ഇന്നത്തെ “കേരള കൌമുദി” പത്രത്തില്‍ നിന്നാണ് ഈ വാര്‍ത്ത. നമ്മുടെ ഹൈക്കോടതി ഇപ്പോള്‍ വളരെ ഗൌരവമായ ഒരന്വേഷണത്തിലാണ്. “ശുംഭന്‍“ എന്ന വാക്കിന് മലയാളത്തിലും സംസ്കൃതത്തിലുമുള്ള അര്‍ത്ഥമെന്ത്? ആരെങ്കിലും മറ്റൊരാളെ “ശുംഭന്‍” എന്നു വിളിച്ചാല്‍ നാട്ടിന്‍ പുറങ്ങളിലെ “ ക. മ .പ.ത. “ ഗ്രേഡില്‍ വരുന്ന ചീത്തയാണൊ അതോ അതിലും കുറവാണോ? ഇതൊക്കെയാണ് അന്വേഷണ വിഷയം.. “ശുംഭ“ന്റെ അര്‍ത്ഥമറിയാന്‍ വല്ല നിഘണ്ഡുവും നോക്കിയാല്‍ പോരേ, സര്‍ക്കാരിന്റെ കാശു മുടക്കി, ഒരധ്യാപകന്റെ ഒരു ദിനം മെനക്കെടുത്തി, കൂട്ടില്‍ കേറ്റി തന്നെ ചോദിയ്ക്കണോ (അവരും നിഘണ്ഡു നോക്കിയല്ലേ പറയുക, അല്ലാതെ സ്വന്തമായി അര്‍ത്ഥം ഉണ്ടാക്കാനാവില്ലല്ലോ) എന്നൊന്നും ചോദിയ്ക്കാന്‍ നമുക്ക് അവകാശമില്ല. ചിലപ്പോള്‍ കേസാകും. അന്വേഷണം തീര്‍ന്നിട്ടില്ല, തുടരുകയാണ്, അടുത്ത വ്യാഴാഴ്ച ഡോ: പി.വി. നാരായണനെ വിളിച്ച് അര്‍ത്ഥം അന്വേഷിയ്ക്കുമത്രേ. കോടതിയലക്ഷ്യമായാലും വേണ്ടില്ല ഒന്നു പറഞ്ഞോട്ടെ യുവറോണര്‍, ഇതു മഹാനാണക്കേടാണ്.
എന്താണ് സാര്‍ എം.വി.ജയരാജന്‍ ചെയ്ത കുറ്റം? “പൊതുസ്ഥലത്ത് പ്രകടനം പാടില്ല എന്നു വിധിച്ചാല്‍ അതു നടപ്പാകുമെന്നു കരുതുന്ന ജഡ്ജിമാര്‍ വെറും ശുംഭന്മാര്‍ ആണെ“ന്ന് പറഞ്ഞതോ? ജഡ്ജിമാരെ വിഡ്ഡികള്‍ എന്നു തന്നെയാണ് വിളിച്ചതെന്ന് വാദത്തിനു സമ്മതിയ്ക്കാം. അതോടെ കോടതിയുടെ സകല അന്തസ്സും ഇടിഞ്ഞുതാഴ്ന്നു പോയി എന്നാണോ ന്യായാധിപരുടെ വിഷമം? എങ്കില്‍ ഒന്നു ചോദിച്ചോട്ടെ, സകല വിനയത്തോടും കൂടി :
1). സുപ്രീം കോടതി ജഡ്ജിയ്ക്ക് ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് ഒരു പാര്‍ലമെന്റംഗം പരസ്യമായി പ്രഖ്യാപിച്ചു. കൂടാതെ ജഡ്ജിമാര്‍ രാഷ്ട്രീയക്കാരുടെ തിണ്ണനിരങ്ങികളാണെന്നും അദ്ദേഹം പറഞ്ഞു. മാലോകരെല്ലാം കണ്ടതാണ്. ആ മാന്യദേഹം യാതൊരു കുഴപ്പവുമില്ലാതെ ഇതിലെയൊക്കെ നടപ്പുണ്ടല്ലോ, എന്താണു സാര്‍ കോടതിയലക്ഷ്യകേസൊന്നും കാണാത്തത്?
2).കേരളാ ഗവണ്മെന്റ് ചീഫ് വിപ്പ്, ഒരു വിജിലന്‍സ് ജഡ്ജിയെ പരസ്യമായി പാകിസ്ഥാന്‍കാരനെന്ന് - അദ്ദേഹത്തിന്റെ നാമധേയത്തെ അടിസ്ഥാനപ്പെടുത്തി - വിളിച്ചു. ഒരു കേസില്‍ തുടരണ്വേഷത്തിന് ഉത്തരവിട്ടു എന്നതുമാത്രമാണ് ജഡ്ജി ചെയ്ത തെറ്റ്. ചീഫ് വിപ്പ് ഇപ്പോഴും പിഞ്ഞാണക്കടയില്‍ കയറിയ മൂരിക്കുട്ടനെപ്പോലെ വിളയാടുന്നു. ഹൈക്കോടതി ഒന്നും കാണുന്നുമില്ല കേള്‍ക്കുന്നുമില്ലല്ലോ..?
അതോ മേല്‍പ്പറഞ്ഞവയേക്കാള്‍ ഗൌരവതരമായ കുറ്റമാണോ സര്‍ “ശുംഭന്‍” പ്രയോഗം?
ഇനി കോടതി നിരോധിച്ച പ്രകടനകാര്യത്തിലേയ്ക്കു വരാം. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയക്കാരുടെ മാത്രം തോന്ന്യാസമാണ് “പ്രകടനങ്ങള്‍” എന്നാണല്ലോ ഹൈക്കോടതിയും കുറെ മാധ്യമങ്ങളും ചില “ബുദ്ധിജീവി“കളും കൂടെ പ്രചരിപ്പിച്ചിരുന്നത്. സാറുമ്മാരെ , പ്രകടങ്ങളില്ലാത്ത സ്വര്‍ഗമെന്നു വിശേഷിപ്പിച്ച അമേരിയ്ക്കയിലേയ്ക്കും യൂറോപ്പിലേയ്ക്കും കണ്ണുതുറന്നൊന്നു നോക്കൂ. ആഴ്ചകളായി, ആയിരക്കണക്കിന് യുവാക്കളാണ് തെരുവില്‍ ചെങ്കൊടിയുമേന്തി പ്രക്ഷോഭം നടത്തുന്നത്. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്?
അനീതിയും ചൂഷണവും എവിടെയുണ്ടോ അവിടെയൊക്കെ പ്രതിഷേധവും പ്രകടനവും ഉണ്ടാകും. അതു മനസ്സിലാക്കാതെ, കോടതി ഉത്തരവ് കൊണ്ട് നിരോധിച്ചു കളയാം എന്നു കരുതുന്ന ജഡ്ജിമാര്‍ “ശുംഭന്മാര്‍ അല്ലെങ്കില്‍ വിഡ്ഡികള്‍” ആണെന്ന് പറഞ്ഞാല്‍ എന്താണതിലെ തെറ്റ്?
അനേകം കേസുകള്‍ തീര്‍പ്പാക്കാന്‍ ബാക്കി കിടക്കുമ്പോള്‍, നീതിയ്ക്കായി ജനങ്ങള്‍ വലയുമ്പോള്‍, മറ്റു ജോലികളുള്ള മാന്യന്മാരെ കൂട്ടില്‍ കയറ്റി “ശുംഭ“ന്റെ അര്‍ത്ഥം ചോദിയ്ക്കുന്ന ഈ പരിപാടിയെ “ശുംഭത്തരം” എന്നു വിളിച്ചാല്‍ കോടതിയലക്ഷ്യമാകുമോ സാര്‍.!
ജനകീയപ്രശ്നങ്ങളില്‍ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിയ്ക്കുമ്പോള്‍, വാക്കൌട്ട് നടത്തുമ്പോള്‍, “പാഴാകുന്ന“ സമയത്തെ പറ്റി വിലപിയ്ക്കുന്നവര്‍, ഇമ്മാതിരികാര്യങ്ങള്‍ക്ക് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതിനെ പറ്റി എന്തു പറയുന്നു?

അല്ല ഇത് ഷെയര് ചെയ്യുന്നതും കോടതിയലക്ഷ്യമാവുമോ ആവോ. എന്തായാലും ഞാനൊന്ന് ഷെയറി.. ട്ടോ
ReplyDeleteപ്രകടനം പ്രകടിപ്പിക്കലാണ്. അനീതിയ്ക്കെതിരെ, അസംതൃപ്തി ക്കെതിരെ,.... ഇതൊക്കെ ചെയ്തിട്ട് ഇവിടെ സത്യം പുലരുന്നില്ല. അപ്പോള്‍ ഇതില്ലാത്ത അവസ്ഥ ചിന്തിച്ചു നോക്കൂ. ലേഖകന്റെ ചോദ്യങ്ങള്‍ മൂര്‍ച്ച ഉള്ളതാണ്. മറുപടി പറയാന്‍ ഇവിടുത്തെ നീതി പീഠം ബാധ്യസ്തരുമാണ്.ആശംസകള്‍
ReplyDeleteനല്ല ചിന്തയാണ് ബിജുവേട്ടാ.
ReplyDeleteകോടതിയലക്ഷ്യത്തിന് കേസെടുത്താൽ എന്നെയും പ്രതി ചേർക്കണം.. ഞാനും ഷെയറിട്ടു..
ReplyDeleteനമ്മുടെ ഗതികേട്, പാവം ജനങ്ങൾ
ReplyDelete