പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday, 25 May 2013

കാഞ്ഞിരക്കൊല്ലി യാത്ര...


വിനോദയാത്രകള്‍ എന്നാല്‍ നമുക്ക് ഊട്ടിയും മൈസൂരും ഒക്കെയാണല്ലോ. പലപ്പോഴും ഞാനും അങ്ങനെയൊക്കെ തന്നെയാണു കരുതിയിരുന്നത്. എന്നാല്‍ വന്യസൌന്ദര്യം നുകരാനും പ്രകൃതിയുടെ ജൈവസ്പന്ദനം തൊട്ടറിയാനും നമ്മുടെ മലയോരമേഖലയോളം പറ്റിയ ഇടങ്ങള്‍ വേറെയുണ്ടോ എന്നു സംശയമാണ്. നഗരവല്‍ക്കരണത്തിന്റെ നീരാളിക്കൈകള്‍ മെല്ലെ മെല്ലെ ചുറ്റിപ്പിടിയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളിലൊക്കെ ഇപ്പോഴും ദൈവത്തിന്റെ കൈയൊപ്പ് മായാതെ പതിഞ്ഞു കിടപ്പുണ്ട്. തികച്ചും യാദൃശ്ചികമായി, ഒരു സംഭാഷണത്തിനിടയിലാണ് എന്റെ സഹോദരിയുടെ ഭര്‍ത്താവ് (എന്റെ അളിയന്‍) ഒരു നിര്‍ദേശം വച്ചത്, “നമുക്ക് കാഞ്ഞിരക്കൊല്ലിയില്‍ പോയാലോ..”
“കാഞ്ഞിരക്കൊല്ലിയെ പറ്റി കേട്ടിട്ടുണ്ട് പക്ഷെ അത്രയ്ക്കും കാണാന്‍ മാത്രം എന്താ അവിടുള്ളത്?” എന്റെ സംശയം.
“അളിയന്‍ വന്നുനോക്കു..”
സ്വന്തം അളിയനല്ലേ, പോയിനോക്കാം. അങ്ങനെ അക്കാര്യം തീരുമാനമായി. ഞങ്ങള്‍ രണ്ടുകൂട്ടരും സകുടുംബം കാഞ്ഞിരക്കൊല്ലി കാണാന്‍ പോകുന്നു. ഏപ്രില്‍ 12 നു രാവിലെ എട്ടുമണിയ്ക്ക്, അളിയന്റെ നാടായ ഉളിയ്ക്കലില്‍ നിന്നു ഞങ്ങള്‍ പുറപ്പെട്ടു. ഞങ്ങളോടൊപ്പം മറ്റൊരു കുടുംബം കൂടി ചേര്‍ന്നിരുന്നു. മൊത്തം 14 പേര്‍ . ഉളിയ്ക്കലില്‍ നിന്നും ഒരു മണിക്കൂറില്‍ താഴെ ബസില്‍ യാത്ര ചെയ്താല്‍ “മണിക്കല്‍ “ എന്ന സ്ഥലത്തെത്തും. അവിടെ നിന്നും അരമണിക്കൂര്‍ കൂടി സഞ്ചരിച്ചാല്‍ കാഞ്ഞിരക്കൊല്ലി ടൌണ്‍ . ടൌണ്‍ എന്നു പറഞ്ഞാല്‍ നാലു കടകളും ഒരു ഹോട്ടലും എന്നര്‍ത്ഥം. മൊബൈലിനു റേഞ്ചില്ല. വെള്ളത്തിനും അന്തരീക്ഷത്തിനും നല്ല കുളിര്‍മ്മ. ഞങ്ങളെത്തുമ്പോള്‍ അളിയന്‍ വിളിച്ചു പറഞ്ഞതനുസരിച്ച് രണ്ടു ജീപ്പുകാര്‍ തയ്യാറായി നില്‍ക്കുന്നു. കാഞ്ഞിരക്കൊല്ലി ടൌണില്‍ നിന്നും ജീപ്പില്‍ കാല്‍ മണിക്കൂര്‍ മലയോരപാത വഴി സഞ്ചരിച്ചാല്‍ കാഞ്ഞിരക്കൊല്ലി മലമുകളിലെത്താം. ആ സഞ്ചാരനിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ..

ഇതാണു കണ്ണൂരില്‍ നിന്നും കാഞ്ഞിരക്കൊല്ലിയിലേയ്ക്കുള്ള വഴി. സൂക്ഷിച്ചു നോക്കിയാല്‍ ഉളിയ്ക്കല്‍ കാണാം
യാത്ര മണിക്കല്‍ എത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്, വഴിനീളെ വീണുകിടക്കുന്ന ഞാവല്‍ പഴങ്ങള്‍ .. !
കാഞ്ഞിരക്കൊല്ലി ടൌണില്‍ നിന്നും മലമുകളിലേയ്ക്ക് ജീപ്പില്‍...
മലമുകളിലെത്തിയപ്പോള്‍ ..
കാഞ്ഞിരക്കൊല്ലി മലയുടെ മുകളിലെത്തിയാല്‍ ഏറ്റവും വിശേഷപ്പെട്ട കാഴ്ച “ശശിപ്പാറ”യാണു. ഈ പാറയുടെ അടുത്തു തന്നെയാണ് ഇക്കാണുന്ന “ബാംബൂ വില്ല”. രാത്രി താമസിയ്ക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള സൌകര്യവും ഒന്നാന്തരം നാടന്‍ ഭക്ഷണവും ഇവിടെ ലഭിയ്ക്കും. ആവശ്യക്കാര്‍ നേരത്തെ ബുക്ക് ചെയ്യണമെന്നു മാത്രം. അളിയന്‍ നേരത്തെ തന്നെ പറഞ്ഞേല്‍പ്പിച്ചിരുന്നതിനാല്‍ ഞങ്ങളെത്തിയപ്പോള്‍ സ്വീകരിയ്ക്കുവാന്‍ ആളുണ്ടായിരുന്നു.
സ്വീകരിയ്ക്കുവാനായി രവിയേട്ടന്‍

ബാംബൂ വില്ലയിലെ കിടപ്പുമുറി.
കെട്ടുകെളും പെട്ടികളും വില്ലയില്‍ വെച്ചിട്ടു ഞങ്ങള്‍ ട്രെക്കിങ്ങിനിറങ്ങി. സമയം പത്തുമണി .

ട്രെക്കിങ്ങിന്റെ ആരംഭം..

കുറച്ചങ്ങു ചെന്നപ്പോള്‍ നിറയെ കായകള്‍ പഴുത്തുലഞ്ഞു നില്‍ക്കുന്ന പേരകള്‍ ... 

തൊട്ടടുത്തുതന്നെ മാമ്പഴക്കൂട്ടവുമായി മാവുകള്‍. കൂട്ടത്തിലുള്ള ഒരു ചേട്ടന്‍ മാവില്‍ കയറി മാമ്പഴം പറിച്ചു തന്നു

പിന്നെ നിരന്നു നിന്നു മാമ്പഴം തീറ്റ (മത്സരം)

അവിടെ നിന്നും യാത്ര തുടര്‍ന്നു.
 കാഞ്ഞിരക്കൊല്ലിയിലെ മുഖ്യ ആകര്‍ഷണമായ വെള്ളച്ചാട്ടത്തിന്റെ ഉല്‍ഭവസ്ഥാനമാണു ലക്ഷ്യം. അതങ്ങു കാട്ടിലാണു. ഇപ്പോള്‍ വെള്ളമില്ല. എങ്കിലും കാണുക തന്നെ.

യാത്ര വനത്തിലേയ്ക്ക്..
ഈറ്റക്കാടുകള്‍ക്കുള്ളിലൂടെ.

ഇതാ വര്‍ഷകാലത്ത് വെള്ളം കുത്തിയൊഴുകുന്ന തോട്. ഇതാണ് വെള്ളച്ചാട്ടമായി പതിയ്ക്കുന്നത്.

വെള്ളച്ചാട്ടത്തിന്റെ തുടക്കം ഇവിടെ.


അവിടെ നിന്നു താഴേയ്ക്കു നോക്കിയാല്‍ അതിമനോഹരമായ കാഴ്ച.

സംഘം അല്പം വിശ്രമത്തില്‍
തോടിന്റെ ഉല്‍ഭവസ്ഥാനം തേടി.

ഇതാ.. ഇവിടെയാണ് ഒരു തോട് ഉല്‍ഭവിയ്ക്കുന്നത്. ഇപ്പോഴും നിര്‍മലമായ ജലം 
വീണ്ടും മലകയറി മുകളിലേയ്ക്ക്..


മുകളിലെത്തിയപ്പോള്‍ ഇതാ ഒരു “തടാകം”..!
ഞങ്ങളോടൊപ്പമുള്ള കുട്ടിക്കുറുംബന്മാര്‍ അതില്‍ ചാടിമറിഞ്ഞു..
വീണ്ടും മുകളിലെത്തിയപ്പോള്‍ അവിടെയൊരു വീട്. കാട്ടാനയെ പേടിച്ചാണവര്‍ താമസം. അവിടെ നിന്നു വെള്ളം കുടിച്ച് ക്ഷീണം തീര്‍ത്തു

ഇനിയുമുണ്ട് പോകാനേറെ...

ഇടയ്ക്കല്‍പ്പം വിശ്രമം..

 വനമേഖലയാണ്..
 ഈ പ്രദേശത്ത്   ആള്‍താമസമില്ലാത്ത ധാരാളം വീടുകള്‍ ഉണ്ട്. പലരും വീടുപേക്ഷിച്ച് താഴെ പ്രദേശങ്ങളിലേയ്ക്കു പോയിരിക്കുന്നു. മിക്ക വീടുകളിലും തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളുമുണ്ട്.

ആള്‍ താമസമില്ലാത്ത ഒരു വീട്. മുറ്റം നിറയെ പേരയ്ക്ക...!

വീടിനു താഴെയായി ഒന്നാന്തരം കുളം..! മലമുകളിലാണെന്നോര്‍ക്കണം..

ഈ ഉറവയില്‍ നിന്നാണു കുളത്തിലേയ്ക്കുള്ള ജലപ്രവാഹം
ദാ പറമ്പില്‍ നിന്നു ആവോളം കരിയ്ക്ക്....!

അവിടെ നിന്നും വീണ്ടും വനത്തിലേയ്ക്ക്..

മലമുകളിലൂടെ...

വീണ്ടും വനം

വനത്തോട് ചേര്‍ന്ന് ഒറ്റപ്പെട്ട ഒരു വീട്. വിജനമായ അവിടെ ആ സ്ത്രീ തനിയെ കഴിയുന്നു..!!


കറങ്ങിതിരിഞ്ഞ് ഏകദേശം നാലുമണിയോടെ ബാംബൂ വില്ലയിലെത്തി. ഭക്ഷണം റെഡി..

ഭക്ഷണശേഷം അടുത്ത യാത്ര ശശിപ്പാറയിലേയ്ക്ക്..

ശശിപ്പാറയിലെത്തിയപ്പോള്‍..

സുന്ദരമായ കാഴ്ച. കുളിര്‍മ്മയുള്ള കാറ്റ്..
ശശിപ്പാറയില്‍ നിന്നു താഴേയ്ക്കു നോക്കുമ്പോള്‍

സന്ധ്യ ആയതോടെ ബാംബൂ വില്ലയില്‍ തിരിച്ചെത്തി. തണുത്ത വെള്ളത്തില്‍ കുളി, രുചികരമായ ഭക്ഷണം.  ചിക്കന്‍ കറി, ചക്കപ്പുഴുക്ക്, ചോറ്....! ക്ഷീണിതരായതിനാല്‍ എല്ലാവരും പെട്ടെന്നുറങ്ങി. രാത്രിയില്‍ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടെങ്കിലും അനങ്ങാതെ കിടന്നു, വല്ല കാട്ടുമാക്കാനും ആയിരിയ്ക്കും...
രാവിലെ ഞാന്‍ ക്യാമറയുമായി ശശിപ്പാറയിലേയ്ക്കോടി...എന്റെയൊപ്പം കുട്ടികളും...
ശശിപ്പാറയില്‍ സൂര്യോദയം...
എത്ര സുന്ദരം...!
തിരിച്ചെത്തിയപ്പോള്‍ ചൂടുപറക്കുന്ന കട്ടന്‍ കാപ്പി റെഡി...

പ്രാതല്‍ അപ്പവും കിഴങ്ങുകറിയും...
ഇനി ഞങ്ങള്‍ക്കു തിരിച്ചു പോകണം.
വലതു വശത്ത് നില്‍ക്കുന്നയാളാണു ബാംബു വില്ലയുടെ ഉടമസ്ഥന്‍ ജോര്‍ജുചേട്ടന്‍.
കാഞ്ഞിരക്കൊല്ലിയില്‍ താമസിയ്ക്കുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ 9745706140 എന്ന നമ്പരില്‍ വിളിച്ച് നേരത്തെ ബുക്കു ചെയ്യുക. മിതമായ നിരക്കില്‍ ഒന്നാംതരം ഭക്ഷണവും താമസസൌകര്യവും ലഭിയ്ക്കും.

ഇനിയും വരുമെന്ന വാക്കോടെ കാഞ്ഞിരക്കൊല്ലിയോടു യാത്ര പറഞ്ഞു..
വലിയൊരു പ്രലോഭനമായി അപ്പോഴും ശശിപ്പാറ പുറകില്‍ നിന്നു മാടിവിളിയ്ക്കുന്നു....
ഒരിയ്ക്കലും മറക്കാത്ത ഓര്‍മ്മകളോടെ ഞങ്ങള്‍ മലയിറങ്ങി....

18 comments:

 1. ഒരു യാത്ര പോയ അനുഭൂതി

  ReplyDelete
 2. കൊള്ളം അടിപൊളി

  ReplyDelete
 3. നല്ല ചിത്രങ്ങള്‍

  ReplyDelete
 4. പ്രലോഭനമായി

  ReplyDelete
 5. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കുറച്ചെങ്കിലും ഇനിയും ബാക്കിയുണ്ട് എന്നത് സന്തോഷകരമായ കാര്യം തന്നെ.

  നല്ല ചിത്രങ്ങള്‍...

  ReplyDelete
 6. കൊള്ളാം ...നല്ല വിവരണം..അത് പോലെ ചിത്രങ്ങളും

  ReplyDelete
 7. നന്ദി മനോജേട്ടാ.. കുറെ കാലമായി ആഗ്രഹിക്കുന്നതാണെങ്കിലും, നമ്മുടെ സ്വന്തം നാട്ടിലുള്ള ഈ മലകയറാൻ ഇതുവരെ സാധിച്ചിട്ടില്ല..

  ബാംബൂ വില്ലന്റെ നമ്പർ സേവ് ചെയ്തു.. അടുത്ത അവധിക്കാലത്ത് ശശിപ്പാറയിൽ കയറിയിട്ട് ബാക്കി കാര്യം!

  ReplyDelete
  Replies
  1. മനോജെട്ടനല്ല, ബിജുവേട്ടൻ ..:-)

   Delete
 8. എന്തു ഭംഗിയായിരിക്കുന്നു, പടങ്ങള്‍ കാണുമ്പോള്‍ കൊതിയാവുന്നു.

  ReplyDelete
 9. പോകാന്‍ ആഗ്രഹം ജനിപ്പിക്കുന്ന കാഴ്ചകളും അവതരണവും
  പക്ഷെ അംഗുലീ പരിമിതമായ അവധിദിനങ്ങള്‍ പല്ലിളിച്ചു കാണിക്കുന്നു !

  ReplyDelete
 10. ബിജൂ
  ചിത്രങ്ങളോട് കൂടിയ വിവരണം ഹൃദ്യമായി. എന്തെല്ലാം സ്ഥലങ്ങൾ കാണാൻ കിടക്കുന്നു

  ReplyDelete
 11. ശശിപ്പാറ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് നാൾ കുറെ ആയി. നിങ്ങടെ ഈ കുറിപ്പ് കണ്ടതോടെ അത് ഇരട്ടിച്ചു.

  നല്ല വിവരണം ..ആസ്വദിചു വായിച്ചു

  ReplyDelete
 12. ഞനും സുഹ്ര്തുക്കളും പൊയി കണ്ടു,ആസ്വതിച്ചു,ഒന്നാന്തരം

  ReplyDelete
 13. അതിമനോഹരമായ സ്ഥലം.... പ്രകൃതിയുടെ സൗന്ദര്യം പകർന്നുതരുന്ന ചിത്രങ്ങൾ..... പോകണമെന്ന ആഗ്രഹം കൂടിവരുന്നുണ്ട്,,, പക്ഷേ കുറഞ്ഞ അവധിദിനങ്ങളും, ദൂരവുമാണ് പ്രശ്നം... എങ്കിലും മനസ്സിൽ കുറിച്ചുവയ്ക്കുന്നു ഈ മനോഹരസ്ഥലങ്ങൾ.... :)

  ReplyDelete
 14. കൊള്ളാം ...നല്ല വിവരണം..അത് പോലെ ചിത്രങ്ങളും

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.