുന്നു മുരുകന്‍.









അക്കാദമിയിലെ പരിപാടികള്‍ക്ക് ശേഷം തൃശൂരിലെ തേക്കിന്‍ കാട് മൈതാനം കാണാന്‍ പോയി. പോകുന്ന വഴിയ്ക്കാണ് ഈ കാഴ്ച
കണ്ടത്. വിറ്റു തീരാത്ത പൂക്കളുടെ അരികത്ത് ഉറങ്ങിക്കിടക്കുന്ന പൂക്കാരന്‍.






അല്പം നടന്നപ്പോള്‍ വലിയ കൊട്ടും മേളവും. പൂരനഗരിയില്‍ അസലൊരു പൂരം. ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് അവര്‍ സംഘടി-
-പ്പിച്ചാതാണ് ഈ മിനി പൂരം. സൂക്ഷിച്ചു നോക്കൂ ആനയും ആള്‍ക്കാരുമെല്ലാം ഡമ്മിയാണ് !






ഞാന്‍ മുന്നോട്ട് നടന്ന് ‘നെഹൃ പാര്‍ക്കി”നു മുന്‍പിലെത്തി. ശരി ഒന്നു കയറി നോക്കാം.
പാര്‍ക്കിലെ കാഴ്ചകള്‍ മോശമില്ല.
പാര്‍ക്കിലെ ദൃശ്യങ്ങള്‍
പാര്‍ക്കിലെ നൃത്താക്കാരി..!
 കുട്ടികളുടെ പാര്‍ക്കിലെ ദൃശ്യങ്ങള്‍
പാര്‍ക്കില്‍ നിന്നും തിരികെ പോരുമ്പോള്‍ നമ്മുടെ പൂക്കാരനെ ഉണര്‍ത്തി ആരോ പൂക്കള്‍ മേടിയ്ക്കുന്നു. മറ്റൊരു പൂക്കാരനാണെന്നു തോന്നുന്നു.
ചെന്നു കയറിയത് ശ്രീ വടക്കും നാഥന്റെ കിഴക്കേ നടയില്‍. പൂരത്തിന്റെ ദേവാലയം.


ക്ഷേത്രത്തിനു ചുറ്റുമുള്ള അതിവിശാലമായ മൈതാനമാണു തേക്കിന്‍‌കാട് മൈതാനം. ഞാന്‍ അതു വഴി വെറുതെ നടന്നു.
നടന്ന് നടന്ന് വടക്കുംനാഥന്റെ പടിഞ്ഞാറെ നടയിലെത്തി. വിശാലമായ ഈ വീഥി പുറത്തെ റോഡില്‍ നിന്നും ഉള്ളതാണ്.
പടിഞ്ഞാറെ നടയിലെ ആല്‍ വൃക്ഷം.
പടിഞ്ഞാ‍റെ നട
പടിഞ്ഞാറെ നടയിലെ ഗോപുരവിളക്ക്.
പടിഞ്ഞാറെ നടയിലെ ശ്രീമൂലസ്ഥാനം
പടിഞ്ഞാറെ നടയോട് ചേര്‍ന്നുള്ള പേരാല്‍
മൈതാനത്താകെ കുളിര്‍മ്മ പകര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ തണല്‍ വൃക്ഷങ്ങള്‍
മൈതാനത്തെ രാജവീഥിയിലൂടെ നടന്നു പോകുന്നവര്‍.
വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ നട.
മൈതാനത്തൊരു മൂലയില്‍ ഏതോ ജീവനക്കാരുടെ പ്രതിഷേധയോഗം.
മൈതാനത്ത് ചീട്ട് കളി തകര്‍ക്കുന്നു. അടുത്തു തന്നെ ചായയും കടിയുമായി കച്ചവടക്കാരന്‍.
ഹാ..ഇതാ “തേക്കിന്‍‌കാട്”. ഇനി തേക്കില്ലാ എന്ന പരാതി വേണ്ട.
കിഴക്കേ നടവഴി വെളിയിലേയ്ക്കിറങ്ങുമ്പോള്‍ റോഡിനപ്പുറം പാറമേക്കാവ് ദേവി ക്ഷേത്രം

സമയം വൈകി. ഇനി കണ്ണൂര്‍ക്ക് തിരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഞാന്‍ ക്യാമറ പൊതിഞ്ഞുകെട്ടി ബസ് സ്റ്റാന്‍ഡിലേയ്ക്കു നടന്നു.  സത്യത്തില്‍ എനിയ്ക്ക് തൃശൂരുകാരോട് അസൂയ തോന്നി. എന്തൊരു ഭാഗ്യവാന്മാരാണിവര്‍! സാഹിത്യ അക്കാദമി, നെഹൃപാര്‍ക്ക്, വിശാലമായ തേക്കിന്‍‌കാട് മൈതാനി. ഒരു സഹൃദയനെ സംബന്ധിച്ച് ഇതില്‍ കൂടുതലെന്തു വേണം !

25 comments:

  1. ഒരു സര്‍ഗ്ഗ വേദിയും, സഹൃദയത്വ കൂട്ടായ്മയും. തെരുവിന്‍റെ രോദനവും.. അതിനു ചെവികൊടുക്കാന്‍ മനസ്സിറക്കം കാണിക്കുന്ന മുരുകനും. പൂജക്കെടുക്കാത്ത പൂവായി വഴിയോരക്കാഴ്ചകളിലെ പൂക്കാരനും. അതിജീവനത്തിന്‍റെ ദൈന്യ മുഖങ്ങളും.... നഗരക്കാഴ്ചയില്‍ പണക്കൊഴുപ്പിന്‍റെ പ്രലോഭനത്തിന്‍റെ പരസ്യപ്പലകകളും . പ്രകൃതിയുടെ മരണത്തെ ചൂണ്ടുന്ന കാഴ്ച ബംഗ്ലാവ്, കൃത്രിമം ഈ സൃഷ്ടിയും..!!!!
    ക്ഷേത്രാങ്കണങ്ങളും, സമരക്കാഴ്ചയും [ കോടതി പറഞ്ഞ 'കല്യാണ സമരം' ഇതാകുമല്ലേ..? പന്തലോക്കെയും കാണുന്നല്ലോ..? പിറകില്‍ ചെമ്പും കാണാം ല്ലേ..? } എല്ലാം കൂടെ ഒരു സാമ്പാര്‍ കാഴ്ച.
    എങ്കിലും,
    പീലി കണ്ണെഴുതി പട്ടുടയാളങ്ങളണിഞ്ഞ്‌..?
    മുടിയില്‍ പൂവിറിത്തു കെട്ടി....?
    കയ്യാല്‍ മുദ്രയെറിഞ്ഞ്...?
    ചിലമ്പൊലിയൊച്ചയ്ക്ക് താളം ചവിട്ടുന്ന ...?????
    ആ മനോഹരിയെ നാട്യക്കാരിയെ എനിക്കിഷ്ടായി ട്ടോ..

    ReplyDelete
  2. this is our Thrissur. We also proud

    ReplyDelete
  3. ഞാന്‍ കോളേജില്‍ പോകുന്ന കാലത്ത് എന്നും നടക്കാറുള്ള വഴികളാണിത്.nostalgic.

    നല്ലൊരു കാഴ്ച ഒരുക്കിയതിന് നന്ദി.

    ReplyDelete
  4. Biju bhai...kidilan kazhchakal..oru samsakarika nagarathintey ella proudiyum undakunnu

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  6. ആഹാ...
    ഇത് ഇമ്മടെ സ്ഥലാട്ടോ ഗഡ്യേ...
    അടിപൊളി ഫോട്ടോസ്

    ReplyDelete
  7. ബിജുവേട്ടാ , ഫെയ്സ് ബുക്കില്‍ താങ്കളെ എനിക്ക് കാണാന്‍ കഴിയുന്നില്ല , താങ്കള്‍ എന്നെ ബ്ലോക്ക്‌ ചെയ്തതാണോ എന്നറിയാന്‍ താല്പര്യമുണ്ട്.

    ReplyDelete
  8. നന്നായിട്ടുണ്ട്....ഫോട്ടോകളും വിവരണവും

    ReplyDelete
  9. @നാമൂസ്: വിശദവും മനോഹരവുമായ കമന്റിനു നന്ദി.
    @ ഹാക്കര്‍, ജിതു ജോസ്, ജ്യോ, ഉണ്ണികൃഷ്ണന്‍, നൌഷു, റിയാസ്, മുകില്‍, അബ്ദുള്‍ റസാക്ക്, സുഗന്ധി : എല്ലാവര്‍ക്കും നന്ദി.
    അബ്ദുള്‍ റസാക്ക്, ഞാന്‍ ബ്ലോക്ക് ചെയ്തതല്ല. കുറച്ചു ദിവസത്തേയ്ക്ക് ഫേസ്‌ബുക്കില്‍ നിന്നും മാറിനില്‍ക്കുകയാണ്. തിരിച്ചു വരും.

    ReplyDelete
  10. തൃശൂർ അത്ര അടുത്ത് കാണുന്നത് അന്നാണ്. നന്ദി ബിജു. മനോഹരമായ ചിത്രങ്ങളടക്കം നല്ല റിപ്പോർട്ട്.

    ReplyDelete
  11. നല്ല ഫോട്ടോസ് ....സാദാ ക്യാമറയില്‍ എടുത്തതാണെങ്കിലും നല്ല മികവു പുലര്‍ത്തി....
    നല്ല വിവരണം....
    ദേവൂട്ടിയുടെ ആശംസകള്‍ .......

    ReplyDelete
  12. നല്ല പകര്‍ത്തല്‍ അഭിനന്ദനം നിറഞ്ഞ മനസോടെ

    ReplyDelete
  13. ഈ കാഴ്ചകളൊക്കെ ഇഷ്ടമായി
    നന്ദി, ബിജു.

    ReplyDelete
  14. നല്ല ചിത്രങ്ങൾ...

    ReplyDelete
  15. gediii thrissuru kandaaa....njangade saamskaarika nagaram kandaaa!!!!!ishtapettilye???

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. sathyam parayaalo Dubaiyile ee office muriyil irunnu thrissurinde photos kaanumbol kuliru varunnu bijuchettaaa....ur a good photographer...

    ReplyDelete
  18. ഓ, പറഞറിയിക്കാന്‍ പറ്റാതത്ര സന്തോഷം, നാട്ടില്പോയി വന്ന പ്രതീതി. വളരെ നന്ദി

    ReplyDelete
  19. നല്ല പോസ്റ്റ്

    ReplyDelete
  20. ഇതാണ് ഞങ്ങളുടെ തൃശൂര്‍, ഇപ്പോള്‍ മനസ്സിലായില്ലേ?
    ഞങ്ങള്‍ മോശക്കാരല്ലാ എന്ന്

    ReplyDelete
  21. ഞാൻ കഴിഞ്ഞ മാസവും നാട്ടിൽപോയിരുന്നതാണു, പൂരപ്പറമ്പിനു (ക്ഷമിയ്ക്കണം ഞങ്ങൾ തേക്കിൻക്കാടു മൈതാനി എന്നൊന്നും വിളിയ്ക്കാറില്ല) ഇത്ര ഭംഗി തോന്നിയിരുന്നില്ല, ബിജു! സത്യമായിട്ടും. വളരെ ആകർഷണീയമായി അവതരിപ്പിച്ചു, ബിജൂ!

    ദിവസേന സ്വപ്ന തിയറ്ററിനു മുമ്പിൽ ബസ്സിറങ്ങി, പാറമേക്കാവ്‌ അമ്പലത്തിൽ നിന്ന് മഞ്ഞയും, ചുവപ്പും കുറികൾ തൊട്ട്‌ (കുറികളുടെ പ്രത്യേകതയൊന്നും ക്രിസ്ത്യാനിയായ എനിയ്ക്കറിയില്ലായിരുന്നു) സെന്റ്‌ തോമസ്‌ കോളെജിൽ പ്രീഡിഗ്രി ചെയ്തിരുന്ന കാലം ഓർത്തുപോയി.

    നന്ദി ബിജൂ!

    ReplyDelete
  22. തൃശ്ശൂർ ചിത്രങ്ങൾ വളരെ ഇഷ്ടമായി.

    ReplyDelete
  23. ഇങ്ങകലെ പ്രവാസിയുടെ കുപ്പായമിട്ട് ജീവിക്കുന്ന എനിക്ക് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ജനിച്ചു കളിച്ചു വളര്‍ന്ന നാടിനെ ഒരു നോക്ക് കൂടി കണ്കുളിര്‍ക്കെ കാണുവാന്‍, ഓര്‍മ്മകള്‍ അയവിറക്കുവാന്‍ അതിയായ മോഹം... ഗ്രിഹാതുരമായ ഓര്‍മകളെ പോടീ തട്ടി നവജീവന്‍ നല്‍കിയതിനു ഹൃദയങ്കമമായ നന്ദി.

    ReplyDelete
  24. Best casinos in the world to play blackjack, slots and video
    hari-hari-hari-hotel-casino-online-casinos-in-us · blackjack (blackjack) · roulette 1xbet app (no Blackjack Video Poker microtouch solo titanium · Video Poker apr casino · Video herzamanindir Poker · Video jancasino poker

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.