പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday, 5 November 2010

കുമരകത്ത്.... (ഫോട്ടോ ഫീച്ചര്‍)

ഇക്കഴിഞ്ഞ ഒക്ടോബര്‍ 28 മുതല്‍ നാലുദിവസം ഞാനും കുടുംബവും കുമരകത്തിനടുത്ത് ചെങ്ങളം എന്ന സ്ഥലത്തുള്ള ഒരു ബന്ധുവീട്ടില്‍ അവധിക്കാലം ചിലവഴിയ്ക്കാന്‍ പോയിരുന്നു. കോട്ടയത്തു നിന്നും പത്തു കിലോമീറ്ററോളം അകലെയാണ് ചെങ്ങളം. എങ്ങും ചെറുതോടുകളും നെല്‍പ്പാടങ്ങളും. അവിടെ ചിലവഴിച്ച നാളുകളിലേയ്ക്ക് നിങ്ങളെയും ക്ഷണിയ്ക്കുന്നു.
കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ നിന്നും രാത്രി ഒന്‍പതരയ്ക്കുള്ള മലബാര്‍ എക്സ്പ്രസിലാണ് കോട്ടയത്തേയ്ക്ക് യാ‍ത്ര ആരംഭിച്ചത്.
കോട്ടയത്ത് വെളുപ്പിനെത്തി. രാവിലെ തന്നെ ബസില്‍ ചെങ്ങളത്ത്. രാത്രി മഴയില്‍ നനഞ്ഞ ഇടവഴികള്‍.

അവിടെ കുഞ്ഞമ്മയുടെ വീടെത്തി. മുന്‍പിലെ കൈത്തോട്ടില്‍ ഒരു കൊച്ചുവള്ളം. ശ്രീക്കുട്ടിയ്ക്കതു കണ്ടപ്പോള്‍ ഒരു മോഹം. എന്നാല്‍ പരിചയമില്ലാത്തവര്‍ക്ക് ഇത് അപകടകരമായതിനാല്‍ മോഹം നടന്നില്ല.
എന്നാല്‍ പിന്നെ ചൂണ്ടയിട്ടുകളയാം. അമ്മയും മകളും മത്സ്യബന്ധനത്തില്‍...


ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഒരെണ്ണം കുടുങ്ങി...

വീടിനു തൊട്ടടുത്താണ് ഈ ഷാപ്പ്. അതാ നല്ല ഒന്നാന്തരം ഇളവന്‍ കള്ളുമായി ഒരു ചേട്ടന്‍..




ഉടനെ ഉണ്ണിയെ പറഞ്ഞു വിട്ടു. ഒരു കലത്തില്‍ സാധനമെത്തി.
ഹായ്.. നല്ല സൊയമ്പന്‍ മധുരക്കള്ള്..
അപ്പോഴതാ മുന്‍പിലെ കൈത്തോട്ടില്‍ കൂടി കൂറ്റന്‍ കെട്ടുവള്ളം ഒരെണ്ണം. അതിനു പുറകെ വിട്ടു.
എത്തിയത് ഒരു നെല്‍ക്കളത്തില്‍. കര്‍ഷകന്‍ അവിടെ വള്ളം കാത്തു നില്‍ക്കുന്നു.
അവിടെ ഒരു കളത്തില്‍ നെല്ലളക്കലും കെട്ടലും ഒക്കെ നടക്കുന്നു.
വള്ളത്തില്‍ കയറ്റാന്‍ റെഡി.
ചാക്കുകളിലായ നെല്ല് വള്ളത്തിലേയ്ക്ക്. കുട്ടനാട്ടിലെ ചരക്കു വാഹനങ്ങളാണ് ഈ കെട്ടുവള്ളങ്ങള്‍. ഏതാണ്ട് ഒരു ലോറിയോളം സാധനങ്ങള്‍ ഇത്തരം വള്ളങ്ങള്‍ വഹിയ്ക്കും. ഇത് ചെറിയ ഇനം വള്ളമാണ്.
അടുത്തു തന്നെ വിളഞ്ഞു പാകമായ നെല്‍പ്പാടം..
ഉണ്ണിയ്ക്കതിലിറങ്ങാന്‍ മോഹം..
അപ്പോള്‍ എല്ലാവര്‍ക്കും ഇറങ്ങണം...
അതാ അവിടെ യന്ത്രക്കൊയ്ത് നടക്കുന്നു! എന്റെ ചെറുപ്പത്തിലൊക്കെ കൊയ്തും മെതിയും ഒരു ആഘോഷമായിരുന്നു. ഇതു വായിച്ചു നോക്കൂ.
കൊയ്തുകഴിഞ്ഞ യന്ത്രം മെതിച്ച നെല്ല് പതിരുകളഞ്ഞ് കളത്തില്‍ കൊണ്ടുവന്നു കൂട്ടുന്നു. മണിക്കൂറിന് 1400 രൂപയാണ് യന്ത്ര വാടക.
കളത്തിലെ നെല്ലു കണ്ടപ്പോള്‍ ഉണ്ണിയ്ക്കും ശ്രീക്കുട്ടിയ്ക്കും ഉത്സാഹം.
കര്‍ഷകതൊഴിലാളികള്‍. കുട്ടനാട്ടില്‍ അന്യം നില്‍ക്കാനരംഭിച്ച ഒരു വര്‍ഗം. അവരോടല്പം കുശലം.
വയല്ല്കരയില്‍ കുലച്ചു നില്‍ക്കുന്ന വാഴകള്‍ക്കു ചുവട്ടില്‍ അല്പനേരം.
പ്രകൃതിയുടെ മുഖക്കണ്ണാടി.
ഹരിതശോഭയില്‍ അല്പനേരം..
മഴയില്‍ വയലുകളില്‍ വെള്ളം നിറഞ്ഞിരിയ്ക്കുന്നു. വലിയ “പറ”മോട്ടോറുകള്‍ ഉപയോഗിച്ച് അതു പമ്പു ചെയ്തു കളയുകയാണ്.
മോട്ടോര്‍ പുരയുടെ ഉള്‍ ഭാഗം.
രാത്രിയായപ്പോള്‍ ഞങ്ങളുടെ വീട്ടുമുറ്റത്ത് ഒരാമ കയറി വന്നു. ഉണ്ണിയതിനെ പിടിച്ചു.
പിറ്റേന്ന് രാവിലെ ഞാനെന്റെ കുട്ടിക്കാലം ചിലവഴിച്ച “വല്യാട്ടി”ലേയ്ക്ക് പോയി. എല്ലാം മാറിപ്പോയിരിയ്ക്കുന്നു.
ചെറുപ്പത്തില്‍ ഞങ്ങള്‍ കളിച്ചിരുന്ന ഗുരുമന്ദിരമൈതാനമെല്ലാം കെട്ടിയടച്ചു പോയി. പഴയകഥകള്‍ ഇവിടെ വായിയ്ക്കാം
എന്റെ കുട്ടിക്കാലം ചിലവഴിച്ച തറവാട്..! ഇന്നിതാണ് ബാക്കിയുള്ളത്.
കുട്ടികള്‍ നില്‍ക്കുന്ന ഈ നടയിലിരുന്നാണ് വല്യച്ചന്‍ വായനയും ഗൃഹഭരണവും നടത്തിയത്.
ചെറുപ്പത്തില്‍ ഞാന്‍ എന്നും ഓടിക്കളിച്ചിരുന്ന അയല്‍‌വീട്ടിലെ ജാനു അമ്മച്ചി. “കൊതി” എന്ന ഈ ഓര്‍മ്മക്കുറിപ്പിലെ സംഭവം ഇവരുടെ വീട്ടിലായിരുന്നു. എന്നെ കണ്ടപാടെ വിശേഷം അറിയാന്‍ ഓടി വന്നതാണ്..
പിറ്റേന്നത്തെ യാത്ര കുമരകം ടൂറിസ്റ്റ് കോമ്പ്ലക്സിലേയ്ക്കായിരുന്നു. “കുമരകത്തു നിന്നും അല്പം അകലെ “കവണാറ്റിങ്കര” എന്ന സ്ഥലത്താണ് ഇത്. ഇവിടെ കവണാര്‍ വേമ്പനാട്ടുകായലില്‍ ലയിയ്ക്കുന്നു. ലോകപ്രശസ്തമെങ്കിലും, യാതൊരു വൃത്തിയോ ശ്രദ്ധയോ ഞാനിവിടെ കണ്ടില്ല. നോക്കൂ വെള്ളം കെട്ടിക്കിടക്കുന്നത്..!
അതിലെയൊന്നു ചുറ്റിയടിച്ചു. അപ്പോള്‍ കണ്ട കാഴ്ച ! വെള്ളത്താല്‍ ചുറ്റപ്പെട്ട ഇവിടെ കുടിവെള്ള വില്പന പരസ്യം..!


പക്ഷിസങ്കെതത്തിനു വെളിയിലെ ബോര്‍ഡ്. അതിനു താഴെ അമ്മയും മകനും പോസില്‍..
എത്ര സുന്ദര ദൃശ്യം! എങ്കിലും നമ്മുടെ മുഖമുദ്രയായ വൃത്തിയില്ലായ്മ എവിടെയും മുഴച്ചു നില്‍ക്കുന്നു.


ഇതൊക്കെ ഒന്നു സുന്ദരമായി സൂക്ഷിച്ചിരുന്നെങ്കില്‍......


പിന്നീട് ഞങ്ങള്‍ പക്ഷി സങ്കേതത്തിലേയ്ക്ക് പോയി. ഇതാ ഒരു കരിമീന്‍ കുളം. ദൂരെ ആ തെങ്ങിന്‍ തടിയില്‍ ആമയും പക്ഷികളും ഇരിപ്പുണ്ട്.
ബേര്‍ഡ് സാംക്ച്വറി കവാടം. സീസണല്ലാത്തതിനാല്‍ പക്ഷികളൊന്നും ഇല്ലായെന്ന് ഗാര്‍ഡുമാര്‍ മുന്നറിയിപ്പ് തന്നു.
ഉള്ളിലെ ഇടവഴികളിലൂടെ...


ആഫ്രിയ്ക്കന്‍ പായലിന്റെ ഹരിത ശീതളിമ...


ആഫ്രിയ്ക്കന്‍ പായലിന്റെ ഹരിത ശീതളിമ...മറ്റൊരു ദൃശ്യം.


ഈ തെളിഞ്ഞ തോട്ടില്‍ ധാരാളം ആമകള്‍ ഉണ്ടാവും.


ഹരിത ശോഭയില്‍..


നോക്കൂ ഈ സുന്ദരഭൂവിലും പ്ലാസ്റ്റിക് മാലിന്യം. സഞ്ചാരികളുടെ പരിസ്ഥിതി ബോധമില്ലായ്മ..!


കൈത്തോടുകളെ ബന്ധിപ്പിച്ച് കൊച്ചു പാലങ്ങള്‍..


എത്ര സുന്ദരം...!!!


വള്ളികളില്‍ ഊയലാടാം....!


നടപ്പാതയില്‍ ഒരു നിമിഷം. അകലെ കുഞ്ഞമ്മ.


ഒരാമ വെയില്‍ കായുന്നു..


അങ്ങനെ അഴിമുഖത്തെത്തി. ഇവിടെയാണ് കവണാര്‍ വേമ്പനാട്ടുകായലില്‍ ലയിയ്ക്കുന്നത്.


ഇനിയൊരു കായല്‍ യാത്രയാകാം. ഇതാ ഒരു ചേട്ടന്‍ ഞങ്ങളെ ബോട്ടിനടുത്തേയ്ക്ക് കൊണ്ടു പോകുന്നു.


അവിടെ ഒരു കൂറ്റന്‍ ഹൌസ് ബോട്ടിനു മുന്‍പില്‍ ഒരു നിമിഷം.


ഹൌസ് ബോട്ടിനു മണിക്കൂറിന് 1000 രൂപ വാടക. ബോട്ടിന് 350. ഞങ്ങല്‍ ഒന്നരമണിയ്ക്കൂര്‍ ബോട്ട് 500 രൂപയ്ക്ക് എടുത്തു.


ബോട്ടിനുള്ളില്‍...




ഞങ്ങളുടെ സാരഥി.


ഞങ്ങള്‍ കവണാറ്റിലൂടെ അല്പം കിഴക്കോട്ടു സഞ്ചരിച്ചു.


ഇവിടെ ജനങ്ങളുടെ നിത്യ ജീവിതത്തില്‍ ഇഴ ചേര്‍ന്നവയാണ്  കൊതുമ്പുവള്ളങ്ങള്‍.


ഞങ്ങള്‍ പടിഞ്ഞാറേയ്ക്ക് തിരിച്ചു. അതാ അക്കരെ കൂറ്റന്‍ ഒരു ഹൌസ് ബോട്ട്.


കവണാറ്റിന്‍ കരയിലെ “വിരിപ്പുകാലാ” ക്ഷേത്രം.


സഞ്ചാരികളെ കാത്ത് ഹൌസ് ബൊട്ടുകള്‍


മനസ്സുകുളിര്‍പ്പിയ്ക്കുന്ന മനോഹാരിത...!


മറ്റൊരു കൂട്ടം ബോട്ടു സഞ്ചാരികള്‍.


കുമരകത്തല്ലാതെ മറ്റെവിടെ കാണും ഈ സുന്ദര കാഴ്ച..!!!!

ആഡംബര റിസോര്‍ട്ടുകള്‍. വാടക, ദിവസം 15000 രൂപ വരെ.


ഇതാ വേമ്പനാട്ടുകായല്‍ നമ്മെ സ്വാഗതം ചെയ്യുന്നു.


കായലരികത്തു കൂടെ.


കായലില്‍ നിന്നൊരു വിദൂര ദൃശ്യം.


കായല്‍കരയ്ക്കരികെ.


കായലല്ലേ.. അല്പം മുന്‍‌കരുതലാവാം.


കായല്‍ പക്ഷികള്‍. നീര്‍ക്കാക്ക.


ഇവര്‍ കക്ക വാരുകയാണ്. വേമ്പനാട് വൈറ്റ് സിമന്റ് പ്രശസ്തമാണല്ലോ.


കരിമീന്‍ വളര്‍ത്തുന്ന കായല്‍ ഭാഗമാണത്രേ അക്കാണുന്നത്. അകലെ കരയില്‍ റിസോര്‍ട്ടുകള്‍.


റിസോര്‍ട്ടുകളുടെ ഹൌസ് ബോട്ടുകള്‍.


റിസോര്‍ട്ടുകളുടെ ഹൌസ് ബോട്ടുകള്‍. മറ്റൊരു ദൃശ്യം.


ശ്രീക്കുട്ടിയ്ക്ക് ഡാന്‍സ് ചെയ്യണമെന്ന്...


ശരി. ഡാന്‍സെങ്കില്‍ ഡാന്‍സ്.


ഈ പക്ഷികള്‍ക്ക്  ഒരു പേടിയുമില്ല.


കായല്‍ ദൃശ്യം.


ഏറെ നേരത്തിനു ശേഷം ഞങ്ങള്‍  നദിയിലേയ്ക്ക് തിരിച്ചു




ഹൌസ് ബൊട്ടുകള്‍ ഞങ്ങളെ കടന്നു പോകുന്നു.

കായല്‍ കാറ്റില്‍ അല്പനേരം.


അങ്ങനെ ഒന്നരമണിയ്ക്കൂറായി. തിരികെ കരയിലേയ്ക്ക്.


വിശക്കുന്നു. ഭക്ഷണം കഴിച്ചേക്കാം.


ഭക്ഷണശേഷം ഞങ്ങള്‍ വീട്ടിലേയ്ക്ക് തിരിച്ചു. കുമരകം അതിമനൊഹരമെങ്കിലും വൃത്തിയില്ലായ്മ ഒരു പ്രശ്നം തന്നെയാണ്. ജനങ്ങള്‍ക്ക് അക്കാര്യത്തില്‍ യാതൊരു ശ്രദ്ധയുമില്ല എന്നു തോന്നി. അതു പോലെ കോട്ടയത്തു നിന്നും കുമരകത്തേയ്ക്കുള്ള യാത്ര അതി ഭീകരമാണ്. ആകെ തകര്‍ന്നടിഞ്ഞ റോഡ്. നിലയ്ക്കാത്ത മഴക്കാലം കൂടിയായപ്പോള്‍ എല്ലാം തികഞ്ഞു.

ഇതൊക്കെയെങ്കിലും കുമരകത്തിന്റെ സൌന്ദര്യം അവര്‍ണനീയം തന്നെ. ഒരിയ്ക്കലെങ്കിലും അവിടെ പൊകണം. കായലില്‍ ഒന്നു ചുറ്റണം.

Friday, 8 October 2010

ദോഹ - കോര്‍ണിഷ് : കാല്‍നടയാത്ര

ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ഏറ്റവും മനോഹരമായ സവിശേഷതയാണ്  ഏഴുകിലോമീറ്ററോളം നീളമുള്ള “കോര്‍ണിഷ്”. സുന്ദരമായ ഒരു അരഞ്ഞാണം ചുറ്റിയപോലെ, ദോഹയെ ചുറ്റിക്കിടക്കുന്ന ഉള്‍ക്കടലിന്റെ (കായലിന്റെ) തീരത്തിനു സമാന്തരമായി ഇതു കിടക്കുന്നു. അഞ്ച് മീറ്ററോളം വീതിയുള്ള ടൈത്സിട്ട നടപ്പാതയും ഈന്തപ്പനകള്‍ കുളിര്‍മ്മയേകുന്ന പുല്‍‌തകിടിയുമെല്ലാം കോര്‍ണിഷിന് അഴകു കൂട്ടുന്നുണ്ട്. നമുക്ക് ഇതിലൂടൊന്നു സഞ്ചരിക്കാം.
ഞാന്‍ ബസിലാണ് ദോഹയിലേയ്ക്ക് വന്നത്. അവിടുന്നു തന്നെ ആരംഭിയ്ക്കാം.
ദോഹയിലെ പ്രശസ്തമായ “സ്വോര്‍ഡ് റൌണ്ട് എബൌട്ട്”. നമ്മള്‍ “അല്‍-ഗാനിം” ബസ് സ്റ്റേഷനിലേയ്ക്ക് പോകുന്നു.
ഈ റോഡിലാണ് പ്രമുഖ ബാങ്കുകളെല്ലാം ഉള്ളത്. ഇനിനപ്പുറം ബസ് സ്റ്റേഷന്‍.
ഇതാ “അല്‍-ഗാനിം” ബസ് സ്റ്റേഷന്‍. ഇവിടെ ബസ് സര്‍വീസ് നടത്തുന്നത് “കര്‍വ” എന്ന കമ്പനിയാണ്. നല്ല നിലവാരമുള്ള ബസുകളാണ് മിക്കവയും.
സാധാരണക്കാരുടെ പ്രധാന യാത്രാ സഹായം കര്‍വ ബസുകളാണ്. ചുരുങ്ങിയ ചിലവില്‍ എവിടേയ്ക്കും യാത്ര ചെയ്യാം.
ഇതാ ഒരു ഡബിള്‍ ഡക്കര്‍.
ഇതാ ബസ്സ്റ്റാന്‍ഡില്‍ ഒരു മലയാളി തട്ടുകട..! പരിപ്പുവടയും ബോണ്ടയുമൊക്കെയാണ് ആ ചില്ലലമാരിയില്‍. നൊസ്റ്റാള്‍ജിയ മൂത്തിട്ട് ഒരു പരിപ്പുവടയും ചായയും വാങ്ങി. ഹോ..വടയ്ക്ക് ഭയങ്കര ഉപ്പ്..!
ബസ്സ്റ്റാന്‍ഡിനോടു ചേര്‍ന്നാണ് ടാക്സി സ്റ്റാന്‍ഡും. ഇതും കര്‍വ കമ്പനിയുടേതാണ്. ധാരാളം മലയാളികള്‍ ഇവയില്‍ ജോലിചെയ്യുന്നുണ്ട്.
ബസ്സ്റ്റാന്‍ഡിന്റെ അടുത്തു തന്നെയാണ് ഗോള്‍ഡ് സൂക്ക്. സ്വര്‍ണാഭരണശാലകളുടെ കേന്ദ്രം. ഒരു തെരുവു മുഴുക്കെ ഇവ തന്നെ.
സ്റ്റാന്‍ഡിനു പടിഞ്ഞാറു വശത്തായി ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തലയുയര്‍ത്തി നില്‍ക്കുന്നു.
സ്റ്റാന്‍ഡിനടുത്തു തന്നെയാണ് ഈ പാര്‍ക്ക്. പ്രവാസികള്‍ക്ക് ഇടക്ക്  തമ്മില്‍ കാണാനും വന്നിരിയ്ക്കാനും ഒരിടം.
ആ പാര്‍ക്കില്‍ നിന്നും ഈ കോം‌പ്ലക്സിലേയ്ക്കാണു കടക്കുന്നത്. ധാരാളം മലയാളികള്‍ക്ക് ഇവിടെ കടകളുണ്ട്. തൊഴിലാളികള്‍ വാച്ചുകളുടെ ഭംഗി നോക്കുന്നു
ഓഫറുകളുടെ കാലമാണ്. സിറ്റി എക്സ്ചേഞ്ചു വഴി കാശയയ്ക്കുന്നവര്‍ക്കുള്ള സമ്മാനമാണ് ഈ കാര്‍. ഞാനും ഒരു കൂപ്പണ്‍ എടുത്തിട്ടുണ്ട്.
ഇതാണ് പഴയ ദോഹാ തെരുവ്. അനേകം മലയാളികളുടെ കടകള്‍ ഇവിടെയുണ്ട്. ഖത്തറിലെ സാധാരണ തൊഴിലാളികള്‍ എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ ഒത്തുചേരും. അന്ന് ഉത്സവപറമ്പിലെ തിരക്കാണിവിടെ.
ഇവിടുന്നു കോര്‍ണിഷിലേയ്ക്ക് പ്പോകുമ്പോള്‍ ഈ കെട്ടിടം കാണാം. “ഫണാര്‍ ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍” ആണിത്.
എയര്‍പോര്‍ട്ടില്‍ നിന്നും വിമാനങ്ങള്‍ ഉയരുന്നുണ്ട്.
ഇവിടെ തന്നെയാണ് ഹെരിട്ടേജ് വില്ലേജ്. ആധുനികതയ്ക്കിടയിലും പഴമ കാത്തുസൂക്ഷിച്ചിരിയ്ക്കുന്നു. നോക്കൂ പൌരാണിക രീതിയിലുള്ള കെട്ടിടങ്ങള്‍. നമുക്ക് ഈ തെരുവില്‍ കൂടിയൊന്നു കറങ്ങാം..വരൂ.
എന്തുമാത്രം പ്രാവുകളാ ഇതിനു മുന്‍പില്‍.....!!
നോക്കൂ..ഹെരിട്ടേജ് വില്ലേജില്‍ ടൂറിസ്റ്റുകളെ കാത്ത് കസേരകള്‍.. ഇപ്പോ ഉച്ച കഴിഞ്ഞതേയുള്ളൂ. തിരക്കായിട്ടില്ല.
ഹെരിട്ടേജ് വില്ലേജിലെ കടകള്‍
ഹെരിട്ടേജ് വില്ലേജില്‍ കൂടി റോന്ത് ചുറ്റുന്ന അശ്വാരൂഡ ഭടന്മാര്‍.
വില്പനയ്ക്കായി “ഹുക്ക“കള്‍
വില്പനയ്ക്കായി കൌതുക വസ്തുക്കള്‍
വില്പനയ്ക്കായി പൌരാണിക വസ്തുക്കള്‍
പരമ്പരാഗത അറബ് സാമഗ്രികള്‍ വില്പനയ്ക്കായി ഒരുക്കി വയ്ക്കുന്ന കടക്കാരന്‍
നമുക്കിനി കോര്‍ണിഷിലേക്കു കടക്കാം. ഈ സിഗ്നലിനപ്പുറം കോര്‍ണിഷ്..
ഇതാ നമ്മെ സ്വാഗതം ചെയ്യാന്‍ “മുത്ത്”
കോര്‍ണിഷില്‍ സഞ്ചാരികളെ കാത്ത് കിടക്കുന്ന ‘ഉരു”ക്കള്‍. ഇവയിലൊക്കെ ധാരാളം മലയാളികള്‍ പണിയെടുക്കുന്നു. ചില ഉരുക്കള്‍ കേരളത്തില്‍ നിര്‍മ്മിച്ചവയാണ്.
ഉരുക്കള്‍
ഇവിടെ സീറ്റിട്ട് യാത്രക്കാരെ കൊണ്ടു ഉള്‍കടല്‍ വഴി സഞ്ചരിയ്ക്കും ഈ ഉരുക്കള്‍
കാശുള്ളവര്‍ക്ക് വാട്ടര്‍ ബൈക്കില്‍ ചെത്താം
വേണമെങ്കില്‍ ബോട്ടും വാടകയ്ക്കു കിട്ടും
അതാ കോര്‍ണിഷ് നീണ്ടു കിടക്കുന്നു. നമുക്കങ്ങോട്ടു പോകാം.
ക്ഷീണിച്ചു തളര്‍ന്ന പാവം തൊഴിലാളികള്‍
കോര്‍ണിഷിലൂടെ...........
കോര്‍ണിഷിന്റെ പിന്‍ കാഴ്ചകള്‍...
കോര്‍ണിഷ് നീണ്ടു നീണ്ട്.......
ദൂരെ കാണുന്നത് ദോഹ തുറമുഖം.
ഇക്കാണുന്നതാണ്  “ഇസ്ലാമിക്  ആര്‍ട്ട് മ്യൂസിയം”. സമയക്കുറവു കാരണം ഞാനങ്ങോട്ടു പോയില്ല. 
കാഴ്ചകള്‍ ഇനിയുമുണ്ട്. മുഴുവന്‍ കാണാന്‍ സമയമില്ല. ഞാന്‍ തിരിച്ചു പോകുകയാണ്. ദോഹയില്‍ വന്നാല്‍ കോര്‍ണിഷിലൊന്നു കറങ്ങാതെ പോകരുത് കേട്ടോ.