പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday, 5 May 2011

സമദൂരം.....

“നമസ്കാരം സാര്‍..”

"അല്ലാ ഇതാരൊക്കെയാ വന്നിരിക്കണേ, പത്രക്കാരാ..?വര്വാ..ഇരിക്ക്യാ..“

"സാറാണല്ലോ ഇപ്പോ നായര്‍ സംഹാര സൊസൈറ്റിയുടെ താല്‍ക്കാലിക കാര്യക്കാരന്‍. എന്തുപറയുന്നു പുതിയ കാര്യസ്ഥപണിയെ പറ്റി..?”

“ഹൈ..അതിനു ഇവിടെ കയറിയേപ്പിന്നെ എന്തെങ്കിലുമൊരു കോളൊത്തിട്ടു വേണ്ടെ നാട്ടാര് നമ്മളെപറ്റി അറിയാന്‍..!”

“എന്നാല്‍ ഇന്നു തന്നെ ആയിക്കളയാം സാര്‍. ഇക്കഴിഞ്ഞ ഇലക്ഷനില്‍ നായര്‍ സംഹാര സൊസൈറ്റീടെ നിലപാടെന്തായിരുന്നു..?”

“ഹതോ..പറയാം. ഇതാരെങ്കിലുമൊന്നു ചോദിയ്ക്കാന്‍ ഞാന്‍ നോക്കിയിരിക്ക്യാരുന്നു. അയാളൊണ്ടല്ലോ ആ കോപ്പന്‍, വൃത്തികെട്ടവന്‍, കൊള്ളരുതാത്ത ആ പിന്നോക്കക്കാരന്‍‍, മുഖ്യമന്ത്രീന്നും പറഞ്ഞ് ഞെളിഞ്ഞിരിയ്ക്കുന്നവന്‍, അയാളെ തോല്‍പ്പിയ്ക്കാന്‍ വേണ്ടിയാ ഇത്തവണ ഞങ്ങള് പണിയെടുത്തത്..”

“ഒരു മുഖ്യമന്ത്രിയെ, അതും വയോധികനായ ഒരാളെക്കുറിച്ച് ഇങ്ങനെ പറയാമോ സര്‍..”

“ഫൂ..! ഒരു മുക്കിയമന്ത്രി..അയാളെ എന്തിനു കൊള്ളാടോ..അയാള്‍ക്കു സംസ്കാരമുണ്ടോ,, ജനാധിപത്യ ബോധമുണ്ടോ..കൊജ്ഞാണന്‍...ഏഭ്യന്‍.”

“സര്‍ ഇങ്ങനെയൊക്കെ പറയുന്നത് സംസ്കാരമാണോ..?”

“പിന്നെങ്ങനെ പറയണോടോ.. പണ്ട്  ഞങ്ങള് ജന്മിമാര് ഇവന്റെയൊക്കെ തന്തമാരോട് ഇങ്ങനെയൊന്നുമല്ല പറഞ്ഞിരുന്നത്.. വല്ല തെങ്ങിലും പിടിച്ചുകെട്ടി നല്ല പൂശു പൂശീട്ടേ പറച്ചിലുണ്ടായിരുന്നുള്ളു..”

“ആ കാലമൊക്കെ പോയില്ലേ സാര്‍. ഇപ്പോ ജനാധിപത്യമല്ലേ..?”

“അതല്ലേ എവനൊക്കെ കെടന്നു നെറിയ്ക്കുന്നേ..!”

“സാര്‍ ഇലക്ഷനില്‍ നിങ്ങള്‍ സമദൂരം പാലിയ്ക്കും എന്നല്ലേ പറഞ്ഞത്..?”

“അതേല്ലോ സമദൂരമാണല്ലോ..”

“അപ്പോള്‍ ഇവരെ തോല്‍പ്പിയ്ക്കാന്‍ പണിയെടുത്തൂന്നു പറയുന്നതോ..?

“ഹ ഹ.. അതു തെളിയിച്ചു തരാം. ആരവിടെ, ഒരു ടേപ്പ് കൊണ്ട്വരൂ...”

“റാന്‍..ഇതാ ടേപ്പ്..”

“ദാ..എന്റെ കസേരേടെ ചുവട്ടീന്ന് ആ പുറകില്‍ ഇടതുവശത്തിരിയ്ക്കുന്ന ആളിന്റെ അങ്ങോട്ട് എത്ര അടിയുണ്ടെന്ന് അളക്കൂ..”

“റാന്‍.. ഇരുപത് അടിയുണ്ട് തമ്പ്രാ..”

“ഇനി അവിടുന്ന് കൃത്യം എന്റെ കസേരേടെ ചുവടുവരെ എത്രയാന്നു നോക്കൂ..”

“റാന്‍... അതും ഇരുപത് അടി തന്നെ തമ്പ്രാ..”

“ഇനി ഇവിടുന്ന് വലതു വശത്ത് മുന്‍പിലിരിയ്ക്കുന്ന ആളിന്റെ അടുത്തേയ്ക്ക് അളക്കൂ..”

“റാന്‍... പത്ത് അടി തമ്പ്രാ..”

“ഇനി അവിടുന്ന് തിരിച്ച് ഇങ്ങോട്ടും നോക്കൂ..”

“റാന്‍.. കൃത്യം പത്തു തന്നെ തമ്പ്രാ..”

“ഇപ്പോ സംശയം മാറീല്ലേ.. രണ്ടും സമദൂരമല്ലേ..? ഇതു തന്നെ ഞങ്ങടേം സമദൂരം..”

10 comments:

  1. നാരായണ പണിക്കര്‍ ഇരിക്കേണ്ട ഇടത്ത് നാരായണ പണിക്കര്‍ ഇരുന്നില്ലെങ്കില്‍ സുകുമാരന്‍ നായ "ര്‍" കയറി ഇരിക്കും

    ReplyDelete
  2. ഹ.. ഹ.. സമദൂരം കൊള്ളാം... ആശംസകള്‍

    ReplyDelete
  3. സമദൂരം ബഹുദൂരം കളി കലക്കി,

    ReplyDelete
  4. ഹേയ്, നോ നോ നോ
    വേണ്ടാ വേണ്ടാ
    ഡോ, നമ്മള്‍ രഹസ്യത്തില്‍ പറഞ്ഞത് നിങ്ങളെന്തിനാ പബ്ലിസിറ്റി കൊടക്കണേ.....

    ReplyDelete
  5. കലക്കി... സമദൂരം :)

    ReplyDelete
  6. ആക്ഷേപ ഹാസ്യം അസ്സലായി...!!

    ReplyDelete
  7. സമദൂരസിദ്ധാന്തം ക്ഷ പിടിച്ചു.

    ReplyDelete
  8. നല്ല സമദൂരം!
    ആക്ഷേപഹാസ്യം കലക്കി.

    ReplyDelete
  9. ഇപ്പൊ സംശ്യം മാറീട്ടോ

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.